അ​ല​ക്‌​സി​സ് സാ​ഞ്ച​സ് ഇ​ന്‍റ​ർ‌ മി​ലാ​നി​ൽ

മാ​ഞ്ച​സ്റ്റ​ര്‍: മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ചി​ലി​യ​ന്‍ ഫോ​ര്‍​വേ​ഡ് അ​ല​ക്‌​സി​സ് സാ​ഞ്ച​സ് ഇ​ന്‍റ​ർ‌ മി​ലാ​നി​ൽ. വാ​യ്പ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സാ​ഞ്ച​സ് ഇ​ന്‍റ​റി​ലെ​ത്തി​യ​ത്. 2020 ജൂ​ൺ 30 വ​രെ അ​ന്‍റോ​ണി​യോ കോ​ണ്ട​യു​ടെ ശി​ക്ഷ്യ​നാ​യി ചി​ലി​യ​ൻ താ​രം തു​ട​രും. യു​ണൈ​റ്റ​ഡി​ന്‍റെ റൊ​മേ​ലു ലൂ​ക്കാ​ക്കു​വും നേ​ര​ത്തെ ഇ​ന്‍റ​റി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. 2018ല്‍ ​ആ​ഴ്‌​സ​ണ​ലി​ല്‍​നി​ന്നാ​ണ് സാ​ഞ്ച​സ് യു​ണൈ​റ്റ​ഡി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ക്ല​ബ്ബി​നൊ​പ്പം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യി​ല്ല. യു​ണൈ​റ്റ​ഡി​നൊ​പ്പം 32 പ്രീ​മി​യ​ര്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ വെ​റും മൂ​ന്നു ഗോ​ളേ നേ​ടാ​നാ​യു​ള്ളൂ.

Read More

ജോ​ബി ജ​സ്റ്റി​ൻ പു​റ​ത്ത്; സ​ഹ​ൽ, ആ​ഷി​ഖ്, അ​ന​സ് ഇ​ന്ത്യ​ൻ ടീ​മി​ൽ

ന്യൂ​ഡ​ൽ​ഹി: ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ‌​നി​ന്ന് മ​ല​യാ​ളി താ​രം ജോ​ബി ജ​സ്റ്റി​ൻ പു​റ​ത്ത്. എ​ന്നാ​ൽ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ അ​ന​സ് എ​ട​ത്തൊ​ടി​ക, സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദ്, ആ​ഷി​ഖ് കു​രു​ണി​യ​ൻ എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. ഗോ​വ​യി​ൽ ന​ട​ന്ന ദേ​ശീ​യ ക്യാ​മ്പി​ൽ​നി​ന്നും ജോ​ബി ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രെ ഒ​ഴി​വാ​ക്കി പ​രി​ശീ​ല​ക​ൻ ഇ​ഗോ​ർ സ്റ്റി​മാ​ച്ച് 28 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ക്യാ​മ്പി​ൽ 35 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ​ലാം ര​ഞ്ജ​ൻ സിം​ഗ്, അ​ൻ​വ​ർ അ​ലി, ജെ​റി ലാ​ൽ​റി​ൻ​സു​വാ​ല, പ്ര​ണോ​യി ഹാ​ൽ​ദ​ർ, ഹ​ളി​ച​ര​ൺ ന​ർ​സാ​രി, ഫ​റൂ​ഖ് ചൗ​ധ​രി, ജോ​ബി എ​ന്നി​വ​രെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.ഗോ​ൾ കീ​പ്പ​ർ​മാ​ർ: ഗു​ർ​പ്രീ​ത് സിം​ഗ് സ​ന്ധു, അ​മ​രീ​ന്ദ​ർ സിം​ഗ്, ക​മ​ൽ​ജി​ത് സിം​ഗ്, വി​ശാ​ൽ കെ​യ്ത്. പ്ര​തി​രോ​ധം: രാ​ഹു​ൽ ഭെ​കെ, നി​ഷു കു​മാ​ർ, പ്രീ​തം കോ​ട്ടാ​ൽ, അ​ന​സ്, സ​ന്ദേ​ശ് ജിം​ഗാ​ൻ, ന​രേ​ന്ദ​ർ ഗ​ലോ​ട്ട്, സ​ർ​താ​ക് ഗ​ലൂ​യി, ആ​ദി​ൽ ഖാ​ൻ, സു​ഭാ​ശി​ഷ് ബോ​സ്,…

Read More

മെ​സി​ക്കൊ​പ്പം നെ​യ്മ​റും; ക​റ്റാ​ല​ൻ ച​ർ​ച്ച​ക​ൾ​ക്ക് ചൂ​ടേ​റു​ന്നു

ബാ​ഴ്സ​ലോ​ണ: ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്മ​റെ മെ​സി​ക്കൊ​പ്പം ബാ​ഴ്സ​യി​ൽ വീ​ണ്ടും കാ​ണാ​നാ​വു​മോ? നെ​യ്മ​റെ തി​രി​കെ എ​ത്തി​ക്കാ​ൻ സ്പാ​നി​ഷ് വ​മ്പ​ൻ​മാ​ർ പി​എ​സ്ജി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നാ​ണ് ഒ​ടു​വി​ലെ വാ​ർ​ത്ത. ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​നി​യും ധാ​രാ​ളം ജോ​ലി​ക​ൾ ബാ​ക്കി​യു​ണ്ടെ​ന്നും ര​ണ്ട് ക്ല​ബ്ബു​ക​ളും അ​റി​യി​ച്ച​താ​യി ബി​ബി​സി റേ​ഡി​യോ റി​പ്പോ​ർ​ട്ട് ചെ​യ്തു. നെ​യ്മ​ർ ബാ​ഴ്സ​യി​ൽ എ​ത്തു​മോ എ​ന്ന​തി​ൽ നി​ർ​ണാ​യ​ക വ്യ​ക്തി​യാ​വു​ക ഒ​സ്മാ​ൻ ഡെം​ബെ​ലെ​യാ​വും. ഡെം​ബെ​ലെ​യെ നെ​യ്മ​ർ​ക്കു പ​ക​രം വി​ട്ടു​നി​ൽ​ക​ണ​മെ​ന്നാ​ണ് പി​എ​സ്ജി​യു​ടെ ആ​വ​ശ്യം. ച​ർ​ച്ച​ക​ൾ​ക്കാ​യി ബാ​ഴ്സ​യി​ൽ​നി​ന്നു​ള്ള സം​ഘം പാ​രീ​സി​ലേ​ക്ക് വി​മാ​നം ക​യ​റി​യി​ട്ടു​ണ്ട്. ക​രാ​റി​ലെ​ത്തി​യി​ട്ടി​ല്ല, ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്, ക​രാ​റി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന​താ​യും ബാ​ഴ്സ​യു​ടെ ബോ​ർ​ഡ് അം​ഗം പ​റ​ഞ്ഞു. ഒ​രു ക​ളി​ക്കാ​ര​നെ​യെ​ങ്കി​ലും ല​ഭി​ക്കാ​തെ നെ​യ്മ​റെ കൈ​മാ​റാ​ൻ പി​എ​സ്ജി ത​യാ​റ​ല്ല. അ​വ​രു​ടെ ആ​ഗ്ര​ഹ​പ്പ​ട്ടി​ക​യി​ൽ ഡെം​ബെ​ലെ ഒ​ന്നാ​മ​താ​ണ്. 2017 ലാ​ണ് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് നെ​യ്മ​ർ പി​എ​സ്ജി​യി​ലെ​ത്തി​യ​ത്.

Read More

ഒ​​ന്നി​​ൽ പി​​ഴ​​ച്ചാ​​ൽ..! ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു പി.വി. സിന്ധു

ബാ​​സ​​ൽ (സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്): ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണി​​ന്‍റെ തി​​രു​​നെ​​റ്റി​​യി​​ൽ സി​​ന്ദൂ​​ര തി​​ല​​കം ചാ​​ർ​​ത്തി ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ഒ​​രു ഇ​​ന്ത്യ​​ൻ താ​​രം ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. വ​​നി​​താ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ജാ​​പ്പ​​നീ​​സ് താ​​ര​​മായ നൊ​​സോ​​മി ഒ​​കു​​ഹാ​​ര​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു നി​​ഷ്പ്ര​​ഭ​​മാ​​ക്കി​​യാ​​ണ് സി​​ന്ധു കി​​രീ​​ടം ചൂ​​ടി​​യ​​ത്. മൂ​​ന്നാം സീ​​ഡാ​​യ ഒ​​കു​​ഹാ​​ര​​യെ 21-7, 21-7നാ​​ണ് അ​​ഞ്ചാം സീ​​ഡാ​​യ സി​​ന്ധു നി​​ലം​​പ​​രി​​ശാ​​ക്കി​​യ​​ത്. വെ​​റും 38 മി​​നി​​റ്റ് മാ​​ത്ര​​മാ​​ണ് മ​​ത്സ​​രം നീ​​ണ്ടു​​നി​​ന്ന​​ത്. അ​​തോ​​ടെ 2017 ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​ൽ ഒ​​കു​​ഹാ​​ര​​യ്ക്കു മു​​ന്നി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ക്ഷീ​​ണം സി​​ന്ധു തീ​​ർ​​ത്തു. 2017, 18 വ​​ർ​​ഷ​​ങ്ങ​​ളി​​ലും ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചെ​​ങ്കി​​ലും സി​​ന്ധു​​വി​​ന് കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ടാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. ര​​ണ്ട് ത​​വ​​ണ​​യും ന​​ഷ്ട​​പ്പെ​​ട്ട സ്വ​​ർ​​ണ​​മാ​​ണ് ഇ​​ത്ത​​വ​​ണ ഇ​​ന്ത്യ​​ൻ താ​​രം കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി​​യ​​ത്. ഒ​​ന്നി​​ൽ പി​​ഴ​​ച്ചാ​​ൽ… 2017ൽ ​​ഒ​​കു​​ഹാ​​ര​​യോ​​ടും 2018ൽ ​​സ്പെ​​യി​​നി​​ന്‍റെ ക​​രോ​​ളി​​ന മാ​​രി​​നോ​​ടും ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട സി​​ന്ധു മൂ​​ന്നാം ഫൈ​​ന​​ലി​​ൽ സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞു.…

Read More

ലാ ​ലി​ഗ​യി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബാ​ഴ്സ​ലോ​ണ: ലാ ​ലി​ഗ​യി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ മെ​സി​യും സു​വാ​ര​സും ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ ബാ​ഴ്സ 5-2ന് ​റ​യ​ൽ ബെ​റ്റി​സി​നെ കീ​ഴ​ട​ക്കി​യ​ത്. ഗ്രീ​സ്മ​ന്‍റെ ഇ​ര​ട്ട ഗോ​ളി​ലാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ മി​ന്നും ജ​യം. ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ തി​രി​ച്ചു​വ​ര​വ്.​ കാ​ർ​ല​സ് പെ​രെ​സ്, ജോ​ർ​ദി ആ​ൽ​ബ, വി​ദാ​ൽ എ​ന്നി​വ​രാ​യി​രു​ന്നു ബാ​ഴ്സ​ലോ​ണ​യു​ടെ മ​റ്റു സ്കോ​റേ​ഴ്സ്. ഇ​തി​ൽ വി​ദാ​ലി​ന്‍റെ ഗോ​ൾ ഗ്രീ​സ്മ​നാ​ണ് അ​സി​സ്റ്റ് ചെ​യ്ത​ത്. ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബാ​ഴ്സ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Read More

സാ​യി പ്ര​ണീ​തി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ലം നേ​ടി​യ ഇ​ന്ത്യ​ൻ താ​രം സാ​യി പ്ര​ണീ​തി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ന് ഇ​ത് ഒ​രു പ്ര​ത്യേ​ക ദി​വ​സ​മാ​ണ്. 2019ലെ ​ബി​ഡ​ബ്ല്യു​എ​ഫ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സാ​യി വെ​ങ്ക​ലം നേ​ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു. ഇ​ത് ഒ​രു സു​പ്ര​ധാ​ന നേ​ട്ട​മാ​ണ്. ഒ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശ്ര​മ​ത്തെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു​വെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു. നി​ല​വി​ലെ ചാ​ന്പ്യ​നും ലോ​ക ഒ​ന്നാം ന​ന്പ​റു​മാ​യ ജ​പ്പാ​ന്‍റെ കെ​ന്‍റോ മൊ​മൊ​ട്ട​യോ​ടാ​ണ് സാ​യ് പ​രാ​ജ​യ​പ്പെ​ട്ട​ത്. 36 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ മെ​ഡ​ൽ നേ​ടു​ന്ന​ത്.

Read More

സ​ച്ചി​ന്‍റെ എ​ല്ലാ റി​ക്കാ​ർ​ഡു​ക​ളും കോ​ഹ്ലി ഭേ​ദി​ക്കും, ഒ​ന്നൊ​ഴി​കെ: പ്ര​വ​ചി​ച്ച് സേ​വാ​ഗ്

ന്യൂ​ഡ​ൽ​ഹി: സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ റി​ക്കാ​ർ​ഡു​ക​ളി​ൽ ഒ​ന്നൊ​ഴി​ച്ചു മ​റ്റെ​ല്ലാം വി​രാ​ട് കോ​ഹ്ലി ത​ക​ർ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു മു​ൻ ഇ​ന്ത്യ​ൻ താ​രം വീ​രേ​ന്ദ​ർ സേ​വാ​ഗ്. 200 ടെ​സ്റ്റു​ക​ളെ​ന്ന സ​ച്ചി​ന്‍റെ റി​ക്കാ​ർ​ഡ് കോ​ഹ്ലി​ക്കു കി​ട്ടാ​ക്ക​നി​യാ​കു​മെ​ന്നാ​ണു സേ​വാ​ഗി​ന്‍റെ പ്ര​വ​ച​നം. ഇ​പ്പോ​ഴ​ത്തെ താ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച​യാ​ൾ കോ​ഹ്ലി​യാ​ണ്. സെ​ഞ്ചു​റി​ക​ളു​ടെ കാ​ര്യ​ത്തി​ൽ, റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടു​ന്ന കാ​ര്യ​ത്തി​ൽ, കോ​ഹ്ലി ത​ന്നെ​യാ​ണു മി​ക​ച്ചു​നി​ൽ​ക്കു​ന്ന​ത്. സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​ന്‍റെ മി​ക്ക റി​ക്കാ​ർ​ഡു​ക​ളും കോ​ഹ്ലി ത​ക​ർ​ക്കു​മെ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്. എ​ന്നാ​ൽ, ടെ​സ്റ്റി​ൽ 200 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച സ​ച്ചി​ന്‍റെ റി​ക്കാ​ർ​ഡ് ത​ക​ർ​ക്കാ​ൻ കോ​ഹ്ലി​ക്കു സാ​ധി​ച്ചേ​ക്കി​ല്ല. കോ​ഹ്ലി​ക്കെ​ന്ന​ല്ല, ആ​ർ​ക്കും ഈ ​നേ​ട്ടം ത​ക​ർ​ക്കാ​നാ​കി​ല്ലെ​ന്നാ​ണു ഞാ​ൻ ക​രു​തു​ന്ന​ത്- സേ​വാ​ഗ് പ​റ​ഞ്ഞു. സ്റ്റീ​വ് സ്മി​ത്തി​നേ​ക്കാ​ൾ മി​ക​ച്ച ബാ​റ്റ്സ്മാ​ൻ കോ​ഹ്ലി​യാ​ണെ​ന്നും ക​ണ്ണു​ക​ൾ​ക്ക് ആ​ന​ന്ദ​ക​ര​മാ​കു​ന്ന​തു കോ​ഹ്ലി​യു​ടെ ബാ​റ്റിം​ഗാ​ണെ​ന്നും സേ​വാ​ഗ് പ​റ​ഞ്ഞു. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം നി​ല​വി​ൽ ലോ​ക​ത്തെ ഒ​ന്നാം ന​ന്പ​ർ ബാ​റ്റ്സ്മാ​നാ​കു​ന്ന​തെ​ന്നും മു​ൻ ഇ​ന്ത്യ​ൻ താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. 200 ടെ​സ്റ്റി​ൽ​നി​ന്നാ​യി 53.79 ശ​രാ​ശ​രി​യി​ൽ 15921 റ​ണ്‍​സാ​ണു…

Read More

മ​ഴ ക​ളി​ക്കു​ന്നു; കൂ​ട്ട​ത്ത​ക​ർ​ച്ച ഒ​ഴി​വാ​ക്കി ഇ​ന്ത്യ; ര​ഹാ​നെ​യ്ക്കു സെ​ഞ്ചു​റി ന​ഷ്ടം

നോ​ർ​ത്ത് സൗ​ണ്ട്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം കൂ​ട്ട​ത്ത​ക​ർ​ച്ച ഒ​ഴി​വാ​ക്കി ഇ​ന്ത്യ. മ​ഴ ക​ളി ത​ട​സ​പ്പെ​ടു​ത്തി​യ ആ​ദ്യ ദി​ന​ത്തി​ൽ സ്റ്റ​ന്പെ​ടു​ക്കു​ന്പോ​ൾ 203/6 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. റി​ഷ​ഭ് പ​ന്ത് (20), ര​വീ​ന്ദ്ര ജ​ഡേ​ജ (3) എ​ന്നി​വ​രാ​ണു ക്രീ​സി​ൽ. ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. മാ​യ​ങ്ക് അ​ഗ​ർ​വാ​ളും കെ.​എ​ൽ. രാ​ഹു​ലു​മാ​ണ് ഇ​ന്ത്യ​ക്കാ​യി ഓ​പ്പ​ണ്‍ ചെ​യ്ത​ത്. തു​ട​ക്കം മോ​ശ​മാ​യ​തോ​ടെ 25/3 എ​ന്ന നി​ല​യി​ലേ​ക്ക് ഇ​ന്ത്യ വീ​ണു. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (5) ചേ​തേ​ശ്വ​ർ പു​ജാ​ര (2) വി​രാ​ട് കോ​ഹ്ലി (9) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. മാ​യ​ങ്കി​നെ​യും പു​ജാ​ര​യെ​യും കെ​മ​ർ റോ​ച്ച് വീ​ഴ്ത്തി​യ​പ്പോ​ൾ കോ​ഹ്ലി ഷാ​ന​ൻ ഗ​ബ്രി​യേ​ലി​ന് ഇ​ര​യാ​യി. ഇ​തി​നു ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന കെ.​എ​ൽ. രാ​ഹു​ലും അ​ജി​ങ്ക്യ ര​ഹാ​നെ​യു​മാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ച്ച​യി​ൽ​നി​ന്നു ര​ക്ഷി​ച്ച​ത്. ഇ​ന്ത്യ നൂ​റി​ലേ​ക്ക് അ​ടു​ക്കു​ന്ന​തി​നി​ടെ രാ​ഹു​ലി​നെ പു​റ​ത്താ​ക്കി റോ​സ്റ്റ​ണ്‍ ചേ​സ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. 44…

Read More

‘വി​​ര​​മി​​ക്ക​​ലി​​നെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കു​​ന്നി​​ല്ല’

വി​​ര​​മി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ഇ​​പ്പോ​​ൾ ചി​​ന്തി​​ക്കു​​ന്നി​​ല്ലെ​​ന്നും ഒ​​രു പ​​ക്ഷേ, അ​​ടു​​ത്ത വ​​ർ​​ഷം വി​​ര​​മി​​ച്ചേ​​ക്കു​​മെ​​ന്നും പോ​​ർ​​ച്ചു​​ഗീ​​സ് സ്റ്റാ​​ർ ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ. 2018 ത​​ന്‍റെ ജീ​​വി​​ത​​ത്തി​​ലെ ഏറ്റ​​വും വേ​​ദ​​നാ​​ജ​​ന​​ക​​മാ​​യ വ​​ർ​​ഷ​​മാ​​യി​​രു​​ന്നു എ​​ന്നും പോ​​ർ​​ച്ചു​​ഗീ​​സ് ടെ​​ലി​​വി​​ഷ​​നു ന​​ല്കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ റൊ​​ണാ​​ൾ​​ഡോ പ​​റ​​ഞ്ഞു. 2018ലാ​​ണ് റൊ​​ണാ​​ൾ​​ഡോ​​യ്ക്കെ​​തി​​രേ പീ​​ഡ​​ന പ​​രാ​​തി ഉ​​യ​​ർ​​ന്ന​​ത്. വി​​ര​​മി​​ക്ക​​ലി​​നെ കു​​റി​​ച്ച് ഞാ​​ൻ ഇ​​പ്പോ​​ൾ ചി​​ന്തി​​ക്കു​​ന്നി​​ല്ല. ചി​​ല​​പ്പോ​​ൾ അ​​ടു​​ത്ത വ​​ർ​​ഷം ബൂ​​ട്ട​​ഴി​​ച്ചേ​​ക്കാം. അ​​ല്ലെ​​ങ്കി​​ൽ 40, 41 വ​​യ​​സ്സു​​വ​​രെ ക​​ളി​​ച്ചേ​​ക്കാം. ഫു​​ട്ബോ​​ൾ എ​​നി​​ക്ക് കി​​ട്ടി​​യ ഒ​​രു വ​​ലി​​യ സ​​മ്മാ​​ന​​മാ​​ണ്. അ​​ത് ഞാ​​ൻ ആ​​സ്വദി​​ക്കു​​ക​​യാ​​ണ്. തു​​ട​​ർ​​ന്നും ആ​​സ്വ​​ദി​​ക്കു​​ക ത​​ന്നെ ചെ​​യ്യും- ക്രി​​സ്റ്റ്യാ​​നോ പ​​റ​​ഞ്ഞു.

Read More

ത​​ല സൂ​​ക്ഷി​​ക്ക​​ണം!

മുംബൈ: സ്വ​​ന്തം ത​​ല ര​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ക​​ളി​​ക്കാ​​ർ​​ക്ക് മു​​ന്ന​​റി​​യി​​പ്പു​​മാ​​യി ബി​​സി​​സി​​ഐ. ക്രി​​ക്ക​​റ്റ് പി​​ച്ചി​​ൽ ബൗ​​ണ്‍​സ​​റു​​ക​​ൾ കൊ​​ണ്ട് ബാ​​റ്റ്സ്മാ​ന്മാ​​ർ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ന്ന​​ത് വ​​ർ​​ധി​​ക്കു​​ന്ന​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ബി​​സി​​സി​​ഐ​​യു​​ടെ നി​​ർ​​ദേ​​ശം. പി​​ൻ​​ക​​ഴു​​ത്തി​​ൽ ബൗ​​ണ്‍​സ​​റു​​ക​​ൾ കൊ​​ള്ളു​​ന്ന​​ത് ത​​ട​​യു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഹെ​​ൽ​​മ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​ണ് നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ആ​​ന്‍റി ക​​ണ്‍​ക​​ഷ​​ൻ ഹെ​​ൽ​​മ​​റ്റു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​തി​​ന്‍റെ പ്രാ​​ധാ​​ന്യം ബ​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി. ക​​ഴു​​ത്തി​​നും സം​​ര​​ക്ഷ​​ണ​​മൊ​​രു​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഹെ​​ൽ​​മ​​റ്റ് ധ​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് ബി​​സി​​സി​​ഐ​​യു​​ടെ ആ​​വ​​ശ്യം. നി​​ല​​വി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളി​​ൽ ശി​​ഖ​​ർ ധ​​വാ​​ൻ മാ​​ത്ര​​മാ​​ണ് ക​​ഴു​​ത്തി​​നു​​കൂ​​ടി സം​​ര​​ക്ഷ​​ണ​​മൊ​​രു​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഹെ​​ൽ​​മ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ആ​​ഷ​​സ് ടെ​​സ്റ്റി​​നി​​ടെ ഇം​​ഗ്ലീ​ഷ് പേ​സ​ർ ജോ​​ഫ്ര ആ​​ർ​​ച്ച​​റു​​ടെ ബൗ​​ണ്‍​സ​​ർ ക​​ഴു​​ത്തി​​ൽ​​കൊ​​ണ്ട് ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം സ്റ്റീ​​വ് സ്മി​​ത്തി​​ന് പ​​രി​​ക്കേ​​റ്റ​​തോ​​ടെ​​യാ​​ണ് ബാ​​റ്റ്സ്മാ​​ൻ​​മാ​​രു​​ടെ സു​​ര​​ക്ഷ വീ​​ണ്ടും ച​​ർ​​ച്ച​​യാ​​യ​​ത്. പ​​രി​​ക്കേ​​റ്റ സ്മി​​ത്ത് ഇ​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നാം ആ​​ഷ​​സ് ടെ​​സ്റ്റി​​ൽ ഓ​​സീ​​സ് ടീ​​മി​​നൊ​​പ്പ​​മി​​ല്ല.

Read More