അ​​ന്പ​​യ​​റോ​​ട് ക​​യ​​ർ​​ത്ത് സ്മി​​ത്ത്; അ​​ന്പ​​യ​​റെ വി​​മ​​ർ​​ശി​​ച്ച് ഷെ​​യ്ൻ വോ​​ണ്‍; സ്മി​​ത്തി​​നെ​​തി​​രേ ബാ​​ന​​റു​​മാ​​യി കി​​വീ​​സ് ആ​​രാ​​ധ​​ക​​ർ

മെ​​ൽ​​ബ​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ബോ​​ക്സിം​​ഗ് ഡേ ​​ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ ദി​​നം വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​ഞ്ഞ​​ത് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ സ്റ്റീ​​വ് സ്മി​​ത്ത്. അ​​ന്പ​​യ​​റോ​​ട് ക​​യ​​ർ​​ത്ത് സം​​സാ​​രി​​ച്ച സ്മി​​ത്ത് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന് ടീ​​മി​​നെ മു​​ന്നോ​​ട്ട് ന​​യി​​ക്കു​​ക​​യാ​​ണ്. അ​​തേ​​സ​​മ​​യം, സ്മി​​ത്തി​​നെ​​തി​​രേ ന്യൂ​​സി​​ല​​ൻ​​ഡ് ആ​​രാ​​ധ​​ക​​ർ ഗാ​​ല​​റി​​യി​​ൽ ബാ​​ന​​റു​​ക​​ളു​​യ​​ർ​​ത്തി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം എ​​ന്താ​​ണ് സം​​ഭ​​വി​​ച്ച​​തെ​​ന്ന് ഞ​​ങ്ങ​​ൾ​​ക്ക് ന​​ന്നാ​​യി ഓ​​ർ​​മ​​യു​​ണ്ട്… ഐ ​​ആം സോ​​റി എ​​ന്ന പ​​റ​​ഞ്ഞു ക​​ര​​യു​​ന്ന സ്മി​​ത്തി​​ന്‍റെ ചി​​ത്രം തു​​ട​​ങ്ങി​​യ​​വ​​യു​​മാ​​യാ​​ണ് കി​​വീ​​സ് ആ​​രാ​​ധ​​ക​​ർ ഗാ​​ല​​റി​​യി​​ലെ​​ത്തി​​യ​​ത്. ഫീ​​ൽ​​ഡ് അ​​ന്പ​​യ​​ർ നീ​​ൽ ലോം​​ഗു​​മാ​​യാ​​ണ് സ്റ്റീ​​വ് സ്മി​​ത്ത് ഉ​​ട​​ക്കി​​യ​​ത്. നീ​​ൽ വാ​​ഗ്ന​​റു​​ടെ ഷോ​​ർ​​ട്ട് പി​​ച്ച് പ​​ന്ത് ഡെ​​ഡ് ബോ​​ൾ വി​​ളി​​ച്ച​​താ​​ണ് സ്മി​​ത്തി​​നെ ചൊ​​ടി​​പ്പി​​ച്ച​​ത്. സ്മി​​ത്തി​​ന്‍റെ ദേ​​ഹ​​ത്താ​​ണ് വാ​​ഗ്ന​​റു​​ടെ പ​​ന്ത് കൊ​​ണ്ട​​ത്. ദേ​​ഹ​​ത്ത് കൊ​​ണ്ട പ​​ന്തി​​ൽ റ​​ണ്ണി​​നാ​​യി സ്മി​​ത്ത് ശ്ര​​മി​​ച്ച​​പ്പോ​​ഴാ​​യി​​രു​​ന്നു ലോം​​ഗ് ഡെ​​ഡ് ബോ​​ൾ വി​​ളി​​ച്ച​​ത്. പെ​​ർ​​ത്തി​​ൽ ര​​ണ്ടി​​ന്നിം​​ഗ്സി​​ലും സ്മി​​ത്തി​​നെ പു​​റ​​ത്താ​​ക്കി​​യ​​ത് പേ​​സ​​ർ നീ​​ൽ വാ​​ഗ്ന​​റാ​​യി​​രു​​ന്നു. സ്മി​​ത്തി​​ന്‍റെ ആ​​ദ്യ​​ത്തെ റ​​ണ്ണി​​നു​​ള്ള ശ്ര​​മം…

Read More

ജ​യ​സൂ​ര്യ​യു​ടെ 22 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ; രോ​ഹി​ത് പു​തി​യ അ​വ​കാ​ശി

ക​ട്ട​ക്ക്: 22 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലോ​ക റി​ക്കാ​ർ​ഡ്് പ​ഴ​ങ്ക​ഥ​യാ​ക്കി ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ. ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടു​ന്ന ഓ​പ്പ​ണ​ർ എ​ന്ന നേ​ട്ട​മാ​ണു രോ​ഹി​തി​നെ തേ​ടി​യെ​ത്തി​യ​ത്. ശ്രീ​ല​ങ്ക​യു​ടെ മു​ൻ ഓ​പ്പ​ണ​ർ സ​ന​ത് ജ​യ​സൂ​ര്യ​യു​ടെ റി​ക്കാ​ർ​ഡാ​ണു ക​ട്ട​ക്കി​ൽ വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രേ ന​ട​ക്കു​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ രോ​ഹി​ത് മ​റി​ക​ട​ന്ന​ത്. 1997-ൽ ​എ​ല്ലാ ഫോ​ർ​മാ​റ്റി​ലു​മാ​യി 2387 റ​ണ്‍​സ് നേ​ടി​യാ​ണു ജ​യ​സൂ​ര്യ ഇ​തു​വ​രെ റി​ക്കാ​ർ​ഡ് കൈ​വ​ശം വ​ച്ചി​രു​ന്ന​ത്. ക​ട്ട​ക്കി​ൽ രോ​ഹി​ത് ഇ​തു മ​റി​ക​ട​ന്നു. ഈ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും നി​ല​വി​ൽ രോ​ഹി​തി​ന്‍റെ പേ​രി​ലാ​ണ്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യാ​ണ് ഈ ​പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന​ത്. 2370 റ​ണ്‍​സാ​ണ് ഈ ​ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ കോ​ഹ്ലി നേ​ടി​യി​ട്ടു​ള്ള​ത്.

Read More

ഇതൊക്കെയെന്ത്, ചേ​​ട്ട​​ൻ സൂ​​പ്പ​​റാ​​…

ഐ​​പി​​എ​​ൽ 2020 സീ​​സ​​ണി​​ലേ​​ക്കു​​ള്ള താ​​ര​​ലേ​​ലം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ യൂ​​സ​​ഫ് പ​​ഠാ​​നെ ആ​​രും വാ​​ങ്ങി​​യി​​ല്ല. ഐ​​പി​​എ​​ലി​​ൽ 174 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച പ​​ഠാ​​ന്‍റെ അ​​ടി​​സ്ഥാ​​ന വി​​ല ഒ​​രു കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. ലേ​​ല​​ത്തി​​ൽ ആ​​രും സ്വ​​ന്ത​​മാ​​ക്കാ​​തി​​രു​​ന്ന ചേ​​ട്ട​​നെ ആ​​ശ്വ​​സി​​പ്പി​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ മു​​ൻ താ​​ര​​മാ​​യ ഇ​​ർ​​ഫാ​​ൻ എ​​ത്തി. ഇ​​ത്ത​​രം ചെ​​റി​​യ വി​​ള്ള​​ലു​​ക​​ൾ നി​​ങ്ങ​​ളു​​ടെ ക​​രി​​യ​​റി​​നെ നി​​ർ​​വ​​ചി​​ക്കി​​ല്ല. നി​​ങ്ങ​​ൾ മി​​ക​​ച്ച താ​​ര​​മാ​​ണ്. യ​​ഥാ​​ർ​​ഥ വി​​ജ​​യ​​ശി​​ൽ​​പി. എ​​ന്നും നി​​ങ്ങ​​ളെ സ്നേ​​ഹി​​ക്കു​​ന്നു ലാ​​ലാ- ഇ​​ർ​​ഫാ​​ൻ പ​​ഠാ​​ൻ ട്വീ​​റ്റ് ചെ​​യ്തു. 2018, 2019 സീ​​സ​​ണു​​ക​​ളി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ താ​​ര​​മാ​​യി​​രു​​ന്നു യൂ​​സ​​ഫ്. 2011-17 വ​​രെ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ താ​​ര​​മാ​​യി​​രു​​ന്നു.

Read More

ആ​​ർ​​തെ​​റ്റ ആ​​ഴ്സ​​ണ​​ൽ കോ​​ച്ച്

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ക്ല​​ബ്ബാ​​യ ആ​​ഴ്സ​​ണ​​ലി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യി മു​​ൻ താ​​രം മൈ​​ക്ക​​ൽ ആ​​ർ​​തെ​​റ്റ ചു​​മ​​ത​​ല​​യേ​​റ്റു. 2011 മു​​ത​​ൽ 2016വ​​രെ ആ​​ഴ്സ​​ണ​​ലി​​ന്‍റെ മ​​ധ്യ​​നി​​ര​​ത്താ​​ര​​മാ​​യി​​രു​​ന്നു മു​​പ്പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ ആ​​ർ​​തെ​​റ്റ. 2016 മു​​ത​​ൽ 2019വ​​രെ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ സ​​ഹ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു. മാ​​നേ​​ജ​​ർ സ്ഥാ​​ന​​ത്തു​​നി​​ന്ന് യു​​ന​​യ് എം​​റി​​യെ പു​​റ​​ത്താ​​ക്കി​​യ​​ശേ​​ഷം ഇ​​ട​​ക്കാ​​ല പ​​രി​​ശീ​​ല​​ക​​നാ​​യ ലം​​ഗ്ബെ​​ർ​​ഗി​​ന്‍റെ കീ​​ഴി​​ലാ​​യി​​രു​​ന്നു ആ​​ഴ്സ​​ണ​​ൽ. 1992നു​​ശേ​​ഷം ഏ​​റ്റ​​വും മോ​​ശം ഫോ​​മി​​ലൂ​​ടെ ക്ല​​ബ് ക​​ട​​ന്നു​​പോ​​യ​​തി​​നാ​​ലാ​​ണ് എം​​റി​​യെ പു​​റ​​ത്താ​​ക്കി​​യ​​ത്.

Read More

ബും​​റ ബൂ​​മ​​റാ​​ങ്ങ്…

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​ൻ പേ​​സ് ബൗ​​ള​​ർ ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ൻ ബം​​ഗ​​ളൂ​​രു​​വി​​ലു​​ള്ള ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി (എ​​ൻ​​സി​​എ) വി​​സ​​മ്മ​​തി​​ച്ചു. സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​തോ​​ടെ ഇ​​ക്കാ​​ര്യ​​ത്തെ​​ക്കു​​റി​​ച്ച് മു​​ൻ താ​​ര​​വും എ​​ൻ​​സി​​എ ത​​ല​​വ​​നു​​മാ​​യ രാ​​ഹു​​ൽ ദ്രാ​​വി​​ഡു​​മാ​​യി ച​​ർ​​ച്ച​​ചെ​​യ്യു​​മെ​​ന്ന് ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് സൗ​​ര​​വ് ഗാം​​ഗു​​ലി വ്യ​​ക്ത​​മാ​​ക്കി. എ​​ൻ​​സി​​എ ഡ​​യ​​റ​​ക്ട​​ർ രാ​​ഹു​​ൽ ദ്രാ​​വി​​ഡും ഫി​​സി​​യോ തെ​​റാ​​പ്പി​​സ്റ്റ് ആ​​ശി​​ഷ് കൗ​​ശി​​ക്കും ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച ബും​​റ​​യു​​മാ​​യി സം​​സാ​​രി​​ച്ചി​​രു​​ന്നു. എ​​ൻ​​സി​​എ​​യി​​ൽ ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തേ​​ണ്ടെ​​ന്നും പ​​ക​​രം സ്വ​​ന്ത​​മാ​​യി ഏ​​ർ​​പ്പാ​​ടാ​​ക്കി​​യ വി​​ദ​​ഗ്ധ സം​​ഘ​​ത്തോ​​ടൊ​​പ്പം പ​​രി​​ശീ​​ലി​​ക്കാ​​നും ഇ​​രു​​വ​​രും ബും​​റ​​യോ​​ട് നി​​ർ​​ദേ​​ശി​​ച്ചു. ഇ​​താ​​ണ് ഇ​​പ്പോ​​ൾ ച​​ർ​​ച്ച​​യാ​​യി​​രി​​ക്കു​​ന്ന​​ത്. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന​​പ്പോ​​ൾ ബും​​റ സ്വ​​കാ​​ര്യ സ്പെ​​ഷ​​ലി​​സ്റ്റു​​ക​​ളു​​ടെ സ​​ഹാ​​യ​​മാ​​ണ് തേ​​ടി​​യ​​ത്. എ​​ൻ​​സി​​എ ക്ലീ​​ൻ ചി​​റ്റ് ന​​ല്കി​​യ​​തി​​നു പി​​ന്നാ​​ലെ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​റി​​നു പ​​രി​​ക്ക് വീ​​ണ്ടും വ​​ന്ന​​തോ​​ടെ എ​​ൻ​​സി​​എ​​യി​​ലേ​​ക്കി​​ല്ലെ​​ന്ന് ബും​​റ നി​​ല​​പാ​​ടെ​​ടു​​ത്തി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് എ​​ൻ​​സി​​എ​​യു​​ടെ നി​​ല​​പാ​​ട്. ഐ​​പി​​എ​​ൽ ടീ​​മാ​​യ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന്‍റെ ട്രെ​​യി​​ന​​റാ​​യ ര​​ജ​​നീ​​കാ​​ന്ത് ശി​​വാ​​ഗ്ന​​ത്തി​​ന്‍റെ കീ​​ഴി​​ലാ​​ണ്…

Read More

400 തി​ക​ച്ച് കോ​ഹ്‌ലി

ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി ​അ​ന്താ​രാ​ഷ്‌ട്ര ​ക്രി​ക്ക​റ്റി​ല്‍ 400 മ​ത്സ​രം തി​ക​ച്ച എ​ട്ടാ​മ​ത്തെ ഇന്ത്യൻ ക​ളി​ക്കാ​ര​നാ​യി. വി​ശാ​ഖ​പ​ട്ട​ണ​ത്ത് വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ ന​ട​ന്ന ഏ​ക​ദി​ന​ത്തി​ലൂ​ടെ​യാ​ണ് കോ​ഹ്‌ലി 400 ​മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. 241 ഏ​ക​ദി​ന​ങ്ങ​ള്‍, 84 ടെ​സ്റ്റ്, 75 ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളാ​ണ് കോ​ഹ്‌ലി​യു​ടെ പേ​രി​ല്‍. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ (664), എം.​എ​സ്. ധോ​ണി (538), രാ​ഹു​ല്‍ ദ്രാ​വി​ഡ് (509), മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍ (433), സൗ​ര​വ് ഗാം​ഗു​ലി (424), അ​നി​ല്‍ കും​ബ്ലെ (403), യു​വ​രാ​ജ് സിം​ഗ് (402) എ​ന്നി​വ​രാ​ണ് കോ​ഹ്‌ലി​ക്കു മു​മ്പേ 400 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കിയ ഇ​ന്ത്യ​ക്കാ​ര്‍. 400 മ​ത്സ​ര​ങ്ങ​ളെ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലെ​ത്തു​ന്ന 33-ാമ​ത്തെ ക​ളി​ക്കാ​രാ​നാ​ണ് കോ​ഹ്‌ലി.

Read More

എ​ൽ ക്ലാ​സി​ക്കോ ക്ലാ​സി​ക്കാ​യി​ല്ല, ക്യാ​മ്പ് ന്യൂ​വി​ൽ സ​മ​നി​ല

ബാ​ഴ്സ​ലോ​ണ: ലോ​കം കാ​ത്തി​രു​ന്ന എ​ൽ ക്ലാ​സി​ക്കോ പോ​രാ​ട്ട​ത്തി​ൽ സ​മ​നി​ല കു​രു​ക്ക്. ബാ​ഴ്സ​യു​ടെ മൈ​താ​ന​ത്ത് ന​ട​ന്ന സീ​സ​ണി​ലെ ആ​ദ്യ ക്ലാ​സി​ക്കോ പോ​രാ​ട്ട​ത്തി​ൽ ബാ​ഴ്സ​യും ബാ​ഴ്സ​ലോ​ണ​യും ഗോ​ളൊ​ന്നും നേ​ടി​യി​ല്ല. ഇ​തോ​ടെ പോ​യി​ന്‍റ് പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടു. ഇ​രു ടീ​മു​ക​ൾ​ക്കും 36 പോ​യി​ന്‍റ് ആ​ണെ​ങ്കി​ലും മി​ക​ച്ച ഗോ​ൾ ശ​രാ​ശ​രി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ഴ്സ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രും. ആ​ദ്യ പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും ഏ​താ​നും അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ഗോ​ൾ ഒ​ന്നും പി​റ​ന്നി​ല്ല. എ​ട്ട് മ​ഞ്ഞ കാ​ർ​ഡു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പി​റ​ന്ന​ത്. ആ​ദ്യ പ​കു​തി​യി​ൽ മൂ​ന്ന് ബാ​ഴ്സ താ​ര​ങ്ങ​ൾ കാ​ർ​ഡ് ക​ണ്ട​പ്പോ​ൾ ര​ണ്ടാം പ​കു​തി​യി​ൽ അ​ഞ്ച് മാ​ഡ്രി​ഡ് ക​ളി​ക്കാ​ർ ആ​ണ് മ​ഞ്ഞ കാ​ർ​ഡ് വാ​ങ്ങി​യ​ത്.

Read More

ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ട്, കു​ൽ​ദീ​പി​ന് ഹാ​ട്രി​ക്; വി​ൻ​ഡീ​സി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ

വി​ശാ​ഖ​പ​ട്ട​ണം: വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്കു വി​ജ​യം. 107 റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ വി​ൻ​ഡീ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 387 റ​ണ്‍​സെ​ടു​ത്ത​പ്പോ​ൾ, വി​ൻ​ഡീ​സി​ന്‍റെ മ​റു​പ​ടി 43.3 ഓ​വ​റി​ൽ 280 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ ഹാ​ട്രി​ക്കാ​ണ് വി​ൻ​ഡീ​സ് ബാ​റ്റിം​ഗി​നെ ത​ക​ർ​ത്ത​ത്. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ വി​ൻ​ഡീ​സി​നൊ​പ്പ​മെ​ത്തി. പ​ര​ന്പ​ര​യി​ലെ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​രം 22-ന് ​ക​ട്ട​ക്കി​ൽ ന​ട​ക്കും.തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഇ​ര​ട്ട​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് തീ​ർ​ത്ത് രോ​ഹി​ത് ശ​ർ​മ- കെ.​എ​ൽ. രാ​ഹു​ൽ സ​ഖ്യം ന​ല്കി​യ ആ​ധി​പ​ത്യം അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ ഋ​ഷ​ഭ് പ​ന്തും ശ്രേ​യ​സ് അ​യ്യ​റും ത​ക​ർ​ത്ത​ടി​ച്ച​താ​ണ് ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ സ്കോ​ർ ന​ല്കി​യ​ത്. ഇ​തി​നി​ടെ 400-ാം രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ ഗോ​ൾ​ഡ​ൻ ഡ​ക്ക് ഇ​ന്ത്യ​ക്കു നി​രാ​ശ…

Read More

മെസിക്ക് ഇരട്ട ഗോൾ; സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്

കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. 74 മി​നി​റ്റ് വ​രെ ര​ണ്ട് ഗോ​ളി​ന് മു​ന്നി​ൽ​നി​ന്ന ജം​ഷ​ഡ്പു​രി​നെ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ലയിൽ പി​ടി​ച്ചുകെട്ടിയത്. ആ​ദ്യ പ​കു​തി​യി​ൽ മ​ങ്ങി​യ പ്ര​ക​ട​ന​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റേ​ത്. ആ​ദ്യ പ​കു​തി​യു​ടെ 38-ാം മി​നി​റ്റി​ൽ​ത​ന്നെ ജം​ഷ​ഡ്പു​ർ ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​നാ​ൽ​റ്റി​യി​ലൂ​ടെ പി​റ്റി​യാ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യി എ​ത്തി​യ മ​ല​യാ​ളി താ​രം സി.​കെ. വി​നീ​താ​ണ് ജം​ഷ​ഡ്പു​രി​ന്‍റെ ലീ​ഡ് ഉ​യ​ർ​ത്തി​യ​ത്. 71-ാം മി​നി​റ്റി​ലാ​യി​രു​ന്നു വി​നീ​തി​ന്‍റെ ഗോ​ൾ. ഇ​തോ​ടെ കേ​ര​ളം ഉ​ണ​ർ​ന്നു ക​ളി​ച്ചു. 75-ാം മി​നി​റ്റി​ൽ ഒ​രു ഗം​ഭീ​ര ഹെ​ഡ​റി​ലൂ​ടെ മെ​സി കേ​ര​ള​ത്തെ ക​ളി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു. പി​ന്നീ​ട് 87-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യും മെ​സി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. എ​ട്ട് ക​ളി​യി​ൽ​നി​ന്ന് ഏ​ഴ് പോ​യി​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. ജം​ഷ​ഡ്പു​ർ മൂ​ന്നാം സ്ഥാ​ന​ത്തും.

Read More

ആ​ൻ​സി സോ​ജ​ന് ഡ​ബി​ൾ; 200 മീ​റ്റ​റി​ലും സ്വ​ർ​ണം

സം​ഗ​രൂ​ർ (പ​ഞ്ചാ​ബ്): ദേ​ശീ​യ സ്കൂ​ൾ അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​ൻ​സി സോ​ജ​ന് ഡ​ബി​ൾ. പെ​ൺ​കു​ട്ടി​ക​ളു​ടെ 200 മീ​റ്റ​റി​ലും ആ​ൻ​സി സ്വ​ർ​ണം നേ​ടി.നേ​ര​ത്തെ 100 മീ​റ്റ​റി​ലും ആ​ൻ​സി സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 12.10 സെ​ക്ക​ന്‍റി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് ആ​ൻ​സി മീ​റ്റി​ലെ വേ​ഗ​മേ​റി​യ പെ​ൺ‌​താ​ര​മാ​യ​ത്.

Read More