ബിജു ഇത്തിത്തറ കടുത്തുരുത്തി: ഒപ്പുശേഖരണം, സ്റ്റാമ്പ്, നാണയം, ഫോട്ടോ ശേഖരം, പുസ്തക സമ്പാദ്യം, കാരിക്കേച്ചറിസ്റ്റ്, പ്രഭാഷകന്‍… 49 കാരനായ ആയുര്‍വേദ ഡോക്ടര്‍ക്ക് വിശേഷണങ്ങളും വ്യത്യസ്തതകളും നിരവധി. തലയോലപ്പറമ്പില്‍ ആയുര്‍വേദ ഡിസ്പെന്‍സറി നടത്തുകയാണ് തലയോലപ്പറമ്പ് ശ്രീവിലാസത്തില്‍ ഡോ. എസ്. പ്രീതന്‍. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ വായനയോടും പുസ്തകങ്ങളോടും ഇഷ്ടമായിരുന്നു. വായന അദ്ദേഹത്തെ അറിവിന്റെ പുതിയ വാതായനങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി. അത് വ്യത്യസ്ത ശീലങ്ങളിലേക്കുള്ള വഴി തുറക്കലായിരുന്നു. ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിനെ പോലുള്ള സ്പോര്‍ട്സ് താരങ്ങളുടെ പടങ്ങള്‍ സ്വന്തമാക്കിയായിരുന്നു ശേഖരണം എന്ന വിനോദം പ്രീതന്‍ തുടങ്ങിയത്. ഏഴായിരത്തിലധികം വ്യക്തികളുടെ ഒപ്പുശേഖരവും 25000 ഫോട്ടോകളും പ്രീതന്‍ സ്വന്തമായുണ്ട്. സുകുമാര്‍ അഴിക്കോട്, കാവാലം നാരായണപ്പണിക്കര്‍, ഇളയരാജ, യേശുദാസ്, ശശി തരൂര്‍, സിനിമാ താരങ്ങള്‍ തുടങ്ങി 300-ല്‍ അധികം വ്യക്തികളുടെ ഒറിജിനല്‍ ഒപ്പും ഇതില്‍പ്പെടും. മഹാത്മാഗാന്ധിയുടെയും ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രപതിമാരുടെയും പ്രധാന മന്ത്രിമാരുടെയും കേരളത്തിലെ മുഖ്യമന്ത്രിമാരുടെയും കൈയൊപ്പിന്റെ ശേഖരവും…
Read MoreCategory: RD Special
പൂവിളി പൂവിളി പൊന്നോണമായി..! ഓണ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
സീമ മോഹന്‍ലാല്‍ ഗൃഹാതുരതയുടെ വിളവെടുപ്പുകാലമാണ് ഓണം. ഓരോ ഓണവും മനസില്‍ ഓര്‍മകളുടെ പൂക്കളം തീര്‍ക്കുന്നു. ഗതകാല സ്മരണകളുണര്‍ത്തി ഓണമെത്തുമ്പോള്‍ മനസിന് ചിമിഴില്‍ ഓര്‍ത്തെടുക്കാന്‍ ഓരോ മലയാളിക്കും കാര്യങ്ങളേറെയാണ്. ലോകത്ത് എവിടെയായാലും തിരുവോണം മലയാളി മനസില്‍ നാടും വീടും പൂക്കളവും തൂശനിലയിലെ ഓണസദ്യയും പായസത്തിന്റെ മാധുര്യവുമെല്ലാം കൊണ്ടെത്തിക്കുന്നു. കേരളം സന്ദര്‍ശിക്കാനെത്തുന്ന മഹാബലിയുടെ ഓര്‍മക്കായി ഓണം ആഘോഷിക്കുമ്പോള്‍ ഓണത്തെക്കുറിച്ചു പല ഐതീഹ്യങ്ങളും ചരിത്ര രേഖകളും നിലവിലുണ്ട്. എന്നിരുന്നാലും ഓണം ആത്യന്തികമായി വിളവെടുപ്പ് ഉത്സവം കൂടിയാണ്. ഓണ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. ഓണവും ദ്രാവിഡസംസ്ക്കാരവും കേരളത്തില്‍ ഓണം തമിഴ്നാട്ടില്‍നിന്ന് ഉത്ഭവിച്ചതാണെന്നാണ് ചരിത്രം പറയുന്നത്. എഡി 8 വരെ ദ്രാവിഡ ദേശം പലനിലയില്‍ സമാനവും ആയിരുന്നു. മഹാബലി സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം കൊണ്ടാടി തുടങ്ങിയത്. വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാര്‍ഹികോത്സവമായി മാറി. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം…
Read Moreഇവിടവും ഞങ്ങളുടെ ലോകം..!
ഇവിടവും ഞങ്ങളുടെ ലോകം..! തെരുവുനായുടെ ആക്രമണത്തിൽ മരിച്ച അഭിരാമിയുടെ മൃതദേഹം റാന്നിയിലേക്കു കൊണ്ടു പോകുന്നതിനായി കയറ്റിയ ആംബുലന്‍സില്‍ കയറുന്നതിനായി മാതാപിതാക്കളായ ഹരീഷും രജനിയും നടന്നു പോകുമ്പോള്‍ ആശുപത്രിവരാന്തയുടെ സമീപത്ത് വിശ്രമിക്കുന്ന തെരുവ് നായ. -അനൂപ് ടോം.
Read Moreവീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും എതിർപ്പുകൾ നേരിട്ടപ്പോൾ സീതാലക്ഷ്മിക്കു ധൈര്യമേകിയതും ദേവ് തന്നെ! പ്രണയത്തിന്റ പിച്ചിപ്പൂക്കൾ…
എസ്.മഞ്ജുളാദേവി തിരുവനന്തപുരത്തെ മുടവൻമുകളിലെ ലക്ഷ്മി നിലയത്തിൽ നിറയെ പിച്ചിപ്പൂവിന്റെ ഗന്ധമാണ്. മലയാള സാഹിത്യത്തിൽ അഗ്നിപോൽ ജ്വലിച്ച പി.കേശവദേവിന്റെ സഹധർമിണി സീതാലക്ഷ്മി ദേവിന്റെ ഓർമകളിൽ ഇന്നും പിച്ചിപ്പൂവിന്റെ സുഗന്ധമാണ്. മുടിയിൽ പിച്ചിപ്പൂക്കൾ ചൂടിയെത്തിയ സീതാലക്ഷ്മി എന്ന പെൺകുട്ടിയോട് ഒരിക്കൽ ദേവ് ചോദിച്ചു- “”ദിവസവും ഈ പൂക്കൾ എവിടുന്നാണ് കിട്ടുന്നത്?” പിച്ചിപ്പൂക്കളെ സ്നേഹിച്ച എഴുത്തുകാരനെ ആരാധിച്ച സീത എന്ന പെൺകുട്ടി പിന്നെ ദിവസവും പിച്ചിപ്പൂക്കൾ എഴുത്തുകാരന്റെ മുറിയിലേക്ക് ജനാല വഴി എറിഞ്ഞു തുടങ്ങി. മുറിയിലാകെ ആ പൂക്കൾ വീണു ചിതറും..കേശവദേവിന്റെ എഴുത്തു മേശയിൽ, കട്ടിലിൽ, കസേരയിൽ, പുസ്തകങ്ങളിൽ എല്ലാം പിച്ചിപ്പൂക്കൾ മുത്തമിട്ടു. കേശവദേവ് യാത്രയായിക്കഴിഞ്ഞുള്ള നീണ്ട പതിറ്റാണ്ടുകൾ എന്നും പുലർച്ചെ കുളിച്ചൊരുങ്ങി അലക്കിത്തേച്ച കസവ് മുണ്ടും നേര്യതും അണിഞ്ഞ് പൊട്ടുതൊട്ട് ഒരു കുടന്ന പിച്ചിപ്പൂക്കളുമായി സീതാലക്ഷ്മി കേശവദേവിന്റെ മുറിയിൽ എത്തിയിരുന്നു. പിന്നെ മുറി മുഴുവൻ പിച്ചിപ്പൂവ് വിതറും. ദേവിന്റെ വലിയ…
Read Moreഓണം പൊന്നോണം… അത്തം പിറന്നു…പൂവിളി ഉയർന്നു…പത്താംനാൾ പൊന്നോണം
കോട്ടയം: ഇന്ന് അത്തം, പത്താം നാൾ പൊന്നിൻ തിരുവോണം. ഓണത്തെ വരവേൽക്കാനായി ഇന്നു മുതൽ വീട്ടിലും നാട്ടിലും പൂക്കളങ്ങൾ ഒരുങ്ങും. രണ്ടു വർഷക്കാലത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം ഇത്തവണ ഓണം ആഘോഷമാക്കാനായി എല്ലാവരും ഒരുങ്ങുന്പോൾ പൂവിപണിയും സജീവമായി. പ്രാദേശികമായി പൂക്കൾ എത്തുന്നുണ്ടെങ്കിലും പതിവു പോലെ തമിഴ്നാട്ടിലെ കന്പം, തേനി, ബംഗളൂർ, ആന്ധ്രാ എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ കൂടുതലായി എത്തുന്നത്. കേരളത്തിലെ ഓണം സീസണുവേണ്ടി തമിഴ്നാട്ടിലെ കന്പം, തേനി ഭാഗത്ത് ഇപ്പോൾ പൂക്കളുടെ വിളവെടുപ്പു കാലം കൂടിയാണ്. ജമന്തി, ബന്തി, വാടമുല്ല, അരളി തുടങ്ങിയ പൂക്കളാണ് പൂക്കളത്തിനായി കൂടുതലും ഉപയോഗിക്കുന്നത്. മുൻ വർഷങ്ങളേതിനേക്കാൾ ഇത്തവണ പൂക്കൾക്ക് വില കൂടിയിട്ടുണ്ട്. ജമന്തിക്ക് 220 രൂപയും ബന്തിക്ക് 180 രൂപയുമാണ് കിലോയ്ക്ക് വില. അരളി പൂവിന് 300 രൂപയും വാടമുല്ലയ്ക്ക് 180 രൂപയുമാണ് ഇന്നലത്തെ വില. പൂക്കളുടെ ആവശ്യമേറുന്ന വരും ദിവസങ്ങളിൽ…
Read Moreഇനി സുരക്ഷിത യാത്രയായാലോ…? അടിപൊളി യാത്രാ ഓഫറുകളുമായി സവാരി വരും… യാത്രചെയ്യണോ… ഫോണ്‍ മാത്രം മതി
ഇനി സുരക്ഷിത യാത്രയായാലോ… അല്പം വൈകിയാലും സവാരി ആപ്പിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. സർക്കാർ മേഖലയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസായ കേരള സവാരിയാണ് ഇനി മലയാളികളുടെ യാത്രയെ നിയന്ത്രിക്കാന്‍ പോകുന്നത്. സവാരി ആപ്പ് സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പ്ളേ സ്റ്റോറിൽ എത്തിയിട്ടില്ല. സാങ്കേതിക പ്രശ്നങ്ങൾ കാരണം ആപ്പ് വൈകുമെന്ന് തൊഴിൽ വകുപ്പ് വിശദീകരിക്കുന്നുണ്ട്. ആപ്പില്ലാത്തതിനാൽ ഓൺലൈൻ ടാക്സി ഓട്ടോ ബുക്കിങ്ങും തുടങ്ങിയിട്ടില്ല. സ്വകാര്യ ടാക്സികള്‍ അമിത ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പതിവായിരിക്കുന്ന സാഹചര്യത്തിലും യാത്രക്കാരില്‍ നിന്നും അമിതചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലും ഒരു പരിധി വരെ പരിഹാരമാകാന്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും. ഇതോടെ സമാന്തര സര്‍വീസുകളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് ഇത് വലിയ രീതിയില്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.…
Read Moreഡബ്ബിംഗിനുമുണ്ട് ഡയറക്ഷൻ!.. ഡബ്ബിംഗ് എന്നത് കേവലം മൊഴിമാറ്റം മാത്രമല്ല; അരുണിനും അജിത്തിനും പറയാനേറുണ്ട് പുത്തൻ രീതിയെക്കുറിച്ച്…
ഡബ്ബിംഗ് എന്നത് കേവലം മൊഴിമാറ്റം മാത്രമല്ല. അത്, തനത് രൂപത്തിൽനിന്ന് സിനിമയെ മറ്റൊരു ഭാഷയിലേക്കും സംസ്കാരത്തിലേക്കും പറിച്ചുവയ്ക്കുന്ന ശസ്ത്രക്രിയയാണ്. അവിടെ തുന്നലിന്റെ ഏച്ചുകെട്ടലുകൾ പാടില്ല. സംഭാഷണങ്ങൾക്കൊപ്പം ദേശത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലനം ഉണ്ടാകണം. അത് ഉണ്ടായി വരുന്നു എന്നതാണ് മൊഴിമാറ്റ സിനിമകളെ ഇന്ന് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. കാരണം ഡബ്ബിംഗ് സ്റ്റുഡിയോയിൽ വളർന്നുവരുന്ന ഡബ്ബിംഗ് ഡയറക്ഷൻ എന്ന പുതിയ രീതി തന്നെ. ഏച്ചുകെട്ടിയ സംഭാഷണങ്ങളും സ്ഥല കാല ബന്ധമില്ലാത്ത പശ്ചാത്തല വിവരണങ്ങളും അലോസരപ്പെടുത്തിയ മൊഴിമാറ്റ ചിത്രങ്ങളെ ഇന്നു കാണുന്ന നിലയിലേക്ക് മാറ്റിയതിനു പിന്നിൽ ഡബ്ബിംഗ് ഡയറക്ഷൻ എന്ന പുതിയ ആശയത്തിന് വലിയ പങ്കുണ്ട്. ഇതുണ്ടാക്കിയ മാറ്റം ശരിക്കും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. യഥാർഥ ഭാഷാ ചിത്രമെന്ന് തോന്നിക്കുന്ന നിലയിലേക്ക് അത് മൊഴിമാറ്റ സിനിമകളെ പരുവപ്പെടുത്തി. സബ് ടൈറ്റിൽ മുതൽ ക്ലൈമാക്സിലെ അവസാന ഡയലോഗ് ഡെലിവറി വരെ മറ്റൊരു സംസ്കാരത്തിലേക്കും പ്രാദേശീകതയിലേക്കും…
Read Moreസ്വാതന്ത്ര്യം മുതല്‍ ലോക്ഡൗണ്‍വരെ..! വേറിട്ട പേരുകാരുടെ കഥ
ഇന്ത്യയിലെ മിക്ക രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ദൈവങ്ങളുടെയോ കായിക താരങ്ങളുടെയോ സിനിമാ താരങ്ങളുടെയോ പേരിടാനാണ് താല്പ്പര്യപ്പെടുക. എന്നാല്‍ ചിലര്‍ക്ക് തികച്ചും വ്യത്യസ്തമായ പേരുകളായിരിക്കും അവരുടെ മക്കള്‍ക്ക് നല്‍കുക. മിക്കവാറും അതിന് പിന്നില്‍ എന്തെങ്കിലുമൊരു സംഭവമൊ കഥയോ ഉണ്ടാകാം. അത്തരത്തില്‍ ഉള്ള ചില പേരുകാരുടെ കാര്യമാണിത്. ആസാദ് കപൂര്‍ എന്ന സ്ത്രീയുടെ പേരിന് പിന്നിലെ കാര്യം ഇന്ത്യയുടെ സ്വാതന്ത്ര്യം തന്നെയാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15നാണ് ആസാദ് കപൂര്‍ ജനിച്ചത്. ആസാദ് എന്ന വാക്കിന്റെ അര്‍ഥം സ്വാതന്ത്രന് എന്നാണല്ലൊ. ഒരു ആണ്‍കുട്ടിയുടെ പേര് പോലെ തോന്നുന്നതിനാല്‍ കുട്ടിക്കാലത്ത് ഈ പേര് തനിക്കത്ര ഇഷ്ടമല്ലായിരുന്നെന്ന് ആസാദ് പറയുന്നു. എന്നാല്‍ സമയം കടന്നു പോയപ്പോള്‍ താനാ പേരിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതായി അവര്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 1975 ജൂണ്‍…
Read Moreസ്വാതന്ത്ര്യദിനാഘോഷം; 13 മുതൽ 15 വരെ ദേശീയപതാക ഉയർത്താം; പതാക ഉയർത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ഇങ്ങനെ…
ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ 2002, ദേശീയ ബഹുമതികളോടുള്ള ആദരവ് സംബന്ധിച്ച 1971ലെ നിയമം എന്നിവ അനുസരിച്ചായിരിക്കണം ദേശീയ പതാക ഉയർത്തുന്നതും ഉപയോഗിക്കുന്നതും പ്രദർശിപ്പിക്കുന്നതും. 2002ലെ ഫ്ളാഗ് കോഡിൽ 2021 ഡിസംബർ 30നും 2022 ജൂലൈ 19നും ഭേദഗതി വരുത്തിയിരുന്നു. കോട്ടണ്‍/ പോളിസ്റ്റർ/കന്പിളി/ഖാദിസിൽക്ക് എന്നീ തുണികളിൽ കൈത്തറി, നെയ്ത്ത്, മെഷീൻ എന്നിവ ഉപയോഗിച്ച് ദേശീയ പതാക നിർമിക്കാം. പുതിയ ഭേദഗതി അനുസരിച്ച് പൊതുസ്ഥലത്തോ വീട്ടിലോ ഉയർത്തുന്ന പതാക രാത്രിയും പകലും പാറിക്കാം. ദീർഘചതുരാകൃതിയിലായിരിക്കണം ദേശീയപതാക. പതാക ഏതു വലുപ്പത്തിലുമാകാം, എന്നാൽ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. വേറിട്ടുനിൽക്കുന്നനിലയിൽ ആദരവോടെയേ ദേശീയ പതാക പ്രദർശിപ്പിക്കാവൂ. കേടുവന്നതോ മുഷിഞ്ഞതോ ആയ പതാക പ്രദർശിപ്പിക്കാൻ പാടില്ല തലകീഴായി ദേശീയ പതാക പ്രദർശിപ്പിക്കാൻ പാടില്ലഏതെങ്കിലും വ്യക്തിക്കോ, വസ്തുവിനോ മുന്നിൽ പതാക താഴ്ത്തിപ്രദർശിപ്പിക്കരുത്. ദേശീയ പതാകയേക്കാൾ ഉയരത്തിലോ, അരികുചേർന്നോ മറ്റു പതാകയോ…
Read Moreകൊലപ്പെടുത്തിയത് ആളു മാറിയോ..? നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ; ജയിലിൽ വച്ച് പ്രതിയുടെ വെളിപ്പെടുത്തൽ…
ശ്രീജിത് കൃഷ്ണന് നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്ചിതമായി നീളുന്ന കേസ് നടപടികള്‍ക്കിടയില്‍ ഇരകള്‍ക്കു മാത്രം നീതി നിഷേധിക്കപ്പെടുന്നത് നിത്യസംഭവമാണ്. പത്തുവര്‍ഷം മുമ്പ് കേരളത്തെ ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു കാസര്‍ഗോഡ് നീലേശ്വരത്തെ ജിഷ എന്ന യുവതിയുടെ കൊലപാതകം. കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ ജിഷ വധക്കേസിന് നാലുവര്‍ഷം മുമ്പായിരുന്നു ഈ സംഭവം. ഒരേ പേരിനൊപ്പം രണ്ടു കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടവര്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്ന സാദൃശ്യവും ഈ കേസുകള്‍ തമ്മിലുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ മുന്‍നിര്‍ത്തി മറ്റാളുകളാണ് കൊലപാതകം നടത്തിയതെന്ന ആരോപണവും രണ്ടു കേസുകളിലും ഉയര്‍ന്നുവന്നിരുന്നു. 2012 ഫെബ്രുവരി 19ന് രാത്രി എട്ടോടെയാണ് നീലേശ്വരം അടുക്കത്തുപറമ്പിലുള്ള ഭര്‍ത്താവ് രാജേന്ദ്രന്റെ വീട്ടില്‍വച്ച് ഇരുപത്താറുകാരിയായ ജിഷ കൊലചെയ്യപ്പെടുന്നത്. അടുക്കളയില്‍ പപ്പടം കാച്ചുകയായിരുന്ന ജിഷയെ വീട്ടുജോലിക്കാരനായിരുന്ന ഒഡിഷ സ്വദേശി മദന്‍ മാലിക് പ്രകോപനമൊന്നുമില്ലാതെ കുത്തിവീഴ്ത്തുകയായിരുന്നുവെന്നാണ് കേസ്. രാജേന്ദ്രന്റെ പിതാവും നീലേശ്വരത്തെ ആദ്യകാല കോണ്‍ട്രാക്ടറും ബസുടമയുമൊക്കെയായിരുന്ന…
Read More