ബോളിവുഡിലെ കിംഗ് ഖാന് ഷാരൂഖ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും അറിയാന്‍ പ്രേക്ഷകര്‍ ആകാഷയോടെയാണ് കാത്തിരിക്കുന്നത്. ഷാരൂഖിന്റെ പ്രണയവും വിവാഹവുമെല്ലാം വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വായിച്ചറിഞ്ഞത്. 1988-ല്‍ ഒരു പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടിയ ഗൗരിയും ഷാരൂഖും ഇന്നും മക്കള്‍ക്കൊപ്പം തങ്ങളുടെ പ്രണയം തുടരുകയാണ്. ഇരുവരുടേയും പ്രണയകഥയും എല്ലാവര്ക്കും സുപരിചിതമാണ്. ഗൗരിയെ തേടി ഷാരൂഖ് മുംബൈയിലെത്തിയതും കണ്ടെത്തിയതും പ്രണയം പറഞ്ഞതുമെല്ലാം നമ്മൾ പലപ്പോഴായി വായിച്ചറിഞ്ഞ കാര്യങ്ങളാണ്. ഡല്‍ഹിക്കാരനായ ഷാരൂഖ് മുംബൈക്കാരിയായ ഗൗരിയെ 1991 ഒക്ടോബര്‍ 25-നാണ് വിവാഹം കഴിച്ചത്. തങ്ങളുടെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചകളെയും താഴ്ചകളെയും ഒരുമിച്ച് നേരിട്ടാണ് ഷാരൂഖും ഗൗരിയും ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. എന്നാല്‍ ഇരുവരുടേയും പ്രണയകഥയില്‍ ആര്‍ക്കുമറിയാത്തൊരു കഥയുണ്ടെന്നു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹേമ മാലിനി കാരണം ഷാരൂഖിന്റെയും ഗൗരിയുടെയും ആദ്യരാത്രി കുളമായെന്നാണ് ആ റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് കല്യാണം കഴിക്കുന്ന സമയത്ത് അദ്ദേഹം…
Read MoreCategory: Today’S Special
ഹമാസ് വിക്ഷേപിച്ച നൂറിലധികം റോക്കറ്റുകള്‍ ആകാശത്തുവച്ച് കത്തിയമരുന്നതിന്റെ രഹസ്യം എന്ത് ? അറിയാം ഇസ്രയേലിന്റെ അയണ്‍ ഡോം എന്ന കിടിലന്‍ ഐറ്റത്തെ…
ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷം മുറുകുകയാണ്. നൂതനമായ പ്രതിരോധ മാര്‍ഗങ്ങളാണ് ഇരുരാജ്യങ്ങളും സ്വീകരിക്കുന്നത്. ഇത്തരത്തില്‍ അധികം രാജ്യങ്ങള്‍ പ്രയോഗിക്കാത്ത ഒരു പ്രതിരോധ മാര്‍ഗമാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നത്. പലസ്തീനിലെ ഹമാസ് തീവ്രവാദികള്‍ ഒറ്റയടിക്ക് നൂറും ഇരുന്നൂറും മിസൈലുകളാണ് ഇസ്രയിലിലേക്ക് തുടുത്തുവിടുന്നത്. എന്നാലും ഇസ്രയേലിന് കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല, മറിച്ച് ഇസ്രയേല്‍ ഒരു റോക്കറ്റ് അങ്ങോട്ട് അയച്ചുകഴിഞ്ഞാല്‍ പലസ്തീനില്‍ നിരവധിപ്പേര്‍ മരിക്കുകയും ചെയ്യുന്നു. എന്താണ് ഇതിന്റെ കാരണം ? ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തിനിടെ ഗാസയില്‍ നിന്ന് ഹമാസ് വിക്ഷേപിച്ച നൂറിലധികം റോക്കറ്റുകള്‍ ലക്ഷ്യസ്ഥാനത്ത് എത്താതെ കത്തിയമരുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്രയധികം മിസൈലുകള്‍ വിക്ഷേപിച്ചിട്ടും ഇസ്രയേലില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല, പാഞ്ഞുവരുന്ന മിസൈലുകള്‍ ആകാശത്തുവച്ചുതന്നെ നശിപ്പിക്കുന്നു. എന്താണ് ഇതിനുകാരണം? പ്രത്യേകം വികസിപ്പിച്ച പ്രതിരോധ സംവിധാനമാണ് ഇസ്രയേലിന് ഇവിടെ തുണയാകുന്നത്. ഹാമസ് എത്ര മിസൈലുകള്‍ അയച്ചാലും ആകാശത്തുവച്ചുതന്നെ നിര്‍വീര്യമാക്കി പൊടിച്ചുകളയുന്ന…
Read Moreലോക്ക് ഡൗൺ കാലത്ത് വലിയ ആശ്വാസം! ഈ സൂപ്പർ മാർക്കറ്റിൽ ഇല്ലാത്ത സാധനങ്ങളൊന്നും ഉണ്ടാകില്ല; ‘സോനു സൂപ്പർ മാർക്കറ്റ്’ പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി; എന്നാൽ…
വീടിന് സമീപത്തുള്ള “സോനു സൂപ്പർ മാർക്കറ്റ്’ നമുക്ക് പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി. പേര് കേട്ട് വലിയ സൂപ്പർ മാർക്കറ്റാണ് കരുതിയാൽതെറ്റി. സുരഭിയുടെ നാട്ടിലുള്ള സോനു എന്ന പേരുള്ള ഒരാൾ വീടിനോട് ചേർന്ന നടത്തുന്ന ഒരു ചെറിയ കടയാണിത്. ‘സോനു സൂപ്പർ മാർക്കറ്റിൽ ഇല്ലാത്ത സാധനങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ, എനിക്ക് വേണ്ട സാധനങ്ങൾ ഉണ്ടോയെന്ന് നമുക്ക് സോനു ചേട്ടനോട് തന്നെ ചോദിക്കാം’ – എന്ന് പറഞ്ഞു കൊണ്ടാണ് സുരഭി ലക്ഷ്മിയുടെവീഡിയോ ആരംഭിക്കുന്നത്. വലിയ ഉള്ളിയും പാലും പൊടിയുപ്പുമാണ് സുരഭി ലക്ഷ്മി കടയിൽ നിന്ന് വാങ്ങുന്നത്. അവസാനം താൻ വാങ്ങിയ സാധനങ്ങൾക്ക് എല്ലാം കൂടി എത്ര രൂപയായി എന്ന് സുരഭി ചോദിക്കുന്നുണ്ട്. എന്നാൽ, കണക്കു കൂട്ടാൻ പേന ഇല്ലാത്തതിനാൽ പൈസ പിന്നെയെടുക്കാം എന്നാണ് കടയുടമയുടെ മറുപടി. എന്നാൽ, എത്ര രൂപയായെന്ന് തനിക്ക് അയച്ചാൽ മതിയെന്നും താൻ ഗൂഗിൾ പേ…
Read Moreആ ആഗ്രഹം നടന്നില്ല, അതുകൊണ്ട് ഞാന്‍…! കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ യുവതി ജീവനൊടുക്കിയ നിലയിൽ; സോണിയ എഴുതിയ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ…
ഭോപ്പാൽ: കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ യുവതി ജീവനൊടുക്കിയ നിലയില്‍. മധ്യപ്രദേശിലെ ഭോപ്പാലിലെ ഗന്ധ്വാനി മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എയും മുന്‍ വനം മന്ത്രിയുമായ ഉമംഗ് സിംഗാറിന്റെ വീട്ടില്‍ നിന്നുമാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബാല സ്വദേശിനിയായ സോണിയ ബരദ്വാജ്(38) ആണ് ഉമംഗ് സിംഗാറിന്റെ ഭോപ്പാലിലെ വീട്ടില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ ഒരു മാസത്തോളമായി സോണിയ, ഉമംഗ് സിംഗാറിന്റെ വീട്ടിലാണ് കഴിഞ്ഞത്. ഇരുവരും ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പരിചയപ്പെട്ടത്. സംഭവ സമയം ഉമംഗ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ച മുറി തുറക്കായതോടെ വീട്ടിലെ ജീവനക്കാര്‍ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോണിയ എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. ഉമംഗ് സിംഗാറിന്റെ ജീവിതത്തില്‍ ഒരിടം നേടാന്‍ ആഗ്രഹിച്ചു. അത് നടന്നില്ല. അതുകൊണ്ട് ജീവനൊടുക്കുന്നുവെന്നാണ് കുറിപ്പില്‍ എഴുതിയത്. സോണിയയുമായി അടുത്ത സൗഹൃദ ബന്ധമുണ്ടായിരുന്നുവെന്ന് ഉമംഗ് പോലീസിന്…
Read Moreബഹുമാന്യ മുഖ്യമന്ത്രി… ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം സത്യപ്രതിജ്ഞാ ലളിതമാക്കുമെന്ന വിശ്വാസത്തിൽ…! അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…
സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കണമെന്ന് നിർദേശവുമായി സംവിധായകൻ അരുൺ ഗോപി. തങ്ങളാൽ കഴിയുന്ന സഹായം ദുരിതാശ്വാസ നിധിയിലേക്ക് തരുന്നത് രാജ്ഭവനിലെ ലളിതമായ ചടങ്ങിൽ അധികാരത്തിലേറി നമ്മളെ കാക്കുമെന്ന വിശ്വാസത്തിലാണെന്നും അരുൺ ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ബഹുമാന്യ മുഖ്യമന്ത്രി… അങ്ങ് പറയുന്നതെല്ലാം ഞങ്ങൾ അനുസരിക്കുന്നു, വീട്ടിലിരിക്കാൻ പറയുന്നതും!! ഡബിൾ മാസ്ക് ഇടാൻ പറഞ്ഞതും അങ്ങനെ ഓരോന്നും… കാരണം ജീവന്റെ വിലയുള്ള ജാഗ്രത ആവശ്യമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു!! ജീവിതം തിരിച്ചുപിടിച്ചു നേരേ ആക്കാൻ അങ്ങും സർക്കാരും ആതുര പോലീസ് കോവിഡ് സേനകൾ രാപകലില്ലാതെ കഷ്ട്ടപെടുമ്പോൾ ഞങ്ങളാൽ ആകുന്നതു CMDRF ലേക്ക് അയച്ചു കൂടെ കരുത്തു പകരാൻ ശ്രെമിക്കുന്നുമുണ്ട്..!! പക്ഷെ, ഇതെല്ലാം രാജ്ഭവനിലെ ലളിതമായ ചടങ്ങിൽ അധികാരത്തിലേറി നമ്മളെ കാക്കുമെന്ന വിശ്വാസത്തിലാണ്… ഇനിയും അധികാരത്തിലേറാൻ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കി കാവലാകണം… ഒരു അമിതച്ചിലവും…
Read Moreവെറും 10 വയസാണ് എന്റെ പ്രായം ! ഞാനൊരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയിരുന്നെങ്കില്‍ എനിക്ക് ആളുകളെ സഹായിക്കാമായിരുന്നു; അവളുടെ വാക്കുകള്‍ ലോകത്തെ കണ്ണീരണിയിക്കുന്നു…
ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ ഇതിന്റെ ദുരന്തഫലം ഏറെ അനുഭവിക്കേണ്ടി വരുന്നത് ദുര്‍ബല വിഭാഗമായ കുട്ടികളാണ്. സംഘര്‍ഷം തുടങ്ങി ഒരാഴ്ചയാകുമ്പോള്‍ 41 കുട്ടികള്‍ ഉള്‍പ്പെടെ 148 പലസ്തീന് പൗരന്മാര് കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇക്കൂട്ടത്തില്‍ 10 വയസുകാരി നദീന്‍ അബ്ദെലിന്റെ വാക്കുകള്‍ ഇപ്പോള്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. തകര്‍ന്ന കെട്ടിടത്തിന് മുന്നില്‍ ചുറ്റും കൂടി നില്ക്കുന്ന കുട്ടികളെ ചൂണ്ടിയാണ് അവള് ലോകത്തോട് സങ്കടപ്പെടുന്നത്. മിഡില്‍ ഈസ്റ്റ് ഐയുടെ ട്വിറ്റര്‍ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നദീന്റെ വാക്കുകള്‍ ഇങ്ങനെ…എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല. എനിക്ക് വെറും പത്തുവയസാണ് പ്രായം. ഞാനൊരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയിരുന്നെങ്കില്‍ എനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഞാന്‍ വെറും കുട്ടിയാണ്. എന്റെ കുടുംബം പറയുന്നത് അവര്‍ നമ്മളെ വെറുക്കുന്നു എന്നാണ്. നമ്മള് മുസ്ലിംകള് ആയതുകൊണ്ടാണെന്നാണ്. നോക്കൂ, എനിക്ക് ചുറ്റും കുട്ടികളാണ്. അവര്‍ക്ക് മുകളിലേക്ക് എന്തിനാണ്…
Read Moreസഹോദരിയെ പിരിയാന്‍ വയ്യെന്ന് വധു ! ഒടുവില്‍ വധുവിന്റെ സഹോദരിയെക്കൂടി താലി ചാര്‍ത്തി വരന്; പിന്നീട് നടന്ന പൂരം ഇങ്ങനെ…
സഹോദരിയെ പിരിയാനാകില്ലെന്ന് വിവാഹവേദിയില്‍ വച്ച് വധു വിഷമം പറഞ്ഞതോടെ ഉദാരമനസ്കനായ വരന് വധുവിന്റെ സഹോദരിയെയും അങ്ങ് താലിചാര്‍ത്തി. ഒരേ പന്തലില്‍ വെച്ചാണ് സഹോദരിമാരെ യുവാവ് വിവാഹം ചെയ്തത്. മുമ്പ് നിശ്ചയിച്ച പ്രകാരം വധുവിന് താലിചാര്‍ത്തിയതിനൊപ്പം യുവതിയുടെ സഹോദരിയേയും വരന് വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ സഹോദരിമാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വരനെ പോലീസ് അങ്ങ് പൊക്കുകയും ചെയ്തു. വരന് ഉമാപതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ കോലാറില്‍ കുരുഡുമാലെ ക്ഷേത്രത്തില്‍ മേയ് ഏഴിനായിരുന്നു വിവാഹം. വരനായ ഉമാപതിയുടെ ബന്ധുവായ ലളിതയുമായുള്ള വിവാഹം ഇരു കുടുംബങ്ങളും നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ സംസാശേഷി ഇല്ലാത്ത തന്റെ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന ലളിത മുന്നോട്ടുവെക്കുകയായിരുന്നു. സുപ്രിയയ്ക്ക് സംസാരിക്കാനുള്ള സഹായി കൂടിയായിരുന്നു ലളിത. ഇരുവരും പിരിയാനാകാത്ത വിധം ആത്മബന്ധവും ഉണ്ടായിരുന്നു. ഇതാണ് ലളിതയുടെ ആവശ്യത്തിന് പിന്നില്‍. പിന്നീട് ലളിതയുടെ ആഗ്രഹം…
Read Moreനൂറിനെ താല്പര്യമില്ല പ്രിയയാണെങ്കില്‍ ‘പെര്‍ഫെക്ട് ഓകെ’യെന്ന് റോഷന് ! പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന സിനിമ ഉപേക്ഷിച്ചതിനപ്പറ്റിയുള്ള വെളിപ്പെടുത്തലുമായി ഒമര്‍ ലുലു…
ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറിയ ആളുകളാണ് പ്രിയാവാര്യരും റോഷനും നൂറിന് ഷെരീഫും.ഒമര്‍ ലുലു ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ ഒമര്‍ ലുലു സംവിധാനം ചെയ്ത ജാനാ മേരെ ജാനാ എന്ന ഗാനം ഇപ്പോള്‍ ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്. ഈ ഗാനം ആദ്യം ഒരു സിനിമയാക്കാന്‍ ആയിരുന്നു ആദ്യം പദ്ധതിയെന്നും എന്നാല്‍ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തുകയാണ് ഒമര്‍ ലുലു ഇപ്പോള്‍. ഒരു അഡാര്‍ ലൗ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ റോഷന്, നൂറിന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന പേരില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. റോഷന് നൂറിനുമായി താല്പര്യം ഇല്ലെന്നും പ്രിയയുമായാണ് തനിക്ക് സിങ്ക് എന്നും പറഞ്ഞതോടെയാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് ഒമര്‍ ലുലു പറയുന്നത്. ഒരു ചാനലിനു നല്കിയ…
Read Moreപത്തില്‍ പഠിക്കുന്ന സമയത്താണ് അമ്മയും അച്ഛനും വേര്‍പിരിയുന്നത് ! ജീവിതത്തിന്റെ പ്രാരാബ്ധത്തിന് ഇടയില്‍ പത്താംക്ലാസ് സുന്ദരമായി തോറ്റു;തുറന്നു പറച്ചിലുമായി നടി സോന…
അതീവ ഗ്ലാമറസ് രംഗങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സോനാ ഹെയ്ഡന്. എന്തുകൊണ്ട് താന്‍ ഇഷ്ടമല്ലാഞ്ഞിട്ടു കൂടി ഇത്തരം രംഗത്തില്‍ മാത്രമഭിനയിക്കുന്ന നടിയായി എന്ന് ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സോന. സോനയുടെ വാക്കുകള്‍ ഇങ്ങനെ…വലിയ ബിസിനസുകാരനായ അച്ഛന് പീറ്റര്‍ ഹെയ്ഡന്റെ ബിസിനസ് പരാജയപ്പെട്ടതോടെ കൂടി ഞങ്ങള്‍ വാടക വീട്ടിലേക്ക് മാറി. അനിയത്തിമാര് ഉണ്ടായിരുന്നത് ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളെ കൂടുതല്‍ കടുപ്പമുള്ളത് ആക്കുകയും ചെയ്തു. ചെന്നൈയില്‍ താരത്തിന്റെ വീടിരിക്കുന്ന തെരുവിലാണ് സംവിധായകന് ചന്ദ്രശേഖരന് സാറിന്റെ ബംഗ്ലാവ്. അതാണ് സിനിമയിലേക്ക് വരാനുള്ള കാരണം. എട്ടില്‍ പഠിക്കുന്ന സമയത്ത് തന്നെ ചാന്‍സ് ചോദിച്ചു അച്ഛന് എന്നെയും കൂട്ടി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പത്തില്‍ പഠിക്കുന്ന സമയത്താണ് അമ്മയും അച്ഛനും വേര്‍പിരിയുന്നത്. ആ സമയത്ത് ഞാന്‍ മാസം 350 രൂപ ശമ്പളം കിട്ടുന്ന ഒരു കടയില്‍ ജോലിക്ക് പോയിരുന്നു അതായിരുന്നു ആദ്യ കരിയര്‍ എന്നാണ്…
Read Moreചിലര്‍ക്ക് അറിയേണ്ടത് ‘എത്രയാ സൈസ്’ എന്നത് ! മറ്റു ചിലര്‍ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ അയയ്ക്കും; സൈബര്‍ ഞരമ്പുരോഗികളുടെ ആക്രമണത്തെപ്പറ്റി നിത്യാ മേനോന് പറയുന്നതിങ്ങനെ…
തെന്നിന്ത്യന്‍ സിനിമയിലെ മിന്നുംതാരമാണ് നിത്യാമേനോന്. അഭിനയത്തിനു പുറമെ ഗാനാലാപനത്തിലും താരം കഴിവു തെളിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയ്ക്കു പുറത്ത് ഹിന്ദിയിലും താരം അഭിനയിച്ചിട്ടുണ്ട്. 1998-ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ടു മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിലൂടെ നായികയായി. ആകാശ ഗോപുരം എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ ചിത്രം. ഈ ചിത്രത്തില്‍ താരത്തിന്റെ പ്രകടനം മലയാളികളുടെ ഇഷ്ടം നേടിക്കൊടുക്കാന്‍ കാരണമായി. തെലുങ്കില്‍ മോഡലൈണ്ടി, തമിഴില്‍ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങള്‍. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെര്‍സല്‍ എന്നീ ചിത്രങ്ങളിലെ വേഷങള്‍ വളരെയധികം ശ്രദ്ധേയമായതും പ്രേക്ഷകര്‍ക്ക് പ്രിയങ്കരവുമായിരുന്നു. ഈ സിനിമകള്‍ക്കാണ് മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ താരത്തിന് ലഭിച്ചത്. ചലച്ചിത്ര രംഗത്ത് പിന്നണി ഗായികയയും…
Read More