സൗ​ദി​യി​ൽ നാ​ലു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

റി​യാ​ദ്: വി​വി​ധ കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളെ​ന്ന് ക​ണ്ടെ​ത്തി​യ നാ​ല് പേ​ർ​ക്ക് സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ​ഹോ​ദ​ര ഭാ​ര്യ​യെ​യും പി​ഞ്ചു​മ​ക​ളെ​യും കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ സൗ​ദി പൗ​ര​ൻ നാ​യി​ഫ് ബി​ൻ ദ​ഖീ​ൽ ബി​ൻ അ​മൂ​ർ അ​ൽ​ഹ​ർ​ബി​യു​ടെ വ​ധ​ശി​ക്ഷ മ​ക്ക​യി​ൽ ന​ട​പ്പാ​ക്കി.

ക​വ​ർ​ച്ച ല​ക്ഷ്യ​ത്തോ​ടെ സു​ഡാ​നി​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ര​ണ്ടു പേ​ർ​ക്ക് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.

സൗ​ദി പൗ​ര​ൻ അ​ലി ബി​ൻ ഖാ​ലി​ദ് ബി​ൻ നാ​സി​ർ അ​ൽ​ഹു​വ​യാ​ൻ അ​ൽ​ബൈ​ശി, സു​ഡാ​നി ദു​ൽ​കി​ഫ്ൽ അ​ഹ്മ​ദ് ബ​ഖീ​ത്ത് അ​ൽ​ഹാ​ജ് എ​ന്നി​വ​ർ​ക്ക് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

Related posts

Leave a Comment