വാഷിംഗ്ടൺ: ഇറാന് നേരെയുണ്ടായ സൈനിക നടപടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് മുൻ ഷാ ഭരണാധികാരിയായ മുഹമ്മദ് റാസ പഹ്ലവിയുടെ മകൻ റെസ പഹ്ലവി. ഇറാന്റെ വിമോചനത്തിന്റെ സമയം അടുത്തുവെന്നും ധീരരായ ജനങ്ങൾക്ക് സ്വാതന്ത്ര്യത്തിനായി വലിയ വില നൽകേണ്ടിവന്നുവെന്നും പഹ്ലവി എക്സിൽ കുറിച്ചു. ജനാധിപത്യമുള്ള ഇറാന് വേണ്ടിയുള്ള പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ രാജ്യം ഭരിച്ചിരുന്ന ഷാ രാജകുടുംബാംഗങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി. റെസ പഹ്ലവി യുഎസിലേക്കാണ് കുടിയേറിയത്.
Read MoreCategory: NRI
ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ; മൃതദേഹം കണ്ടെടുത്തു
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്(86) കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഇറാനിയൻ മാധ്യമങ്ങളാണ് ഖമനയ്യുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അമേരിക്കയുടെയും ഇസ്രയേലിന്റെയും അവകാശവാദങ്ങൾ ശരിവയ്ക്കുകയാണ് ഇറാനിയൻ മാധ്യമങ്ങൾ. ഫാർസ്, തസ്നീം ഉൾപ്പെടെയുള്ള ഇറാനിയൻ മാധ്യമങ്ങളാണ് ഖമനയ്യുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാൻ 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖമനയ്യുടെ പിൻഗാമി ആരെന്ന ചോദ്യമാണ് നിലവിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ഇസ്രയേലും അമേരിക്കയും ഖമനയ് കൊല്ലപ്പെട്ടെന്ന് അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനിടെ വ്യാജ പ്രചാരണമെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതിന് പിന്നാലെ ഖമനയ്യുടെ എക്സിൽ പുതിയ പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ഇമാം അലിയുടെ നാമത്തിൽ എന്ന് ആരംഭിക്കുന്ന പോസ്റ്റിൽ പ്രത്യാക്രമണത്തെ കുറിച്ചുള്ള സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിയൻ സ്റ്റേറ്റ് ടിവി ഉൾപ്പെടെ ഖമനയ്യുടെ മരണം സ്ഥിരീകരിച്ചത്. ഖമനയ്യുടെ ഔദ്യോഗിക വസതി ആക്രമിക്കപ്പെട്ട ശേഷമായിരുന്നു ഇസ്രയേൽ മാധ്യമങ്ങൾ അദ്ദേഹം കൊല്ലപ്പെട്ടതായി റിപ്പോർട്ട്…
Read More‘എപ്പോഴും കരുതിയിരിക്കണം, നിശ്ചയിക്കപ്പെട്ട ഷെൽട്ടറുകൾക്കരികെ എല്ലാവരും തുടരണം’: ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. എപ്പോഴും കരുതിയിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു. നിശ്ചയിക്കപ്പെട്ട ഷെൽട്ടറുകൾക്കരികെ എല്ലാവരും തുടരണം. താമസസ്ഥലത്തുള്ളതോ അടുത്തുള്ള സരക്ഷിതയിടങ്ങളോ അറിഞ്ഞിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇസ്രയേലിനുള്ളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. പ്രാദേശിക വാർത്തകളും ഔദ്യോഗിക അറിയിപ്പുകളും അടിയന്തര ജാഗ്രതാ നിർദേശങ്ങളും കൃത്യമായി നിരീക്ഷിക്കണം. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാർക്ക് ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു. ഫോൺ: +972-54-7520711.
Read Moreഇറാന് മിസൈൽ കൈമാറാനൊരുങ്ങി ചൈന: വിമാന വാഹിനിക്കപ്പലുകളെയും തകർക്കാൻ ശേഷി
ന്യൂഡൽഹി: അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, കരുത്തുറ്റ ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകൾ സ്വന്തമാക്കാൻ ചൈനയുമായി കരാറിലേർപ്പെടാൻ ഇറാൻ. വിമാനവാഹിനിക്കപ്പലുകളെപ്പോലും തകർക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈലുകൾ വൈകാതെ ഇറാന് ചൈന കൈമാറുമെന്നാണ് റിപ്പോർട്ട്. രണ്ടു വർഷമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ജൂണിൽ ഇസ്രയേലും ഇറാനും തമ്മിലുണ്ടായ യുദ്ധത്തെത്തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയത്. ചൈനീസ് നിർമിത സിഎം-302 മിസൈലുകൾ വാങ്ങുന്നതിനുള്ള കരാർ അവസാന ഘട്ടത്തിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 290 കിലോമീറ്റർ പരിധിയുള്ള ഈ സൂപ്പർസോണിക് മിസൈലുകൾക്ക് അതിവേഗത്തിൽ സഞ്ചരിക്കാനും കപ്പലുകളിലെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ആക്രമിക്കാനും സാധിക്കും. കടലിലെ ലക്ഷ്യങ്ങൾക്കു പുറമെ കരയിലെ ലക്ഷ്യങ്ങൾ ഭേദിക്കാനും ചൈനീസ് മിസൈലിനു കഴിയും. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ആന്റി-ഷിപ്പ് മിസൈലുകളിലൊന്നാണിതെന്ന് ചൈന അവകാശപ്പെടുന്നു. മിസൈലുകൾക്കു പുറമെ, മറ്റ് അത്യാധുനിക വെടിക്കോപ്പുകളും ചൈനയിൽനിന്നു വാങ്ങാൻ ഇറാൻ പദ്ധതിയിടുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിലണ്ട്. 1980കളിൽ ഇറാന്റെ…
Read Moreഇറാനിൽ ഇസ്രായേൽ-അമേരിക്കൻ സംയുക്ത ആക്രമണം? ഖമനയ് സുരക്ഷിത കേന്ദ്രത്തിൽ, ഇറാന് വ്യോമപാത അടച്ചു
ടെഹ്റാന്: ഇറാനിയന് തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ മിന്നലാക്രമണത്തിൽ അമേരിക്കയും പങ്കുചേർന്നതായി റിപ്പോർട്ട്. ആക്രമണത്തിനു പിന്നാലെ ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചു. ഇസ്രായേൽ നടത്തുന്ന ഈ ‘പ്രതിരോധ ആക്രമണത്തിൽ’ അമേരിക്കയും പങ്കാളികണാണെന്നാണ് റിപ്പോർട്ടുകൾ. പേര് വെളിപ്പെടുത്താത്ത ഇസ്രായേൽ പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയെ ടെഹ്റാനിൽനിന്ന് അതീവ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. സുരക്ഷാ കാരണങ്ങളാൽ ഇറാൻ സിവിൽ ഏവിയേഷൻ അഥോറിറ്റി തങ്ങളുടെ വ്യോമപാതകൾ അനിശ്ചിതകാലത്തേക്ക് അടച്ചു. നേരത്തെ ഇസ്രയേലും സിവിലിയൻ വിമാനങ്ങൾക്കായി വ്യോമപാത അടച്ചിരുന്നു. ടെഹ്റാൻ നഗരമധ്യത്തിലും കിഴക്കൻ മേഖലയിലും രണ്ട് ശക്തമായ സ്ഫോടനങ്ങൾ കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു മിസൈൽ ആക്രമണമാണെന്ന് ഇറാനിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. നഗരത്തിനു മുകളിൽ കറുത്ത പുകപടലങ്ങൾ ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം ആക്രമണത്തിനു…
Read Moreതീവ്രവാദത്തിന്റെ ‘മാതൃരാജ്യ’ങ്ങൾ തമ്മിൽതീവ്രവാദത്തിന്റെ പേരിൽ ഏറ്റുമുട്ടൽ
കാബൂൾ: തീവ്രവാദത്തെ വളർത്തി വലുതാക്കി അവശ്യകാര്യങ്ങൾക്കുപയോഗിക്കുന്ന രണ്ടു രാജ്യങ്ങൾ തീവ്രവാദത്തിന്റെ പേരിൽ സംഘർഷത്തിലേർപ്പെടുന്നുവെന്ന കൗതുകമാണ് അഫ്ഗാൻ-പാക്കിസ്ഥാൻ യുദ്ധത്തിനുള്ളത്. തൊണ്ണൂറുകളിൽ താലിബാൻ പ്രസ്ഥാനം പിറവികൊണ്ടതുതന്നെ പാക്കിസ്ഥാനിലെ മദ്രസകളിലാണ്. പാക്കിസ്ഥാനിലെ സൈന്യവും ഇന്റലിജൻസ് ഏജൻസികളും ദീർഘകാലം താലിബാനിൽ വലിയതോതിൽ സ്വാധീനം ചെലുത്തിയിരുന്നു. 2021ൽ അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടെ താലിബാൻ വീണ്ടും അഫ്ഗാൻ ഭരണം പിടിച്ചപ്പോൾ ആദ്യം സ്വാഗതം ചെയ്തവരിലും പാക്കിസ്ഥാനുണ്ടായിരുന്നു. “അടിമത്തത്തിന്റെ ചങ്ങല അഫ്ഗാനിസ്ഥാൻ പൊട്ടിച്ചെറിഞ്ഞു” എന്നാണ് അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്. എന്നാൽ, പഴയതുപോലെ വരുതിയിൽ നിർത്താൻ കഴിയുന്ന പ്രസ്ഥാനമല്ല താലിബാനെന്ന് പാക്കിസ്ഥാനു വൈകാതെ മനസിലായി. ടിടിപിയും ബലൂച് വിഘടനവാദികളുംപാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ഗോത്രമേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തെഹ്രിക് ഇ താലിബാൻ എന്ന ഭീകരപ്രസ്ഥാനവും (ടിടിപി- പാക് താലിബാനെന്നും അറിയപ്പെടുന്നു) ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിഘടനവാദികളും അടുത്തകാലത്ത് ആക്രമണം വർധിപ്പിച്ചതാണ് ഇപ്പോഴത്തെ സംഘർഷത്തിനു…
Read Moreട്രംപിനെതിരേയുള്ള എപ്സ്റ്റീൻ രേഖകൾ പുറത്തുവിടുന്നില്ലെന്ന് ആരോപണം
വാഷിംഗ്ടൺ ഡിസി: ജയിലിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസ് രേഖകളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ ഗുരുതര ആരോപണമുണ്ടെന്നും എന്നാൽ ഈ രേഖകൾ തടഞ്ഞുവച്ചിരിക്കുകയാണെന്നും ആരോപണം. പ്രായപൂർത്തിയാകാത്തയാൾ ട്രംപിനെതിരേ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ ഉൾപ്പെടുന്ന രേഖകളാണ് പുറത്തുവിടാത്തത്. എപ്സ്റ്റീൻ കേസ് അന്വേഷിക്കുന്ന ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ പ്രതിപക്ഷ ഡെമോക്രാറ്റിക് അംഗം റോബർട്ട് ഗാർസിയ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ രേഖകൾ താൻ നേരിട്ടു കണ്ടവയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അന്വേഷണം നടക്കുന്നതും പ്രത്യേക സാഹചര്യത്തിൽ ഉള്ളതുമായവ ഒഴിച്ച് ഒരു രേഖകളും തടഞ്ഞുവച്ചിട്ടില്ലെന്ന് യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. എപ്സ്റ്റീന് അമേരിക്കയിലെ മുൻ പ്രസിഡന്റുമാരും മറ്റു ലോകനേതാക്കളും അടക്കമുള്ള ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ട്രംപും ഒരുകാലത്ത് അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. ട്രംപും ഭാര്യ മെലാനിയയും എപ്സ്റ്റീനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, എപ്സ്റ്റീൻ അറസ്റ്റിലാകുന്നതിനു മുന്പേ അയാളുമായുള്ള…
Read Moreഎപ്സ്റ്റീൻ ബന്ധം: വേൾഡ് ഇക്കണോമിക് ഫോറം തലവൻ രാജിവച്ചു
ജനീവ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തായതിനു പിന്നാലെ വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർഗ് ബ്രെൻഡ് രാജിവച്ചു. 2013-2017 കാലത്താണ് ഇദ്ദേഹം നോർവീജിയൻ വിദേശകാര്യ മന്ത്രിയായത്. ബ്രെൻഡ് ഉൾപ്പെടെ നിരവധി നോർവീജിയൻ നേതാക്കൾക്ക് എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന രേഖകൾ പുറത്തുവന്നിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് നോർവീജിയൻ മാധ്യമസ്ഥാപനമായ എൻആർകെയോട് ബ്രെൻഡ് പറഞ്ഞു. ബിസിനസ് സംബന്ധമായി മാത്രമാണ് എപ്സ്റ്റീനെ കണ്ടതെന്നും എപ്സ്റ്റീന്റെ ക്രിമിനൽ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നും ബ്രെൻഡ് കൂട്ടിച്ചേർത്തു.
Read Moreയുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ;അഫ്ഗാനിൽ കനത്ത ബോംബാക്രമണം
ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ അഫ്ഗാനിസ്ഥാനെതിരേ പരസ്യയുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. തലസ്ഥാനമായ കാബൂളിൽ കനത്ത ബോംബ് ആക്രമണം നടത്തി പാക് വ്യോമസേന. കാണ്ഡഹാറിലും ശക്തമായ ബോംബാക്രമണം നടത്തിയിട്ടുണ്ട്. ആക്രമണത്തിൽ 150ലേറെ താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, തങ്ങളുടെ പ്രത്യാക്രമണത്തിൽ 60ലേറെ പാക് സൈനികർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം അവകാശം ഉന്നയിച്ചു. തങ്ങളുടെ ക്ഷമ പരിധിവിട്ടെന്നും ഇനി പരസ്യമായ യുദ്ധമാണു സംഭവിക്കുകയെന്നും പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാൻ താവളങ്ങൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ ഗസബ് ലിൽ ഹഖ് എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചതായും പാക് മന്ത്രി വ്യക്തമാക്കി. കാബൂൾ, കാണ്ഡഹാർ, പക്തിയ പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ വ്യോമാക്രമണം. കാബൂളിലെ രണ്ട് ബ്രിഗേഡ് ആസ്ഥാനങ്ങളും കാണ്ഡഹാറിലെ ഒരു സൈനിക ആസ്ഥാനവും തകർത്തതായി പാക് മാധ്യമങ്ങൾ…
Read Moreപശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുന്നതിൽഇന്ത്യക്ക് നിർണായക പങ്ക്: ഇസ്രയേൽ മന്ത്രി
ജെറുസലേം: പശ്ചിമേഷ്യയിൽ സമാധാനവും പുരോഗതിയും ഉറപ്പാക്കാൻ ഇന്ത്യക്കു നിർണായക പങ്കുവഹിക്കാനുണ്ടെന്ന് ഇസ്രയേൽ വിദേശകാര്യസഹമന്ത്രി ഷാരെൻ ഹാസ്കൽ. മേഖലയുടെ സമാധാനം ഉറപ്പാക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന ശക്തിയാണെന്നും, ഇസ്രയേൽ-ഇന്ത്യ-യുഎസ് ത്രികക്ഷി പങ്കാളിത്തം സമാധാന ശ്രമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഹാസ്കൽ വ്യക്തമാക്കി. ലോകത്തെ സുസ്ഥിരമാക്കാൻ ശ്രമിക്കുന്ന ശക്തികളുടെ ഭാഗമാണ് ഇന്ത്യയെന്ന് ഹാസ്കൽ വിശേഷിപ്പിച്ചു. മേഖലയിലെ സൈനികവും നയതന്ത്രപരവുമായ നീക്കങ്ങളിൽ ഇന്ത്യ സുപ്രധാന ഘടകമാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഇറാൻ ലോകത്തെ വഞ്ചിക്കുകയാണെന്നും സമാധാന കരാറുകൾ ലംഘിച്ചുകൊണ്ട് അവർ യുദ്ധത്തിന്റെ പാത തെരഞ്ഞെടുക്കുന്നുവെന്നും ഇസ്രയേൽ മന്ത്രി കുറ്റപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്ന നയതന്ത്രശ്രമങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതാണെങ്കിലും ഇറാന്റെ നിലപാടുകളിൽ തനിക്കു സംശയമുണ്ടെന്ന് ഹാസ്കൽ പറഞ്ഞു. ചർച്ചകളിലൂടെ സമയം നീട്ടിക്കൊണ്ടുപോകാനാണ് ഇറാന്റെ ശ്രമം. സ്വന്തം രാജ്യത്തെ ജനങ്ങളെപ്പോലും അടിച്ചമർത്തുന്ന ഭരണകൂടം ശത്രുക്കളോട് എങ്ങനെ…
Read More