താന്‍ എന്തു കൊണ്ട് അവിവാഹിതയായി കഴിയുന്നു; വിവാഹം കഴിക്കാതെ അമ്മയായതിനെക്കുറിച്ച് വെളിപ്പെടുത്തി സുസ്മിതാ സെന്‍…

വിശ്വസുന്ദരിയായ അന്നു മുതല്‍ സുസ്മിതാ സെന്‍ ഇന്ത്യയിലെ എണ്ണപ്പെട്ട സെലിബ്രിറ്റികളിലൊരാളാണ്. ബോളിവുഡില്‍ ഒട്ടേറെച്ചിത്രങ്ങളില്‍ അഭിനയിച്ച് ഈ നടി ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. ഇപ്പോള്‍ പ്രായം 41 ആയെങ്കിലും ആ സൗന്ദര്യത്തിന് മങ്ങലേറ്റിട്ടില്ല. എന്നാല്‍ പ്രായം ഇത്രയായിട്ടും താരം കല്യാണം കഴിക്കാത്തതാണ് ആരാധകരെ ഇപ്പോള്‍ വിഷമിപ്പിക്കുന്നത്. എന്നാണു വിവാഹം, ഇത്രയും പ്രായമായില്ലേ ഇനി എന്നത്തേക്കു മാറ്റിവെക്കാനാണ്, ദത്തുപുത്രിമാര്‍ വളര്‍ന്നില്ലേ ഇനി സ്വതന്ത്രയായല്ലോ ഒരു വിവാഹത്തെക്കുറിച്ച് ആലോചിച്ചൂടെ തുടങ്ങിയ ചോദ്യങ്ങള്‍ കേട്ടുമടുത്തതു കൊണ്ടാകണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്‌ക്കൊപ്പം എന്തുകൊണ്ടാണ് താന്‍ സിംഗിള്‍ ആയി കഴിയുന്നതെന്ന് താരം വ്യക്തമാക്കിയത്. കല്യാണത്തേക്കുറിച്ച് ചോദിക്കുന്നവരോട് എന്തു കൊണ്ട് സിംഗിളായി കഴിഞ്ഞുകൂടാ എന്ന മറുചോദ്യമാണ് സുസ്മിത ചോദിക്കുന്നത്. താന്‍ തന്റെ നിലപാടില്‍ സുരക്ഷിതയാണെന്നും ഇങ്ങനെയിരിക്കുമ്പോള്‍ തനിക്ക് മറ്റുള്ളവരുടെ നിലപാടുകളെ ബഹുമാനിക്കാനും അഭിനന്ദിക്കാനും കഴിയുന്നുണ്ടെന്നും നടി പറയുന്നു. സിംഗിള്‍ ആയാലും ഡബിള്‍…

Read More

മീ​ശ​പി​രി​ച്ച ലാ​ലേ​ട്ട​ൻ ടീ​സ​ർ എ​ത്തി

മ​ല​യാ​ള​ത്തി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ മാ​റ്റി​മാ​റ്റി പ​രീ​ക്ഷി​ച്ച് ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വി​സ്മ​ര​ണി​യ​മാ​ക്കി മു​ന്നേ​റു​ന്ന ലാ​ലേട്ട​ന്‍റെ പു​തി​യ ചി​ത്ര​മാ​യ 1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ടീ​സ​ർ റി​ലീ​സ് ചെ​യ്തു. മീ​ശ​പി​രി​ച്ച് ആ​രാ​ധ​ക​രെ ആ​കാം​ക്ഷയു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്താ​ൻ ക​ഴി​വു​ള​ള ലാ​ലേ​ട്ട​ൻ പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ആ​കാം​ക്ഷ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ലി​ന്‍റെ മീ​ശ​പി​രി​ച്ചു​ള്ള ലു​ക്കാ​ണ് ടീ​സ​റി​ൽ ഏ​റ്റ​വും ആ​ദ്യ​ത്തെ ആ​ക​ർ​ഷ​ണം. ഉ​ത്സ​വ​പ്പ​റ​ന്പി​ലെ കൊ​ട്ടും യു​ദ്ധ​ഭൂ​മി​യു​മാ​ണ് 35 സെ​ക്ക​ൻഡ് ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​റി​ൽ കാ​ണി​ക്കു​ന്ന​ത്. ടീ​സ​ർ പു​റ​ത്തിറങ്ങിയ​പ്പോ​ൾ​ത​ന്നെ സി​നി​മ​യെ​പ്പ​റ്റി​യു​ള​ള ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ വാ​നോ​ള​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളിൽ ഇ​പ്പോ​ൾ ഈ ​ടീ​സ​ർ ത​രം​ഗ​മാ​കു​ക​യാ​ണ്. മേ​ജ​ർ ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഇ​ന്ത്യ​-പാ​ക് യു​ദ്ധസ​മ​യ​ത്ത് രാ​ജ​സ്ഥാ​ൻ മേ​ഖ​ല​യി​ൽ ന​ട​ന്ന സം​ഭ​വ​വും ര​ണ്ട് ഉ​യ​ർ​ന്ന പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജീ​വി​ത​വും ബ​ന്ധ​വു​മൊ​ക്കെ​യാ​ണ് വി​വ​രി​ക്കു​ന്ന​ത്. മേ​ജ​ർ മ​ഹാ​ദേ​വ​ൻ, മേ​ജ​ർ സ​ഹ​ദേ​വ​ൻ എ​ന്നീ റോ​ളു​ക​ളി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

Read More

ഒ​ടു​വി​ൽ സം​ഭ​വി​ച്ച​ത് സം​വി​ധാ​യ​ക​ൻ ഭ​യ​ന്ന​തി​ലും അ​പ്പു​റം

സി​നി​മ​ക​ളി​ലെ രം​ഗ​ങ്ങ​ൾ ലീ​ക്കാ​വു​ന്ന​ത് ഇ​താ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. എ​ന്നാ​ൽ മാ​ർ​ച്ച 24ന് ​റി​ലീ​സാ​കാ​നി​രി​ക്കു​ന്ന അ​നാ​ർ​ക്ക​ലി ഓ​ഫ് ആ​രാ​യ്ക്കു സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ ഭ​യ​ന്ന​തി​ലും അ​പ്പു​റ​മാ​ണ്.  അ​വി​നാ​ഷ് ദാ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് അ​നാ​ർ​ക്ക​ലി ഓ​ഫ് ആ​രാ. സ്ത്രീ​പ​ക്ഷ സി​നി​മ​യാ​യ അ​നാ​ർ​ക്ക​ലി സെ​ൻ​സ​ർ ക​ഴി​ഞ്ഞ് റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ഡ്താ പ​ഞ്ചാ​ബു​പോ​ലെ​യു​ള്ള സി​നി​മ​ക​ളു​ടെ സെ​ൻ​സ​ർ കോ​പ്പി​ക​ൾ ലീ​ക്കാ​യി​ട്ടു​ള്ള​പ്പോ​ൾ ത​ന്‍റെ സി​നി​മ​യ്ക്കും ആ ​അ​വ​സ്ഥ ഉ​ണ്ടാ​കു​മോ എ​ന്ന് അ​വി​നാ​ഷ് ഭ​യ​ന്നു. അ​ദ്ദേ​ഹം ക​രു​തി​യ​തി​നും അ​പ്പു​റ​മാ​ണ് സം​ഭ​വി​ച്ച​ത്. ലീ​ക്കാ​യ​ത് സി​നി​മ​യി​ൽ നി​ന്ന് സെ​ൻ​സ​ർ ബോ​ർ​ഡ് മു​റി​ച്ചു​മാ​റ്റി​യരം​ഗ​ങ്ങ​ൾ. സ്വ​ര ഭാ​സ്ക​റും പ​ങ്ക​ജ് ത്രി​പാ​ഠി​യും ത​മ്മി​ൽ അ​ടു​ത്തി​ട​പ​ഴ​കു​ന്ന സീ​നാ​ണ് ഓ​ണ്‍​ലൈ​ൻ വ​ഴി ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തു സം​ഭ​വി​ച്ച​തെ​ങ്ങ​നെ​യെ​ന്നു ത​നി​ക്ക​റി​യി​ല്ലെ​ന്നും അ​ന്വേ​ഷി​ക്കു​മെ​ന്നും സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു.

Read More

ഇന്ത്യന്‍ സിനിമായ്ക്കും സല്‍മാനുമെതിരെ പാക് നടി

ഇ​ന്ത്യ​ൻ സി​നി​മ​യും  സ​ൽ​മാ​ൻ ഖാ​നു​മാ​ണ് പാ​ക്കി​സ്ഥാ​നി​ലെ യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന​തെ​ന്ന് പാ​ക് ന​ടി​യും ഗാ​യി​ക​യു​മാ​യ റാ​ബി പി​ർ​സ​ദ. ലാ​ഹോ​റി​ലെ ഒ​രു പൊ​തു ച​ട​ങ്ങി​ൽ​വ​ച്ചാ​യി​രു​ന്നു ന​ടി​യു​ടെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം. പാ​ക്കി​സ്ഥാ​ൻ ബോ​ളി​വു​ഡ് സി​നി​മ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് വ​ലി​യ കു​റ്റ​മാ​ണെ​ന്നാ​ണ് ന​ടി​യു​ടെ പ​ക്ഷം. ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ പ്ര​ത്യേ​കി​ച്ച് സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​കു​ന്ന സി​നി​മ​ക​ളി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ക​ഥാ​പ​ശ്ചാ​ത്ത​ല​മാ​കു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ ന​ൽ​കു​ന്ന പാ​ഠ​ങ്ങ​ൾ പാ​ക്കി​സ്ഥാ​ൻ സം​സ്കാ​ര​ത്തെ ന​ശി​പ്പി​ക്കു​ക​യാ​ണ്, അ​വ​ർ പ​റ​ഞ്ഞു. പാ​ക് ചി​ത്ര​ങ്ങ​ളെ വാ​നോ​ളം പു​ക​ഴ്ത്തി​യ ന​ടി ഇ​വ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത് നന്മയാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

ആ റിസ്ക് ഞാന്‍ ഏറ്റെടുത്തു, ഐറ്റം ഡാന്‍സിനെക്കുറിച്ച് ഭാമ

ഒടുവില്‍ ഭാമ തന്നെ അത് തുറന്നു സമ്മതിച്ചിരിക്കുന്നു. പറഞ്ഞുവരുന്നത് കന്നഡ ചിത്രമായ ഓട്ടോ രാജയില്‍ ഗ്ലാമര്‍ വേഷത്തിലെത്തിയതിനെക്കുറിച്ചാണ്. നാടന്‍ പെണ്‍കുട്ടി ഇമേജില്‍ നിന്ന് കന്നടയിലേക്ക് പോയ ഭാമ ഓട്ടോ രാജ എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്തതോടെ മലയാളികള്‍ ഞെട്ടി. ആ സിനിമയും പാട്ടും ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് ഭാമ പറയുന്നു. ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയുടെ ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് ഒരു നായികയാകണം എന്ന്. അവള്‍ ആ സ്വപ്‌നത്തില്‍ എത്തിച്ചേരുന്നു. സിനിമയുടെ തുടക്കത്തിലൊക്കെ ധാവണിയും മൂക്കുത്തിയും മുല്ലപ്പൂവുമൊക്കെ അണിഞ്ഞെത്തുന്ന നായികയാണ്. സിനിമാ നടി ആയ ശേഷമുള്ള മാറ്റം കാണിക്കുമ്പോള്‍ മറ്റൊരു ഗെറ്റപ്പ് സ്വീകരിക്കേണ്ടി വരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ കൊച്ചിയില്‍ വന്നിട്ടാണ് എന്നോട് സിനിമയുടെ കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ എനിക്ക് വളരെ അധികം ഇഷ്ടമായി. അവസാനമാണ് ഇങ്ങനെയൊരു പാട്ട് ഉണ്ട് എന്ന് പറഞ്ഞത്.…

Read More

ഡ്രൈയിലെ അരിസ്റ്റോ സുരേഷിന്‍റെ അടിപൊളി ഗാനം കാണാം

വിശാഖ് പുന്ന കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡ്രൈ’ എന്ന ചിത്രത്തിൽ അരിസ്റ്റോ സുരേഷ് ആലപിച്ച “എങ്ങാനും” എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. വി.എസ്. സത്യന്‍റെ വരികൾക്ക് എം.ടി. വിക്രാന്ത് ആണ് സംഗീതം നൽകിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 ആണ് ഗാനം പുറത്തിറക്കിയത്. ഒരു പാമ്പിന്‍റെ കഥ എന്ന ടാഗ് ലൈനോടെയാണ് “ഡ്രൈ’ പുറത്തിറക്കുന്നത്. റോഷൻ മാത്യൂസ്, നവാസ്, വിപിഷ് കുമാർ, സുൽഫീക്കർ, ക്രിസ് ലോയ്ഡ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഛായാഗ്രഹണം ഷിനോസും ചിത്രസംയോജനം അഖിൽ ഏലിയാസുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം മിക്കു കാവിൽ. ടൂറിംഗ് സിനിമാസിന്‍റെ ബാനറിൽ നിരൂപ് ഗുപ്‌തയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗാനം കാണാം:  

Read More

ഗ്ലാ​മ​ർ ന​ടി​യാകേണ്ട, കോ​മ​ഡി ന​ടി​യാ​വണം: ആ​ലി​യ

ഗ്ലാ​മ​ർ താ​ര​ത്തേ​ക്കാൾ താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ഒ​രു കോ​മ​ഡി താ​രം ആ​കാ​നാ​ണെ​ന്ന ആ​ഗ്ര​ഹം തു​റ​ന്നു പ​റ​ഞ്ഞ​ത് ബോ​ളി​വു​ഡ് നാ​യി​ക ആ​ലി​യ ഭ​ട്ട്. ഒ​രു സി​നി​മ​യി​ൽ പ്രേ​ക്ഷ​ക​രെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന​ത് കോ​മ​ഡി​യാ​ണ്. മാ​ത്ര​മ​ല്ല സി​നി​മാ ന​ടീന​ടന്മാരെ​ക്കാ​ൾ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ​ക്കി​ഷ്ടം കോ​മ​ഡി താ​ര​ങ്ങ​ളെ ആ​ണ്.​ഇ​ന്ന​ത്തെ കാ​ല​ത്ത് ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ​ക്കു വേ​ണ്ടി മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​നി​ക്ക് ഒ​രു കോ​മ​ഡി താ​രം ആ​വ​ണ​മെ​ന്ന ആ​ഗ്ര​ഹം ആ​ലി​യ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് പ​ത്തി​ന് റി​ലീ​സി​നെ​ത്തു​ന്ന റോ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​മാ​യ ബ​ദ്രീ​നാ​ഥ് കീ ​ദു​ൽ​ഹ​നി​യ​യി​ൽ താ​രം കോ​മ​ഡി ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന് വേ​ണ്ടി രം​ഗ​ത്തെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ലി​യ​യു​ടെ ഈ ​പ​രാ​മ​ർ​ശം. ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ വ​രു​ണ്‍ ധ​വാ​ൻ കോ​മ​ഡി ക​ഥാ​പാ​ത്ര​ത്ത ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്തെ​ന്നും താ​ൻ അ​ദ്ദേ​ഹം ആ ​റോ​ൾ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ു എന്ന് നി​രീ​ക്ഷി​ച്ചി​രു​ന്ന​താ​യും താ​രം പ​റ​യു​ന്നു. സി​നി​മ​യി​ൽ താ​ൻ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യം തോ​ന്നി​യ​ത്…

Read More

വിവാഹമുണ്ടാകും, പക്ഷേ….

ഒ​രു കു​ടും​ബ ജീ​വി​തം താ​നും ആ​ഗ്ര​ഹി​ക്കു​ന്നു. വി​വാ​ഹ ജീ​വി​ത​ത്തി​ൽ എ​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്. ഒ​രി​ക്ക​ൽ വി​വാ​ഹം ഉ​ണ്ടാ​വും. പ​ക്ഷെ അ​ത് എ​പ്പോ​ൾ ന​ട​ക്കു​മെന്നു പ​റ​യാ​ൻ ക​ഴി​യി​ല്ലെന്നും നയൻതാര. താ​ൻ ക​ണ്ട​തി​ൽ വ​ച്ച് ഏ​റ്റ​വും ആ​ക​ർ​ഷ​ണ​മു​ള്ള പു​രു​ഷ​ൻ ഹോ​ളി​വു​ഡ് ന​ട​ൻ ജോ​ർ​ജ് ക്ലൂ​ണി​യാ​ണെ​ന്നും തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം ന​യ​ൻ​താ​ര കൂട്ടിച്ചേർത്തു. ഒ​രു അ​ന്യ​ഭാ​ഷ മാ​ധ്യ​മ​ത്തി​ന് അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​യ​ൻ​സി​ന്‍റെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ.വി​ക്ര​മി​നൊ​പ്പം ഇ​രു​മു​രു​ക​ൻ, കാ​ർ​ത്തി​ക്കൊ​പ്പം ക​ശ്മോ​ര, ഫ​ഹ​ദി​നും ശി​വ​കാ​ർ​ത്തി​കേ​യ​നു​മൊ​പ്പം മോ​ഹ​ൻ രാ​ജ ചി​ത്രം, തെ​ലു​ങ്കി​ൽ ബാ​ബു ബ​ൻ​ഗാ​ര​ത്തി​നൊ​പ്പം ചി​ര​ഞ്ജീ​വി ചി​ത്രം തു​ട​ങ്ങി തെ​ലു​ങ്കി​ലും ത​മി​ഴി​ലും വ​ൻ തി​ര​ക്കി​ലാ​ണ് ഈ ​മ​ല​യാ​ളി ന​ടി. ഇ​തി​നി​ട​യി​ലാണ് ത​ന്‍റ വി​​വാഹ സ്വ​പ്ന​ങ്ങ​ളും ന​യ​ൻ​സ് പ​ങ്കു​വ​ച്ച​ത്. 12 വ​ർ​ഷ​മാ​യി സി​നി​മാ​രം​ഗ​ത്ത് തു​ട​രു​ന്ന താ​ൻ, വി​ശ്വാ​സ​വും, ക​ഠി​നാ​ധ്വാ​ന​വും കൊ​ണ്ടാ​ണ് ഈ ​മേ​ഖ​ല​യി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ന്ന​തെ​ന്നും ന​യ​ൻ​സ് പറഞ്ഞു. –

Read More

ബാഹുബലി-2 ആദ്യം കാണാനുള്ള യോഗം എലിസബത്ത് രാജ്ഞിക്ക്!

  ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി2 തിയറ്ററുകളിലെത്താൻ ആകാക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രാരാധകർ. എന്നാൽ ചിത്രത്തിന്‍റെ ആദ്യ പ്രദർശനം ഇംഗ്ലണ്ടിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഏപ്രിൽ 27നു ലണ്ടനിൽ വച്ചു നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ എഴുപതാം വാർഷികാഘോഷ ചടങ്ങിലാണ് ഇന്ത്യയുടെ അഭിമാന ചിത്രം റിലീസ് ചെയ്യുന്നത്. എലിസബത്ത് രാജ്ഞി അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാകും ചിത്രം പ്രദർശിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 28നു ചിത്രം ഇന്ത്യൻ തിയറ്ററുകളിൽ എത്തും.

Read More

സെല്‍ഫിയെടുക്കാന്‍ പാഞ്ഞെത്തിയ ആരാധകനെ പഞ്ഞിക്കിട്ട് പ്രകാശ്‌രാജ്

നടന്‍ പ്രകാശ് രാജിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന് പണികിട്ടി. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരു ആരാധകന്റെ മൊബൈല്‍ ഫോണ്‍ പ്രകാശ് രാജ് എറിഞ്ഞ് ഉടച്ചു. സിനിമയുടെ ചിത്രീകരണത്തിന്റെ ആവശ്യത്തിനായി ചെന്നൈയില്‍ എത്തിയതായിരുന്നു താരം. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന എക്‌സിറ്റ് ഗെയ്റ്റില്‍ അദ്ദേഹത്തെ കാത്ത് ആരാധകരും നില്‍ക്കുന്നുണ്ടായിരുന്നു. കടുത്ത ആരാധകനായ ഒരു യുവാവ് പെട്ടന്നുതന്നെ പ്രകാശ് രാജിനെ കടന്നുപിടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ആരാധകന്റെ പ്രവര്‍ത്തി കണ്ട പ്രകാശ് രാജ് ദേഷ്യത്തോടെ അയാളുടെ മൊബൈല്‍ പിടിച്ചുവാങ്ങി തറിയിലിട്ട് എറിഞ്ഞ് ഉടച്ചു. ആരാധകനെ പിടിച്ചു തള്ളുകയും ചെയ്തു. മൊബൈല്‍ കക്ഷണങ്ങളായി ചിതറിത്തെറിക്കുകയും ചെയ്തു. ഞെട്ടിപ്പോയ ആരാധകന്‍ പ്രകാശ് രാജിനോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ അദ്ദേഹം പെട്ടന്നുതന്നെ തന്നെ കാറില്‍ കയറി സ്ഥലം കാലിയാക്കി. സംഭവത്തില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

Read More