ദുബായ്: ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ചുമട്ടുതൊഴിലാളിക്ക് മഹ്സൂസ് ഗ്യാരന്റീഡ് പ്രതിവാര നറുക്കെടുപ്പിൽ രണ്ടു കോടിയിലേറെ രൂപ സമ്മാനം. ഹൈദരാബാദ് സ്വദേശി വെങ്കട്ടയെയാണ് ഭാഗ്യം കടാക്ഷിച്ചത്. 13 വർഷമായി യുഎഇയിൽ താമസിക്കുന്ന വെങ്കട്ട സൂപ്പർമാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ്. ഭാര്യയും നാലു മക്കളുമുണ്ട്. സമ്മാനത്തുക ഉപയോഗിച്ച് ആദ്യം ഭവനവായ്പ അടച്ചുതീർക്കാനും പിന്നീട് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനുമാണു വെങ്കട്ടയുടെ തീരുമാനം. വെങ്കട്ടയ്ക്ക് ഇതിന് മുൻപ് മൂന്നു നമ്പറുകൾ ഒത്തുവന്ന് 250 ദിർഹം ലഭിച്ചിരുന്നു.
Read MoreCategory: NRI
തിരമാലയിൽപ്പെട്ട് കുടിയേറ്റക്കാരുടെ ബോട്ട് ഇറ്റലിക്കു സമീപം മുങ്ങി 41 മരണം
റോം: ഇറ്റലിയിലെ ലാംപഡൂസ ദ്വീപിനു സമീപം അഭയാർഥിബോട്ട് മുങ്ങി 41 പേർ മരിച്ചു. അപകടത്തിൽനിന്നു രക്ഷപ്പെട്ട നാലു പേരെ ഇറ്റാലിയൻ കോസ്റ്റ്ഗാർഡ് ലാംപഡൂസയിൽ എത്തിച്ചിട്ടുണ്ട്. ടൂണീഷ്യയിലെ സ്ഫാക്സ് തുറമുഖത്തുനിന്നു കഴിഞ്ഞ വ്യാഴാഴ്ച പുറപ്പെട്ട ബോട്ടാണിത്. ഏഴു മീറ്റർ നീളമുള്ള ബോട്ടിൽ മൂന്നു കുട്ടികളടക്കം 45 പേരാണുണ്ടായിരുന്നത്. യാത്രപുറപ്പെട്ട് മണിക്കൂറുകൾക്കം വലിയ തിരമാലയിൽപ്പെട്ട് ബോട്ട് മറിഞ്ഞുവെന്നാണു രക്ഷപ്പെട്ടവർ പറഞ്ഞത്. രക്ഷപ്പെട്ട മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും ഐവറികോസ്റ്റ്, ഗിനിയ രാജ്യക്കാരാണ്. ഒരു ചരക്കുകപ്പൽ ഇവരെ രക്ഷപ്പെടുത്തി ഇറ്റാലിയൻ കോസ്റ്റ് ഗാർഡിനു കൈമാറുകയായിരുന്നു. ലാംപഡൂസയിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള സ്ഫാക്സ് തുറമുഖം കുടിയേറ്റക്കാരുടെ യൂറോപ്പിലേക്കുള്ള കവാടമാണ്. ടൂണീഷ്യയിൽ അടുത്തകാലത്ത് കറുത്തവംശജർ നേരിടുന്ന വിവേചനവും കുടിയേറ്റക്കാരുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്. വടക്കനാഫ്രിക്കയിൽനിന്നു യൂറോപ്പിലേക്കുള്ള സമുദ്രയാത്രയ്ക്കിടെ 1800 കുടിയേറ്റക്കാരാണ് ഈ വർഷം മുങ്ങിമരിച്ചത്.
Read Moreജനങ്ങളുടെ പ്രത്യുദ്പാദനശേഷി കുറയ്ക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ അജൻഡ;പോളിയോ മരുന്നിനെതിരെ പാക്കിസ്ഥാനിൽ വെടിവയ്പ്
പാക്കിസ്ഥാനിൽ പോളിയോ കുത്തിവയ്പ്പിന് സുരക്ഷ നൽകിയ ഉദ്യോഗസ്ഥനെ വെടിവച്ച് കൊലപ്പെടുത്തി ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പോളിയോ പ്രതിരോധ കുത്തിവയ്പ് നടത്തുന്ന ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഒരുക്കാനായി എത്തിയ പോലീസ് ഉദ്യോഗസ്ഥനെ അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തി. ഖൈബർ പഖ്തൂൺവ പ്രവിശ്യയിലെ ബന്നു ജില്ലയിലെ പ്രതിരോധ കുത്തിവയ്പ് കാമ്പയിനിടെയാണ് ആക്രമണം നടന്നത്. വീടുവീടാന്തരം കയറി അവബോധം നൽകി പ്രതിരോധ കുത്തിവയ്പ് നടത്തിയ ആരോഗ്യപ്രവർത്തകരുടെ ഒപ്പമെത്തിയ ഉദ്യോഗസ്ഥരുടെ നേരെയാണ് വെടിവയ്പ് ഉണ്ടായത്. വെടിവയ്പ്പിന് ശേഷം അക്രമിസംഘം രക്ഷപ്പെട്ടു. പോളിയോ പ്രതിരോധ കുത്തിവയ്പ് ജനങ്ങളുടെ പ്രത്യുദ്പാദനശേഷി കുറയ്ക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ അജൻഡയാണെന്നാണ് പാക്കിസ്ഥാൻ – അഫ്ഗാനിസ്ഥാൻ മേഖലകളിലെ തീവ്രനിലപാടുകാർ പ്രചരിപ്പിക്കുന്നത്. പോളിയോ വ്യാപകമായി പടർന്നുപിടിക്കുന്നത് തുടരുന്ന ലോകത്തിലെ രണ്ട് രാജ്യങ്ങൾ ഇവ മാത്രമാണ്.
Read Moreജോ ബൈഡന് വധഭീഷണി; യുവാവിനെ വെടിവെച്ച് കൊന്നു
വാഷിംഗ്ടൺ ഡിസി: അമേരിക്കന് പ്രസിഡന്റ് ജോ ബൈഡനെതിരെ വധഭീഷണി മുഴക്കിയയാളെ വെടിവച്ചു കൊന്നു. യൂട്ടയിലെ പ്രൊവോ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പ്രൊവോയിലുള്ള വീട്ടിൽഎഫ്ബിഐ ഉദ്യോഗസ്ഥര് പരിശോധന നടത്താൻ എത്തിയിരുന്നു. ഇതിനിടെയാണ് സംഭവം. കൊല്ലപ്പെട്ടയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ യൂട്ടായിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ നൽകിയ പരാതിയിൽ ക്രെയ്ഗ് റോബർട്ട്സൺ എന്നാണ് മരിച്ചയാളുടെ പേര്. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിൽ കൂടി ജോ ബൈഡനെയും മറ്റ് പ്രമുഖർക്കെതിരെയും ഇയാൾ വധഭീഷണി മുഴക്കിയിരുന്നു. ഈ ആഴ്ച പങ്കുവച്ച ഒരു സോഷ്യൽമീഡിയ പോസ്റ്റ് ഇപ്രകാരമായിരുന്നു. “ബൈഡൻ യൂട്ടയിലേക്ക് വരുന്നതായി ഞാൻ കേൾക്കുന്നു,” M24 സ്നൈപ്പർ റൈഫിളിലെ പൊടി വൃത്തിയാക്കുന്നു’.”സ്വാഗതം ബഫൂൺ-ഇൻ-ചീഫ്!’. ബൈഡനെ കൂടാതെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡിനുമെതിരെയും റോബർട്ട്സൺ ഭീഷണി മുഴക്കിയിരുന്നു. “ഒന്നോ രണ്ടോ പ്രസിഡൻഷ്യൽ കൊലപാതകത്തിനുള്ള സമയമാണ്. ആദ്യം ജോ പിന്നെ കമല’.…
Read Moreയുകെയിലെ ആരോഗ്യമേഖല ഇന്ത്യൻ കരങ്ങളിൽ
ലണ്ടൻ: യുകെ ആരോഗ്യമേഖലയിൽ ഇന്ത്യൻ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം വർധിച്ചതായി കണക്കുകൾ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മൈഗ്രേഷൻ ഒബ്സർവേറ്ററി തയറാക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽനിന്നുള്ളവരാണ് ഈ മേഖലയിൽ കൂടുതലായി സേവനമനുഷ്ഠിക്കുന്നതെന്നു വ്യക്തമാക്കുന്നു. 2022ൽ വൈദഗ്ധ്യമുള്ള തൊഴിൽ വിസകളിൽ എത്തിയതിൽ ഭൂരിഭാഗവും യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഒരു ശതമാനം മാത്രമാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ളവരെന്നും പഠനം വെളിപ്പെടുത്തുന്നു. 2022-2023 വർഷത്തിൽ വിദേശത്തുനിന്ന് ആരോഗ്യമേഖലയിൽ തൊഴിലെടുക്കാൻ എത്തിയവരുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനയാണ് ഉണ്ടായിട്ടുള്ളത്. പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശ ഡോക്ടർമാരിൽ 20 ശതമാനവും ഇന്ത്യയിൽനിന്നുള്ളവരാണ്. നഴ്സുമാരുടെ കണക്കിൽ ഇത് 46 ശതമാനം വരും. നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണു തൊട്ടുപിന്നാലെയുള്ളത്. ആരോഗ്യമേഖലയിലെ ഒഴിവുകൾ 2022 ജൂലൈയിലും സെപ്റ്റംബറിലും 2,17,000 ആയി ഉയർന്നു. 2023 മാർച്ചിൽ 57,700 പേർക്ക് വിസ ലഭിച്ചു. 2022ൽ യുകെയിലേക്കു മൊത്തത്തിലുള്ള കുടിയേറ്റം 6,06,000 ആയിരുന്നു.…
Read Moreഗതാഗത നിയമലംഘനം; കുവൈറ്റിൽ 100 പേരെ നാടുകടത്തി
കുവൈറ്റ്: ഗുരുതരമായ ഗതാഗതനിയമലംഘനങ്ങളെ തുടർന്ന് രണ്ട് മാസത്തിനിടെ കുവൈറ്റിൽ നൂറോളം പ്രവാസികളെ നാടുകടത്തി. ലൈസൻസില്ലാതെ വാഹനമോടിക്കുക, അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കുക, യാത്രക്കാരെ കൊണ്ടുപോകുന്നതിനായി വ്യക്തിഗത വാഹനങ്ങൾ അനധികൃതമായി ഉപയോഗിക്കുക എന്നിവയാണ് കുറ്റങ്ങൾ. റോഡ് സുരക്ഷയും അച്ചടക്കവും നിലനിർത്തുന്നതിനുള്ള ശ്രമത്തിനായി അധികാരികൾ സമഗ്രമായ ഒരു പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി പ്രവാസി താമസക്കാരോ തൊഴിലാളികളോ കൂടുതലുള്ള പ്രദേശങ്ങൾ കർശനമായി നിരീക്ഷിക്കും.
Read Moreഇറാക്കിൽ “സ്വവർഗരതി’ എന്ന വാക്കിനു വിലക്ക്; ലംഘിക്കുന്നവർക്ക് പിഴ
ബാഗ്ദാദ്: ഇറാക്കിൽ “സ്വവർഗരതി’ എന്ന വാക്ക് ഉപയോഗിക്കുന്നതിന് വിലക്ക്. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഉൾപ്പെടെ സ്വവർഗരതി എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ഇറാക്ക് ഭരണകൂടം അറിയിച്ചു. സ്വവർഗരതി എന്ന വാക്കിന് പകരമായി “ലൈംഗിക വ്യതിയാനം’ എന്ന് ഉപയോഗിക്കാം.ഇറാക്കി കമ്യൂണിക്കേഷൻസ് ആൻഡ് മീഡിയ കമ്മീഷൻ (സിഎംസി) പ്രസ്താവനയിൽ അറിയിച്ചു. ലിംഗംഭേദം എന്ന വാക്കും നിരോധിച്ചിട്ടുണ്ട്. എല്ലാ ഫോൺ, ഇന്റർനെറ്റ് കമ്പനികളും മൊബൈൽ ആപ്ലിക്കേഷനുകളും ഈ നിബന്ധന പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നിയമം ലംഘിക്കുന്നതിനു പിഴ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ ഉടനെ പിഴ സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
Read Moreആക്രമണഭീഷണി; നൈജർ വ്യോമാതിർത്തി അടച്ചു
നിയാമി: അയൽരാജ്യങ്ങളിൽനിന്ന് ആക്രമണഭീഷണി നേരിടുന്ന നൈജറിലെ പട്ടാളഭരണകൂടം രാജ്യത്തെ വ്യോമാതിർത്തി അടച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഇക്കോവാസ്’ ആണ് നൈജറിനെതിരേ ഭീഷണി മുഴക്കിയിട്ടുള്ളത്. പട്ടാളം പുറത്താക്കിയ പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ കഴിഞ്ഞ ഞായറാഴ്ചയ്ക്കകം ഭരണത്തിൽ പുനഃപ്രതിഷ്ഠിച്ചില്ലെങ്കിൽ സൈനിക നടപടി നേരിടേണ്ടിവരുമെന്നാണ് അറിയിച്ചത്. സമയപരിധി അവസാനിച്ചശേഷം ഇക്കോവാസിന്റെ പ്രതികരണം ഉണ്ടായിട്ടില്ല. വിദേശശക്തികൾ ആക്രമണത്തിനു തയാറെടുക്കുന്നുവെന്ന വിവരം ലഭിച്ചതായി നൈജറിലെ പട്ടാള നേതൃത്വം പറഞ്ഞു. രാജ്യത്തെ പ്രതിരോധിക്കാൻ പട്ടാളം ഒരുങ്ങിയെന്നും കൂട്ടിച്ചേർത്തു.നൈജർ വ്യോമാതിർത്തിക്കുള്ളിൽ ഒരു വിമാനവും പറക്കുന്നില്ലെന്നാണു റിപ്പോർട്ടുകൾ. ഇതിനിടെ, പട്ടാളഭരണം നിലവിലുള്ള അയൽരാജ്യങ്ങളായ മാലിയും ബുർക്കിനാ ഫാസോയും നൈജറിലേക്കു പ്രതിനിധിസംഘത്തെ അയച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായാൽ നൈജറിനെ പിന്തുണയ്ക്കുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കോവാസ് നേതൃത്വം നൈജറിലെ പട്ടാള നേതൃത്വത്തിനു നല്കിയ കാലാവധി ദീർഘിപ്പിക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനുള്ള മാർഗം നയതന്ത്രമാണെന്ന് ഇറ്റാലിയൻ വിദേശകാര്യമന്ത്രി അന്റോണിയോ തജാനി പറഞ്ഞു.…
Read Moreസെലൻസ്കിയെ വധിക്കാൻ റഷ്യക്ക് വേണ്ടി ചാരപ്പണി; യുവതി അറസ്റ്റിൽ
കീവ്: യുക്രെയ്ൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്കിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഒരു യുവതിയെ യുക്രെയ്ൻ സുരക്ഷാ വിഭാഗം (എസ്ബിയു) അറസ്റ്റ് ചെയ്തു. സെലൻസ്കിയുടെ സന്ദർശനത്തെക്കുറിച്ച് റഷ്യക്ക് രഹസ്യവിവരം കൈമാറാൻ ശ്രമിച്ച യുവതിയെയാണ് പിടികൂടിയതെന്ന് എസ്ബിയു പ്രസ്താവനയിൽ പറഞ്ഞു. തെക്കൻ മൈക്കോളൈവിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ കഴിഞ്ഞ ജൂലൈയിൽ സെലൻസ്കി സന്ദർശിച്ചിരുന്നു. സെലെൻസ്കി സന്ദർശിച്ച ഒചകിവ് എന്ന ചെറിയ പട്ടണത്തിലാണ് പ്രതി താമസിച്ചിരുന്നത്. സെലൻസ്കിയുടെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ യുവതി ശ്രമിച്ചിരുന്നതായാണ് യുക്രെയ്ൻ ആരോപിക്കുന്നത്. പ്രതി സൈനിക താവളത്തിന് സമീപമുള്ള കടയിലാണ് ജോലി ചെയ്തിരുന്നത്. യുവതി യുക്രെയ്നിയൻ സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോയും എടുത്തിട്ടുണ്ടെന്നും എസ്ബിയു പ്രസ്താവനയിൽ ആരോപിച്ചു. കുറ്റം തെളിഞ്ഞാൽ യുവതിക്ക് 12 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. അതേസമയം, അറസ്റ്റിനെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. മൈക്കോളൈവ് മേഖലയിൽ റഷ്യ വൻ വ്യോമാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് യുക്രെയ്ൻ…
Read Moreകൂറ്റൻ ചീസ് കട്ടകൾ ശരീരത്തിൽ പതിച്ച് റോമിൽ വയോധികന് ദാരുണാന്ത്യം
റോം: സംഭരണശാലയിൽ സൂക്ഷിച്ചിരുന്ന കൂറ്റൻ ചീസ് കട്ടകൾ ശരീരത്തിൽ പതിച്ച് വയോധികൻ മരിച്ചു. ഇറ്റലിയിലെ ലോംബാഡിയിൽ ചീസ് ഉൽപാദകശാല നടത്തുന്ന ജിയകാമോ ചിയപരിനി(74) എന്നയാളാണ് മരിച്ചത്. ബെർഗാമോ മേഖലയിലെ റൊമാനോ ഡി ലോംബാഡിയ എന്ന ചെറുപട്ടണത്തിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. സംഭരിച്ചുവച്ചിരുന്ന ചീസ് കട്ടകൾ പരിശോധിക്കാനായി ചിയപരിനി ഷെൽഫുകൾക്കിടയിൽ നിൽക്കുന്നതിനിടെ, ഒരു ഷെൽഫ് മറിഞ്ഞുവീണാണ് അപകടം സംഭവിച്ചത്. 40 കിലോഗ്രാമോളം ഭാരമുള്ള ചീസ് വീലുകൾ സൂക്ഷിച്ചിരുന്ന ഷെൽഫുകൾ ഒന്നിന് മുകളിൽ ഒന്നായി തട്ടിത്തട്ടി വീണതോടെ, ചിയപരിനി ഇതിനടിയിൽ പെട്ടുപോവുകയായിരുന്നു. ടൺകണക്കിന് ഭാരം വരുന്ന ചീസ് കട്ടകൾക്കും ഷെൽഫുകൾക്കുമിടയിൽ പെട്ടുപോയ ഇയാളെ 12 മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ചീസ് കട്ടകൾ എടുത്തുമാറ്റാൻ ഉതകുന്ന യന്ത്രഭാഗങ്ങൾ ലഭ്യമല്ലാത്തതിനാൽ രക്ഷാപ്രവർത്തകർ കൈകൾ ഉപയോഗിച്ചാണ് ഇവ സ്ഥലത്ത് നിന്ന് നീക്കിയത്.
Read More