ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയുള്ള പരാമര്‍ശത്തില്‍ ജര്‍മ്മനിയെ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ജര്‍മ്മൻ മിഷന് ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ച് വരുത്തിയാണ് വിദേശകാര്യമന്ത്രാലയം നിലപാട് അറിയിച്ചത്. ഇന്ത്യ ജനാധിപത്യരാജ്യമാണ്. നിയമം എങ്ങനെ നടപ്പാക്കണമെന്ന് നന്നായി അറിയാം. ആഭ്യന്തരകാര്യങ്ങളില്‍ പ്രതികരണം നടത്തുന്നത് അനാവശ്യമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍ രംഗത്തെത്തിയിരുന്നു. കേജരിവാളിന് നീതിപൂര്‍വമായ വിചാരണയ്ക്കുള്ള അവകാശമുണ്ടെന്നായിരുന്നു പരാമര്‍ശം. ജുഡീഷ്യറിയുടെ നിഷ്പക്ഷതയും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Read MoreCategory: NRI
റഷ്യൻ ആക്രമണം; യുക്രെയ്നിൽ ലക്ഷങ്ങൾക്കു വൈദ്യുതി ഇല്ലാതായി
കീവ്: യുക്രെയ്നിലെ വൈദ്യുതി വിതരണ സംവിധാനങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സേന വൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. യുക്രെയ്നിലെ പത്തു ലക്ഷത്തിലധികം പേർക്ക് വൈദ്യുതി ഇല്ലാതായെന്നാണു റിപ്പോർട്ട്. രണ്ടു പേർ മരിക്കുകയും 14 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മൂന്നു പേരെ കാണാതായിട്ടുണ്ട്. 90 മിസൈലുകളും 60 ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചതെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. യുക്രെയ്നിലെ പ്രധാന വൈദ്യുത ഗ്രിഡുകളാണ് ആക്രമിക്കപ്പെട്ടത്. വലിയ ഖാർകീവ്, ഒഡേസ എന്നിവ ഉൾപ്പെടെ യുക്രെയ്ന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടിട്ടുണ്ട്. യുക്രെയ്നിലെ ഏറ്റവും വലിയ അണക്കെട്ടും ആക്രമണം നേരിട്ടു. സാപ്പോറിഷ്യയിലുള്ള ഈ അണക്കെട്ടിൽ തീപിടിത്തമുണ്ടായി. ഇതിനു മുകളിലൂടെയുള്ള വാഹനഗതാഗതം നിർത്തിവച്ചു. സാപ്പോറിഷ്യയിലെ അണുശക്തി നിലയത്തിലേക്കു വൈദ്യുതി നല്കുന്ന ലൈനുകളിലൊന്ന് ആക്രമണത്തിൽ തകർന്നു. യൂറോപ്പിലെ ഏറ്റവും വലിയ അണുശക്തി നിലയമായ ഇത് യുദ്ധത്തിന്റെ തുടക്കത്തിൽത്തന്നെ റഷ്യ പിടിച്ചെടുത്തതാണ്. പക്ഷേ, റിയാക്ടറുകൾ തണുപ്പിക്കുന്നതടക്കമുള്ള…
Read Moreപാക്കിസ്ഥാനിൽ മതനിന്ദക്കേസിൽ നാല്പതുകാരിക്ക് ജീവപര്യന്തം
ലാഹോർ: പാക്കിസ്ഥാനിൽ മതനിന്ദക്കേസിൽ നാല്പതുകാരിക്കു ജീവപര്യന്തം തടവ്. ലാഹോറിലെ മുസ്ലിം വനിത ആസിയ ബീബിയാണു ശിക്ഷിക്കപ്പെട്ടത്. ഖുറാന്റെ താളുകൾ കീറിയെന്നാരോപിച്ച് ഇവർക്കെതിരേ ചുമത്തിയ കുറ്റം തെളിഞ്ഞതായി ലാഹോറിലെ കോടതി വിധിച്ചു. വ്യക്തിവൈരാഗ്യം തീർക്കാൻ അയൽക്കാരൻ കേസിൽ കുടുക്കുകയായിരുന്നുവെന്ന ആസിയയുടെ വാദം അംഗീകരിച്ചില്ല.
Read Moreസാമ്പത്തിക പ്രതിസന്ധി; പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മന്ത്രിമാരും ശമ്പളം വാങ്ങില്ല
ഇസ് ലമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സുപ്രധാന തീരുമാനവുമായി പുതിയ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മന്ത്രിസഭയും. ശമ്പളവും മറ്റ് അലവൻസുകളും കൈപ്പറ്റേണ്ടതില്ലെന്നാണു മന്ത്രിസഭാ തീരുമാനം. രാജ്യം പ്രതിസന്ധിയിലായതിനാൽ ചെലവുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കാബിനറ്റ് മന്ത്രിമാരും ഈ തീരുമാനമെടുത്തത്. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനങ്ങൾ കുറയ്ക്കാനും പുതിയ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ആസിഫ് അലി സർദാരിയും ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശമ്പളം വാങ്ങേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു.
Read Moreഇന്ത്യൻ വംശജർക്ക് നേരെ ആക്രമണം; യുകെയിൽ ഖലിസ്ഥാൻവാദിക്ക് നാലു വർഷം തടവ്.
ലണ്ടൻ: യുകെയിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ഇന്ത്യൻ വംശജരായ രണ്ട് പുരുഷന്മാരെയും പോലീസ് ഉദ്യോഗസ്ഥയെയും കുത്തിയ കേസിൽ ഖലിസ്ഥാൻ അനുകൂല സിക്ക് പ്രവർത്തകന് നാലു വർഷം തടവ്. ഖലിസ്ഥാൻ അനുകൂലിയായ ഗുർപ്രീത് സിംഗിനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15ന് രാത്രി സൗത്ത്ഹാളിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഒരു കമ്മ്യൂണിറ്റി പരിപാടിക്കിടെയാണ് സംഭവം നടന്നത്. സിക്ക് മതവിശ്വാസികളുടെ പക്കലുള്ള കൃപാൺ ഉപയോഗിച്ചാണ് ഗുർപ്രീത് കുത്തിയത്. സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Read Moreഎയിഡ്സ് ചികിത്സയിൽ പ്രതീക്ഷയായി ജനിതക കത്രിക; സാധാരണ ചികിത്സ സമ്പ്രദായമാകാൻ വർഷങ്ങളുടെ താമസം
ആംസ്റ്റർഡാം: എയ്ഡ്സ് ബാധിത കോശങ്ങളിൽനിന്ന് എച്ച്ഐവി വൈറസിനെ വിജയകരമായി നീക്കം ചെയ്യാൻ കഴിഞ്ഞതായി ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. നൊബേൽ പുരസ്കാരത്തിന് അർഹമായ ‘ക്രിസ്പർ ജീൻ എഡിറ്റിംഗ്’ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. എയിഡ്സ് ചികിത്സയിൽ ഏറെ പ്രതീക്ഷ നല്കുന്ന ഈ നേട്ടത്തിനു പിന്നിൽ യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാമിലെ ഗവേഷകസംഘമാണ്. അതേസമയം, ഗവേഷണം ശൈശവദശയിലാണെന്നും ഇതൊരു സാധാരണ ചികിത്സാ സന്പ്രദായമായി വികസിപ്പിക്കാൻ വർഷങ്ങളെടുക്കുമെന്നും ഇവർ വ്യക്തമാക്കി. ജനിതക കത്രിക എന്നറിയപ്പെടുന്ന ക്രിസ്പർ സാങ്കേതികവിദ്യയിലൂടെ ഡിഎൻഎ ഘടനയിൽ മാറ്റംവരുത്താം. ഇത് വിaid കസിപ്പിച്ച ഇമ്മാനുവൽ കാർപെന്റർ, ജെന്നിഫർ ഡൗഡ്ന എന്നീ വനിതാ ശാസ്ത്രജ്ഞർ 2020ലെ രസതന്ത്ര നൊബേൽ പങ്കുവച്ചിരുന്നു.
Read Moreഫിൻലാൻഡിൽ സന്തോഷത്തിന് ഒരു കുറവുമില്ല; ആദ്യ 20ല്‍നിന്നു പുറത്തായി അമേരിക്ക
ജനീവ: ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഫിന്‍ലന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. സ്വീഡൻ, ഡെന്മാര്ക്ക്, ഐസ്ലാൻഡ് തുടങ്ങിയ അയല്‍രാജ്യങ്ങളും സന്തുഷ്ട രാജ്യങ്ങളെ തെരഞ്ഞെടുത്ത ലോക ഹാപ്പിനസ് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ആദ്യ പത്തില്‍ ഇടംപിടിച്ചു. അതേസമയം, പാശ്ചാത്യരാജ്യങ്ങളിലെ യുവജനങ്ങളില്‍ സന്തോഷം കുറയുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. പതിറ്റാണ്ട് മുമ്പ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചശേഷം ആദ്യമായി അമേരിക്കയും ജര്‍മനിയും പട്ടികയിലെ ആദ്യ 20ല്‍നിന്നു പുറത്തായി. കോസ്റ്റാറിക്ക (12), കുവൈത്ത് (13) എന്നീ രാജ്യങ്ങളാണ് ആദ്യ 20ല്‍ പുതുതായി ഇടംപിടിച്ചവർ. താലിബാന് അധികാരം തിരിച്ചുപിടിച്ചശേഷം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കുപ്രസിദ്ധിയാര്‍ജിച്ച അഫ്ഗാനിസ്ഥാനാണ് 143 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്.
Read Moreപാക്കിസ്ഥാനിൽ ചൈനയുടെ കീഴിലുള്ള തുറമുഖത്ത് ആക്രമണം ; എട്ടു മരണം
ഇസ്ലമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചൈനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗ്വാദർ തുറമുഖത്ത് അജ്ഞാതസംഘം നടത്തിയ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. തോക്കുകളും സ്ഫോടക വസ്തുക്കളുമായി ആയുധധാരികളായ അക്രമികൾ തുറമുഖത്തു കടന്നു വെടിയുതിർക്കുകയായിരുന്നുവെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസും സുരക്ഷാസേനയും ചേർന്ന് എട്ട് അക്രമികളെ വധിച്ചതായും റിപ്പോർട്ടിലുണ്ട്. തുറമുഖം കോംപ്ലക്സിനുള്ളിൽനിന്നു വലിയ സ്ഫോടനങ്ങളും വെടിവയ്പും നടന്നതായി പ്രദേശവാസികൾ പറഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണെന്നും പറയുന്നു. നിലവിൽ ചൈനീസ് എൻജിനീയർമാർ വിപുലമായ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തുറമുഖമാണിത്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി ചെനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് കൊണ്ടുവന്ന ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയിൽ സുപ്രധാനമെന്ന് കരുതുന്ന ഒന്നാണ് ഗ്വാദർ തുറമുഖം. 2023 ഓഗസ്റ്റിൽ ഗ്വാദറിൽ ചൈനീസ് തൊഴിലാളികളുടെ വാഹനവ്യൂഹത്തിന് നേരെ തോക്കുധാരികൾ ആക്രമണം നടത്തുകയും വിഘടനവാദികളായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Read Moreസർദാരിയുടെ സീറ്റിൽ മകൾ അസീഫ
കറാച്ചി: പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെയും വധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും ഇളയ മകൾ അസീഫ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. പ്രസിഡന്റായ സാഹചര്യത്തിൽ സർദാരി ഒഴിഞ്ഞ ദേശീയ അസംബ്ലി മണ്ഡലത്തിലേക്ക് അസീഫ പത്രിക സമർപ്പിച്ചു. സിന്ധ് പ്രവിശ്യയിലെ ഷഹീദ് ബെൻസിറാബാദ് ജില്ലയിൽപ്പെടുന്ന എൻഎ-207-ാം മണ്ഡലത്തിൽ വൻ സർദാരി നേടിയ വൻ ഭൂരിപക്ഷം അസീഫ നിലനിർത്തുമെന്നു കരുതുന്നു. മുപ്പത്തൊന്നുകാരിയായ അസീഫ രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു.
Read More100 കോടിയുടെ കൊക്കൈനുമായി വിദേശ വനിതകൾ പിടിയിൽ
മുംബൈ: വിമാനത്താവളത്തിൽ 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിദേശ വനിതകൾ പിടിയിൽ. 100 കോടിയിലധികം വിലവരുന്ന കൊക്കൈനാണ് പിടികൂടിയത്. 9.8 കിലോ കൊക്കൈനാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ഇന്തോനേഷ്യ, തായ് സ്വദേശികളാണ് പിടിലായ വനികൾ. ഈ ലഹരി സംഘത്തിലെ ഒരാളെ ഡൽഹിയിൽ നിന്നും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
Read More