കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വ് എ​ൽ മെ​ഞ്ചോ​യെ മെ​ക്സി​ക്ക​ൻ സൈ​ന്യം വെ​ടി​വ​ച്ചു​കൊ​ന്നു

മെ​ക്സി​ക്കോ സി​റ്റി: ലോ​ക​ത്തെ വി​റ​പ്പി​ച്ച മെ​ക്സി​ക്ക​ൻ മ​യ​ക്കു​മ​രു​ന്ന് രാജാവ് എ​ൽ മെ​ഞ്ചോ എ​ന്ന നെ​മെ​സി​യോ ഒ​സെ​ഗ്വേ​ര​യെ മെ​ക്സി​ക്ക​ൽ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ഇ​ന്ന​ലെ മെ​ക്സി​ക്ക​ൻ സൈ​ന്യം ന​ട​ത്തി​യ ശ​ക്ത​മാ​യ സൈ​നി​ക നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ജ​ലി​സ്കോ ന്യൂ ​ജ​ന​റേ​ഷ​ൻ കാ​ർ​ട്ട​ലി​ന്‍റെ തലവനായ 59കാ​രനെ സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി​യ​ത്. മെ​ഞ്ചോ​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ മെ​ക്സി​ക്കോ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സാ​യു​ധ സം​ഘ​ങ്ങ​ൾ കലാപങ്ങൾ അ​ഴി​ച്ചു​വി​ട്ടു.

ജ​ലി​സ്കോ സം​സ്ഥാ​ന​ത്തെ ത​പാ​ൽ​പ​യി​ൽ സൈ​ന്യ​വു​മാ​യു​ണ്ടാ​യ നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലി​ലാ​ണ് മെഞ്ചോയ്ക്ക് വെടിയേറ്റത്. ഇ​യാ​ളെ വി​മാ​ന​മാ​ർ​ഗം മെ​ക്സി​ക്കോ സി​റ്റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണു മ​ര​ണം സം​ഭ​വി​ച്ച​തെന്നു സൈ​ന്യം അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു മെക്സിക്കൻ ​സൈന്യത്തിന്‍റെ നീ​ക്കം. ഏ​റ്റു​മു​ട്ട​ലി​ൽ സംഘത്തിലെ ആ​റ് അം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ടു​ക​യും മൂന്നു സൈ​നി​ക​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ൾ അ​ട​ക്ക​മു​ള്ള വ​ൻ ആ​യു​ധ​ശേ​ഖ​രം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

മെഞ്ചോയുടെ മരണത്തിനുപിന്നാലെ, വിവിധ മാഫിയസംഘങ്ങളുടെ നേതൃത്വത്തിൽ രാജ്യത്തു വൻ കലാപമാണ് അരങ്ങേറുന്നത്. ജ​ലി​സ്കോ​യി​ലെ ഇ​രു​പ​തോ​ളം പ്ര​ധാ​ന പാ​ത​ക​ൾ സാ​യു​ധ​സം​ഘം ഉ​പ​രോ​ധി​ച്ചു. നിരവധി വാഹനങ്ങളും ക​ട​ക​ളും പെ​ട്രോ​ൾ പ​മ്പു​ക​ളും അ​ഗ്നി​ക്കി​ര​യാ​ക്കി. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പ്യൂ​ർ​ട്ടോ വ​ല്ലാ​ർ​ട്ട​യി​ലേ​ക്കും അ​യ​ൽ സം​സ്ഥാ​ന​മാ​യ മി​ക്കോ​വ​ക്കാ​നി​ലേ​ക്കും അ​ക്ര​മം പ​ട​ർ​ന്നു. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്ത് പൊ​തു​പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കു​ക​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മെ​ഞ്ചോ​യു​ടെ മ​ര​ണം മെ​ക്സി​ക്കോ​യ്ക്കും ലോ​ക​ത്തി​നും വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് യു​എ​സ് ഡെ​പ്യൂ​ട്ടി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ർ ലാ​ൻ​ഡൗ പ്ര​തി​ക​രി​ച്ചു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ത​ട​യാ​ൻ മെ​ക്സി​ക്കോ​യ്ക്ക് മേ​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്‍റ് ഡോണ​ൾ​ഡ് ട്രം​പ് വ​ലി​യ സ​മ്മ​ർദം ചെ​ലു​ത്തി​വ​രി​ക​യാ​യി​രു​ന്നു. അ​തി​നി​ടെ, സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​യും കാ​ന​ഡ​യും ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്ക് യാ​ത്രാ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment