ഷ​​റ​​പ്പോ​​വ​​യ്ക്കു വൈ​​ൽ​​ഡ് കാ​​ർ​​ഡ്

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ലേ​​ക്ക് ലോ​​ക മു​​ൻ ഒ​​ന്നാം ന​​ന്പ​​ർ വ​​നി​​താ സിം​​ഗി​​ൾ​​സ് താ​​ര​​മാ​​യ റ​​ഷ്യ​​യു​​ടെ മ​​രി​​യ ഷ​​റ​​പ്പോ​​വ​​യ്ക്ക് വൈ​​ൽ​​ഡ് കാ​​ർ​​ഡ് എ​​ൻ​​ട്രി ല​​ഭി​​ച്ചു. 20 മു​​ത​​ലാ​​ണ് സീ​​സ​​ണി​​ലെ ആ​​ദ്യ ഗ്രാ​​ൻ​​സ്‌​ലാ​​മാ​​യ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ആ​​രം​​ഭി​​ക്കു​​ക. എ​​ന്നാ​​ൽ, ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ഉ​​ണ്ടാ​​യ വ​​ൻ കാ​​ട്ടു​​തീ​​യെ​​ത്തു​​ട​​ർ​​ന്നു​​ള്ള പു​​ക​​ഭീ​​തി​​യി​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ തീ​​യ​​തി ചി​​ല​​പ്പോ​​ൾ വീ​​ട്ടി​​വ​​യ്ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​രി​​യാ​​യ ഷ​​റ​​പ്പോ​​വ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു. 2008ൽ ​​ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ സ്വ​​ന്ത​​മാ​​ക്കി​​യ ഷ​​റ​​പ്പോ​​വ​​യു​​ടെ പേ​​രി​​ൽ അ​​ഞ്ച് ഗ്രാൻ​​സ‌്‌ലാം കി​​രീ​​ട​​ങ്ങ​​ളു​​ണ്ട്. നി​​ല​​വി​​ൽ 147-ാം റാ​​ങ്കി​​ലാ​​ണ്.

Read More

ഫി​​ലാ​​ൻ​​ഡ​​റി​​നു നേരേ ബട്‌ലറുടെ സ്ലെ​​ഡ്ജിം​​ഗ്

കേ​​പ് ടൗ​​ണ്‍: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പേ​​സ​​ർ വെ​​ർ​​നോ​​ണ്‍ ഫി​​ലാ​​ൻ​​ഡ​​റെ അ​​സ​​ഭ്യം പ​​റ​​ഞ്ഞ ഇം​​ഗ്ലീ​​ഷ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ ജോ​​സ് ബ​​ട്‌​ല​​ർ​​ക്കെ​​തി​​രേ ഐ​​സി​​സി ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചേ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. കേ​​പ്ടൗ​​ണി​​ൽ ന​​ട​​ന്ന ര​​ണ്ടാം ടെ​​സ്റ്റി​​ന്‍റെ അ​​വ​​സാ​​ന ദി​​വ​​സ​​മാ​​യി​​രു​​ന്നു വി​​വാ​​ദ സം​​ഭ​​വം. 51 പ​​ന്ത് നേ​​രി​​ട്ട ഫി​​ലാ​​ൻ​​ഡ​​ർ എ​​ട്ട് റ​​ണ്‍​സു​​മാ​​യി വ​​ൻ പ്ര​​തി​​രോ​​ധ​​മാ​​ണ് ക്രീ​​സി​​ൽ സൃ​​ഷ്ടി​​ച്ച​​ത്. ബ​​ട്‌​ല​​റി​​ന്‍റെ അ​​സ​​ഭ്യ​​വ​​ർ​​ഷം സ്റ്റം​​പ് മൈ​​ക്ക് ഒ​​പ്പി​​യെ​​ടു​​ത്തു. ഇ​​തി​​നെ​​തി​​രേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​രം ഡെ​​യ്ൽ സ്റ്റെ​​യി​​ൻ ഉ​​ൾ​​പ്പെ​​ടെ രം​​ഗ​​ത്തെ​​ത്തി. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ബ​​ട്‌​ല​​റു​​ടെ അ​​സ​​ഭ്യ​​വ​​ർ​​ഷ​​ത്തി​​ന്‍റെ വീ​​ഡി​​യോ പ്ര​​ച​​രി​​ച്ച​​തോ​​ടെ​​യാ​​ണ് ഐ​​സി​​സി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വ​​ന്ന​​ത്. വെ​​ർ​​നോ​​ണ്‍ ഫി​​ലാ​​ൻ​​ഡ​​റി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​ണ് കേ​​പ് ടൗ​​ണി​​ലെ ന്യൂ​​ലാ​​ൻ​​ഡ്സ് ക്രി​​ക്ക​​റ്റ് മൈ​​താ​​നം. ഇംഗ്ലണ്ടി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യോ​​ടെ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്കു​​മെ​​ന്ന് നേ​​ര​​ത്തേ പ്ര​​ഖ്യാ​​പി​​ച്ച ഫി​​ലാ​​ൻ​​ഡ​​ർ​​ക്ക് ഹോം ​​ഗ്രൗ​​ണ്ടി​​ൽ വി​​കാ​​ര​​നി​​ർ​​ഭ​​ര​​മാ​​യ വി​​ട​​വാ​​ങ്ങ​​ലാ​​ണ് ന​​ല്കി​​യ​​ത്. മ​​ത്സ​​ര​​ശേ​​ഷം ഫി​​ലാ​​ൻ​​ഡ​​ർ ഭാ​​ര്യ മാ​​ൻ​​ഡി ഹ്യൂ​​ഡ്സ​​ണും മ​​ക​​നു​​മൊ​​പ്പം സ്റ്റേ​​ഡി​​യം വ​​ലം​​വ​​ച്ച് ആ​​രാ​​ധ​​ക​​രെ അ​​ഭി​​വാ​​ദ്യം ചെ​​യ്തു.…

Read More

ന​ഷ്ട​മാ​യ​തു പ്ര​തി​ഭാ​ധ​ന​നാ​യ കാ​യി​കാ​ധ്യാ​പ​ക​നെ

പാ​​ലാ: പ്ര​​ഫ. ടി.​​എ​​സ്.​ ജോ​​സ​​ഫി​​ന്‍റെ വി​​യോ​​ഗ​​ത്തി​​ലൂ​​ടെ ന​​ഷ്ട​​മാ​​യ​​ത് നി​​ര​​വ​​ധി ദേ​​ശീ​​യ അ​​ന്ത​​ർ​​ദേ​​ശീ​​യ കാ​​യി​​ക​​താ​​ര​​ങ്ങ​​ളെ വാ​​ർ​​ത്തെ​​ടു​​ത്ത പ്ര​​തി​​ഭാ​​ധ​​ന​​നാ​​യ കാ​​യി​​കാ​​ധ്യാ​​പ​​ക​​നെ​​യും കാ​​യി​​ക​​രം​​ഗ​​ത്തെ ഹൃ​​ദ​​യ​​ത്തോ​​ടു ചേ​​ർ​​ത്തു​​വ​​ച്ച മി​​ക​​ച്ച സം​​ഘാ​​ട​​ക​​നെ​​യു​​മാ​​ണ്. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് തു​​ട​​ങ്ങി​​യ കാ​​ലം മു​​ത​​ൽ 1988 ൽ ​​റി​​ട്ട​​യ​​ർ ചെ​​യ്യു​​ന്ന​​തു വ​​രെ കോ​​ള​ജി​​ന്‍റെ കാ​​യി​​ക വി​​ഭാ​​ഗം മേ​​ധാ​​വി​​യാ​​യി​​രു​​ന്നു. ഇ​ന്ത്യ​ൻ വോ​​ളി​​ബോ​​ൾ ഇ​​തി​​ഹാ​​സ​മാ​​യി​​രു​​ന്ന ജി​​മ്മി ജോ​​ർ​​ജ്, ജോ​​സ് ജോ​​ർ​​ജ്, അ​​ബ്ദു​​ൽ റ​​സാ​​ഖ്, എ​​സ്. ഗോ​​പി​​നാ​​ഥ് ഐ​​പി​​എ​​സ്, ഡോ​​ക്ട​​ർ ജോ​​ർ​​ജ് മാ​​ത്യു, അ​​ന്ത​​ർ​​ദേ​​ശീ​​യ നീ​​ന്ത​​ൽ താ​​രം വി​​ൽ​​സ​​ണ്‍ ചെ​​റി​​യാ​​ൻ തു​​ട​​ങ്ങി​യ നൂ​​റു​​ക​​ണ​​ക്കി​​ന് ദേ​​ശീ​​യ-​​അ​​ന്ത​​ർ​​ദേ​​ശീ​​യ കാ​​യി​​ക​​താ​​ര​​ങ്ങ​​ളെ വാ​ർ​ത്തെ​ടു​ത്ത​ത് ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. തു​​ട​​ർ​​ച്ച​​യാ​​യി 25 വ​​ർ​​ഷം കോ​​ട്ട​​യം ജി​​ല്ലാ അ​​ത്‌​ല​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി​​യാ​​യും ര​​ണ്ടു​​വ​​ർ​​ഷം കേ​​ര​​ള സം​​സ്ഥാ​​ന അ​​ത്‌​ല​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി​​യാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്. കേ​​ര​​ള സം​​സ്ഥാ​​ന സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ, ഇ​​ന്ത്യ​​ൻ ഒ​​ളി​​ന്പി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ എ​ന്നി​വ​യി​ൽ അം​​ഗ​​മാ​​യി​​രു​​ന്നു. ​അ​​ത്‌​ല​​റ്റി​​ക്സ് വോ​​ളി​​ബോ​​ൾ എ​​ന്നീ ഇ​​ന​​ങ്ങ​​ളി​​ൽ ദേ​​ശീ​​യ സം​​സ്ഥാ​​ന…

Read More

മി​ക്സ​ഡ് കേ​​ര​​ള

മൂ​​ഡ​​ബി​​ദ്രി (മം​​ഗ​​ളൂ​​രു): അ​​ന്ത​​ർ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ത്‌​ല​​റ്റി​​ക്ക് മീ​​റ്റി​​ൽ ആ​​ദ്യ​​മാ​​യി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ മി​​ക്സ​​ഡ് റി​​ലേ​​യി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ധി​​പ​​ത്യം. 4×400 ​മീ​​റ്റ​​ർ മി​​ക്സ​​ഡ് റി​​ലേ​​യി​​ൽ 3.24.65 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് കാ​​ലി​​ക്ക​​ട്ട് സ്വ​​ർ​​ണം നേ​​ടി​​യ​​ത്. 3.27.94 സെ​​ക്ക​​ൻ​​ഡി​​ലാ​​യി​​രു​​ന്നു എം​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വെ​​ള്ളി നേ​​ട്ടം. കാ​​ലി​​ക്ക​​ട്ടി​​നാ​​യി ആ​​ദ്യ ലാ​​പ്പി​​ൽ എം.​​ന​​വ​​നീ​​തും പി​​ന്നാ​​ലെ അ​​ബി​​ത മേ​​രി മാ​​നു​​വ​​ലും മൂ​​ന്നാം ലാ​​പ്പി​​ൽ ജി​​സ്ന മാ​​ത്യു​​വും ആ​​ങ്ക​​ർ ലാ​​പ്പി​​ൽ മു​​ഹ​​മ്മ​​ദ് ബാ​​ദു​​ഷ​​യും ബാ​​റ്റ​​ണേ​​ന്തി. എം​​ജി​​ക്കാ​​യി അ​​ന​​ന്തു വി​​ജ​​യ​​നും കെ.​​ടി. എ​​മി​​ലി​​യും അ​​നി​​ല വേ​​ണു​​വും സി.​​ആ​​ർ. അ​​നി​​രു​​ദ്ധും. ആ​​ദ്യ ലാ​​പ്പി​​ൽ നേ​​രി​​യ വ്യ​​ത്യാ​​സ​​ത്തി​​ൽ കാ​​ലി​​ക്ക​​ട്ടും എം​​ജി​​യും ബാ​​റ്റ​​ണ്‍ കൈ​​മാ​​റി. ര​​ണ്ടാം ലാ​​പ്പി​​ൽ അ​​ബി​​ത​​യി​​ലൂ​​ടെ മേ​​ധാ​​വി​​ത്വം നേ​​ടി​​യ കാ​​ലി​​ക്ക​​ട്ടി​​ന് മൂ​​ന്നാം ലാ​​പ്പി​​ൽ ഒ​​ളിം​​പ്യ​​ൻ ജി​​സ്ന​​യി​​ലൂ​​ടെ 30 മീ​​റ്റ​​റി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് ആ​​ങ്ക​​ർ ലാ​​പ്പി​​ലോ​​ടി​​യ മു​​ഹ​​മ്മ​​ദ് ബാ​​ദു​​ഷ​​യ്ക്ക് ബാ​​റ്റ​​ണ്‍ കൈ​​മാ​​റി​​യ​​ത്. ജി​​സ്ന ന​​ൽ​​കി​​യ മു​​ൻ​​തൂ​​ക്ക​​വു​​മാ​​യി കു​​തി​​ച്ചു പാ​​ഞ്ഞ മു​​ഹ​​മ്മ​​ദ് ബാ​​ദു​​ഷ​ ആ​​യാ​​സ​​മി​​ല്ലാ​​തെ ഫി​​നി​​ഷിം​​ഗ് ന​​ട​​ത്തി. 3.28.18…

Read More

ആ​​റ് സി​​ക്സ​​റു​​മാ​​യി കാ​​ർ​​ട്ട​​ർ

വെ​​ല്ലിം​​ഗ്ട​​ണ്‍: ഒ​​രു ഓ​​വ​​റി​​ൽ ആ​​റ് സി​​ക്സ​​ർ പ​​റ​​ത്തു​​ന്ന ബാ​​റ്റ്സ്മാ​ന്മാ​​രു​​ടെ ഗ​​ണ​​ത്തി​​ലേ​​ക്ക് ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ലി​​യോ കാ​​ർ​​ട്ട​​റും. ലോ​​ക​​ത്തി​​ൽ ഒ​​രു ഓ​​വ​​റി​​ൽ ആ​​റ് സി​​ക്സ​​ർ നേ​​ടു​​ന്ന ഏ​​ഴാ​​മ​​ത് താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​ലും കാ​​ർ​​ട്ട​​ർ എ​​ത്തി. ഗാ​​രി സോ​​ബേ​​ഴ്സ്, ര​​വി ശാ​​സ്ത്രി, ഹേ​​ർ​​ഷ​​ൽ ഗി​​ബ്സ്, യു​​വ​​രാ​​ജ് സിം​​ഗ്, റോ​​സ് വൈ​​റ്റ്‌ലി, ഹ​​സ്റ​​ത്തു​​ള്ള സാ​​സി എ​​ന്നി​​വ​​രാ​​ണ് ആ​​ഭ്യ​​ന്ത​​ര-​​രാ​​ജ്യാ​​ന്ത​​ര പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ഓ​​വ​​റി​​ൽ ആ​​റ് സി​​ക്സ​​ർ മു​​ന്പ് നേ​​ടി​​യ​​ത്. ട്വ​​ന്‍റി-20​​യി​​ൽ ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന നാ​​ലാ​​മ​​ത് താ​​ര​​മാ​​ണ് കാ​​ർ​​ട്ട​​ർ. യു​​വ​​രാ​​ജ് (2007), വൈ​​റ്റ്‌​ലി (2017), സാ​​സി (2018) എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ന്യൂ​​സി​​ല​​ൻ​​ഡി​​ലെ ആ​​ഭ്യ​​ന്ത​​ര ട്വ​​ന്‍റി-20 പോ​​രാ​​ട്ട​​മാ​​യ സൂ​​പ്പ​​ർ സ്മാ​​ഷി​​ൽ കാ​​ന്‍റ​​ർ​​ബ​​റി കിം​​ഗ്സി​​നു​​വേ​​ണ്ടി നോ​​ർ​​ത്തേ​​ണ്‍ നൈ​​റ്റ്സി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു കാ​​ർ​​ട്ട​​റി​​ന്‍റെ ആ​​റ് സി​​ക്സ​​ർ പ്ര​​ക​​ട​​നം. 29 പ​​ന്തി​​ൽ 70 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന കാ​​ർ​​ട്ട​​റി​​ന്‍റെ മി​​ക​​വി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 220 റ​​ണ്‍​സ് മ​​റി​​ക​​ട​​ന്ന് കാ​​ന്‍റ​​ർ​​ബ​​റി ജ​​യം…

Read More

ക്യാ​​ച്ചിൽ ബെ​​ന്നി​​നു റി​​ക്കാ​​ർ​​ഡ്

കേ​​പ് ടൗ​​ണ്‍: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ അ​​ഞ്ച് ക്യാ​​ച്ച് എ​​ടു​​ത്ത് ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഓ​​ൾ റൗ​​ണ്ട​​ർ ബെ​​ൻ സ്റ്റോ​​ക്സ് റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. ഒ​​രു ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് ക്യാ​​ച്ച് എ​​ടു​​ക്കു​​ന്ന ആ​​ദ്യ ഇം​​ഗ്ലീ​​ഷ് താ​​ര​​മാ​​യി സ്റ്റോ​​ക്സ്. ഒ​​രു ഇ​​ന്നിം​​ഗ്സി​​ൽ വി​​ക്ക​​റ്റ് കീ​​പ്പ​​ർ അ​​ല്ലാ​​തെ ഒ​​രു ക​​ളി​​ക്കാ​​ര​​ൻ എ​​ടു​​ക്കു​​ന്ന ഏ​​റ്റ​​വും അ​​ധി​​കം ക്യാ​​ച്ച് എ​​ന്ന ലോ​​ക റി​​ക്കാ​​ർ​​ഡി​​നൊ​​പ്പ​​വും സ്റ്റോ​​ക്സ് എ​​ത്തി. 11 ത​​വ​​ണ ഒ​​രു ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് ക്യാ​​ച്ച് ഫീ​​ൽ​​ഡ​​ർ​​മാ​​ർ ഇ​​തു​​വ​​രെ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദീ​​ൻ, സ്റ്റീ​​ഫ​​ൻ ഫ്ളെ​​മിം​​ഗ്, ഗ്രെ​​യിം സ്മി​​ത്ത്, സ്റ്റീ​​വ് സ്മി​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കൊ​​പ്പ​​മാ​​ണ് സ്റ്റോ​​ക്സ് ഈ ​​നേ​​ട്ട​​ത്തി​​ൽ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ന്‍റെ പ​​ന്തി​​ൽ അ​​ന്‍റി​​ച്ച് നോ​​ർ​​ഷെ​​യു​​ടെ ക്യാ​​ച്ച് സെ​​ക്ക​​ൻ​​ഡ് സ്ലി​​പ്പി​​ൽ​​വ​​ച്ച് എ​​ടു​​ത്ത​​തോ​​ടെ​​യാ​​ണ് സ്റ്റോ​​ക്സ് അ​​ഞ്ച് ക്യാ​​ച്ച് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 269നെ​​തി​​രേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 223 റ​​ണ്‍​സ്…

Read More

വീ​​ട്ടി​​ലും നാ​​ട്ടി​​ലും സ​​ർ​​പ്രൈ​​സുമായി ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗ​​മാ​​യ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ വി​​വാ​​ഹ​​നി​​ശ്ച​​യ വാ​​ർ​​ത്ത ആ​​രാ​​ധ​​ക​​ർ​​ക്കും നാ​​ട്ടി​​ലും സ​​ർ​​പ്രൈ​​സ് ആ​​ണ് സ​​മ്മാ​​നി​​ച്ച​​ത്. എ​​ന്നാ​​ൽ, വീ​​ട്ടു​​കാ​​ർ​​പോ​​ലും സ​​ർ​​പ്രൈ​​സി​​ലാ​​ണ് മ​​ക​​ന്‍റെ വി​​വാ​​ഹ​​നി​​ശ്ച​​യ വാ​​ർ​​ത്ത കേ​​ട്ട​​തെ​​ന്ന​​താ​​ണ് ര​​സ​​ക​​രം. ഹ​​ർ​​ദി​​ക്കി​​ന്‍റെ അ​​ച്ഛ​​ൻ ഹി​​മാ​​ൻ​​ഷു പാ​​ണ്ഡ്യ ത​​ന്നെ​​യാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. സെ​​ർ​​ബി​​യ​​ൻ ന​​ടി​​യും മോ​​ഡ​​ലു​​മാ​​യ ന​​ടാ​​ഷ സ്റ്റാ​​ൻ​​കോ​​വി​​ച്ചും മ​​ക​​നും ത​​മ്മി​​ലു​​ള്ള വി​​വാ​​ഹ​​നി​​ശ്ച​​യം അ​​റി​​ഞ്ഞി​​രു​​ന്നി​​ല്ലെ​​ന്ന് ഹി​​മാ​​ൻ​​ഷു വ്യ​​ക്ത​​മാ​​ക്കി. ന​​ടാ​​ഷ സ്റ്റാ​​ൻ​​കോ​​വി​​ച്ചും മ​​ക​​നും ത​​മ്മി​​ലു​​ള്ള സ്നേ​​ഹ​​ബ​​ന്ധ​​ത്തെ​​ക്കു​​റി​​ച്ച് അ​​റി​​യാ​​മാ​​യി​​രു​​ന്നു, നി​​ര​​വ​​ധി ത​​വ​​ണ ക​​ണ്ടി​​ട്ടു​​ണ്ട്, ന​​ടാ​​ഷ ന​​ല്ല പെ​​ണ്‍​കു​​ട്ടി​​യാ​​ണ്. പ​​ക്ഷേ, വി​​വാ​​ഹ നി​​ശ്ച​​യ​​ത്തെ​​ക്കു​​റി​​ച്ച് അ​​റി​​ഞ്ഞി​​രു​​ന്നി​​ല്ല- ഹി​​മാ​​ൻ​​ഷു​​വി​​ന്‍റെ പ്ര​​തി​​ക​​ര​​ണം ഇ​​താ​​യി​​രു​​ന്നു.

Read More

ജാ​ക്ക് റോ​ഡ്‌​വെ​ൽ ഷെ​ഫീ​ൽ‌​ഡ് യു​ണൈ​റ്റ​ഡി​ൽ

ല​ണ്ട​ൻ: എ​വ​ർ​ട്ട​ൺ മു​ൻ മി​ഡ്ഫീ​ൽ​ഡ​ർ ജാ​ക്ക് റോ​ഡ്‌​വെ​ൽ ഷെ​ഫീ​ൽ‌​ഡ് യു​ണൈ​റ്റ​ഡു​മാ​യി ക​രാ​റൊ​പ്പി​ട്ടു. ബ്ലാ​ക്ക്ബേ​ൺ റോ​വേ​ഴ്സി​ൽ നി​ന്നാ​ണ് താ​രം ഷെ​ഫീ​ൽ‌​ഡി​ൽ എ​ത്തു​ന്ന​ത്. 28 വ​യ​സു​കാ​ര​നാ​യ താ​ര​വു​മാ​യി ആ​റു മാ​സ​ത്തെ ക​രാ​റാ​ണ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​നാ​യി ക​ളി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് റോ​ഡ്‌​വെ​ൽ. സ​ണ്ട​ർ​ലാ​ൻ​ഡ്, മാ​ഞ്ച​സ്റ്റ​ർ സി​റ്റി എ​ന്നീ ക്ല​ബ്ബു​ക​ള്‍​ക്കാ​യും 28 വ​യ​സു​കാ​ര​നാ​യ താ​രം ബൂ​ട്ട​ണി​ഞ്ഞി​ട്ടു​ണ്ട്. ഷെ​ഫീ​ൽ​ഡി​ന് വേ​ണ്ടി എ​ഫ്എ ക​പ്പി​ലാ​കും റോ​ഡ്‌​വെ​ൽ ആ​ദ്യം ഇറങ്ങുക.

Read More

ര​ഞ്ജി: കേ​ര​ളം 164ന് ​പു​റ​ത്ത്; ഹൈ​ദ​രാ​ബാ​ദി​നും ത​ക​ർ​ച്ച

ഹൈ​ദ​രാ​ബാ​ദ്: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 164 റ​ണ്‍​സി​ന് പു​റ​ത്താ​യി. 126/7 എ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. വാ​ല​റ്റ​ത്ത് അ​ക്ഷ​യ് ച​ന്ദ്ര​ൻ പു​റ​ത്താ​കാ​തെ നേ​ടി​യ 31 റ​ണ്‍​സാ​ണ് കേ​ര​ള​ത്തി​ന്‍റെ സ്കോ​ർ 150 ക​ട​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദി​നാ​യി ര​വി കി​ര​ണും മു​ഹ​മ്മ​ദ് സി​റാ​ജും നാ​ല് വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.മ​റു​പ​ടി ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഹൈ​ദ​രാ​ബാ​ദി​ന്‍റെ തു​ട​ക്ക​വും ത​ക​ർ​ച്ച​യോ​ടെ​യാ​ണ്. 13 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ അ​വ​ർ​ക്ക് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. സ​ന്ദീ​പ് വാ​ര്യ​ർ ര​ണ്ടും ബേ​സി​ൽ ത​മ്പി ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ക്യാ​പ്റ്റ​ൻ ത​ൻ​മ​യ് അ​ഗ​ർ​വാ​ൾ, ഹി​മാ​ല​യ് അ​ഗ​ർ​വാ​ൾ, അ​ക്ഷ​നാ​ഥ് റെ​ഡ്ഡി എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്.

Read More

ഗോ​ഹ​ട്ടി​യി​ലെ മ​ത്സ​ര​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് എ​സി​എ

ഗോ​ഹ​ട്ടി: അ​ന്താ​രാ​ഷ്‌ട്ര ​ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ തി​ര​ക്കി​ല്‍നി​ന്ന് ല​ഭി​ച്ച ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വി​രാ​ട് കോ​ഹ് ലി​യും സം​ഘ​വും അ​ടു​ത്ത പോ​രാ​ട്ട​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 പ​ര​മ്പ​ര​യു​ടെ ആ​ദ്യമ​ത്സ​രം ഗോ​ഹ​ട്ടി​യി​ലെ ബ​ര​സ്പ​ര സ്റ്റേ​ഡി​യ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച ന​ട​ക്കും. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സം​സ്ഥാ​ന​ത്തു​ട​നീ​ളം പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന​തു​കൊ​ണ്ട് ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​ക്കും മ​ത്സ​രം ന​ട​ക്കു​ക. ബി​സി​സി​ഐ​യും ആ​സാം ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യാ​ണ്. എ​ല്ലാം ശാ​ന്ത​മാ​ണെ​ന്ന് എ​സി​എ പ്ര​സി​ഡ​ന്‍റ് റോ​മ​ന്‍ ദ​ത്ത പ​റ​ഞ്ഞു.സു​ര​ക്ഷാ ഉ​ത്ത​വ​രാ​ദി​ത്തം പോ​ലീ​സി​നു കൈ​മാ​റി​യെ​ന്നും എ​ല്ലാം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് സ്ഥി​തി​ഗ​തി​ക​ള്‍ നേ​ര​ത്തെ മോ​ശ​മാ​യി​രു​ന്നു; ഇ​പ്പോ​ള്‍ എ​ല്ലാം ശാ​ന്ത​മാ​യി. ത​ങ്ങ​ള്‍ സ്‌​റ്റേ​ഡി​യ​വും ര​ണ്ടു ടീ​മു​ക​ളു​ടെ​യും സു​ര​ക്ഷ ഉ​ത്ത​ര​വാ​ദി​ത്ത​വും തങ്ങൾ പോ​ലീ​സി​നു കൈ​മാ​റി​യെ​ന്നും ദ​ത്ത പ​റ​ഞ്ഞു.

Read More