വളര്‍ത്തു നായകളെ വീട്ടിലെ ഒരു അംഗമായി കരുതുന്നവരാണ് നമ്മളില്‍ പലരും. അങ്ങനെ ജീവനായി കരുതുന്ന വളര്‍ത്തു മൃഗത്തെ ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ആര്‍ക്കും നോക്കി നില്‍ക്കാനാവില്ല. അത്തരത്തില്‍ തന്റെ വളര്‍ത്തുനായ്ക്കളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ പിടിച്ചുതള്ളുന്ന ഒരു പതിനേഴുകാരിയുടെ അമ്പരിപ്പിക്കുന്ന വീഡിയോ യാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാലിഫോര്‍ണിയയിലാണ് സംഭവം നടക്കുന്നത്. ഹേലി എന്ന പതിനേഴുകാരിയുടെ വീടിന്റെ പുറകിലാണ് കരടി പ്രത്യക്ഷപ്പെട്ടത്. ഭിത്തിയുടെ മുകളില്‍ നില്ക്കുന്ന കരടിയെ കണ്ടതും ഹേലിയുടെ വളര്‍ത്തുനായ്ക്കള്‍ കുരക്കാന്‍ തുടങ്ങി. കൂട്ടത്തിലെ ചെറിയ നായയെ കരടി ഉപദ്രവിക്കാന്‍ തുടങ്ങിയതും ഹേലി അവിടേയ്ക്ക് ഓടിയെത്തുകയായിരുന്നു. ശേഷം കരടിയെ ഭിത്തിയില്‍ നിന്ന് പിടിച്ചുതള്ളുന്ന ഹേലിയെ ആണ് വീഡിയോയില്‍ കാണുന്നത്. കരടി വീണതും തന്റെ നായ്ക്കുട്ടിയെയും എടുത്തുകൊണ്ട് ഓടുന്ന ഹേലിയെയും വീഡിയോയില്‍ വ്യക്തമാണ്. ഹേലിയുടെ കസിനാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ ഇതുവരെ…
Read MoreCategory: Today’S Special
ആളുകള്‍ക്ക് താരങ്ങളെ മാത്രമേ അറിയൂ… അവരുടെ ജീവതം എന്താണെന്ന് അറിയില്ല! തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയ പറയുന്നു…
പ്രേക്ഷകരടെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരസുന്ദരിയാണ് തമന്ന ഭാട്ടിയ.സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം പങ്കുവയ്ക്കാറുളള പോസ്റ്റുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കൊവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്ന് പോകുമ്പോള്‍ എല്ലാവരെയും പോലെ തന്നെ സമ്മര്‍ദത്തിലാണ് സിനിമ താരങ്ങളും എന്ന് പറയുകയാണ് തമന്ന. തമ്മന്നയുടെ വാക്കുകള്‍ ഇങ്ങനെ… കോവിഡ് സമയത്ത് താരങ്ങള്‍ക്ക് മീതെ ഒരു പ്രത്യേക തരം സമ്മര്‍ദമാണുള്ളത്. പ്രതിസന്ധിയില്‍ ആയവരെ സഹായിക്കുന്നതിനെക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല. അതിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ആളുകളെ സഹായിക്കുന്നതില്‍, സഹായിക്കുന്നുണ്ടെങ്കില്‍ അത് എന്തിനാണ് എല്ലാവരെയും അറിയിക്കുന്നത്. പിന്നെ ആളുകളുടെ വിചാരം താരങ്ങളുടെ കൈയില്‍ ഒരുപാട് പൈസയുണ്ടെന്നാണ്. അങ്ങനെ ഒന്നുമില്ല, അവരും എല്ലാവരെയും പോലെ തന്നെയാണ്. സഹായിക്കുക എന്നത് താരങ്ങള്‍ നിര്‍ബന്ധമായി ചെയ്യേണ്ടതാണെന്ന് പറയുന്നു. യഥാര്‍ഥത്തില്‍ ആളുകള്‍ക്ക് സിനിമയിലുള്ള താരങ്ങളെയേ അറിയൂ, അവരുടെ ജീവതം എന്താണെന്ന് അറിയില്ല.
Read Moreനഗ്നചിത്രം അയച്ചു തരാമോയെന്ന് ആരാധകന് ! ആരാധകന്റെ മനസ്സു നിറച്ച് നഗ്നചിത്രം അയച്ചു കൊടുത്ത് പൂജ ഹെഗ്ഡെ;ചിത്രത്തിന് വന്‍ വരവേല്‍പ്പ്…
ഇന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുള്ള നടിയാണ് പൂജ ഹെഗ്ഡെ. മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയില്‍ താരത്തിന്റെ അരങ്ങേറ്റം. അല്ലു അര്ജുന് നായകനായ ധ്രുവരാജ ജഗന്നാഥ് മൊഴിമാറി കേരളത്തിലെത്തിയപ്പോള്‍ മലയാളികളും നടിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു.അല്ലു നായകനായ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിലും പൂജ തന്നെയായിരുന്നു നായിക. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ് താരം. പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കെടുക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. അത്രത്തോളം പ്രേക്ഷക പിന്തുണയുണ്ട് താരത്തിന് എന്ന് ചുരുക്കം. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ ഒരു ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ സെഷന് നടത്തിയിരുന്നു. ആരാധകരുടെ ഓരോ ചോദ്യത്തിനും വളരെ രസകരമായി താരം മറുപടി നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് ഒരു ഞരമ്പന് ഒരു ചോദ്യം ഉന്നയിച്ചത്. നഗ്ന ചിത്രം ആവശ്യപ്പെട്ടാണ് ഇയാള്‍ എത്തിയത്.അപ്പോള്‍ തന്നെ…
Read Moreഎനിക്ക് ദേഷ്യം വന്നാലുണ്ടല്ലോ ! ബോട്ടിലങ്ങനെ ആസ്വദിച്ച് യാത്ര ചെയ്യുന്നതനിടെ ബോട്ടിനെ ചേസ് ചെയ്ത് ഹിപ്പോ; ഒടുവില്‍…
ഡിക്കന് മക്കേനയും മൂന്നു സുഹൃത്തുക്കളും കൂടെ ഒരു ഉല്ലാസ യത്രയ്ക്ക് ഇറങ്ങിയതായിരുന്നു കഴിഞ്ഞ വെള്ളിയാഴിച്ച. ഉല്ലാസ യാത്ര ആസ്വദിക്കുന്നതിനിടയില്‍ ആഫ്രിക്കയിലെ വിക്ടോറിയ തടാകത്തിലൂടെ ഒരു ബോട്ട് യാത്ര നടത്താനിറങ്ങി നാലാളും. ബോട്ടിലങ്ങനെ ആസ്വദിച്ച് യാത്ര ചെയ്യുന്നതനിടയില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു കൂട്ടം ഹിപ്പോപൊട്ടാമസുകളെ കണ്ടു. ഡിക്കനും കൂട്ടുകാര്‍ക്കും അത് ഹിപ്പോപൊട്ടാമസുകളുടെ കേന്ദ്രമാണെന്നും അവ ഉപദ്രവിക്കുമെന്നും അറിയാമായിരുന്നു. അതുകൊണ്ടു തന്നെ വെള്ളത്തില്‍ കിടക്കുന്ന ഹിപ്പോകളില്‍ നിന്നും അകലം പാലിച്ചായിരുന്നു ഇവർ യാത്ര ചെയ്തത്. പെട്ടന്നാണ് കൂട്ടത്തിലെ വലിയവനായ ഹിപ്പോ ഞങ്ങളുടെ ബോട്ടിനു പിന്നാലെ വച്ചുപിടിച്ചത്. പിന്നെ അവന് ഞങ്ങളുടെ സ്പീഡ് ബോട്ടിനൊപ്പം എത്താനൊരു ചേസിംഗായിരുന്നു.ബോട്ടിന്റെ വേഗം കൂട്ടിയതുകൊണ്ട് അപകടം ഒന്നും സംഭവിച്ചില്ല,ഡിക്കന് പറഞ്ഞു. എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.സ്പീഡ് ബോട്ടിലിരുന്നുകൊണ്ട് നാലുപോരില്‍ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതിവേഗം വൈറലായ വീഡിയോ ഇതുവരെ പത്ത് ലക്ഷം പേരാണ് കണ്ടത്.
Read Moreഇടയ്ക്ക് നസ്രിയ എന്റെ അടുത്തു വന്ന് ചോദിച്ചു…എടോ തനിക്ക് എന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ! തന്നെ ഞെട്ടിച്ച സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ്…
മലയാളികളുടെ പ്രിയ താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാഗ്ലൂര് ഡെയ്സിന്റെ ഷൂട്ടിംഗിനിടയിലാണ് ഫഹദും നസ്രിയയും പ്രണയബദ്ധരാകുന്നതും പിന്നീട് വിവാഹിതരായതും. പ്രണയകാലത്തെക്കുറിച്ച് ഫഹദ് ഒരഭിമുഖത്തില്‍ സംസാരിച്ചതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഫഹദിന്റെ വാക്കുകള്‍ ഇങ്ങനെ…’ബാംഗ്ലൂര്‍ ഡേയ്സിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു.’ വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന നസ്രിയ. അഞ്ജലി മേനോന് ചിത്രം ‘കൂടെ’യിലൂടെയാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് ഫഹദ് നായകനായ ട്രാന്‍സ്, മണിയറയിലെ അശോകന് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇതിനിടയില്‍ ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെ നസ്രിയ തെലുങ്കിലും അരങ്ങേറി. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്…
Read Moreഇതെന്താ പട്ടാളക്യാമ്പാണോ എന്ന് ചോദിച്ച് ഗിരീഷ് അങ്ങ് എഴുന്നേറ്റു ! എനിക്ക് നിന്റെ കാശൊന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി; തുറന്നു പറച്ചിലുമായി മേജര്‍ രവി…
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗാനരചയിതാക്കളിലൊരാളാണ് ഗിരീഷ് പുത്തഞ്ചേരി. ഗിരീഷും താനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ മേജര്‍ രവി. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് മേജര്‍ രവിയുടെ ഈ തുറന്നു പറച്ചില്. മേജര്‍ രവി പറയുന്നതിങ്ങനെ…ഗിരീഷ് ‘ഒരു യാത്രാമൊഴിയോടെ’ എന്ന് എഴുതി. പാട്ടിന്റെ അവസാനത്തില്‍ ബിജു മേനോന്റെ ബോഡി കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടി കണ്ണീരോടെ ഒരു സല്യൂട്ട് കൊടുക്കുന്നുണ്ട്. അവളുടെ വോയ്സില്‍ ഞാന്‍ നിങ്ങളെ ഏഴ് ജന്മം വരെ കാത്തിരിക്കാമെന്ന് പറയുന്നതായിട്ട് വേണമെന്ന് ഞാന്‍ ഗിരീഷിനോട് പറഞ്ഞു. ഓക്കെ ശരി എന്ന് പറഞ്ഞ് ഗിരീഷ് എന്നെ പറഞ്ഞയച്ചു. വൈകീട്ട് പാട്ട് കേട്ടു. എഴുതിയിരിക്കുന്നത് ശരിയായില്ലെന്ന് ഞാന്‍ പറഞ്ഞു. ഗിരീഷ് എന്നെ ഇങ്ങനെ നോക്കി ഇരിക്കുകയാണ്. അവന് വൈകീട്ടത്തെ ട്രെയിനിന് നാട്ടിലേക്ക് പോകണം. ഗിരീഷ് പാട്ടെഴുതി കഴിഞ്ഞാല്‍ അവസാനത്തില്‍ ഒപ്പിടും. ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ മാറ്റില്ല. വരികള്‍ക്ക്…
Read Moreമലയാളി പൊളിയല്ലേ..! യുകെയിൽ സൂപ്പർ ഹീറോയായി മലയാളി; പ്രഭു നടരാജനെ ആദരിച്ച് ബ്രിട്ടൻ സർക്കാർ; കത്തയയ്ച്ച് ബോറിസ് ജോൺസൻ
കോവിഡ് വ്യാപനത്തിൽ സൂപ്പർ ഹീറോ ആയിമാറിയ മലയാളിയെ ആദരിച്ച് ബ്രിട്ടൻ സർക്കാർ. മിടുക്കരായ സന്നദ്ധപ്രവർത്തകർക്ക് നൽകുന്ന യുകെ പോയിന്റ് ഓഫ് ലൈറ്റ് അവാർഡ് ആണ് പ്രഭു നടരാജനെ തേടിയെത്തിയത്. 2020 മാർച്ചിലാണ് പാലക്കാട്ടുകാരനായ പ്രഭു നടരാജനും ഭാര്യയും മകനും യുകെയിലെത്തിയത്. കോവിഡ് വ്യാപനം കൂടിയതോടെ ലോകരാജ്യങ്ങളെല്ലാം ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ പ്രഭുവിന്റെ തൊഴിലിനേയും ബാധിച്ചു. എന്നാൽ ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന അടുത്തു താമസിക്കുന്നവരെ സഹായിക്കുന്നതിനായിരുന്നു 34 വയസ്സുകാരനായ പ്രഭു ശ്രദ്ധ ചെലുത്തിയത്. പതിനൊന്നായിരത്തോളം ചോക്ലേറ്റും ഭക്ഷണ സാധനങ്ങളും ബൻബറിയിലെ നൂറുകണക്കിനാളുകൾക്ക് പ്രഭു എത്തിച്ചു നൽകി. കൂടാതെ ഭക്ഷണ ശേഖരണ കേന്ദ്രവും ആരംഭിച്ചു. സാന്താക്ലോസ് അടക്കമുള്ള നിരവധി ഹീറോകളുടെ വേഷം ധരിച്ചാണ് പ്രഭു നടരാജൻ ഭക്ഷണവും ചോക്ലേറ്റും വിതരണം ചെയ്തത്. ദിവസം 14 ലക്ഷം രൂപ! നവംബർ 14ന് ആയിരുന്നു പ്രഭുവിന്റെ ഏഴാം വിവാഹ വാർഷികം. വിവാഹ വർഷിക…
Read Moreആരാണ് ഈ ജിന്‍സി? വ്യാജ അക്കൗണ്ട് നിർമിച്ച് വളരെ മോശമായ രീതിയിൽ ചാറ്റുകൾ നടത്തുന്നു; തന്റെ ചിത്രങ്ങൾ അടക്കം ഈ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്; പരാതിയുമായി നടി ഷാലു കുര്യൻ
ഇൻസ്റ്റഗ്രമിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് അതിലൂടെ മറ്റുള്ളവരുമായി വളരെ മോശമായ രീതിയിൽ ചാറ്റുകൾ നടക്കുന്നുവെന്ന പരാതിയുമായി നടി ഷാലു കുര്യൻ. ഇൻസ്റ്റഗ്രം പേജിൽ ലൈവിലെത്തിയാണ് താരത്തിന്റെ പ്രതികരണം. ജിൻസി എന്ന പേരിലുള്ള ഐഡിയിൽ നിന്നാണ് തന്റെ പേരിൽ അശ്ലീല ചാറ്റുകൾ നടക്കുന്നത്. തന്റെ ചിത്രങ്ങൾ അടക്കം ഈ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ടെന്നും മോശം ചാറ്റ് ശ്രദ്ധയിൽപ്പെട്ടവർ സ്ക്രീൻഷോട്ടുകൾ എടുത്ത് തനിക്ക് അയച്ചുതന്നുവെന്നും ഷാലു പറയുന്നു. ഇക്കാര്യം സൂചിപ്പിച്ച് സൈബർ സെല്ലിനും പോലീസിനും പരാതി നൽകിയിട്ടുണ്ടെന്നും ഷാലു ലൈവിലെത്തി പറയുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രമിലും മാത്രമാണ് തനിക്ക് അക്കൗണ്ടുകളുള്ളതെന്നും അക്കൗണ്ടുകൾ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും ഷാലു പറഞ്ഞു.
Read Moreഅപൂര്‍വ ജനിതക വൈകല്യം ബാധിച്ച പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്കു വേണ്ടത് 16 കോടി രൂപ ! മിലാപ്പിലൂടെ ഇതുവരെ സമാഹരിച്ചത് 14.3 കോടി രൂപ…
അപൂര്‍വ ജനിതക വൈകല്യം ബാധിച്ച പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്കായി കൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ മിലാപ്പിലൂടെ ഇതുവരെ സമാഹരിച്ചത് 14.3 കോടി രൂപ. എസ്എംഎ ടൈപ്പ് -1 എന്ന അപൂര്‍വ വൈകല്യം ബാധിച്ച 11 മാസം പ്രായമുള്ള പുനെ സ്വദേശിയായ വേദികയുടെ ചികിത്സയ്ക്ക് 16 കോടിരൂപ വിലമതിപ്പുള്ള സോല്‍ജെന്‍സ്മ എന്ന കുത്തിവയ്പ്പ് ആവശ്യമായിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും ചെലവേറിയ മരുന്ന് വാങ്ങുന്നതിനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ വേദികയുടെ മാതാപിതാക്കള്‍ സുമനസുകളുടെ കരുണതേടിയാണ് മിലാപിലൂടെ ചികിത്സാ ധനസമാഹരത്തിന് തുടക്കം കുറിച്ചത്. നിരവധിപേര്‍ സഹായഹസ്തവുമായി മുന്നോട്ടെത്തിയപ്പോള്‍ മൂന്നുമാസത്തിനുള്ളില്‍ മിലാപിലൂടെ 14.3 കോടിരൂപ സമാഹരിക്കാനായി. ഏകദേശം 1,34000 പേരില്‍ നിന്നാണ് ഇത്രയും വലിയ തുക ചുരുങ്ങിയ സമയത്തിനുള്ളില്‍ സമാഹരിച്ചത്. തുക ലഭ്യമായ മുറയ്ക്ക് തന്നെ അമേരിക്കയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍നിന്നു ഡോക്ടര്‍മാര്‍ മരുന്ന് ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. മരുന്നിന്റെ ഇറക്കുമതി തീരുവ, നികുതി മുതലായവയിലുള്ള ഇളവ്…
Read Moreബംഗ്ലാദേശിലെ ‘പുലിമുരുകന്’ കൊന്നൊടുക്കിയത് 70 കടുവകളെ !ടൈഗര്‍ ഹബീബിനെ പിടികൂടിയത് 20 വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍…
നിരവധി കടുവകളെ കൊന്നൊടുക്കിയ ബംഗ്ലാദേശ് വേട്ടക്കാരന് ടൈഗര്‍ ഹബീബ്(ഹബീബ് താലുക്ദാര്‍-50) അറസ്റ്റില്‍. രഹസ്യ നീക്കത്തിനൊടുവിലാണ് ഇയാളെ ബംഗ്ലാദേശി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 വര്‍ഷമായി ഇയാളെ പിടികൂടാന്‍ പോലീസ് കിണഞ്ഞു ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഇയാള്‍ ഓരോ തവണയും രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ വകവരുത്തിയത് 70 ബംഗാള്‍ കടുവകളെ. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ സുന്ദര്‍ബെന്‍ വനപ്രദേശമായിരുന്നു ഹബീബിന്റെ താവളം. കടുവകളെ വേട്ടയാടിക്കൊന്ന ശേഷം തോല്, എല്ലുകള്‍, മാംസം എന്നിവ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായിരുന്നു രീതി. ഹബീബിന്റെ പിതാവ് കദം അലി കാട്ടുകൊള്ളക്കാരനായിരുന്നു. പിതാവിന്റെ മാര്‍ഗം പിന്തുടര്ന്നാണു ഹബീബ് വേട്ടക്കാരനായി മാറിയത്. കാട്ടിനുള്ളില്‍വച്ച് കടുവയോടു പോരാടാന്‍ ശേഷിയുള്ള അപകടകാരിയായ വേട്ടക്കാരനെന്ന നിലയിലാണ് ഹബീബ് ശ്രദ്ധ നേടിയത്. ഹബീബിനെ ബഹുമാനിക്കുകയും അതേസമയം ഭയക്കുകയും ചെയ്യുന്നതായി പ്രദേശവാസിയായ അബ്ദുസലാം മാധ്യമങ്ങളോട് പറഞ്ഞു. മക്കളായ ഹസന്(20), മരുമകന് മിസാന്‍(25) എന്നിവരടങ്ങിയതായിരുന്നു അയാളുടെ വേട്ടസംഘം.…
Read More