ക്രി​മി​ന​ൽ മാ​ഫി​യ; പാ​ക്കി​സ്ഥാ​നി​ക​ളെ കൂ​ട്ട​ത്തോ​ടെ നാ​ടു​ക​ടത്തി സൗ​ദി, ​യു​എ​ഇ

ദു​ബാ​യ്/​റി​യാ​ദ്: വി​ദേ​ശ​ത്ത് സം​ഘ​ടി​ത ഭി​ക്ഷാ​ട​ന​വും കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​ർ​ക്കെ​തി​രേ സൗ​ദി അ​റേ​ബ്യ​യും യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സും ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി. ഈ ​വ​ർ​ഷം യാ​ച​ക​വൃ​ത്തി ആ​രോ​പി​ച്ച് സൗ​ദി അ​റേ​ബ്യ മാ​ത്രം 24,000 പാ​ക്കി​സ്ഥാ​നി​ക​ളെ നാ​ടു​ക​ട​ത്തി. രാ​ജ്യ​ത്തു പ്ര​വേ​ശി​ച്ച​ശേ​ഷം ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ടെ​ന്ന കേ​സു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പാ​ക് പൗ​ര​ന്മാ​ർ​ക്ക് വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും ചെ​യ്തു. അ​തേ​സ​മ​യം, സൗ​ദി​യു​ടെ​യും യു​എ​ഇ​യു​ടെ​യും ന​ട​പ​ടി​ക​ൾ പാ​ക്കി​സ്ഥാ​ന്‍റെ അ​ന്താ​രാ​ഷ്ട്ര പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് പാ​ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.2025ൽ ​പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നെ​ത്തി​യ 66,154 യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് പി​ടി​കൂ​ടു​ക​യും തി​രി​ച്ച​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഭി​ക്ഷാ​ട​ന​ക്കു​റ്റം ചു​മ​ത്തി സൗ​ദി ഈ ​വ​ർ​ഷം 24000, ദു​ബാ​യ് 6000, അ​സ​ർ​ബൈ​ജാ​ൻ 2,500 പാ​ക്കി​സ്ഥാ​നി​ക​ളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. സൗ​ദി​യി​ലേ​ക്കു ക​ട​ക്കാ​ൻ ഭി​ക്ഷാ​ട​ക​ർ ഉം​റ വീ​സ​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ റി​യാ​ദ് പാ​കി​സ്ഥാ​നോ​ട് ക​ഴി​ഞ്ഞ​വ​ർ​ഷം ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പാ​കി​സ്ഥാ​നി ഉം​റ, ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് സൗ​ദി മ​ത​കാ​ര്യ​മ​ന്ത്രാ​ല​യം…

Read More

വം​ശീ​യ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ചാൽ കർശന നടപടിയെന്ന് ഓ​സ്ട്രേ​ലി​യ

കാ​ൻ​ബ​റ: രാജ്യത്ത് വം​ശീ​യ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വർക്കെതിരേ ശക്തമായ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഓ​സ്ട്രേ​ലി​യൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ൽ​ബ​നീ​സ്.ബോണ്ടി ബീച്ചിൽ യ​ഹൂ​ദർക്കെതിരേ ഭീ​ക​രാ​ക്ര​മ​ണം നടന്നതി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. വി​ദ്വേ​ഷം, ഭി​ന്ന​ത, മൗ​ലി​ക​വാ​ദം എ​ന്നി​വ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ നേ​രി​ടാ​നാ​യി പ്ര​ത്യേ​ക നി​യ​മ​ങ്ങ​ളു​ണ്ടാ​ക്കും. വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു വീ​സ നി​ഷേ​ധി​ക്കാ​നു​ള്ള അ​ധി​കാ​രം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കു ന​ല്കും. വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ങ്ങ​ളി​ൽ യ​ഹൂ​ദ​വി​രു​ദ്ധ​ത ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി ടാ​സ്ക് ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ക്കും. അ​ക്ര​മ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന പു​രോ​ഹി​ത​രി​ൽ​നി​ന്നും നേ​താ​ക്ക​ളി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും നി​യ​മ​ത്തി​ലു​ണ്ടാ​കും. ഓ​സ്ട്രേ​ലി​യ​യി​ലെ ഓ​രോ യ​ഹൂ​ദ​നും സു​ര​ക്ഷാ​ബോ​ധ​ത്തോ​ടെ ജീ​വി​ക്കാ​നും ബ​ഹു​മാ​നം ല​ഭി​ക്കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ആ​ൽ​ബ​നീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഞാ​യ​റാ​ഴ്ച സി​ഡ്നി​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ യ​ഹൂ​ദ ആ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ക്കാ​ര​നാ​യ സാ​ജി​ദ് അ​ക്ര​മും ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ത്വ​മു​ള്ള മ​ക​ൻ ന​വീ​ദ് അ​ക്ര​മും ചേ​ർ​ന്നു ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 15 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. യ​ഹൂ​ദ​വി​രു​ദ്ധ​ത ത​ട​യാ​നാ​യി ജൂ​ലൈ​യി​ൽ മു​ന്നോ​ട്ടു​വ​ച്ച റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്ന​താ​യും ആ​ൽ​ബ​നീ​സ്…

Read More

‌‌ഗാ​സ സ​മാ​ധാ​ന​സേ​ന: പാ​ക്കി​സ്ഥാ​നെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ട്രം​പ്; പ്ര​തി​സ​ന്ധി​യി​ൽ മു​നീ​ർ

ന്യൂ​ഡ​ൽ​ഹി: സ​മാ​ധാ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗാ​സ​യി​ൽ വി​ന്യ​സി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര സേ​ന​യി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തെ പ​ങ്കാ​ളി​യാ​ക്കാ​ൻ യു​എ​സ് ശ്ര​മം. ഇ​ക്കാ​ര്യ​ത്തി​ൽ പാ​ക് പ​ട്ടാ​ള​മേ​ധാ​വി അ​സിം മു​നി​റീ​നു​മേ​ൽ ട്രം​പ് സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. അ​ന്താ​രാ​ഷ്ട്ര​മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം, ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം പാ​ക് ജ​ന​ത​യു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​നി​ട​യാ​ക്കു​മെ​ന്ന പ്ര​തി​സ​ന്ധി മു​നീ​ർ നേ​രി​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. സം​യു​ക്ത സേ​നാ മേ​ധാ​വി​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട് പാ​ക്കി​സ്ഥാ​നി​ലെ ഏ​റ്റ​വും വ​ലി​യ അ​ധി​കാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യ മു​നീ​ർ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി മാ​റി ഗാ​സ​വി​ഷ​യം. വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ മു​നീ​ർ വാ​ഷിം​ഗ്ട​ണി​ലെ​ത്തി പ്ര​സി​ഡ​ന്‍റ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ആ​റാ​ഴ്ച​യ്ക്കി​ടെ ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് മു​നീ​ർ ട്രം​പി​നെ കാ​ണു​ന്ന​ത്. അ​തേ​സ​മ​യം, ഇ​സ്ര​യേ​ലി​നെ​യും അ​മേ​രി​ക്ക​യെ​യും എ​തി​ർ​ക്കു​ന്ന പാ​ക്കി​സ്ഥാ​നി​ലെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​സിം മു​നീ​റി​നോ​ടു ശ​ത്രു​ത​യു​ള്ള, ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ തെ​ഹ്‌​രി​ക്…

Read More

വെ​ന​സ്വേ​ല​യെ വ​ള​ഞ്ഞ് യു​എ​സ് ക​പ്പ​ലു​ക​ൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ന​സ്വേ​ല​ൻ എ​ണ്ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് സ​ന്പൂ​ർ​ണ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച് യു​എ​സ്. വെ​ന​സ്വേ​ല​യി​ലേ​ക്കു പോ​കു​ന്ന​തും അ​വി​ടെ​നി​ന്നു വ​രു​ന്ന​തു​മാ​യ എ​ല്ലാ ടാ​ങ്ക​റു​ക​ളും ത​ട​യാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യും പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. വെ​ന​സ്വേ​ല​യെ ക​പ്പ​ൽ​പ്പ​ട വ​ള​ഞ്ഞ​താ​യും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. വെ​ന​സ്വേ​ല​യി​ലെ നി​ക്കോ​ളാ​സ് മ​ഡു​റോ ഭ​ര​ണ​കൂ​ട​ത്തെ അ​മേ​രി​ക്ക തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​മാ​യി മു​ദ്ര​കു​ത്തി​യി​ട്ടു​ള്ള​താ​ണ്. തീ​വ്ര​വാ​ദം, മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത്, മ​നു​ഷ്യ​ക്ക​ട​ത്ത് എ​ന്നി​വ​യ്ക്കു പു​റ​മേ മ​ഡു​റോ ഭ​ര​ണ​കൂ​ടം അ​മേ​രി​ക്ക​ൻ ആ​സ്തി​ക​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​താ​യും ട്രം​പ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു. വെ​ന​സ്വേ​ല​യി​ൽ​നി​ന്ന് ഏ​ഷ്യ​യി​ലേ​ക്ക് എ​ണ്ണ​യു​മാ​യി പു​റ​പ്പെ​ട്ട ടാ​ങ്ക​ർ അ​മേ​രി​ക്ക​ൻ സേ​ന പി​ടി​ച്ചെ​ടു​ത്ത് ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴാ​ണു ട്രം​പ് പു​തി​യ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മോ​ഷ്ടി​ച്ച എ​ണ്ണ​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ഉ​പ​യോ​ഗി​ച്ച് മ​ഡു​റോ ഭ​ര​ണ​കൂ​ടം മ​യ​ക്കു​മ​രു​ന്ന് ടൂ​റി​സം, മ​നു​ഷ്യ​ക്ക​ട​ത്ത്, കൊ​ല​പാ​ത​കം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി​യ കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യും ട്രം​പ് ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ട്രം​പി​ന്‍റെ ഭീ​ഷ​ണി ത​ള്ളി​ക്ക​ള​യു​ന്ന​താ​യി വെ​ന​സ്വേ​ല പ്ര​തി​ക​രി​ച്ചു.…

Read More

യു​എ​സ് സ​മാ​ധാ​ന​പ​ദ്ധ​തി അം​ഗീ​ക​രി​ച്ച് യു​ക്രെ​യ്ൻ

കീ​വ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​വ​ച്ച റ​ഷ്യ-​യു​ക്ര​യ്ൻ സ​മാ​ധാ​ന​പ​ദ്ധ​തി അം​ഗീ​ക​രി​ച്ച് യു​ക്ര​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി. സ​മാ​ധാ​ന​ക്ക​രാ​ർ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ന്തി​മ​മാ​ക്കു​മെ​ന്ന് സെ​ല​ൻ​സ്കി പ​റ​ഞ്ഞു. ജ​ർ​മ​ൻ ത​ല​സ്ഥാ​ന​മാ​യ ബ​ർ​ലി​നി​ൽ യു​എ​സ് അ​ധി​കൃ​ത​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച ക​ര​ട് സ​മാ​ധാ​ന പ​ദ്ധ​തി പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് സെ​ലെ​ൻ​സ്‌​കി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. ച​ർ​ച്ച​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ അ​ന്തി​മ​മാ​ക്കി​യ​തി​നു​ശേ​ഷം യു​എ​സ് അ​ധി​കൃ​ത​ർ ക​ര​ട് സ​മാ​ധാ​ന പ​ദ്ധ​തി റ​ഷ്യ​യു​മാ​യി പ​ങ്കു​വ​യ്ക്കും. എ​ന്നാ​ൽ, റ​ഷ്യ അ​ധി​നി​വേ​ശം ന​ട​ത്തി​യ യു​ക്രെ​യ്ൻ പ്ര​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ക​യാ​ണെ​ന്നും സെ​ല​ൻ​സ്കി പ​റ​ഞ്ഞു. യു​എ​സ് ത​യാ​റാ​ക്കി​യ സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ ഏ​ക​ദേ​ശം 90 ശ​ത​മാ​നം സം​ബ​ന്ധി​ച്ച് യു​ക്രെ​യ്നും യൂ​റോ​പ്പും സ​മ​വാ​യ​ത്തി​ലാ​യെ​ന്ന് അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.ഡോ​ൺ​ബാ​സി​ന്‍റെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്തി​നു​മേ​ലു​ള്ള മോ​സ്കോ​യു​ടെ നി​യ​ന്ത്ര​ണം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സെ​ല​ൻ​സ്‌​കി ആ​വ​ർ​ത്തി​ച്ചു. അ​മേ​രി​ക്ക വി​ട്ടു​വീ​ഴ്ച​യ്ക്കു ശ്ര​മി​ക്കു​ക​യാ​ണ്. ഡോ​ൺ​ബാ​സി​ൽ സ്വ​ത​ന്ത്ര സാ​മ്പ​ത്തി​ക മേ​ഖ​ല​യാ​ണ് അ​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​സ്വ​ത​ന്ത്ര…

Read More

ലു​ത്ര സ​ഹോ​ദ​ര​ന്മാ​രെ ഉ​ട​ൻ ഇ​ന്ത്യ​ക്ക് കൈ​മാ​റി​യേ​ക്കി​ല്ല

ബാ​ങ്കോ​ക്ക്: ഗോ​വ നി​ശാ​ക്ല​ബ് ദു​ര​ന്ത​ത്തി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ ലു​ത്ര സ​ഹോ​ദ​ര​ന്മാ​രെ താ​യ്‌​ല​ൻ​ഡ് ഉ​ട​ൻ ഇ​ന്ത്യ​ക്കു കൈ​മാ​റി​യേ​ക്കി​ല്ല. ഗൗ​ര​വ് ലു​ത്ര​യു​ടെ​യും സൗ​ര​ഭ് ലു​ത്ര​യു​ടെ​യും കേ​സ് താ​യ് കോ​ട​തി പ​രി​ശോ​ധി​ക്കും. ബാ​ങ്കോ​ക്ക് കോ​ട​തി അ​ടു​ത്ത ന​ട​പ​ടി തീ​രു​മാ​നി​ക്കു​മെ​ന്ന് താ​യ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ‌ ദു​ര​ന്ത​ത്തി​നു പി​ന്നാ​ലെ താ​യ്‌​ല​ൻ​ഡി​ലേ​ക്കു ക​ട​ന്ന ലു​ത്ര സ​ഹോ​ദ​ര​ന്മാ​രെ ഇ​ന്ത്യ​ൻ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഫു​ക്ക​റ്റി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി ഇ​വ​ർ​ക്കെ​തി​രാ​യ എ​ല്ലാ രേ​ഖ​ക​ളും താ​യ്‌​ല​ൻ​ഡി​നു കൈ​മാ​റു​ക​യും ചെ​യ്തു. പ്ര​തി​ക​ളെ കൈ​മാ​റ​ണ​മെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ബാ​ങ്കോ​ക്കി​ലെ പ്രാ​ദേ​ശി​ക കോ​ട​തി ഇ​വ​രു​ടെ കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​ടി​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​കും കോ​ട​തി ന​ട​പ​ടി​യെ​ടു​ക്കു​ക എ​ന്നാ​ണ​റി​യു​ന്ന​ത്. ലു​ത്ര സ​ഹോ​ദ​ര​ന്മാ​ർ​ക്കാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ജാ​വേ​ദ് മി​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക സം​ഘം ബ​ങ്കോ​ക്കി​ലെ​ത്തി​യി​ട്ടു​ണ്ട്. നി​യ​മ​പ​ര​വും ന​യ​ത​ന്ത്ര​പ​ര​വു​മാ​യ പ​രി​ഗ​ണ​ന​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ൽ ഇ​രു​വ​രും ഉ​ട​ൻ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് എം​ബ​സി വൃ​ത്ത​ങ്ങ​ൾ…

Read More

മൊ​റോ​ക്കോ​യി​ൽ മി​ന്ന​ൽ​പ്ര​ള​യം; 37 പേ​ർ മ​രി​ച്ചു

റ​ബാ​ത്ത്: ​മൊ​റോ​ക്കോ​യി​ലെ സാ​ഫി പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ 37 പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണു ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഒ​ട്ടേ​റെ വീ​ടു​ക​ളും ക​ട​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. കാ​റു​ക​ൾ ഒ​ഴു​കി​പ്പോ​യി. 14 പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും മൊ​റോ​ക്ക​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​ഴു വ​ർ​ഷം വ​ര​ൾ​ച്ച നേ​രി​ട്ട മൊ​റോ​ക്കോ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ക്കു​റി ക​ന​ത്ത മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യു​മാ​ണ്.

Read More

ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും ഭാ​ര്യ​യും മ​രി​ച്ച നി​ല​യി​ൽ: കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം

ലോ​സ് ആ​ഞ്ച​ല​സ്: ​ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ റോ​ബ് റെ​യ്ന​ർ (78), ഭാ​ര്യ മി​ഷേ​ൽ (68) എ​ന്നി​വ​രെ ലോ​സ് ആ​ഞ്ച​ല​സ് ന​ഗ​ര​ത്തി​ലെ വ​സ​തി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​മെ​ന്ന സം​ശ​യ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സെ​ലി​ബ്രി​റ്റി​ക​ൾ താ​സ​മി​ക്കു​ന്ന ബ്രെ​ന്‍റ്‌​വു​ഡ് മേ​ഖ​ല​യി​ലെ വ​സ​തി​ക്കു​ള്ളി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി​യാ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്രി​ൻ​സ​സ് ബ്രൈ​ഡ്, ദി​സ് ഈ​സ് സ്പൈ​ന​ൽ ടാ​പ്, വെ​ൻ ഹാ​രി മെ​റ്റ് സ​ള്ളി, മി​സെ​റി, എ ​ഫ്യൂ ഗു​ഡ് മെ​ൻ തു​ട​ങ്ങി​യ​വ​യാ​ണു റോ​ബ് റെ​യ്ന​ർ സം​വി​ധാ​നം ചെ​യ്ത പ്ര​മു​ഖ സി​നി​മ​ക​ൾ.

Read More

ജ​നാ​ധി​പ​ത്യ നേ​താ​വ് ജി​മ്മി ലാ​യ് കു​റ്റ​ക്കാ​ര​നെ​ന്ന് ഹോ​ങ്കോം​ഗ് കോ​ട​തി

ഹോ​ങ്കോം​ഗ്: ​ഹോ​ങ്കോം​ഗി​ലെ ജ​നാ​ധി​പ​ത്യ​വാ​ദി നേ​താ​വും മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യു​മാ​യ ജി​മ്മി ലാ​യി​ക്കെ​തി​രേ കോ​ട​തി​വി​ധി. വി​ദേ​ശ​ശ​ക്തി​ക​ളു​മാ​യി ചേ​ർ​ന്ന് ചൈ​ന​യ്ക്കും ഹോ​ങ്കോം​ഗി​നും എ​തി​രേ പ്ര​വ​ർ​ത്തി​ച്ചു, സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ത്ര​ത്തി​ലൂ​ടെ ദേ​ശ​ദ്രോ​ഹ ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ തെ​ളി​ഞ്ഞ​താ​യി ഹോം​ങ്കോം​ഗ് കോ​ട​തി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി. ശി​ക്ഷ അ​ടു​ത്ത​വ​ർ​ഷം ആ​ദ്യം വി​ധി​ക്കു​മെ​ന്നാ​ണു സൂ​ച​ന. ജീ​വ​പ​ര്യ​ന്തം ല​ഭി​ച്ചേ​ക്കും. ഹോ​ങ്കോം​ഗി​നെ വ​രു​തി​യി​ലാ​ക്കാ​ൻ ചൈ​ന കൊ​ണ്ടു​വ​ന്ന ദേ​ശീ​യ​സു​ര​ക്ഷാ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു ജി​മ്മി ലാ​യി​യെ വി​ചാ​ര​ണ ചെ​യ്ത​ത്. എ​ഴു​പ​ത്തെ​ട്ടു വ​യ​സു​ള്ള അ​ദ്ദേ​ഹം 2020 മു​ത​ൽ ജ​യി​ലി​ലാ​ണ്. ശ​ത​കോ​ടീ​ശ്വ​ര​നാ​യ ജി​മ്മി ലാ​യ് ചൈ​ന​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​നാ​ണ്. 2019ൽ ​ഹോ​ങ്കോം​ഗി​ൽ ചൈ​ന​യ്ക്കെ​തി​രേ ന​ട​ന്ന ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​പ്പി​ൾ ഡെ​യ്‌​ലി പ​ത്ര​ത്തി​ലൂ​ടെ ചൈ​ന​യ്ക്കും ഹോ​ങ്കോം​ഗി​നും മേ​ൽ പാ​ശ്ചാ​ത്യ ഉ​പ​രോ​ധം ചു​മ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കോ​ട​തി ക​ണ്ടെ​ത്തി. പ​ത്രം പി​ന്നീ​ട് പൂ​ട്ടി​യി​രു​ന്നു. ജി​മ്മി ലാ​യി ബ്രി​ട്ടീ​ഷ് പൗ​ര​നാ​ണെ​ങ്കി​ലും ചൈ​ന സ്വ​ന്തം പൗ​ര​നാ​യി​ട്ടാ​ണു ക​രു​തു​ന്ന​ത്.…

Read More

സി​ഡ്നി ഭീ​ക​രാ​ക്ര​മ​ണം: ല​ക്ഷ്യം ജൂ​ത​ർ‌; 16 പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ തീ​വ്ര​വാ​ദി​ക​ൾ അ​ച്ഛ​നും മ​ക​നും

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ലെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യു​ള്ള ന​ഗ​ര​മാ​യ സി​ഡ്‌​നി​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ ഹ​നു​ക്ക ആ​ഘോ​ഷ​ത്തി​നി​ടെ 16 പേ​രെ വെ​ടി​വ​ച്ചു​കൊ​ന്ന​ത് 50-ഉം 24-​ഉം പ്രാ​യ​മു​ള്ള അ​ച്ഛ​നും മ​ക​നു​മാ​ണെ​ന്ന് ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് പോ​ലീ​സ്. സി​ഡ്‌​നി​യി​ലെ ജൂ​ത​സ​മൂ​ഹ​ത്തെ ല​ക്ഷ്യ​മി​ട്ടു ന​ട​ന്ന വെ​ടി​വ​യ്പ് ഭീ​ക​രാ​ക്ര​മ​ണ​മാ​യി പ്ര​ഖ്യാ​പി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഭീ​ക​ര​രാ​യ സാ​ജി​ദ് അ​ക്രം, ന​വീ​ദ് അ​ക്രം എ​ന്നി​വ​ർ അ​ച്ഛ​നും മ​ക​നു​മാ​ണ്. സാ​ജി​ദ് അ​ക്ര​ത്തെ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു പോ​ലീ​സ് വ​ധി​ച്ചി​രു​ന്നു. ന​വീ​ദ് അ​ക്രം ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ക്ര​മി​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തി​ന​ടു​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കി​യെ​ന്നും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. സാ​ജി​ദ് അ​ക്ര​ത്തി​ന് തോ​ക്ക് ലൈ​സ​ൻ​സ്ആ​ക്ര​മ​ണ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ പ​ടി​ഞ്ഞാ​റ​ൻ സി​ഡ്‌​നി​യി​ലെ ബോ​ണി​റി​ഗ്, കാം​പ്സി എ​ന്നീ സ​ബ​ർ​ബു​ക​ളി​ലെ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് രാ​ത്രി​യി​ൽ റെ​യ്ഡ് ന​ട​ത്തി. ഭീ​ക​ര​ൻ സാ​ജി​ദ് അ​ക്ര​ത്തി​ന്‍റെ താ​മ​സ​സ്ഥ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു റെ​യ്ഡ്. ഇ​യാ​ൾ​ക്ക്…

Read More