ടെൽ അവീവ്: തെക്കൻ ഇസ്രയേലിൽ നടത്തിയ ഖനനത്തിൽ 5,500 വർഷം പഴക്കമുള്ള കവാടം കണ്ടെത്തി. കിരിയാത്ത് ഖാട്ട് വ്യവസായ മേഖലയ്ക്കടുത്ത് പുരാതനനഗരമായ ടെൽ എറാനിയുടെ ശേഷിപ്പുകൾ നിലനിൽക്കുന്നിടത്താണ് ഇതു കണ്ടെത്തിയത്. 3,300 വർഷം പഴക്കമുള്ളതെന്നു കരുതുന്ന കോട്ടയുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. വെങ്കലയുഗത്തിലെ നാഗരിക വികസനത്തെക്കുറിച്ചും പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചും അമൂല്യമായ അറിവുകളാണു ലഭിച്ചിരിക്കുന്നതെന്ന് ഇസ്രേലി പുരാവസ്തു വകുപ്പ് പറഞ്ഞു. കല്ലും ഇഷ്ടികയുംകൊണ്ടു നിർമിച്ച കവാടത്തിന്റെ ഒന്നര മീറ്റർ ഭാഗം ഇപ്പോഴും തകരാതെ അവശേഷിക്കുന്നു. കല്ലുകൾ ദൂരെനിന്നു കൊണ്ടുവന്നതാണെന്നു കരുതുന്നു. ചെളി കുഴച്ച് ഇഷ്ടികയുണ്ടാക്കുന്ന വിദ്യ അന്നത്തെ സമൂഹത്തിനു സ്വന്തമായിരുന്നുവെന്നും അനുമാനിക്കപ്പെടുന്നു. വെങ്കലയുഗത്തിൽ ഫിലിസ്ത്യർ നിർമിച്ച ടെൽ എറാനി നഗരത്തിന്റെ 37 ഏക്കർ ഭാഗത്ത് ഇസ്രേലി പുരാവസ്തു വകുപ്പ് വർഷങ്ങളായി ഖനനം നടത്തുന്നുണ്ട്. ബിസി ആറാം നൂറ്റാണ്ടിൽ ബാബിലോണിയക്കാരാണു നഗരം നശിപ്പിച്ചതെന്നു കരുതുന്നു.
Read MoreCategory: NRI
കുവൈറ്റില്‍ നിയമലംഘകരായ 66 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈറ്റില്‍ വിസാ നിയമലംഘകരായ 66 പേര് കൂടി അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രഷന് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തിയ പരിശോധനകളിലാണ് താമസ, തൊഴില്‍ നിയമലംഘകരായ ഇവര്‍ പിടിയിലായത്. ഫര്‍വാനിയ, അല്‍ ഖുറൈന്‍, ജബ്രിയ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. തുടര്‍ നിയമനടപടികള്‍ക്കായി പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു.
Read Moreആഫ്രിക്കൻ തീരത്ത് അഭയാർഥി ബോട്ട് മുങ്ങി 63 പേർ മരിച്ചു
കേപ് വെർദെ: പടിഞ്ഞാറൻ ആഫ്രിക്കയിലെ കേപ് വെർദെ തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 63 പേർ മരിച്ചു. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. 38 പേരെ രക്ഷപ്പെടുത്തി. നൂറോളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. സെനഗൽ, സിയറ ലിയോൺ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. സെനഗലിൽനിന്ന് സ്പാനിഷ് കനേറി ദ്വീപിലേക്ക് യാത്ര ചെയ്ത ബോട്ടാണ് തകർന്നതെന്നാണ് റിപ്പോർട്ട്. 101 കുടിയേറ്റക്കാരുമായി ബോട്ട് ജൂലൈ 10ന് പുറപ്പെട്ടിരുന്നതായി സെനഗൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
Read Moreറഷ്യക്കുവേണ്ടി ചാരവൃത്തി; യുകെയിൽ മൂന്നു പേര് പിടിയിൽ
ലണ്ടൻ: റഷ്യക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയ മൂന്നു ബൾഗേറിയക്കാർ ലണ്ടനിൽ പിടിയിലായി. ഫെബ്രുവരിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അന്നു മുതൽ റിമാൻഡിലാണ്. ഒർലിൻ റൂസേവ് (45), ബിസെർ ഡിസാംബസോവ് (41), കാത്രിൻ ഇവാനോവ (31) എന്നിവരാണു പിടിയിലായത്. ഇവർ വിവിധ ജോലികൾ ചെയ്ത് വർഷങ്ങളായി യുകെയിൽ താമസിച്ചുവരികയായിരുന്നു. റഷ്യയിൽ ബിസിനസ് ഇടപാടുകളുള്ളയാളായിരുന്നു റൂസേവ്. 2009ലാണ് യുകെയിലെത്തിയത്.
Read Moreമർഡോക്കിന് 92ാം വയസിൽ പുതിയ പങ്കാളി; പ്രായം 66
ലണ്ടൻ: മാധ്യമഭീമൻ റൂപർട്ട് മർഡോക്കിന് 92ാം വയസിൽ പുതിയ പങ്കാളിയായെന്നു റിപ്പോർട്ട്. 66 കാരിയായ മുൻ ശാസ്ത്രജ്ഞ എലീന സുക്കോവയുമായിട്ടാണ് മർഡോക് ഡേറ്റിംഗിലായതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുവരും അവധിക്കാലം ആസ്വദിക്കുന്ന ചിത്രം പുറത്തുവന്നതിനെത്തുടർന്നാണ് ഇതുസംബന്ധിച്ച അഭ്യൂഹം പ്രചരിച്ചത്. ആൻ ലെസ്ലി സ്മിത്തുമായുള്ള ബന്ധം അവസാനിപ്പിച്ച് മാസങ്ങൾക്കുശേഷമാണ് മർഡോക് പുതിയ ബന്ധത്തിലായത്. നാലാമത്തെ ഭാര്യയും മോഡലും നടനുമായ ജെറി ഹാളുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമായിരുന്നു ആൻ ലെസ് ലിയുമായി വിവാഹം ആലോചിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷം മുൻ പോലീസ് ഓഫീസറായിരുന്നു ആൻ ലെസ് ലി സ്മിത്തുമായുള്ള വിവാഹം മർഡോക് റദ്ദാക്കിയിരുന്നു. മർഡോക്കിന് ആദ്യ മൂന്ന് വിവാഹങ്ങളിൽനിന്ന് ആറ് കുട്ടികളുണ്ട്. ആറു വർഷം മുമ്പാണ് ജെറി ഹാളിനെ വിവാഹം കഴിച്ചത്. 1999 മുതൽ 2013 വരെ വെൻഡി ഡെംഗായിരുന്നു പങ്കാളി. 17 ബില്യൺ ഡോളർ ആസ്തിയാണ് മർഡോക്കിനുള്ളത്.മർഡോക്കിന്റെ പുതിയ പങ്കാളിയായ…
Read Moreഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പല്‍; ഷിപ്പിംഗ് കമ്പനികളെ കണ്ടെത്താനുള്ള ചര്‍ച്ച തുടങ്ങി
കൊച്ചി: ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസിനുള്ള ഷിപ്പിംഗ് കമ്പനികളെ കണ്ടെത്താനുള്ള ചര്‍ച്ച തുടങ്ങി. കേരള- യുഎഇ സെക്ടറില്‍ കപ്പല്‍ സര്‍വീസിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മലബാര്‍ ഡവലപ്മെന്റ് കൗണ്‍സിലിന്റെയും കേരള മാരിടൈം ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ പ്രതിനിധികള്‍ കഴിഞ്ഞ മാസം യുഎഇയിലെത്തി പ്രവാസി മലയാളി സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകളില്‍ അനുകൂല സാധ്യതകളാണ് തെളിയുന്നത്. ഗള്‍ഫിലും ഇന്ത്യയിലുമുള്ള വിവിധ ഷിപ്പിംഗ് കമ്പനികള്‍ നിക്ഷേപത്തിന് തയാറാണെന്നാണ് ലഭ്യമാകുന്ന വിവരം. കൊച്ചി വിമാനത്താവള കമ്പനി(സിയാല്‍) മാതൃകയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുളള കമ്പനിയാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാരും കേരള മാരിടൈം ബോര്‍ഡും നോര്‍ക്കയും നിക്ഷേപകരും ഉള്‍പ്പെടുന്നതാകും കമ്പനി. ഉത്സവകാലത്ത് ഗള്‍ഫില്‍ നിന്നുള്ള വിമാനയാത്രാ ചാര്‍ജ് താങ്ങാനാവാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ചര്‍ച്ചയിലേക്ക് നയിച്ചതെന്ന് കേരള മാരിടൈം ബോര്‍ഡ് സിഇഒ ടി.പി. സലിംകുമാര്‍ പറഞ്ഞു. കമ്പനി രൂപീകരണത്തിനു ശേഷം ഓഹരി വില്പനയിലൂടെ പണം കണ്ടെത്തി സാധ്യതാ പഠനം ഉള്‍പ്പെടെയുള്ള നടപടിയിലേക്ക്…
Read Moreഉത്തര കൊറിയ കൊടുങ്കാറ്റ് ഭീഷണിയിൽ; കിമ്മിന്റെ ഛായാചിത്രം സംരക്ഷിക്കണമെന്ന് നിർദേശം
പ്യോഗ്യാംഗ്: ചുഴലിക്കാറ്റ് ഭീഷണി നേരിടുന്ന ഉത്തര കൊറിയയിൽ പരമോന്നത നേതാവ് കിം ജോംഗ് ഉന്നിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മുൻ ഭരണാധികാരികളുടെയും ഛായാചിത്രങ്ങൾ ജനങ്ങൾ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്ന് നിർദേശം. കാനുൻ എന്ന പേരുള്ള ചുഴലിക്കാറ്റ് ഉത്തരകൊറിയയിൽ വലിയ നാശം വിതച്ചേക്കുമെന്ന ആശങ്കയ്ക്കിടെയാണ് ജനങ്ങളേക്കാൾ നേതാവിന്റെ ചിത്രത്തിന് പ്രാധാന്യം നൽകണമെന്ന നിർദേശം വന്നിരിക്കുന്നത്. നിർദേശം ലംഘിക്കുന്നവർ ശിക്ഷിക്കപ്പെട്ടേക്കാമെന്നാണ് സൂചന. കിം ജോംഗ് ഉൻ, പിതാവ് കിം ജോംഗ് ഇൽ, മുത്തച്ഛൻ കിം ഇൽ സംഗ് എന്നിവരുടെ ചിത്രങ്ങൾക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നല്‍കേണ്ടതെന്ന് കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ മുഖപത്രമായ റാഡോംഗ് സിൻമുൺ നിർദേശിച്ചു. കിം കുടുംബത്തിന്റെ സ്മാരകങ്ങൾ, പ്രതിമകൾ മുതലായവയും സുരക്ഷിതമാക്കണം. ഉത്തര കൊറിയ 1948-ൽ രൂപംകൊണ്ടതുമുതൽ കിം കുടുംബമാണ് ഭരണം നടത്തുന്നത്.
Read Moreഐഎസ് ആക്രമണം; 23 സിറിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടു; നിരവധിപേരെ കാണാതായി
ഡമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കിഴക്കൻ സിറിയയിൽ നടത്തിയ ആക്രമണത്തിൽ 23 പട്ടാളക്കാർ കൊല്ലപ്പെട്ടു. പത്തു പട്ടാളക്കാർക്കു പരിക്കേറ്റു. ഒട്ടേറെപ്പേരെ കാണാതായിട്ടുമുണ്ടെന്നു സിറിയൻ ഒബ്സർവേറ്ററി സംഘടന അറിയിച്ചു. ദെയ്ർ അൽ സോർ പ്രവിശ്യയിൽ ശനിയാഴ്ച ഭീകരർ സൈനികരുടെ വാഹനം തടഞ്ഞ് വെടിയുതിർക്കുകയായിരുന്നുവെന്നു സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഉയർന്നേക്കും. ഐഎസ് ഈ വർഷം സിറിയയിൽ നടത്തുന്ന ഏറ്റവും മാരക ആക്രമണമാണിത്. 2019ഓടെ അമർച്ച ചെയ്യപ്പെട്ട ഐഎസിന് സിറിയയിൽ ഇപ്പോഴും കാര്യമായ സ്വാധീനമുണ്ട്. അടുത്തകാലത്തായി ഭീകരർ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. റാഖാ പ്രവിശ്യയിൽ ഈയാഴ്ചയാദ്യം നടന്ന ആക്രമണത്തിൽ 10 സിറിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു. സിറിയയിലെ ഐഎസ് തലവൻ അബു ഹുസൈൻ അൽ ഖുറേഷിയെ വധിച്ചതായി തുർക്കി ഏപ്രിലിൽ അവകാശപ്പെട്ടിരുന്നു.
Read Moreജയിലിൽ തടവുകാരുടെ ബാഹുല്യം ; ജേക്കബ് സുമയുടെ ശിക്ഷ ഒഴിവാക്കി സർക്കാർ
ജോഹന്നാസ്ബർഗ്: ജയിലുകളെല്ലാം തടവുകാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന കാരണം പറഞ്ഞ് മുൻ പ്രസിഡന്റ് ജേക്കബ് സുമയുടെ തടവുശിക്ഷ ദക്ഷിണാഫ്രിക്കൻ സർക്കാർ ഒഴിവാക്കിക്കൊടുത്തു. കോടതിയലക്ഷ്യക്കേസിലെ ശിക്ഷ പുനരാരംഭിക്കാനായി സുമ ഇന്നലെ ക്വാസുലു-നറ്റാൽ പ്രവിശ്യയിലെ എസ്റ്റ്കോർഡ് ജയിലിൽ എത്തിയിരുന്നു. ഒരു മണിക്കൂറിനുശേഷം അദ്ദേഹത്തെ വിട്ടയച്ചു. തടവുപുള്ളികളുടെ എണ്ണം കുറയ്ക്കാനായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണിതെന്നു നിയമമന്ത്രി റൊണാൾഡ് ലാമോല വിശദീകരിച്ചു. പ്രസിഡന്റ് സിറിൽ റാമഫോസ അംഗീകരിച്ച പദ്ധതി ഏപ്രിലിലാണു തുടങ്ങിയത്. ഇതു പ്രകാരം 9,000 തടവുകാരെയാണു മോചിപ്പിക്കുന്നത്. 2009 മുതൽ 2018 വരെയാണു സുമ ദക്ഷിണാഫ്രിക്ക ഭരിച്ചത്. ഇക്കാലത്ത് സാന്പത്തിക തിരിമറിയും സ്വജനപക്ഷപാതവും കാട്ടിയെന്ന ആരോപണം അന്വേഷിച്ച സമിതിക്കു മുന്‍പാകെ മൊഴി നല്കാൻ തയാറാകാത്തതിന്റെ പേരിലാണു സുമയ്ക്ക് 2021ൽ 15 മാസത്തെ ജയിൽശിക്ഷ വിധിച്ചത്. ഇതേത്തുടർന്ന് ദക്ഷിണാഫ്രിക്കയിലുണ്ടായ കലാപത്തിൽ 350 പേർ മരിച്ചിരുന്നു.സുമ രണ്ടു മാസത്തിനുശേഷം ആരോഗ്യകാരണങ്ങളാൽ മെഡിക്കൽ പരോളിലിറങ്ങി. പരോൾ…
Read Moreചന്ദ്രനിൽ ഇനി ലാൻഡിംഗ് മത്സരം; ചാന്ദ്രദൗത്യവുമായി ഇന്ത്യയ്ക്ക് പിന്നാലെ റഷ്യയും
മോസ്കോ: ചന്ദ്രനിലേക്കു വീണ്ടും കാലെടുത്തു വെക്കാനൊരുങ്ങി റഷ്യയും. ചന്ദ്രനിലേക്കു ലൂണ 25 പേടകം വിക്ഷേപിച്ചതോടെ ചന്ദ്രനിൽ ഇനി ലാൻഡിംഗ് മത്സരം. റഷ്യൻ പേടകം ലൂണ 25 വിക്ഷേപണം വിജയകരമെന്നു റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. 47 വർഷത്തിനു ശേഷമാണ് റഷ്യ ചാന്ദ്രദൗത്യവുമായി എത്തുന്നത്. 1976 ൽ സോവ്യറ്റ് യൂണിയനായിരുന്നപ്പോഴായിരുന്നു അവസാന ചാന്ദ്രദൗത്യം. അഞ്ചുദിവസംകൊണ്ടു ചന്ദ്രന്റെ ആകർഷണ വലയത്തിലെത്തുന്ന ലൂണ ഏഴു ദിവസം കൊണ്ട് ചന്ദ്രനിലിറങ്ങുമെന്നാണു റഷ്യ അറിയിച്ചിരിക്കുന്നത്. ഇന്ധനമില്ലാതെ 800 കിലോ ഭാരവും, ഇന്ധനത്തോടെ 980 ഭാരവുമാണു ലൂണ 25ന് ഉണ്ടാവുക. നമുക്ക് ചന്ദ്രയാൻ 3 നെ നേരിട്ട് ചന്ദ്രനിലെത്തിക്കാനാവില്ല. നമ്മുടെ റോക്കറ്റുകൾക്ക് അത്രയും കരുത്തില്ല. അതിനാലാണു കൂടുതൽ ദിവസങ്ങൾ ഭ്രമണപഥത്തിൽ കറങ്ങേണ്ടിവരുന്നതും നിരവധിതവണ ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കേണ്ടിവരുന്നതും. എന്നാൽ ലൂണ 25ന് അതിശക്തമായ സോയൂസ് 2ബി റോക്കറ്റുകളുണ്ട്. ഇവ അതിവേഗത്തിൽ ചന്ദ്രനിലെത്താൻ സഹായിക്കും. ട്രാൻസ് ലൂണാർ ഇജക്ഷൻ…
Read More