വരനും കൂട്ടരും വിവാഹവേദിയിലെത്തിയത് അടിച്ചു പൂസായി ! പിന്നെ ഡാന്‍സോടു ഡാന്‍സ്; നേരെ അങ്ങോട്ടു ചെന്ന പെണ്‍കുട്ടി ചെയ്തത്…

മദ്യപിച്ച് ലക്കുകെട്ട് വിവാഹവേദിയിലെത്തിയ വരനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച് വധു. പോലീസ് ഇടപെട്ടിട്ടും വധു നിലപാട് മാറ്റാഞ്ഞതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലാണ് സംഭവം. ശനിയാഴ്ചയാണ് വിവാഹം തിരുമാനിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം തയാറായി, താലികെട്ടാനായി ചെറുക്കനും കൂട്ടരും എത്തിയതോടെ സീന്‍ കോണ്‍ട്രയായി. അടിച്ചു പൂസായി ആയിരുന്നു ചെറുക്കന്റെയും കൂട്ടരുടെയും വരവ്. മദ്യലഹരിയില്‍ ആയിരുന്ന വരന്‍ കല്യാണപ്പന്തലില്‍ കൂട്ടുകാരോടൊപ്പം ഡാന്‍സ് തുടങ്ങി. ഒപ്പം ചേരാന്‍ ഇവര്‍ വധുവിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വധു വിസമ്മതിച്ചപ്പോള്‍ നൃത്തവേദിയിലേക്കു വരന്‍ പിടിച്ചു തള്ളിയതോടെ കളി കാര്യമായി. ഇയാളെ കല്യാണം കഴിക്കാനില്ലെന്ന് വധു വീട്ടുകാരെ അറിയിച്ചു. ആദ്യമെല്ലാം വരന്റെയും കൂട്ടരുടെയും ‘ലീലകള്‍’ കളിയായെടുത്ത വധുവിന്റെ വീട്ടുകാര്‍ പിന്നീട് ഗൗരവത്തിലായി. അവര്‍ പെണ്‍കുട്ടിയുടെ തീരുമാനത്തിനൊപ്പം നിന്നു. കല്യാണം നടക്കില്ലെന്നായപ്പോള്‍ വരന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പോലീസ് വന്നു സംസാരിച്ചപ്പോഴും പെണ്‍കുട്ടി നിലപാടില്‍ ഉറച്ചുനിന്നു. പിന്നീട് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ച്…

Read More

41-ാം സാക്ഷി ! കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുക്കുന്ന പശുവിനെക്കുറിച്ച് കര്‍ഷകര്‍ പറയുന്നതിങ്ങനെ…

മനുഷ്യരുടെ പ്രതിഷേധ സമരത്തില്‍ പശുവിനെന്തു കാര്യം… ഇങ്ങനെ ചോദിച്ചാല്‍ കാര്യമുണ്ടെന്നു തന്നെ പറയാം…ഹരിയാനയില്‍ എംഎല്‍എയുടെ വസതി വളഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കര്‍ഷകനേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയവരില്‍ ഒരാളാണ് ഈ പശു. ഫത്തേഹാബാദ് തൊഹാനയില്‍ ഞായറാഴ്ചയാണ് സംഭവം. അറസ്റ്റ് ചെയ്ത രണ്ട് കര്‍ഷകരേയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരത്തിനെത്തിയവരുടെ കൂട്ടത്തിലായിരുന്നു പശുവുമെത്തിയത്. കര്‍ഷകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നാല്‍പത്തിയൊന്നാമത്തെ സാക്ഷിയാണ് പശു എന്നായിരുന്നു പശുവുമായെത്തിയവരുടെ വാദം. തങ്ങള്‍ പശുഭക്തരോ പശുപ്രേമികളോ ആണെന്നാണ് നിലവിലെ സര്‍ക്കാരിന്റെ ഭാവമെന്നും പരിശുദ്ധവും പാവനവുമായ മൃഗത്തിന്റെ സാന്നിധ്യം സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള ബോധോദയത്തിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് പശുവിനെ ഒപ്പം കൂട്ടിയതെന്നും കര്‍ഷകരിലൊരാള്‍ പ്രതികരിച്ചു. പ്രമുഖ കര്‍ഷക നേതാവായ രാകേഷ് ടികായത്ത് ആണ് സ്റ്റേഷനിലെ കുത്തിയിരുപ്പ് സമരത്തിന് നേതൃത്വം നല്‍കിയത്. നേതാക്കളും ഭരണകൂടവുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് അറസ്റ്റിലായ വികാസ്…

Read More

ആര്‍ക്കു വേണം തന്റെ ഉണക്കപ്പുല്ല്…കൊണ്ടു വാടോ പാനിപൂരി ! ഗോല്‍ഗപ്പയുടെ ആരാധകരായ പശുവും കിടാവും;വീഡിയോ കാണാം…

വടക്കേ ഇന്ത്യക്കാരുടെ പ്രിയ വിഭവമായ പാനിപൂരി ഇന്ന് മലയാളികള്‍ക്കും ഏറെയിഷ്ടമാണ്. വടക്കേ ഇന്ത്യയില്‍ നിന്നും മറ്റുമുള്ള കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ വ്യാപകമായതോടെയാണ് അവര്‍ക്കൊപ്പം പാനിപ്പൂരിയും കേരളത്തിലെത്തിയത്. ഉത്തരേന്ത്യയില്‍ വഴിയോരക്കച്ചവടക്കാരുടെ പ്രധാന വരുമാനമാര്‍ഗമാണിത്. വഴിയോരക്കച്ചവടക്കാരനില്‍ നിന്നു പാനിപൂരി വാങ്ങി പശുവിനും കിടാവിനും കഴിക്കാന്‍ കൊടുക്കുന്ന മധ്യവയസ്‌കനും അത് ഏറെ ആസ്വദിച്ചു കഴിക്കുന്ന പശുവും കിടാവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കച്ചവടക്കാരന്‍ ഓരോ ഗോല്‍ഗപ്പ(പാനിപൂരി) വീതം ചെറിയ പാത്രത്തില്‍ എടുത്തു നല്‍കുന്നതും ഇയാള്‍ പശുവിനും കിടാവിനുമായി ഓരോന്നുവീതം വായില്‍ വച്ചു നല്‍കുന്നതും ദൃശ്യത്തില്‍ കാണാം. ഏറെ ആസ്വദിച്ചാണ് പശുവും കിടാവും പാനിപൂരി ഓരോന്നായി കഴിക്കുന്നത്. ലക്നൗവിലെ റെഡ്ഹില്‍ കോണ്‍വെന്റ് സ്‌കൂളിനു സമീപത്തു നിന്നുമാണ് രസകരമായ ഈ ദൃശ്യം പകര്‍ത്തിയത്. തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് ഇവിടെ വീടുകളില്‍ നിന്ന് പലരും ഭക്ഷണം നല്‍കാറുണ്ടെങ്കിലും പാനിപൂരി വാങ്ങി ഇവയ്ക്ക് നല്‍കിയതാണ് ആളുകളുടെ പ്രീതി…

Read More

ആ ചിത്രങ്ങള്‍ ആദ്യം തേടിയെത്തിയത് നവ്യ നായരെ ! നടി വേണ്ടെന്നു വച്ചതോടെ പകരം എത്തിയത് നയന്‍താര; നയന്‍താര ലേഡി സൂപ്പര്‍സ്റ്റാറായതിങ്ങനെ…

നന്ദനം എന്ന സിനിമയിലൂടെ വന്ന് മലയാളികളുടെ മനം കീഴടക്കിയ നടിയാണ് നവ്യ നായര്‍. ഒരു സമയത്ത് എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായി വിരാജിച്ച നടി വിവാഹശേഷം അഭിനയത്തോടു താല്‍ക്കാലികമായി വിട പറയുകയായിരുന്നു. തെന്നിന്ത്യയില്‍ വളരെ തിരക്കുള്ള അഭിനേത്രിയായിരുന്നു താരം. തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ വളരെ സജീവമായി താരം അഭിനയിച്ചു. എന്നാല്‍ നവ്യയുടെ ചില തെറ്റായ തീരുമാനങ്ങള്‍ വളമായതാവട്ടെ ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നടി നയന്‍താരയ്ക്കും. നയന്‍താര ആദ്യം ചെയ്ത രണ്ടു ചിത്രങ്ങളും വിജയമായിരുന്നു. താരത്തിന്റെ കരിയറിന്റെ വളര്‍ച്ചയ്ക്കും അത് നിര്‍ണായകമായി. നടിയുടെ ആദ്യ തമിഴ് ചിത്രമാണ് ശരത് കുമാര്‍ നായകനായ അയ്യാ. ശരത്കുമാര്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ നയന്‍താരയും നെപ്പോളിയനുമായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇപ്പോഴും ഹിറ്റാണ്. പ്രത്യേകിച്ചും ഒരു വാര്‍ത്തൈ എന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു അക്കാലത്ത്. പാട്ടും…

Read More

‘ദ പ്രിന്‍സി’ലെ സുന്ദരിയായ നായികയെ മറന്നുവോ ? നടി പ്രേമയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

വെറും രണ്ടേ രണ്ടു ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് പ്രേമ. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദ പ്രിന്‍സി’ല്‍ നായികയായതോടെയാണ് പ്രേമ ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രം സൂപ്പര്‍ഹിറ്റായി. ഇതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പ്രേമ വീണ്ടും മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. ജയറാം നായകനായ ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലെ നായികമാരില്‍ ഒരാളായിരുന്നു പ്രേമ. മലയാളത്തില്‍ രണ്ടു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും കന്നഡസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്നു നടി. കന്നഡയിലെ പഴയകാല സൂപ്പര്‍സ്റ്റാറായ വിഷ്ണുവര്‍ദ്ധനൊപ്പം നിരവധി സിനിമകളില്‍ ഇവര്‍ വേഷമിട്ടിട്ടുണ്ട്. 2006 വര്‍ഷത്തിലായിരുന്നു താരം വിവാഹിതയായത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കുശേഷം താരം വിവാഹമോചനം നേടി. ഇപ്പോഴിതാ താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് എന്ന വാര്‍ത്തകള്‍. താരത്തിന് ഇപ്പോള്‍ 40 വയസ്സിനു മുകളില്‍ പ്രായം ഉണ്ട്. താരം വിവാഹം കഴിക്കാന്‍ പോകുന്നത് ഒരു പ്രമുഖ നിര്‍മാതാവിനെ ആണെന്നും വാര്‍ത്തകളുണ്ട്.…

Read More

കംബോഡിയയ്ക്കാരുടെ ‘ദേശീയഹീറോ’ ഔദ്യോഗിക പദവിയില്‍ നിന്നു വിരമിച്ചു ! 2.25 ലക്ഷം ചതുരശ്ര മീറ്ററിലുള്ള കുഴിബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ എലി മഗവക്ക് ഇനി റിട്ടയര്‍മെന്റ് ലൈഫ്…

ഒരു എലി ദേശീയ ഹീറോയാകുകയെന്നു പറഞ്ഞാല്‍ അതിനെ അസാധാരണ സംഭവമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ…അത്തരത്തില്‍ കംബോഡിയക്കാരുടെ ദേശീയ ഹീറോയായ എലി മഗവ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് ഏഴാം വയസിലാണു വിരമിക്കല്‍. ആഫ്രിക്കയിലെ ടാന്‍സാനിയന്‍ വംശജനാണു മഗവ. ആഭ്യന്തരയുദ്ധകാലത്ത് കമ്പോഡിയയില്‍ വിന്യസിച്ച കുഴിബോംബുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണു മഗവയുടെ രംഗപ്രവേശനം. യന്ത്രങ്ങളുടെ സഹായത്തോടെ കുഴിബോംബ് കണ്ടെത്താന്‍ ഏറെ സമയമെടുക്കും. നായകളെ ഉപയോഗിച്ചാല്‍ അവ സ്ഫോടനത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യതയേറെ. ഇതോടെയാണു ബല്‍ജിയന്‍ സന്നദ്ധ സംഘടനയായ അപോപോ എലികളെ പരിശീലിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചത്. കുഴിബോംബുകളിലെ രാസവസ്തുക്കള്‍ പെട്ടെന്നു തിരിച്ചറിയാനുള്ള കഴിവാണ് ആഫ്രിക്കന്‍ സഞ്ചിയെലി ഇനത്തെ തെരഞ്ഞെടുക്കാന്‍ കാരണമായത്. 20 എലികള്‍ക്കു പരിശീലനം നല്‍കി. അവര്‍ക്കിടയില്‍ താരമായത് മഗവയും. 2016 ല്‍ ക്ഷേത്ര നഗരം എന്നറിയപ്പെടുന്ന സീം റീപ്പിലാണു ‘ജോലി ‘ തുടങ്ങിയത്. പെട്ടെന്നാണു അവന്‍ താരമായത്. ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പമുള്ള…

Read More

ടിവിഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നിങ്ങള്‍ തന്നെ തള്ളണം ഇതുപോലെ ! വിമര്‍ശിച്ചയാള്‍ക്ക് ഇടിവെട്ട് മറുപടി നല്‍കി ശ്വേതാ മേനോന്‍…

ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയില്‍ ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ സര്‍ക്കുലര്‍ റദ്ദാക്കുകയും ചെയ്തു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി ശ്വേതാ മേനോനും രംഗത്തു വന്നിരുന്നു. വിവാദ സര്‍ക്കുലര്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ശ്വേത വ്യക്തമാക്കിയത്. എന്നാല്‍ ശ്വേതയുടെ നിലപാടിനെ ചില ആളുകള്‍ വിമര്‍ശിക്കുകയും ചെയ്തു. ഇത്തരത്തില്‍ തന്നെ പരിഹസിച്ച ആള്‍ക്ക് ശ്വേത നല്‍കിയ ചുട്ട മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മലയാളം ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് പറയുന്ന ആളാണ് ശ്വേതയെന്നും ഈ വിഷയത്തില്‍ വിവാദം ഉണ്ടാക്കുന്നത് പൊട്ടക്കിണറ്റിലെ തവളകളാണെന്നുമായിരുന്നു വിമര്‍ശനം. ജനിച്ചതും വളര്‍ന്നതും കേരളത്തിന് പുറത്തായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം സ്വന്തമായി പഠിച്ചെടുത്തതാണെന്നായിരുന്നു ശ്വേതയുടെ മറുപടി. മലയാളി എന്ന നിലയില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും നടി വ്യക്തമാക്കി.…

Read More

ഫെമിനിസ്റ്റുകളോട് അടുപ്പവുമില്ല എതിര്‍പ്പുമില്ല ! ഫെമിനിസം എന്താണെന്ന അറിവു പോലുമില്ലെന്ന് സുബി സുരേഷ്….

‘ഫെമിനിസ്റ്റ്’ എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് നടി സുബി സുരേഷ് പുലിവാലു പിടിച്ചിരുന്നു. ഫോട്ടോക്ക് താഴെ മോശം കമന്റുകളുമായി നിരവധി പേര്‍ എത്തിയതോടെ താരം ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ വിശദീകരണവുമായി സുബി സുരേഷ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം പങ്കുവെച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പലരും പതരത്തിലാണ് വ്യാഖ്യാനിച്ചതെന്ന് സുബി സുരേഷ് കുറിച്ചു. എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന അറിവുമില്ല. വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും സുബി കുറിച്ചു. ഒരു ചാനലിന്റെ പരിപാടിയില്‍ അതിലെ കഥാപാത്രത്തിന്റെ വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോയാണ് സുബി സുരേഷ് പങ്കുവെച്ചത്. പൊട്ടും കണ്ണടയും ധരിച്ച് മുടി പിന്നില്‍ ഉയര്‍ത്തിക്കെട്ടിയ ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഈ ചിത്രം ഫെമിനിസ്റ്റുകള്‍ക്കെതിരായ ബോധപൂര്‍വ്വമായ പരിഹാസമാണെന്ന തരത്തിലുള്ള…

Read More

കാര്‍ സമ്മാനമായി അമ്മയെ ഞെട്ടിച്ച് മകന്‍ ! സന്തോഷത്താല്‍ മതിമറന്ന് അമ്മയുടെ തുള്ളിച്ചാട്ടം;ഹൃദയ സ്പര്‍ശിയായ വീഡിയോ വൈറലാകുന്നു…

സമ്മാനങ്ങള്‍ എപ്പോഴും ആളുകള്‍ക്ക് സന്തോഷം നല്‍കുന്നതാണ്. ഒരു അമ്മയ്ക്ക് അവരുടെ മകന്‍ കാര്‍ സമ്മാനമായി നല്‍കിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുറത്ത് പാര്‍ക്ക് ചെയ്ത കാര്‍ തനിക്കുള്ള സമ്മാനമാണെന്ന് തിരിച്ചറിയുമ്പോള്‍ ആ അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. മകനില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം കണ്ട് സന്തോഷിക്കുന്ന അമ്മയുടെ ദൃശ്യം പലരുടെയും കണ്ണുകളില്‍ വെള്ളം നിറയ്ക്കുന്നു. വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ കാണിക്കാന്‍ അമ്മയെ കൊണ്ടുപോകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വെള്ള നിറത്തിലുള്ള കാറിനടുത്തേയ്ക്ക് ആകാംക്ഷയോടെ ആ അമ്മ നടന്നു നീങ്ങി. ശേഷം മകനോട് ആ കാര്‍ ആരുടേതാണെന്നും ചോദിച്ചു. ഇത് തന്റെ കാര്‍ അല്ലെന്നും അമ്മയുടേതാണെന്നും മകന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. ഇത് കേട്ട അമ്മ സന്തോഷം കൊണ്ട് അലറിവിളിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ശേഷം മകനെ കെട്ടിപ്പിടിച്ച് ആഹ്ളാദം പങ്കുവയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.…

Read More

വിനാശകാരിയായ ആഫ്രിക്കന്‍ ഒച്ച് ഇനി പണം നേടിത്തരും ! കൊല്ലം എഴുകോണുകാരെ സന്തോഷിപ്പിക്കുന്ന വാര്‍ത്ത ഇങ്ങനെ…

വിനാശകാരിയായ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കേരളത്തിലെ പല ഗ്രാമങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്. ഇത്തരത്തില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കൊണ്ട് വലയുന്ന പ്രദേശമാണ് കൊല്ലം എഴുകോണ്‍. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്തയാണ് പ്രദേശവാസികളെ തേടിയെത്തുന്നത്. ഈ ഒച്ചിനെ ശേഖരിച്ച് നല്‍കുന്നവര്‍ക്ക് അബ്ദുള്‍കലാം ഫാര്‍മേഴ്സ് പ്രൊഡ്യുസേഴ്‌സ് സൊസൈറ്റി പണം നല്‍കുമെന്നതാണത്. ഒച്ചുകള്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കിയത്. അവര്‍ക്ക് ചെറിയ കൈത്താങ്ങാവുകയാണ് ഡോ.എ.പി.ജെ.അബ്ദുള്‍കലാം ഫാര്‍മേഴ്സ് പ്രൊഡ്യുസേഴ്‌സ് സൊസൈറ്റി. ഒരു ഒച്ചിന് മൂന്നു രൂപ വീതമാണ് സൊസൈറ്റി നല്‍കുന്നത്. ഒച്ച് നശീകരണത്തിനായി കാര്‍ഷിക സര്‍വകലാശാലയുടെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിലയിരുത്തി. ഒച്ചിന് കെണിയൊരുക്കുന്നതിനായുള്ള കിറ്റും വിതരണം ചെയ്തു. കൃഷി നാശത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Read More