അബുദാബി: ഇറാന്റെ ഭീഷണികളെ പ്രതിരോധിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം സുഗമമാക്കാൻ രാജ്യാന്തര സേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി യുഎഇ രംഗത്ത്. ഈ രാജ്യാന്തര സമുദ്ര ദൗത്യ സൈനികസഖ്യത്തിന്റെ ഭാഗമാകാൻ തങ്ങൾ തയാറാണെന്നും യുഎഇ വ്യക്തമാക്കി. ദൗത്യത്തിനായി തങ്ങളുടെ നാവികസേനയെ ഏതുസമയവും വിട്ടുനൽകാൻ തയാറാണെന്നും അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും യുഎഇ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഹോർമുസിനായി കഴിയുന്നത്ര വിശാലമായ ഒരു രാജ്യാന്തര ദൗത്യസേന രൂപീകരിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇറാനെതിരേ യുദ്ധം ചെയ്യാനല്ല ഈ ദൗത്യസേനയെന്നും യുഎഇ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥയ്ക്കെതിരേ ഇറാൻ യുദ്ധം ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന കടുത്ത നിലപാടിലാണ് യുഎഇ. നാവികസേനയുടെ അകമ്പടിയില്ലാതെ കടലിടുക്ക് വീണ്ടും തുറക്കാൻ എളുപ്പവഴിയില്ലെന്നാണു ഗൾഫ് രാജ്യങ്ങളും ട്രംപ് ഭരണകൂടവും വിശ്വസിക്കുന്നത്. എത്രയും പെട്ടെന്നുതന്നെ കപ്പലുകൾക്ക് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ്…
Read MoreCategory: NRI
ജെൻസി പ്രക്ഷോഭം; നേപ്പാൾ മുൻപ്രധാനമന്ത്രി അറസ്റ്റിൽ
കാഠ്മണ്ഡു: നേപ്പാൾ മുൻപ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിൽ. ജെൻ സി പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും അറസ്റ്റ് ചെയ്തു. നേപ്പാൾ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ശർമ ഒലിയെ ഭക്തപൂരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നും നേപ്പാൾ പോലീസ് കസ്റ്റഡിയിലെടുത്തത്. ‘ഇന്ന് രാവിലെയാണ് അവരെ അറസ്റ്റ് ചെയ്തത്, നിയമപ്രകാരം നടപടികൾ മുന്നോട്ട് പോകും,” കാഠ്മണ്ഡു വാലി പോലീസ് വക്താവ് ഓം അധികാരി എഎഫ്പിയോട് പറഞ്ഞു. ‘ഉറപ്പ്, ഉറപ്പ് തന്നെയാണ്, ആരും നിയമത്തിന് അതീതരല്ല’- ആഭ്യന്തര മന്ത്രി സുഡാൻ ഗുരുംഗ് പ്രതികരിച്ചു. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കിനെയും ഞങ്ങൾ കസ്റ്റഡിയിലെടുത്തു. ഇത് ആരോടുമുള്ള പ്രതികാരമല്ല; നീതിയുടെ തുടക്കം മാത്രമാണ്. ഇനി രാജ്യം ഒരു പുതിയ ദിശയിലേക്ക് നീങ്ങുമെന്ന്…
Read Moreബലേന്ദ്ര ഷാ നേപ്പാള്‍ പ്രധാനമന്ത്രി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു. രാമ നവമി ദിവസം 12.34ന് മുഹൂർത്തം നിശ്ചയിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. 15 അംഗ മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ ഇന്ന് നടന്നു. മാർച്ച് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ ബലേന്‍ ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വിജയിച്ചത് മൂന്നില്‍ രണ്ട് സീറ്റുകളുടെ വന്‍ ഭൂരിപക്ഷവുമായി ആയിരുന്നു. നേപ്പാൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റാപ്പറും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ രൂപീകരിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർഎസ്പി) മികച്ച വിജയം നേടിയിരുന്നു. ജെൻ സി പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിലാണ് ആർഎസ്പി രാജ്യത്തെ വൻകിട പാർട്ടികളെയെല്ലാം അട്ടിമറിച്ചത്.
Read Moreവിമാന നിർമാണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും
ന്യൂഡൽഹി: വിമാന നിർമാണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. യൂറോപ്യൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയും ഡിജിസിഎയും തമ്മിലാണ് വ്യാവസായിക വിമാന നിർമ്മാണ മേഖലയിൽ പുതിയ കരാറിൽ ഒപ്പുവച്ചത്. കർണാടകയിൽ എയർബസ് വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അസംബ്ലി ഉൾപ്പടെയുള്ള സഹകരണത്തിനാണ് ധാരണയായത്. കരാർ യൂറോപ്യൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യാവസായിക സഹകരണത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ജനുവരിയിൽ നടന്ന യൂറോപ്യൻ യൂണിയൻ-ഇന്ത്യ ഉച്ചകോടിയെ തുടർന്നാണ് പുതിയ കരാർ. തന്ത്രപരമായ സംയുക്ത അജണ്ട പ്രകാരം സിവിൽ വ്യോമയാന സുരക്ഷ ഒരു മുൻഗണനാ മേഖലയായി തിരിച്ചറിഞ്ഞു. വ്യോമയാന സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിന് സഹകരണം വർദ്ധിപ്പിക്കാൻ ഇരുപക്ഷവും ലക്ഷ്യമിടുന്നു.
Read Moreവാക്കു തർക്കം; ഷാർജയിൽ മലയാളി യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു
ഷാർജ: മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശിയായ ചാലക്കര നിഷാദ് ആണ് മരിച്ചത്. ഷാർജ മുത്തീനയിലെ കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു. ഇതേ കടയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കരുവമ്പൊയിൽ സ്വദേശി ഷമീറാണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
Read Moreഅബുദാബിയില്‍ ഇറാൻ മിസൈൽ ആക്രമണം: ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു
അബുദബി: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. ഒരു ഇന്ത്യക്കാരനടകം മൂന്ന് പേർക്ക് പരിക്കേറ്റു. മരിച്ച രണ്ടാമത്തെയാള്‍ പാക്കിസ്ഥാൻ പൗരനാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ രണ്ട് പേർ യുഎഇ, ജോർദാൻ സ്വദേശികളാണ്. അബുദാബിയിലെ സ്വയ്ഹാനിലാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവച്ച് യുഎഇ തകർത്തിരുന്നു.അവശിഷ്ടങ്ങള്‍ വീണാണ് രണ്ടു പേർ മരിച്ചതെന്നും മൂന്ന് പേർക്ക് പരിക്കേറ്റതെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. ഇതോടെ യുഎഇയില്‍ ഇറാൻ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതില്‍ മൂന്നുപേര്‍ സൈനികരാണ്. മിസൈല്‍ ആക്രമണ ശ്രമമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read Moreഇറാന്റെ ഊർജനിലയങ്ങൾക്കെതിരായ ആക്രമണം താത്കാലികമായി നിർത്തുന്നു: ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാൻ സർക്കാരിന്റെ അഭ്യർഥന പ്രകാരം ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരായ ആക്രമണം പത്തു ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ടെഹ്റാനുമായുള്ള ചർച്ചകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2026 ഏപ്രിൽ ആറു വരെ ഊർജ പ്ലാന്റ് നശിപ്പിക്കുന്നത് താത്കാലികമായി നിർത്തുന്നുവെന്നും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചു. വ്യാജ വാർത്താ മാധ്യമങ്ങളും മറ്റുള്ളവരും തെറ്റായ പ്രസ്താവനകൾ നടത്തിയിട്ടും ചർച്ചകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
Read Moreബുഷെഹര്‍ ആണവനിലയം ആക്രമിക്കരുത്: ഇസ്രയേലിനു റഷ്യയുടെ മുന്നറിയിപ്പ്
ടെഹ്റാൻ: ഇറാന്റെ ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്ന് ഇസ്രയേലിനു റഷ്യയുടെ മുന്നറിയിപ്പ്. ആണവ നിലയിലത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണ്. ഇതിന്റെ പ്രത്യഘാതം പരിഹരിക്കാൻ കഴിയാത്തതാണ്. മിസൈൽ ആക്രമണത്തിൽ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും റഷ്യ ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം ഇറാനെതിരായ ആക്രമങ്ങൾക്കെതിരേ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രംഗത്ത് വന്നിരുന്നു. യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ അനന്തരഫലങ്ങളെ ആറ് വർഷം മുമ്പ് കോവിഡ് -19 പാൻഡെമിക്കിന് സമാനമായ തലത്തിലേക്ക് എത്തിക്കുമെന്നായിരുന്നു പുടിന്റെ പ്രതികരണം. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും കൃത്യമായി പ്രവചിക്കാൻ പ്രയാസമാണ്. സംഘർഷം അന്താരാഷ്ട്ര ലോജിസ്റ്റിക്സ്, ഉത്പാദന, വിതരണ ശൃംഖലകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്ന് പുടിൻ പറഞ്ഞു. അതേസമയം റഷ്യയുടെ പിന്തുണയ്ക്ക് ഇറാൻ…
Read Moreഅബുദാബിയിൽ ഇറാന്റെ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് മരണം
അബുദാബി: ഇറാന്റെ മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് രണ്ടുപേർ മരിച്ചു. അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിലുണ്ടായ സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഇറാനിൽ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിരുന്നു. എന്നാൽ തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും സൈന്യം ആകാശത്തുവെച്ച് തന്നെ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു
Read Moreഹോർമുസിൽ ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഇറാൻ
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, ആഗോള ഊർജ വിപണിയിൽ നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളെയാണ് ഇറാൻ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും പല രാജ്യങ്ങളിലും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇറാൻ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുന്നത്. ഇറാനോടു ശത്രുത പുലർത്താത്ത രാജ്യങ്ങളിലെ കപ്പലുകൾക്കു കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് കടലിടുക്കിലൂടെ സഞ്ചരിക്കാമെന്ന് ഇറാൻ അറിയിച്ചു. അതേസമയം, ഗ്യാസ് കയറ്റിവന്ന രണ്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് പിന്നിട്ടതായും ഇന്ത്യൻ ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു.അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്നു സുരക്ഷാഫീസായി ടോൾ ഈടാക്കാനുള്ള നീക്കവും ഇറാൻ പാർലമെന്റ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട…
Read More