തിരുവനന്തപുരം: ഹൃദയ സ്പന്ദനങ്ങളും സ്വപ്നജാലങ്ങളും മൃത്യുവും ഉയിര്‍ത്തെഴുന്നേൽപ്പും യുദ്ധ ഭീകരതയും വെള്ളരിപ്രാവിന്റെ ചിറകടിയും… സൂര്യ ചിത്ര വാതിലുകള്‍ തുറക്കുമ്പോള്‍ ജീവിതത്തിന്റെ സമസ്തതയും വര്‍ണങ്ങളായി വരവേല്‍ക്കുകയാണ്. 48-ാമത് സൂര്യാമേളയുടെ ഭാഗമായി നടക്കുന്ന ആര്‍ട്ട് ഗേറ്റ് ആസ്വാദക ശ്രദ്ധ ആകര്‍ഷിക്കുന്നു. തൈക്കാട് ഗണേശത്തിലാണ് പെയിന്റിംഗ് പ്രദര്‍ശനങ്ങളും ലൈവ് പെയിന്റിംഗും ഉള്‍പ്പെടുന്ന ആര്‍ട്ട് ഗേറ്റ്. ആർട്ട് ഗേറ്റിലെ സൂര്യ ചിത്രയിൽ പ്രശസ്ത ചിത്രകാരന്മാരായ ബി.ഡി.ദത്തന്, പ്രഫ. കാട്ടൂര്‍. ജി. നാരായണപിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, നേമം പുഷ്പരാജ്, കെ. ജയകുമാര്‍, ഭട്ടതിരി, ടി.സി.രാജന്, വേണു തെക്കേമഠം, ഷിബുചന്ദ് എന്നിവരുടെ പെയിന്റിംഗുകൾ പ്രദർശനത്തിനുണ്ട്. മുന്‍ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ. ജയകുമാറിന്റെ സ്വപ്നസുന്ദരമായ പ്രകൃതി ചിത്രത്തിലൂടെയാണ് കലയുടെ ഗോപുര വാതില്‍ തുറക്കുന്നത്. തുടര്‍ന്ന് കാണാവുന്നത് മുന്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍കൂടിയായ പ്രഫ. കാട്ടൂര്‍. ജി.നാരായണപിള്ളയുടെ “ഡയലോഗ്’ എന്ന ഏറ്റവും പുതിയ…
Read MoreCategory: Today’S Special
രൂപയ്ക്ക് വൻ വീഴ്ച: ഡോളറിനെതിരേ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ച
ഡോളറിനെതിരേ രൂപയുടെ വീഴ്ച തുടരുന്നു. ഇന്നലെ വ്യാപാരത്തിൽ രൂപ 90.80 എന്ന എക്കാലത്തെയും താഴ്ന്ന മൂല്യത്തിലെത്തിയിരുന്നു. ഒടുവിൽ മുൻ ക്ലോസിംഗിനെക്കാൾ 25 പൈസ നഷ്ടത്തിൽ 90.74 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലെ അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ തുടരുന്ന പിന്മാറ്റവുമാണ് രൂപയുടെ കൂപ്പുകുത്തലിന് കാരണമാകുന്നത്. നിക്ഷേപകരിൽ റിസ്ക് എടുക്കാനുള്ള വിമുഖതയും ഒപ്പം ഇറക്കുമതിക്കാരിൽ നിന്നുള്ള ശക്തമായ ഡോളർ ആവശ്യകതയുമാണ് രൂപയുടെ ഇടിവിനു കാരണമാകുന്നതെന്നാണ് വിദേശനാണ്യ വ്യാപാരികൾ അഭിപ്രായപ്പെട്ടത്. ഇന്റർബാങ്ക് വിദേശനാണ്യ വിനിമയ വിപണിയിൽ രൂപ 90.53 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 90.80 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്കു പതിച്ചു. ഒടുവിൽ ഇതിൽനിന്ന് ചെറിയൊരു മുന്നേറ്റമുണ്ടാക്കിയെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിൽ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച 17 പൈസ നഷ്ടത്തിൽ 90.49 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഏഷ്യൻ നാണയങ്ങളിൽ…
Read Moreക്രിസ്മസിനെ വരവേൽക്കാൻ നാടൊരുങ്ങി… പതിവ് തെറ്റിക്കാതെ ഇത്തവണയും പൂല്ക്കൂടുമായി അറുമുഖവും
കോട്ടയം: മണ്ണിലും വിണ്ണിലും നക്ഷത്രത്തിളക്കം. ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി, മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്ക്കൊപ്പംതന്നെ പുല്‍ക്കൂടും തയാറാക്കണം. പതിവ് തെറ്റിക്കാതെ പാലക്കാട് വണ്ണാമട സ്വദേശി അറുമുഖവും കുടുംബവും പുല്‍ക്കൂടുമായി നഗരത്തില്‍ എത്തി. അഞ്ചാം വര്‍ഷമാണ് ഇവര്‍ തുടര്‍ച്ചയായി പുല്‍ക്കൂട് വില്പനയ്ക്കായി കോട്ടയത്തെത്തുന്നത്. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിനുസമീപം വഴിയരികിലാണ് വില്പന. 25 വരെ വില്പനയുണ്ടാകും. മുള, കച്ചി, നൂല്‍ക്കമ്പി എന്നിവ ഉപയോഗിച്ചാണ് പുല്‍ക്കൂട് നിര്‍മിക്കുന്നത്. പുല്‍ക്കൂടിനുള്ള ചട്ട പാലക്കാട്ടുനിന്നു തയാറാക്കി കൊണ്ടുവരും. ഇവിടെ എത്തി ബാക്കി പണികള്‍ പൂര്‍ത്തിയാക്കി പുല്‍ക്കൂട് വില്പനയ്ക്ക് ഒരുക്കും. വിവിധ വലുപ്പത്തിലുള്ള പുല്ക്കൂടുകള് വില്പനയ്ക്കുണ്ട്. 250 മുതല്‍ 550 രൂപവരെയാണ് വില. ക്രിസ്മസ് സീസണില്‍ മാത്രമാണ് പുല്‍ക്കൂട് നിര്‍മാണം. ബാക്കിയുള്ള സമയത്ത് കുട്ട നെയ്ത് ഉപജീവനം കണ്ടെത്തും. പ്ലാസ്റ്റിക്, ഫൈബര്‍ പുല്ക്കൂടുകള് എത്തിയതോടെ കച്ചവടം കുറഞ്ഞതായി അറുമുഖം പറയുന്നു. കഴിഞ്ഞ വര്‍ഷം കച്ചവടം കുറവായിരുന്നു.…
Read Moreസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… അനധികൃത കൊതുക് നിവാരണ അഗര്‍ബത്തികള്‍ വ്യാപകം
രാജ്യത്തെ അനധികൃത കൊതുക് നിവാരണ അഗര്‍ബത്തി വിപണി ഏകദേശം 1600 കോടി രൂപയിലധികമെന്ന് ഹോം ഇന്‍സെക്ട് കണ്ട്രോള് അസോസിയേഷന് (എച്ച്ഐസിഎ). ദക്ഷിണേന്ത്യയില്‍ മാത്രം 370 കോടി രൂപയുടെ അനധികൃത കൊതുക് നിവാരണ അഗര്ബത്തികളാണു നിര്‍മിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നടന്ന റെയ്ഡില്‍ മെപെര്ഫ്ലൂത്രിന് എന്ന അംഗീകാരമില്ലാത്ത രാസവസ്തു കണ്ടെത്തിയതിനു പിന്നാലെ, കൊതുക് നിവാരണ അഗര്‍ബത്തികള്‍ വാങ്ങുമ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എച്ച്ഐസിഎ മുന്നറിയിപ്പ് നല്കി. കേരളത്തിനുപുറമെ ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലാണ് അനധികൃത കൊതുക് നിവാരണ അഗര്‍ബത്തികള്‍ വ്യാപകമായിട്ടുള്ളത്. അനധികൃത അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നതു നിര്‍ത്തണമെന്നും ഉത്പന്നത്തിന്റെ സുരക്ഷിതത്വവും ആധികാരികതയും ഉറപ്പാക്കുന്നതിന് പായ്ക്കറ്റില്‍ സിഐആര് (സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് രജിസ്ട്രേഷന്) നമ്പര്‍ രേഖപ്പെടുത്തിയ സര്‍ക്കാര്‍ അംഗീകൃതമായ കൊതുക് നിവാരണ ഉത്പന്നങ്ങള്‍ മാത്രം തെരഞ്ഞെടുക്കണമെന്നും എച്ച്ഐസിഎ സെക്രട്ടറി ജയന്ത് ദേശ്പാണ്ഡെ പറഞ്ഞു.…
Read Moreഭക്ഷണത്തിൽ ചേർക്കുന്ന രാസവസ്തുക്കള്‍ കാന്‍സറിനും വന്ധ്യതയ്ക്കും കാരണമാകാം: ജനനനിരക്കില്‍ 700 ദശലക്ഷംവരെ കുറവുവരാം
ലണ്ടൻ: ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ മനുഷ്യനു ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗവേഷകര്‍. ഫാസ്റ്റ് ഫുഡ്, പായ്ക്കറ്റുകളില്‍ ലഭിക്കുന്ന “റെഡി ടു ഈറ്റ്’ ഭക്ഷണപദാര്‍ഥങ്ങള്‍ ഒരിക്കലും ശീലമാക്കരുതെന്നും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ കാന്‍സര്‍, വന്ധ്യത തുടങ്ങിയ ഗുരതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ആഗോളവ്യാപകമായി ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഗവേഷകര്‍. ഫ്തലേറ്റ്സ്, ബിസ്ഫെനോള്‍സ് എന്നിവ മനുഷ്യന്റെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ മാരകമായി ബാധിക്കും. ഇതു പ്രത്യുത്പാദനശേഷിയെ ബാധിക്കുകയും വരും ദശാബ്ദങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുകയും ചെയ്യും. ഈ രാസവസ്തുക്കളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ പൂര്‍ണതോതില്‍ വിലയിരുത്തിയിട്ടില്ല. എന്നിരുന്നാലും, കാര്ഷികനഷ്ടങ്ങളും ജല സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള ചെലവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ പരിമിതമായ വിലയിരുത്തലില്‍ 640 ബില്യണ്‍ ഡോളറിന്റെ അധികച്ചെലവാണു സൂചിപ്പിക്കുന്നത്. ഗുരുതരമായ ദീര്‍ഘകാല ജനസംഖ്യാ പ്രത്യാഘാതങ്ങളെക്കുറിച്ചും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്തലേറ്റുകള്, ബിസ്ഫെനോള്‍സ് തുടങ്ങിയ ഹോര്‍മോണ്‍ തകരാറുണ്ടാക്കുന്ന രാസവസ്തുക്കളുടെ…
Read Moreവിവാഹത്തിന് രണ്ട് മണിക്കൂർ മുമ്പ് കാമുകനുമായി വധുവിന്റെ രഹസ്യ കൂടിക്കാഴ്ച; വീഡിയോ വൈറൽ; ഭർത്താവിനെ ഓർത്ത് ആശങ്ക പങ്കുവച്ച് സൈബറിടം
വിവാഹേതര ബന്ധങ്ങൾ കാരണം ഇന്ന് പല കുടുംബങ്ങളും തകർന്ന് പോകുന്നുണ്ട്. ഭർത്താവും കാമുകിയും ചേർന്ന് ഭാര്യയെ കൊല്ലുന്നു, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊല്ലുന്നു. ഇങ്ങനെ എത്രയെത്ര വാർത്തകളാണ് നാമിന്ന് കേൾക്കുന്നത്. വിവാഹത്തിന് വെറും രണ്ട് മണിക്കൂർ മുമ്പ് തന്റെ കാമുകനെ സന്ദർശിക്കുന്ന ഒരു വധുവിന്റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വധു ഔരു കാറിൽ വന്നിറങ്ങുന്നതു മുതലാണ് വീഡിയോ തുടങ്ങുന്നത്. കാമുകൻ റോഡിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വധു വിവാഹ വേഷത്തിലാണ് കാമുകനെ കാണാൻ എത്തിയത്. കാമുകനെ കണ്ടതും യുവതി ഓടിച്ചെല്ലുന്നു. കുറച്ച് നിമിഷം ഇരുവരും സംസാരിച്ച ശേഷം കാമുകൻ യുവതിയെ കെട്ടിപ്പിടിക്കുന്നു. പരസ്പരം ആലിംഗനം ചെയ്ത ശേഷം യുവതി കരഞ്ഞുകൊണ്ട് വണ്ടിയിൽ വന്നിരിക്കുന്നതാണ് വീഡിയോ. കാമുകൻ അപ്പോഴും അവൾ പോയ വഴി നോക്കി നിൽക്കുന്നു. അവസാനമായി തന്റെ കാമുകനെ കാണാൻ വന്നതാണ് യുവതി. വീഡിയോ…
Read Moreനഗരവികാസം വരുംദശകങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ശുദ്ധജല ലഭ്യതയെ ബാധിക്കുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്
വിയന്ന: നഗരവികാസം വരുംദശകങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ശുദ്ധജല ലഭ്യതയെ ബാധിക്കുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. നഗരങ്ങൾ വികസിക്കുന്നതും ചെറുപട്ടണങ്ങൾ വൻ നഗരമായി മാറിക്കൊണ്ടിരിക്കുന്നതും കോടിക്കണക്കിന് നഗരവാസികളുടെ ദൈനംദിന ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. വിയന്നയിലെ കോംപ്ലക്സിറ്റി സയൻസ് ഹബ്ബിലെ (സിഎസ്എച്ച്) ഗവേഷകരും ലോകബാങ്കിലെ ഗവേഷകരും സംയുക്തമായി ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 100-ലേറെ നഗരങ്ങളിൽ പഠനം നടത്തി. നഗരവികാസം ജല, ശുചിത്വ സേവനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാൻ 183 ദശലക്ഷം കെട്ടിടങ്ങളിൽ നിന്നും 125,000 വീടുകളിൽ നിന്നുമുള്ള സർവേ ഡാറ്റ അവർ വിശകലനം ചെയ്തു. നഗരവികസനത്തിനായി ഗവേഷകർ മൂന്നു മാതൃകകൾ വികസിപ്പിച്ചെടുത്തു- 1) നിലവിലുള്ള പ്രദേശങ്ങളിൽ കൂടുതൽ സാന്ദ്രതയോടെ വികസിപ്പിക്കുക2) നിലവിലുള്ള നിർമണ, വികാസരീതികൾ നിലനിർത്തുക.3) പുതിയ പ്രദേശങ്ങളിലേക്ക് നഗരം വികസിപ്പിക്കുക. നഗരങ്ങൾ തിരശ്ചീനമായി വികസിച്ചാൽ, 220 ദശലക്ഷം ആളുകൾക്ക് ശുദ്ധജലം കിട്ടാക്കനിയായി മാറും. 190…
Read Moreസ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് 75-ാം പിറന്നാൾ; ആശംസകൾ നേർന്ന് പ്രധാനമന്ത്രി; ആഘോഷങ്ങളുമായി ആരാധകർ
ന്യൂഡൽഹി: ഇതിഹാസതാരം രജനികാന്തിന്റെ 75-ാം പിറന്നാളിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി. തന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ അറിയിച്ചത്. തലൈവർ എന്ന് സ്നേഹപൂർവം വിളിക്കുന്ന ഇതിഹാസ നടൻ, തന്റെ പ്രകടനങ്ങളിലൂടെയും വ്യത്യസ്ത ശൈലിയിലൂടെയും തലമുറകളെ പ്രചോദിപ്പിക്കുന്ന നടനാണെന്നും പ്രധാനമന്ത്രി പറഞ്ഞു “75-ാം ജന്മദിനത്തിൽ ആദരണീയനായ രജനികാന്തിന് ആശംസകൾ. തലമുറകളെ പ്രചോദിക്കുന്ന നടൻ. വൈവിധ്യമാർന്ന വേഷങ്ങൾ കൊണ്ട് അദ്ദേഹം വെള്ളിത്തിരയിൽ ഇതിഹാസങ്ങൾ സൃഷ്ടിച്ചു. ചലച്ചിത്ര ലോകത്ത് അദ്ദേഹം 50 വർഷം പൂർത്തിയാക്കിയതിനാൽ ഈ വർഷം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർഥിക്കുന്നു…’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അതേസമയം, രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ലോകമെന്പാടുമുള്ള ആരാധകർ വിപുലമായ ആഘോഷങ്ങൾ നടത്തുകയാണ്. ചാരിറ്റി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
Read Moreവേഗം പോന്നോളു… 110 കലാദിനം; കൊച്ചി മുസരിസ് ബിനാലെക്ക് തുടക്കം
കൊച്ചി: ദക്ഷിണന്ത്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയായ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് തുടക്കമായി. ഉച്ചയ്ക്ക് 12ന് ആസ്പിന്‍വാള്‍ ഹൗസില്‍ മാര്‍ഗി രഹിത കൃഷ്ണദാസിന്റെ തായമ്പകയോടെ ബിനാലെ പതാക ഉയര്‍ന്നു. പശ്ചിമകൊച്ചിയിലെയും കൊച്ചി നഗരത്തിലെയും വിവിധ വേദികളിലായി 110 ദിവസങ്ങള്‍ നീളുന്ന പ്രദര്‍ശനം മാര്‍ച്ച് 31ന് സമാപിക്കും. നിഖില്‍ ചോപ്രയും എച്ച്എച്ച് ആര്‍ട്ട് സ്പേസസും ചേര്‍ന്നാണ് ഇക്കുറി ബിനാലെ ക്യുറേറ്റ് ചെയ്യുന്നത്. 25ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്ടുകളാണ് ഇത്തവണ ബിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ബിനാലെയുടെ ഉദ്ഘാടനം വൈകിട്ട് 5.30ന് ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തുടര്‍ന്ന് നേഹ നായര്‍, രശ്മി സതീഷ്, ഷഹബാസ് അമന് എന്നിവര്‍ നയിക്കുന്ന ശങ്ക ട്രൈബിന്റെ സംഗീത പരിപാടി അരങ്ങേറും. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ഇത്തവണത്തെ പ്രമേയം. നിലിവലുള്ള ഒമ്പത് വേദികള്‍ക്കും ഏഴ് കൊലാറ്ററല്‍…
Read Moreകാര്‍ണിവലിന് ഒരുങ്ങി ഫോര്‍ട്ട് കൊച്ചി; മെഗാഷോ മുതല്‍ ബൈക്ക് റേസ് വരെ
രാവിലെ, രാജ്യത്തിനായി വീരമൃത്യു വരിച്ചവരെ സ്മരിക്കുന്നതിനായി ഫോര്‍ട്ട്കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. 22ന് രാവിലെ 9.30ന് വാസ്കോഡ ഗാമ സ്ക്വയറില്‍ കെ.ജെ. മാക്സി എംഎല്‍എ കാര്‍ണിവല്‍ പതാക ഉയര്‍ത്തും. മെഗാഷോ മുതല്‍ ബൈക്ക് റേസ് വരെകാര്ണിവലിന്റെ ഭാഗമായ 90ഓളം സംഘടനകളുടെ പതാകകളും ഇതോടൊപ്പം ഉയര്‍ത്തും. ഡീജെകള്, മെഗാഷോകള്‍, മോട്ടോര്‍ബൈക്ക് റേസ്, വിന്റേജ് സ്കൂട്ടര്‍ റാലി, ആര്‍ച്ചറി, ഷൂട്ടിംഗ്, കാര്‍ണിവല്‍ മാരത്തണ്‍, കൊങ്കണിഭാഷാ കലോത്സവം, മെഹന്ദി കയാക്ക്, ഗുസ്തി, മ്യൂസിക്കല്‍ നൈറ്റ്, ചൂണ്ടയിടല്‍, വഞ്ചിതുഴയല്‍ മത്സരം തുടങ്ങി വിവിധ പരിപാടികള്‍ കാര്‍ണിവലിന്റെ ഭാഗമായി അരങ്ങേറും. ഫോര്‍ട്ട്കൊച്ചി കടപ്പുറം, പരേഡ് ഗ്രൗണ്ട്, പള്ളത്ത് രാമന് ഗ്രൗണ്ട്, അമരാവതി മഴവില്പാര്ക്ക്, ചുള്ളിക്കല്‍ ക്വീന്‍സ് പാര്‍ക്ക്, മുണ്ടംവേലി കോര്പ്പറേഷന് ഗ്രൗണ്ട്, വാസ്കോഡ ഗാമ സ്ക്വയര്‍, നെഹ്റു പാര്‍ക്ക്, ടിപ്ടോപ് അസീസ് ഗ്രൗണ്ട്, സൗദി സ്കൂള്‍…
Read More