ആ ചുംബനത്തിന് നയന്‍താരയോടു ഞാന്‍ മാപ്പു പറഞ്ഞു ! എന്നാല്‍ നയന്‍താരയുടെ മറുപടി ഞെട്ടിച്ചു; വിവാദമായ ആ ലിപ് ലോക്ക് ചിത്രത്തെക്കുറിച്ച്‌ മനസ്സു തുറന്ന് ചിമ്പു…

തമിഴ് സിനിമയിലെ സകലകലാ വല്ലഭനാണ് ചിമ്പു. ഒരു കാലത്ത് താരസുന്ദരി നയന്‍താരയും ചിമ്പുവും തമ്മിലുള്ള പ്രണയം വാര്‍ത്തകളില്‍ തുടര്‍ച്ചയായി ഇടംപിടിച്ചിരുന്നു.

കരിയറിന്റെ തുടക്കകാലത്ത് ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞു നിന്ന നയന്‍താരയുടെ കരിയറില്‍ വിവാദത്തിനു വഴിവെച്ച ഒന്നായിരുന്നു ചിമ്പുവുമൊത്ത് അഭിനയിച്ച വല്ലവന്‍ എന്ന സിനിമയിലെ ലിപ് ലോക്ക് രംഗം.

എന്നാല്‍ വിവാദങ്ങള്‍ അവിടംകൊണ്ട് തീര്‍ന്നില്ല. സിമ്പുവും നയന്‍താരയും തമ്മിലുള്ള ഒരു സ്വകാര്യ ലിപ് ലോക്ക് ചിത്രം കൂടി പുറത്തു വന്നതോടെ വിവാദം കൊടുമ്പിരി കൊണ്ടു.

ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചുംബന രംഗത്തെ കുറിച്ച് ചിമ്പു തുറന്നു പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അന്ന് വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു അത്.

പക്ഷെ, ആ സീന്‍ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ആയിരുന്നു എടുത്തിരുന്നത് എന്നും അത് വലിയ വിവാദം ആവുകയായിരുന്നു എന്നുമാണ് ചിമ്പു പറയുന്നത്.

പിന്നീട് നയന്‍താരയോട് മാപ്പ് പറഞ്ഞിരുന്നു എന്നും താന്‍ കാരണം പഴി കേള്‍ക്കേണ്ടി വന്നല്ലോ എന്ന് കരുതിയാണ് താന്‍ നയന്‍താരയുടെ മാപ്പ് പറഞ്ഞത് എന്നാണ് ചിമ്പു കൂട്ടിച്ചേര്‍ത്തു.

പക്ഷെ നയന്‍താരയുടെ പ്രതികരണം തന്നെ ഞെട്ടിക്കുന്നതായിരുന്നു എന്നും മാപ്പ് പറയേണ്ട ആവശ്യം ഇല്ലെന്നും അത് ജോലിയുടെ ഭാഗമായി മാത്രമേ താന്‍ കണ്ടിരുന്നുള്ളൂ എന്നുമായിരുന്നു നയന്‍താരയുടെ മറുപടി എന്നാണ് ചിമ്പു പറഞ്ഞത്.

സംവിധായകന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ആ രംഗം ചിത്രത്തില്‍ അനിവാര്യമായിരുന്നു എന്നും നയന്‍താര അന്ന് പറഞ്ഞിരുന്നു എന്നും ചിമ്പു പറഞ്ഞു.

Related posts

Leave a Comment