മലയാളത്തില്‍ ഏറ്റവുമധികം സൈബര്‍ അറ്റാക്കിനിരയാകുന്ന നടിമാരിലൊരാളാണ് അഹാന കൃഷ്ണകുമാര്‍. അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാറിന്റെ രാഷ്ട്രീയമാണ് സൈബര്‍ വെട്ടുകിളികള്‍ അഹാനയ്ക്കെതിരേ ആക്രമണമാക്കി മാറ്റുന്നത്. ഇപ്പോഴിതാ ബിജെപിക്കാരിയാണോ എന്ന ചോദിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി. ‘നിങ്ങള്‍ ബി.ജെപിയാണോ’ എന്ന ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് താഴെയുള്ള കമന്റിന് ‘ഞാന്‍ മനുഷ്യനാണ്, കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. നിങ്ങളോ,’ എന്ന് അഹാന മറുപടി നല്‍കിയത് . തന്റെ മറുപടിക്ക് പിന്നാലെ ചോദ്യം ചോദിച്ചയാള്‍ കമന്റ് ഡിലീറ്റ് ചെയ്തെന്ന് അഹാന പറഞ്ഞു. ചിക്കന്‍പോക്സ് വന്ന നാളുകളിലെ അനുഭവം പങ്കുവെച്ച് കുറിച്ച പോസ്റ്റിലാണ് ഒരാള്‍ ഇത്തരത്തില്‍ ചോദ്യവുമായി എത്തിയത്. ‘എന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള വിലകുറഞ്ഞ രീതികളാണ്. അതുകൊണ്ടാവും അയാള്‍ കമന്റ് ഡിലീറ്റ് ചെയ്തത്. എന്തായാലും ഇതേ…
Read MoreCategory: Today’S Special
അബദ്ധത്തില്‍ കാറിടിച്ച് നായ്ക്കുട്ടി മരിച്ചു ! പ്രായശ്ചിത്തമായി നിര്‍ധന കുടുബത്തിന് വീട് വച്ച് നല്‍കാനൊരുങ്ങി യുവാവ്…
സ്വന്തം കാറിടിച്ച് കാറിടിച്ച് നായ്ക്കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രായശ്ചിത്തം ചെയ്യാനൊരുങ്ങി യുവാവ്. കാവനൂര്‍ സ്വദേശിയായ യുവാവാണ് ചെമ്പാപറമ്പിലെ അഞ്ചംഗ കുടുംബത്തിന് 6.5 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീട് നിര്‍മിച്ചു നല്‍കാനൊരുങ്ങുന്നത്. പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം നല്കുന്ന കൂട്ടായ്മയായ നന്മയും അരീക്കോട് ജനമൈത്രി പൊലീസും പങ്കാളികളാകും. കഴിഞ്ഞ മാസം 27ന് കോഴിക്കോട് അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് അബദ്ധത്തില്‍ കാര്‍ ഇടിച്ച് തെരുവു നായ്ക്കുട്ടി ചത്തത്. ശ്രദ്ധിക്കാതെ കാര്‍ കടന്നു പോയി. സംഭവം കണ്ടുനിന്ന പത്തനാപുരം സ്വദേശി അമല്‍ അബ്ദുല്ല, നായ്ക്കുട്ടിയുടെ മൃതദേഹത്തിന് കാവലിരിക്കുന്ന അമ്മ നായയുടെ പടം സഹിതം സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. കാര്‍ നമ്പറും കൊടുത്തിരുന്നു. കുറിപ്പ് ശ്രദ്ധയില്‍പെട്ട നന്മ കൂട്ടായ്മയാണ് പൊലീസില്‍ പരാതിപ്പെട്ടത്. അന്വേഷണത്തില്‍ കാവനൂര്‍ സ്വദേശിയുടേതാണ് വാഹനമെന്ന് കണ്ടെത്തി. തുടര്‍ന്ന് വാഹനയുടമയുമായി ബന്ധപ്പെട്ടപ്പോള്‍ മനഃപൂര്‍വം ചെയ്തതല്ലെന്നും എന്തു പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും…
Read Moreഒരിക്കലും ആരെയും ആശ്രയിക്കരുത്, നിന്റെ സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കുക..! അമ്മ നല്കിയ ഉപദേശത്തെക്കുറിച്ച് ബോളിവുഡിന്റെ പ്രിയപ്പെട്ട താരം ജാന്‍വി കപൂര്‍ പറയുന്നു…
ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ജാന്‍വി കപൂര്‍. അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാന്‍വിയുടെ സിനിമാ അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. മകളുടെ അരങ്ങേറ്റ ചിത്രത്തിന്റെ റിലീസിന് മുന്‍പായിരുന്നു ശ്രീദേവിയുടെ വിയോഗം. ധടക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ബോളിവുഡ് അരങ്ങേറ്റത്തിന് മുമ്പ് അമ്മ തനിക്ക് നല്കിയ ഉപദേശം ഒരഭിമുഖത്തില്‍ ജാന്‍വി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. ഒരിക്കലും ആരെയും ആശ്രയിക്കരുത്, നിന്റെ സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കുക എന്നാണ് തന്നോട് അമ്മ പറഞ്ഞിട്ടുളളതെന്ന് ജാന്‍വി കപൂര്‍ പറയുന്നു. നടിമാരായ ആലിയ ഭട്ട്, സാറ അലി ഖാന് തുടങ്ങിയവരെല്ലാം തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും ജാന്‍വി കപൂര്‍ പറഞ്ഞു. ഷാഹിദ് കപൂറിന്റെ സഹോദരന് ഇഷാന് ഖത്തേര് ആയിരുന്നു ജാന്‍വി കപൂറിന്റെ ആദ്യ ചിത്രത്തിലെ നായകന്. ധടക്കിന് പിന്നാലെ ഗോസ്റ്റ് സ്റ്റോറീസ്, അഗ്രേസി മീഡിയം, ഗുഞ്ചന് സക്സേന ദ കാര്‍ഗില്‍ ഗേള്‍, റൂഹി…
Read Moreഎന്തുകൊണ്ട് കാവ്യയെ പിന്തുണയ്ക്കുന്നു ! കുറിപ്പ് വൈറലാകുന്നു…
ബാലതാരമായി മലയാള സിനിമയില്‍ എത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് കാവ്യാ മാധവന്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. കാവ്യയുടെ ആദ്യ വിവാഹവും വിവാഹമോചനവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. പിന്നീട് നടന് ദിലീപിനെ വിവാഹം കഴിച്ച കാവ്യ ഇപ്പോള്‍ സന്തുഷ്ടജീവിതമാണ് നയിക്കുന്നത്. ഒരു കാലത്തെ ഹിറ്റ് ജോഡികളായിരുന്ന ദിലീപും കാവ്യയും ഒന്നിച്ചത് ആരാധകര്‍ക്കും സന്തോഷമുളവാക്കുന്ന കാര്യമായിരുന്നു. ആദ്യം നടി മഞ്ജുവാര്യരെ വിവാഹം കഴിച്ച ദിലീപ് പിന്നീട് വിവാഹമോചിതനായിരുന്നു. അതിന് ശേഷമായിരുന്നു ദിലീപ് കാവ്യയ്ക്ക് മിന്നു ചാര്‍ത്തിയത്. എന്നാല്‍ കാവ്യയുമായുള്ള ദിലീപിന്റെ ബന്ധമാണ് മഞ്ജുവുമായി വേര്‍പിരിയാനുള്ള കാരണമെന്നും ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴും ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചേരിതിരിഞ്ഞ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ കാവ്യക്ക് പിന്തുണ നല്‍കികൊണ്ടുള്ള ആരാധകരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇന്ന് സഹതാരങ്ങളായി അഭിനയിക്കുന്നവര്‍ക്കു പോലും…
Read Moreഞാന്‍ മരിച്ചിട്ട് ആരും അങ്ങനെ സുഖിക്കേണ്ട ! കോവിഡ് പോസിറ്റീവായ അമ്മായയമ്മ മരുമകളെ കെട്ടിപ്പിടിച്ചു; ഒടുവില്‍ മരുമകള്‍ക്കും കോവിഡ് ബാധ…
കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ടു പോയതിന്റെ കലിപ്പ് അമ്മായയമ്മ തീര്‍ത്തത് മരുമകളോട്. താന്‍ കോവിഡ് പോസിറ്റീവായതിനു പിന്നാലെ മരുമകളെ കെട്ടിപ്പിടിച്ചാണ് അമ്മായിയമ്മ ദേഷ്യം തീര്‍ത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരുമകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.തെലങ്കാനയിലെ സോമാരിപ്പേട്ട ഗ്രാമത്തിലാണ് സംഭവം എന്നാല്‍ മരുമകള്‍ക്ക് കോവിഡ് പോസിറ്റീവായതിനെ പിന്നാലെ ഈ സ്ത്രീ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സഹോദരിയെത്തി യുവതിയെ രാജന്ന സിര്‍സില്ല ജില്ലയിലെ വീട്ടിലേക്ക് കൊണ്ടുപോയി കോവിഡ് പോസിറ്റീവായതിന് പിന്നാലെ വീട്ടുകാര്‍ അകലം പാലിച്ചതില്‍ അമ്മായിയമ്മ അസ്വസ്ഥയായിരുന്നു. തനിക്ക് കോവിഡ് വരാന്‍ വേണ്ടി അവര്‍ ബോധപൂര്‍വം കെട്ടിപ്പിടിക്കുകയായിരുന്നെന്ന് 25കാരി ആരോഗ്യപ്രവര്‍ത്തകരോട് പറഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അവര്‍ക്ക് പ്രത്യേകസ്ഥലത്താണ് ഭക്ഷണം നല്‍കിയിരുന്നത്. മക്കളെ അവരുടെ അടുത്തേക്ക് അയക്കുകയും ചെയ്തിരുന്നില്ല. ഇതേതുടര്‍ന്ന് അവര്‍ കടുത്ത പ്രയാസത്തിലായിരുന്നെന്നും യുവതി പറയുന്നു. ഒറ്റപ്പെടലില്‍ പ്രകോപിതയായ അവര്‍ തനിക്കും കോവിഡ് വരാന്‍…
Read Moreജൂണ്‍ 1, സ്കൂള്‍ പഠന കാലത്ത് ഇത്രയും വെറുക്കപ്പെട്ട തിയതി വേറെയില്ല ! ഇംഗ്ലീഷ് മീഡിയത്തിന്റെ പൊങ്ങച്ചത്തിനായി താന്‍ നരകിച്ചത് 10 വര്‍ഷമെന്ന് ഒമര്‍ലുലു…
മലയാളത്തില്‍ തന്റേതായ ശൈലിയില്‍ തിളങ്ങുന്ന ഒരു സംവിധായകനാണ് ഒമര്‍ലുലു. ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങള്‍ ആവിഷ്കാരത്തിന്റെ വ്യത്യസ്ഥതയിലൂടെ മലയാളി ഏറ്റെടുത്തവയാണ്. ഒമര്‍ ലുലു തന്റെ പുതിയ ചിത്രമായ പവര്‍ സ്റ്റാറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ഇപ്പോള്‍. ബാബു ആന്റണിയുടെ മാസ്സ് തിരിച്ചുവരവാണ് ചിത്രത്തിലൂടെ അദ്ദേഹം വഴിവെക്കുന്നത്. കേരളത്തിലെ സ്കൂളുകളില്‍ പ്രവേശനോത്സവം നടക്കുന്ന ജൂണ്‍ 1 എന്ന തീയതി എത്ര വെറുക്കപ്പെട്ടിരുന്നതാണെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. ഒമര്‍ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെ… മോന് ഇംഗ്ലീഷ് മീഡിയത്തിലാ (1990-2000).. ജൂണ്‍ 1 സ്കൂള്‍ പഠന കാലത്ത് ഇത്രയും വെറുക്കപ്പെട്ട തിയതി വേറെയില്ല. വെക്കേഷന് കഴിഞ്ഞ് വീണ്ടും പീഡന കാലഘട്ടമായിരുന്നു സ്കൂള്‍. അടി, ഇപോസിഷന്‍ വീട്ടുക്കാരുടെ മുന്പില് വെച്ചുള്ള ഹരാസ്മെന്റ്. എല്ലാ ദിവസവും സ്കൂളില്‍ എത്താതിരിക്കാന്‍ പ്രാര്‍ത്ഥിക്കും. പഠിക്കാന്‍ മോശമായ എന്നെ പോലെ ഉണ്ടായിരുന്ന പ്രൈവറ്റ് കോണ്‍വെന്റ്…
Read Moreകാമുകനുമായി ചേര്‍ന്നുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ പുറത്തു വിട്ട് ഐറാ ഖാന് ! വീഡിയോ കാണാം…
സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകള്‍ ഐറാ ഖാനും കാമുകന് നുപുര്‍ ഷിക്രെയും ഒരുമിച്ചുള്ള ഫോട്ടോകളെല്ലാം വൈറലാകാറുണ്ട്. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളുടെ ഒരു വീഡിയോയാണ് ഐറ പുറത്തു വിട്ടിരിക്കുന്നത്. കാമുകനായ നുപുര്‍ ഷിക്രെയെ അവതാരകന് എന്നാണ് ഐറ അഭിസംബോധന ചെയ്തിരിക്കുന്നത്. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് നുപുറിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് ഐറ. ശേഷം ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകളുടെയും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളെല്ലാം ചേര്‍ത്ത് വീഡിയോ കൂടി താരം പങ്കു വെച്ചിട്ടുണ്ട്. നടന് ടൈഗര്‍ ഷ്റോഫിന്റെ സഹോദരി കൃഷ്ണ ഷ്റോഫും ഇരുവര്‍ക്കും ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. മുന്‍പ് വാലൈന്റൈന്സ് ദിനത്തില്‍ ഐറയ്ക്കൊപ്പമുള്ള ഫോട്ടോസ് നുപുര്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. അന്ന് താരപുത്രിയുടെ മുടി കെട്ടി കൊടുക്കുന്നതും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുമടക്കം നിരവധി ചിത്രങ്ങള്‍ വൈറലായിരുന്നു.
Read Moreബ്രിട്ടനിലെ പാക്കിസ്ഥാന് വംശജരില്‍ മൂന്നില്‍ രണ്ടു പേരും കല്യാണം കഴിക്കുന്നത് അടുത്ത ബന്ധുക്കളെ ! ജനിക്കുന്ന കുട്ടികള്‍ ഒട്ടുമിക്കവര്‍ക്കും ജനിതക വൈകല്യവും; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഇങ്ങനെ…
അടുത്ത ബന്ധുക്കളെ വിവാഹം കഴിക്കുന്നതു മൂലം പാരമ്പര്യ രോഗങ്ങള്‍ അടുത്ത തലമുറയിലേക്കു കൂടി പകരുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പണ്ടുകാലത്ത് ഇത്തരം വിവാഹങ്ങള്‍ സാധാരണമായിരുന്നെങ്കിലും ഇന്ന് ഇത്തരം വിവാഹത്തിന്റെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ ആളുകള്‍ അടുത്ത ബന്ധുക്കളെ വിവാഹം കഴിക്കുന്ന രീതി ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ ചിലയിടങ്ങളില്‍ വൈദ്യശാസ്ത്രയുക്തി വകവെയ്ക്കാതെ ഇന്നും ഈ പതിവ് തുടര്‍ന്നുപോരുന്നു. ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ ഈ പതിവ് ഇന്നുമുണ്ട്. പാക്കിസ്ഥാനില്‍ മാത്രമല്ല ഇംഗ്ലണ്ടില്‍ കുടിയേറി പാര്‍ക്കുന്ന പാക്കിസ്ഥാന് വംശജര്‍ക്കിടയിലും ഈ പരിപാടി സജീവമാണ്. ഇത്തരം വിവാഹത്തിലൂടെ ജനിതക വൈകല്യമുള്ള നിരവധി കുട്ടികളാണ് ഇപ്പോള്‍ ബ്രിട്ടനില്‍ ജനിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞുങ്ങളെ പ്രസവ സമയത്ത് നഷ്ടമാകുന്നതും. ശിശുമരണങ്ങളും ബ്രിട്ടനിലെ പാക്കിസ്ഥാന് വംശജര്‍ക്കിടയില്‍ വര്‍ധിച്ചു വരികയാണ്. ബ്രാഡ്ഫോര്‍ഡില്‍ ഇത് സംബന്ധിച്ചു നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഇത്തരത്തില്‍ ശൈശവ രോഗങ്ങള്‍ ബാധിക്കുന്ന കുട്ടികളുടെ മാതാപിതാക്കളില്‍ മൂന്നില്‍ രണ്ടുപേര്‍…
Read Moreഅതിക്രമം ഉണ്ടായാല്‍ ഉടനടി പ്രതികരിക്കുന്നതാണ് എന്റെ രീതി ! വെറുതെ കൊട്ടിഘോഷിച്ച് നടക്കുന്ന ആളല്ല താനെന്നും ശ്വേതാ മേനോന്…
മലയാളികളുടെ പ്രിയനടിയാണ് ശ്വേതാ മേനോന്. സിനിമയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും തനിക്ക് ഇതുവരെ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കിയത്. തനിക്ക് എതിരെ എന്തെങ്കിലും രീതിയിലുള്ള അനീതിയുണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. വെറുതെ കൊട്ടിഘോഷിക്കുന്ന ആളല്ല താന്‍. ആരുടെയെങ്കിലും പെരുമാറ്റത്തില്‍ പ്രശ്നം തോന്നിയാല്‍ അപ്പോള്‍ തന്നെ പറയും. പിന്നെ പറയുന്നതില്‍ കാര്യമില്ല. എല്ലാ സിനിമ മേഖലയിലും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ക്കിടയില്‍ തന്നെ കാണുമ്പോള്‍ എന്തെങ്കിലും വികാരങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. പക്ഷെ ഇതുവരെ തനിക്ക് നേരെ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. തന്നെ ആരും ഉപദ്രവിച്ചിട്ടുമില്ല. സിനിമാ സെറ്റുകളിലും അത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. സിനിമയിലും മറ്റ് എല്ലാ മേഖലകളിലും ഇത്തരം പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്നുണ്ട്. നമ്മള് തന്നെ നമ്മളെ സംരക്ഷിച്ചില്ലെങ്കില്‍ ആരും വരില്ല രക്ഷിക്കാന്‍ എന്നാണ് തനിക്ക് തോന്നുന്നത്. ഷൂട്ടിംഗ് കഴിഞ്ഞാല്‍ തന്നെ…
Read Moreഈ സഹായം പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമല്ലെങ്കിലും..! 5000 രൂപ വീതം 3000 തൊഴിലാളികളുടെ അക്കൗണ്ടിലേക്ക്; യഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ
കോവിഡ് പ്രതിസന്ധിയിലായ കന്നട സിനിമ മേഖലയിലെ തൊഴിലാളികള്‍ക്ക് പണം നൽകി കെജിഎഫ് താരം യഷ്. കന്നട സിനിമ മേഖലയിലെ 21 വിഭാഗങ്ങളിലെ 3000ത്തോളം അംഗങ്ങള്‍ക്ക് 5000 രൂപ വീതമാണ് സംഭാവനയായി യഷ് വിതരണം ചെയ്തത്. ഒന്നരകോടി രൂപയാണ് താരം ഇതിനായി ചിലവഴിച്ചത്. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം എത്തിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് യഷ് ഇക്കാര്യം പങ്കുവച്ചത്. ഈ സഹായം പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമല്ലെങ്കിലും പ്രതീക്ഷയുടെ കിരണമായി കാണണമെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
Read More