വിവാഹത്തിനു മുമ്പേ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്നത് വിദേശ രാജ്യങ്ങളില്‍ പതിവാണ്. വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായ ഹോളിവുഡ് സിനിമാ താരങ്ങളും അനവധിയാണ്. എന്നാല്‍ ഇന്ത്യയില്‍ ഈ പരിപാടിയ്ക്ക് പ്രചാരം കുറവാണ്. എന്നിരുന്നാലും കലമുടച്ച ചില മിണ്ടാപ്പൂച്ചകള്‍ ബോളിവുഡ് സിനിമാ ലോകത്തുമുണ്ടായിട്ടുണ്ട്. വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായ നടിമാര്‍ ഇവരാണ്. 1 കൊങ്കണാ സെന്‍ ശര്‍മ രണ്‍വീര്‍ ഷോറെയെ വിവാഹം കഴിക്കുന്നതിനു മുമ്പ് കൊങ്കണാ സെന്‍ ഇയാളുമായി കുറച്ചുകാലം ഡേറ്റിംഗിലായിരുന്നു. വിവാഹം കഴിഞ്ഞ് അധികനാള്‍ പിന്നിടും മുമ്പേ തങ്ങള്‍ ആദ്യകുട്ടിയെ കാത്തിരിക്കുകയാണെന്നു പറഞ്ഞ് കൊങ്കണ ആരാധകരെ ഞെട്ടിച്ചു. വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായിരുന്നെന്ന വാര്‍ത്തകള്‍ കൊങ്കണ നിഷേധിച്ചെങ്കിലും സത്യം പകല്‍പോലെ വ്യക്തമായിരുന്നു. 2, ശ്രീദേവി ഇന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായ ശ്രീദേവിയും വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായ താരമാണ്. വിവാഹത്തിനു മുമ്പേ താന്‍ ഗര്‍ഭിണിയായി എന്ന് പരസ്യമായി സമ്മതിച്ച ഏക ബോളിവുഡ് താരവും ശ്രീദേവിയാണ്. ബോണീകപൂറുമായി പ്രണയത്തിലായ…
Read MoreCategory: Movies
അങ്ങനെയൊരു നോട്ടുനിരോധനകാലത്ത് നിത്യാനന്ദ ഷേണായിയും മുത്തുവും..
സമകാലികവും സാമൂഹികവുമായ പ്രസക്തിയുമുള്ള ഒരു കഥയാണ് രഞ്ജിത്ത് ഇത്തവണ പറയുന്നത്… മമ്മൂട്ടിയും സ്വരാജ് ഗ്രാമികയും മുഖ്യവേഷങ്ങളിലെത്തുന്ന പുത്തൻപണത്തിലൂടെ. നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തിൽ തുടങ്ങുന്ന പുത്തൻപണം നിത്യാനന്ദഷേണായി, മുത്തു എന്നിവർ തമ്മിലുള്ള ബന്ധമായി വളരുന്നു. മമ്മൂട്ടി കാസർഗോഡൻ ഭാഷയിൽ സംസാരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരാകർഷണം. പുത്തൻപണത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച രഞ്ജിത്ത്… ഇന്ത്യൻ റുപ്പിക്ക് ആറു വർഷത്തിനു ശേഷം ദ ന്യൂ ഇന്ത്യൻ റുപ്പി അഥവാ പുത്തൻപണം എന്ന സിനിമ ചെയ്യാനുള്ള പ്രചോദനം… എന്നും നമ്മുടെയെല്ലാം ജീവിതങ്ങൾ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും പണം എന്ന കാര്യം തന്നെയാണ്. ഈ സിനിമയിൽ ആ വിഷയം ചർച്ച ചെയ്യുന്നുണ്ട്. സന്പന്നനും ദരിദ്രനും അവരവരുടേതായ രീതിയിലാണല്ലോ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. അത്തരം ചില പ്രശ്നങ്ങൾക്കൊപ്പം ജീവിതത്തെ സ്പർശിക്കുന്ന മറ്റു ചില കാര്യങ്ങൾ കൂടി പരാമർശിക്കുന്ന സിനിമയാണു പുത്തൻപണം. പണവുമായി ബന്ധപ്പെട്ട ചില…
Read Moreലാലേട്ടനൊരു ഗാനോപഹാരം! സോഷ്യൽമീഡിയയിൽ വൈറൽ
ലാലേട്ടനോടുള്ള ആരാധന ഒരു പാട്ടിൽ കോർത്തിണക്കി ഒരു കൂട്ടം ചെറുപ്പക്കാർ.യു ട്യുബിൽ ശനിയാഴ്ച വൈകുന്നേരം റിലീസ് ചെയ്ത മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദ ഇൻവിൻസിബിൾ മുഗൾ എന്ന മ്യൂസിക്കൽ ആൽബം ഇതിനോടകം കണ്ടത് ഒരുലക്ഷത്തോളം പേരാണ്. മോഹൻലാൽ അഭിനയജീവിതത്തിൽ 38 വർഷം പൂർത്തിയാക്കി യതിനോടനുബന്ധിച്ചാണ് വീഡിയോ പുറത്തിറക്കിയിരി ക്കുന്നത്. ആലപ്പുഴയിലെ ഓഡിയോ മെഡ്രിക്സ് സ്റ്റുഡിയോയിൽ വച്ചുള്ള സുഹൃത്തുക്കളുടെ ഒത്തുചേരലിലാണ് ലാലേട്ടനായി ദ ഇൻവെൻസിബിൾ മുഗൾ എന്ന സംഗീതോപഹാരം എന്ന ആശയത്തിലേക്ക് ഇവർ എത്തിച്ചേരുന്നത്. പാട്ട് പാടാൻ താൻ റെഡിയെന്നു പറഞ്ഞ് എറണാകുളം സ്വദേശി മഹേഷ് നായർ തയ്യാറായപ്പോൾ സംഗീതം നല്കാൻ ആലപ്പുഴ സ്വദേശി എബി ഡേവിഡും ഒക്കെ പറഞ്ഞു. ഇതോടെ വരികൾ എഴുതാൻ ആരെന്നുള്ള ചോദ്യമായി… ഒടുവിൽ ചെന്നൈയിലുള്ള എബിയുടെ സുഹൃത്ത് ആർ.യദുകൃഷ്ണ സംഗീതത്തിനൊത്ത് വരികൾ കൂടി എഴുതിയപ്പോൾ സംഭവം ഉഷാർ. വീഡിയോ എഡിറ്റ്…
Read Moreഅച്ഛനും ചേട്ടനും പിന്നാലെ ധ്യാനും
അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ നിരവധി പേരുണ്ട്. സംവിധാനം ആണെങ്കിലും അഭിനയം ആണെങ്കിലും മാതൃക അച്ഛനാണെന്ന് വിളിച്ചു പറയുന്ന യുവതാരങ്ങളാണ് ഇപ്പോഴുള്ളത്. ശ്രീനിവാസന് പിന്നാലെ വിനീത് ശ്രീനിവാസനും അഭിനയത്തിലേക്കെത്തി. പിന്നീട് സംവിധായകനുമായി. ഇപ്പോഴിതാ, അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് ധ്യാൻ ശ്രീനിവാസനും സംവിധായകന്റെ കുപ്പായമിടുന്നു. അച്ഛന്റെ പേരിനുമപ്പുറത്ത് സിനിമയിൽ സ്വന്തം പേരും സ്ഥാനവും നേടിയെടുക്കുന്നതിൽ വിജയിച്ചവരാണ് വിനീതും ധ്യാനും. ചിത്രത്തിന്റെ കഥയും ധ്യാൻ തന്നെയാണ് തയാറാക്കുന്നതെന്ന് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു. ഇനി സ്വന്തം ചിത്രം ഒരുക്കുന്നതിന്റെ തയാറെടുപ്പിലാണ് താരം. ധ്യാനിന്റെ നായകൻ നിവിൻ പോളിയാണ്. വിനീത് ആദ്യമായി ചിത്രമൊരുക്കിയപ്പോഴും നിവിൻ ആയിരുന്നു നായകൻ. നിവിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരറാണി നയൻതാരയാണ്. മലയാളത്തിലും തമിഴിലും നിവിനും നയൻസിനും ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നത് നിവിന്റെയും നയൻസിന്റെയും ആരാധകർ. ഇടവേളയ്ക്കു…
Read Moreസൗന്ദര്യമില്ലെന്ന് പറഞ്ഞ് പലരും മാറ്റി നിര്‍ത്തി: ഐശ്വര്യ
നായികയാകാനുള്ള സൗന്ദര്യമില്ലെന്ന് പറഞ്ഞു പലരും തന്നെ മാറ്റി നിർത്തിയിട്ടുണ്ടെന്ന് നടി ഐശ്വര്യ രാജേഷ്. ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന പ്രിയ നായികയാണ് സൗന്ദര്യത്തിന്റെ പേരിൽ പലയിടത്തു നിന്നും ഒഴിവാക്കപ്പെട്ട അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പറയുന്നത്. എന്റെ കരിയർ ആരംഭിച്ചപ്പോൾ ഒരുപാടു നല്ല ചിത്രങ്ങൾ തേടിയെത്തി. എന്നാൽ നായികയാകാനുള്ള സൗന്ദര്യമില്ലെന്ന് പറഞ്ഞു പലരു മാറ്റി നിർത്തി. എനിക്ക് ഇരുണ്ട നിറമാണുള്ളത്. നായികമാർ വെളുത്തിരിക്കണം എന്ന ബോധം വച്ചു പുലർത്തുന്നവരാണ് അങ്ങനെ പറഞ്ഞത്. അവർക്കു മുന്നിൽ ജയിച്ചു കാണിക്കണമായിരുന്നു. അതിനാലാണു സിനിമയെ ഗൗരവമായിത്തന്നെ എടുത്തതെന്ന് ഐശ്വര്യ പറഞ്ഞു. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ദേശീയ തലത്തിലും ശ്രദ്ധയായ താരത്തിന് ഇപ്പോൾ വിവിധ ഭാഷകളിലായി കൈനിറയെ ചിത്രങ്ങളാണ്. മുൻനിര സംവിധായകരുടെ ചിത്രങ്ങളിൽ നായികയായി തിളങ്ങിയും ഐശ്വര്യ പഴയ വാശി തീർക്കുകയാണ്. മലയാളത്തിൽ ജോമോനു ശേഷം നിവിന്റെ നായികയായി സഖാവിലും ഐശ്വര്യ എത്തുന്നു.…
Read Moreസിനിമാ വിതരണക്കാരുടെ കുറ്റപ്പെടുത്തലില്‍ കഴമ്പില്ലെന്ന് രജനീകാന്ത്
ചെന്നൈ: സിനിമയുമായി ബന്ധപ്പെട്ട എല്ലാവരെയും പരിഗണിച്ചാകണം നിർമാതാക്കൾ സിനിമ നിർമിക്കേണ്ടതെന്ന് നടൻ രജനീകാന്ത്. അർഹിക്കുന്നതിലും അധികം തുക നൽകി സിനിമ ഏറ്റെടുത്തശേഷം നഷ്ടം വന്നു എന്ന് പരിതപിക്കുന്നതിൽ അർഥമില്ലെന്നും രജനീകാന്ത് പറഞ്ഞു. ഭീമമായ തുക നൽകി സിനിമ എടുത്തിട്ട് സിനിമ ലാഭമല്ലെന്ന് വിതരണക്കാരും തീയറ്റർ ഉടമകളും പരാതിപ്പെടുന്നതിൽ അർത്ഥമില്ല. ഒരു സിനിമ നിർമിക്കുന്പോൾ സ്വാർത്ഥരാകാതെ അതുമായി ബന്ധപ്പെട്ട എല്ലാവർക്കും ലാഭമുണ്ടാകണമെന്നാണ് ആഗ്രഹിക്കേണ്ടത്. നിർമാതാക്കൾ സ്വന്തം സിനിമ വിൽക്കാൻ പല എളുപ്പവഴികളും തേടും. അതിൽവീണ് അർഹിക്കുന്നതിലും അധികം തുക നൽകി സിനിമ ഏറ്റെടുത്തശേഷം നഷ്ടം വന്നു എന്ന് പരിതപിക്കുന്നതിൽ അർത്ഥമില്ല- രജനീകാന്ത് പറഞ്ഞു. അടുത്തിടെ തിയറ്ററിൽ സിനിമ നഷ്ടമായതിന്റെ പേരിൽ വിതരണക്കാർ നടൻമാർക്കെതിരേ രംഗത്തെത്തിയിരുന്നു. രജനി ചിത്രങ്ങൾക്കെതിരേയും സമാനമായ കുറ്റപ്പെടുത്തലുകളുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് രജനീകാന്തിന്റെ തുറന്നുപറച്ചിൽ.
Read Moreഷോക്കേറ്റ് അക്ഷയ്യും സോനവും
64-ാമത് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം വന്നതോടെ ഷോക്കടിച്ചതുപോലെയാണ് അക്ഷയ് കുമാറും സോനം കപൂറും. രുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അക്ഷയ് കുമാർ മികച്ച നടനായപ്പോൾ മികച്ച ഹിന്ദി സിനിമയായി നീർജ തെരഞ്ഞെടുക്കപ്പെട്ടു. നീർജയിലെ കഥാപാത്രം സോനം കപൂറിനു നേടിക്കൊടുത്തത് പ്രത്യേക ജൂറി പരാമർശം. ആരെങ്കിലും ചിന്തിച്ചോ എന്നാണ് അവാർഡ് പ്രഖ്യാപനത്തെക്കുറിച്ച് സോനം കപൂർ ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്. സോനവും അക്ഷയ്യും അത്ഭുതപ്പെട്ടിരിക്കുന്ന ഒരു ചിത്രവും താരം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ട്വിറ്റർ വീഡിയോയിലൂടെയാണ് അക്ഷയ് തന്റെ പ്രേക്ഷകരുമായി സന്തോഷം പങ്കുവച്ചത്. രുസ്തം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അവാർഡ് തന്റെ മാതാപിതാക്കൾക്കും കുടുബത്തിനും സമർപ്പിക്കുന്നുവെന്നും അക്ഷയ് വീഡിയോയിലൂടെ പറയുന്നു. അവാർഡു കിട്ടാതെ അവാർഡ് ഷോകളിൽ വെറുതേ പോയിരിക്കുന്ന പണി നിർത്തിയത് നന്നായി എന്ന് കളിയാക്കാറുള്ള എന്റെ പ്രിയപ്പെട്ട ഭാര്യക്ക് പ്രത്യേകമായി ഈ അവാർഡ് സമർപ്പിക്കുന്നു എന്നും അദ്ദേഹം പറയുന്നു. രണ്ടു…
Read Moreസെൽഫി മൊമന്റ് വൈറലായി സാറാ – റണ്വീർ സെൽഫി
ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കറിന്റെ മകൾ സാറാ തെണ്ടുൽക്കറും റണ്വീർ സിംഗുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഇരുവരും ഒരുമിച്ചുള്ള സെൽഫിയാണ് നവമാധ്യമങ്ങളും സിനിമാ ലോകവും ഇപ്പോൾ ആഘോഷമാക്കുന്നത്. റണ്‍വീറിന്റെ കടുത്ത ആരാധികയായ സാറയും റണ്‍വീറും തമ്മിലുള്ള സെൽഫി രണ്ടുപേരും ആസ്വദിച്ചാണ് പോസ് ചെയ്തിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുന്‍പ് തെണ്ടുൽക്കറും റണ്‍വീറും ഒരുമിച്ചുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Read More“മൈ നെയിം ഈസ് ഖന്ന’ സിനിമയാക്കണം ഞാൻ നായികയും: ട്വിങ്കിൾ ഖന്ന
ബോളിവുഡ് താരം ട്വിങ്കിൾ ഖന്ന സിനിമാ നിർമാതാവും സുഹൃത്തുമായ കരണ്‍ ജോഹറിനോട് ഒരാവശ്യം മുന്നോട്ടു വച്ചിരിക്കുകയാണ്. ഷാരൂഖ് ഖാനും കാജോളും പ്രധാന വേഷങ്ങളിലെത്തിയ മൈ നെയിം ഈസ് ഖാൻ എന്ന സിനിമയ്ക്കു ശേഷം മൈ നെയിം ഈസ് ഖന്ന എന്നൊരു സിനിമയെടുക്കണം. സിനിമയെടുത്താൽ മാത്രം പോരാ. ട്വിങ്കിളിനെ അഭിനയിപ്പിക്കുകയും വേണം. ഒരു ട്വിറ്റർ കാന്പെയിനിലായിരുന്നു ഇരുവരുടേയും നർമം നിറഞ്ഞ സംഭാഷണങ്ങൾ. ഡാർലിംഗ് നീയെന്റെ ആദ്യ ചിത്രമായ കുച്ച് കുച്ച് ഹോത്താ ഹേയിലെ വേഷം നിരസിച്ചതിൽ എനിക്ക് വിഷമമുണ്ട്. ആ വിഷമം ഞാൻ ഗൂഗിളിനോട് പറയുന്നു എന്നും പതിവ് തമാശയോടെ കരണ്‍ ട്വീറ്റ് ചെയ്തു.
Read Moreതെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആര്യയുടെ ജീവിതത്തിലൂടെ ഒരു യാത്ര; ജംഷാദ് സീതിരകത്ത് എന്ന യുവാവില്‍ നിന്നും ആര്യ എന്ന സൂപ്പര്‍താരത്തിലേക്കുള്ള യാത്ര ഇങ്ങനെ
ജംഷാദ് സീതിരകത്ത് എന്ന സിനിമാനടനെ ആര്‍ക്കുമറിയില്ലെങ്കിലും ആര്യ എന്ന സൂപ്പര്‍താരത്തെ അറിയാത്ത തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുണ്ടാവില്. മലയാളിയാണെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളാണ് ആര്യയെ പ്രശസ്തിയുടെ പടവുകള്‍ കയറ്റിയത്. ഇടയ്ക്കിടെ ആര്യ മലയാളം സിനിമകളിലും അഭിനയിക്കാറുണ്ട്. ഏറ്റവും അവസാനമായി പുതുമുഖ സംവിധായകന് ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറിലാണ് ആര്യ അഭിനയിച്ചത്. ചിത്രത്തിന്റെ സഹനിര്‍മാതാവു കൂടിയായിരുന്നു ആര്യ. ഗ്രേറ്റ് ഫാദറിലെ ‘ആന്‍ഡ്രൂസ് ഈപ്പന്’ എന്ന നെഗറ്റീവ് ഷെയ്ഡുള്ള പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് ഹനീഫ് അദേനി സമീപിച്ചപ്പോള്‍ ആദ്യം താന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നുവെന്ന് മുന്‍പ് ഒരഭിമുഖത്തില്‍ ആര്യ വ്യക്തമാക്കിയിരുന്നു. ജംഷാദ് സീതിരകത്ത് എങ്ങനെ ആര്യയായി മാറിയെന്നാണ് അന്വേഷണം ചെന്നെത്തുന്നത് കാസര്‍കോട്ടെ തൃക്കരിപ്പൂരിലാണ്. കാരണം ഇവിടെയാണ് ആര്യയെന്ന ജംഷാദ് സീതിരകത്ത് ജനിച്ചത്. ഗ്രേറ്റ് ഫാദറിലെ പൊലീസ് വേഷം ആര്യക്കിപ്പോള്‍ ജന്മനാട്ടിലും ഏറെ ആരാധകരെ നേടികൊടുത്തിരിക്കുന്നു.ചെന്നൈയില്‍ കംപ്യൂട്ടര്‍…
Read More