ശക്തയായ സ്ത്രീകഥപാത്രം! സാഹസിക കഥാപാത്രമായി അമല പോള്‍ വരുന്നു

അ​മ​ല പോ​ൾ വീ​ണ്ടും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വു​മാ​യി എ​ത്തു​ന്നു. അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന സാ​ഹ​സി​ക ചി​ത്ര​ത്തി​ലാ​ണ് താ​രം ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. ശ​ക്ത​യാ​യ സ്ത്രീ​ക​ഥ​പാ​ത്ര​മാ​യി​ട്ടാ​ണ് അ​മ​ല എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി ന​ട​ൻ​മാ​ർ ഇ​ല്ലാ എ​ന്നു​ള്ള​തും പ്ര​ത്യേ​ക​ത​യാ​ണ്. പു​തി​യ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ത​മി​ഴി​ൽ അ​മ​ല അ​ഭി​ന​യി​ച്ച് ഹി​റ്റാ​യ മൈ​ന എ​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. ത​മി​ഴ് സി​നി​മ​യി​ൽ ആ​രും ഇ​തു​വ​രെ ശ്ര​മി​ക്കാ​ത്ത രീ​തി​യ​ലാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​തെ​ന്നാ​ണു വി​വ​രം. ശ​ക്ത​യാ​യ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​ല​തും ഇ​തി​നു മു​ന്പും അ​മ​ല ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​ൽ നി​ന്നെ​ല്ലാം ഏ​റെ വ്യ​ത്യ​സ്ത​മാ​യ ക​ഥ​യും ക​ഥാ​പാ​ത്ര​വു​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ ന​ടി രം​ഗ​ത്തെ​ത്തു​ന്ന​ത്. സാ​ഹ​സി​ക സി​നി​മ​ക​ൾ​ക്ക് പ്രി​യം കൂ​ടി​വ​രു​ന്ന​തി​നാ​ൽ ചി​ത്രം പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ വി​ശ്വാ​സം.

Read More

കുടുംബത്തെ വരെ ബാധിച്ചു! വ്യാജവാര്‍ത്തയ്‌ക്കെതിരേ പൊട്ടിത്തെറിച്ച് കസ്തൂരി

തെ​ലു​ങ്ക് ന​ട​ൻ കി​ട​ക്ക​പ​ങ്കി​ടാ​ൻ ത​ന്നെ ക്ഷ​ണി​ച്ചു​വെ​ന്ന വ്യാ​ജ​വാ​ർ​ത്ത​യ്ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് ത​മി​ഴ് ന​ടി ക​സ്തൂ​രി. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ന​ട​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ക​സ്തൂ​രി എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ചി​ല ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ന​ൽ​കി​യ​ത്. എ​ന്നാ​ൽ താ​ൻ അ​ത്ത​ര​മൊ​രു ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​ഭി​മു​ഖ​ത്തി​ൽ അ​ച്ച​ടി​ച്ചു വ​ന്ന​ത് വ്യാ​ജ ആ​രോ​പ​ണ​മാ​ണെ​ന്നും ക​സ്തു​രി വ്യ​ക്ത​മാ​ക്കി. വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ക​സ്തൂ​രി​യു​ടെ പ്ര​തി​ക​ര​ണം. വ​നി​താ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​സ്തൂ​രി ഒ​രു ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​ന് അ​ഭി​മു​ഖം ന​ൽ​കി​യ​ത്. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ താ​ൻ പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് അ​ച്ച​ടി​ച്ച് വ​ന്ന​ത്. ഇ​ത്ത​രം മോ​ശ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ഞാ​ൻ മ​റു​പ​ടി ന​ൽ​കാ​റി​ല്ല. സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ത്തു​പോ​ലും അ​ങ്ങ​നെ ചെ​യ്തി​ട്ടി​ല്ല. ഇ​ത് ത​ന്‍റെ കു​ടും​ബ​ത്തെ വ​രെ ബാ​ധി​ച്ചു​വെ​ന്നും ക​സ്തൂ​രി പ​റ​ഞ്ഞു. ഒ​രു പ്ര​ശ​സ്ത​മാ​യ ഇം​ഗ്ലീ​ഷ് പ​ത്രം ഇ​ങ്ങ​നെ എ​ഴു​തി​പ്പി​ടി​പ്പി​ച്ചാ​ൽ ചെ​റി​യ വെ​ബ്സൈ​റ്റു​ക​ൾ വെ​റു​തെ ഇ​രി​ക്കു​മോ​യെ​ന്ന് ക​സ്തു​രി ചോ​ദി​ച്ചു.അ​വ​രും മ​സാ​ല ചേ​ർ​ത്ത്…

Read More

ഇപ്പോള്‍ സഹോദരന് വധുവിനെ തേടുകയാണ്; ഞങ്ങളുടെ വിവാഹം ഇപ്പോഴില്ല…

ഏ​റെ നാ​ൾ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന താ​ര​ങ്ങ​ളാ​ണ് അ​ഞ്ജ​ലി​യും ജെ​യ്യും. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്നു​വെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ളോ​ട് ആ​ദ്യം നി​ശ​ബ്ദ​രാ​യെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​യെ​ല്ലാം ത​ള്ളി താ​ര​ങ്ങ​ൾ ത​ന്നെ രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ ഇ​ട​ക്കാ​ല​ത്തി​നു ശേ​ഷം വീ​ണ്ടും പ്ര​ണ​യ​ത്തി​ലാ​യെ​ന്നും ഒ​രു​മി​ച്ചാ​ണ് താ​മ​സ​മെ​ന്നും വാ​ർ​ത്ത വ​ന്നു. പി​ന്നീ​ട് ഒ​രു ദോ​ശ ച​ല​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​മെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നു. എ​ന്നാ​ൽ വി​വാ​ഹം ഇ​പ്പോ​ൾ ഇ​ല്ലെ​ന്നാ​ണ് അ​ഞ്ജ​ലി പ​റ​യു​ന്ന​ത്. ജ്യോ​തി​ക നാ​യി​ക​യാ​യി എ​ത്തു​ന്ന മ​ഗി​ള​ർ മ​ട്ടും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ജ്യോ​തി​ക​യ്ക്ക് ദോ​ശ ഉ​ണ്ടാ​ക്കി ന​ൽ​കി സൂ​ര്യ ദോ​ശ ച​ല​ഞ്ച് തു​ട​ങ്ങി​യി​രു​ന്നു. അ​തി​നു ശേ​ഷം ന​ട​ൻ മാ​ധ​വ​നേ​യും സം​വി​ധാ​യ​ക​ൻ വെ​ങ്കി​ട് പ്ര​ഭു​വി​നേ​യും സൂ​ര്യ ച​ല​ഞ്ച് ചെ​യ്തു. വെ​ങ്ക​ട് പ്ര​ഭു ഭാ​ര്യ​ക്ക് ദോ​ശ ഉ​ണ്ടാ​ക്കി ന​ൽ​കി ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തു. പി​ന്നാ​ലെ ജെ​യ്യെ ച​ല​ഞ്ച് ചെ​യ്യു​ക​യും ചെ​യ്തു. ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ…

Read More

‘എസ്ര’ എങ്ങനെ എസ്രയായെന്നു കാണിക്കുന്ന വിഎഫ്എക്‌സ് ബ്രേക്ഡൗണ്‍ വീഡിയോ വൈറല്‍; ഇതിനോടകം കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വിഎഫ്എക്, ബ്രേക്കിംഗ് വീഡിയോ സിനിമയുടെ റിലീസിംഗിനു പിന്നാലെ പിന്നണിക്കാര്‍ തന്നെ പുറത്തിറക്കുന്നത് ഇപ്പോള്‍ പതിവാണ്.ഇത്തരം മേക്കിംഗ് രഹസ്യങ്ങള്‍ പുറത്തുവിടുന്നത് പണ്ട് ഹോളിവുഡില്‍ കണ്ടുവന്നിരുന്ന ശീലമാണ്. ഇന്ത്യന്‍ സിനിമകളിലും വിഎഫ്എക്‌സ് സര്‍വസാധാരണമായപ്പോള്‍ വിഎഫ് എക്‌സ് ബ്രേക്ക്ഡൗണ്‍ വീഡിയോയും സാധാരണ കാര്യമായി. മലയാളത്തില്‍ അടുത്തിടെ പുുറത്തിറങ്ങിയ ഹൊറര്‍ ത്രില്ലര്‍ എസ്രയുടെ വിഎഫ്എക്‌സ് ബ്രേക്കിംഗ് വീഡിയോയാണ്  അണിയറക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പുറത്തിറങ്ങി അധികം കഴിയും മുമ്പ് തന്നെ വീഡിയോ വൈറലായി.  വിഎഫ്എക്‌സിന്റെ നൂതനമായ സാങ്കേതികത്തികവോടെയാണ് എസ്ര പുറത്തിറങ്ങിയത്. സാധാരണ സീനുകള്‍ എന്ന് നാം വിചാരിച്ച പല ഭാഗങ്ങളും വിഎഫ്എക്‌സാണെന്ന് തിരിച്ചറിയുന്നത് അമ്പരപ്പുളവാക്കും. സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനില്‍ കടുവയെ സൃഷ്ടിച്ചതെങ്ങനെ എന്നുകാണിച്ച് വിഎഫ്എക്‌സ് ബ്രേക്കിംഗ് വീഡിയോ മുമ്പ് പുറത്തുവന്നിരുന്നു. എസ്ര  ഇപ്പോഴും തീയേറ്ററുകളില്‍ മികച്ച പ്രകടനം തുടരുന്നതിനിടെയാണ് ഇങ്ങനെ ഒരു വീഡിയോ വിഎഫ്എക്‌സ് ടീം പുറത്തുവിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വീഡിയോ…

Read More

ഷോലെയിലെ ഒരു രംഗം ചിത്രീകരിച്ചത് ആയിരത്തിലേറെ രാവുകളുടെ കാത്തിരിപ്പിനു ശേഷം;പഴയ ഓര്‍മകള്‍ അയവിറക്കി ബിഗ്ബി

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ അത്ഭുതങ്ങളിലൊന്നാണ് രമേഷ് സിപ്പി സംവിധാനം ചെയ്ത ഷോലെ. ജയ് ആയി അമിചാഭ് ബച്ചനും വീരുവായി ധര്‍മേന്ദ്രയും തകര്‍ത്തഭിനയിച്ച ചിത്രം. 1975ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഹേമമാലിനി, സഞ്ചീവ് കുമാര്‍, അംജത് ഖാന്‍ എന്നിവര്‍ ആയിരുന്നു. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട തെരഞ്ഞെടുത്ത പത്ത് ഇന്ത്യന്‍ സിനിമകളില്‍ ഒന്നായിരുന്നു ഈ സിനിമ. അക്കാലത്ത് സിനിമ കാണാന്‍ ഒന്നര കിലോമീറ്റര്‍ തീയറ്ററിനു മുമ്പില്‍ ക്യൂ ഉണ്ടായിരുന്നത് ചരിത്രം. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു രഹസ്യമാണ് അമിതാഭ് ബച്ചന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന സീന്‍ ചിത്രീകരിക്കാന്‍ മൂന്ന് വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നെന്നാണ് താരം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അമിതാഭ് ബച്ചനും ജയാ ബച്ചനും ഒരുമിച്ച് എത്തുന്ന സീനിനു വേണ്ടിയാണ് ആയിരം ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നത്. സംവിധായകനും ഛായാഗ്രാഹകനും സീനിന്റെ പെര്‍ഫെക്ഷന് വേണ്ടി…

Read More

കീ​ർ​ത്തി​യു​ടെ പ്ര​തി​ഫ​ലം ഒ​രു കോ​ടി?

നി​ർ​മാ​താ​വ് സു​രേ​ഷി​ന്‍റെ​യും ന​ടി മേ​ന​ക സു​രേ​ഷി​ന്‍റെ​യും മ​ക​ൾ കീ​ർ​ത്തി സു​രേ​ഷ് പു​തി​യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ല വെ​ബ്സൈ​റ്റു​ക​ളാ​ണ് ഇ​തു റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഗീ​താ​ഞ്ജ​ലി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് കീ​ർ​ത്തി നാ​യി​കാ നി​ര​യി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് മ​ല​യാ​ള​ത്തി​ൽ റി​ങ് മാ​സ്റ്റ​ർ എ​ന്ന ചി​ത്രം ചെ​യ്ത് കീ​ർ​ത്തി ത​മി​ഴി​ലേ​ക്ക് പോ​യി. ത​മി​ഴി​ലും തെ​ലു​ങ്കി​ലും കു​റേ ന​ല്ല ചി​ത്ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലാ​ണ് കീ​ർ​ത്തി ഇ​പ്പോ​ൾ. ഇ​തോ​ടെ ന​ടി​യു​ടെ പ്ര​തി​ഫ​ല​വും കു​ത്ത​നെ ഉ​യ​ർ​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. തെ​ലു​ങ്കി​ൽ പു​തി​യ സി​നി​മ​യ്ക്ക് വേ​ണ്ടി കീ​ർ​ത്തി ഒ​രു കോ​ടി രൂ​പ​യാ​ണ​ത്രെ പ്ര​തി​ഫ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. ബെ​ല്ലം​കൊ​ണ്ട ശ്രീ​നി​വാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ തെ​ലു​ങ്ക് ചി​ത്ര​ത്തി​നു വേ​ണ്ടി നാ​യി​ക​യാ​യി പ​രി​ഗ​ണി​ച്ച​ത് കീ​ർ​ത്തി സു​രേ​ഷി​നെ​യാ​ണ്. തി​ര​ക്ക​ഥ ഇ​ഷ്ട​പ്പെ​ട്ട് സി​നി​മ ചെ​യ്യാ​മെ​ന്നേ​റ്റ ന​ടി ത​നി​ക്ക് ഒ​രു കോ​ടി രൂ​പ പ്ര​തി​ഫ​ലം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്രെ. സം​വി​ധാ​യ​ക​ൻ…

Read More

ആ​ക്്ഷ​ൻ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ മോ​ഹം: അ​തി​യ

ബോ​ളി​വു​ഡി​ലെ നാ​യി​ക അ​തി​യ ഷെ​ട്ടി​ക്ക് ആ​ക്്ഷ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ മോ​ഹം. മു​ബാ​റ​ക​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​ടി ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നി​ട​യി​ലാ​ണ് ആ​ക്്ഷ​ൻ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള താ​ൽ​പ​ര്യം താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ന്യൂ​യോ​ർ​ക്കി​ൽ കോ​സ്മ​റ്റി​ക് ബ്രാ​ൻ​ഡാ​യ ക്ലോ​സ​ൽ കാ​ജ​ൽ എ​ന്ന ഉ​ത്പ​ന്ന​ത്തി​ന്‍റെ പ​ര​സ്യ​ത്തി​ൽ ബൈ​ക്കി​ൽ പോ​വു​ന്ന​താ​യി വേ​ഷ​മി​ട്ടി​രു​ന്നു. താ​ൻ ആ ​വേ​ഷം ഒ​രു​പാ​ട് ആ​സ്വ​ദി​ച്ചി​രു​ന്ന​താ​യി അ​തി​യ പ​റ​യു​ന്നു. അ​തി​നു ശേ​ഷം അ​ത്ത​ര​മൊ​രു വേ​ഷം ചെ​യ്യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​യ പ​റ​യു​ന്നു. അ​നീ​സ് ബാ​സ്മീ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കോ​മ​ഡി, റോ​മാ​ന്‍റി​ക് സി​നി​മ​യാ​ണ് അ​തി​യ ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മു​ബ​റ​ക​ൻ. ഈ ​വ​ർ​ഷം ജ​ലൈ​യി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യും. അ​നി​ൽ ക​പൂ​ർ, അ​ർ​ജു​ൻ ക​പൂ​ർ, ഇ​ല്ല്യാ​ന ഡി​ക്രൂ​സ്, അ​തി​യ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്.

Read More

എവ്‌ലിന്‍ ശര്‍മയുടെ അതീവ ഗ്ലാമറസായ ബീച്ച് ചിത്രങ്ങള്‍ പുറത്ത്‌

ന​ടി എവ്‌ലിന്‍ ല​ക്ഷ്മി ശ​ർ​മ​യു​ടെ അ​തീ​വ ഗ്ലാ​മ​റ​സാ​യ ബീ​ച്ച് ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്. നൗ​ത്താ​ങ്കി സാ​ല, യെ ​ജ​ഹാ​നി ഹ​യ് ദീ​വാ​നി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം എ​വ്ലി​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ ന​ടി ത​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. മോ​ഡ​ലും ജ​ർ​മ​ൻ ന​ടി​യു​മാ​ണ് എ​വ്ലി​ൻ ല​ക്ഷ്മി ശ​ർ​മ്മ. 2006ൽ ​പു​റ​ത്തി​റ​ങ്ങി​യ ബ്രി​ട്ടീ​ഷ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. ടേ​ണ്‍ ലെ​ഫ്റ്റാ​ണ് ആ​ദ്യ ചി​ത്രം. ഫ്രം ​സി​ഡ്നേ വി​ത്ത് ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ലും അ​ഭി​ന​യി​ച്ചു. ഗ​ദ്ദാ​ർ ദി ​ട്രൈ​യ്റ്റ​ർ എ​ന്ന പ​ഞ്ചാ​ബി ചി​ത്ര​ത്തി​ലാ​ണ് ന​ടി ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്.

Read More

മ​ഡോ​ണ​ വി​ജ​യ് സേ​തു​പ​തി​! ക​വ​ൻ ട്രെ​യി​ല​ർ പുറത്തിറങ്ങി

വി​ജ​യ് സേ​തു​പ​തി​യും മ​ഡോ​ണ സെ​ബാ​സ്റ്റ്യ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​യ ക​വ​ൻ ട്രെ​യി​ല​ർ പു​റ​ത്തു​വ​ന്നു. കെ.​വി. ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ത്രി​ല്ല​റാ​ണ്. കോ ​സി​നി​മ പോ​ലെ ഇ​ത്ത​വ​ണ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നമാ​ണ് ഈ ​സി​നി​മ​യു​ടെ​യും പ്ര​മേ​യം. ഹി​പ് ഹോ​പ് ത​മി​ഴ​യാ​ണ് ചി​ത്ര​ത്തി​ലെ സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജേ​ന്ദ​ർ, വി​ക്രാ​ന്ത്, ചാ​ന്ദി​നി ത​മി​ഴര​ശ​ൻ, പാ​ണ്ടി​യ​രാ​ജ​ൻ, ജ​ഗ​ൻ, അ​ക്ഷ​ദീ​പ് സൈ​ഗാ​ൾ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്. കെ ​വി ആ​ന​ന്ദ്, സു​ഭ, കാ​ബി​ല​ൻ വൈ​ര​മു​ത്തു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ൽ​പ​തി എ​സ് അ​ഘോ​രം, ക​ൽ​പ​തി എ​സ് ഗ​ണേ​ഷ്, ക​ൽ​പ​തി എ​സ് സു​രേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Read More

സുചിലീക്സ്! ഇ​ന്ന​ത്തെ സ്പെ​ഷ​ൽ, സാ​മ​ന്ത, ശ്രീ​യ

സു​ചി​ത്ര​യെ​ന്ന ഗാ​യി​ക മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നു ഭ​ർ​ത്താ​വ് വെ​ളി​പ്പെ​ടു​ത്തി​യെ​ങ്കി​ലും സു​ചി​ലീ​ക്സ് എ​ന്ന പേ​രി​ൽ ദി​നംപ്ര​തി ന​ടി​മാ​രു​ടെ ഫോ​ട്ടോ​സും വീ​ഡി​യോ​യും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ന്ന് സു​ചി​ലീ​ക്സി​ൽ വ​ന്ന പ്ര​ധാ​ന​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ സ​ാമ​ന്ത​യു​ടെ പേ​രി​ലും ശ്രി​യ​യു​ടെ പേ​രി​ലു​മാ​ണ്. തീ​ർ​ന്നി​ല്ല മ​ല​യാ​ള​ത്തി​ലെ​യും ത​മി​ഴി​ലെ​യും മ​റ്റ് പ്ര​മു​ഖ ന​ടി​മാ​രും ന​ടി​മാ​ർ അ​ല്ലാ​ത്ത​വ​രും വ​രെ​യു​ണ്ട് സു​ചി​ലീ​ക്സി​ൽ. ചി​ല​രു​ടെ വീ​ഡി​യോ അ​ട​ക്ക​മു​ണ്ട്. സ​ാമ​ന്ത ആ​ക്ട്ര​സ് ലീ​ല​ക​ൾ എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ​യാ​ണ് പ്ര​മു​ഖ തെ​ന്നി​ന്ത്യ​ൻ ന​ടി​യാ​യ സ​ാമ​ന്ത​യു​ടേ​തെ​ന്ന പേ​രി​ൽ ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് പ​തി​നൊ​ന്നി​നാ​ണ് സു​ചി​ലീ​ക്സ് ഈ ​ഫോ​ട്ടോ ഇ​ട്ടി​രി​ക്കു​ന്ന​ത്. ത​മി​ഴി​ലെ മ​റ്റൊ​രു പ്ര​മു​ഖ ന​ടി​യാ​യ ശ്രി​യ ശ​ര​ണി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് സു​ചി​ലീ​ക്സി​ന്‍റെ ഇ​ന്ന​ല​ത്തെ മ​റ്റൊ​രു ട്വീ​റ്റ്. ശ്രി​യ​യെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​ണ് മൈ​ക്രോ ബ്ലോ​ഗി​ങ് സൈ​റ്റാ​യ ട്വി​റ്റ​റി​ൽ സു​ചി​ലീ​ക്സ് ഈ ​ഫോ​ട്ടോ ഇ​ട്ടി​രി​ക്കു​ന്ന​ത്.

Read More