ജയറാമിന്റെ വലിയൊരു മോഹമായിരുന്നു ദീപന്റെ സംവിധാനത്തിൽ ഒരു ആക്ഷൻ ഫിലിം ചെയ്യണമെന്നത്. ദീപനോട് ഈ കാര്യം ആദ്യം പറഞ്ഞതും ജയറാം തന്നെ. ദീപന് ജയറാമിനെ നായകനാക്കി ആക്ഷൻ ഫിലിം ചെയ്യാൻ സന്തോഷം തന്നെയായിരുന്നു. അന്നു മുതൽ ദീപൻ അതിനുവേണ്ട മാനസിക തയാറെടുപ്പു നടത്തി. ആക്ഷൻ ഫിലിം നന്നായി എഴുതിപ്പൊലിപ്പിക്കുന്ന എ.കെ. സാജനെ തിരക്കഥ എഴുതാൻ ഏൽപ്പിച്ചു. ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി വ്യത്യസ്ഥമായൊരു കഥയാണ് സാജൻ തയാറാക്കിയത്. എഴുതുന്ന സമയത്ത് ദീപൻ കൂടെയുണ്ടായിരുന്നു. ദീപന് പൂർണ തൃപ്തി നൽകുന്ന രീതിയിലാണ് എഴുതിയത്. ചിത്രീകരണ സമയത്ത് ദീപന്റെ താത്പര്യപ്രകാരം മുഴുവൻ സമയവും താൻ ഉണ്ടായിരുന്നുവെന്ന് എ.കെ. സാജൻ പറയുന്നു. പുതിയ മുഖത്തിലൂടെ മികച്ച ആക്ഷൻ ഫിലിം സംവിധായകനായി ഉയർന്ന ദീപന്റെ ഏറ്റവും നല്ല ആക്ഷൻ ഫിലിം സത്യ ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്.ഷഫ്നാസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ ഫിറോസ് നിർമിക്കുന്ന സത്യ…
Read MoreCategory: Movies
ജോർജേട്ടന്റെ ചിരിപ്പൂരം…
മത്തായിപ്പറന്പിനു വേണ്ടിയുള്ള നല്ല ഒന്നാന്തരം കബഡി കളി… “ജോർജേട്ടൻസ് പൂരം’ എന്ന ജനപ്രിയ നായകന്റെ ചിത്രത്തെ ഏറ്റവും ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. കന്നി ചിത്രത്തിനു ശേഷം വളരെ വലിയ ഇടവേള എടുത്ത സംവിധായകൻ കെ.ബിജു തന്റെ രണ്ടാം വരവ് മോശമാക്കിയില്ല. “വെൽകം ടു സെൻട്രൽ ജയിൽ’ എന്ന ദുരന്തത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനസിൽ നിന്നും ഇറങ്ങിപ്പോയ ദിലീപ്, ഈ ചിത്രത്തിലൂടെ വീണ്ടും അവർക്കുള്ളിലേക്ക് പ്രവേശിക്കുകയാണ്. കാണാനുംമാത്രമുള്ള പൂരം ജോർജേട്ടനും പിള്ളേരും കാണിക്കുന്നുണ്ട്. മടിക്കാതെ പൂരത്തിന് കയറിക്കോ… ആദ്യ പകുതി കളിയും, രണ്ടാം പകുതി കാര്യവുമായാണ് സംവിധായകൻ ജോർജേട്ടൻസ് പൂരം ഒരുക്കിയിരിക്കുന്നത്. ഏതൊരു നാട്ടിൻപുറത്തും ജോലിയില്ലാതെ കറങ്ങിത്തിരിയുന്ന കുറച്ചു ചെറുപ്പക്കാരില്ലേ, അവരുടെ പ്രതിനിധിയാണ് ഇത്തവണ ദിലീപ്. കട്ടയ്ക്ക് കൂടെ നിൽക്കാൻ മൂന്നു കൂട്ടുകാരും. ആദ്യ പകുതി മുഴുവൻ ദിലീപ് നന്പറുകൾ തന്നെയാണ് ജോർജേട്ടൻസ് പൂരമെങ്കിലും സമീപകാല ചിത്രങ്ങൾ പോലെ…
Read Moreപുലിമുരുകൻ- ഗ്രേറ്റ് ഫാദർ തർക്കം മുറുകുന്നു ! കളക്ഷൻ പ്രചാരണം ഏറ്റെടുത്ത് നിർമാതാവും
സ്വന്തം ലേഖകൻ കോഴിക്കോട്: ഒരിടവേളയ്ക്കുശേഷം തീയറ്ററുകൾക്കു മുന്നിൽ വീണ്ടും താര ഫാൻസുകാർ തമ്മിൽ പോര്. ഒരിക്കൽ കൂടി കളക്ഷൻ റെക്കോർഡുകൾ പറഞ്ഞ് സിനിമയുടെ പരസ്യ പ്രചാരണം അരങ്ങുതകർക്കുകയാണ്. അത് പരമാവധി സോഷ്യൽമീഡിയയിലും തീയറ്ററുകൾക്കുമുന്നിലും ഷെയർ ചെയ്ത് ഫാൻസുകാരും. വ്യാഴാഴ്ച പുറത്തിറങ്ങിയ മമ്മൂട്ടിചിത്രം ഗ്രേറ്റ് ഫാദർ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പുതിയ കോലാഹലം. സിനിമയുടെ ആദ്യ ദിന കളക്ഷൻ 4.31 കോടി രൂപയാണെന്നും ഇത് മലയാള സിനിമയിലെ റെക്കോർഡാണെന്നും അണിയറക്കാർ പറയുന്നു. നടൻ പൃഥിരാജിന്റെ നിർമാണ കന്പനിയായ ഓഗ്സ്റ്റ് സിനിമയാണ് ചിത്രം നിർമിച്ചത്. അദ്ദേഹം ഫേസ് ബൂക്കിലൂടെ ചിത്രത്തിന്റെ കളക്ഷൻ ആരാധകരെ അറിയിക്കുകയും ചെയ്തു. മലയാളസിനിമാ ചരിത്രത്തിലെ തന്നെ വേറിട്ടൊരു പരസ്യതന്ത്രമായിരുന്നു പൃഥിരാജ് സ്വീകരിച്ചത്. എന്നാൽ മലയാളത്തിലെ ആദ്യത്തെ നൂറുകോടി ക്ലബ് ചിത്രം പുലിമുരുകന്റെ റെക്കോർഡ് തിരുത്താൻ ചിത്രത്തിനായിട്ടില്ലെന്ന് മോഹൻലാൽ ഫാൻസും ചിത്രത്തിന്റെ അണിയറക്കാരും വാദിക്കുന്നു. മമ്മൂട്ടിചിത്രത്തിന്റെ ആദ്യ…
Read Moreഎല്ലാ പെൺകുട്ടികൾക്കും വേണം “എ ഗ്രേറ്റ് ഫാദർ’
സാറാ ഡേവിഡ് മാത്രമല്ല, എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കും ഡേവിഡ് നൈനാനെപ്പോലെ ഒരു അച്ഛനെ കിട്ടാൻ…. ഇന്നത്തെ സാമൂഹ്യ ചുറ്റുപാടുകളുടെ ആവശ്യകതയാണത്. അത്തരമൊരു സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ “ദ് ഗ്രേറ്റ് ഫാദർ’. കംപ്ലീറ്റ്, സ്റ്റൈലിഷ്, ആക്ഷൻ, ത്രില്ലർ, എന്റർടെയ്നർ. മലയാള സിനിമയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന പുതുമുഖ സംവിധായകൻ ഹനീഫ് അദേനിയിലൂടെ മമ്മൂട്ടി വിജയ വഴിയിൽ തിരിച്ചെത്തുന്ന ചിത്രമാകും ദ് ഗ്രേറ്റ് ഫാദർ. സാറയ്ക്ക് (ബേബി അനിഘ) ഉണ്ടാകുന്ന ദുരന്തവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ത്രില്ലിംഗ് മൂഡിൽ ചിത്രം അവതരിപ്പിക്കുന്നത്. ആദ്യ പകുതി കുടുംബത്തിനുള്ളിലും രണ്ടാം പകുതി സസ്പെൻസ് നിറച്ചും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുകയാണ് സംവിധായകൻ. സാറയ്ക്കു വേണ്ടി അച്ഛൻ ഡേവിഡ് നൈനാൻ (മമ്മൂട്ടി) പ്രതികാരം ചെയ്യാനിറങ്ങുന്നതോടെ ചിത്രം ത്രില്ലിംഗ് അനുഭവമാകുന്നു. മികച്ച അഭിനയ മുഹൂർത്തങ്ങളുമായി ആദ്യ പകുതിയിൽ പ്രേക്ഷകരെ കൈയിലെടുക്കുന്നത് ബേബി അനിഘ…
Read Moreകിടിലൻ യുദ്ധരംഗങ്ങളുമായി 1971 ബിയോണ്ട് ബോർഡേഴ്സിന്റെ ട്രെയിലർ എത്തി
മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്ന 1971, ബിയോണ്ട് ബോർഡേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. യുദ്ധരംഗങ്ങൾ തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. മോഹൻലാലിനൊപ്പം അല്ലു സിരീഷ്, സുധീർ കരമന, രൺജി പണിക്കർ തുടങ്ങിയവരും സൈനികവേഷത്തിൽ ട്രെയിലറിലെത്തുന്നു. കീർത്തിചക്രയിൽ തുടക്കമിട്ട മേജർ മഹാദേവൻ പരമ്പരയിലെ നാലാം ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്സിൽ മോഹൻലാൽ ഇരട്ട വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മേജർ മഹാദേവനു പുറമേ, മേജർ മഹാദേവന്റെ അച്ഛനായ മേജർ സഹദേവനായും ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നു. തെലുങ്ക് സിനിമയിലെ പ്രശസ്ത യുവതാരം അല്ലു സിരീഷും മോഹൻലാലിനൊപ്പം ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കും. ഇന്ത്യ–പാകിസ്ഥാൻ യുദ്ധകാലത്തു നടന്ന ഒരു സംഭവമാണു ചിത്രത്തിന്റെ പ്രമേയം. ഏപ്രിൽ ഏഴിന് ചിത്രം തീയറ്ററുകളിലെത്തും. ട്രെയിലർ കാണാം:
Read Moreഅശ്വതി സ്പീക്കിംഗ്
അശ്വതിയെ കോമഡി സൂപ്പർ നൈറ്റ് പരിപാടി കണ്ടിട്ടാണ് കൂടുതൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. റേഡിയോ ജോക്കിയായിായിരുന്നു തുടക്കം. സൂര്യ ടിവിയിൽ ആങ്കറിങ്ങും ഉണ്ടായിരുന്നു. സീരിയലിലോ സിനിമയിലോ ഒരിക്കൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും അശ്വതിയെ കാണുന്പോൾ ആരാധകർ പെട്ടെന്ന് തിരിച്ചറിയുന്നു. അശ്വതി അവർക്കു കുടുംബാംഗത്തെപ്പോലെയാണ്. ഇപ്പോൾ ദുബായിയിൽ ഒരു പ്രമുഖ റേഡിയോ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അശ്വതിയുടെ വിശേഷങ്ങളിലേക്ക്… സന്പന്നമായ ബാല്യം ജനിച്ചതും വളർന്നതും തൊടുപുഴയിലാണ്. പത്താം ക്ലാസു വരെ പഠിച്ചത് വീടിനടുത്തുള്ള സർക്കാർ സ്കൂളിലും. ഇന്ന് പലരും എന്നെ ഇഷ്ടപ്പെടാൻ കാരണമാകുന്ന നല്ല മലയാളം കിട്ടിയതും ആ നാട്ടിൻപുറത്തു നിന്നാണ്. അവിടത്തെ തോടും പാടവും പറന്പും കുന്നുകളും നല്ല അയൽക്കാരും ചേർന്ന് സന്പന്നമാക്കിയ ബാല്യം. അമ്മാച്ചി എന്ന് വിളിച്ചിരുന്ന അമ്മയുടെ അമ്മയായിരുന്നു എെൻറ സൂപ്പർ വുമണ്‍. അച്ഛൻ വിദേശത്തായിരുന്നു. അമ്മയും അച്ഛനും രണ്ടു സഹോദര·ാരും ചേർന്ന കുടുംബം. എെൻറ…
Read Moreജഗതിയുടെ അനുഭവം എല്ലാവര്ക്കും സൂചന: പാര്‍വതി
സിനിമയിലോ ജീവിതത്തിലോ ഈ ലോകത്തിന് ആരും അനിവാര്യരല്ലെന്ന് നടി പാര്‍വതി. സിനിമ മേഖലയില്‍ നമ്മള് ഓരോരുത്തരും അനിവാര്യമാണെന്ന ചിന്ത എല്ലാവര്ക്കും ഉണ്ട്. എന്നാല്‍ അത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ലെന്ന സൂചനയാണ് ജഗതി ശ്രീകുമാറിന്റെ ജീവിതം കാട്ടിത്തരുന്നതെന്ന് പാര്‍വതി പറയുന്നു. ഈ ലോകത്ത് ആരും അനിവാര്യമല്ല. പല സിനിമയുടെയും അഭിഭാജ്യഘടകമായിരുന്നു ജഗതി. നമ്മളില്ലെങ്കിലും ആ ലോകം മുന്നോട്ട് പോകുമെന്ന പോലെ അദ്ദേഹമില്ലതെയും സിനിമാ ലോകം മുന്നോട്ട് പോകുന്നു. അതുകൊണ്ട് ജഗതി സാറിന്റെ അനുഭവം ഓരോരുത്തരുടെയും ഉള്ളില്‍ ഉണ്ടാകണമെന്നും അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ അഹങ്കാരമെല്ലാം മാറിക്കിട്ടുമെന്നും പാര്‍വതി കൂട്ടിച്ചേര്‍ക്കുന്നു. ആത്മവിശ്വാസമുള്ള സ്ത്രീകളെ കണ്ടാല്‍ അഹങ്കാരിയായി തോന്നും. എന്നാല്‍ പുരുഷനാണെങ്കില്‍ അത് അവന്റെ ആത്മവിശ്വാസമയി ലോകം കരുതുന്നുവെന്നും പാര്‍വതി പറയുന്നു. പാര്‍വതി മുഖ്യവേഷത്തിലെത്തിയ ടേക്ഓഫ് തിയറ്ററുകളില്‍ ഗംഭീര വിജയം നേടിയിരുന്നു.
Read Moreഭീക്ഷ്മരാകാൻ അമിതാഭ് ബച്ചനെത്തും
മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രണ്ടാമൂഴം. എം ടി വാസുദേവൻ നായർ തിരക്കഥയെഴുതുന്ന സിനിമയിൽ മോഹൻലാൽ ഭീമനായാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ആരാധകർക്ക് സന്തോഷിക്കാൻ മറ്റൊരു വാർത്ത കൂടി. സിനിമയിൽ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭീക്ഷ്മരെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുക. ഇക്കാര്യം സംവിധായകൻ ശ്രീകുമാർ സ്ഥിതീകരിച്ചു. അതേസമയം ഐശ്വര്യാ റായി സിനിമയിൽ അഭിനയിക്കുന്നുവെന്ന വാർത്ത ശ്രീകുമാർ തള്ളി. അഭിനേതാക്കളുടെ കാര്യത്തിൽ ആലോചനകൾ നടക്കുകയാണെന്ന് ശ്രീകുമാർ പറയുന്നു.പീറ്റർ ഹെയ്നാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി നിർവഹിക്കുക. രണ്ടു ഭാഗമായിട്ടായിരിക്കും രണ്ടാമൂഴം റിലീസ് ചെയ്യുന്നത്. ബിഗ് ബജറ്റ് ചിത്രമായാണ് രണ്ടാമൂഴം ഒരുക്കുന്നത്. നേരത്തെ അമിതാഭ് ബച്ചൻ മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
Read Moreവിജയ് യുടെ അമ്മവേഷത്തിൽ നിത്യ
തെന്നിന്ത്യൻ നടിമാരിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന താരമാണ് നിത്യാ മേനോൻ. മലയാളത്തിലും തെലുങ്കിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരം ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയിയുടെ അമ്മ വേഷത്തിൽ എത്തുന്നതിനു സമ്മതം മൂളി എന്നാണ് റിപ്പോർട്ട്. വിജയ് ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഒരു വിജയ് കഥാപാത്രത്തിന്റെ ഭാര്യയുടെയും മറ്റൊരു വിജയ് കഥാപാത്രത്തിന്റെ അമ്മയുടെയും വേഷമാണ് നിത്യാ മേനോൻ ചെയ്യുന്നത്. സാമന്തയും കാജൾ അഗർവാളും ചിത്രത്തിൽ നായികമാരായുണ്ട്. നേരത്തേ ഈ വേഷത്തിന് ജ്യോതികയെ പരിഗണിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ജ്യോതിക നിരസിച്ചതിനെ തുടർന്ന് നിത്യയെ സമീപിക്കുകയായിരുന്നുവത്രേ.വിജയിയുടെ 61-ാം ചിത്രമാണ് ഇത്.
Read Moreവടിവേലു മടങ്ങിയെത്തുന്ന
നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ഹാസ്യനടൻ വടിവേലു തമിഴ് സിനിമാ ലോകത്തേക്ക് തിരികെയെത്തുകയാണ്. കോമഡി താരമായി ഏറെ തിളങ്ങിനിന്ന വടിവേലുവിന് രാഷ്ട്രീയമായ ചില കാരണങ്ങളാൽ അവസരങ്ങൾ കുറയുകയായിരുന്നു എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ യെ പിന്തുണച്ച വടിവേലു ജയലളിതയുടെ അപ്രീതിക്ക് ഇരയായിരുന്നു. വിജയ് നായകനാകുന്ന ആറ്റ്ലി ചിത്രത്തിലൂടെയാണ് വടിവേലു തിരിച്ചെത്തുന്നത്. സാമന്ത, കാജൽ അഗർവാൾ, നിത്യാ മേനോൻ, എസ് ജെ സൂര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിജയ് 61 എന്ന താൽക്കാലിക പേരിലാണ് ചിത്രം അറിയപ്പെടുന്നത്. നേരത്തെ വിജയ് നായകനായ തെരിയിലും വടിവേലുവിനെ ഉൾപ്പെടുത്താൻ ശ്രമം നടന്നിരുന്നെങ്കിലും നടക്കാതെ പോകുകയായിരുന്നു.
Read More