ടി​നു യോ​ഹ​ന്നാ​ൻ കേ​ര​ള ര​ഞ്ജി ട്രോ​ഫി ടീം ​കോ​ച്ച് 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ര​​​ഞ്ജി ട്രോ​​​ഫി ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ന്‍റെ കോ​​​ച്ചാ​​​യി മു​​​ൻ ഇ​​​ന്ത്യ​​​ൻ താ​​​രം ടി​​​നു യോ​​​ഹ​​​ന്നാ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഓ​​​ണ്‍​ലൈ​​​നി​​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ക്രി​​​ക്ക​​​റ്റ് അ​​​ഡ്വൈ​​​സ​​​റി ക​​​മ്മി​​​റ്റി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​യ്ക്ക് ശേ​​​ഷ​​​മാ​​​ണ് തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​ത്. 2001 -ൽ ​​​ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ലേ​​​ക്ക് സെ​​​ല​​​ക്ട് ചെ​​​യ്യ​​​പ്പെ​​​ട്ട ടി​​​നു മൂ​​​ന്നു ടെ​​​സ്റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും മൂ​​​ന്നു ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ന്ത്യ​​​ക്ക് വേ​​​ണ്ടി പാ​​​ഡ​​​ണി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​ൻ ലോം​​​ഗ് ജം​​​പ് താ​​​ര​​​മാ​​​യി​​​രു​​​ന്ന ടി.​​​സി. യോ​​​ഹ​​​ന്നാ​​​ന്‍റെ പു​​​ത്ര​​​നാ​​​ണ് ടി​​​നു. ഇ​​​ന്ത്യ​​​ൻ ക്രി​​ക്ക​​റ്റ് ടീ​​​മി​​​ലെ​​​ത്തി​​​യ ആ​​​ദ്യ​​​മ​​​ല​​​യാ​​​ളി എ​​​ന്ന ബ​​​ഹു​​​മ​​​തി​​​ക്ക് ഉ​​​ട​​​മയാ​​ണു ടി​​​നു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ഹൈ ​​​പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് സെ​​​ന്‍റ​​​ർ തു​​​റ​​​ക്കാ​​​നും ജ​​​ന​​​റ​​​ൽ ബോ​​​ഡി തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​ന്ത​​​ർ ജി​​​ല്ലാ, സോ​​​ണ്‍, ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. കോ​​​വി​​​ഡ് -19ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ്, കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, പ​​​ത്ത​​​നം​​​തി​​​ട്ട…

Read More

സാ​​യ് സ​​ജീ​​വം

ന്യൂ​​ഡ​​ൽ​​ഹി: ഒൗ​​ട്ട് ഡോ​​ർ കാ​​യി​​ക ഇ​​ന​​ങ്ങ​​ൾ പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ​​ച്ച​​ക്കൊ​​ടി കാ​​ണി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സ്പോ​​ർ​​ട്സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ (സാ​​യ്) ഡ​​ൽ​​ഹി​​യി​​ൽ ത​​ങ്ങ​​ളു​​ടെ അ​​ധീ​​ന​​ത​​യി​​ലു​​ള്ള അ​​ഞ്ച് സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ ര​​ണ്ട് എ​​ണ്ണം ഇ​​ന്ന​​ലെ തു​​റ​​ന്നു. ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യം, മേ​​ജ​​ർ ധ്യാ​​ൻ​​ച​​ന്ദ് നാ​​ഷ​​ണ​​ൽ സ്റ്റേ​​ഡി​​യം എ​​ന്നി​​വ തു​​റ​​ന്ന​​താ​​യി സാ​​യ് ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മാ​​ത്ര​​മാ​​യി​​രി​​ക്കും സ്റ്റേ​​ഡി​​യം തു​​റ​​ക്കു​​ക. ഓ​​ണ്‍ ലൈ​​നിൽ നേ​​ര​​ത്തേ ബു​​ക്ക് ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് ഒ​​രു മ​​ണി​​ക്കൂ​​ർ പ​​രി​​ശീ​​ല​​നം അ​​നു​​വ​​ദി​​ക്കും. പ​​രി​​ശീ​​ല​​നം, ആ​​രോ​​ഗ്യ കാ​​ര്യ​​ങ്ങ​​ൾ, കൊ​​റോ​​ണ പ്ര​​തി​​രോ​​ധം തു​​ട​​ങ്ങി​​യ വി​​വി​​ധ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ സ്റ്റേ​​ഡി​​യം അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സി​​നു കൈ​​മാ​​റി​​യി​​ട്ടു​​ണ്ടെ​​ന്നും സാ​​യ് വ്യ​​ക്ത​​മാ​​ക്കി. പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ സാ​​നി​​റ്റൈ​​സേ​​ഷ​​ൻ ന​​ട​​ത്തി. അ​​ന്പെ​​യ്ത്ത്, ടേ​​ബി​​ൾ ടെ​​ന്നീ​​സ്, ബാ​​ഡ്മി​​ന്‍റ​​ണ്‍, ലോ​​ണ്‍ ടെ​​ന്നീ​​സ് എ​​ന്നി​​വ​​യു​​ടെ പ​​രി​​ശീ​​ല​​ന​​ങ്ങ​​ളാ​​ണ് ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ ആ​​രം​​ഭി​​ച്ച​​ത്. സാ​​മൂ​​ഹ്യ അ​​ക​​ലം പാ​​ലി​​ക്കേ​​ണ്ട​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലെ 50 ശ​​ത​​മാ​​നം സൗ​​ക​​ര്യ​​ങ്ങ​​ളേ തു​​റ​​ന്നു ന​​ൽ​​കു​​ക​​യു​​ള്ളൂ. കൊ​​റോ​​ണ…

Read More

ഗാം​​ഗു​​ലി അ​​യോ​​ഗ്യ​​ൻ

മും​​ബൈ: ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്ത് തു​​ട​​രാ​​ൻ സൗ​​ര​​വ് ഗാം​​ഗു​​ലി അ​​യോ​​ഗ്യ​​നാ​​ണെ​​ന്ന് മ​​ധ്യ​​പ്ര​​ദേ​​ശ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ ആ​​ജീ​​വ​​നാ​​ന്ത അം​​ഗം സ​​ഞ്ജീ​​വ് ഗു​​പ്ത. ഐ​​സി​​സി അം​​ഗ​​മാ​​യി ഗാം​​ഗു​​ലി​​ക്ക് നാ​​മ​​നി​​ർ​​ദേ​​ശം ല​​ഭി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റാ​​യി തു​​ട​​രാ​​നാ​​വി​​ല്ലെ​​ന്ന നി​​യ​​മം സ​​ഞ്ജീ​​വ് ഗു​​പ്ത ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച​​ത്. മാ​​ർ​​ച്ച് 28ന് ​​ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ഐ​​സി​​സി ബോ​​ർ​​ഡ് അം​​ഗ​​മാ​​യി ഗാം​​ഗു​​ലി​​ക്ക് നാ​​മ​​നി​​ർ​​ദേ​​ശം ല​​ഭി​​ച്ചി​​രു​​ന്നു. ഐ​​സി​​സിയി​​ലേ​​ക്ക് നാ​​മ​​നി​​ർ​​ദേ​​ശം ല​​ഭി​​ച്ചാ​​ൽ ബി​​സി​​സി​​ഐ​​യു​​ടെ പ്ര​​സി​​ഡ​​ന്‍റാ​​യി തു​​ട​​രാ​​ൻ പു​​തി​​യ നി​​യ​​മ​​പ്ര​​കാ​​രം സാ​​ധി​​ക്കി​​ല്ലെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി സ​​ഞ്ജീ​​വ് ഗു​​പ്ത, ഗാം​​ഗു​​ലി​​ക്കും ഇ-​​മെ​​യി​​ൽ അ​​യ​​ച്ചു. ഐ​​സി​​സി ചെ​​യ​​ർ​​മാ​​ൻ സ്ഥാ​​ന​​ത്തേ​​ക്ക് ഗാം​​ഗു​​ലി എ​​ത്തു​​മെ​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഊഹാ​​പോ​​ഹ​​ങ്ങ​​ളും ഇ​​പ്പോ​​ൾ സ​​ജീ​​വ​​മാ​​ണ്. ഇ​​തി​​നി​​ടെ​​യാ​​ണ് ഗാം​​ഗു​​ലി​​ക്കെതിരേ സ​​ഞ്ജീ​​വ് ഗു​​പ്ത​​യു​​ടെ ആ​​രോ​​പ​​ണം.

Read More

ഓ… ​ദ്രാ​വി​ഡ്, വൗ… ​ദാ​ദ

ഇ​​രു​​പ​​ത്തൊ​​ന്ന് വ​​ർ​​ഷം മു​​ന്പ് ഇ​​തു​​പോ​​ലൊ​​രു മേ​​യ് 26. വേ​​ദി ഇം​​ഗ്ല​​ണ്ടി​​ലെ ടൗ​​ണ്‍​ട​​ണി​​ലെ കൗ​​ണ്ടി ഗ്രൗ​​ണ്ട്. 1999 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലെ ഗ്രൂ​​പ്പ് എ​​യി​​ൽ ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും നേ​​ർ​​ക്കു​​നേ​​ർ. 45 ഓ​​വ​​ർ ബാ​​റ്റ് ചെ​​യ്ത് രാ​​ഹു​​ൽ ദ്രാ​​വി​​ഡും (145) സൗ​​ര​​വ് ഗാം​​ഗു​​ലി​​യും (183) അ​​ക്കാ​​ല​​ത്തെ ഏ​​തൊ​​രു വി​​ക്ക​​റ്റി​​ലെ​​യും ഏ​​റ്റ​​വും മി​​ക​​ച്ച കൂ​​ട്ടു​​കെ​​ട്ടാ​​യ 318 റ​​ണ്‍​സ് ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ തി​​ക​​ച്ച​​ത് ഇ​​ന്നേ​​ദി​​വ​​സം. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ ഇ​​രു ടീ​​മു​​ക​​ളു​​ടെ​​യും നാ​​ലാം മ​​ത്സ​​രം, സൂ​​പ്പ​​ർ സി​​ക്സ് സാ​​ധ്യ​​ത നി​​ല​​നി​​ർ​​ത്താ​​ൻ ജ​​യം അ​​നി​​വാ​​ര്യം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് നാ​​ല് വി​​ക്ക​​റ്റി​​നും സിം​​ബാ​​ബ്‌​വെ​​യോ​​ട് മൂ​​ന്ന് റ​​ണ്‍​സി​​നും പ​​രാ​​ജ​​യ​​പ്പെ​​ട്ട ഇ​​ന്ത്യ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റുടെ (140) ക്ലാ​​സ് സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ 94 റ​​ണ്‍​സ് ജ​​യം നേ​​ടി. പി​​താ​​വി​​ന്‍റെ മ​​ര​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് സ​​ച്ചി​​ൻ സിം​​ബാ​​ബ്‌​വെ​​യ്ക്കെ​​തി​​രേ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. മ​​ര​​ണാ​​ന​​ന്ത​​ര ച​​ട​​ങ്ങി​​നു​​ശേ​​ഷ​​മെ​​ത്തി​​യാ​​യി​​രു​​ന്നു കെ​​നി​​യ​​യ്ക്കെ​​തി​​രേ സ​​ച്ചി​​ന്‍റെ സെ​​ഞ്ചു​​റി. മ​​റു​​വ​​ശ​​ത്ത് ശ്രീ​​ല​​ങ്ക​​യും ര​​ണ്ട് തോ​​ൽ​​വി​​ക്കു​​ശേ​​ഷം (ഇം​​ഗ്ല​​ണ്ടി​​നോ​​ട് എ​​ട്ട് വി​​ക്ക​​റ്റി​​നും…

Read More

ഹോ​ക്കി ഇ​തി​ഹാ​സം ബ​ൽ​ബീ​ർ സിം​ഗ് അ​ന്ത​രി​ച്ചു

ച​ണ്ഡീ​ഗ​ഡ്: ഇ​ന്ത്യ​ന്‍ ഹോ​ക്കി ഇ​തി​ഹാ​സം ബ​ല്‍​ബീ​ര്‍ സിം​ഗ് (95) അ​ന്ത​രി​ച്ചു. ച​ണ്ഡീ​ഗ​ഡി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ബ​ല്‍​ബീ​ര്‍ സിം​ഗി​ന്‍റെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്. ബ​ൽ​ബീ​ർ ഇ​ന്ത്യ​ക്കാ​യി ഹാ​ട്രി​ക് ഒ​ളി​ന്പി​ക് സ്വ​ർ​ണം നേ​ടി​യ താ​ര​മാ​ണ്. ഒ​ളി​ന്പി​ക്സ് പു​രു​ഷ ഹോ​ക്കി ഫൈ​ന​ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​രം കൂ​ടി​യാ​ണ് താ​രം. 1952 ഹെ​ൽ​സി​ങ്കി ഒ​ളി​ന്പി​ക്സി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രാ​യ ഫൈ​ന​ലി​ൽ അ​ഞ്ചു ഗോ​ൾ നേ​ടി​യി​രു​ന്നു. 6-1നാ​യി​രു​ന്നു അ​ന്ന് ഇ​ന്ത്യ​ൻ ജ​യം. 1948, 1956 ഒ​ളി​ന്പി​ക്സു​ക​ളി​ൽ സ്വ​ർ​ണം നേ​ടി​യ ടീ​മി​ലെ​യും നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്നു ബ​ൽ​ബി​ർ. 1958 ടോ​ക്കി​യോ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ള്ളി മെ​ഡ​ലും നേ​ടി. 1975-ൽ ​ഹോ​ക്കി ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നു​മാ​യി​രു​ന്നു. അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി 1957ൽ ​പ​ദ്മ​ശ്രീ പു​ര​സ്കാ​രം ബ​ൽ​ബീ​ർ സിം​ഗി​നെ തേ​ടി​യെ​ത്തി.

Read More

ക്രി​ക്ക​റ്റ് പ​ന്തി​ന് തി​ള​ക്കം കൂ​ട്ടാ​ൻ ഉ​മി​നീ​ര് പ​റ്റി​ല്ല, വി​യ​ർ​പ്പ് തൂ​ക്കാം

ദു​ബാ​യ്: ക്രി​ക്ക​റ്റ് പ​ന്തി​ന് തി​ള​ക്കം കൂ​ട്ടാ​ൻ ഉ​മി​നീ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (ഐ​സി​സി). എ​ന്നാ​ൽ വി​യ​ർ​പ്പ് ഉ​പ​യോ​ക്കു​ന്ന​തി​ന് ക​മ്മി​റ്റി വി​ല​ക്കി​യി​ല്ല. മു​ൻ ഇ​ന്ത്യ​ൻ താ​രം അ​നി​ൽ കും​ബ്ലെ അ​ധ്യ​ക്ഷ​നാ​യ ഐ​സി​സി ക​മ്മി​റ്റി​യാ​ണ് ഉ​മി​നീ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്ന് ശി​പാ​ർ‌​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ക​ളി​ക്കാ​രു​ടെ​യും മാ​ച്ച് ഓ​ഫീ​സ​ർ​മാ​രു​ടെ​യും സു​ര​ക്ഷ പ​രി​ര​ക്ഷി​ക്കു​ന്ന​തി​നും ച​ട്ട​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ഐ​സി​സി ക്രി​ക്ക​റ്റ് ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്ത​താ​യി പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഒ​രു വ്യ​ക്തി​യി​ൽ​നി​ന്നും മ​റ്റൊ​രു വ്യ​ക്തി​യി​ലേ​ക്ക് വി​യ​ർ​പ്പ് മൂ​ലം പ​ക​രു​ന്ന​തി​ന് സാ​ധ്യ​ത കു​റ​വാ​ണ്. അ​തി​നാ​ൽ പ​ന്തി​ന്‍റെ തി​ള​ക്കം വ​ർ​ധി​പ്പി​ക്കാ​ൻ വി​യ​ർ​പ്പ് ഉ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി​കൊ​ണ്ട് ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്തി​ട്ടി​ല്ല. എ​ല്ലാ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ​ക്കും നി​ഷ്പ​ക്ഷ മാ​ച്ച് ഒ​ഫീ​ഷ്യ​ൽ​സി​നെ നി​യ​മി​ക്കാ​നും സ​മി​തി നി​ർ​ദേ​ശി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ മൂ​ന്ന് ഫോ​ർ​മാ​റ്റി​ലും ഓ​രോ ഇ​ന്നിം​ഗ്‌​സി​നും ഒ​രു ടീ​മി​ന് അ​ധി​ക ഡി​ആ​ർ‌​എ​സ്…

Read More

കു​റ്റ​വും ശി​ക്ഷ​യും…

ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ക​​ണ്ട എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ആ​​ക്ര​​മ​​ണ​​കാ​​രി​​യാ​​യ പേ​​സ് ബൗ​​ള​​ർ ആ​​രാ​​ണെ​​ന്ന് ചോ​​ദി​​ച്ചാ​​ൽ കു​​റ​​ച്ചു​​പേ​​രെ​​ങ്കി​​ലും എ​​സ്. ശ്രീ​​ശാ​​ന്ത് എ​​ന്നു പ​​റ​​ഞ്ഞേ​​ക്കും. ആ​​ക്ര​​മ​​ണ​​കാ​​രി​​യാ​​യ പേ​​സ​​ർ എ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ല എ​​ന്ന​​താ​​കും ആ ​​ഉ​​ത്ത​​രം കേ​​ൾ​​ക്കു​​ന്ന എ​​തി​​ർ​​ഭാ​​ഗ​​ത്തി​​ന്‍റെ ക​​ളി​​യാ​​ക്ക​​ൽ, കൂ​​ടെ അ​​ക​​ന്പ​​ടി​​യാ​​യി ഒ​​രു ചി​​രി​​യും പാ​​സാ​​ക്കും. പ്ര​​തി​​ഭ​​യും പ്ര​​വൃ​​ത്തി​​യും ത​​മ്മി​​ലു​​ള്ള തു​​ല​​ന​​ത്തി​​ലാ​​ണ് മി​​ക​​ച്ച പേ​​സ​​ർ എ​​ന്ന ഗ​​ണ​​ത്തി​​ൽ​​നി​​ന്ന് ശ്രീ​​ശാ​​ന്തി​​നെ അ​​വ​​ർ ഒ​​ഴി​​വാ​​ക്കു​​ന്ന​​ത്. പ്ര​​തി​​ഭ​​ക​​ൾ​​ക്ക് അ​​ച്ച​​ട​​ക്കം നി​​ർ​​ബ​​ന്ധ​​മാ​​ണെ​​ന്ന നി​​ബ​​ന്ധ​​ന​​യി​​ല്ലെ​​ന്നു തെ​​ളി​​യി​​ച്ച നി​​ര​​വ​​ധി കാ​​യി​​ക താ​​ര​​ങ്ങ​​ൾ ഈ ​​ലോ​​ക​​ത്തി​​ൽ ഉ​​ണ്ടെ​​ന്ന​​തും വ​​സ്തു​​ത. എ​​ന്നി​​രു​​ന്നാ​​ലും അ​​ഹ​​ങ്കാ​​രി, അ​​നാ​​വ​​ശ്യ​​മാ​​യി അ​​പ്പീ​​ൽ ചെ​​യ്യു​​ക, വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​ശേ​​ഷം പി​​ച്ചി​​ൽ ഇ​​രു​​കൈ​​യും കൊ​​ണ്ട് ആ​​ഞ്ഞ​​ടി​​ച്ച് ആ​​ഘോ​​ഷി​​ക്കു​​ക, വാ​​വി​​ട്ട വാ​​ക്കി​​ലൂ​​ടെ മു​​ഖ​​മ​​ടി​​ച്ച് ത​​ല്ല് വാ​​ങ്ങി ക​​ണ്ണീ​​രൊ​​ഴു​​ക്കു​​ക… ശാ​​ന്ത​​ത ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്ക് ശാ​​ന്ത​​കു​​മാ​​ര​​ൻ ശ്രീ​​ശാ​​ന്തി​​ൽ പ്ര​​ശ്ന​​ങ്ങ​​ൾ നി​​ര​​വ​​ധി. എ​​ന്നാ​​ൽ, 2007 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്, 2011 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ നി​​ർ​​ണാ​​യ​​ക സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു ശ്രീ…

Read More

എ​​ല്ലാം മാ​​റ്റി​​മ​​റി​​ച്ചത് നൂ​​റ്റാ​​ണ്ടി​​ന്‍റെ പ​​ന്ത്: വോൺ

സി​​ഡ്നി: നൂ​​റ്റാ​​ണ്ടി​​ന്‍റെ പ​​ന്ത് എ​​റി​​ഞ്ഞ​​തി​​നു​​ശേ​​ഷം ത​​ന്‍റെ ജീ​​വി​​തം മാ​​റി​​മ​​റി​​ഞ്ഞ​​താ​​യി ഓ​​സ്ട്രേ​​ലി​​യ​​ൻ ലെ​​ഗ്സ്പി​​ൻ ഇ​​തി​​ഹാ​​സം ഷെ​​യ്ൻ വോ​​ണ്‍. ആ ​​പ​​ന്ത് വി​​പ​​രീ​​ത​​ഫ​​ല​​മാ​​ണ് ത​​ന്‍റെ ജീ​​വി​​ത​​ത്തി​​ലു​​ണ്ടാ​​ക്കി​​യ​​ത്. അ​​തോ​​ടെ താ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്ക് നി​​ര​​ന്ത​​രം വേ​​ട്ട​​യാ​​ടാ​​നു​​ള്ള ഒ​​രു വ്യ​​ക്തി​​യാ​​യി. അ​​ത് സം​​ഭ​​വി​​ക്കു​​ന്പോ​​ൾ (നൂ​​റ്റാ​​ണ്ടി​​ന്‍റെ പ​​ന്ത്) എ​​നി​​ക്ക് 23 വ​​യ​​സാ​​ണ്. അ​​തി​​നു ശേ​​ഷം ല​​ണ്ട​​നി​​ൽ വി​​ൻ​​ഡ്മി​​ൽ പ​​ബ്ബി​​ൽ പോ​​യ​​ത് ഓ​​ർ​​ക്കു​​ന്നു. പ​​ബ്ബി​​ൽ നി​​ന്ന് പു​​റ​​ത്തേ​​ക്ക് വ​​രു​​ന്പോ​​ൾ ഏ​​താ​​ണ്ട് 2530 ഫൊ​​ട്ടോ​​ഗ്ര​​ഫ​​ർ​​മാ​​ർ എ​​ന്‍റെ ചി​​ത്രം പ​​ക​​ർ​​ത്തി. ഇ​​ത് നു​​ണ​​യ​​ല്ല. പി​​റ്റേ​​ന്ന് പ​​ത്ര​​ങ്ങ​​ളി​​ൽ ‘ഷെ​​യ്ൻ വോ​​ണ്‍ പ​​ബ്ബി​​ൽ’ എ​​ന്ന​​താ​​യി​​രു​​ന്നു പ്ര​​ധാ​​ന വാ​​ർ​​ത്ത -വോ​​ണ്‍ പ​​റ​​ഞ്ഞു. ത​​ന്നെ​​ക്കു​​റി​​ച്ച് അ​​സ​​ത്യ​​ങ്ങ​​ളും അ​​ർ​​ധ​​സ​​ത്യ​​ങ്ങ​​ളു​​മാ​​ണ് മാ​​ധ്യ​​മ​​ങ്ങ​​ൾ പ​​റ​​ഞ്ഞി​​രു​​ന്ന​​തെ​​ന്നും വോ​​ണ്‍ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Read More

തു​പ്പ​രു​ത്, പ​ന്തി​ല്‍ ചും​ബി​ക്ക​രു​ത്: കോൺ​മിബോ​ള്‍

അ​സുന്‍സി​യോ​ണ്‍ (പ​രാ​ഗ്വെ): ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റു​ക​ളാ​യ കോ​പ്പ ലി​ബ​ര്‍ട്ട​ഡോ​റ​സും കോ​പ്പ സു​ഡാ​മേ​രി​ക്കാ​ന എ​ന്നി​വ​യി​ല്‍ ക​ളി​ക്കു​ന്ന​വ​ര്‍ക്കു പു​തി​യ മാ​ര്‍ഗ​നി​ര്‍ദേ​ശ​വു​മാ​യി ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ ഫു​ട്‌​ബോ​ള്‍ സം​ഘ​ട​ന​യാ​യ കോൺമി​ബോ​ള്‍. ക​ള​ത്തി​ല്‍ തു​പ്പു​ന്ന​തും പ​ന്തി​ല്‍ ചും​ബി​ക്കു​ന്ന​ത് ക​ളി​ക്കാ​ര്‍ നി​ശ്ച​യ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു മേ​ഖ​ല​യു​ടെ ഫു​ട്‌​ബോ​ള്‍ സം​ഘ​ട​ന അ​റി​യി​ച്ചു. കോ​വി​ഡ്-19​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​മെ​ന്ന രീ​തി​ല്‍ പു​തി​യ നി​യ​മ​ങ്ങ​ളെ കാ​ണ​ണ​മ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.മാ​ര്‍ച്ചി​ല്‍ ആ​രം​ഭി​ക്കേ​ണ്ട ര​ണ്ടു ടൂ​ര്‍ണ​മെ​ന്‍റും കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പു​തി​യ തീ​യ​തി ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ക​ളി​ക്കാ​ര്‍ മൂ​ക്ക് ചീറ്റി ജ​ഴ്‌​സി​യില്‍ തു​ട​യ്ക്ക​രു​തെ​ന്നും മ​ത്സ​ര​ശേ​ഷം ക​ളി​ക്കാ​ര്‍ പ​ര​സ്പ​രം ജ​ഴ്‌​സി കൈ​മാ​റ്റം ന​ട​ത്ത​രു​തെ​ന്നും കോൺമി​​ബോ​ളി​ന്‍റെ നി​യ​മ​ത്തി​ലു​ണ്ട്. ഇ​തി​നൊ​പ്പം ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ വെ​ള്ള​കു​പ്പി​യി​ല്‍നി​ന്നു മാ​ത്ര​മേ വെ​ള്ളം കു​ടി​ക്കാ​വൂ എ​ന്നും നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​നു മു​മ്പു​ള്ള ഇ​ന്‍റ​ര്‍വ്യൂ​ക​ളി​ല്‍ എ​ല്ലാ​വ​രും നി​ര്‍ബ​ന്ധ​മാ​യും മാ​സ്‌​ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഈ ​നി​ര്‍ദേ​ശം ബെ​ഞ്ചി​ലു​ള്ള പ​ക​ര​ക്കാ​രും പാ​ലി​ക്ക​ണ​മെ​ന്നും കോൺമി​ബോ​ള്‍ അ​റി​യി​ച്ചു.

Read More

ഫിഫ ബെസ്റ്റ് പുരസ്‌കാരം ഈ വര്‍ഷമില്ല

സൂ​റി​ച്ച്: ഈ ​വ​ര്‍ഷ​ത്തെ ഫി​ഫ ദ ​ബെ​സ്റ്റ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. ഈ ​വ​ര്‍ഷം സെ​പ്റ്റം​ബ​റി​ല്‍ മി​ലാ​നി​ലാ​യി​രു​ന്നു പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​നം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ലോ​കം കോ​വി​ഡ് ഭീ​തി​യി​ല്‍ നി​ല്‍ക്കെ പു​ര​സ്‌​കാ​രം ന​ല്‍കേ​ണ്ട​തി​ല്ലെ​ന്ന് ഫി​ഫ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ 21നു മി​ലാ​നി​ലാ​ണ് പു​രസ്​കാ​ര ദാ​ന ച​ട​ങ്ങ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഫു​ട്‌​ബോ​ള്‍ ലീ​ഗു​ക​ളും നി​ര്‍ത്തി​വ​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് ഫി​ഫ വ്യ​ക്ത​മാ​ക്കി. വ​ര്‍ണാ​ഭ​മാ​യ പു​ര​സ്കാ​ര​ച​ട​ങ്ങ് ഈ ​സ​മ​യ​ത്ത്് സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ധാ​ര്‍മി​ക​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണെ​ന്നും ഫി​ഫ​യു​ടെ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു​ണ്ട്. 11 പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് ഫി​ഫ ന​ല്‍കു​ന്ന​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ അ​ര്‍ജ​ന്‍റൈ​ന്‍ സ്‌​ട്രൈ​ക്ക​ര്‍ ല​യ​ണ​ല്‍ മെ​സി​യും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ അ​മേ​രി​ക്ക​യു​ടെ മ​ധ്യ​നി​ര​താ​രം മെ​ഗാ​ന്‍ റാ​പ്പി​നോ​ണു​മാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം മി​ക​ച്ച ക​ളി​ക്കാ​ര്‍ക്കു​ള്ള ബെ​സ്റ്റ് പു​ര​സ്‌​കാ​രം നേ​ടി​യ​ത്. ഈ ​വ​ര്‍ഷം പു​ര​സ്‌​കാ​ര​വി​ത​ര​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം നേ​ടി​യ​വ​ര്‍ ത​ന്നെ​യാ​കും ഈ ​വ​ര്‍ഷ​ത്തെ​യും ജേ​താ​ക്ക​ള്‍. കോ​വി​ഡ് കാ​ല​ത്ത് സാ​മാ​ന്യ​ബു​ദ്ധി​യുപയോഗിച്ചും…

Read More