ദേ​ശീ​യ പു​ര​സ്കാ​രം; മോ​ഹ​ൻ​ലാ​ലി​ന് ജൂ​റി പ​രാ​മ​ർ​ശം

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം. മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​മ്പോ​ൾ, പു​ലി​മു​രു​ക​ൻ, തെ​ലു​ങ്ക് ചി​ത്രം ജ​ന​താ ഗാ​രേ​ജ് എ​ന്നി​വ​യി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് മോ​ഹ​ൻ​ലാ​ലി​ന് ജൂ​റി പ​രാ​മ​ർ​ശം ല​ഭി​ച്ച​ത്. പു​ലി​മു​രു​ക​നി​ലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ പീ​റ്റ​ർ ഹെ​യ്ന് ആ​ക്ഷ​ൻ കൊ​റി​യോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ൽ പു​ര​സ്കാ​രം ല​ഭി​ച്ചു. ഇ​ത്ത​വ​ണ സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​നാ​യി​രു​ന്നു ജൂ​റി അ​ധ്യ​ക്ഷ​ൻ. ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം ല​ഭി​ച്ച വി​നാ​യ​ക​ന് ദേ​ശീ​യ പു​ര​സ്കാ​രം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ത​ഴ​യ​പ്പെ​ട്ട മോ​ഹ​ൻ​ലാ​ലി​നാ​ണ് ന​റു​ക്കു​വീ​ണ​ത്. മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ഒ​റ്റ​യാ​ള്‍​പാ​ത, പി​ന്നെ​യും, മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ൽ​സ​രി​ച്ചി​രു​ന്നു.

Read More

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളത്തിന് മികച്ച നേട്ടം ; സുരഭി മികച്ച നടി, മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള ചിത്രം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാള ചിത്രങ്ങൾക്ക് മികച്ച നേട്ടം. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. നവാഗതനായ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും മഹേഷിന്‍റെ പ്രതികാരം നേടി. ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയ ശ്യാം പുഷ്കരനാണ് അവാർഡ് ലഭിച്ചത്. മൂന്ന് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി. തെലുങ്ക് ചിത്രം ജനതാ ഗാരേജ്, മലയാള ചിത്രങ്ങളായ പുലിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്നിവയിലെ അഭിനയത്തിനാണ് മോഹൻലാൽ പ്രത്യേക പരാമർശം നേടിയത്. പുലിമുരുകൻ എന്ന ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയിൻ മികച്ച ആക്ഷൻ കൊറിയോഗ്രാഫർക്കുള്ള പുരസ്കാരവും കരസ്ഥമാക്കി. കാടുപുക്കുന്ന നേരം എന്ന ചിത്രത്തിലൂടെ മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം നേടിയ ജയദേവൻ ചക്കാടത്തും മലയാളത്തിന്…

Read More

സി​നി​മ, ടിവി രം​ഗ​ത്ത് പു​ത്ത​ൻ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​ന്‍! സ്റ്റാ​ർ ബ്ലാ​സ്റ്റ് പ​രി​ശീ​ല​ന​ക്യാ​ന്പ് കോ​ട്ട​യ​ത്ത്

സി​നി​മ, ടിവി രം​ഗ​ത്ത് പു​ത്ത​ൻ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കാ​നാ​യി കാ​ൻ​ഡി​ൽ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് കോ​ട്ട​യ​ത്ത് ഒ​രു സ്റ്റാ​ർ ബ്ലാ​സ്റ്റ് അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ത്തു​ന്നു. സം​ഗീ​തം, അ​ഭി​ന​യം, അ​വ​ത​ര​ണം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​ത്യേ​കം പ​രി​ശീ​ല​ന​ക​ള​രി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​ഗീ​ത സം​വി​ധാ​യ​ക​രാ​യ ശ​ര​ത്ത്, അ​റ​യ്ക്ക​ൽ ന​ന്ദ​കു​മാ​ർ, അ​ഭി​ന​യ​രം​ഗ​ത്തെ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ മു​സ്ത​ഫ, പ്രഫ. അ​ലി​യാ​ർ, ടിവി അ​വ​ത​ര​ണ രം​ഗ​ത്ത് ക​ഴി​വു തെ​ളി​യി​ച്ച അ​വ​താ​ര​ക കു​മാ​രി മീ​ര, പ്ര​ശ​സ്ത സൈ​ക്കോ​ള​ജി​സ്റ്റ് വി​പി​ൻ വി. ​റോ​ൾ​ഡ​ന്‍റ് എ​ന്നീ പ്ര​മു​ഖ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. ഏ​പ്രി​ൽ 17 മു​ത​ൽ 23 വ​രെ നീ​ളു​ന്ന പ​രി​ശീ​ല​ന ക്യാ​ന്പി​നു​ശേ​ഷം, സി​നി​മ, ടിവി രം​ഗ​ത്തേ​ക്കു​ള്ള ഒ​ഡീ​ഷ​നു​ക​ൾ ഈ ​പ്രോ​ഗ്രാ​മി​ൽ ഉ​ണ്ട ായി​രി​ക്കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഏ​പ്രി​ൽ പ​ന്ത്ര​ണ്ട ിന് ​മു​ൻ​പ് ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 9447808804

Read More

മണിച്ചിത്രത്താഴിലെ ശ്രീദേവി! വിനയ പ്രസാദ് ഇനി സംവിധാനം ചെയ്യും..

നടി വി​ന​യ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്നു. ല​ക്ഷ്മി നാ​രാ​യ​ണാ​ര പ്ര​പാ​ഞ്ച​നേ ബേ​രേ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ക​ന്ന​ട ചി​ത്ര​മാ​ണ് ന​ടി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ന്ന​ഡ​ക്കാ​രി​യാ​ണെ​ങ്കി​ലും മ​ല​യാ​ള​ത്തി​ൽ വി​ന​യ ഒ​രു​പാ​ട് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചുക​ഴി​ഞ്ഞു. മ​ണി​ച്ചി​ത്ര​ത്താ​ഴി​ലെ ശ്രീ​ദേ​വി​യെ ആ​രും മ​റ​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. അ​ഭി​ന​യ​ത്തി​ന് പു​റ​മെ മ​റ്റൊ​രു ചു​വ​ടു​വയ്പ്പുമാ​യി മു​ന്നോ​ട്ട് എ​ത്തു​ക​യാ​ണ് ന​ടി​യി​പ്പോ​ൾ. ഏ​പ്രി​ൽ 20 ന് ​ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന ചി​ത്ര​ത്തി​ന് വി​ന​യ​യു​ടെ ഭ​ർ​ത്താ​വ് ജ്യോ​തി പ്ര​കാ​ശാ​ണ് തി​ര​ക്ക​ഥ​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഈ ​സി​നി​മ ത​നി​ക്കൊ​രു ച​ല​ഞ്ചാ​ണെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല ത​നി​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഭ​ർ​ത്താ​വും ന​ല്ലൊ​രു ടെ​ക്നി​ക്ക​ൽ ടീ​മും കൂ​ടെ​യു​ണ്ടെ​ന്നും ന​ടി പ​റ​യു​ന്നു. സം​വി​ധാ​ന​ത്തി​ലെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ​തി​നാ​ൽ ബ​ജ​റ്റ് കു​റ​ഞ്ഞൊ​രു കോ​മ​ഡി സി​നി​മ​യാ​ണ് ത​യാ​റാ​ക്കു​ന്ന​തെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം തീ​ർ​ക്കാ​ൻ സി​നി​മ​യ്ക്ക് ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് താ​രം. സി​നി​മ​യി​ൽ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ന​ല്ലൊ​രു സോ​ഷ്യ​ൽ മെ​സേ​ജ് സി​നി​മ ന​ൽ​കു​മെ​ന്നും വി​ന​യ പ​റ​യു​ന്നു.

Read More

ലേഡി സൂപ്പര്‍സ്റ്റാര്‍ ഇനി പൃഥിക്കൊപ്പം

ലേ​ഡി സൂ​പ്പ​ർ താ​രം മ​ഞ്ജു​വാ​ര്യ​ർ ആ​ദ്യ​മാ​യി പൃ​ഥ്വി​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു. വേ​ണു സം​വി​ധാ​നം ചെ​യ്യു​ന്ന ഗ​ബ്രി​യേ​ലും മാ​ലാ​ഖ​മാ​രും എ​ന്ന സി​നി​മ​യി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള ഒൗ​ദ്യോ​ഗി​ക വി​വ​രം പു​റ​ത്തു​വി​ട്ടു. ഡി​സം​ബ​റി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന സി​നി​മ വേ​ണു​വാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വേ​ണു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ദ​യ എ​ന്ന സി​നി​മ​യി​ൽ നാ​യി​ക​യാ​യി എ​ത്തി​യ​ത് മ​ഞ്ജു വാ​ര്യ​രാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ന്ന​റി​യി​പ്പ് എ​ന്ന മ​മ്മു​ട്ടി ചി​ത്ര​വും വേ​ണു സം​വി​ധാ​നം ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​വു​ന്ന കാ​ർ​ബ​ണ്‍ എ​ന്ന സി​നി​മ​യും സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വേ​ണു​വാ​ണ്. അ​തി​ന് ശേ​ഷ​മാ​ണ് ഗ​ബ്രി​യേ​ലും മാ​ലാ​ഖ​മാ​രും എ​ന്ന പ്രൊ​ഡ​ക്ടി​നു തു​ട​ക്കം കു​റി​ക്കു​ക. സി​നി​മ​യി​ലേ​ക്കു​ള്ള മ​ഞ്ജു വാ​ര്യ​രു​ടെ തി​രി​ച്ചു​വ​ര​വ് വി​ജ​യ​ത്തി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വാ​യി​രു​ന്നു. ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി നി​ര​വ​ധി സി​നി​മ​ക​ളാ​ണ് മ​ഞ്ജു​വി​നെ തേ​ടി​യെ​ത്തു​ന്ന​ത്. ഇ​തോ​ടെ മ​ല​യാ​ള​സി​നി​മ​യു​ടെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​യി വി​ല​സു​ക​യാ​ണ് മ​ഞ്ജു.

Read More

നിങ്ങള്‍ സിനിമാക്കാര്‍ അഭിനയത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ പോരേ ? ആരാധകന്റെ പരിഹാസത്തിന് ഉണ്ണി മുകുന്ദന്റെ വെടിക്കെട്ടു മറുപടി

ആരെയും ഒരു കാരണവുമില്ലാതെ വിമര്‍ശിക്കാനുള്ള വേദിയായി മാറിയിരിക്കുകയാണ് ഫേസ്ബുക്ക്. തിരുവനന്തപുരത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ  കൃഷ്ണനുണ്ണിയേക്കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഉണ്ണിയുടെ പോസ്റ്റിനു താഴെ ഒരു ആരാധകന്‍ വളരെ മോശമായി കമന്റ് ചെയ്തു. നിങ്ങള്‍ സിനിമാക്കാര്‍ക്ക് അഭിനയിച്ചാല്‍ പോരെ എന്നായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ എന്റെ കാര്യം ഞാന്‍ നോക്കിയാല്‍ പോരെയന്ന് പറഞ്ഞ് താരം ആരാധകന്റെ ഫ്യൂസ് ഊരി. തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കൃഷ്ണനുണ്ണി (19). വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ ട്രാവല്‍ & ടൂറിസം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. വിടരും മുന്‍പ് കൊഴിഞ്ഞുപോയൊരു ജീവന്‍, അല്ല കൊന്നുകളഞ്ഞ ജീവന്‍, അവനെ കൊന്നവര്‍ നിയമത്തിന് മുന്‍പില്‍ വന്നെപറ്റൂ. അതിന് വേണ്ടി പരമാവധി പോരാടുക. നമുക്ക് എല്ലാവര്‍ക്കും പെണ്‍സുഹൃത്തുക്കള്‍ ഉള്ളതാണ്, ഒന്ന് മിണ്ടിയതിനോ ഒരുമിച്ച് യാത്ര ചെയ്തതിനോ തല്ലികൊല്ലുന്ന…

Read More

അതിഗംഭീരം..! ടേക്കോഫ് കണ്ട് ത്രില്ലടിച്ച് സൂര്യ

തീയറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് മഹേഷ് നാരായണന്‍റെ ടേക്കോഫ്. ഇറാക്കിൽ ഐഎസ് ഭീകരരുടെ പിടിയിലായ മലയാളി നഴ്സുമാരുടെ കഥ പറഞ്ഞ ചിത്രത്തെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരനിര തന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെ ചിത്രത്തിന് തമിഴിൽ നിന്നും ഒരു സൂപ്പർ ആരാധകനെ കിട്ടി. സാക്ഷാൽ സൂര്യ. ചിത്രം കണ്ട സൂപ്പർതാരത്തിന് പറയാൻ വാക്കുകളില്ലായിരുന്നു. ട്വിറ്റർ പേജിൽ ഷെയർ ചെയ്ത പോസ്റ്റിലൂടെയാണ് സൂര്യ തന്‍റെ അഭിപ്രായം അറിയിച്ചത്. ചിത്രം വളരെ മികച്ചതാണെന്നും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനമറിയിക്കുന്നതായും സൂര്യ ട്വീറ്റ് ചെയ്തു. മഹേഷ് നാരായണനൊപ്പമുള്ള ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. മലയാളത്തിലെ മുന്‍നിര എഡിറ്റര്‍ കൂടിയായ മഹേഷിന്‍റെ ആദ്യസംവിധാന സംരംഭമാണ് ടേക്കോഫ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, പാർ‌വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

Read More

ആളുകളെ പേടിപ്പിച്ചു കൊല്ലാന്‍ കോണ്‍ജറിംഗ് വീണ്ടുമെത്തുന്നു; അനബെല്ല ക്രിയേഷന്റെ ട്രെയിലര്‍ രക്തം മരവിപ്പിക്കുന്നത്

കോണ്‍ജറിംഗ് സീരീസിലെ ഏറ്റവും പുതിയ ചിത്രം അനബെല്ല ക്രിയേഷന്റെ  ട്രെയിലര്‍ പുറത്തിറങ്ങി. രക്തം മരവിപ്പിക്കുന്ന ഭീകരരംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. ഇതിനു മുമ്പിറങ്ങിയ കോണ്‍ജറിംഗ്-2 കേരളത്തിലും വിജയമായിരുന്നു. ആ ചിത്രം സംവിധാനം ചെയ്ത ജയിംസ് വാന്‍ ഇത്തവണ നിര്‍മാതാവിന്റെ റോളിലേക്ക് മാറിയിരിക്കുകയാണ്. കണ്‍ജറിംഗ് 2 കേരളത്തില്‍ പ്രേക്ഷക സ്വീകാര്യത നേടിയ ആദ്യ ഹോളിവുഡ് ഹൊറര്‍ ചിത്രമാണ് കോണ്‍ജറിംഗ്-2. മികച്ച ബോക്‌സ് ഓഫീസ് കളക്ഷനായിരുന്നു ചിത്രം നേടിയത്. കോണ്‍ജറിംഗ് ചിത്രങ്ങളിലെ പൈശാചിക പാവയായ അനബെല്ല തന്നെയാണ് ഈ സിനിമയിലും ഭീകരത വിതയ്ക്കുന്നത്.കോണ്‍ജറിംഗിനു പിന്നാലെ പുറത്തിറങ്ങിയ ലൈറ്റ്‌സ് ഔട്ടും കേരളത്തില്‍ നിന്നും മികച്ച നേട്ടം കൊയ്തു. ലൈറ്റ്‌സ് ഔട്ടിന്റെ നിര്‍മാതാവ് ജയിംസ് വാനായിരുന്നു. സംവിധായകന്‍ ഡേവിഡ് എഫ് സാനബര്‍ഗും. ഇതേ ടീം തന്നെയാണ് പുതിയ ചിത്രത്തിനു പിന്നിലും. ഒരു പാവ നിര്‍മാതാവിന്റേയും ഭാര്യയുടേയും മകള്‍ ചെറുപ്പത്തില്‍ മരിച്ചുപോകുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം…

Read More

ആ​ലി​യ ഭ​ട്ട് മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. പ​ക്ഷെ ച​ല​ച്ചി​ത്ര​ത്തി​നു വേ​ണ്ടി​യ​ല്ല…

ബോ​ളി​വു​ഡ് നാ​യി​ക ആ​ലി​യ ഭ​ട്ട് മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. പ​ക്ഷെ ച​ല​ച്ചി​ത്ര​ത്തി​നു വേ​ണ്ടി​യ​ല്ല ര​ണ്ടു​പേ​രും ഒ​ന്നി​ക്കു​ന്ന​ത്. ദു​ൽ​ഖ​റി​ന്‍റെ കൂ​ടെ മൊ​ബൈ​ൽ ബ്രാ​ൻ​ഡി​ന്‍റെ പ​ര​സ്യ​ത്തി​ലാ​ണ് ആ​ലി​യ അ​ഭി​ന​യി​ക്കു​ന്ന​ത്. പ്ര​മു​ഖ മൊ​ബൈ​ൽ ക​ന്പ​നി​യു​ടെ റീ​ജി​യ​ണ​ൽ ബ്രാ​ൻഡ് അം​ബാ​സഡ​ർ ആ​യി ദു​ൽ​ഖ​ർ ഈ ​അ​ടു​ത്ത് ഒ​പ്പു വ​ച്ചി​രു​ന്നു. ദു​ൽ​ഖ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഈ ​അ​ടു​ത്ത നാ​ളി​ൽ ആ​ലി​യ ഭ​ട്ടി​ന്‍റെ കൂ​ടെ ഈ ​മൊ​ബൈ​ൽ ക​ന്പ​നി​യു​ടെ പ്ര​ച​ര​ണ​ത്തി​ൽ അം​ഗ​മാ​യ​താ​യി അ​റി​യി​ച്ചി​രു​ന്നു. റി​പ്പോ​ർ​ട്ടു​ക​ൾ സ​ത്യ​മാ​ണെ​ങ്കി​ൽ ഷൂ​ട്ടിം​ഗ് ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കും. ശ്രു​തി ഹാ​സ​നും ദി​ൽ​ജി​ത് ദോ​സ​നു​മാ​ണ് മ​റ്റു റീ​ജിയ ണ​ൽ ബ്രാ​ൻഡ് അം​ബാ​സഡ​ർ​മാ​ർ. മു​ൻ​പ് മ​ണി​ര​ത്ന​ത്തി​ന്‍റെ ഓ ​കെ ക​ണ്‍​മ​ണി എ​ന്ന ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​റി​ന്‍റെ നാ​യി​ക​യാ​വാ​ൻ ആ​ലി​യ ഭ​ട്ടി​നെ ക്ഷ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​റ്റു ചി​ല പ്രൊ​ജ​ക്ടി​ന്‍റെ തി​ര​ക്ക് കാ​ര​ണം വേ​ണ്ടെ​ന്നു വയ്​ക്കു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ ത​ന്നെ ഏ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട ന​ട​നാ​യി മാ​റിക്ക​ഴി​ഞ്ഞു ദു​ൽ​ഖ​ർ. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നും…

Read More

ന​ടി സൊ​നാ​ക്ഷി സി​ൻ​ഹ ഒ​രു വി​ചി​ത്ര സ്വ​ഭാ​വ​ക്കാരി

ന​ടി സൊ​നാ​ക്ഷി സി​ൻ​ഹ ഒ​രു വി​ചി​ത്ര സ്വ​ഭാ​വ​ക്കാ​രി​യാ​ണെ​ന്നു സം​വി​ധാ​ക​ൻ സു​ൻ​ഹി​ൽ സി​പ്പി. ഒ​ത്തി​രി ത​മാ​ശ​ക​ൾ പ​റ​യും. എ​ന്നാ​ൽ ജോ​ലി​യു​ടെ കാ​ര്യ​ത്തി​ൽ ന​ടി സീ​രി​യ​സാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൊ​നാ​ക്ഷി സി​ൻ​ഹ​യെ​യും ക​നാ​ൻ ഖി​ല്ലി​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​ൻ​ഹി​ൽ സി​പ്പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് നൂ​ർ. ഏ​പ്രി​ൽ 21ന് ​ചി​ത്രം തിയ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ചി​ത്രീ​ക​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് സൊനാ​ക്ഷി സി​ൻ​ഹ​യെ കു​റി​ച്ച് സം​വി​ധാ​യ​ക​ന്‍റെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ നി​ന്ന് ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞ​ത്. സെ​റ്റി​ലെ ന​ടി​യു​ടെ പെ​രു​മാ​റ്റ​ത്തെക്കു​റി​ച്ചാ​ണ് സം​വി​ധാ​യ​ക​ൻ ഇ​ത്ത​ര​ത്തി​ൽ തു​റ​ന്ന് പ​റ​ഞ്ഞ​ത്. സ​ബ ഇം​ത്യാ​സി​ന്‍റെ ക​റാ​ച്ചി യു ​ആ​ർ കി​ല്ലി​ങ് മീ ​നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. നോ​വ​ലി​ലെ നൂ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സൊനാ​ക്ഷി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സൊ​നാ​ക്ഷി സി​ൻ​ഹ​യെ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലേ​ക്ക് ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്. ന​ടി ആ ​റോ​ൾ വ​ള​രെ ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ ചെ​യ്തു​വെ​ന്ന് സം​വി​ധാ​യ​ക​ൻ സു​ൻ​ഹി​ൽ സി​പ്പി പ​റ​യു​ന്നു.…

Read More