19കാരിയെ മരത്തില്‍ കെട്ടിത്തൂക്കി ക്രൂരമര്‍ദ്ദനം ! പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത് അച്ഛനും ബന്ധുക്കളും;വീഡിയോ…

19 വയസുള്ള പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം. വിവാഹിതയായ പെണ്‍കുട്ടിയ്ക്കാണ് ഈ ദുര്‍വിധി. ജൂണ്‍ 29ന് അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെ വീട് ഉപേക്ഷിച്ച് യുവതി അമ്മയുടെ അമ്മാവന്റെ വീട്ടില്‍ പോയി താമസിച്ചിരുന്നു.

ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

ഒരു മരത്തില്‍ കെട്ടിത്തൂക്കിയ ശേഷം നാലഞ്ച് പേര്‍ ചേര്‍ന്നാണ് യുവതിയെ വടികൊണ്ട് അടിക്കുന്നത്. സമീപവാസികള്‍ ഇത് കണ്ട് നോക്കിനില്‍ക്കുന്നതും കാണാം.

യുവതി വേദനകൊണ്ട് പിടയുമ്പോള്‍ മര്‍ദ്ദിക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ക്രൂരമര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

Related posts

Leave a Comment