കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ 23 കാരനായ മിഡ്ഫീല്‍ഡര്‍ രോഹിത് കുമാര്‍ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും. ബൈച്ചുംഗ് ഭൂട്ടിയ ഫുട്ബോള്‍ സ്കൂളിലാണ് ഡൽഹി സ്വദേശിയായ രോഹിത് കരിയര്‍ ആരംഭിച്ചത്. പിന്നീടു ഡിഎസ്കെ ശിവാജിയന്‍സ് എല്‍എഫ്സി അക്കാഡമിയില്‍ ചേർന്നു. 2013ല്‍ ബിസി റോയ് ട്രോഫിയില്‍ ഡല്‍ഹിയെ നയിച്ച യുവതാരം 2015 ല്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു. 2016 ല്‍ ഡ്യുറാന്‍ഡ് കപ്പിനുള്ള സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. വലതുകാല്‍ കളിക്കാരനായ രോഹിത് ഐഎസ്എലിൽ പൂനെ സിറ്റിയിൽ അരങ്ങേറ്റം കുറിച്ചു. രണ്ടു സീസണുകളില്നിന്നു രണ്ടു ഗോളുകള്‍ നേടി. ആറാം സീസണില്‍ ഹൈദരാബാദ് എഫ്സിയിലേക്കു ചേക്കേറി. ഒന്‍പത് മത്സരങ്ങളില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ നിരയില്‍ കളിച്ച് ഒരു ഗോള്‍ സ്വന്തമാക്കി.
Read MoreCategory: Sports
മെസി ബാഴ്സയോട് ബൈ പറയുന്നു; തീരുമാനം ക്ലബിനെ അറിയിച്ചു
ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മെസി തന്നെ ക്ലബിനോട് തീരുമാനം അറിയിച്ചുവെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ക്ലബ് അടിയന്തര ബോർഡ് യോഗം ചേർന്നുവെന്നുമാണ് റിപ്പോർട്ടുകൾ. ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നുമാണ് മെസി ക്ലബിനെ അറിയിച്ചത്. ക്ലബ്ബ് വിടാനുള്ള തീരുമാനം മെസി അറിയിച്ചതിനു പിന്നാലെ മുൻ ക്യാപ്റ്റൻ കാർലോസ് പിയോൾ മെസിക്ക് യാത്രയയപ്പ് സന്ദേശം ട്വീറ്റ് ചെയ്തു. 2021 വരെയുള്ള കരാർ ഉടൻ റദ്ദാക്കണമെന്നാണ് മെസി ആവശ്യപ്പെട്ടത്. അടുത്ത ജൂലൈ വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ. സീസണ് അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധനയോടെയായിരുന്നു കരാർ. ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേണ്‍ മ്യൂണിക്കിനോട് 8-2ന് പരാജയപ്പെട്ടതിന് ശേഷം ബാഴ്സക്കുള്ളിലെ ആഭ്യന്തര പൊട്ടിത്തെറി വാർത്തയായിരുന്നു. ഇതാണ് മെസിയുടെ പെട്ടന്നുള്ള…
Read Moreസച്ചിന്റെ 100 സെഞ്ചുറി റിക്കാർഡ് തകർക്കാൻ കോഹ്ലിക്ക് കഴിയുമെന്ന് പത്താൻ
ബറോഡ: രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ചുറികളുടെ എണ്ണത്തിൽ ഇന്ത്യയുടെ ബാറ്റിംഗ്് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ റിക്കാർഡ് നിലവിലെ ക്യാപ്റ്റൻ വിരാട് കോലിക്ക് മറികടക്കാനാകുമെന്ന് മുൻ ഇന്ത്യൻതാരം ഇർഫാൻ പത്താൻ. 24 വർഷം നീണ്ട കരിയറിൽ സച്ചിന്റെ പേരിൽ 100 സെഞ്ചുറികളാണുള്ളത്. 12 വർഷത്തിനുള്ളിൽ കോഹ്ലി നേടിയത് 70 സെഞ്ചുറികളും. 71 സെഞ്ചുറികളുള്ള മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗാണ് ഈ റിക്കാർഡിൽ രണ്ടാം സ്ഥാനത്തുള്ളത്. ’സച്ചിന്റെ നൂറ് രാജ്യാന്തര സെഞ്ചുറികൾ കോഹ്ലി സ്വന്തമാക്കുമെന്ന് ഉറപ്പാണ്. ഇപ്പോൾ അദ്ദേഹം അതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടാകില്ല. പക്ഷേ സമകാലീന ക്രിക്കറ്റിൽ അതിന് കഴിയുന്ന ഒരേയൊരാൾ കോഹ്ലിയാണ്. വിരമിക്കുന്നതിന് മുന്‍പ് അതു നേടാനുള്ള കരുത്തും കായികക്ഷമതയും കോലിക്കുണ്ട്- പത്താൻ പറഞ്ഞു. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് ഷോയിൽ സംസാരിക്കുകയായിരുന്നു പത്താൻ.
Read Moreഡേവിഡ് സിൽവ ഇനി റയൽ സോസിദാദിനായി കളിക്കും
മാഡ്രിഡ്: സ്പാനിഷ് താരം ഡേവിഡ് സിൽവ അടുത്ത സീസണിൽ ലാലിഗ ക്ലബായ റയൽ സോസിദാദിന് വേണ്ടി കളിക്കും. സോസിദാദുമായി മൂന്നു വർഷത്തെ കരാറിൽ താരം ഒപ്പുവച്ചു. ഫ്രീ ഏജന്റായാണ് സിൽവ സോസിദാദിൽ എത്തുന്നത്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി വിട്ട സിൽവ പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാലിഗയിൽ തിരിച്ചെത്തുന്നത്. സിൽവ ഇറ്റാലിയൻ ക്ലബ് ലാസിയോയുമായി ധാരണയിലെത്തിയെന്നും കരാർ ഉടൻ ഒപ്പുവയ്ക്കുമെന്നും യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായാണ് സ്പാനിഷ് ക്ലബ് താരത്തെ സ്വന്തമാക്കിയതായി അറിയിച്ചത്. 2010-ൽ ആണ് സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. സിറ്റിയുടെ ആദ്യ പ്രീമിയർ ലീഗ് കിരീട നേട്ടം മുതൽ ഇപ്പോൾ നാലു കിരീടങ്ങൾ നേടിയത് വരെ സിൽവ മുന്നിൽ ഉണ്ടായിരുന്നു.
Read Moreഫുട്ബോളിനെ വളര്‍ത്താന്‍ ടാലന്റ് ഹണ്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നു. മികച്ച കളിക്കാരെ കണ്ടെത്താന്‍ രാജ്യത്ത് അഞ്ച് സോണുകള്‍ തിരിച്ചു ടാലന്റ് ഹണ്ട് നടത്തുമെന്ന് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഇന്ത്യയെ ഫുട്ബോളിലെ പവര്ഹൗസാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാലന്റ് ഹണ്ടിനുള്ള പണം ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
Read Moreതോമസ് കപ്പ്, ഊബര്‍ കപ്പ്: ഇന്ത്യക്ക് ആശ്വാസം
ന്യൂഡല്‍ഹി: തോമസ് കപ്പ്, ഊബര്‍ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ആശ്വാസം. ഇന്നലെ നടന്ന ഗ്രൂപ്പ് നറുക്കെടുപ്പില്‍ ഇന്ത്യ താരതമ്യേന അനായാസമായ ഗ്രൂപ്പിലാണ് ഇടംപിടിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് വലിയ ഭീഷണി ഉണ്ടാകില്ലെന്നാണ് ഗ്രൂപ്പുകള്‍ കാണിക്കുന്നത്. രണ്ടു തവണ മാറ്റിവച്ച ഈ വര്‍ഷത്തെ തോമസ് കപ്പ്, ഊബര്‍ കപ്പ് ടൂര്‍ണമെന്റുകള്‍ ഒക്ടോബറില്‍ നടക്കും. മൂന്നു മുതല്‍ 11 വരെ ഡെന്മാര്ക്കിലെ ആര്ഹസാണ് ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ബിഡബ്ല്യുഎഫിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ക്വലാലംപുരിലാണ് നറുക്കെടുപ്പ് നടന്നത്. ഗ്രൂപ്പ് സിയിലുള്ള ഇന്ത്യന്‍ ടീം പുരുഷ ടീമിനൊപ്പമുള്ളത് 2016ലെ ചാമ്പ്യന്മാരായ ഡെന്മാര്ക്ക്, ജര്‍മനി, അള്‍ജീരിയ ടീമുകളാണ്. ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യന്‍ വനിതകള്‍. 14 തവണ ചാമ്പ്യന്മായ ചൈനയെ കൂടാതെ ഫ്രാന്‍സും ജര്‍മനിയും ഈ ഗ്രൂപ്പിലാണ്. ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ടൂര്‍ണമെന്റിലെ അഞ്ചാം സീഡുകളാണ്. 1949ല്‍ സ്ഥാപിതമായ തോമസ്…
Read Moreഎഫ്എ കപ്പ് ഫൈനൽ: ലാംപാര്‍ഡും ആര്‍തേറ്റയും നേർക്കുനേർ
ലണ്ടന്‍: ഫ്രാങ്ക് ലാംപാര്‍ഡും മൈക്കിള്‍ ആര്‍തേറ്റയും പരിശീലകരെന്ന നിലയിലെ ആദ്യ കിരീടം തേടി ഇന്ന് വെംബ്ലിയില്‍ പോരാടും. എഫ്എ കപ്പ് ഫൈനലില്‍ ചെല്‍സിയും ആഴ്സണലും ഇന്ന് ഏറ്റുമുട്ടുകയാണ്. ലാംപാര്‍ഡിന് ഈ കിരീടം നേടാനായാല്‍ ചെല്‍സിക്ക് പഴയ വിജയതൃഷ്ണ നല്‍കാനാകും. അടുത്ത സീസണില്‍ കിരീടപ്രതീക്ഷയുള്ള ടീമുകളിലേക്ക് ചെല്സിയെയുമെത്തിക്കാനാകും. ഈ സീസണില്‍ ചെല്‍സിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്ന ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കഴിഞ്ഞു. എന്നാല്‍ ഈ കിരീടമുണ്ടെങ്കില്‍ ലാംപാര്‍ഡ് ചെയ്യുന്ന ജോലിക്ക് മികച്ചൊരു പ്രതിഫലമാകും. നാലാം സ്ഥാനക്കാരായിട്ടാണ് ചെല്‍സി ഈ പ്രീമിയര്‍ ലീഗ് സീസണ് പൂര്‍ത്തിയാക്കിയത്. ആര്തേറ്റയ്ക്ക് ഈ കിരീടം നേടാനായാല്‍ ആഴ്സണലിന് മോശപ്പെട്ട ഒരു സീസണിന്റെ അവസാനം ഒരു സന്തോഷം നല്‍കും. ടീമിലെ സൂപ്പര്‍താരം പിയര്‍ എമറിക് ഔബമെയാംഗിന് ക്ലബ്ബില്‍ തുടരാനുള്ള വിശ്വാസവും പിന്നെ പുറത്തുനിന്നും കൂടുതല്‍ മികച്ച കളിക്കാരെ ക്ലബ്ബിലേക്ക് ആകര്‍ഷിക്കുകയും ചെയ്യാം. അടുത്ത സീസണിലെ യൂറോപ്പ ലീഗ്…
Read Moreകമന്റേറ്ററാക്കണം; മഞ്ചരേക്കര്‍ അപേക്ഷ നല്കി
മുംബൈ: ഈ സീസണിലെ ഐപിഎലില്‍ തന്നെയും കമന്റേറ്ററായി നിയമിക്കണമെന്നാവശ്യവുമായി സഞ്ജയ് മഞ്ചരേക്കര്‍ അപേക്ഷ നല്കി. ഇന്ത്യയുടെ മുന്‍ ബാറ്റ്സ്മാനായിരുന്ന മഞ്ചരേക്കര്‍ പിന്നീട് കമന്റേറ്ററായി. എന്നാല്‍ മഞ്ചരേക്കറെ ബിസിസിഐ മാര്‍ച്ച് മുതല്‍ കമന്ററി പാനലില്‍നിന്നു നീക്കം ചെയ്തു. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കു മുമ്പായിരുന്നു മുന്‍ താരത്തെ നീക്കിയത്. ഈ പരമ്പര കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതോടെ വേണ്ടെന്നുവയ്ക്കുകയും ചെയ്തു.
Read Moreനെയ്മറിന് ഗോൾ; ഫ്രഞ്ച് കപ്പ് പിഎസ്ജി സ്വന്തമാക്കി
പാരീസ്: പത്ത് പേരായി ചുരുങ്ങിയ സെന്റ് എറ്റിയനെ തോല്‍പ്പിച്ചു ഫ്രഞ്ച് കപ്പ് പിഎസ്ജി സ്വന്തമാക്കി. ഫൈനലിൽ സെന്റ് എറ്റിയനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പിഎസ്ജി കപ്പുയർത്തിയത്. പതിനാലാം മിനിറ്റിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ നേടിയ ഗോളിലാണ് പിഎസ്ജിയുടെ വിജയം. മുപ്പത്തിയൊന്നാം മിനിറ്റിലാണ് സെന്റ് എറ്റിയൻ പത്തു പേരായി ചുരുങ്ങുന്നത്. കൈലിയന്‍ എംബാപ്പെയെ വീഴ്ത്തിയതിന് പെരിൻ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. കരഞ്ഞ് കൊണ്ട് മൈതാനം വിട്ട എംബപ്പെ മത്സരശേഷം ക്രച്ചസിലാണ് തിരികെ എത്തിയത്. പിഎസ്ജിയുടെ പതിമൂന്നാം ഫ്രഞ്ച് കപ്പ് നേട്ടമാണിത്. ഫ്രഞ്ച് കപ്പ് ഉയർത്തിയെങ്കിലും എംബപ്പെയുടെ പരിക്ക് പിഎസ്ജിക്ക് വന്‍ തിരിച്ചടിയാണ്. കോപ്പാ ലീഗ് ഫൈനലും ചാംപ്യന്‍സ് ലീഗിലും എംബപ്പെയ്ക്കു കളിക്കാനാകുമോയെന്ന് സംശയമാണ്.
Read Moreറൊണാൾഡോ റിക്കാർഡ് 50
ടുറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ 50 ഗോൾ തികച്ച് യുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ചരിത്രം കുറിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ എന്നിവയിൽ ഗോളിൽ അർധസെഞ്ചുറി തികയ്ക്കുന്ന ആദ്യതാരമെന്ന റിക്കാർഡാണ് റൊണാൾഡോ കുറിച്ചത്. സീരി എയിൽ വേഗത്തിൽ (61 മത്സരങ്ങളിൽനിന്ന്) 50 ഗോൾ തികയ്ക്കുന്ന താരമെന്ന റിക്കാർഡും താരം സ്വന്തമാക്കി. ലാസിയോയ്ക്കെതിരേ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ യുവന്റസ് 2-1നു ജയിച്ചു. 51 (പെനൽറ്റി), 54 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. ഇതോടെ സീസണിൽ 30 മത്സരങ്ങളിൽനിന്ന് 30 ഗോളും താരം തികച്ചു. 2020 ൽ 20 ലീഗ് ഗോൾ നേടുന്ന ആദ്യതാരമെന്ന നേട്ടവും സിആർ7നെ തേടിയെത്തി. ഫെലിസ് ബൊറെൽ (31- 1933-34), ജോണ്‍ ഹൻസെൻ (30- 1951-52) എന്നിവർക്കുശേഷം സീരി എയിൽ ഒരു സീസണിൽ 30 ഗോൾ തികയ്ക്കുന്ന…
Read More