തമിഴ് സിനിമയില്‍ ഇപ്പോള്‍ ഗോസിപ്പുകളുടെ കാലമാണെന്നു തോന്നുന്നു. സംവിധായകന് എ.എല്‍. വിജയ് മലയാളിയായ നടിയെ വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടയില്‍ ഇപ്പോള്‍ മറ്റൊരു ഗോസിപ്പു കൂടി പുറത്തുവരുന്നു. നടന് വിശാലും ആന്‍ഡ്രിയ ജെര്‍മിയയും തമ്മിലുള്ള ബന്ധം. ഇരുവരും രഹസ്യമായി വിവാഹം ചെയ്തു എന്നാണ് വാര്‍ത്തകള്‍. വിവാഹവേഷത്തില്‍ ഇരുവരും നില്ക്കുന്ന ചിത്രങ്ങളാണ് വാര്‍ത്തകള്‍ക്ക് കാരണം. ചിദംബരം ക്ഷേത്രത്തില്‍ വച്ച് ഇരുവരും രഹസ്യമായി വിവാഹിതരാകുകയായിരുന്നുവത്രെ. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണെന്ന് താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. മിഷ്കിന് സംവിധാനം ചെയ്യുന്ന തുപാരി വാലി എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആന്‍ഡ്രിയയും വിശാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. തമിഴ്നടന്‍ ശരത്ത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലായിരുന്നു. നീണ്ട നാളായുള്ള പ്രണയത്തില്‍ അടുത്തിടെ ചില വിള്ളലുകള്‍ സംഭവിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരസംഘടനയായ നടികര്‍ സംഘത്തിന് ഒരു കെട്ടിടം…
Read MoreCategory: Movies
പ്രിയങ്കയുടെ ഓസ്കർ വേഷം വൈറലായി
ഹോളിവുഡ് ചിത്രമായ ദി റിട്ടേണ്‍ ഓഫ് സാൻഡർ കേജിന്റെ പ്രീമിയർ ഷോയിൽ പങ്കെടുക്കാൻ ബോളിവുഡ് താരസുന്ദരിയും ചിത്രത്തിലെ നായികെയുമായ ദീപിക പദുക്കോണ്‍ എത്തിയത് ആരാധകർ മറന്നിട്ടുണ്ടാകില്ല. മാറിടം തുറന്ന് കാണിക്കുന്ന തരത്തിലുള്ള വസ്ത്രധാരണമായിരുന്നു നടിയുടേത്. നടിയുടെ വസ്ത്രധാരണം മോശമായതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ ഒത്തിരി ചർച്ചകൾ നടന്നു. നടിയുടെ വസ്ത്രം ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് വൃത്തികേടാക്കിയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ഇപ്പോഴിതാ ദീപിക പദുക്കോണിന്റെ വിവാദ വസ്ത്രധാരണത്തിന് ശേഷം ബോളിവുഡിൽ നിന്ന് പ്രിയങ്കയും വിവാദ വസ്ത്രമണിഞ്ഞു. ലോസ് ആഞ്ചലസിൽ നടന്ന ഓസ്കർ പുരസ്കാരദാന ചടങ്ങിലാണ് പ്രിയങ്ക വിചിത്രമായി മാറിടം മറച്ച് എത്തിയത്. ആ വസ്ത്രം അണിഞ്ഞ് എത്തിയ നടിയുടെ ആത്മവിശ്വാസത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. ഇത് രണ്ടാം തവണയാണ് പ്രിയങ്ക ചോപ്ര ഓസ്കർ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്. നടിയുടെ ഈ ഹോട്ട് ചിത്രങ്ങൾ ഇപ്പോൾ…
Read Moreസാമൂഹിക വിപത്തുകൾക്കെതിരേ ”എന്റെ മീനാക്ഷി’
ഒപ്പം എന്ന ചിത്രത്തിൽ, മോഹൻലാലിനൊപ്പം പ്രധാന വേഷത്തിലെത്തി ശ്രദ്ധേയയായ, മീനാക്ഷി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് എന്റെ മീനാക്ഷി. കങ്കാരു എന്ന ചിത്രത്തിന്റെ കഥാകൃത്തായും, 1000 ഒരു നോട്ടു പറഞ്ഞ കഥ എന്ന ചിത്രത്തിന്റെ രചയിതാവും സംവിധായകനായും തിളങ്ങിയ അനിൽ രാജ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണിത്. ഫോട്ടോമാജിക് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മുണ്ടക്കയത്തും പരിസരങ്ങളിലുമായി പൂർത്തിയായി. മീനാക്ഷിക്കൊപ്പം, ഷമ്മിതിലകൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. നല്ലൊരു സന്ദേശചിത്രമാണ് എന്റെ മീനാക്ഷി’, ഭിക്ഷാടനമാഫി യയ്ക്കെതിരേ പ്രതികരിക്കുന്ന ചിത്രം. അതുകൊണ്ടാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെപ്പോലുള്ളവർ ചിത്രവുമായി സഹകരിക്കാൻ തയ്യാറായത്’സംവിധായകൻ അനിൽ രാജ് പറയുന്നു. ഭിക്ഷാടന മാഫിയയ്ക്കെതിരെയും, നാട്ടിലെ മറ്റു സാമൂഹികവിപത്തുകൾക്കെതിരെ യും പ്രതികരിക്കുന്ന ഒരു സന്ദേശചിത്രമാണ് എന്റെ മീനാക്ഷി.മീനാക്ഷി, ഷമ്മിതിലകൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, രാജീവ്, സുനിൽ രാമചന്ദ്രൻ, ബ്രന്ദ ബെന്നി, ഇന്ദു, ശബരി, എബിൻ എന്നിവർ അഭിനയിക്കുന്നു.
Read Moreബോളിവുഡിന്റെ പ്രിയ റാണി വീണ്ടും തിരിച്ചുവരവിനൊരുങ്ങുന്നു
ബോളിവുഡിന്റെ പ്രിയ റാണി വീണ്ടും തിരിച്ചുവരവിനൊരുങ്ങുന്നു. ഹിച്ചക്കി എന്ന സിനിമയിലുടെ താൻ തിരിച്ചുവരവ് നടത്തുകയാണെന്ന് നടി റാണി മുഖർജി തന്നെയാണ് വെളിപ്പെടുത്തിയത്. സിദ്ധാർഥ് പി മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം യഷ് രാജ് ഫിലിംസിന്റെ ബാനറിൽ മനീഷ് ശർമ്മയാണ് നിർമിക്കുന്നത്. കഥ സ്ത്രീകൾക്കു പ്രചോദനമാവുന്ന തരത്തിലാണ് ഈ സിനിമ നിർമിക്കുന്നത്. താൻ നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നെന്നും ഹിച്ചക്കി തനിക്കായി വന്നതാണെന്ന് റാണി പറയുന്നു. 1996 ലാണ് റാണി സിനിമയിലേക്ക് കടന്നു വന്നത്. ആദിത്യ ചോപ്രയുമായുള്ള വിവാഹത്തിന് ശേഷം 2014 മുതൽ സിനിമയിൽ നിന്നു കുറച്ചു നാളായി മാറിനിൽക്കുകയായിരുന്നു.
Read Moreബിഗ്ബി കുടുംബം ഒന്നിക്കുന്നു
കാഴ്ചയുടെ വസന്തവും ബോക്സോഫീസിൽ കളക്ഷൻ റിക്കാർഡുകളും തീർക്കാൻ ബിഗ്ബീയും കുടുംബവും വീണ്ടും വരുന്നു. ‘ഹാപ്പി ആനിവേഴ്സറി ’എന്ന പുതിയ ചിത്രത്തിലാണ് മൂവരും ഒന്നിച്ചഭിനയിക്കാനായി തയ്യാറെടുക്കുന്നത്. നിർമാതാവ് ഗൗരംഗ് ദോഷിയാണ് ഡെക്കാൻ ക്രോണിക്കിലിനോട് വാർത്ത വെളിപ്പെടുത്തിയത്, ചിത്രത്തിന്റെ ഒൗദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്ന് ഗൗരംഗ് പറയുന്നു. തന്റെ പ്രോജക്ടുകളിൽ മുന്തിയ സ്ഥാനം വഹിക്കുന്ന സിനിമയാണ് ഇതെന്നും ആരാധകർക്ക് അമിതാബ്, അഭിഷേക്, ഐശ്വര്യ എന്നിവരെ ഒന്നിച്ചു കാണാം എന്നുമാണ് ഇദ്ദേഹം പറയുന്നത്. യുവത്വവും ജീവിതവുമായിരിക്കും സിനിമയിൽ പ്രതിപാദിക്കുന്നത്. ബണ്ടി ഒൗർ ബബ്ളി എന്ന ചിത്രത്തിലാണ് ഇവർ ഒന്നിച്ചത്. 2005 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കജ്രാരേ കജ്രാരേ തേരെ കാലെ കാലെ നൈയ്ന’ എന്ന പാട്ടിലാണ് മൂവരും ഒന്നിച്ചഭിനയിച്ചിരുന്നത്. 2010ൽ മണിരത്നത്തിന്റെ രാവണ്‍ എന്ന ചിത്രത്തിലാണ് ഈ താരദന്പതികൾ അവസാനമായി ഒന്നിച്ചത്. ഈ ചിത്രത്തിലും ദന്പതികാളായിട്ടാണ് ഇവർ അഭിനയിച്ചത്. ഹാപ്പി ആനിവേഴ്സറിയിലൂടെ…
Read Moreഏറ്റവും അധികം ഡിസ്ലൈക്ക് ! പുതിയ റിക്കാർഡുമായി അല്ലു അർജുൻ ചിത്രം
ഡാന്‍സ് ആക്ഷൻ, കോമഡി-പ്രണയം തുടങ്ങി എല്ലാമേഖലയിലും തിളങ്ങിനിൽക്കുന്ന അല്ലു അർജുന്റെ പുതിയ ചിത്രം യുട്യൂബിൽ പുതിയ റിക്കാർഡാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഏറ്റവും അധികം ഡിസ്ലൈക്ക് ലഭിച്ച ചിത്രമെന്ന റിക്കാർഡാണ് ഇപ്പോൾ അല്ലുവിന്റെ ദുവ്വഡാ ജഗന്നാഥ നേടിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ഡിസ്ലൈക്കാണ് ചിത്രം നേടിയിരിക്കുന്നത്. ഹരീഷ് ശങ്കറിന്റെ കഥയ്ക്ക് രമേശ് റെഡ്ഡിയും ദീപക് രാജുമാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ദിൽരാജു, ശിരീഷ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ സിനിമയുടെ സംവിധായകൻ രചയിതാവ് കൂടിയായ ഹരീഷ് ശങ്കറാണ്. ചിത്രത്തിൽ താരം മുഴുനീള ഭക്തനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് സിനിമയുടെ ടീസറിൽ നിന്നും വ്യക്തമാണ്. ദൈവ വിശ്വാസിയായ നായകന് അവിചാരിതമായി ഇടപെടേണ്ടിവരുന്ന ചില സംഭവവികാസങ്ങളുടെ ചലച്ചിത്രാവിഷ്കാരമായിരിക്കും ‘ദുവ്വഡാ ജഗന്നാഥം’ എന്ന് സംവിധായകനും പറയുന്നു. പൂജ ഹെഡ്ജ് ആണ് അല്ലുവിന്റെ നായികയായി അഭിനയിക്കുന്നത്. ചിത്രം മേയിൽ തിയറ്ററുകളിലെത്തും. ഛോട്ടാ കെ. പ്രസാദ് എഡിറ്റിംഗും ദേവിശ്രീ പ്രസാദ്…
Read Moreപ്രിയങ്കയുമായി എന്നെ താരതമ്യം ചെയ്യരുത്: ദീപിക
തന്റെ ഹോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിൽ നിന്ന് ഇടവേളയെടുത്താണ് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ ഇന്ത്യയിലെത്തിയത്. ഇവിടെ പറഞ്ഞുറപ്പിച്ചിരുന്ന പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനു മുന്‍പ് ദീപിക ഒരു കാര്യം വെളിപ്പെടുത്തി. ‘എന്നെ പ്രിയങ്കയുമായി താരതമ്യം ചെയ്യരുത്. എനിക്ക് അവരെ വ്യക്തിപരമായും ഒൗദ്യോഗികമായും അറിയാവുന്നതാണ്. അഭിനയത്തിൽ ഞങ്ങൾ രണ്ടുപേരും മികച്ച പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. പക്ഷേ ഞങ്ങളുടെ ലോകം തീർത്തും വ്യത്യസ്തമാണ്. ഒട്ടും ചേർച്ചയില്ലാത്തതും ഭീകരവുമായ ഒരു താരതമ്യമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.’ താരം പറഞ്ഞു. തന്നെ അനുഷ്കയോടോ സൊനാക്ഷിയോടോ താരതമ്യം ചെയ്താൽ തെറ്റില്ല എന്നും ദീപിക കൂട്ടിച്ചേർത്തു. ഉടൻ തന്നെ പദ്മാവതിയുടെ ചിത്രീകരണത്തിനായി ദീപിക മടങ്ങിയെത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്.
Read Moreഇഷ തൽവാർ ഭരതനാട്യം പഠിക്കുന്നു
തട്ടത്തിൻ മറയത്തിലൂടെ മലയാളികളുടെ മനം കവർന്ന ഇഷ തൽവാർ അടുത്ത സിനിമയിൽ നർത്തകിയായെത്തും. ആൽബർട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇഷ ഭരതനാട്യം നർത്തികിയായി അഭിനയിക്കുന്നത്. കഥക് നർത്തകയായ ഇഷ ഈ സിനിമയിൽ അഭിനയിക്കുന്നതിനായി ഡോ. ഗായത്രി സുബ്രഹ്മണ്യത്തിനു കീഴിൽ ഭരത നാട്യം അഭ്യസിക്കുകയാണിപ്പോൾ. ഭരതനാട്യം പഠനം തകൃതിയാണെങ്കിലും അര മണിക്കൂറിലേറെ ഇരുന്നുള്ള സ്റ്റെപ്പുകൾ തന്നെ വെട്ടിലാക്കിയെന്നു താരം പറയുന്നു. നർത്തകിയായ തനിക്ക് ഒരു നർത്തകിയുടെ വേഷം കിട്ടിയതിന്റെ ത്രില്ലിലാണിപ്പോൾ. സിനിമകളിൽ ഗാനരംഗത്ത് നൃത്തച്ചുവടുകൾ വച്ചിട്ടുണ്ടെങ്കിലും നർത്തകിയായി മുഴുനീള വേഷം ചെയ്യുന്നത് ആദ്യമാണ്. അതിന്റെ ആവേശമുണ്ടെന്നു താരസുന്ദരി തുറന്നു പറയുന്നു.
Read Moreസിമ്രാൻ പോലീസ് വേഷത്തിൽ
നടി സിമ്രാൻ പോലീസ് വേഷത്തിലെത്തുന്നു. തിരിച്ചുവരവിന് ശേഷം അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധയാണ് സിമ്രാൻ കാണിക്കുന്നത്. രണ്ടു സിനിമകളിൽ അതിഥി താരമായാണ് താരം പ്രത്യക്ഷപ്പെട്ടത്. അരവിന്ദ് സ്വാമി നായകനായ ചിത്രത്തിലാണ് സിമ്രാന്റെ പോലീസ് വേഷം. സെൽവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞതാണ് സിമ്രാന്റെ ഈ പോലീസ് കഥാപാത്രമെന്നാണു കേൾക്കുന്നത്. നന്ദിത ശ്വേത, ഋത്വികാ സിംഗ്, ചാന്ദ്നി എന്നിവരാണ് മറ്റ് താരങ്ങൾ. ഇതിൽ നന്ദിതയും പോലീസ് വേഷത്തിലാണെത്തുന്നത്.
Read Moreരജിഷ വീണ്ടും വരുന്നു…
അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ നായികയായി അരങ്ങേറിയ രജിഷ വിജയൻ വീണ്ടും വരുന്നു. എബിക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് രജിഷ മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. നവാഗതനായ ലിജോ തദ്ദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാൽ, രണ്‍ജി പണിക്കർ, വിജയ് ബാബു, ഹരീഷ് കണാരൻ, അനുശ്രീ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച താരമാണ് രജിഷ. ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ സൂധീർ സുരേന്ദ്രനാണ്. റഫീഖ് അഹമ്മദ്, സന്തോഷ് വർമ, തുടങ്ങിയവരുടെ വരികൾക്ക് ബിജിബാൽ ഈണമൊരുക്കുന്നു.
Read More