മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ മിസ്റ്റീരിയസ് ത്രില്ലര്‍ ദി പ്രീസ്റ്റ് തീയറ്ററുകളിലും പിന്നീട് ഒടിടി പ്ലാറ്റ്ഫോമുകളിലും വന്‍ വിജയമാണ് നേടിയത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. നിഖില വിമലും സാനിയ ഇയ്യപ്പനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന് തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. വിഎഫ്എക്സിന് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലവന് പ്രകാശ്, കുശന് പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ടര്‍ബോ മീഡിയ എന്ന ടീമാണ് ചിത്രത്തിനോട് നൂറ് ശതമാനം നീതി പുലര്‍ത്തി വിഎഫ്എക്സ് ചെയ്തിരിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ്…
Read MoreCategory: Today’S Special
‘കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു’; സയനോര പറയുന്നു
‘നീ കറുത്തതല്ലേ, നീ ഞങ്ങളുടെ കൂടെ കളിക്കേണ്ട’ എന്ന് പറഞ്ഞു !കല്യാണ വീടുകളില്‍ പോലും കറുത്ത കല്യാണപ്പെണ്ണ് ആളുകളില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് സയനോര… കാലം ഇത്ര പുരോഗമിച്ചിട്ടും കറുത്ത നിറത്തോട് മലയാള സിനിമാ ലോകം എന്നും അകല്‍ച്ച മാത്രമേ കാണിച്ചിട്ടുള്ളൂ. കറുത്ത നിറമുള്ളവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കാത്തതിനെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ്. കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കോമഡി പരിപാടികളിലടക്കം കറുത്ത് തടിച്ച ആളുകളെ കൊണ്ട് നിര്‍ത്തുമ്പോള്‍ ചിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന ഒരു ബോധം നമ്മുടെയൊക്കെ ഉള്ളില്‍ സ്വാഭാവികമായും പ്രവര്‍ത്തിക്കുന്നുണ്ട്. സൗന്ദര്യമുള്ള ഒരു കറുത്ത യുവതിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത് കുറവാണെന്നും ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സയനോര പറയുന്നു. സയനോരയുടെ വാക്കുകള്‍ ഇങ്ങനെ… നഴ്സറിയില്‍ പഠിക്കുമ്പോള്‍ അവിടെയുള്ള സീസോയില്‍ കയറിയിരുന്നു. അവിടെ വേറെയും കുട്ടികള്‍…
Read Moreരണ്ട് ഡോസ് വാക്സിന് സ്വീകരിച്ച വധു വാക്സിനേഷന് കഴിഞ്ഞ വരനെ അന്വേഷിക്കുന്നു ! ഈ പരസ്യത്തിനു പിന്നിലെ യാഥാര്‍ഥ്യം അമ്പരപ്പിക്കുന്നത്…
മാട്രിമോണിയല്‍ പരസ്യം വ്യത്യസ്ഥത കൊണ്ട് പലപ്പോഴും ശ്രദ്ധേയമാകാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു മാട്രിമോണിയല്‍ പരസ്യം ഏവരെയും ഒന്ന് അമ്പരപ്പിച്ചു. രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ച യുവതി വാക്സിനേഷന് കഴിഞ്ഞ യുവാവിനെ അന്വേഷിക്കുന്നുവെന്ന നിലയിലായിരുന്നു പരസ്യം. യുവതി കൊവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് പരസ്യത്തിലുണ്ടായിരുന്നത്. അതേ വാക്സിന് സ്വീകരിച്ചവരെ പരിഗണിക്കുന്നതായും ഇതില്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ ഈ പത്രപരസ്യത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടു ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ആരെങ്കിലും കൊടുത്ത പരസ്യമാണോയെന്ന സംശയവും ഉന്നയിക്കപ്പെട്ടിരുന്നു. ഈ സംശയങ്ങള്‍ ശരി വെക്കുകയാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. ഗോവയിലെ അല്‍ഡോണയിലുള്ള സാവിയോ ഫിഗ്വേയര്‍ഡോ എന്ന കമ്യൂണിറ്റി ഫാര്‍മിസിസ്റ്റ് ആണ് ഈ പരസ്യങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം. വാക്സിനേഷന് നടത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ മാട്രിമോണിയല്‍ പരസ്യമോഡല്‍ സാവിയോ അവതരിപ്പിച്ചത്. ഭാവിയിലെ…
Read Moreലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ അന്തരിച്ചു! 39 ഭാര്യമാരും 94 മക്കളുമാണു സിയോനയ്ക്കുള്ളത്; 33 കൊച്ചുമക്കളുമുണ്ട്; 17-ാം വയസിലാണു സിയോണയുടെ ആദ്യ വിവാഹം
ഐസ്വാൾ: ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ മിസോറമിൽ അന്തരിച്ചു. സിയോംഗ്ഹാക്ക സിയോണ(76) ആണ് മരിച്ചത്. പ്രമേഹവും രക്താതിസമ്മർദവും ബാധിച്ചിരുന്നയാളാണ് ഇദ്ദേഹം. 39 ഭാര്യമാരും 94 മക്കളുമാണു സിയോനയ്ക്കുള്ളത്. 33 കൊച്ചുമക്കളുമുണ്ട്. മൂന്നു ദിവസമായി ബാക്തംഗിലെ വീട്ടിൽ സിയോണ ചികിത്സയിലായിരുന്നു. നില വഷളായതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാന പാവ്ൽ എന്ന സഭാവിഭാഗത്തിന്റെ തലവനായിരുന്നു സിയോണ. 1942ൽ ഇദ്ദേഹത്തിന്റെ മുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ സഭ. 400 കുടംബങ്ങളാണ് ഈ സഭയിലുള്ളത്. ബഹുഭാര്യാത്വം അനുവദിച്ചിരിക്കുന്ന വിഭാഗമാണിത്. സിയോനയുടെ ബാക്തംഗിലെ നാലു നില വീട് പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ്. ഈ വീട്ടിൽ നൂറു മുറികളുണ്ട്്. മരുമക്കളടക്കം വീട്ടിൽ 180 പേരാണുള്ളത്. 17-ാം വയസിലാണു സിയോണയുടെ ആദ്യ വിവാഹം. 39-ാം വിവാഹം എഴുപതു വയസിനുശേഷമായിരുന്നു. സിയോണ ഒരു വർഷം പത്തു വിവാഹം കഴിച്ചിട്ടുണ്ട്.
Read Moreഅന്ന് സ്ക്രീന്‍ ടെസ്റ്റിന് ഒപ്പമുണ്ടായിരുന്ന ഒമ്പതാംക്ലാസുകാരി പിന്നീട് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി ! പഴയ അനുഭവം പങ്കുവെച്ച് പൃഥിരാജ്…
തന്റെ ആദ്യത്തെ സ്ക്രീന്‍ ടെസ്റ്റ് അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടന് പൃഥിരാജ്. ഫാസിലിന്റെ കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലേക്കായിരുന്നു തന്റെ ആദ്യത്തെ സ്ക്രീന്‍ ടെസ്റ്റെന്ന് റെഡ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പറഞ്ഞത്. അന്ന് കൂടെ കോ ആക്റ്ററായി ഉണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരി അസിന് തോട്ടുങ്കലായിരുന്നു. അസിന് പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയെന്നും പൃഥ്വിരാജ് പറയുന്നു. എന്നാല്‍ സ്ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ പറഞ്ഞുവെന്ന് പൃഥി പറയുന്നു. ഈ സ്ക്രീന്‍ ടെസ്റ്റിന് ശേഷം താന്‍ ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ഫാസിലിന്റെ ചിത്രത്തില്‍ അഭിനയിച്ചത് ഫഹദ് ഫാസിലാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ ചിത്രം ബോക്സോഫീസില്‍ പരാജയമായിരുന്നെങ്കിലും പാട്ടുകള്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ അതിഥിതാരമായി മമ്മൂട്ടിയും ഉണ്ടായിരുന്നു. ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു സ്ക്രീന്‍…
Read More‘ഞങ്ങള്‍ ഇപ്പോള്‍ ‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പി’ലാണ്’; നിയമപരമായ വിവാഹമോചനത്തിന്റെ ആവശ്യമില്ല;ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ച് നുസ്രത്ത് ജഹാന്…
താനും നിഖില്‍ ജെയിനുമായുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്നും അതിനാല്‍ തന്നെ നിയമപരമായി വിവാഹമോചിതരാവേണ്ട ആവശ്യമില്ലെന്നും വെളിപ്പെടുത്തി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന് ഇപ്പോള്‍ തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലാണെന്ന് വേണമെങ്കില്‍ പറയാമെന്നും വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് ജഹാന് പറയുന്നു. വ്യത്യസ്ത മതങ്ങളിലുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന് ഇന്ത്യയില്‍ സാധുത ലഭിക്കണമെങ്കില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസറ്റര്‍ ചെയ്യണം. എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ അത് സംഭവിച്ചിട്ടില്ലെന്നും നുസ്രത്ത് പറയുന്നു. തുര്‍ക്കിയില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം നടന്നത്. ഇതോടൊപ്പം താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. താരം വയറിന്റെ ചിത്രം പങ്കുവെച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Read Moreവരാന്തയില്‍ നിന്നും പട്ടിയെ പിടിച്ചു കൊണ്ടു പോകുന്ന പുള്ളിപ്പുലി ! ഭയപ്പാടില്‍ നാട്ടുകാര്‍;വീഡിയോ കാണാം…
വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് ജനജീവിതത്തെ പലപ്പോഴും ബാധിക്കാറുണ്ട്. മനുഷ്യരേയും വളര്‍ത്തു മൃഗങ്ങളേയും ആക്രമിക്കുന്നതു മൂലം പല സ്ഥലങ്ങളിലും പകല്‍പോലും ഭീതിയോടെയാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. ഇത്തരത്തില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഭുസേ ഗ്രാമത്തില്‍ നാട്ടിലിറങ്ങിയ പുള്ളിപ്പുലി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. രാത്രിയില്‍ വീടിനോടു ചേര്‍ന്ന് വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വളര്‍ത്തു നായയെ കൂറ്റന്‍ പുള്ളിപ്പുലി ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ദൃശ്യം പേടിപ്പെടുത്തുന്നതാണ്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീടിനോട് ചേര്‍ന്ന വിശാലമായ വരാന്തയിലെ ഇരുമ്പഴികള്‍ക്കുള്ളിലൂടെ കടന്നാണ് പുള്ളിപ്പുലി നായയ്ക്കു സമീപമെത്തിയത്. പുലി ആക്രമിച്ചതോടെ നായ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിനെ കീഴ്പ്പെടുത്തുകയായിരുന്നു. നായയുടെ പിടലിയില്‍ പിടുത്തമിട്ട പുലി അതിനെയും കടിച്ചെടുത്ത് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ ആകെ പരിഭ്രാന്തിയിലാണ്. മുമ്പ് പല തവണയും നാസിക്കിന്റെ സമീപപ്രദേശങ്ങളില്‍ പുള്ളിപ്പുലികളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വീട്ടുവളപ്പിനുള്ളിലേക്ക് കടന്നു…
Read Moreനിമിഷനേരം കൊണ്ട് ചുറ്റിലും ഇരുട്ടുപരന്നു ! കൂറ്റന്തിമിംഗലത്തിന്റെ വായില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് കൊഞ്ചു പിടിത്തക്കാരന്…
കൂറ്റന്‍ തിമിംഗലത്തിന്റെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മൈക്കിള്‍ പക്കാര്‍ഡ് എന്ന മുങ്ങല്‍ വിദഗ്ധന്‍. മസാച്യുസെറ്റ്സിലെ കേപ് കോഡ് എന്ന സ്ഥലത്ത് കടലില്‍ പതിവുപോലെ കൊഞ്ചു പിടിക്കാനിറങ്ങിയ മൈക്കിളിനെ കാത്തിരുന്നത് സങ്കല്പ്പിക്കാന് പോലും കഴിയാത്ത ഒരു അനുഭവമായിരുന്നു. കൊഞ്ചുപിടിത്തത്തിനിടെ ഒരു കൂറ്റന്‍ തിമിംഗലം മൈക്കിളിനെ ഒന്നാകെ വിഴുങ്ങുകയായിരുന്നു. തലനാരിഴയ്ക്കാണ് മൈക്കിളിന് ജീവന് തിരികെ ലഭിച്ചത്. ആഴക്കടലിലേക്ക് നീന്തുന്നതിനിടെ 45 അടി ആഴത്തില്വച്ച് പെട്ടെന്നെന്തോ ശക്തിയായി തള്ളുന്നതായി അനുഭവപ്പെടുകയായിരുന്നു. നിമിഷനേരംകൊണ്ട് ചുറ്റിലും ഇരുട്ടു പരന്നു. ആദ്യം സ്രാവ് തന്നെ ആക്രമിക്കുകയാണെന്നാണ് മൈക്കിള്‍ കരുതിയത്. എന്നാല്‍ പെട്ടെന്ന് തന്റെ ശരീരം സ്വന്തം നിയന്ത്രണത്തിലല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഈ സമയം കൊണ്ട് താനൊരു തിമിംഗലത്തിന്റെ വായില്‍ അകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. വായ്ക്കുള്ളിലെ മസിലുകള്‍കൊണ്ട് തിമിംഗലം തന്നെ ഞെരിക്കുകയായിരുന്നുവെന്ന് മൈക്കിള്‍ പറയുന്നു. മൈക്കിളിന്റെ ശരീരം പൂര്‍ണമായും തിമിംഗലത്തിന്റെ വായ്ക്കുള്ളില്‍ പെട്ടു കഴിഞ്ഞിരുന്നു.…
Read Moreഅമിത വണ്ണമുള്ളവരില്‍ കോവിഡ് മൂന്നിരട്ടി ഗുരുതരമാകും ! പുതിയ വിവരങ്ങള്‍ ഇങ്ങനെ…
അമിത വണ്ണമുള്ളവരില്‍ കോവിഡ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊണ്ണത്തടിയുള്ളവരില്‍ കൊവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരില്‍ മൂന്നിരട്ടിയോളമാവാനാണ് സാധ്യതയെന്ന് ആരോഗ്യ വിദ്യാഭ്യാസ പ്രമോഷന് ഡയറക്ടര്‍ ഡോ.ഫാദില മുഹമ്മദ് ഷെരീഫ് പറഞ്ഞു. ഇത്തരക്കാരുടെ ശ്വാസകോശത്തിന് ശേഷിക്കുറവുണ്ടാകുകയും അതു മൂലം ശ്വാസതടസ്സം അനുഭവപ്പെടാനുമുള്ള സാധ്യതയുണ്ട്. രോഗപ്രതിരോധശേഷിയും ഇത്തരക്കാരില്‍ കുറവായിരിക്കും. അതുകൊണ്ടുതന്നെ ന്യൂമോണിയപോലുള്ള രോഗങ്ങള്‍ പിടിപെടാനും സാധ്യത കൂടുതലാണ്. അതോടെ കോവിഡ് വൈറസ് ബാധ ഗുരുതരമാകും. ഇത്തരക്കാര്‍ക്ക് നീണ്ടകാലത്തെ ആശുപത്രിവാസവും തുടര്‍ചികിത്സകളും വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്കി.
Read Moreഈ ഫോട്ടോ എടുക്കുമ്പോള്‍ മമ്മൂക്കയെ കല്യാണം വിളിക്കാന്‍ പ്രകാശനും കുട്ടുവും ടീമും കാത്തു നില്ക്കുന്നുണ്ടായിരുന്നു; അനീഷ് പറയുന്നതിങ്ങനെ…
പഴയ തലമുറയിലെ നിരവധി നടന്മാര് നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയതെങ്കില്‍ ഇന്ന് ഒരു നാടകം പോലും കാണാത്ത നടന്മാര് വരെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ വിരാജിക്കുന്നു. എന്നാല്‍ ഈ തലമുറയില്‍ നാടകത്തിലൂടെ സിനിമയിലെത്തിയ അപൂര്‍വം അഭിനേതാക്കളിലൊരാളാണ് അനീഷ് ജി മേനോന്. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ പരിപാടിയിലൂടെയാണ് അനീഷ് ശ്രദ്ധേയനാകുന്നത്. ആ പരിപാടിക്കു ശേഷമാണ് താരത്തെ തേടി മികച്ച അവസരങ്ങള്‍ എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ ബെസ്റ്റ് ആക്ടറിലും താരത്തിന് റോളുണ്ടായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ഫോട്ടോ പങ്കുവെച്ചുകൊണ്ടുള്ള അനീഷിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഈ ഫോട്ടോ എടുക്കുമ്പോള്‍ നിവിന്‍ പോളി മമ്മുക്കയെ തന്റെ വിവാഹം വിളിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നെന്നും അനീഷ് പറയുന്നു. അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ഫോട്ടോക്ക് പിന്നിലെ കഥ കെപിഎസി നാടക തറവാട്ടിലെ നടനും, കുട്ടികളുടെ നാടക വേദിയിലെ സ്ഥിരം സംവിധായകനുമായ എനിക്ക് സിനിമാ…
Read More