വാഷിംഗ്ടൺ ഡിസി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുൾപ്പെടെയുള്ള വിപുലമായ വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ധാരണയിലെത്തിയെന്നും ലെവിറ്റ് ഔദ്യോഗികമായി അറിയിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും. തിങ്കളാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുതിയ തലത്തിലേക്ക് എത്തിയതായി ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനു മറുപടിയായി, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നികുതി കുറച്ച നടപടിയെ 140 കോടി ജനങ്ങൾക്ക് വേണ്ടിയുള്ള വലിയ നേട്ടമായി മോദിയും എക്സിൽ വിശേഷിപ്പിച്ചു. കാർഷികമേഖലയ്ക്കു…
Read MoreCategory: NRI
ഇറാനിലെ ജന്നത് ബസാറിൽ വൻ തീപിടിത്തം
ടെഹ്റൻ: ഇറാനിലെ വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീ പിടുത്തം. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശം ഉൾപ്പെടുന്ന ഈ കേന്ദ്രത്തിൽ 200 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും കണക്കാക്കുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു.
Read Moreഇന്ത്യ-അമേരിക്ക ചരിത്ര വ്യാപാര കരാർ: തീരുവ 50 ശതമാനത്തിൽനിന്ന് 18 ആയി കുറയും; ചൈനയെയും പാകിസ്ഥാനെയും പിന്നിലാക്കി ഇന്ത്യ
വാഷിംഗ്ടൺ/ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്തു വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര കരാറിൽ ധാരണയായി. നിലവിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം ഇറക്കുമതി തീരുവ 18 ശതമാനമായി കുറയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിച്ചു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായും നിർത്തലാക്കുമെന്ന ഉപാധിയിലാണു ചരിത്രപരമായ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനു പിന്നാലെ ട്രംപ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. റഷ്യക്കു പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കുള്ള നേട്ടങ്ങൾകരാറോടെ ഏഷ്യയിലെ പ്രമുഖ സമ്പദ്വ്യവസ്ഥകളിൽവച്ച് അമേരിക്കയിൽ ഏറ്റവും കുറഞ്ഞ തീരുവ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ ഇനി വലിയ മത്സരക്ഷമത ലഭിക്കും.…
Read Moreറഫ അതിർത്തി തുറന്നു: ചികിത്സ തേടി പലസ്തീനികൾ ഈജിപ്തിലേക്ക്
റഫ: നീണ്ട കാത്തിരിപ്പിനൊടുവിൽ ഗാസയുടെയും ഈജിപ്റ്റിന്റെയും അതിർത്തിയായ റഫ കവാടം ഭാഗികമായി തുറന്നു. രണ്ട് വർഷത്തോളമായി അടഞ്ഞുകിടന്ന അതിർത്തി തുറന്നതോടെ, ഗുരുതരമായി പരിക്കേറ്റ് ചികിത്സ കാത്തിരുന്ന നൂറുകണക്കിനു പലസ്തീനികൾ വിദഗ്ധ ചികിത്സ തേടി ഈജിപ്റ്റിലേക്കു കടന്നുതുടങ്ങി. യുദ്ധം തകർത്ത ഗാസയിലെ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ പരിമിതമായ സാഹചര്യത്തിൽ വലിയ ആശ്വാസമാണ് ഈ നീക്കം നൽകുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ തന്നെ അതിർത്തിയിൽ ആംബുലൻസുകളുടെ നീണ്ട നിര ദൃശ്യമായിരുന്നു. കാൻസർ രോഗികൾ, യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റവർ, അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ അതിർത്തി കടക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഏകദേശം 20,000-ത്തോളം ആളുകൾ ചികിത്സയ്ക്കായി ഗാസയ്ക്ക് പുറത്തേക്ക് പോകാൻ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Read Moreട്രംപിന്റെ ഭീഷണി ഏശിയില്ല: ക്യൂബയെ സഹായിക്കുമെന്ന് മെക്സിക്കോ
മെക്സിക്കോ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി വകയ്ക്കാതെ ക്യൂബയ്ക്ക് സഹായമെത്തിക്കാൻ മെക്സിക്കോ. ക്യൂബയ്ക്ക് ഭക്ഷണമുൾപ്പെടെ മാനുഷിക സഹായങ്ങൾ എത്തിക്കുമെന്നു മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം അറിയിച്ചു. ഈ ആഴ്ചയിൽ ക്യൂബയിലേക്ക് സഹായമെത്തിക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു. കരീബിയൻ ദ്വീപിലേക്കുള്ള എണ്ണ കയറ്റുമതി നിർത്തിവയ്ക്കാൻ മെക്സിക്കൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ഷെയ്ൻബോമിന്റെ പ്രസ്താവന. എന്നാൽ, ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ക്യൂബൻ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്ന് ഷെയ്ൻബോം പറഞ്ഞു. ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും നയതന്ത്രപരമായി പരിഹരിക്കാൻ തന്റെ സർക്കാർ ശ്രമിക്കുമെന്നും അവർ അറിയിച്ചു. അമേരിക്ക വെനസ്വേലയിൽ അധിനിവേശം നടത്തിയതിനു പിന്നാലെ ലാറ്റിനമേരിക്കൻ രാജ്യം ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി നിർത്തിയിരുന്നു. ഇതോടെ ക്യൂബയിലേക്ക് എണ്ണ കയറ്റുമതി നടത്തുന്ന പ്രധാന രാജ്യമായി മെക്സിക്കോ. 2025 ജനുവരി മുതൽ സെപ്റ്റംബർ 30വരെ പ്രതിദിനം 20,000 ബാരൽ…
Read Moreവീരഭദ്രന് രാമനാഥന് ഭൗമശാസ്ത്രത്തിന്റെ നൊബേൽ
ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജനായ കാലാവസ്ഥാ ശാസ്ത്രജ്ഞന് വീരഭദ്രന് രാമനാഥന് റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സസിന്റെ 2026ലെ ക്രാഫോര്‍ഡ് പുരസ്കാരം. ആഗോളതാപനവുമായി ബന്ധപ്പെട്ട പഠനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ‘ഭൗമശാസ്ത്രത്തിന്റെ നൊബേല്‍’ എന്നാണ് ക്രാഫോര്‍ഡ് പുരസ്കാരം അറിയപ്പെടുന്നത്. എട്ടു കോടിയിലധികം രൂപയും സ്വര്ണമെഡലുമടങ്ങുന്ന പുരസ്കാരം മേയില്‍ സ്റ്റോക്ക്ഹോമിലും ലണ്ടിലും നടക്കുന്ന ക്രാഫോര്‍ഡ് ദിനങ്ങളില്‍ സമ്മാനിക്കും. മധുരയില്‍ ജനിച്ച് ചെന്നൈയില്‍ വളര്‍ന്ന രാമനാഥന് സെക്കന്ദരാബാദിലെ റെഫ്രിജറേറ്റര്‍ ഫാക്ടറിയില്‍ എൻജിയറായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് അണ്ണാമലൈ സര്‍വകലാശാലയില്‍നിന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്നും ബിരുദങ്ങള്‍ നേടി. ഇപ്പോള്‍, സാന്‍ ഡീഗോയിലെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ സ്ക്രിപ്സ് ഇന്സ്റ്റിട്യൂഷന് ഓഫ് ഓഷ്യാനോഗ്രഫിയില് പ്രഫസര്‍ എമെറിറ്റസായ അദ്ദേഹം കാലാവസ്ഥാ വിഷയത്തെക്കുറിച്ച് ആഗോള നേതാക്കള്‍ക്കും വത്തിക്കാനും ഉപദേശം നല്‍കിയിട്ടുണ്ട്.
Read Moreദലൈലാമയ്ക്കും സ്പില്‍ബര്‍ഗിനും ആദ്യ ഗ്രാമി
ലോസ് ആഞ്ചലസ്: ടിബറ്റന്‍ ആത്മീയ ഗുരു ദലൈലാമയ്ക്കും അമേരിക്കന്‍ സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗിനും ആദ്യമായി ഗ്രാമി പുരസ്കാരം. മികച്ച ഓഡിയോ ബുക്ക്, നരേഷന്, സ്റ്റോറി ടെല്ലിംഗ് ആന്‍ഡ് റിക്കാഡിംഗ് എന്നീ പുരസ്കാരങ്ങളാണ് ദലൈലാമ നേടിയത്. ‘മെഡിറ്റേഷന്‍സ്: ദ റിഫ്ലക്ഷന്‍സ് ഓഫ് ഹിസ് ഹോളിനസ് ദ ദലൈലാമ’ എന്ന സ്പോക്കണ്- വേര്‍ഡ് ആല്ബമാാണു പുരസ്കാരം നേടിയത്. സമാധാനം, കരുണ, മാനവികതയുടെ ഐക്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ധ്യാനചിന്തകളുമാണ് ആല്‍ബത്തിന്റെ ഇതിവൃത്തം. “ഇതൊരു വ്യക്തിപരമായ നേട്ടമായി ഞാന്‍ കാണുന്നില്ല, മറിച്ച് സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്വത്തിനുള്ള അംഗീകാരമായാണ് കാണുന്നത്’’ -ദലൈലാമ പ്രതികരിച്ചു. ദലൈലാമയ്ക്ക് വേണ്ടി ഗായകന് റൂഫസ് വെയ്ന്റൈറ്റ് അവാര്‍ഡ് സ്വീകരിച്ചു. ‘മ്യൂസിക് ഫോര്‍ ജോണ്‍ വില്യംസ്’ മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയതോടെയാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തന്റെ ആദ്യ ഗ്രാമി അവാര്‍ഡ് നേടിയത്. ഇതോടെ എമ്മി,…
Read Moreക്യൂബ അമേരിക്കയുമായി ധാരണയുണ്ടാക്കണം: ട്രംപ്
വാഷിംഗ്ടൺ ഡിസി: മാനുഷികദുരന്തം ഒഴിവാക്കാൻ ക്യൂബ അമേരിക്കയുമായി ധാരണയുണ്ടാക്കണമെന്ന് പ്രസിഡന്റ് ട്രംപ്. വെനസ്വേലൻ എണ്ണവരവ് നിലച്ചതോടെ ക്യൂബ കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കുമേൽ അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചിരുന്നു. നിക്കോളാസ് മഡുറോയെ അമേരിക്കൻ സേന റാഞ്ചുന്നതുവരെ വെനസ്വേലയിൽനിന്നാണ് ക്യൂബയ്ക്ക് എണ്ണ ലഭിച്ചിരുന്നത്. ഇതിനുശേഷം മെക്സിക്കോയാണ് എണ്ണ നല്‍കുന്നത്. ട്രംപിന്റെ ഉത്തരവ് ക്യൂബയിൽ മാനുഷിക ദുരന്തമുണ്ടാക്കുമെന്നു മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം മുന്നറിയിപ്പു നല്കി. എന്നാൽ, ക്യൂബ അമേരിക്കയുമായി ധാരണയുണ്ടാക്കിയാൽ പ്രശ്നം തീരുമെന്നു ട്രംപ് പറഞ്ഞു. ക്യൂബയുടെ പക്കൽ പണവുമില്ല, എണ്ണയുമില്ല. വെനസ്വേലൻ എണ്ണയും പണവും കൊണ്ടാണ് അവർ ജീവിച്ചിരുന്നത്. ഇപ്പോൾ അതും ഇല്ലാതായി. അതേസമയം, ക്യൂബ എന്തു വിട്ടുവീഴ്ചയാണു ചെയ്യേണ്ടതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.
Read Moreആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 4.6 തീവ്രത
ശ്രീ വിജയപുരം: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ശക്തമായ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ 3:30-ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നു കണ്ടെത്തിയിട്ടുണ്ട്. 9.03 വടക്ക് അക്ഷാംശത്തിലും 92.78 കിഴക്ക് രേഖാംശത്തിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് എൻസിഎസ് വ്യക്തമാക്കി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയിലെ ഭൂകമ്പ സാധ്യതാ ഭൂപടം അനുസരിച്ച് ഏറ്റവും അപകടസാധ്യതയുള്ള സീസ്മിക് സോൺ – 5-ൽ ഉൾപ്പെടുന്ന പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണിത്. വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.
Read Moreജെഫ്രി എപ്സ്റ്റീൻ പീഡനക്കേസ്; ഇരകളിൽ ഇന്ത്യൻ യുവതിയും?
ന്യൂയോർക്ക്: ലോകത്തെ പിടിച്ചുലച്ച അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക അതിക്രമ പരമ്പരയിൽ ഒരു ഇന്ത്യൻ യുവതിയും ഇരയായതായി പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിലാണ് നിർണായക സൂചനകൾ. എപ്സ്റ്റീന്റെ ഇരകൾക്കായി വാദിക്കുന്ന പ്രമുഖ അഭിഭാഷക ബ്രിട്ടാനി ഹെൻഡേഴ്സൺ 2020 ജനുവരിയിൽ അയച്ച ഇമെയിലിലാണ് ഇന്ത്യയിലുള്ള യുവതിയെക്കുറിച്ചു പരാമർശിക്കുന്നത്. പീഡനത്തിനിരയായവർക്ക് ആറ് സെഷൻ സൗജന്യ തെറാപ്പി നൽകുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് നിലവിൽ ഇന്ത്യയിലുള്ള തന്റെ ക്ലയന്റിന് അവിടെ ചികിത്സ ലഭ്യമാണോ എന്ന് അവർ അന്വേഷിച്ചത്. പേര് വെളിപ്പെടുത്താത്ത യുവതി നിലവിൽ ഇന്ത്യയിലാണ് താമസിക്കുന്നത്. അവർക്ക് അവിടെ തെറാപ്പി ലഭിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? ആറ് സൗജന്യ സെഷനുകൾക്ക് അവർ അർഹയാണോ തുടങ്ങിയ വിവരങ്ങളാണ് ഹെൻഡേഴ്സന്റെ ഇമെയിൽ ഉള്ളടക്കം. ദുബായിലെ ഇന്ത്യൻ മോഡൽപുറത്തുവന്ന രേഖകളിൽ മറ്റൊരു ഭാഗത്തും ഇന്ത്യൻ വനിതയെക്കുറിച്ച് പരാമർശമുണ്ട്. 2009ൽ ഒരാൾ…
Read More