കാബൂൾ: അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥയെ അടിമുടിമാറ്റി താലിബാൻ ഭരണകൂടം പുതിയ ക്രിമിനൽ നടപടിക്രമം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സദ ഒപ്പിട്ട പുതിയ നിയമം, ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കുകയും ഓരോ വിഭാഗത്തിനും വ്യത്യസ്ത ശിക്ഷകൾ നിശ്ചയിക്കുകയും ചെയ്യുന്നു. ഇതോടെ അഫ്ഗാനിൽ പൗരവകാശവും സമത്വവും ഇല്ലാതാകുകയാണ്. സാമൂഹിക വിഭജനംപുതിയ നിയമപ്രകാരം അഫ്ഗാൻ സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നു:മതപണ്ഡിതർ (ഉലമ/മുല്ലമാർ)- ഇവർ കുറ്റം ചെയ്താൽ “ഉപദേശം’ നൽകി വിട്ടയക്കും. ഇവർക്കു നിയമത്തിനു മുന്നിൽ പൂർണ പരിരക്ഷ. എത്ര വലിയ കുറ്റമാണെങ്കിലും ഇവർ ശിക്ഷാനടപടികൾക്ക് അതീതരമാണ്.ഉന്നത കുലജാതർ (അഷ്റഫ്)- ഇവർക്ക് കോടതിയിൽ ഹാജരാകാൻ സമ്മൻസ് നൽകുകയും തുടർന്ന് ഉപദേശിക്കുകയും ചെയ്യും. മധ്യവർഗം- ഇവർ ചെയ്യുന്ന കുറ്റങ്ങൾക്കു തടവുശിക്ഷ ലഭിക്കും.താഴ്ന്ന വിഭാഗം- പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ഈ വിഭാഗത്തിനു തടവുശിക്ഷയ്ക്കു പുറമെ അതിക്രൂരമായ ശാരീരിക ശിക്ഷകളും (ചാട്ടവാറടി ഉൾപ്പെടെ) ലഭിക്കും. തിരിച്ചുവരുന്നു അടിമത്തംഅന്താരാഷ്ട്രതലത്തിൽ കർശനമായി…
Read MoreCategory: NRI
തണുപ്പകറ്റാൻ ട്രക്കിൽ ഹീറ്ററിട്ട് കിടന്നുറങ്ങി; ഇരുപത്തെട്ടുകാരന് ഫുജൈറയില്‍ ദാരുണാന്ത്യം
കോഴിക്കോട്: വടകര സ്വദേശിക്ക് ഒമാനിലെ ഫുജൈറയില്‍ ദാരുണാന്ത്യം. വടകര വള്ളിക്കാട്ട് സ്വദേശി അന്‍സാര്‍(28) ആണ് ഫുജൈറയില്‍ ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന്‍ ഹീറ്ററിട്ട് കിടന്നുറങ്ങിയതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അൻസാറിന്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രെക്കിനകത്ത് കണ്ടെത്തിയത്. ഫുജൈറയിലെ മസാഫിയിലാണ് സംഭവം. ട്രക്കിനുള്ളിൽ കിടന്നുറങ്ങിയ അൻസാർ തണുപ്പകറ്റാന്‍ പ്രവര്‍ത്തിപ്പിച്ച ഹീറ്ററിന്റെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്‍സാറിന്റെ മൃതദേഹം മസാഫി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും.
Read Moreയുഎസിൽ കനത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയും; താപനില മൈനസ് 31 ഡിഗ്രി
ന്യൂയോർക്ക്: യുഎസിന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ശക്തമായ ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും 30 പേർ മരിച്ചു. ചില മേഖലകൾ കനത്ത മഞ്ഞുപാളികൾ കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. പല വീടുകളിലും വൈദ്യുതി മുടങ്ങിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. അർക്കൻസാസ് മുതൽ ന്യൂ ഇംഗ്ലണ്ട് വരെ ഒരടിയിലധിക്കം കനത്തിൽ മഞ്ഞുവീണു. പിറ്റ്സ്ബർഗിൽ 20 ഇഞ്ചോളം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും താപനില മൈനസ് 31 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന നിലയിലാണ്. ന്യൂയോർക്കിൽ മാത്രം എട്ട് പേരെ കൊടുംതണുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മാത്രമല്ല, മഞ്ഞുനീക്കുന്ന യന്ത്രങ്ങൾ തട്ടിയും അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read Moreദക്ഷിണ കൊറിയൻ ഉത്പന്നങ്ങൾക്കുമേൽ നികുതി വർധിപ്പിക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങൾക്കുമേലുള്ള തീരുവ 25 ശതമാനമായി ഉയർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയ കഴിഞ്ഞ വർഷം വാഗ്ദാനം നല്കിയ വ്യാപാര കരാർ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വാഹനങ്ങൾ, തടി, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഉത്പന്നങ്ങളുടെ നികുതി 15 ശതമാനത്തിൽ നിന്ന് 25 ആയി ഉയർത്തുമെന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. അതേസമയം, നികുതി വർധിപ്പിക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഈ വിഷയത്തിൽ വാഷിംഗ്ടണുമായി അടിയന്തര ചർച്ചകൾ നടത്താൻ താല്പര്യപ്പെടുന്നുവെന്നുമാണ് ദക്ഷിണ കൊറിയയുടെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ഒക്ടോബറിലാണ് ധാരണയിലെത്തിയത്. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയ യുഎസിൽ 350 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിൽ ഒരു ഭാഗം കപ്പൽ നിർമാണ മേഖലയിലേക്കാണ് നിശ്ചയിച്ചിരുന്നത്. തൊട്ടടുത്ത മാസം ദക്ഷിണ കൊറിയ കരാർ അംഗീകരിക്കുന്ന…
Read Moreചരിത്രപരമായ ചുവടുവയ്പ്; ഇന്ത്യ- ഇയു സ്വതന്ത്ര വ്യാപാര കരാർ ഇന്ന്
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള നിർണയക സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഇന്ന് ഒപ്പിടും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ആഗോളതലത്തിൽ സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ് ഈ ചരിത്ര കരാർ.രാവിലെ 11:10ന് രാജ്ഘട്ടിലെ പുഷ്പാർച്ചനയോടെയാണ് ഉച്ചകോടിയിലെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുന്നത്. 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുത്ത യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും. ഹൈദരാബാദ് ഹൗസിലാണ് ചർച്ച. ഉച്ചയ്ക്ക് ഒന്നരയോടെ സംയുക്ത വാർത്താ സമ്മേളനം നടക്കും. വൈകുന്നേരം രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തും. പ്രധാന സവിശേഷതകൾ കരാർ സാധ്യമായാൽ വിപണിയിൽ വമ്പൻ കുതിപ്പാണുണ്ടാകുക.…
Read Moreയുഎസിൽ ഇന്ത്യക്കാരി ഉൾപ്പെടെ നാല് പേരെ വെടിവച്ചു കൊന്നു; യുവതിയുടെ ഭർത്താവ് അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി: യുഎസിലെ ജോർജിയയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ വെടിവയ്പിൽ ഇന്ത്യക്കാരിയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്വിൽ നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വിജയ് കുമാറാണ് ഇയാളുടെ ഭാര്യ മീനു ഡോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരെ കൊലപ്പെടുത്തിയത്. ഇവരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്ന് അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. അറ്റ്ലാന്റ സ്വദേശിയായ വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് വീട്ടിൽ മൂന്നു കുട്ടികളുണ്ടായിരുന്നു. വെടിവയ്പ് നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്. ഇതിലൊരു കുട്ടി എമർജൻസി സർവീസിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. വിജയ് കുമാറിനെതിരെ കൊലപാതകം, കുട്ടികളോടുള്ള ക്രൂരത ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി.
Read Moreഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര ചർച്ച സമാപനം ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും
ന്യൂഡൽഹി: എല്ലാ വ്യാപാര ഇടപാടുകളുടെയും മാതാവ് (മദർ ഓഫ് ഓൾ ഡീൽസ്) എന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചർച്ചകൾ സമാപിച്ചതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി രാജ്യത്തെത്തുന്ന യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോണ്‍ ഡെർ ലെയ്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക. യൂറോപ്പിൽനിന്നുള്ള കാറുകൾക്കും വൈനിനും ഇന്ത്യ കുറഞ്ഞ തീരുവകൾ നൽകുമെന്നതും പകരമായി ഇന്ത്യയിൽനിന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കും തുണിത്തരങ്ങൾക്കും രാസവസ്തു മേഖലകൾക്കും യൂറോപ്പ് വലിയ വിപണി തുറന്നുകൊടുക്കുന്നതുമാണ് കരാറിന്റെ പ്രധാന വ്യവസ്ഥകൾ.നാളെമുതൽ ബുധനാഴ്ച വരെ യൂറോപ്യൻ യൂണിയന്റെ സഹഅധ്യക്ഷതയിൽ ഇന്ത്യ നടത്തുന്ന ഉച്ചകോടിക്കിടയിലായിരിക്കും പ്രഖ്യാപനമുണ്ടാകുക. ചർച്ചകൾക്ക് പര്യവസാനം കുറിക്കപ്പെട്ടുവെന്ന പ്രഖ്യാപനം ഉണ്ടായിക്കഴിഞ്ഞാലും യൂറോപ്യൻ പാർലമെന്റ് കരാർ അന്തിമമാക്കാനും അംഗീകരിക്കാനും കുറഞ്ഞത് ഒരു വർഷമെങ്കിലും എടുത്തേക്കാം. കരാർ പ്രാബല്യത്തിലായിക്കഴിഞ്ഞാൽ അമേരിക്കയുടെ 50 ശതമാനം…
Read More‘ചൈന കാനഡയെ വിഴുങ്ങും’: കാർണിക്ക് മുന്നറിയിപ്പുമായി ട്രംപ്
വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡിൽ അമേരിക്ക വിഭാവനം ചെയ്ത “ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ പദ്ധതിക്കെതിരേ നിലപാടെടുത്ത കാനഡയ്ക്കെതിരേ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് നൽകുന്ന സുരക്ഷാ കവചത്തേക്കാൾ ചൈനയുമായുള്ള സാമ്പത്തിക ബന്ധത്തിന് കാനഡ മുൻഗണന നൽകുന്നത് അപകടകരമാണെന്നും ഒരു വർഷത്തിനുള്ളിൽ ചൈന കാനഡയെ “വിഴുങ്ങുമെന്നും’ ട്രംപിന്റെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് കാനഡയ്ക്കെതിരേ ആഞ്ഞടിച്ചത്. കാനഡയെക്കൂടി സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് “ഗോൾഡൻ ഡോം’ പദ്ധതിയെന്നും എന്നാലതു നിരസിച്ച് ചൈനയുമായുള്ള വ്യപാരബന്ധത്തിനാണ് അവർക്കു താത്പര്യമെന്നും ട്രംപ് പരിഹസിച്ചു. ഗ്രീൻലാൻഡും മിസൈൽ പ്രതിരോധവുംഗ്രീൻലാൻഡ് കേന്ദ്രീകരിച്ച് അമേരിക്ക നടപ്പാക്കാൻ ലക്ഷ്യമിടുന്ന ബൃഹത്തായ മിസൈൽ പ്രതിരോധ സംവിധാനമാണ് “ഗോൾഡൻ ഡോം’. എന്നാൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ പദ്ധതിയെ എതിർത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ യുഎസ് സ്വീകരിക്കുന്ന കർശനമായ…
Read Moreഗ്രോക്ക് എഐ: സ്ത്രീകളുടേയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്ഫോമിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ ഉപയോഗിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും ലൈംഗികാതിപ്രസരമുള്ള 30 ലക്ഷത്തിലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടതായി അന്വേഷണ റിപ്പോര്‍ട്ട്. ‘സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിജിറ്റല്‍ ഹേറ്റ്’ എന്ന സംഘടനയുടേതാണ് റിപ്പോര്‍ട്ട്. ഗ്രോക്കിന്റെ സുരക്ഷാ മാനദണ്ഡങ്ങളിലെ പാളിച്ചകള്‍ കാരണമാണ് ഉപയോക്താക്കള്‍ക്ക് ഇത്തരം അശ്ലീലകരവും ഹാനികാരകവുമായ ദൃശ്യങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മോശം ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നതാണ് ഏറ്റവും ഗുരുതരമായ വീഴ്ചയെന്നും റിപ്പോര്‍ട്ടിലുണ്ട്. മറ്റ് പ്രമുഖ എഐ പ്ലാറ്റ്ഫോമുകളായ ഓപ്പണ്‍ എഐ, ഗൂഗിള്‍ ജെമിനി എന്നിവ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇലോണ്‍ മസ്ക് മുന്നോട്ടുവെക്കുന്ന ‘പരിധിയില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം’ എന്ന നയം ഗ്രോക്കിനെ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ…
Read Moreപരിശോധനയ്ക്കിടെ പുരുഷന്മാരുടെ ശുചിമുറിക്കു സമീപത്തേക്ക് മാറാൻ പറഞ്ഞു: മറ്റാരും കാണുന്നില്ലത് ഉറപ്പുവരുത്തി യുവതിയുടെ ശരീരത്തിൽ സ്പർശിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു; വിമാനത്താവള ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ബംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ദക്ഷിണ കൊറിയൻ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രൗണ്ട് സ്റ്റാഫ് അറസ്റ്റിൽ. സ്വകാര്യ വിമാനക്കമ്പനിയുടെ താത്കാലിക ജീവനക്കാരനായ മുഹമ്മദ് അഫാൻ അഹമ്മദാണ് (25) അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ദക്ഷിണ കൊറിയയിലേക്കുള്ള വിമാനത്തിൽ കയറുന്നതിനു മുമ്പ് ടെർമിനൽ രണ്ടിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് ജീവനക്കാരൻ പീഡിപ്പിച്ചതെന്ന് പറയുന്നു. ബാഗിൽനിന്ന് ബീപ് ശബ്ദം വരുന്നുണ്ടെന്നു പറഞ്ഞ് പുരുഷന്മാരുടെ ശുചിമുറിക്കു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറാൻ ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇവിടെവച്ച് ഇയാൾ പലതവണ മോശമായി ശരീരത്തിൽ സ്പർശിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തായി യുവതി പരാതിയിൽ പറയുന്നു. താൻ എതിർത്തപ്പോൾ ഇയാൾ സ്ഥലംവിട്ടു. യുവതി ഉടൻതന്നെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. ദക്ഷിണ കൊറിയൻ ടിവി ചാനലിന് തന്റെ ദുരനുഭവം വിവരിച്ച്…
Read More