ലണ്ടന്‍: എംസിസി (മാരിലേബോണ്‍ ക്രിക്കറ്റ് ക്ലബ്) ചില ക്രിക്കറ്റ് നിയമങ്ങളില്‍ പരിഷ്കാരംവരുത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുദിവസത്തെ അവസാന ഓവറില്‍ വിക്കറ്റ് വീണാല്‍, ടീമിനു വിക്കറ്റുകള്‍ കൈയിലുണ്ടെങ്കില്‍ അന്നത്തെ മത്സരം അവസാനിക്കില്ല എന്നതാണ് പുതിയ നിയമത്തില്‍ ശ്രദ്ധേയം. നിലവില്‍ ടെസ്റ്റിലെ ഒരുദിവസത്തെ അവസാന ഓവറില്‍ വിക്കറ്റ് വീണാല്‍ മത്സരം അവിടെ നിര്‍ത്തുന്നതാണ് പതിവ്. എന്നാല്‍, എംസിസിയുടെ പുതിയ നിയമപ്രകാരം, ടീമിന്റെ അവസാന വിക്കറ്റ് അല്ല വീണതെങ്കില്‍ ഓവര്‍ പൂര്‍ത്തിയാക്കി മാത്രമേ ഓരോദിവസവും മത്സരം അവസാനിപ്പിക്കാന്‍ പാടുള്ളൂ. ലാമിനേറ്റഡ് ബാറ്റുകള്‍ ഉപയോഗിക്കാനും എംസിസി അനുമതി നല്കി. പൂര്‍ണമായി വില്ലോ ട്രീ ഉപയോഗിച്ചല്ലാത്ത ബാറ്റുകളാണ് ലാമിനേറ്റഡ് ബാറ്റ്. ഹിറ്റ് വിക്കറ്റ് നിയമത്തിലാണ് മറ്റൊരു ശ്രദ്ധേയം പരിഷ്കരണം. ബാറ്ററിന്റെ ബാറ്റ് എതിര് ടീം അംഗവുമായി (വിക്കറ്റ് കീപ്പര്‍, ക്ലോസ് ഫീല്‍ഡേഴ്സ്) കോണ്ടാക്റ്റ് വന്നശേഷമാണ് ഹിറ്റ് വിക്കറ്റ് ആകുന്നതെങ്കില്‍ അത് ഔട്ടായി പരിഗണിക്കില്ലെന്നതാണ് പുതിയ…
Read MoreCategory: Sports
ഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ: ആറാടാൻ ഇന്ത്യ
ഹരാരെ: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യ ഇന്ന് സെമിയിൽ അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുന്നു. ടൂർണമെന്റിൽ അജയ്യരായി സെമിഫൈനൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് വലിയ മേധാവിത്വമുണ്ട്. ചരിത്രത്തിൽ ഏറ്റവുമധികം (അഞ്ച് തവണ) കപ്പുയർത്തിയ ഇന്ത്യ ഇത്തവണയും ലോക കിരീടത്തിൽ പ്രതീക്ഷ പുലർത്തുന്നു. ഉച്ചകഴിഞ്ഞ് ഒന്നിന് മത്സരത്തിനിറങ്ങുന്പോൾ ആറാം കിരീടത്തിനുള്ള കലാശപോരാട്ടത്തിന് യോഗ്യത നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആയുഷ് മാത്രെയുടെ നായകത്വത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ടൂർണമെന്റിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചു. അഫ്ഗാനിസ്ഥാൻ നാലിൽ ജയം നേടിയപ്പോൾ ശ്രീലങ്കയോട് പരാജയപ്പെട്ടു. ബാറ്റ് & ബോൾവെടിക്കെട്ട് തുടക്കം നൽകുന്ന ഓപ്പണർ വൈഭവ് സൂര്യവംശിയിൽ തുടങ്ങുന്നു ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. അഞ്ച് മത്സരത്തിൽനിന്ന് രണ്ട് അർധസെഞ്ചുറി സഹിതം 196 റണ്‍സ് വൈഭവ് നേടി. മിന്നും ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ അഭിഗ്യാൻ കുണ്ടു (രണ്ട് അർധസെഞ്ചുറിയടക്കം 199…
Read Moreഏഷ്യന്‍ ഇന്‍ഡോര്‍ ഇന്ത്യ ഇന്നു പുറപ്പെടും
ടിയാന്‍ജിന്‍: 12-ാമത് ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം ഇന്നു പുറപ്പെടും. ആറ് മുതല്‍ എട്ട് വരെ ചൈനയിലെ ടിയാന്‍ജിനിലാണ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് 18 അംഗ സംഘം ഇന്നു ചൈനയിലേക്കു യാത്രതിരിക്കും. കെ.എ. അനാമിക (പെന്റാത്തലണ്‍), ആന്‍സി സോജന് (ലോംഗ്ജംപ്), സി.വി. അനുരാഗ് (ലോംഗ്ജംപ്) എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍. മൂഡബിദ്രിയില്‍ കഴിഞ്ഞമാസം നടന്ന അഖിലേന്ത്യ അന്തര്‍സര്‍വകലാശാല അത്ലറ്റിക്സില് ഹെപ്റ്റാത്തലണ്‍ സ്വര്‍ണ ജേതാവാണ് പാലക്കാട് സ്വദേശിയായ അനാമിക. വനിതാ ഹൈജംപിലെ മിന്നും താരം പൂജ, പുരുഷ വിഭാഗം ഹെപ്റ്റാത്തലണില്‍ തേജസ്വിന് ശങ്കര്‍, ഷോട്ട് പുട്ടില്‍ തജിന്ദര്‍പാല്‍ സിംഗ്, വനിതാ ലോംഗ്ജംപില് ആന്‍സി സോജന് തുടങ്ങിയവരാണ് ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍.
Read Moreസ്റ്റോപ്പേജില്‍ മാഞ്ചസ്റ്റര്‍ ജയം
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ സ്റ്റോപ്പേജ് ടൈം ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിക്കു ജയം. അഞ്ച് ഗോള്‍ പിറന്ന ഹോം ത്രില്ലറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-2ന് ഫുള്‍ഹാമിനെ കീഴടക്കി. 90+4-ാം മിനിറ്റില്‍ ബെന്യാമിന് ഷെഷ്കൊ നേടിയ ഗോളിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയം. ഇടക്കാല പരിശീലകനായ മൈക്കിള്‍ കാരിക്കിന്റെ ശിക്ഷണത്തിനു കീഴില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണ്. മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കു സമനില. എവേ പോരാട്ടത്തില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറിനോട് 2-2ന് മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ പിരിഞ്ഞു. 2-0നു മുന്നിലെത്തിയശേഷമായിരുന്നു സിറ്റി സമനില വഴങ്ങിയത്.
Read Moreഫെഡറേഷന് വോളിക്ക് സുജിത്ത്
കോട്ടയം: ഇന്നുമുതല്‍ റായ്പൂരില്‍ നടക്കുന്ന ഫെഡറേഷന് കപ്പ് വോളിയില്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റിക്കായി അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലെ രണ്ടാം വര്‍ഷ പൊളിറ്റിക്സ് വിദ്യാര്‍ഥി സുജിത്ത് ജഴ്സിയണിയും. 10-ാം ക്ലാസിനുശേഷം ഐടിഐ പഠനം പൂര്‍ത്തിയാക്കിയ സുജിത്ത് ഡിഗ്രി പഠനത്തിനായി അരുവിത്തുറ കോളജില്‍ ചേരുകയായിരുന്നു. കോളജിലെ സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ കോച്ച് ജേക്കബിന്റെ കീഴില്‍ സുജിത്ത് പരിശീലനം തുടങ്ങിയതോടെ എംജി യൂണിവേഴ്സിറ്റി ടീമില്‍ ഇടം നേടി. തുടര്‍ന്ന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിനെ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാക്കി. അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ്, ബര്‍സാര്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാര്‍ളി എന്നിവരുടെ നേതൃത്വത്തില്‍ മാനേജ്മെന്റ് നല്കിയ മികച്ച പിന്തുണയാണ് സുജിത്തിനെ ടീമില്‍ എത്തിച്ചത്. സുജിത്തിന്റെ ബാല്യത്തില്‍തന്നെ പിതാവ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടതിനാല്‍ ഐടിഐ…
Read Moreഅത്ലറ്റിക് കലണ്ടറിൽ മാറ്റം
തിരുവനന്തപുരം: അത്ലറ്റിക് കലണ്ടറിൽ മാറ്റം വരുത്തി അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ. മേയ് 22 മുതൽ 25 വരെ റാഞ്ചിയിൽ നടക്കുന്ന ദേശീയ സീനിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പ് ഗ്ലാസ്ഗോയിൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിന് യോഗ്യതയ്ക്കുള്ള അവസാന അവസരമായി നിശ്ചയിച്ചു. ഈ ടൂർണമെന്റ് ഏഷ്യൻ അണ്ടർ -23 ചാന്പ്യൻഷിപ്പിലേക്കുള്ള യോഗ്യതാ മത്സരവുമായിരിക്കും. നാഷണൽ ജൂണിയർ മീറ്റ് ഏപ്രിലിലും ഇന്ത്യൻ ഓപ്പണ്‍ അത്ലറ്റിക് ഓഗസ്റ്റിലും നടത്തും. ജൂണ്‍ 24-ന് ഭുവനേശ്വറിൽ ആരംഭിക്കുന്ന ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് ചാന്പ്യൻഷിപ്പാണ് ഏഷ്യൻ ഗെയിംസിന് യോഗ്യത നേടാനുള്ള അവസാന അവസരം. ഏഷ്യൻ ഗെയിംസും കോമണ്‍വെൽത്തും അടുത്തടുത്ത മാസങ്ങളിൽ നടക്കുന്ന സാഹചര്യത്തിൽ ഏഷ്യൻ ഗെയിംസിനാണ് രാജ്യം കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് അത്ലറ്റിക് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ് പറഞ്ഞു.
Read Moreവോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; നവാസ് വഹാബ് പരിശീലകന്
കോട്ടയം: ഛത്തീസ്ഗഡിലെ റായ്പുരില്‍ മൂന്നു മുതല്‍ എട്ടുവരെ നടക്കുന്ന ദേശീയ സീനിയര്‍ ഫെഡറേഷന് കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ യൂണിവേഴ്സിറ്റി വനിതാ ടീമിനെ നവാസ് വഹാബ് പരിശീലിപ്പിക്കും. കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചായ നവാസ്, ചങ്ങനാശേരി അസംപ്ഷന്‍ കോളജ് വോളിബോള്‍ ടീം പരിശീലകനുമാണ്. അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ മഹാത്മാഗാന്ധി സര്‍വകലാശാല ടീമിന്റെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് നവാസിന് ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിച്ചത്. ഇന്ത്യന്‍ യൂണിവേഴ്സിറ്റി വനിതാ ടീമില്‍ കേരളത്തില്‍ നിന്നുള്ള നാലു താരങ്ങളുണ്ട്. അല്‍ന രാജ്, ആര്. പവിത്ര, പി. അനാമിക (മൂവരും അസംപ്ഷന്‍ ചങ്ങനാശേരി), റെബിറ്റി ജോസഫ് (സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുട) എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍.
Read Moreട്വന്റി-20 ലോകകപ്പ്: ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാൻ. ഫെബ്രുവരി 15ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കേണ്ടിയിരുന്നത്. പാക്കിസ്ഥാന് സര്‍ക്കാര്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതേസമയം ലോകകപ്പിലെ മറ്റ് മത്സരങ്ങളില്‍ കളിക്കുമെന്നാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്. ബംഗ്ലാദേശിനെ ഒഴിവാക്കിയതിലാണ് പാക് പ്രതിഷേധം. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് പിന്മാറുകയും പകരമായി സ്കോട്ലന്ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Read Moreകളി കാര്യവട്ടത്ത്: ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യയുടെയും ന്യൂസിലന്‍ഡിന്റെയും താരങ്ങള്‍ തിരുവനന്തപുരത്ത് എത്തി
തിരുവനന്തപുരം: അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യയുടെയും ന്യൂസിലന്‍ഡിന്റെയും താരങ്ങള്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തി. നാളെ വൈകുന്നേരം ഏഴിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം. ആദ്യ മൂന്നു പോരാട്ടങ്ങളും ജയിച്ച ഇന്ത്യ, വിശാഖപട്ടണത്തു നടന്ന നാലാം മത്സരത്തില്‍ 50 റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. പരമ്പരയില്‍ ഇതുവരെ മികച്ച ഫോം കണ്ടെത്താത്ത തിരുവനന്തപുരത്തുകാരനായ സഞ്ജു സാംസണ് സ്വന്തം നാട്ടില്‍ തകര്‍ത്തടിക്കുമോ എന്നതിനാണ് ഏവരുടെയും കാത്തിരിപ്പ്. ഇരു ടീമിനെയും കേരള ക്രിക്കറ്റ് അസോസിയേഷന് ട്രഷറര്‍ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഔദ്യോഗികമായി സ്വീകരിച്ചു. ക്ഷേത്രദര്ശനംഇന്ത്യന് ടീം ഇന്ന് രാവിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രാവിലെ ഒമ്പതിനായിരിക്കും ടീം ക്ഷേത്രത്തിലെത്തുക. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 4.30നാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലനം. ന്യൂസിലന്‍ഡ് ടീം ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 4.30വരെ പരിശീലനം നടത്തും.
Read Moreമേഘാലയയെ തൂക്കിയെറിഞ്ഞു! സന്തോഷ് ട്രോഫി: കേരളം ക്വാർട്ടറിൽ
ദിസ്പൂർ: സന്തോഷ് ട്രാഫി ഫുട്ബോളിൽ കേരളം ക്വാർട്ടറിൽ കടന്നു. നിർണായക മത്സരത്തിൽ മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്. 36-ാം മിനിറ്റിൽ വി.അർജുനാണ് ആദ്യം എതിരാളികളുടെ ഗോൾവല ചലിപ്പിച്ചത്. 71-ാം മിനിറ്റിൽ പി.ടി.മുഹമ്മദ് റിയാസ് ലീഡ് ഉയർത്തി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മുഹമ്മദ് അജ്സൽ കേരളത്തിനായി മൂന്നാം ഗോളും നേടി. ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് കേരളത്തിന് പത്ത് പോയിന്റായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സർവീസസിനെയാണ് കേരളം ഇനി നേരിടുന്നത്.
Read More