അ​മേ​രി​ക്ക​യി​ൽ ക​ട​യി​ൽ ക​യ​റി​യ ക​ള്ള​നെ “പ​ഞ്ഞി​ക്കി​ട്ട്’ പ​ഞ്ചാ​ബി

വാ​ഷിം​ഗ്ട​ൺ ഡി​സി: ക​ട​യി​ൽ ക​യ​റി​യ മോ​ഷ്ടാ​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി​യ പ​ഞ്ചാ​ബി​യു​ടെ വീ​ഡി​യോ അ​മേ​രി​ക്ക​യി​ൽ വൈ​റ​ലാ​യി. ക​ലി​ഫോ​ർ​ണി​യ​യി​ലാ​ണു സം​ഭ​വം. മു​ഖം​മൂ​ടി ധ​രി​ച്ചു ക​ട​യി​ലെ​ത്തി​യ​യാ​ൾ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ക​ട​യി​ൽ വ​രു​ന്ന​തും റാ​ക്കി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വ​ലി​യ ക്യാ​നി​ലേ​ക്കു പെ​റു​ക്കി​യി​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ജീ​വ​ന​ക്കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പോ​ക്ക​റ്റി​ൽ​നി​ന്ന് ആ​യു​ധം പു​റ​ത്തെ​ടു​ക്കു​ന്ന​തു​പോ​ലെ ആ​ക്ഷ​ൻ കാ​ട്ടി. ക്യാ​ൻ നി​റ​യെ സാ​ധ​ന​ങ്ങ​ളു​മാ​യി പു​റ​ത്തേ​ക്കു പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ട​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ക​ള്ള​ന്‍റെ കൈ​യി​ൽ ക​യ​റി​പ്പി​ടി​ച്ചു. അ​തി​നി​ടെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സി​ക്കു​കാ​ര​ൻ വ​ലി​യൊ​രു വ​ടി ഉ​പ​യോ​ഗി​ച്ച് ക​ള്ള​നെ അ​ടി​ച്ചു​വീ​ഴ്ത്തി. നി​ല​ത്തു​വീ​ണ മോ​ഷ്ടാ​വ് വേ​ദ​ന​കൊ​ണ്ടു പു​ള​ഞ്ഞി​ട്ടും അ​ടി നി​ർ​ത്തി​യി​ല്ല. അ​തി​നി​ടെ മ​റ്റു​ള്ള​വ​ർ ചേ​ർ​ന്നു ക​ള്ള​നെ കീ​ഴ്പ്പെ​ടു​ത്തി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സി​ക്കു​കാ​ര​ന്‍റെ ധൈ​ര്യം പ്ര​ശം​സി​ക്ക​പ്പെ​ട്ടു. അ​ക്ര​മ​ത്തി​നെ​തി​രെ​ങ്കി​ലും സി​ക്കു​കാ​ര​ൻ കാ​ണി​ച്ച​തി​ൽ തെ​റ്റി​ല്ലെ​ന്ന് ഒ​ട്ടേ​റെ​പ്പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ഞ്ചാ​ബി​ക​ളോ​ട് ഒ​രി​ക്ക​ലും ക​ളി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഒ​രു ക​മ​ന്‍റ്. ഈ ​സി​ക്കു​കാ​ര​ൻ ക​ട​യു​ടെ ഉ​ട​മ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ളി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

ഇന്ത്യൽ നിന്ന് ഭൂട്ടാനിലേക്ക് പുതിയ ട്രെയിൻ സർവീസ്; പദ്ധതിയുടെ വിശദാംശങ്ങളിങ്ങനെ

ഇന്ത്യയ്ക്കും ഭൂട്ടാനുമിടയില്‍ അന്താരാഷ്ട്ര ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഭൂട്ടാനുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി ആസാമിൽ നിന്ന് സര്‍വീസ് നടത്തും. രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള ടൂറിസം മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുവാന്‍ ഭൂട്ടാന്‍ അതീവ താല്‍പര്യം കാണിക്കുന്നതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. ഭൂട്ടാനും ആസാമും തമ്മിലുള്ള റെയില്‍ ലിങ്കിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, നേപ്പാള്‍ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള കൂടുതൽ  ബന്ധം സ്ഥാപിക്കാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ് അതിര്‍ത്തിയിലുള്‍പ്പെടെ, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ അതിർത്തി മേഖലകളിൽ  അടിസ്ഥാന സൗകര്യങ്ങളിൽ വന്ന പുരോഗതികളെക്കുറിച്ചും ജയശങ്കര്‍ സംസാരിച്ചു. ഇന്ത്യയ്ക്കും ഭൂട്ടാനും ഇടയിലുള്ള റെയില്‍വേ പദ്ധതിയെക്കുറിച്ചുള്ള സര്‍വേ 2023 ഏപ്രിലില്‍ പൂര്‍ത്തിയായെന്ന് ഭൂട്ടാന്‍ വ്യക്തമാക്കിയിരുന്നു.  ഭൂട്ടാനിലെ ഗെലഫൂവിനെയും ആസാമിലെ കൊക്രാജാറിനെയും ബന്ധിപ്പിക്കുന്നതാണ്  57 കിലോ മീറ്റര്‍ റെയിൽ…

Read More

അണ്വായുധത്തിനു സ്വീകാര്യത വർധിക്കുന്നത് ആശങ്കാജനകമെന്ന് ഹിരോഷിമ നേതൃത്വം

ഹി​​​രോ​​​ഷി​​​മ: അ​​​ണ്വാ​​​യു​​​ധ​​​ത്തി​​​ന് സ്വീ​​​കാ​​​ര്യ​​​ത വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി ഹി​​​രോ​​​ഷി​​​മ നഗര നേതൃത്വം.സ​​​മാ​​​ധാ​​​ന​​​ത്തി​​​നും പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നും വേ​​​ണ്ടി അ​​​ണ്വാ​​​യു​​​ധം സ്വ​​​ന്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ജ​​​പ്പാ​​​നി​​​ല​​​ട​​​ക്കം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി ഹി​​​രോ​​​ഷി​​​മ ഗ​​​വ​​​ർ​​​ണ​​​ർ ഹി​​​ഡെ​​​ഹി​​​കോ യു​​​സാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഹി​​​രോ​​​ഷി​​​മ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക അ​​​ണ്വാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ച്ച​​​തി​​​ന്‍റെ 78-ാം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ സ​​​ന്ദേ​​​ശം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. റ​​​ഷ്യ​​​യു​​​ടെ യു​​​ക്രെ​​​യ്ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ത്ത​​​രം അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ചെ​​​റു​​​ക്കാ​​​ൻ അ​​​ണ്വാ​​​യു​​​ധം സ്വ​​​ന്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അ​​​ണ്വാ​​​യു​​​ധ​​​ത്തി​​​നു സ​​​മാ​​​ധാ​​​നം ന​​​ല്കാ​​​നാ​​​വി​​​ല്ലെ​​​ന്ന​​​തി​​​ന്‍റെ വ്യ​​​ക്ത​​​മാ​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണെ​​​ന്ന് അ​​​ണ്വാ​​​യു​​​ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഇ​​​പ്പോ​​​ൾ ചി​​​ല ലോ​​​ക​​​നേ​​​താ​​​ക്ക​​​ൾ ഉ​​​യ​​​ർ​​​ത്തു​​​ന്ന ആ​​​ശ​​​ങ്ക​​​യെ​​​ന്ന് ഹി​​​രോ​​​ഷി​​​മ മേ​​​യ​​​ർ ക​​​സൂ​​​മി മാ​​​റ്റ്സു​​​യി​​​യും പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫു​​​മി​​​യോ കി​​​ഷി​​​ഡ അ​​​ട​​​ക്ക​​​മു​​​ള്ള ജാ​​​പ്പ​​​നീ​​​സ് നേ​​​താ​​​ക്ക​​​ൾ ഹി​​​രോ​​​ഷി​​​മ​​​യി​​​ലെ സ്മാ​​​ര​​​ക​​​ത്തി​​​ൽ പു​​​ഷ്പ​​​ച​​​ക്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. ലോ​​​ക​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി അ​​​ണ്വാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട​​​ത് ഹി​​​രോ​​​ഷി​​​മ​​​യി​​​ലാ​​​ണ്. 1,40,000 പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം നാ​​​ഗ​​​സാ​​​ക്കി​​​യി​​​ൽ അ​​​മേ​​​രി​​​ക്ക പ്ര​​​യോ​​​ഗി​​​ച്ച ആ​​​ണ​​​വബോം​​​ബ് 70,000 പേ​​​രു​​​ടെ ജീ​​​വ​​​നു​​​മെ​​​ടു​​​ത്തു.

Read More

സൗ​ദി​യി​ലെ നി​ര്‍മാ​ണ മേ​ഖ​ല​യി​ല്‍ 85 ശതമാനവും വിദേശ തൊ​ഴി​ലാ​ളി​ക​ള്‍

റി​യാ​ദ്: സൗ​ദി​യി​ല്‍ 25 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ നി​ർ​മാ​ണ മേ​ഖ​ല​യി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​വ​രി​ല്‍ 85 ശ​ത​മാ​ന​വും വി​ദേ​ശി​ക​ളാ​ണെ​ന്ന് ജ​ന​റ​ല്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ സോ​ഷ്യ​ല്‍ ഇ​ന്‍​ഷു​റ​ൻ​സ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 85.5 ശ​ത​മാ​നം വി​ദേ​ശി​ക​ളും ബാ​ക്കി സ്വ​ദേ​ശി​ക​ളു​മാ​ണ്. സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന​ര ല​ക്ഷം പേ​രാ​ണ് നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ വ​നി​താ സാ​ന്നി​ധ്യം പു​രു​ഷ​ന്‍​മാ​രെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വാ​ണ്. 23,90,000 പു​രു​ഷ​ന്‍​മാ​രും 1,54,200 സ്ത്രീ​ക​ളും ഈ ​മേ​ഖ​ല​യി​ല്‍ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്നു.

Read More

വിമാനത്തില്‍ പുകവലിച്ചു; യാത്രക്കാരനെതിരെ കേസ്

ഇന്‍ഡിഗോ ദുബായ്-മുംബൈ വിമാനത്തിന്‍റെ ടോയ്‌ലറ്റില്‍ പുകവലിച്ച യാത്രക്കാരനെതിരെ കേസ്. മുബൈയിലെ സഹാര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍ സ്വദേശിയായ കാവ് രാജ് തഗ സിംഗ് എന്ന യാത്രക്കാരനാണ് ഇന്‍ഡിഗോ ദുബായ്-മുംബൈ വിമാനത്തിന്‍റെ ടോയ്‌ലറ്റില്‍ പുകവലിച്ചതായി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ സഹാര്‍ പോലീസില്‍ ജീവനക്കാര്‍ വിവരം അറിയിച്ചു.

Read More

തെരഞ്ഞെടുപ്പു പരാജയം മറികടക്കാൻ ഗൂഢാലോചന; കുറ്റം നിഷേധിച്ച് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് കു​​​റ്റ​​​ങ്ങ​​​ളെ​​​ല്ലാം നി​​​ഷേ​​​ധി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ലെ ഫെ​​​ഡ​​​റ​​​ൽ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യ ട്രം​​​പി​​​നെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ മ​​​ജി​​​സ്ട്രേ​​റ്റ് മോ​​​ക്സി​​​ല്ല ഉ​​​പാ​​​ധ്യാ​​​യ് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു. അ​​​ടു​​​ത്ത വി​​​ചാ​​​ര​​​ണ 28നാ​​​ണ്. രാ​​​ഷ്‌​​​ട്രീ​​​യ എ​​​തി​​​രാ​​​ളി​​​യെ പീ​​​ഡി​​​പ്പി​​​ക്ക​​​ലാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു ട്രം​​​പ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. കാ​​​പ്പി​​​റ്റോ​​​ൾ ക​​​ലാ​​​പ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ട്രം​​​പി​​​നെ​​​തി​​​രേ കു​​​റ്റം ചു​​​മ​​​ത്തി​​​യ​​​ത്. 2020ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജോ ​​​ബൈ​​​ഡ​​​നോ​​​ട് ഏ​​​റ്റ പ​​​രാ​​​ജ​​​യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​തെ ട്രം​​​പ് ന​​​ട​​​ത്തി​​​യ നു​​​ണ​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണു ക​​​ലാ​​​പ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് ആ​​​രോ​​​പി​​​ക്കു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യെ വ​​​ഞ്ചി​​​ച്ചു​​​വെ​​​ന്ന​​​ത​​​ട​​​ക്കം നാ​​​ലു കു​​​റ്റ​​​ങ്ങ​​​ളാ​​​ണു ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നാ​​​ലു മാ​​​സ​​​ത്തി​​​നി​​​ടെ ട്രം​​​പി​​​നെ​​​തി​​​രേ ചു​​​മ​​​ത്ത​​​പ്പെ​​​ടു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ ക്രി​​​മി​​​ന​​​ൽ കേ​​​സാ​​​ണി​​​ത്. നീ​​​ല​​​ച്ചി​​​ത്ര ന​​​ടി​​​ക്കു പ​​​ണം കൊ​​​ടു​​​ത്തതുമാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് രേ​​​ഖ​​​ക​​​ളി​​​ൽ കൃ​​​ത്രി​​​മ​​​ം കാ​​​ട്ടി​​​യ​​​തി​​​നും പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യൊ​​​ഴി​​​ഞ്ഞ​​​ശേ​​​ഷ​​​വും ര​​​ഹ​​​സ്യ രേ​​​ഖ​​​ക​​​ൾ വീ​​​ട്ടി​​​ൽ​​​കൊ​​​ണ്ടു​​​പോ​​​യി സൂ​​​ക്ഷി​​​ച്ച​​​തി​​​നു​​​മാ​​ണു മ​​​റ്റു കേ​​​സു​​​ക​​​ൾ.

Read More

പുടിൻ വിമർശകൻ വിദേശത്ത് നിന്ന് മടങ്ങിയെത്തി; ന​വ​ൽ​നി​ക്കിന് 19 വ​ർ​ഷം ത​ട​വു​ശി​ക്ഷ വിധിച്ച് കോടതി

  മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദിമി​ർ പു​ടി​ന്‍റെ ക​ടു​ത്ത വി​മ​ർ​ശ​ക​നും അ​ഴി​മ​തി​വി​രു​ദ്ധ പോ​രാ​ളി​യു​മാ​യ അ​ല​ക്സി ന​വ​ൽ​നി​ക്ക് 19 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് റ​ഷ്യ​ൻ കോ​ട​തി. ഭീ​ക​ര​വാ​ദ, ദേ​ശ​വി​രു​ദ്ധ കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ചു​ള്ള കേ​സി​ലാ​ണ് ഈ ​ശി​ക്ഷ. സ​മാ​ന​മാ​യ കേ​സി​ൽ നവൽനി ഒ​മ്പ​ത് വ​ർ​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ ശി​ക്ഷ. അ​ഴി​മ​തി​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​നാ​യി ന​വ​ൽ​നി സ്ഥാ​പി​ച്ച ഫൗ​ണ്ടേ​ഷ​ൻ രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ചി​രു​ന്നു. 2011-ൽ ​ആ​രം​ഭി​ച്ച ഫൗ​ണ്ടേ​ഷ​ൻ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് 2021-ൽ ​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2020-ൽ, ​നാ​ഡി​ക​ളെ ത​ള​ർ​ത്തു​ന്ന ക​ടു​ത്ത വി​ഷ​ബാ​ധ​യേ​റ്റ് ന​വ​ൽ​നി അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ത​നി​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ റ​ഷ്യ ആ​ണെ​ന്നാ​ണ് ന​വ​ൽ​നി ആ​രോ​പി​ച്ച​ത്. വി​ഷ​ബാ​ധ​യേ​റ്റ് ജ​ർ​മ​നി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​വ​ൽ​നി 2021-ൽ ​റ​ഷ്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read More

വി​ദേ​ശ​ത്തേ​ക്ക് പ​റ​ക്കാൻ ഭാഷ ഇനി പ്രശ്നമാകില്ല! ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളി​ൽ വി​ദേ​ശ​ഭാ​ഷാ പ​ഠ​നവും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളി​ൽ വി​ദേ​ശ​ഭാ​ഷ​ക​ൾ കൂ​ടി പ​ഠി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ബി​എ​സ്‌​സി ന​ഴ്സിം​ഗ്, ജ​ന​റ​ൽ ന​ഴ്സിം​ഗ്, മി​ഡ്‌​വൈ​ഫ​റി കോ​ഴ്സു​ക​ളി​ൽ ജോ​ലി​സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്ന ത​ര​ത്തി​ൽ വി​ദേ​ശ​ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് ഓ​ഗ​സ്റ്റ് ര​ണ്ടി​ന് പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ൽ ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ അ​റി​യി​ച്ചു. ജ​ർ​മ​ൻ, ഫ്ര​ഞ്ച്, സ്പാ​നി​ഷ്, കൊ​റി​യ​ൻ, ഗ്രീ​ക്ക്, ലാ​റ്റി​ൻ, ഐ​റി​ഷ്, പോ​ർ​ച്ചു​ഗീ​സ് തു​ട​ങ്ങി​യ ഭാ​ഷ​ക​ൾ പ്ര​ത്യേ​ക ഭാ​ഷാ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യു​ള്ള ചെ​ല​വ് അ​ത​ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വ​ഹി​ക്ക​ണ​മെ​ന്നും കൗ​ൺ​സി​ൽ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഇ​തി​ന് അ​മി​ത ഫീ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ഫീ​സ് ഈ​ടാ​ക്ക​രു​തെ​ന്നും ക​ഴി​യു​മെ​ങ്കി​ൽ സൗ​ജ​ന്യ​മാ​യി പ​ഠ​നാ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും കൗ​ൺ​സി​ൽ അ​റി​യി​ച്ചു. വി​ദേ​ശ​ഭാ​ഷ​ക​ൾ പ​ഠി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ബ​ന്ധി​ക്ക​രു​ത്. റ​ഗു​ല​ർ ക്ലാ​സി​ന്‍റെ സ​മ​യം ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മു​ള്ള സ​മ​യ​ത്തോ ഇ​ട​വേ​ള​ക​ളി​ലോ ആ​ണ് ഭാ​ഷാ​പ​ഠ​നം ന​ട​ത്തേ​ണ്ട​ത്. ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളു​ടെ ക്രെ​ഡി​റ്റി​നൊ​പ്പം ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വി​ദേ​ശ​ഭാ​ഷ​ക​ളി​ലെ പ്രാ​വീ​ണ്യം തെ​ളി​യി​ക്കു​ന്ന…

Read More

ബ​ന്ധു​വി​നോ​ട് ഹി​ന്ദി സം​സാ​രി​ച്ചു; അമേരിക്കൻ കമ്പനി ഇ​ന്ത്യാ​ക്കാ​ര​ന്‍റെ ജോ​ലി തെ​റി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: ജോ​ലി​സ്ഥ​ല​ത്ത് ഹി​ന്ദി പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ പു​റ​ത്താ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ എ​ൻ​ജി​നി​യ​ർ കോ​ട​തി​യി​ൽ. എ​ഴു​പ​ത്തെ​ട്ടു​കാ​ര​നാ​യ അ​നി​ൽ വ​ർ​ഷ്ണി​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ ക​ന്പ​നി​യാ​യ പാ​ർ​സ​ൺ​സ് കോ​ർ​പ​റേ​ഷ​നെ​തി​രേ അ​ല​ബാ​മ​യി​ലെ കോ​ട​തി​യി​ൽ കേ​സ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ഇ​ദ്ദേ​ഹം ക​ന്പ​നി​യി​ൽ​വ​ച്ച് സ്വ​ന്തം ഫോ​ണി​ൽ ഇ​ന്ത്യ​യി​ലു​ള്ള മ​ര​ണാ​സ​ന്ന​നാ​യ ബ​ന്ധു​വി​നോ​ടു സം​സാ​രി​ച്ച​താ​ണു പ്ര​ശ്ന​മാ​യ​ത്. പ്ര​തി​രോ​ധ​ര​ഹ​സ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​മു​ള്ള ജോ​ലി​സ്ഥ​ല​ത്തു​വ​ച്ച് ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പേ​രി​ൽ ക​ന്പ​നി പി​റ്റേ​മാ​സം പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. മു​ന്പും സ​മാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ക​ന്പ​നി പ​റ​യു​ന്നു. എ​ന്നാ​ൽ, ഫോ​ൺ ഉ​പ​യോ​ഗി​ച്ച സ്ഥ​ല​ത്ത് ര​ഹ​സ്യ​ങ്ങ​ളൊ​ന്നും സൂ​ക്ഷി​രു​ന്നി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്താ​തെ​യാ​ണ് പു​റ​ത്താ​ക്കി​യ​തെ​ന്നും അ​നി​ൽ വ​ർ​ഷ്ണി വാ​ദി​ക്കു​ന്നു.

Read More

“ഇ​​​രു​​​ള​​​ട​​​ഞ്ഞ വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ ഞാ​​​ൻ ന​​​ട​​​ന്നീ​​​ടു​​​മ്പോ ​​​ൾ”… ലിസ്ബണിൽ ഉ​യ​ർ​ന്നു, മ​ല​യാ​ള​ത്തി​ന്‍റെ മ​ധു​ര​സ്വ​രം

സെ​​​ബി മാ​​​ളി​​​യേ​​​ക്ക​​​ൽതൃ​​​ശൂ​​​ർ: ലി​​​സ്ബ​​​ണി​​​ലെ ലോ​​​ക​​​ യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​നവേ​​​ദി​​​യി​​​ൽ ഇ​​​ന്ന​​​ലെ മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ മ​​​ധു​​​രി​​​ത​​​ഗാ​​​നം ഉ​​​യ​​​ർ​​​ന്നു. യു​​​എ​​​ഇ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ മ്യൂ​​​സി​​​ക് ബാ​​​ൻ​​​ഡാ​​ണു ത​​​ങ്ങ​​​ളു​​​ടെ ‘ഡു​​​ങ്കു ഡു​​​ങ്കു ഡു​​​ങ്കു ഡു​​​ങ്കു​​​ണു’ എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന ഗാ​​​ന​​​ത്തി​​​നി​​​ടെ മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ മ​​​ധു​​​ര​​​സ്വ​​​ര​​​ത്തി​​​ലൂ​​​ടെ യേ​​​ശു​​​വി​​​നെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച​​​ത്. പ​​​ഞ്ചാ​​​ബി ഗാ​​​ന​​​ത്തി​​​ന്‍റെ ഈ​​​ണ​​​ത്തി​​​ലു​​​ള്ള ത​​​ട്ടു​​​പൊ​​​ളി​​​പ്പ​​​ൻ പാ​​​ട്ടി​​​നു ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ക​​​യും സ്നേ​​​ഹ​​​മു​​​ദ്ര​​​ക​​​ൾ കാ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​ണു ഗാ​​​യ​​​ക​​​നാ​​​യ സ്റ്റി​​​യോ ഔ​​സേ​​​പ്പ് ത​​​ന്‍റെ മാ​​​തൃ​​​ഭാ​​​ഷ​​​യാ​​​യ മ​​​ല​​​യാ​​​ള​​​ത്തെ ലോ​​​ക​​​വേ​​​ദി​​​യി​​​ൽ പാ​​​ടി ദൈ​​​വ​​​ത്തെ സ്തു​​​തി​​​ച്ച​​​ത്. “ഇ​​​രു​​​ള​​​ട​​​ഞ്ഞ വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ ഞാ​​​ൻ ന​​​ട​​​ന്നീ​​​ടു​​​ന്പോ​​​ൾ ആ​​​രോ​​​രു​​​മി​​​ല്ലാ​​​തെ ഞാ​​​ൻ ഒ​​​റ്റ​​​യ്ക്കാ​​​കു​​​ന്പോ​​​ൾ അ​​​വ​​​നെ​​​ന്‍റെ മു​​​ന്പേ ന​​​ട​​​ക്കും; വ​​​ച​​​നം വ​​​ഴി​​​ന​​​ട​​​ത്തും എ​​​ന്നും എ​​​പ്പോ​​​ഴും എ​​​ന്‍റെ കൂ​​​ടെ”- എ​​​ന്നാ​​​യി​​​രു​​​ന്നു വ​​​രി​​​ക​​​ൾ. ഭാ​​​ഷ​​​യൊ​​​ന്നും മ​​​ന​​​സി​​​ലാ​​​യി​​​ല്ലെ​​​ങ്കി​​​ലും ബ്ര​​​സീ​​​ൽ, മെ​​​ക്സി​​​ക്കോ, പോ​​​ർ​​​ച്ചു​​​ഗ​​​ൽ, സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക തു​​​ട​​​ങ്ങി​​​യവി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നെ​​​ല്ലാം എ​​​ത്തി​​​യ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ഈ​​​ണ​​​ത്തി​​​നൊ​​​പ്പം താ​​​ളം​​​പി​​​ടി​​​ച്ചു. ദു​​​ബാ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച സു​​​വി​​​ശേ​​​ഷപ്ര​​​ഘോ​​​ഷ​​​ണ മ്യൂ​​​സി​​​ക് ബാ​​​ൻ​​​ഡാ​​​യ മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ നാ​​​ലാം ​​​ത​​​വ​​​ണ​​​യാ​​​ണു ലോ​​​ക​​​ യു​​​വ​​​ജ​​​ന…

Read More