ഹൂസ്റ്റൺ: പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നു സഹോദരിയുടെ പരാതിയെ തുടർന്നു രണ്ടു സഹോദരന്മാരും കൂട്ടുകാരും ചേർന്ന് വളർത്തച്ഛനെ കൊലപ്പെടുത്തി. ഗബ്രിയേൽ ക്വന്റനില എന്ന നാല്പത്തിരണ്ടുകാരനാണ് മർദ്ദനത്തെ തുടർന്നു കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരങ്ങളായ ക്രിസ്ത്യൻ ട്രിവിൻ (17), അലജാൻട്രോ ട്രിവിൻ (18), ഇവരുടെ സുഹൃത്തായ എഡ്വാർഡോ മെലന്റസ് (19) എന്നിവരാണ് അറസ്റ്റിലായത്. ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടിയിലാണ് സംഭവം. അപ്പാർട്ട്മെന്റിലെത്തിയ സഹോദരന്മാർ വളർത്തച്ഛനുമായി ഇതുസംബന്ധിച്ച് തർക്കത്തിലേർപ്പെടുകയും തുടർന്നു കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. ഇവിടെനിന്നും രക്ഷപെട്ട ഗബ്രിയേൽ മറ്റൊരിടത്ത് അഭയം പ്രാപിച്ചെങ്കിലും യുവാക്കൾ അവിടെയെത്തിയും മർദ്ദനം തുടരുകയായിരുന്നു. ഒടുവിൽ നിലത്തുവീണ ഗബ്രിയേലിനെ അവിടെ ഉപേക്ഷിച്ച ശേഷം മൂവരും അപ്പാർട്ടുമെന്റിനു സമീപം എത്തി. ഈ സമയം വീണ്ടും അപ്പാർട്ടുമെന്റിലെത്തിയ ഗബ്രിയേലിനെ മൂവരും ചേർന്ന് ഒരു ട്രക്കിന്റെ പുറകിലിട്ട് സമീപത്തുള്ള മൈതാനത്ത് ഉപേക്ഷിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഗബ്രിയേൽ അവിടെകിടന്നു മരിച്ചു. തൊട്ടടുത്ത ദിവസം ഒരു കർഷകനാണ് മൈതാനത്ത്…
Read MoreCategory: NRI
അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് സുനാമിയും ഭൂകമ്പവും! ദ്വീപിൽ കുടിവെള്ള ക്ഷാമം രൂക്ഷം; പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു
സിഡ്നി: ടോംഗ അഗ്നിപർവത സ്ഫോടനം അണുബോംബ് സ്ഫോടനത്തിനു സമമായിരുന്നെന്നും അതിന്റെ ആഘാതത്തിൽനിന്നു ദ്വീപ്നിവാസികൾ മുക്തരായിട്ടില്ലെന്നും യുഎൻ സന്നദ്ധപ്രവർത്തകൻ. ഹുങ്ക ടോംഗ-ഹുങ്ക ഹപായി എന്ന അഗ്നിപർവ്വതം ശനിയാഴ്ചയാണു പൊട്ടിത്തെറിച്ചത്. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് സുനാമി ഉണ്ടായി. സുനാമിയും അഗ്നിപർവത സ്ഫോടനവും മൂലം ടോംഗയ്ക്കു പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. അണുബോംബ് സ്ഫോടനമാണോ നടന്നതെന്നു സംശയിച്ചതായി ടോംഗടാപു ദ്വീപിലെ ടോംഗ റെഡ് ക്രോസ് സെക്രട്ടറി ജനറൽ സിനോൻ ടൗമോയിഫുലോ പറഞ്ഞു. അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന് ദ്വീപിൽ ഭൂകന്പമുണ്ടായി. വൈദ്യുതി, വാർത്താ വിനിമയ ബന്ധങ്ങൾ തടസപ്പെട്ടു. ന്യൂസിലൻഡിൽനിന്നും ഓസ്ട്രേലിയയിൽനിന്നും സഹായങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും വളരെ പരിമിതാണെന്നു ദ്വീപ് നിവാസികൾ പറഞ്ഞു. കുടിവെള്ളവിതരണമാണു ദ്വീപ് നേരിടുന്ന പ്രധാന പ്രശ്നം. ജലസ്രോതസുകളും ജലവിതരണ സംവിധാനങ്ങളും അഗ്നിപർവതസ്ഫോടനത്തിലെ ചാരം, പൊടി എന്നിവകൊണ്ടു നിറഞ്ഞിരിക്കുകയാണ്. 2,50,000 ലിറ്റർ ശുദ്ധജലവും 70,000 ലിറ്റർ ജലം ശുദ്ധീകരിക്കുന്ന ഡിസ്റ്റലേഷൻ പ്ലാന്റുമായി ന്യൂസിലാൻഡിൽനിന്ന് ഒരു കപ്പൽ ടോംഗയിൽ…
Read Moreകാമുകിയെ 22 തവണ നിറയൊഴിച്ച് കൊലപെടുത്തി യുവാവ്! മരണവാർത്ത വീട്ടുകാർ അറിഞ്ഞത് കൂടെയുണ്ടായിരുന്ന വളർത്തു നായ തിരിച്ചെത്തിയതോടെ
ഹൂസ്റ്റണ്‍: വളർത്തു നായയുമായി രാത്രിയിൽ നടക്കാൻ ഇറങ്ങിയ പതിനാറു വയസുള്ള കാമുകിക്കു നേരെ 22 തവണ നിറയൊഴിച്ചു കൊലപ്പെടുത്തിയ പതിനേഴുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ജനുവരി പതിനൊന്നിന് നടത്തിയ കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ ജനുവരി 17 ശനിയാഴ്ചയാണ് അറസ്റ്റു ചെയ്തത്. ഡയമണ്ട് അൽവാറസ് എന്ന പതിനാറുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഫ്രാങ്ക് ഡിലിയോണ്‍ എന്ന പതിനേഴുകാരനാണ് കൃത്യം നടത്തിയത്. ഇയാൾ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടയിൽ ഫ്രാങ്ക് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് ഡയമണ്ട് മനസിലാക്കി. ഇതിനെ കുറിച്ചു സംസാരിക്കുന്നതിന് ടെക്സ്റ്റ് മെസേജ് അയച്ച് ഫ്രാങ്കിനോട് ഹൂസ്റ്റണ്‍ പാർക്കിൽ എത്താൻ ഡയമണ്ട് ആവശ്യപ്പെട്ടു. പാർക്കിനടുത്തു തന്നെ താമസിച്ചിരുന്ന ഡയമണ്ട് രാത്രി വളർത്തു നായയ്ക്കൊപ്പം പാർക്കിനെ ലക്ഷ്യമാക്കി നടന്നു. അതേസമയം, അവിടെ എത്തിയ ഫ്രാങ്ക് ഡയമണ്ടിനു നേരെ വെടിയുതിർക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വളർത്തു നായ തിരിച്ചെത്തിയതോടെയാണ് മരണവാർത്ത വീട്ടുകാർ അറിഞ്ഞത്. വെടിവച്ചതിനുശേഷം രക്ഷപ്പെട്ട പ്രതിയെ…
Read Moreഫോക്സ് ഹണ്ട്! കോവിഡിനിടയിലും വിദേശത്തുള്ള 2500 പിടികിട്ടാപ്പുള്ളികളെ നാട്ടിലെത്തിച്ച് ചൈന
ബെയ്ജിംഗ്: ലോകം മുഴുവൻ കോവിഡ് മൂലം ലോക്ഡൗണിൽ ആയിരുന്നപ്പോഴും ചൈനീസ് അധികൃതർ 2,500 പിടികിട്ടാപ്പുള്ളികളെ വിദേശരാജ്യങ്ങളിൽനിന്നു പിടികൂടി നാട്ടിലെത്തിച്ചു. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയും സർക്കാരിന്റെ അനുമതിയോടെയുള്ള തട്ടിക്കൊണ്ടുപോകൽ രീതി ഉപയോഗിച്ചുമാണ് ഇവരെ തിരിച്ചു ചൈനയിലെത്തിച്ചതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. 2014ൽ ചൈന ആരംഭിച്ച ഫോക്സ് ഹണ്ടും തുടർന്നു 2015ലെ സ്കൈ നെറ്റും വഴി ഇത്തരത്തിൽ 10000ത്തിലേറെപ്പേരെ തിരിച്ചെത്തിച്ചെന്നാണ് മനുഷ്യാവകാശ സംഘടനയായ സേഫ്ഗാർഡ് ഡിഫൻഡേഴ്സ് പുറത്തുവിട്ട റിപ്പോർട്ടുകളിലുള്ളത്. മഹാമാരിയുടെ കാലത്ത് അന്താരാഷ്ട്ര തലത്തിൽ ലോക്ഡൗണും യാത്രാനിയന്ത്രണങ്ങളും ഉണ്ടായിട്ടും 2020ൽ 1421 പേരെയും 2021ൽ 1114 പേരെയുമാണു പിടികൂടി നാട്ടിലെത്തിച്ചത്. സാന്പത്തിക കുറ്റകൃത്യങ്ങൾ, ഔദ്യോഗിക ചുമതലകളിൽ വീഴ്ചവരുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പിടികിട്ടാപ്പുള്ളികളുടെ മാത്രം കണക്കാണിത്. വിദേശത്തേക്കു രക്ഷപ്പെടുന്ന പിടികിട്ടാപ്പുള്ളികളെ തിരികെയെത്തിക്കാനായി ‘ഫോക്സ് ഹണ്ട്’, ‘സ്കൈ നെറ്റ്’ തുടങ്ങിയ പദ്ധതികൾ ചൈനയിലുണ്ട്. ഉയിഗർ വംശജർ, ഹോങ്കോംഗിലെ ജനാധിപത്യവാദികൾ, സർക്കാരിനെ വെല്ലുവിളിക്കുന്ന…
Read Moreആകാശത്തെ അത്ഭുതം! വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി; “മിറാക്കിൾ’ സംഭവം പുറത്തുവിട്ടത് ഡോക്ടർ
ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കുഞ്ഞിന് ജന്മം നൽകി യുവതി. ഉഗാണ്ട സ്വദേശിയാണ് വിമാനത്തിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിമാനത്തിലുണ്ടായിരുന്ന ടൊറന്റോ സര്‍വകലാശാലയിലെ പ്രഫസറായ ഡോക്ടര്‍ ഐഷ കാതിബി തന്റെ ട്വീറ്റിലൂടെയാണ് സംഭവം പുറത്തുവിട്ടത്. ആകാശത്തെ അത്ഭുതമെന്ന നിലയില്‍ കുഞ്ഞിന് മിറാക്കിള്‍ എന്നാണ് പേര് നൽകിയത്. എന്നാൽ പിന്നീട് ഡോക്ടറുടെ പേരും കൂടി ചേര്‍ത്ത് മിറാക്കിള്‍ ഐഷ എന്ന് നാമകരണം ചെയ്തു. ദോഹയില്‍ നിന്ന് ഉഗാണ്ട നഗരമായ എന്റെബയിലേക്ക് ഡിസംബര്‍ അഞ്ചിന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലായിരുന്നു കുഞ്ഞിന്റെ പിറവി. 35 ആഴ്ച ഗര്‍ഭിണിയായിരിക്കെ പ്രസവത്തിനായി നാട്ടിലേക്ക് പോകുകയായിരുന്നു ഉഗാണ്ട സ്വദേശിയായ യുവതി. ഡോക്ടര്‍ ഐഷ കാതിബിയും ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ് അംഗങ്ങളായ ശിശുരോഗ വിദഗ്ധനും മറ്റൊരു നഴ്സും ചേർന്നാണ് യുവതിയെ പരിചരിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയും സുരക്ഷിതമായും ഇരിക്കുന്നുവെന്ന് ഡോ. ഐഷ കുറിച്ചു.
Read Moreഅബുദാബിയിലെ ഡ്രോൺ ആക്രമണം! തിരിച്ചടിച്ച് സൗദി സഖ്യസേന; ഹൂതികളുടെ ശക്തികേന്ദ്രത്തിൽ വ്യോമാക്രമണം
അബുദാബി: അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്കി സൗദി സഖ്യസേന. യമനിലെ ഹൂതി ശക്തികേന്ദ്രമായ സനായിൽ സൗദി സഖ്യസേന വ്യോമാക്രമണം നടത്തി. സനയിൽ വ്യോമാക്രമണം ആരംഭിച്ചതായി സൗദിയുടെ ഔദ്യോഗി വാർത്താ ഏജൻസി ട്വിറ്ററിൽ അറിയിച്ചു. ഹൂതികളുടെ വാർത്താ ചാനലായ അൽ-മസീറ ടിവി സഖ്യസേനയുടെ ആക്രമണം സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അക്രമണങ്ങളില്‍ ഹൂതികളുടെ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടു. അബുദാബിയിലെ മുഹമ്മദ് ബിൻ സയീദ് നഗരത്തിൽ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പെട്രോളിയം സംഭരണടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയും കൊല്ലപ്പെട്ടിരുന്നു. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ മുസാഫാ ഐസിഎഡി 3 മേഖലയിലെ മൂന്നു സംഭര ണടാങ്കാണു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ആറു പേർക്കു പരിക്കേറ്റു. സ്ഫോടനത്തെത്തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കി. ചെങ്കടലിൽ യുഎഇ ചരക്കുകപ്പലിലെ ഏഴ് ഇന്ത്യക്കാരുൾപ്പെടെ ജീവനക്കാരെ ഹൂതികൾ…
Read Moreഅമേരിക്കയിൽ ജൂതവിശ്വാസികളെ ബന്ദിയാക്കിയത് ബ്രിട്ടീഷ് പൗരൻ; ഭീകരാക്രമണമെന്ന് സ്ഥിരീകരണം
ഡാളസ്: അൽക്വയ്ദ ബന്ധമുള്ള പാക് വനിത ആഫിയ സിദ്ദിഖിയെ ജയിൽമോചിതയാക്കണമെന്നാവശ്യപ്പെട്ട് ടെക്സസിലെ യഹൂദ സിനഗോഗിൽ റബ്ബി അടക്കം നാലു പേരെ ബന്ദികളാക്കിയ സംഭവത്തിൽ അക്രമിയെ തിരിച്ചറിഞ്ഞു. ബ്രിട്ടീഷ് പൗരൻ മാലിക് ഫൈസൽ അക്രം ആണ് അധികൃതർ അറിയിച്ചു. നടന്നത് ഭീകരാക്രമണമെന്നും സ്ഥിരീകരിച്ചു. അതേസമയം മാലിക് മാനസിക രോഗിയെന്ന് സഹോദരൻ പറഞ്ഞു. സംഭവത്തെ കുടുംബം ശക്തമായി അപലപിച്ചു. ബ്രിട്ടനും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. രണ്ട് യുവാക്കളെ ബ്രിട്ടൻ അറസ്റ്റു ചെയ്തു. ഭീകരാക്രമണത്തിന് ഇവർ മാലിക്കിനെ സഹായിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റു ചെയ്തത്.പത്തു മണിക്കൂർ നീണ്ട നാടകത്തിനൊടുവിലാണ് ബന്ദികളെ മോചിതരാക്കിയത്. ഡാളസിലെ കോളീവില്ലിലുള്ള കോൺഗ്രിഗേഷൻ ബേത് ഇസ്രയേൽ സിനഗോഗിൽ ശനിയാഴ്ച രാവിലെ പതിനൊന്നിനു സാബത്ത് ചടങ്ങുകൾ ആരംഭിക്കവേ ആയിരുന്നു സംഭവം. ചടങ്ങുകളുടെ ഫേസ്ബുക്ക് ലൈവിനിടെ അക്രമിയുടെ ശബ്ദവും കേൾക്കാമായിരുന്നു. ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നും തന്റെ സഹോദരിയെ ഫോണിൽ കിട്ടണമെന്നും ഞാൻ മരിക്കാൻ…
Read Moreഉറങ്ങികിടന്നിരുന്ന വിദ്യാർഥിനി വെടിയേറ്റു മരിച്ചു; സംഭവം ജനുവരി 11നു രാവിലെ
ഡാളസ്: സൗത്ത് ഡാളസിൽ വീടിനുള്ളിൽ ഉറങ്ങികിടന്നിരുന്ന വിദ്യാർഥിനി ഡ്രൈവ് ബൈ ഷൂട്ടിംഗിൽ മരിച്ചു. ക്രിസ്റ്റൽ റോഡ്രിഗസ് എന്ന പത്തൊന്‍പതുകാരിയാണ് മരിച്ചത്. ജനുവരി 11നു രാവിലെ ആയിരുന്നു സംഭവം. സംസ്ഥാന പാത 30 ൽ ഡോൾഫിൽ റോഡിലുള്ള വസതിയിലായിരുന്നു സംഭവം. റോഡിൽനിന്നും പാഞ്ഞുവന്ന ബുള്ളറ്റ് അടുക്കള ജനൽ തുളച്ചു വീടിന്റെ പിന്നിലത്തെ മുറിയിൽ മറ്റുള്ളവർക്കൊപ്പം കിടന്നു ഉറങ്ങുകയായിരുന്ന വിദ്യാർഥിനിയുടെ ശരീരത്തിൽ തറയ്ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർഥിനിയെ ലക്ഷ്യം വച്ചാണോ വെടിവച്ചതെന്ന് വിശ്വസിക്കാൻ കാരണം കാണുന്നില്ലെന്നാണ് ഡാളസ് പോലീസ് പറയുന്നത്. മാതാവും അങ്കിളും രണ്ടു സഹോദരന്മാരുമാണ് വെടിയേറ്റ വിദ്യാർഥിനിക്കൊപ്പം ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ആരുംതന്നെ ഈ വീട്ടിലുണ്ടായിരുന്നില്ലെന്നും പോലീസ് ചീഫ് എഡി ഗാർഡിയ പറഞ്ഞു. ഫ്ലൈറ്റ് അറ്റൻഡ് ആകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ക്രിസ്റ്റൽ റോഡ്രിഗസ്. എന്റെ മകളുടെ ജീവൻ എന്തിനാണ് അക്രമികൾ എടുത്തതെന്നു മനസിലാകുന്നില്ല…
Read Moreഫ്രാൻസിൽ പുതിയ വൈറസ് വേരിയന്റ് കണ്ടെത്തി! ബി.1.640.2 രോഗബാധിതൻ ഫ്രാൻസിലെത്തിയത് കാമറൂണിൽ നിന്ന്
പാരീസ്: കൊറോണ വൈറസിന്റെ വളരെ പകർച്ചവ്യാധിയായ ഒമിക്രോണ്‍ വേരിയന്റ് ലോകമെന്പാടും വ്യാപിക്കുന്ന സാഹചര്യത്തിൽ വീണ്ടും പരിവർത്തനം ചെയ്യപ്പെട്ട പുതിയ വേരിയന്റിനെ കണ്ടെത്തുകയും ചെയ്തത് കൂടുതൽ ആശങ്കയുളവാക്കുകയാണ്. ഇതുവരെ, 12,000ലധികം വ്യക്തിഗത മ്യൂട്ടേഷനുകൾ ലോകമെന്പാടും അറിയപ്പെടുന്നു. അവയിൽ മിക്കതും കാര്യമായ സ്വാധീനം ചെലുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഫ്രാൻസിന്റെ തെക്ക് ഭാഗത്ത് ഇപ്പോൾ വൈറസിന്റെ ഒരു പുതിയ വകഭേദം കണ്ടെത്തിയത്. പുതിയ മ്യൂട്ടേഷന് ബി.1.640.2 എന്ന പ്രാഥമിക പദവിയുണ്ട്, കൂടാതെ 46 വ്യക്തിഗത മ്യൂട്ടേഷനുകൾ ഉൾപ്പെടുന്നു. മാർസെയിലിലെ ഐഎച്ച് യു മെഡിറ്ററേനി ഇൻഫെക്ഷനിൽ നിന്നുള്ള ഫ്രഞ്ച് വിദഗ്ധർ നടത്തിയ പ്രാഥമിക പഠനത്തിന്റെ ഫലമാണിത്. വളരെ പകർച്ചവ്യാധിയായ ഒമിക്രോണ്‍ വേരിയന്റിന് 37 വ്യക്തിഗത മ്യൂട്ടേഷനുകളുണ്ട്. ബി.1.640.2 രോഗബാധിതൻ കാമറൂണിൽ നിന്നാണ് ഫ്രാൻസിലെത്തിയത്. മധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്ന് വിമാനത്തിൽ തിരിച്ചെത്തിയ ഒരാൾക്ക് തെക്കൻ ഫ്രാൻസിൽ കുറഞ്ഞത് പന്ത്രണ്ട് പേരെയെങ്കിലും കൊറോണ…
Read Moreഒമിക്രോൺ കേസുകൾ ഉയർന്നതുപോലെ താഴേയ്ക്കും പോകുമോ? ഡോ. റോഷ് ലി വലൻസ്കി പറയുന്നത് ഇങ്ങനെ…
വാഷിംഗ്ടൺ ഡിസി: ഒമിക്രോണുമായി ബന്ധപ്പെട്ട കേസുകൾ അമേരിക്കയിൽ അതിവേഗം വ്യാപിച്ചതുപോലെ തന്നെ എത്രയും വേഗം കുത്തനെ താഴേയ്ക്കും പോകുമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. റോഷ് ലി വലൻസ്കി. ഡിസംബർ ഏഴിനു മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കേസുകളുടെ ഉയർച്ചയും താഴ്ചയും ഒരു തരംഗം പോലെയാണെന്നാണ് ഡയറക്ടർ കോവിഡ് വ്യാപനത്തെ വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസ് കോവിഡ് 19 ടാക്സ് ഫോഴ്സിനെ കൂടാതെ ആറു മാസത്തിനുള്ളിൽ ആദ്യമായാണ് വലൻസ്കി മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഒമിക്രോൺ കേസുകൾ ആദ്യമായി കണ്ടെത്തിയ ആഫ്രിക്കയിൽ ഇപ്പോൾ രോഗം വളരെ താഴ്ന്ന നിലയിലാണ്. അതിവേഗം വ്യാപിച്ച ഒമിക്രോൺ ഇപ്പോൾ ആഫ്രിക്കയിൽ നിന്നും അപ്രത്യക്ഷമായതാണ് കാണുന്നതെന്നും ഡയറക്ടർ കൂട്ടിചേർത്തു. അമേരിക്കയിൽ കോവിഡ് വ്യാപനം ഇപ്പോൾ അതിന്റെ മൂർധന്യാവസ്ഥയിലാണ്. രണ്ടാഴ്ചയ്ക്കു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 204 ശതമാനം വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.…
Read More