ന്യൂഡൽഹി: വിരാട് കോഹ്ലിയെ മാറ്റി രോഹിത് ശർമയെ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയ നടപടി ടീമിൽ ഭിന്നതയുണ്ടാക്കില്ലെന്നു പ്രതീക്ഷിക്കാമെന്ന് ഓസ്ട്രേലിയൻ മുൻ താരം ബ്രാഡ് ഹോഗ്. ഈ തീരുമാനം ഒരേസമയം ശാപവും അനുഗ്രഹവുമാണെന്നാണു തോന്നുന്നു. അടുത്ത പര്യടനത്തിനായി പുറപ്പെടുന്പോൾ ഈ കളിക്കാരുടെ പേരിൽ ഡ്രസിംഗ് റൂമിൽ ഭിന്നത ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. അഞ്ചു വർഷത്തേക്കെങ്കിലും ലോക ക്രിക്കറ്റിനെ അടക്കിഭരിക്കാനുള്ള ബാറ്റിംഗ്, ബൗളിംഗ് കരുത്ത് ഇന്ത്യക്കുണ്ട് – ബ്രാഡ് ഹോഗ് പറഞ്ഞു.
Read MoreCategory: Sports
ആവേശമുയര്‍ത്തി പ്രൈം വോളിബോള്‍ ലീഗ് താരലേലം നാളെ കൊച്ചിയില്‍ ! അന്താരാഷ്ട്ര സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ 400ലേറെ താരങ്ങള്‍ ലേലത്തിന്…
കൊച്ചി: വോളിബോള്‍ ആരാധകര്‍ ആവേശംപൂര്‍വം കാത്തിരിക്കുന്ന പ്രൈം വോളിബോള്‍ ലീഗിന്റെ താരലേലം നാളെ (ഡിസംബര്‍ 14 ചൊവ്വാഴ്ച) കൊച്ചിയില്‍ നടക്കും. 400ലേറെ ഇന്ത്യന്‍, അന്താരാഷ്ട്ര താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഏഴു ഫ്രാഞ്ചൈസികളാണ് മത്സരിക്കുക. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ടീമുകളാണ് ഇത്തവണ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുക. വോളിബോളിലെ എക്കാലത്തെയും വലിയ താരലേലമായിരിക്കും ഇത്. ഓരോ ഫ്രാഞ്ചൈസികള്‍ക്കും അവരുടെ ടീമിലേക്ക് മൊത്തം 14 താരങ്ങളെ തിരഞ്ഞെടുക്കാം. ഇതില്‍ 12 ഇന്ത്യന്‍ കളിക്കാരും രണ്ട് അന്താരാഷ്ട്ര കളിക്കാരും ഉള്‍പ്പെടും. അശ്വല്‍ റായ്, അജിത്ലാല്‍ സി, അഖിന് ജിഎസ്, ദീപേഷ് കുമാര്‍ സിന്‍ഹ, ജെറോം വിനീത്, കാര്‍ത്തിക് എ, നവീന്‍ രാജ ജേക്കബ്, വിനീത് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യയിലെ മുന്‍നിര വോളിബോള്‍…
Read Moreഗാലറിയിൽ പ്രണയസാഫല്യം
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള വാശിയേറിയ ആഷസ് പോരാട്ടത്തിന് ബ്രിസ്ബെയ്ൻ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്പോൾ ഗാലറിയിൽ ഒരു പ്രണയം പൂവണിഞ്ഞു. ഇംഗ്ലീഷ് ആരാധകനും ഓസീസ് ആരാധികയും തമ്മിലുള്ള പ്രണയസാഫല്യത്തിനാണ് ഗാലറി സാക്ഷ്യംവഹിച്ചത്. ഗാലറിയിൽ ആരാധകർ ചേരി തിരിഞ്ഞിരുന്ന് മത്സരം കാണുന്നതിനിടെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ആരാധകക്കൂട്ടമായ ബാർമി ആർമി അംഗമായ റോബ് ഹെയ്ൽ ഓസ്ട്രേലിയയുടെ ആരാധികയായ നതാലിയോടു പ്രണയാഭ്യർഥന നടത്തിയത്. സമ്മതം മൂളിയ, നതാലിയുടെ വിരലിൽ കൈയിൽ കരുതിയ മോതിരം ഹെയ്ൽ അണിയിച്ചു.
Read Moreപുതിയൊരു അവകാശിയില്ല; കിരീടം മാഗ്നസ് കാൾസണ്തന്നെ…
ദുബായ്: ലോക ചെസ് ചാന്പ്യൻഷിപ്പ് കിരീടത്തിന് പുതിയൊരു അവകാശിയില്ല. നിലവിലെ ചാന്പ്യനായ നോർവെയുടെ മാഗ്നസ് കാൾസണ് റഷ്യയുടെ ഇയാൻ നിപോംനിഷിയെ കീഴടക്കി കിരീടം നിലനിർത്തി. കാൻഡിഡേറ്റ് മത്സരം വിജയിച്ച് ചലഞ്ചറായെത്തിയ നിപോംനിഷിക്ക് ചാന്പ്യൻഷിപ്പിന്റെ ഒരു സമയത്തും കാൾസണിനെതിരേ വെല്ലുവിളി ഉയർത്താനായില്ല. 14 മത്സരങ്ങളുള്ള ചാന്പ്യൻഷിപ്പിലെ 11-ാം ഗെയിമിൽ ജയം സ്വന്തമാക്കിയാണ് കാൾസന്റെ അഞ്ചാം ലോക കിരീടം. നാല് ജയം അടക്കം 7.5 പോയിന്റാണ് കാൾസണിന്. ഏഴ് സമനിലയിലൂടെ ലഭിച്ച 3.5 പോയിന്റാണ് നിപോംനിഷിയുടെ സന്പാദ്യം. ആറ്, എട്ട്, ഒന്‍പത് മത്സരങ്ങളിലും കാൾസണ് വെന്നിക്കൊടി പാറിച്ചു. ആറാം ഗെയിം ചെസ് ലോക ചാന്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരമായിരുന്നു. 136 നീക്കങ്ങൾ കണ്ട മത്സരത്തിൽ കാൾസണ് വിജയിച്ചു. ഏഴ് മണിക്കൂർ 45 മിനിറ്റാണ് ആറാം മത്സരം നീണ്ടത്. പഞ്ചതന്ത്രം 2013 ചലഞ്ചറായെത്തി അന്ന് നിലവിലെ ചാന്പ്യനായിരുന്ന വിശ്വനാഥൻ ആനന്ദിനെ…
Read Moreസൂപ്പർ സൽസ്ബർഗ്
വിയന്ന: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ചരിത്രത്തിൽ നോക്കൗട്ടിൽ പ്രവേശിക്കുന്ന ആദ്യ ഓസ്ട്രിയൻ ടീം എന്ന നേട്ടത്തിൽ സൽസ്ബർഗ്. ചാന്പ്യൻസ് ലീഗ് കാലഘട്ടത്തിനുമുന്‍പ് 1990-91 സീസണിൽ എഫ്സി വാക്കർ ഇൻസ്ബ്രക്ക് ആണ് യൂറോപ്യൻ പോരാട്ട ചരിത്രത്തിൽ ഓസ്ട്രിയയിൽനിന്ന് അവസാനമായി നോക്കൗട്ടിൽ പ്രവേശിച്ചത്. ഗ്രൂപ്പ് ജിയിൽ അവസാന മത്സരത്തിൽ 1-0നു സെവിയ്യയെ കീഴടക്കിയാണ് സൽസ്ബർഗ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ പ്രീക്വാqർട്ടറിൽ പ്രവേശിച്ചത്. മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ക്ലബ് ലില 3-1 ന് വൂൾവ്സ്ബർഗിനെ കീഴടക്കി ഗ്രൂപ്പ് ജി ചാന്പ്യന്മാരായി.
Read Moreകോഹ്ലിയും ബിസിസിഐയും രണ്ടു തട്ടിൽ
വിരാട് കോഹ്ലിയും ബിസിസിഐയും തമ്മിൽ അത്ര രസത്തിലല്ലെന്നതാണ് പുറത്തുവരുന്ന വാർത്തകളിൽനിന്നുള്ള സൂചന. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നു രാജിവയ്ക്കണമെന്ന ബിസിസിഐയുടെ ആവശ്യം കോഹ്ലി നിരാകരിച്ചതോടെ തൽസ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് കോഹ്ലി സ്വയം ഒഴിവായിരുന്നു. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും സ്വയം ഒഴിവാകാൻ കോഹ്ലി മുന്നോട്ടു വരാത്ത പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ ഏകപക്ഷീയമായ പ്രഖ്യാപനമെത്തിയത്. ദക്ഷിണാഫ്രിക്കൻ ടീം പ്രഖ്യാപനത്തിനു മുന്‍പ് ഏകദിന ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിക്കണമെന്നായിരുന്നു കോഹ്ലിയോട് ബിസിസിഐ ആവശ്യപ്പെട്ടത്. ഇതോടെ കോഹ്ലിയും ബിസിസിഐയും തമ്മിലുള്ള വിടവ് വ്യക്തമായി. അതേസമയം, ക്യാപ്റ്റൻ കോഹ്ലിക്ക് ബിസിസിഐ ഇന്നലെ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ഇനി ശക്തികേന്ദ്രം രോഹിത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷയും നാളുകളായി കോഹ്ലിയുടെ പരിമിത ഓവർ ക്യാപ്റ്റൻസിയിൽ സംതൃപ്തരല്ലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിനിടെയാണ്…
Read Moreഏകദിന ടീം ക്യാപ്റ്റൻ സ്ഥാനവും രോഹിത് ശർമ്മയ്ക്ക്
മുംബൈ: മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് അവസാനം. ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റ് ടീം സ്ഥാനം രോഹിത് ശർമയ്ക്ക്. നേരത്തേ ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനം മാത്രമായിരുന്നു രോഹിത്തിന് ബിസിസിഐ നൽകിയിരുന്നത്. ഐസിസി ട്വന്റി-20 ലോകകപ്പോടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിരാട് കോഹ്ലി പടിയിറങ്ങിയതോടെയായിരുന്നു അത്. എന്നാൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയ്ക്ക് മുന്നോടിയായി ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനവും രോഹിത്തിന് ബിസിസിഐ കൈമാറി. 2023ലെ ഏകദിന ലോകകപ്പ് വരെയാണ് രോഹിത്ത് ക്യാപ്റ്റൻ സ്ഥാനത്ത് തുടരുക. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമായിരിക്കും കോഹ്ലി ഇന്ത്യയുടെ നായകനാകുക. ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയ്ക്കു പകരം രോഹിത് ശർമ്മയെ സഹനായകനാക്കി എന്നതും ശ്രദ്ധേയം. ഡിസംബർ 26ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ 18 അംഗ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കുമൂലം രവീന്ദ്ര ജഡേജ, ശുഭ്മാൻ ഗിൽ, അക്സർ പട്ടേൽ, രാഹുൽ ചാഹർ എന്നിവരെ…
Read Moreസെറീന ഓസ്ട്രേലിയയ്ക്കില്ല
മെൽബണ്‍: വനിതാ ടെന്നീസ് സൂപ്പർ താരം അമേരിക്കയുടെ സെറീന വില്യംസ് ഓസ്ട്രേലിയൻ ഓപ്പണ്‍ ടൂർണമെന്റിൽ നിന്ന് പിന്മാറി. ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തിയാണ് സെറീനയുടെ പിന്മാറ്റം. ലോക ഒന്നാം നന്പർ താരമായിരുന്ന സെറീന 23 തവണ ഗ്രാൻസ്ലാം കിരീടം നേടിയിട്ടുണ്ട്. ഈ വർഷം വിംബി ൾഡണിൽ പങ്കെടുത്ത ശേഷം മറ്റ് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ സെറീനയ്ക്ക് കഴിഞ്ഞിരുന്നില്ല. സീസണിലെ ആദ്യ ഗ്രാൻസ്ലാമായ ഓസ്ട്രേലിയൻ ഓപ്പണ്‍ ജനുവരിയിലാണ് നടക്കുക.
Read Moreന്യൂസിലൻഡിനെതിരെ റിക്കാർഡ് ജയം സ്വന്തമാ ഇന്ത്യ
മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പര ഇന്ത്യ 1-0നു സ്വന്തമാക്കി. രണ്ടാം ടെസ്റ്റിൽ 372 റണ്‍സിന്റെ റിക്കാർഡ് ജയം സ്വന്തമാക്കിയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്. അജാസ് പട്ടേലിന്റെ 10 വിക്കറ്റ് പ്രകടനം, ആർ. അശ്വിന്റെ റിക്കാർഡ് വിക്കറ്റ് വേട്ട, ന്യൂസിലൻഡിന്റെ 62 റണ്‍സ് പുറത്താകൽ, മായങ്ക് അഗർവാളിന്റെ മിന്നും ബാറ്റിംഗ് തുടങ്ങി സംഭവ ബഹുലമായിരുന്നു മുംബൈ വാങ്കഡെ ടെസ്റ്റ്. സ്കോർ: ഇന്ത്യ 325, 276/7 ഡിക്ലയേർഡ്. ന്യൂസിലൻഡ് 62, 167. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും (150) രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ചുറിയും (62) നേടിയ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളാണ് മാൻ ഓഫ് ദ മാച്ച്. ആദ്യ ടെസ്റ്റിൽ ആറും രണ്ടാം ടെസ്റ്റിൽ എട്ടും വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനാണ് പരന്പരയുടെ താരം. എല്ലാം ശടപടേന്ന്…! 540 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യംകണ്ട് ഭയന്ന…
Read Moreആശാന്മാരുടെ ആശാൻ; ഗെഗെൻപ്രസിംഗ് തുടങ്ങി
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കേളീശൈലി മാറ്റിമറിക്കുകയാണ് ആദ്യ മത്സരത്തിൽതന്നെ റാങ്നിക്ക് ചെയ്തത്.കൗണ്ടർ പ്രസിംഗ്, ഗെഗെൻപ്രസിംഗ് എന്നെല്ലാം അറിയപ്പെടുന്ന തന്ത്രത്തിന്റെ ആധുനിക ഉപജ്ഞാതാവാണ് റാങ്നിക്ക്. പന്ത് ആരുടെ കൈവശമാണോ അയാളുടെ പുറത്തേക്കുള്ള ബന്ധം വിഛേദിക്കുകയും തുടർന്ന് പന്ത് കൈക്കലാക്കുകയും ചെയ്യുക എന്നതാണ് ഗെഗെൻപ്രസിംഗ്. ലിവർപൂളിന്റെ യർഗൻ ക്ലോപ്പ്, ചെൽസിയുടെ തോമസ് ടൂഹെൽ, ബയേണ്‍ മ്യൂണിക്കിന്റെ ജൂലിയൻ നഗെൽസ്മാൻ, ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മാർക്കോ റോസ് തുടങ്ങിയ വന്പൻ പരിശീലകരുടെയെല്ലാം ആശാനാണ് റാങ്നിക്ക് എന്നതും മറ്റൊരു വാസ്തവം. 4-2-2-2 എന്ന ശൈലിയിലേക്ക് യുണൈറ്റഡിനെ മാറ്റിയാണ് റാങ്നിക്ക് ക്രിസ്റ്റൽ പാലസിനെതിരേ ജയം നേടിയത്. ഗെഗെൻപ്രസിംഗിലൂടെ ഫൈനൽ തേർഡിൽ വച്ച് 13 തവണ ക്രിസ്റ്റൽ പാലസിന്റെ പക്കൽനിന്ന് പന്ത് തിരിച്ചുപിടിക്കാൻ യുണൈറ്റഡിനു സാധിച്ചു. ഈ സീസണിൽ ഫൈനൽ തേർഡിൽ യുണൈറ്റഡ് ഇത്രയധികം തവണ പൊസഷൻ നേടുന്നത് ഇതാദ്യം! ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറ്റ മത്സരത്തിൽ ജയം…
Read More