ന്യൂയോർക്ക്: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് യുഎസ് ഓപ്പൺ സെമിയിൽ കടന്നു. ചൈനയുടെ വാംഗ് ക്വിയാംഗിനെ നിലം തൊടാൻ അനുവദിക്കാതെ കശക്കിയെറിഞ്ഞാണ് അമേരിക്കൻ താരം സെമിയിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു വിജയം. സ്കോർ: 6-1, 6-0. എതിരാളിയെ കശാപ്പ് ചെയ്ത സെറീന മത്സരം 44 മിനിറ്റിനുള്ളിൽ തീർത്തു. മുപ്പത്തിയേഴുകാരിയായ സെറീന 25 വിന്നറുകളാണ് മത്സരത്തിൽ പായിച്ചത്. സെമിയിൽ അഞ്ചാം സീഡ് എലിന സ്വിറ്റോളിനയാണ് സെറീനയുടെ എതിരാളി. 24 ാം ഗ്രാൻഡ് സ്ലാമെന്ന റിക്കാർഡിലേക്കാണ് സെറീനയുടെ കുതിപ്പ്. ആറ് തവണ യുഎസ് ഓപ്പൺ ചാമ്പ്യനായിട്ടുള്ള സെറീന 2017 സെപ്റ്റംബറിൽ മകൾ ഒളിമ്പിയക്ക് ജന്മം നൽകിയ ശേഷം കളത്തിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് ഇതുവരെ ഒരു ഗ്രാൻഡ് സ്ലാം കിരീടം നേടാനായിട്ടില്ല.
Read MoreCategory: Sports
യുഎസ് ഓപ്പൺ: ഫെഡറർ ക്വാർട്ടറിൽ പുറത്ത്
ന്യൂയോർക്ക്: മുൻ ചാമ്പ്യൻ റോജർ ഫെഡറർ യുഎസ് ഓപ്പൺ ക്വാർട്ടറിൽ പുറത്ത്. യുഎസ് ഓപ്പണിൽ അഞ്ച് തവണ കിരീടം ഉയർത്തിയിട്ടുള്ള ഫെഡററെ ബൾഗേറിയയുടെ ഗ്രിഗോർ ദിമത്രോവാണ് വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ദിമത്രോവ് വെറ്ററൻ താരത്തെ പരാജയപ്പെടുത്തിയത്. സ്കോർ: 3-6, 6-4, 3-6, 6-4, 6-2. കഴിഞ്ഞ ഏഴുതവണ ദിമത്രോവുമായി ഏറ്റുമുട്ടിയപ്പോഴും വിജയം മുപ്പത്തിയെട്ടുകാരനായ ഫെഡറർക്കൊപ്പമായിരുന്നു. സെമിയിൽ റഷ്യയുടെ അഞ്ചാം സീഡ് ദാനിൽ മെദ്വെദേവിനെ ദിമത്രോവ് നേരിടും.
Read Moreമിഥാലി രാജ് വിരമിച്ചു
മുംബൈ: മിഥാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞു. 2021-ലെ ഏകദിന ലോകകപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് കുട്ടിക്രിക്കറ്റിനോട് വിടപറയുന്നതെന്ന് മിഥാലി വ്യക്തമാക്കി. 2006 മുതൽ താൻ ട്വന്റി-20 ക്രിക്കറ്റിന്റെ ഭാഗമാണ്. എന്നാൽ ഏകദിന ലോകകപ്പ് രാജ്യത്തിനായി നേടുക എന്ന തന്റെ സ്വപ്നത്തിനായി പ്രയത്നിക്കേണ്ടതുണ്ട്. ഇതിനായി പൂർണ ശ്രദ്ധ നൽകുകയാണെന്നും അതിനാൽ ട്വന്റി-20 മതിയാക്കിയെന്നും മിഥാലി വാർത്താക്കുറിപ്പിൽ അറിയിച്ചു. 32 ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച മിഥാലി 2012, 2014, 2016 ലോകകപ്പുകളിലും ക്യാപ്റ്റനായിരുന്നു. 36 വയസുകാരിയായ താരം 37.5 ശരാശരയിൽ 2,364 റണ്‍സ് സ്കോർ ചെയ്തിട്ടുണ്ട്. 97 റണ്‍സ് നേടി പുറത്താകാതെ നിന്നതാണ് മികച്ച പ്രകടനം.
Read Moreവിൻഡീസ് പതനം പൂർണം; ഇന്ത്യ പരമ്പര തൂത്തുവാരി
കിംഗ്സ്റ്റൺ: ഇന്ത്യയുടെ കരുത്തിനു മുന്നിൽ വെസ്റ്റ് ഇൻഡീസിനു നിവർന്നു നിൽക്കാൻ സാധിച്ചില്ല. രണ്ടാം ടെസ്റ്റിൽ ഇന്ത്യ 257 റൺസിന് ജയിച്ചു. 468 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ഇറങ്ങിയ വിൻഡീസ് 210 റൺസിൽ എല്ലാവരും പുറത്തായി. ജയത്തോടെ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. നാലാം ദിനം 45/2 എന്ന നിലയിൽ ആരംഭിച്ച വിൻഡീസിന് 53 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ രണ്ട് വിക്കറ്റ് കൂടി നഷ്ടമായിരുന്നു. റോസ്റ്റണ്‍ ചെയ്സ്(12), ഷിംറോൺ ഹെറ്റ്മെയർ(1) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. 23 റൺസെടുത്ത ഡാരെൻ ബ്രാവോ പരിക്ക് മൂലം ക്രീസ് വിട്ടതും വിന്‍ഡീസിന് തിരിച്ചടിയായി. ഷംറഹ് ബ്രൂക്സും (50) ജെർമയ്ൻ ബ്ലാക്ക്വുഡും (38) ക്രീസിൽ ഒന്നിച്ചതോടെ വിൻഡീസ് കരകയറാൻ തുടങ്ങി. എന്നാൽ ബ്ലാക്ക്വുഡിനെ പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ ബ്രൂക്സിനെ കോഹ്ലി റണൗട്ടാക്കി. ജഹ്മാർ ഹാമിൾട്ടണെ…
Read Moreയുഎസ് ഓപ്പണിൽ വീണ്ടും അട്ടിമറി; ലോക ഒന്നാം നന്പർ നവോമി ഒസാക്ക പുറത്ത്
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിൾസിൽ വൻ അട്ടിമറി. നിലവിലെ ചാന്പ്യനും ലോക ഒന്നാം നന്പർ താരവുമായ നവോമി ഒസാക്ക പ്രീ ക്വാർട്ടറിൽ പുറത്തായി. സ്വിസ് താരം ബെലിൻഡ ബെൻസിച്ചാണ് ഒസാക്കയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബെൻസിച്ചിന്റെ വിജയം. സ്കോർ 7-5, 6-4. ഈ വർഷം മൂന്നാം തവണയാണു പതിമൂന്നാം സീഡായ ബെൻസിച്ച് ഒസാക്കയെ തോൽപ്പിക്കുന്നത്. നേരത്തെ ഇന്ത്യൻ വെൽസിലും മാഡ്രിഡിലും ബെൻസിച്ച് ഒസാക്കയെ വീഴ്ത്തിയിരുന്നു. ഡോണ വെകിച്ചാണു ക്വാർട്ടറിൽ ബെൻസിച്ചിന്റെ എതിരാളി. ഈ തോൽവിയോടെ ലോക ഒന്നാം നന്പർ സ്ഥാനം ഒസാക്കയ്ക്കു നഷ്ടമാവും. ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി ഒന്നാം സ്ഥാനത്തു തിരിച്ചെത്തും. കഴിഞ്ഞ വർഷം സെറീന വില്ല്യംസിനെ അട്ടിമറിച്ചാണ് ഒസാക്ക കന്നി ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയത്.
Read Moreഅമ്പയര്‍ പാനലില്‍ പുതിയതായി 17 പേരെക്കൂടി ഉൾപ്പെടുത്തി ബിസിസിഐ
മുംബൈ: ബിസിസിഐയുടെ അമ്പയര്‍ പാനലില്‍ പുതിയതായി 17 പേരെക്കൂടി ഉൾപ്പെടുത്തി. 2019-2020 സീസണിലേക്കാണ് പുതിയ അമ്പയർമാര ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ 17 പേർകൂടി ചേരുമ്പോൾ ബിസിസിഐയുടെ അമ്പയർമാരുടെ പാനലില്‍ 71 മാച്ച് റഫറിമാര്‍ക്കൊപ്പം 126 പേരാകും. ഓഗസ്റ്റ് ആറു മുതല്‍ 26 വരെ നാഗ്പുരിലെ നാഷണല്‍ അക്കാഡമി ഫോര്‍ അമ്പയേഴ്സില് വച്ച് ബിസിസിഐ പ്രീ സീസണ് വര്‍ക്ഷോപ് നടത്തിയിരുന്നു. ഐസിസി അമ്പയര്‍മാരെ പഠിപ്പിക്കുന്ന ഡെനിസ് ബേണ്‍സിന്റെ കീഴിലായിരുന്നു വര്‍ക് ഷോപ്പ്. എസ്.രവി, അനിൽ ചൗധരി, സി.ഷംസുദ്ദീൻ, നിതിൻ മേനോൻ തുടങ്ങി നിരവധി പുതിയ അമ്പയർമാർ വർക്ഷോപ്പിൽ പങ്കെടുത്തിരുന്നു.
Read Moreയുഎസ് ഓപ്പണിൽ അട്ടിമറി; ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ആഷ്ലി ബാർട്ടി പുറത്ത്
ന്യുയോർക്ക്: ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ആഷ്ലി ബാർട്ടി യുഎസ് ഓപ്പണിൽനിന്നു പുറത്ത്. ചൈനയുടെ 18-ാം സീഡ് വാംഗ് ക്വിയാംഗിനോടു നേരിട്ടുള്ള സെറ്റുകൾക്കാണ് ഓസ്ട്രേലിയൻ രണ്ടാം സീഡായ ബാർട്ടി തോൽവി വഴങ്ങിയത്. സ്കോർ: 6-2, 6-4. ക്വാർട്ടർ ഫൈനലിൽ കടന്ന ക്വിയാംഗ്, പെട്ര മാർട്ടിച്ച്-സെറീന വില്ല്യംസ് മത്സര വിജയികളെ നേരിടും. ജയം തന്റെ പരിശീലകനു സമർപ്പിക്കുന്നതായി ക്വിയാംഗ് മത്സരശേഷം പറഞ്ഞു. ക്വിയാംഗിന്റെ പരിശീലകൻ പീറ്റർ മക്നമാര ജൂലൈയിൽ കാൻസർ ബാധിച്ചു മരിച്ചിരുന്നു. കഴിഞ്ഞ വർഷം രണ്ടു തവണ ബാർട്ടിയും ക്വിയാംഗും ഏറ്റുമുട്ടിയപ്പോഴും ജയം ബാർട്ടിക്കൊപ്പമായിരുന്നു
Read Moreപി.വി.സിന്ധു ഉപരാഷ്ട്രപതിയെ സന്ദർശിച്ചു
ന്യൂഡൽഹി: ലോകബാഡ്മിന്റൺ ചാമ്പ്യഷിപ്പില സ്വർണ നേട്ടത്തിന്നു പിന്നാലെ പി.വ.സിന്ധു ഉപരാഷ്ടപതി വെങ്കയ്യ നായിഡുവിനെ സന്ദർശിച്ചു. നായിഡുവിന്റെ ഹൈദരാബാദിലെ വസതിയിലെത്തിയാണ് സിന്ധു അദ്ദേഹത്തെ സന്ദർശിച്ചത്.മെഡൽ നേട്ടത്തെക്കുറിച്ചും മറ്റും ചോദിച്ചറിഞ്ഞ വെങ്കയ്യ നായിഡു സിന്ധുവിനെ അഭിനന്ദിക്കുകയും ചെയ്തു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു എന്നിവരെയും സിന്ധു സന്ദർശിച്ചിരുന്നു. സിന്ധു ഇന്ത്യയുട അഭിമാനമാണെന്നും ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആശംസകൾ.
Read Moreവിർജിൽ വാൻഡൈക്ക് യൂറോപ്യൻ ഫുട്ബോളിലെ മികച്ച താരം
മോണാക്കോ: യൂറോപ്യൻ ഫുട്ബോളിലെ മികച്ച താരത്തിനുള്ള പുരസ്കാരം വിർജിൽ വാൻഡൈക്കിന്. മെസിയേയും റൊണാൾഡോയെയും മറികടന്നാണ് വാൻഡൈക്കിന്റെ നേട്ടം. പുരസ്കാരം നേടുന്ന ആദ്യ ഡിഫൻഡറാണ് വാൻഡൈക്ക്. ഡച്ച് ദേശീയ താരമായ വാൻഡൈക്ക് ലിവർപൂളിന്റെ സെന്റർ ബാക് താരമാണ്. മികച്ച ഡിഫൻഡർക്കുള്ള പുരസ്കാരവും വാൻഡൈക്ക് സ്വന്തമാക്കി.മികച്ച സ്ട്രൈക്കറിനുള്ള അവാർഡ് ലയണൽ മെസി സ്വന്തമാക്കി. റൊണാൾഡോയെ മറികടന്നാണ് മെസി നേട്ടം കൈവരിച്ചത്. ലിവർപൂൾ ഗോളി അലിസൺ ബെക്കർ ഏറ്റവും മികച്ച ഗോളിക്കുള്ള അവാർഡ് സ്വന്തമാക്കി. ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടം സമ്മാനികുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് അലിസൺ ബെക്കർ.
Read Moreക്വിറ്റോവ പുറത്ത്; ഒസാക്ക മുന്നോട്ട്
ന്യൂയോർക്ക്: യുഎസ് ഓപ്പണിൽനിന്ന് ആറാം സീഡ് പെട്ര ക്വിറ്റോവ പുറത്തായി. രണ്ടാം റൗണ്ടിൽ ലോക 88ാം നമ്പർ താരമായ ആൻഡ്രിയ പെറ്റ്കോവിച്ചാണ് ക്വിറ്റോവയെ പുറത്താക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ക്വിറ്റോവയുടെ തോൽവി. സ്കോർ: 6-4, 6-4. നിലവിലെ ചാമ്പ്യൻ നവോമി ഒസാക്ക മൂന്നാം റൗണ്ടിൽ കടന്നു. പോളി മാഗ്ദ ലിനിറ്റയെ പരാജയപ്പെടുത്തിയാണ് ഒസാക്ക മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-2, 6-4.
Read More