ജനീവ: കോവിഡ്-19 വൈറസിന്റെ പുതിയൊരു വകഭേദംകൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയും അമേരിക്കയും അറിയിച്ചു. ബിഎ.2.86 എന്ന പേരിൽ അറിയിപ്പെടുന്ന വൈറസ് വലിയതോതിൽ ജനിതകവ്യതിയാനത്തിനു വിധേയമായ ഒന്നാണ്. വൈറസിന്റെ ആക്രമണശേഷി പഠിച്ചുവരികയാണ്. ഇസ്രയേൽ, അമേരിക്ക, ഡെന്മാർക്ക് രാജ്യങ്ങളിൽ മാത്രമാണു നിലവിൽ കണ്ടെത്തിയിട്ടുള്ളത്. പല രാജ്യങ്ങളും കോവിഡിനെതിരായ പ്രതിരോധനടപടികൾ ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. ജൂലൈ 17നും ഓഗസ്റ്റ് 13നും ഇടയ്ക്ക് ലോകത്ത് 14 ലക്ഷം പേർക്ക് കോവിഡ് പിടിപെട്ടുവെന്നും 2,300 പേർ മരിച്ചുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
Read MoreCategory: NRI
സിംഗപ്പൂർ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജനും മത്സരരംഗത്ത്
സിംഗപ്പൂർ: സെപ്റ്റംബർ ഒന്നിന് നടക്കുന്ന സിംഗപ്പൂർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യൻ വംശജനായ തർമാൻ ഷൺമുഖരത്നവും രണ്ട് ചൈനീസ് വംശജരും യോഗ്യത നേടി. സർക്കാറുമായി ബന്ധമുള്ള രണ്ട് കമ്പനികളുടെ മുൻ എക്സിക്യൂട്ടിവുകളാണ് ചൈനീസ് വംശജരായ രണ്ടുപേർ. ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ നംഗ് കോക് സോംഗ്, എൻടിയുസി ഇൻകം ചീഫ് എക്സിക്യൂട്ടിവ് ടാൻ കിൻ ലിയാൻ എന്നിവരാണ് മത്സരരംഗത്തുള്ള ചൈനീസ് വംശജർ. 66കാരനായ തർമാൻ ഷൺമുഖരത്നം വിദ്യാഭ്യാസ, ധനകാര്യ മന്ത്രിയായും 2011 മുതൽ 2019 വരെ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവസാന ദിവസമായ വ്യാഴാഴ്ച വരെ സ്ഥാനാർഥിത്വത്തിനായി ആറ് അപേക്ഷകളാണ് പ്രസിഡൻഷ്യൽ ഇലക്ഷൻ കമ്മിറ്റിക്ക് ലഭിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒന്നിലധികം പേർ യോഗ്യത നേടുകയാണെങ്കിൽ സെപ്റ്റംബർ ഒന്നിന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. നിലവിലെ പ്രസിഡന്റ് ഹലീമ യാക്കൂബിന്റെ ആറുവർഷ കാലാവധി സെപ്റ്റംബർ 13ന് അവസാനിക്കും.
Read Moreപാക്കിസ്ഥാനിൽ നശിപ്പിക്കപ്പെട്ടത് 19 പള്ളികളും ക്രൈസ്തവരുടെ 87 ഭവനങ്ങളും
ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം 19 പള്ളികളും ക്രൈസ്തവരുടെ 87 ഭവനങ്ങളും നശിപ്പിച്ചുവെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച മതനിന്ദാ പരാമർശമുള്ള ഖുറാൻ താളുകൾ കണ്ടെത്തിയെന്ന ആരോപണത്തെത്തുടർന്ന് ഫൈസലാബാദ് നഗരപ്രാന്തത്തിലെ ജരൻവാലയിലാണ് അക്രമം അരങ്ങേറിയത്. നൂറുകണക്കിനു പേർ പള്ളികളും ഭവനങ്ങളും നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിലെ രണ്ടു മുഖ്യപ്രതികൾ അറസ്റ്റിലായെന്നു പ്രവിശ്യയിലെ കാവൽ മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി വെള്ളിയാഴ്ച അറിയിച്ചു. സംഭവത്തിൽ 140 പേരെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞദിവസം പ്രവിശ്യാ സർക്കാർ അറിയിച്ചിരുന്നു. മോസ്കിലെ ഉച്ചഭാഷിണിയിലൂടെ ആക്രമണത്തിന് ആഹ്വാനം ചെയ്ത മുഹമ്മദ് യാസിനും ഇതിൽ ഉൾപ്പെടുന്നു. തീവ്രവിഭാഗമായ തെഹ്രിക് ഇ ലബ്ബായിക്ക് പാക്കിസ്ഥാന്റെ പ്രവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
Read Moreസ്വകാര്യവിമാനം ഹൈവേയില്‍ തകര്‍ന്നു വീണു: 10 മരണം; പൈലറ്റിന്റെ അവസാന വാക്കുകൾ “ഐ ലൗ യു മമ്മാ’
ക്വലാലംപുര്‍: മലേഷ്യയില്‍ സ്വകാര്യവിമാനം ഹൈവേയില്‍ തകര്‍ന്ന് വീണ് പത്ത് പേർ മരിച്ചു. വിമാനത്തിലെ യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. വിനോദസഞ്ചാരദ്വീപായ ലാങ്കാവിയിൽനിന്നു പുറപ്പെട്ട വിമാനം സുബാങ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. ലാൻഡിംഗിനു മിനിറ്റുകൾ മുൻപ് ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ വിമാനം തീഗോളമായി മാറി. വിമാനം ഹൈവേയില്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തവന്നിട്ടുണ്ട്. രണ്ടു പൈലറ്റുകളാണ് വിമാനം നിയന്ത്രിക്കാനുണ്ടായിരുന്നു. മരിക്കും മുൻപ് പൈലറ്റുമാരിൽ ഒരാളായ ഷഹറുൾ കമാലിന്റെ അവസാന വാക്ക് “ഐ ലൗ യു മമ്മാ’ എന്നായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം തകരാനുള്ള കാരണം വ്യക്തമായിട്ടില്ല.
Read Moreപ്രവാസികള്‍ക്ക് സന്തോഷം; നോണ്‍സ്റ്റോപ്പ് സര്‍വീസും ഓഫറും പ്രഖ്യാപിച്ച് വിമാനക്കമ്പിനികൾ
ദോഹ: ഖത്തറില്‍നിന്നു തിരുവനന്തപുരത്തേക്ക് നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബര്‍ 29നാണ് സര്‍വീസ് ആരംഭിക്കുക. ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ആഴ്ചയില്‍ നാല് ദിവസമാണ് ദോഹ-തിരുവനന്തപുരം, തിരുവനന്തപുരം-ദോഹ സെക്ടറിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുള്ളത്. ദോഹയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്തുനിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലുമാണ് സര്‍വീസ്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് ദോഹയില്‍നിന്ന് നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചത്. നിലവില്‍ ഖത്തര്‍ എയര്‍വേയ്സ് മാത്രമാണ് ദോഹ-തിരുവനന്തപുരം നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നത്. അതേസമയം, സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു. എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുന്നതാണ് പുതിയ ഓഫര്‍. സൗദി അറേബ്യയില്‍നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും നിരക്കില്‍…
Read Moreആയിരങ്ങൾക്ക് ആശ്വാസ വാർത്ത; മനുഷ്യനിൽ വച്ചുപിടിപ്പിച്ച പന്നിയുടെ വൃക്ക റണ്ണിംഗ് സക്സസ്ഫുളി
വാഷിംഗ്ടൺ ഡിസി: അവയവങ്ങൾക്കായി കാത്തിരിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസ വാർത്ത. അമേരിക്കയിൽ മസ്തിഷ്കമരണം സംഭവിച്ചയാൾക്കു പന്നിയുടെ വൃക്ക വിജയകരമായി വച്ചുപിടിപ്പിച്ചു. ഒരു മാസമായി ഈ വൃക്ക ശരിയായി പ്രവർത്തിക്കുന്നു. മോറിസ് മോ മില്ലർ (57) എന്നയാൾക്കാണ് ന്യൂയോർക്കിലെ എൻവൈയു ലാംഗോൺ ഹെൽത്തിൽ വൃക്ക മാറ്റിവച്ചത്. ന്യൂറോളിക്കൽ പ്രശ്നങ്ങളാൽ മരിച്ചതായി പ്രഖ്യാപിച്ച് വെന്റിലേറ്ററിന്റെ സഹായത്താൽ 32 ദിവസത്തിനുശേഷവും ഹൃദയമിടിപ്പ് നിലനിർത്തുകയും ചെയ്തിരുന്ന മോറിസിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവച്ചത്. ജൂലൈ 14നായിരുന്നു ശസ്ത്രക്രിയ നടന്നത്. മാറ്റിവച്ച വൃക്ക 32 ദിവസമായി ശരിയായി പ്രവർത്തിക്കുന്നു. രണ്ടു മാസത്തേക്കുകൂടി വൃക്കയുടെ പ്രവർത്തനം നിരീക്ഷിക്കുമെന്ന് ലാംഗോൺ ഹെൽത്തിലെ സർജറി വിഭാഗം പ്രഫസർ റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു. മോറിസിന്റെ മൂത്രം പോകുന്നുണ്ടെന്നും മാറ്റിവച്ച വൃക്ക, മനുഷ്യവൃക്കയേക്കാൾ നന്നായി പ്രവർത്തിക്കുന്നുവെന്നും മോണ്ട്ഗോമറി കൂട്ടിച്ചേർത്തു. മുന്‍പും ലാംഗോൺ ഹെൽത്തിൽ മനുഷ്യനിൽ പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ചിട്ടുണ്ട്. അമേരിക്കയിൽ…
Read Moreട്രംപിനെ വധിക്കാൻ ജൈവായുധ പ്രയോഗം: കനേഡിയൻ വനിതയ്ക്ക് 22 വർഷം തടവ്
ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാന്‍ മാരക വിഷം പുരട്ടിയ കത്ത് അയച്ച കേസിൽ ഫ്രഞ്ച്-കനേഡിയൻ വനിതയ്ക്ക് യുഎസിൽ 22 വർഷം തടവ്. 56കാരിയായ പാസ്കൽ ഫെറിയറിനാണ് ശിക്ഷ. കഴിഞ്ഞ ജനുവരിയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ പൂർത്തിയായ ശേഷം യുഎസിൽ നിന്ന് നാടുകടത്തപ്പെടും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് 2020 സെപ്റ്റംബറിലാണ് ജൈവവിഷമായ റൈസിന് പൊടി പുരട്ടിയ കത്ത് പാസ്കൽ ഫെറിയർ വൈറ്റ് ഹൗസിലേക്ക് അയച്ചത്. ജൈവായുധ പ്രയോഗം കൊണ്ട് ട്രംപിനേയും മറ്റു ചില അമേരിക്കന്‍ ഉദ്യോഗസ്ഥരേയും വധിക്കുക എന്നതായിരുന്നു ലക്ഷ്യം. റൈസിൻ പുരട്ടിയ ആറു കത്തുകളാണ് അയച്ചത്. ഒന്ന് വൈറ്റ് ഹൗസിലേക്കും അഞ്ചെണ്ണം ടെക്സാസ് നിയമ വകുപ്പ് ഓഫീസുകളിലേക്കും. എന്നാല്‍ കത്ത് ട്രംപിന്റെ കൈയിലെത്തും മുന്നേതന്നെ നശിപ്പിക്കുകയായിരുന്നു. കത്തിൽ പാസ്കൽ ഫെറിയറുടെ വിരലടയാളം എഫ്ബിഐ കണ്ടെത്തി. ഫ്രാൻസിലെയും കാനഡയിലെയും ഇരട്ട…
Read Moreതോക്കുകളി കുട്ടിക്കളിയല്ല; ഫ്ലോറിഡയിൽ ഒമ്പതു വയസുകാരന്റെ വെടിയേറ്റ് ആറു വയസുകാരൻ മരിച്ചു
മയാമി: അമേരിക്കയിലെ ഫ്ലോറിഡയിൽ ഒമ്പതു വയസുകാരന്റെ വെടിയേറ്റ് ആറു വയസുകാരൻ മരിച്ചു. തലയ്ക്കാണു വെടിയേറ്റതെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു. കുട്ടികൾ ബന്ധുക്കളാണോ എന്നതിൽ വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് മുതിർന്ന ചിലരെ ചോദ്യം ചെയ്തുവരികയാണ്. രണ്ടു മാസം മുന്‍പ് ഒഹായിയോയിൽ രണ്ടു വയസുകാരൻ പിതാവിന്റെ തോക്കുമായി കളിക്കവേ വെടിയേറ്റ് ഗർഭിണിയായ അമ്മ മരിച്ചിരുന്നു.
Read Moreമുഖം മറച്ചില്ലെങ്കിൽ സ്ത്രീകളുടെ അന്തസ് നഷ്ടമാകും; ഹിജാബ് ധരിക്കുന്ന സ്ത്രീകളെ അള്ളാഹു ബഹുമാനിക്കുമെന്ന് താലിബാൻ
കാബുൾ: മുഖം മറയ്ക്കാതെ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ അവരുടെ അന്തസ് നഷ്ടമാകുമെന്ന് താലിബാൻ ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ സദാചാര സംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വക്താവാണ് ഈ പ്രസ്താവന നടത്തിയത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം പ്രദർശിപ്പിച്ചാൽ പാപത്തിൽ വീഴാനുള്ള സാധ്യത ഏറെയാണെന്നും താലിബാൻ വ്യക്തമാക്കി. ചില വലിയ നഗരങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കാതെ നടക്കുന്നത് വളരെ മോശം പ്രവർത്തിയാണ്. മുഖം മറച്ചില്ലെങ്കിൽ അവരുടെ മുഖത്തിന് കേടുപാടുകളൊന്നും ഒന്നും ഉണ്ടാവില്ല. എന്നാൽ പുരുഷന്മാർ ഒരു സ്ത്രീയുടെ മുഖത്തേക്ക് നോക്കുന്നതോടെ ആ സ്ത്രീയുടെ അന്തസിന് കോട്ടം തട്ടുകയാണ് ചെയ്യുന്നത്. ഹിജാബ് ധരിക്കുന്ന സ്ത്രീകളെയാണ് അള്ളാഹു ബഹുമാനിക്കുന്നതെന്നും താലിബാൻ വക്താവ് പറഞ്ഞു.
Read Moreമുൻ കാമുകിയുടെ സ്വകാര്യദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചു; യുവതിക്ക് 9985 കോടി നഷ്ടപരിഹാരം
ഹൂസ്റ്റൺ: മുൻ കാമുകിയുടെ സ്വകാര്യദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്ത യുവാവ് 120 കോടി ഡോളർ (ഏകദേശം 9985.2 കോടി രൂപ) നഷ്ടപരിഹാരം നല്കാൻ അമേരിക്കൻ കോടതിയുടെ ഉത്തരവ്. പരാതി നല്കിയ ടെക്സസ് സ്വദേശിനി ‘റിവഞ്ച് പോണി’നു വിധേയയായി എന്നു വിലയിരുത്തിയാണു കോടതി ഭീമൻ പിഴ വിധിച്ചത്. മാർക്വിസ് ജമാൽ ജാക്സൺ എന്നയാൾക്കെതിരേയാണു യുവതി ടെക്സസ് കോടതിയിൽ പരാതി നല്‍കിയത്. 2016 മുതൽ 2021 വരെയാണ് ഇരുവരും അടുപ്പത്തിലായിരുന്നത്. പിരിഞ്ഞതിനുശേഷം യുവാവ് യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലും പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതിന്റെ ലിങ്കുകൾ യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തു. “ഇന്റർനെറ്റിൽനിന്നു ഫയലുകൾ ഡീലിറ്റ് ചെയ്ത് ഇനിയുള്ള കാലം കഴിച്ചുകൂട്ടാം” എന്ന സന്ദേശം യുവതിക്കും നല്കി. പത്തു കോടി ഡോളറാണു യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇത്തരം പ്രവൃത്തികൾക്കു മുതിരുന്നവർക്കു പാഠമാകട്ടെ എന്നു ചൂണ്ടിക്കാട്ടിയാണു ഹാരിസൺ കൗണ്ടി കോടതി ജൂറി…
Read More