ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ തോക്കുധാരികൾ അഞ്ചു പോലീസുകാരെ വധിച്ചു. അഫ്ഗാൻ അതിർത്തിയോടു ചേർന്ന കൊച്ചത് നഗരത്തിലായിരുന്നു സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ വാഹനം അഗ്നിക്കിരയാക്കി. ഇതിനടുത്തുള്ള കരാക് നഗരത്തിൽ തിങ്കളാഴ്ചയുണ്ടായ മറ്റൊരാക്രമണത്തിൽ മൂന്ന് അർധസൈനികർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഭീകരർക്ക് പിന്തുണ നല്കുന്നതായി താലിബാൻ ആരോപിക്കുന്നു. ശനിയാഴ്ച അഫ്ഗാനിസ്ഥാന്റെ അതിർത്തി പ്രവിശ്യകളിൽ പാക് വ്യോമസേന ആക്രമണം നടത്തിയിരുന്നു.
Read MoreCategory: NRI
ചൈനയിൽനിന്ന് കപ്പൽവേധ മിസൈൽ വാങ്ങാൻ ഇറാൻ
ലണ്ടൻ: ചൈനയിൽനിന്ന് അത്യാധുനിക കപ്പൽവേധ മിസൈലുകൾ വാങ്ങാൻ ഇറാൻ. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക പശ്ചിമേഷ്യയിൽ നാവികസേനയെ വിന്യസിക്കുന്നതിനിടെയാണ് ഈ നീക്കം.സിഎം-302 എന്നു പേരുള്ള സൂപ്പർസോണിക് (ശബ്ദത്തേക്കാൾ വേഗമുള്ള) മിസൈലുകളാണ് ഇറാൻ വാങ്ങുന്നത്. വിമാനവാഹിനികളെ വരെ മുക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും മികച്ച കപ്പൽവേധ മിസൈലാണിതെന്നു ചൈന അവകാശപ്പെടുന്നു. താഴ്ന്നു പറക്കുന്ന ഈ മിസൈലിനെ വെടിവച്ചിടുക ദുഷ്കരമാണ്. 209 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. രണ്ടു വർഷം മുന്പാണ് മിസൈലുകൾ വാങ്ങാൻ ചർച്ചയാരംഭിച്ചത്. കഴിഞ്ഞ വർഷം ജൂണിലെ ഇസ്രേലി ആക്രമണത്തിനു പിന്നാലെ ഇറേനിയൻ അധികൃതർ ചർച്ചകൾ വേഗത്തിലാക്കി. അതേസമയം, എത്ര മിസൈലുകളാണു വാങ്ങുന്നത് എന്നതിൽ വ്യക്തതയില്ല. അമേരിക്കയെ വെല്ലുവിളിച്ച് ഇറാനു മിസൈലുകൾ നല്കാനുള്ള അന്തിമ തീരുമാനം ചൈന എടുത്തിട്ടുണ്ടോ എന്നതിലും അവ്യക്തത തുടരുന്നു. യുദ്ധമുണ്ടാകുന്ന പക്ഷം അമേരിക്കയ്ക്കുമേൽ ഇറാനു മേൽക്കൈ നല്കാൻ ഈ മിസൈലുകൾ സഹായിക്കുമെന്ന് ഇസ്രയേലിലെ ചില നിരീക്ഷകർ…
Read Moreറഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് നാലാണ്ട് തുടരും പോരാട്ടം: സെലൻസ്കി
കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് നാലാണ്ട് പിന്നിടുന്നു. 2022 ഫെബ്രുവരി 24നാണ് യുക്രെയ്നെതിരേ റഷ്യ ആക്രമണം ആരംഭിച്ചത്. ഇരുഭാഗത്തുമായി സിവിലിയന്മാരടക്കം ലക്ഷക്കണക്കിനു പേർ കൊല്ലപ്പെട്ടു.രണ്ടു ലക്ഷം റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യൻ മാധ്യമസ്ഥാപനമായ മീഡിയസോണ അറിയിച്ചത്. ബിബിസിക്കൊപ്പമാണ് മീഡിയസോണ വിവരശേഖരണം നടത്തിയത്. ആറായിരം സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്രയധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടത്. ഇരുഭാഗത്തുമായി കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്ത സൈനികരുടെ എണ്ണം 20 ലക്ഷം ആയെന്നാണു റിപ്പോർട്ട്. യുക്രെയ്നെതിരേ പോരാടാൻ വിസമ്മതിച്ച ഒട്ടേറെ സൈനികരെ അധികൃതർ കൊലപ്പെടുത്തിയായി റഷ്യൻ സൈനികൻ വെളിപ്പെടുത്തി. യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ ആക്രമണങ്ങളിൽ ഒട്ടേറെ സാധാരണക്കാർ കൊല്ലപ്പെട്ടു. യുക്രെയ്ന്റെ 20 ശതമാനം ഭൂമി റഷ്യ കൈവശപ്പെടുത്തിയിരിക്കുകയാണ്. യുക്രെയ്നിലെ വൈദ്യുതിവിതരണ ശൃംഖല റഷ്യൻ ആക്രമണത്തിൽ താറുമാറായി.റഷ്യയുടെ ആക്രമണത്തിൽ തകർന്നടിഞ്ഞ യുക്രെയ്ന്റെ പുനരുദ്ധാരണത്തിന് അടുത്ത ഒരു…
Read Moreകിം വീണ്ടും പാർട്ടി തലപ്പത്ത്
സീയൂൾ: ഉത്തരകൊറിയയിലെ ഭരണകക്ഷി പാർട്ടിയായ വർക്കേഴ്സ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് പ്രസിഡന്റ് കിം ജോംഗ് ഉൻ. വ്യാഴാഴ്ച ആരംഭിച്ച പാർട്ടി കോൺഗ്രസാണ് 42കാരനായ കിമ്മിനെ അധികാരത്തിൽ നിലനിർത്തിയത്. രാജ്യത്തിന്റെ ആണവായുധ ശേഖരം വർധിപ്പിച്ചതിൽ പാർട്ടി കോൺഗ്രസിൽ പ്രതിനിധികൾ പ്രസിഡന്റിനെ പ്രശംസിച്ചതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് വർഷത്തേക്കുള്ള സൈനിക ലക്ഷ്യങ്ങൾ പാർട്ടി കോൺഗ്രസിൽ കിം റിപ്പോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്. 2016ൽ പാർട്ടി ചെയർമാനായ കിം 2021ലെ പാർട്ടി കോൺഗ്രസിലൂടെയാണു ജനറൽ സെക്രട്ടറിയായത്.
Read Moreമാഫിയാത്തലവൻ നെമെസിയോ റൂബനെ സൈന്യം വധിച്ചു: മെക്സിക്കോ കത്തിച്ച് എൽ മെൻചോ കാർട്ടൽ
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മയക്കുമരുന്ന് മാഫിയാത്തലവൻ നെമെസിയോ റൂബൻ ഒസെഗുരയുടെ (എൽ മെൻചോ) വധത്തിന് പിന്നാലെ രാജ്യത്ത് വ്യാപക സംഘർഷം. നിരവധി സംസ്ഥാനങ്ങളിൽ സ്കൂളുകൾക്ക് അവധി നൽകി. വിദേശരാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് വീടുകളിൽ തന്നെ തുടരാൻ നിർദേശിച്ചു. കാർട്ടൽ ഗ്രൂപ്പുകൾ ഹലിസ്കോയിലും പരിസര സംസ്ഥാനങ്ങളിലും റോഡുകൾ തടയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എയർ കാനഡ പ്യൂർട്ടോ വല്ലാർട്ടയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ജലിസ്കോ സംസ്ഥാനത്തിന്റെ തലസ്ഥാനവും മെക്സിക്കോയിലെ രണ്ടാമത്തെ വലിയ നഗരവുമായ ഗ്വാഡലജര ഞായറാഴ്ച പൂർണമായും സ്തംഭിച്ചു. പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ജനങ്ങളോട് ശാന്തരാകാൻ അഭ്യർഥിച്ചു. കാർട്ടൽ തലവനെ പിടികൂടാനുള്ള ഓപ്പറേഷനു യുഎസ് ഇന്റലിജൻസ് പിന്തുണ നൽകിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇയാളെ വധിച്ചതിന് മെക്സിക്കൻ സൈന്യത്തെ പ്രശംസിക്കുകയും ചെയ്തു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 15 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ‘എൽ…
Read Moreപാം ബീച്ച് ആക്രമണം: ഓസ്റ്റിൻ മാർട്ടിൻ ട്രംപ് പക്ഷപാതി!
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ ആക്രമണം നടത്തിയത് നോർത്ത് കരോളിന സ്വദേശിയായ യുവാവ്. ഇയാളെ സീക്രട്ട് സർവീസ് വെടിവച്ചുകൊന്നു. നോർത്ത് കരോളിനയിലെ നഗരമായ കാമറൂണിൽനിന്നുള്ള ഓസ്റ്റിൻ ടി. മാർട്ടിനാണ് (21) അക്രമി. ഞായാറാഴ്ച ഇയാളെ കാണാതായതായി കുടുംബം പറയുന്നു. ഓസ്റ്റിൻ മാർട്ടിനെതിരായി മുൻപ് കേസുകൾ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. നോർത്ത് കരോളിനയിൽനിന്നും ഫ്ളോറിഡയിലേക്കുള്ള യാത്രയിലാണോ തോക്ക് വാങ്ങിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അക്രമിക്കെതിരായ നടപടിയിൽ സീക്രട്ട് സർവീസ് ഏജന്റുമാരുൾപ്പെടെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പാം ബീച്ച് കൗണ്ടി ഷെരീഫ് റിക്ക് ബ്രാഡ്ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആക്രമണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എഫ്ബിഐ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. കടുത്ത ട്രംപ് പക്ഷപാതികളായ കുടുംബത്തിൽനിന്നുള്ളയാളാണ് മാർട്ടിനെന്ന് ബന്ധുവായ ബ്രേഡൻ ഫീൽഡ്സ് പറയുന്നു. മാർട്ടിൻ പൊതുവെ ശാന്ത സ്വഭാവിയാണ്. തോക്കിനോട് ഭയമുള്ളയാളുമാണ്. ഇക്കാര്യം തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് ഫീൽഡ്സ് പറഞ്ഞു. മാർട്ടിൻ പ്രാദേശിക…
Read Moreതന്നെ പുറത്താക്കാൻ നീക്കം നടത്തി, വിദേശയാത്രകൾ തടഞ്ഞു: യൂനുസിനെതിരേ ആരോപണവുമായി ബംഗ്ലാദേശ് പ്രസിഡന്റ്
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ. യൂനുസിന്റെ നടപടികൾ പൂർണമായും നിയമവിരുദ്ധമായിരുന്നുവെന്നും തന്നെ പദവിയിൽനിന്നു നീക്കാൻ അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും പ്രസിഡന്റ് ആരോപിച്ചു. മുഖ്യ ഉപദേഷ്ടാവ് എന്നനിലയിൽ യൂനുസ് ഭരണഘടനാവ്യവസ്ഥകൾ പാലിച്ചില്ല. ഏകദേശം 14 മുതൽ 15 തവണ വരെ യൂനുസ് വിദേശയാത്രകൾ നടത്തിയെങ്കിലും ഒന്നിനെക്കുറിച്ചും പ്രസിഡന്റിനെ ഔദ്യോഗികമായി അറിയിച്ചില്ല. ഇതു ഭരണഘടനാപരമായ ബാധ്യതയുടെ ലംഘനമാണെന്ന് ഷഹാബുദ്ദീൻ ചൂണ്ടിക്കാട്ടി. അമേരിക്കയുമായി ഒപ്പിട്ട സുപ്രധാനമായ വ്യാപാര കരാറിനെക്കുറിച്ച് തന്നെ പൂർണമായും ഇരുട്ടിൽ നിർത്തിയെന്ന് പ്രസിഡന്റ് വെളിപ്പെടുത്തി. ഇത്തരം സുപ്രധാന കരാറുകൾ രാജ്യത്തലവനെ അറിയിക്കണമെന്ന കീഴ്വഴക്കം യൂനുസ് ലംഘിച്ചു. പ്രസിഡന്റ് എന്നനിലയിൽ തന്റെ വിദേശയാത്രകൾ യൂനുസ് ഭരണകൂടം തടഞ്ഞു. കൊസോവോ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണു പ്രധാനമായും തടസപ്പെടുത്തിയത്. ജനങ്ങൾ തന്നെ തിരിച്ചറിയാതിരിക്കാനും തന്റെ പേര് എവിടെയും വരാതിരിക്കാനുമാണ്…
Read Moreറോബ് ജെറ്റൻ നെതർലാൻഡ്സ് പ്രധാനമന്ത്രി
ആംസ്റ്റർഡാം: നെതർലൻഡ്സ് പ്രധാനമന്ത്രിയായി റോബ് ജെറ്റൻ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 38കാരനായ റോബ് ജെറ്റൻ. സ്വന്തം പാർട്ടിയായ ഡെമോക്രാറ്റ്സ് 66 പാർട്ടി (ഡി66), പീപ്പിൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസി (വിവിഡി), ക്രിസ്ത്യൻ ഡെമോക്രാറ്റിക് അലയൻസ് (സിഡിഎ) എന്നീ പാർട്ടികൾ ചേർന്നുള്ള സഖ്യകക്ഷിസർക്കാരിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റോബ് ഇന്നലെ സ്ഥാനമേറ്റു. 2017ൽ കേവലം ഒരു സീറ്റ് നേടിയ സ്ഥാനത്തുനിന്നാണ് തന്റെ ഡെമോക്രാറ്റ്സ് 66 പാർട്ടി (ഡി66) യെ കഴിഞ്ഞ ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 26 സീറ്റ് നേടി നിർണായകശക്തിയാക്കി റോബ് ജെറ്റൻ മാറ്റിയത്. യൂറോപ്യൻ അനുകൂലിയായ ഇദ്ദേഹം സ്വവർഗാനുരാഗിയാണ്. ഒളിന്പിക് മെഡൽ ജേതാവും അർജന്റൈൻ ഹോക്കി താരുമായ നിക്കോളാസ് കീനാനാണു പങ്കാളി.
Read Moreതോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ വെടിപൊട്ടി; 14 വയസുകാരന് ദാരുണാന്ത്യം
ടെക്സസ്: സുഹൃത്തുക്കൾക്കൊപ്പം തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് 14 വയസുകാരൻ മരിച്ചു. അർലിംഗ്ടണിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം ഒരു സംഘം കൗമാരക്കാർ ചേർന്ന് വീട്ടിലിരുന്ന് പരസ്പരം തോക്ക് ചൂണ്ടി കളിക്കുന്നതിനിടെയാണ് വെടിപൊട്ടിയതെന്ന് പോലീസ് പറഞ്ഞു. റിലി ജോർദാൻ എന്ന 14 വയസുകാരനാണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്. മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാളാണ് വെടിവച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ടാറന്റ് കൗണ്ടി ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. കുട്ടികൾക്ക് ഈ തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സുരക്ഷാ കാരണങ്ങളാൽ പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വീടുകളിൽ തോക്കുകൾ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും കുട്ടികളുടെ കൈകളിൽ ഇത്തരം മാരകായുധങ്ങൾ എത്തുന്നതിനെക്കുറിച്ചും പോലീസ് മുന്നറിയിപ്പ് നൽകി. പി.പി. ചെറിയാൻ
Read Moreകുപ്രസിദ്ധ മയക്കുമരുന്ന് രാജാവ് എൽ മെഞ്ചോയെ മെക്സിക്കൻ സൈന്യം വെടിവച്ചുകൊന്നു
മെക്സിക്കോ സിറ്റി: ലോകത്തെ വിറപ്പിച്ച മെക്സിക്കൻ മയക്കുമരുന്ന് രാജാവ് എൽ മെഞ്ചോ എന്ന നെമെസിയോ ഒസെഗ്വേരയെ മെക്സിക്കൽ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ മെക്സിക്കൻ സൈന്യം നടത്തിയ ശക്തമായ സൈനിക നീക്കത്തിനൊടുവിലാണ് ജലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ തലവനായ 59കാരനെ സൈന്യം കൊലപ്പെടുത്തിയത്. മെഞ്ചോയുടെ മരണത്തിനു പിന്നാലെ മെക്സിക്കോയുടെ വിവിധ ഭാഗങ്ങളിൽ സായുധ സംഘങ്ങൾ കലാപങ്ങൾ അഴിച്ചുവിട്ടു. ജലിസ്കോ സംസ്ഥാനത്തെ തപാൽപയിൽ സൈന്യവുമായുണ്ടായ നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് മെഞ്ചോയ്ക്ക് വെടിയേറ്റത്. ഇയാളെ വിമാനമാർഗം മെക്സിക്കോ സിറ്റിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണു മരണം സംഭവിച്ചതെന്നു സൈന്യം അറിയിച്ചു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയായിരുന്നു മെക്സിക്കൻ സൈന്യത്തിന്റെ നീക്കം. ഏറ്റുമുട്ടലിൽ സംഘത്തിലെ ആറ് അംഗങ്ങൾ കൊല്ലപ്പെടുകയും മൂന്നു സൈനികർക്കു പരിക്കേൽക്കുകയും ചെയ്തു. റോക്കറ്റ് ലോഞ്ചറുകൾ അടക്കമുള്ള വൻ ആയുധശേഖരം സംഭവസ്ഥലത്തുനിന്നു പിടിച്ചെടുത്തിട്ടുണ്ട്. മെഞ്ചോയുടെ മരണത്തിനുപിന്നാലെ, വിവിധ മാഫിയസംഘങ്ങളുടെ നേതൃത്വത്തിൽ രാജ്യത്തു വൻ കലാപമാണ് അരങ്ങേറുന്നത്.…
Read More