അങ്കാറ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ട 115 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്തതായി തുർക്കി അറിയിച്ചു. ഇസ്താംബൂൾ നഗരത്തിലെ 124 ഇടങ്ങളിൽ റെയ്ഡ് നടത്തിയാണ് ഇവരെ പിടികൂടിയത്. തോക്കുകളും സംഘടനാ രേഖകളും കണ്ടെടുത്തു. ഐഎസ് ഭീകരർ ഈയാഴ്ച തുർക്കിയിലുടനീളം ആക്രമണം നടത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. തുർക്കിക്കു പുറത്തുള്ള ഐഎസ് പ്രവർത്തകരുമായി ഇവർ ബന്ധപ്പെട്ടിരുന്നു.
Read MoreCategory: NRI
യുഎസിൽ കനത്ത മഞ്ഞുവീഴ്ച: 1581 വിമാനങ്ങൾ റദ്ദാക്കി
വാഷിംഗ്ടൺ: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് യുഎസിൽ വ്യോമഗതാഗതം പ്രതിസന്ധിയിൽ. ഇന്നലെ വൈകുന്നേരം നാലു വരെ 1500ലധികം വിമാന സർവീസുകളാണ് വിവിധ വിമാനക്കമ്പനികൾ രാജ്യത്താകമാനം റദ്ദാക്കിയത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും മധ്യ-പടിഞ്ഞാറൻ മേഖലകളിലും ശൈത്യകാല കൊടുങ്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം വരെ 1581 വിമാനങ്ങളാണ് റദ്ദാക്കിയത്. 6883 വിമാനങ്ങൾ വൈകുകയും ചെയ്തു. ന്യൂയോർക്ക്, ചിക്കാഗോ വിമാനത്താവളങ്ങളിലാണ് വലിയ പ്രതിസന്ധി നിലനിൽക്കുന്നത്. റദ്ദാക്കിയ 785 വിമാനങ്ങളും ന്യൂയോർക്ക് വിമാനത്താവളത്തിലേക്ക് പോയതും ഇവിടെനിന്ന് പുറപ്പെട്ടതുമാണ്. ക്രിസ്മസ് യാത്രക്കാരുടെ തിരക്കേറിയ സമയത്താണ് സർവീസ് മുടങ്ങുന്നത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി. ന്യൂയോർക്ക് നഗരത്തിലടക്കം വലിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും സാരമായി ബാധിക്കുമെന്നാണു മുന്നറിയിപ്പ്.
Read Moreതെരഞ്ഞെടുപ്പ് നയിക്കാൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ മടങ്ങിയെത്തി
ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിംഗ് ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ ബംഗ്ലാദേശിൽ മടങ്ങിയെത്തി. തെരഞ്ഞെടുപ്പിൽ ബിഎൻപിയെ നയിക്കാനാണ് താരിഖിന്റെ തിരിച്ചുവരവ്. 17 വർഷത്തെ ലണ്ടൻ പ്രവാസം അവസാനിപ്പിച്ചാണ് മടങ്ങിയെത്തിയത്. ഫെബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിഎൻപിയെ നേതൃസ്ഥാനത്തുള്ള താരിഖ് അടുത്ത പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ക്രിസ്മസ് ദിനത്തിൽ ധാക്കയിൽ വിമാനമിറങ്ങിയ താരിഖിനെ സ്വാഗതം ചെയ്യാനായി പതിനായിരങ്ങളാണു കാത്തുനിന്നത്. മുതിർന്ന ബിഎൻപി നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ബംഗ്ലാ മണ്ണിൽ കാലുകുത്തുന്നതിനു മുന്‍പായി താരിഖ് ഷൂസുകൾ ഊരിമാറ്റി. “പ്രിയ ബംഗ്ലാദേശ്” എന്നു പറഞ്ഞുകൊണ്ടാണ്, വിമാനത്താവളത്തിലെ സ്വീകരണ വേദിയിൽ അദ്ദേഹം പ്രസംഗം തുടങ്ങിയത്. ജനാധിപത്യത്തിലൂന്നിയ സാന്പത്തിക ശക്തിയായ ബംഗ്ലാദേശാണ് താൻ സ്വപ്നം കാണുന്നതെന്നും സമാധാനമാണ് ബംഗ്ലാദേശിനു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര ബംഗ്ലാദേശ് പടുത്തുയർത്താനായി മുസ്ലിം, ഹിന്ദു, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങൾ തനിക്കൊപ്പം നിൽക്കാനും അദ്ദേഹം…
Read Moreബംഗ്ലാദേശിൽ സംഗീതപരിപാടിക്കുനേരെ ആക്രമണം: നിരവധി പേർക്കു പരിക്ക്
ധാക്ക: ബംഗ്ലാദേശിൽ പ്രശസ്ത ഗായകൻ ജെയിംസിന്റെ സംഗീത പരിപാടി നടക്കാനിരുന്ന വേദിക്കുനേരെ ആക്രമണം. ഫരീദ്പുർ സ്കൂളിലെ വാർഷികവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഒൻപതിനായിരുന്നു സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ഒരു സംഘമാളുകൾ എത്തുകയും വേദിയിലേക്കും കാണികളുടെ നേർക്കും കല്ലുകളും ഇഷ്ടികകളും വലിച്ചെറിയുകയുമായിരുന്നു. ഇതിനു പിന്നാലെ പരിപാടി റദ്ദാക്കി. ആക്രമണത്തിൽ ഒട്ടേറെയാളുകൾക്ക് പരിക്കേറ്റു. സ്കൂളിലെ നിരവധി വിദ്യാർഥികൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ജെയിംസിനെ കനത്ത സുരക്ഷയോടെ പുറത്തേക്കു കൊണ്ടുപോയി. അദ്ദേഹത്തിനോ സംഘാംഗങ്ങൾക്കോ പരിക്കില്ലെന്നാണ് വിവരം.
Read Moreമഹാവിഷ്ണു ശില്പം നീക്കിയ സംഭവം: വിശദീകരണവുമായി തായ്ലൻഡ്
ബാങ്കോക്ക്: തായ്ലൻഡ്-കംബോഡിയ അതിർത്തിയിലെ മഹാവിഷ്ണു ശില്പം പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്ലൻഡ്. ശില്പം സ്ഥാപിച്ച സ്ഥലം മതപരമായ പ്രാധാന്യമുള്ള സ്ഥലമല്ലെന്നും സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നുമാണു വിശദീകരണം. ശില്പം പൊളിച്ചുമാറ്റിയ സംഭവത്തിൽ ഇന്ത്യ കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. 2014-ൽ നിർമിച്ച ശില്പമാണ് യന്ത്രസഹായത്തോടെ തായ് സൈനികർ പൊളിച്ചുമാറ്റിയത്. തായ്ലൻഡിന്റെ അതിർത്തി പ്രദേശമായ ചോംഗ് അൻ മായിലാണ് ശില്പം സ്ഥാപിച്ചിരുന്നത്. പിന്നാലെ ഇതിനെ അതിർത്തിയുടെ അടയാളമായി കംബോഡിയൻ സൈന്യം വിശേഷിപ്പിച്ചു. ഇതൊഴിവാക്കി ഭൂമിയിൽ പരമാധികാരം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ശില്പം പൊളിച്ചുമാറ്റിയതെന്നാണ് തായ്ലൻഡിന്റെ അവകാശവാദം. ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങളെയും തങ്ങൾ തുല്യമായി ബഹുമാനിക്കുന്നതായും തായ്ലൻഡ് വ്യക്തമാക്കി.
Read Moreനൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരകേന്ദ്രങ്ങൾ തകർത്ത് യുഎസ്
അബുജ: നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ വ്യോമാക്രമണം നടത്തി യുഎസ്. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് ഇക്കാര്യം പുറത്തുവിട്ടത്. മേഖലയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾക്കു മറുപടിയായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഈ ഓപ്പറേഷനെ പെർഫെക്റ്റ് സ്ട്രൈക്കുകളെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തന്റെ നേതൃത്വത്തിൽ രാജ്യം തീവ്രവാദത്തെ വളരാൻ അനുവദിക്കില്ലെന്നും അമേരിക്കൻ സേനയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ നീക്കം. യുഎസ് സൈന്യത്തിന് മാത്രം സാധിക്കുന്ന കാര്യമാണ് നൈജീരിയയിലെ ആക്രമണമെന്നും ട്രംപ് അവകാശപ്പെട്ടു.
Read Moreറഷ്യൻ ജനറലിന്റെ കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ?
മോസ്കോ: റഷ്യൻ സായുധസേനയുടെ ജനറൽ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിനു പിന്നിൽ യുക്രെയ്നിനു പങ്കുണ്ടെന്നു സംശയിക്കുന്നതായി റഷ്യൻ അന്വേഷണ ഏജൻസികൾ. ഓപ്പറേഷനൽ ട്രെയിനിംഗ് ഡയറക്ടറേറ്റ് മേധാവി ലഫ്റ്റനന്റ് ജനറൽ ഫാനൽ സർവറോവാണ് മോസ്കോയിലെ യസീനേവ സ്ട്രീറ്റിലുള്ള പാർക്കിംഗ് മേഖലയിൽവച്ച് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. വാഹനത്തിനടിയിൽ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ യുക്രെയ്ൻ രഹസ്യാന്വേഷണ ഏജൻസികളുടെ കൈകളുണ്ടെന്നാണ് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയുടെ സംശയം. റഷ്യയുടെ പരമോന്നത ക്രിമിനൽ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിൽ ജനറൽ സർവറോവിനൊപ്പം അദ്ദേഹത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. സിറിയൻ ആഭ്യന്തര യുദ്ധസമയത്ത് പ്രസിഡന്റ് ബഷാർ അൽ അസദിന് അനുകൂലമായി റഷ്യ നടത്തിയ സൈനിക നീക്കങ്ങളിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനായിരുന്നു ഫാനൽ സർവറോവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ റഷ്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരേ നടക്കുന്ന മൂന്നാമത്തെ സമാനമായ ആക്രമണമാണിത്. കഴിഞ്ഞ ഡിസംബറിൽ ആണവ,…
Read Moreഇമ്രാൻ അനുകൂലികളുടെ പ്രതിഷേധം: പാക്കിസ്ഥാനിൽ കനത്ത ജാഗ്രത
ന്യൂഡൽഹി: തോഷഖാന അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റയ്ക്കും 17 വർഷം തടവുശിക്ഷ വിധിച്ചെതിനെതിരേ പാക്കിസ്ഥാനിൽ വ്യാപകപ്രതിഷേധം. 73കാരനായ ഇമ്രാൻ 2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. ശനിയാഴ്ചയാണ് ഇമ്രാനെതിരേ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. വിധി വന്നതിനു തൊട്ടുപിന്നാലെ ഇമ്രാൻ ഖാന്റെ എക്സ് അക്കൗണ്ടിൽ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസ്താവന പ്രത്യക്ഷപ്പെട്ടിരുന്നു. ഇമ്രാൻ അനുകൂലികളുടെ കനത്ത പ്രതിഷേധം റാവൽപിണ്ടിയിൽ ഇന്നു നടക്കുമെന്ന് പിടിഐ പാർട്ടി നേതൃത്വം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കനത്തസുരക്ഷയാണ് റാവൽപിണ്ടിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആയിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം കലാപമായി പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്നതും റാവൽപിണ്ടിയിലാണ്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐക്ക് പുറമെ, ജമാഅത്തെ ഇ ഇസ്ലാമിയും ഇമ്രാനെ അനുകൂലിക്കുന്ന വിവിധ സംഘടനകളും ജാഥയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
Read Moreമദ്യപിച്ച് ലക്ക്കെട്ട് ടാക്സിയിൽ കയറി യുവതി: തക്കം കിട്ടിയപ്പോൾ ഡ്രൈവർ പീഡിപ്പിച്ചു; ഇന്ത്യൻ ടാക്സി ഡ്രൈവർ അറസ്റ്റിൽ
ന്യൂയോർക്ക്: കലിഫോര്‍ണിയയിൽ അബോധാവസ്ഥയിലായ ഇരുപത്തിയൊന്നുകാരിയെ ടാക്സിക്കുള്ളില്വച്ച് പീഡിപ്പിച്ച ഇന്ത്യന്‍ വംശജന് പിടിയില്‍. മുപ്പത്തിയൊന്നുകാരനായ ഡ്രൈവർ സിമ്രന്‍ജിത് സിംഗ് ശേഖണിനെയാണ് കലിഫോര്‍ണിയ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതി കുറ്റം നിഷേധിച്ചു. നവംബര്‍ 27ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇരുപത്തൊന്നു വയസുള്ള യുവതി തൗസന്റ് ഓക്ക്സിലുള്ള ബാറില്‍നിന്നാണ് ടാക്സിയില്‍ കയറിയത്. അമിതമായി മദ്യപിച്ചിരുന്ന യുവതി അല്പസമയത്തിനുള്ളില് അബോധാവസ്ഥയിലായി. ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനു പകരം യുവതിയെ ടാക്സിക്കുള്ളില്വച്ച് ശേഖണ്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
Read Moreയുക്രെയ്ൻ യുദ്ധം: റഷ്യ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് പുടിൻ
മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി റഷ്യ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വെടിനിർത്തലിനായി ഒന്നര വർഷം മുന്‍പ് മുന്നോട്ടുവച്ച വ്യവസ്ഥകളിൽ റഷ്യ മാറ്റം വരുത്തിയിട്ടില്ലെന്ന് വർഷാവസാന ചോദ്യോത്തര-വാർത്താസമ്മേളന പരിപാടിയിൽ പുടിൻ വ്യക്തമാക്കി. യുദ്ധം നിർത്താൻ യുക്രെയ്ൻ സന്നദ്ധമല്ലെന്നും പുടിൻ അഭിപ്രായപ്പെട്ടു. എന്നാൽ, ചർച്ചയ്ക്കുള്ള സന്നദ്ധത യുക്രെയ്ൻ കാട്ടുന്നുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ താൻ മുന്നോട്ടുവച്ച വ്യവസ്ഥകൾ പ്രകാരം യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോണറ്റ്സ്ക്, ലുഹാൻസ്ക്, സാപ്പോറിഷ്യ, ഖേർസൺ എന്നീ പ്രദേശങ്ങളിൽനിന്നു യുക്രെയ്ൻ സേന പിന്മാറണമെന്നാണു പുടിൻ അന്ന് ആവശ്യപ്പെട്ടത്. ഈ നാലു പ്രദേശങ്ങളും റഷ്യയോടു കൂട്ടിച്ചേർത്തതായി പുടിൻ അവകാശപ്പെടുന്നുണ്ടെങ്കിലും റഷ്യൻ സേനയ്ക്ക് ഇവിടെ പൂർണ നിയന്ത്രണമില്ല. അമേരിക്കയിലെ ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയിൽ ചർച്ചകൾ നടന്നുവരുന്നതിനിടെയാണു പുടിൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 2001 മുതൽ എല്ലാ വർഷാവസാനത്തിലും പുടിൻ നടത്തുന്ന ചോദ്യത്തോര…
Read More