അനന്തഭദ്രത്തിലെ ദിഗംബരൻ എന്ന കഥാപാത്രത്തെ ക്യാൻവാസിലേക്ക് പകർത്തിയ കോട്ടയം നസീറിന്റെ പുതിയ ചിത്രം ശ്രദ്ധ നേടുന്നു. ഓയിൽ പെയിന്റിംഗ് മനോജ് കെ ജയൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നസീർ തനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണിതെന്നും മനോജ് കുറിക്കുന്നു പോസ്റ്റിന്റെ പൂർണരൂപം ദിഗംബരനും….കോട്ടയം നസീറും 😍😘😍🙏 ‘കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ 🥰 ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല…😘 ദിഗംബരന്റെ മനോഹരമായ ഈ Oil painting എന്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത് … ഒരിക്കലും മായില്ല ❤️നന്ദി… സുഹൃത്തേ 🥰🥰🙏 ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ…
Read MoreCategory: Today’S Special
ഇതൊരു വല്ലാത്ത ആഗ്രഹമായിപ്പോയി…! ജീവിച്ചിരിക്കേ സ്വന്തം മൃതസംസ്കാരം ആഘോഷമായി നടത്തി ഒരു സ്ത്രീ; പങ്കെടുക്കാനെത്തിയവർക്ക് സൽക്കാരവും… …
ജീവിതത്തിൽ എല്ലാവർക്കും സ്വപ്നങ്ങളുണ്ടാകും. ചിലരുടെ സ്വപ്നം നിറവേറും. ചിലരുടേത് സ്വപ്നമായി മാത്രം അവശേഷിക്കും. എന്നാൽ മെയ്റ അലൊൻസോയുടെ സ്വപ്നം കുറച്ചു കടുപ്പമാണ്. ജീവനോടെയിരിക്കെ സ്വന്തം മൃതസംസ്കാര ചടങ്ങുകൾ ആഘോഷമായി നടത്തുന്നതായിരുന്നു മെയ്റ അലൊൻസോ സ്വപ്നം. ഡൊമിനിക്കൻ സ്വദേശി 59 കാരിയായ മെയ്റ 710 യൂറോ മുടക്കിയാണ് സ്വന്തം മൃതസംസ്കാരം നടത്തിയത്. മെയ്റയുടെ സാൻഡിയാഗോയിലെ വീട്ടിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. മൃതദേഹങ്ങൾ ഒരുക്കുന്നതു പോലെ പൂർണമായും വെള്ള വസ്ത്രമണിഞ്ഞ് തലയിൽ പൂക്കൾ കൊണ്ടുള്ള കിരീടവും ചൂടി ശവമഞ്ചത്തിലാണ് ചടങ്ങുകൾ നടക്കുന്ന ഇടത്തേക്ക് മെയ്റ എത്തിയത്. അതിനുശേഷം വെള്ളനിറത്തിലുള്ള ശവപ്പെട്ടിയിൽ കിടന്നു. മൃതദേഹമായി സ്വയം തോന്നിപ്പിക്കാൻ ഇടയ്ക്കിടയ്ക്ക് മൂക്കിൽ പഞ്ഞിയുംവെച്ചു. മണിക്കൂറുകളോളം ശവപ്പെട്ടിയിൽ കിടന്ന ശേഷമാണ് ഇവർ പുറത്തിറങ്ങിയത്. ഈ സമയമത്രയും ചില ബന്ധുക്കൾ യഥാർത്ഥ മരണ ചടങ്ങിൽ എന്നപോലെ പോലെ കരയുകയും ചെയ്തു. എന്നാൽ മറ്റു ചിലർ ഇതെല്ലാം…
Read Moreനീ ഒരു പെണ്‍കുട്ടിയായത് കെണ്ട് നീ വീട്ടില്‍ ഇരിക്കണമെന്ന് അര്‍ഥമില്ല..! അമ്മാമ്മയെക്കുറിച്ച് (അമ്മയുടെ മൂത്ത ജേഷ്ഠന്) ശ്വേത മേനോന് പറയുന്നു…
എന്റെ അമ്മാമ്മ (അമ്മയുടെ മൂത്ത ജേഷ്ഠന്) എംപി നാരായണമേനോന് ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി. ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം എല്ലാമായിരുന്നു അമ്മാമ്മ. അദ്ദേഹം ഒരു സൈനികനായിരുന്നു. ഞങ്ങളുടെ കൂട്ടുകുടുംബത്തിന്റെ നെടുംതൂണായിരുന്നു. സ്ത്രീകളുടെ ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം എന്നോട് പറയുമായിരുന്നു. നീ ഒരു പെണ്‍കുട്ടിയായത് കെണ്ട് നീ വീട്ടില്‍ ഇരിക്കണമെന്ന് അര്‍ഥമില്ല. നിനക്ക് നിന്റെ കരിയര്‍, പണം, സ്വന്തമായൊരു നിലപാട്,അഭിപ്രായം എന്നിവ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. -ശ്വേത മേനോന്
Read Moreഅമ്മ സ്കൂളില്‍ പോയിട്ടില്ല, അമ്മയുടെ കൗണ്ടറടി കാരണം ഞങ്ങള്‍ മക്കള്‍ രണ്ടാമതൊന്ന് ആലോചിച്ചിട്ടേ എന്തും പറയൂ…! അമ്മയെക്കുറിച്ച് സലിംകുമാര്‍ പറയുന്നു…
ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് എന്റെ അമ്മയില്‍ നിന്നാണ് കിട്ടിയതെന്ന് തോന്നുന്നു. അമ്മ തീരെ വിദ്യാഭ്യാസം കിട്ടാത്ത ആളാണ്. ചകിരി ചീയാന്‍ ഇടുന്ന മടല്‍ക്കുഴികളുള്ള ഏഴിക്കരയാണ് അമ്മയുടെ നാട്. കുഞ്ഞുപ്രായത്തില്‍ അമ്മ അത്തരമൊരു മടല്‍ക്കുഴിയില്‍ വീണ് കഴുത്തിന് സാരമായി പരുക്കു പറ്റി. ദീര്‍ഘകാലം കിടപ്പായിരുന്നു. അതുകൊണ്ട് സ്കൂളില്‍ പോയിട്ടില്ല. അച്ഛന് കുറച്ച് കാലം സ്കൂളില്‍ പോയിട്ടുണ്ട്. വീട്ടില്‍ കഷ്ടപ്പാടായിരുന്നെങ്കിലും മക്കളെ പഠിപ്പിക്കണമെന്ന് അമ്മയ്ക്ക് നല്ല ആഗ്രഹമായിരുന്നു. അപാര ഹ്യൂമര്‍സെന്‍സുള്ള അമ്മയുടെ കൗണ്ടറടി കാരണം ഞങ്ങള്‍ മക്കള്‍ രണ്ടാമതൊന്ന് ആലോചിച്ചിട്ടേ എന്തും പറയൂ. -സലിംകുമാര്‍
Read Moreകൈക്കുഞ്ഞുമായി കാവലിരിക്കുന്ന അച്ഛൻ; അമ്മ കോവിഡ് വാർഡിൽ! കൈക്കുഞ്ഞുമായി കോവിഡ് വാർഡിന് മുന്നിൽ കാവലിരിക്കുന്ന അച്ഛന്റെ ദൃശ്യം നൊമ്പര മാകുന്നു
കൈക്കുഞ്ഞുമായി കോവിഡ് വാർഡിന് മുന്നിൽ കാവലിരിക്കുന്ന അച്ഛന്റെ ദൃശ്യം നൊന്പരമാകുന്നു. . കുഞ്ഞിന്റെ അമ്മ ആശ കോവിഡ് ബാധിച്ച് അഡ്മിറ്റാണ്. ഇരുപതുകാരനായ കൃഷ്ണയാണ് കുഞ്ഞിനെയും കയ്യിലെടുത്ത് കാത്തിരിക്കുന്നത്. ഇടക്ക് കൃഷ്ണ സെക്യൂരിറ്റിയുടെ അടുത്തെത്തി ഭാര്യയുടെ ആരോഗ്യത്തെ കുറിച്ച് അന്വേഷിക്കും. വീണ്ടും കുഞ്ഞിനടുത്ത് ചെന്നിരിക്കും. സഹായത്തിന് കൃഷ്ണയുടെ അമ്മ ഒപ്പമുണ്ട്. അഞ്ച് ദിവസം മുമ്പാണ് ആശ പ്രസവിച്ചത്. പൊടി കലക്കിയതും ചൂടുവെള്ളവുമാണ് കുഞ്ഞിന് നൽകുന്നത്. ആരെങ്കിലും മോഷ്ടിച്ചാലോ എന്ന് ഭയന്ന് കുഞ്ഞിനടുത്തുനിന്ന് മാറാനുമാകുന്നില്ലന്നും കൃഷ്ണ പറയുന്നു. കൃഷ്ണയെയും കുഞ്ഞിനെയും പിന്നീട് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് അയച്ചു.
Read Moreഏതു വയസിലും നമ്മുടെ കഴിവുകള്‍ മറയുന്നില്ലല്ലോ..? എല്ലാ മേഖലകളിലും ഒന്നു ട്രൈ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍; ഏറ്റവും പുതിയ വിശേഷങ്ങളുമായി ഡോ. വിന്ദുജ മേനോന്
സീമ മോഹന്‍ലാല്‍ പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ നടിയാണ് ഡോ. വിന്ദുജ മേനോന്. പവിത്രത്തിലെ മോഹന്‍ലാലിന്റെ ചേട്ടച്ചനും വിന്ദുജയുടെ മീനാക്ഷിയും അത്രയേറെ ജനപ്രീതി നേടിയ കഥാപാത്രങ്ങളായിരുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്ന വിന്ദുജ “ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു. കേരള നാട്യ അക്കാദമിയുടെ സ്ഥാപകയായ കലാമണ്ഡലം വിമല മേനോന്റെ മകളായ വിന്ദുജ അമ്മയുടെ വഴിയെ നൃത്തത്തിലും കഴിവു തെളിയിച്ചു. അടുത്തിടെ നൃത്തത്തിലും സംഗീതത്തിലും വിന്ദുജയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. ഭര്‍ത്താവ് രാജേഷ് കുമാറിനും മകള്‍ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജയുടെ താമസം. ഇപ്പോഴിതാ, മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഇവര്‍. വിശേഷങ്ങളിലേക്ക്… വെള്ളിത്തിരയിലേക്ക് പ്രിയദര്ശന് അങ്കിളിന്റെ ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ ആയിരുന്നു ആദ്യ ചിത്രം. അതില്‍ ഒരു പാട്ടിന് കോറസ് പാടാനായി യേശുദാസ് സാറിന്റെ…
Read Moreചാരായം വാറ്റാന്‍ പുതിയ തന്ത്രം, ഇതിലും വലിയ ബുദ്ധി സ്വപ്നങ്ങളില്‍ മാത്രം! ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍
അടൂര്‍: ചാരായം വാറ്റിക്കൊണ്ടിരുന്ന ആംബുലന്‍സ് ഡ്രൈവറും സഹായിയും പിടിയില്‍. പത്തുലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. കോട കലക്കിയിടാന് ഉപയോഗിച്ചതാകട്ടെ മൊബൈല്‍ മോര്‍ച്ചറിയും. മനുഷ്യശരീരത്തെ ഹാനികരമായി ബാധിക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ ചേര്‍ത്താണ് ചാരായം തയാറാക്കിയിരുന്നത്. അടൂര്‍ കണ്ണംകോട് കൊണ്ടങ്ങാട്ട് താഴേതില്‍ പുത്തന്‍വീട്ടില്‍ താമസിക്കുന്ന അബ് ദുള്‍ റസാക്ക്് (33), ഇയാളുടെ സഹായി തമിഴ്നാട് സ്വദേശി അനീസ് (46) എന്നിവരാണ് പിടിയിലായത്. മറ്റൊരു സഹായി സോബി തമ്പി ഓടിരക്ഷപെട്ടു. അബ്ദുള്‍ റസാക്കിന്റെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റി വില്‍ക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ ഡിവൈഎസ്പി ബി. വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ പോലീസ് ഇന്‍സ്പെകടര്‍ ബി.സുനുകുമാറിന്റെ നേതൃത്വത്തിലാണ് വാറ്റ് ചാരായവും, ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തത്. അടൂരിലെ ആംബുലന്‍സ് ഡ്രൈവറാണ് അബ്ദുള്‍ റസാക്ക്്. മൊബൈല്‍ മോര്‍ച്ചറി കൂടാതെ കലത്തിലും വീപ്പകളിലും കോട കലക്കി ഇട്ടിരുന്നതു പോലീസ് കണ്ടെടുത്തു നശിപ്പിച്ചു.…
Read Moreകുഞ്ഞുമത്തായിയെ ഫോണ്‍ വിളിക്കാൻ ഇനി സൗമ്യയില്ല! ഭർത്താവിനെയും മകനെയും തനിച്ചാക്കി ഇസ്രയേലിലേക്കു വിമാനം കയറുമ്പോള്‍ സൗമ്യയ്ക്ക് ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ…
ചെറുതോണി: ഏഴുവർഷം മുൻപ് ഭർത്താവിനെയും മകനെയും തനിച്ചാക്കി ഇസ്രയേലിലേക്കു വിമാനം കയറുന്പോൾ സൗമ്യയുടെ ഏക സ്വപ്നമായിരുന്നു ഒരു കൊച്ചുവീട്. 2017-ൽ സൗമ്യ നാട്ടിൽ വന്നപ്പോൾ പഴയരിക്കണ്ടത്ത് പത്തു സെന്റ് സ്ഥലം വാങ്ങി. അടുത്ത ജനുവരിയിൽ നാട്ടിൽ വരുമെന്നും അപ്പോൾ വീടുവയ്ക്കാമെന്നും ഭർത്താവിനോടു പറഞ്ഞിട്ടാണു തിരികെ വിമാനം കയറിയത്. അടുത്തടുത്ത വീടുകളിൽ ജനിച്ചു വളർന്നവരാണ് സൗമ്യയും സന്തോഷും. രണ്ടു മതസ്ഥരായിരുന്നെങ്കിലും പുരോഗമന ചിന്താഗതിക്കാരായ വീട്ടുകാരിൽനിന്ന് കാര്യമായ എതിർപ്പൊന്നും ഇവരുടെ വിവാഹത്തിനുണ്ടായില്ല. പിതാവ് സതീശനും മാതാവ് സാവിത്രിയും കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെംബർമാരായിരുന്നു. ഭർത്താവിന്റെ അനുജൻ സജിയും പഞ്ചായത്തു മെംബറായിരുന്നു. സതീശന്റെയും സാവിത്രിയുടെയും മൂന്നുമക്കളിൽ മൂത്തവളാണ് സൗമ്യ. കാഞ്ഞിരന്താനം ജോസിന്റെ മകനാണ് സന്തോഷ്. ഡ്രൈവറായ സന്തോഷിന്റെ തുച്ഛമായ വരുമാനംകൊണ്ട് ജീവിതം കെട്ടിപ്പടുക്കാനാവില്ലെന്നു മനസിലാക്കിയപ്പോഴാണ് സൗമ്യ ഭർത്താവിനെയും ഏകമകൻ അഡോണി(മത്തായി)നെയും വൈമനസ്യത്തോടെയാണെങ്കിലും തനിച്ചാക്കി കടൽകടന്നത്. ഭർത്താവിന്റെ സഹോദരിമാരായ സോഫിയായും ഷേർളിയും വർഷങ്ങളായി…
Read Moreപെട്രോൾ തീർന്നു വഴിയിൽ കുടുങ്ങിയ യുവാവിനെ അടിച്ചുവീഴ്ത്തി കാർ കടത്തിക്കൊണ്ടു പോയി; നാട്ടുകാരെ ഞെട്ടിച്ച സംഭവം വെള്ളിയാഴ്ച രാത്രി എട്ടോടെ ആപ്പാഞ്ചിറ ജംഗ്ഷനില്‍
കടുത്തുരുത്തി: പെട്രോൾ തീർന്നതിനെത്തുടർന്ന് വഴിയിലകപ്പെട്ട യുവാവിനെ ഹെൽമെറ്റിന് അടിച്ചു വീഴ്ത്തി, നിരവധി കേസുകളിലെ പ്രതികളായ യുവാക്കൾ ചേർന്നു കാർ കടത്തിക്കൊണ്ടു പോയി. സംഭവം നടന്ന് 24 മണിക്കൂർ പിന്നിടും മുന്‍പേതന്നെ നാലംഗ സംഘത്തിലെ രണ്ടു പേരെ കടുത്തുരുത്തി പോലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി എട്ടോടെ ആപ്പാഞ്ചിറ ജംഗ്ഷനിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം. പെരുവ മാവേലിത്തറ മാത്യൂസ് റോയി (22), ആയാംകുടി മേലേടത്തുകുഴുപ്പിൽ അനുരാഗ് (24) എന്നിവരാണ് അറസ്റ്റിലായത്. പന്പിലെ സിസിടിവി കാമറയിൽനിന്നു ലഭിച്ച ചിത്രമാണ് പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. മാഞ്ഞൂർ സൗത്ത് പാറപുറം വീട്ടിൽ നിധിഷ് (28) നെ അടിച്ചു വീഴ്ത്തിയാണ് ആൾട്ടോ കാറുമായി പ്രതികൾ കടന്നത്. നിധിഷിന്റെ മൊബൈൽ ഫോണ്‍, മൂവായിരം രൂപ എന്നിവയും പ്രതികൾ തട്ടിയെടുത്തു. സുഹൃത്തിന്റെ കാറുമായി നിധിഷ് മാഞ്ഞൂരിൽനിന്നു തലയോലപ്പറന്പിലേക്കു പോകുന്പോഴാണ് സംഭവം. കാറിൽ പെട്രോളില്ലാഞ്ഞതിനെത്തുടർന്ന് മുട്ടുചിറയിലും തുടർന്ന് ആപ്പാഞ്ചിറയിലെയും…
Read Moreസൗമ്യയുടെ സംസ്കാരം ഇന്ന്! സൗമ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയപ്പോള്‍ വിമാനത്താവളം സാക്ഷിയായത് വികാരനിർഭരമായ നിമിഷങ്ങള്‍ക്ക്…
ചെറുതോണി/കൊച്ചി: ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷി(32)ന്റെ സംസ്കാരം ഇന്ന് കീരിത്തോട് നിത്യസഹായമാതാ ദേവാലയത്തിൽ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനാരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. ഇസ്രയേലില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ പ്രത്യേക വിമാനത്തിൽ ഡല്‍ഹിയിലും അവിടെനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വൈകുന്നേരം 5.30ന് കൊച്ചിയിലുമെത്തിച്ച മൃതദേഹം അവിടെനിന്ന് ആംബുലൻസിൽ രാത്രി 10ന് കീരിത്തോട്ടിലുള്ള വീട്ടിലെത്തിച്ചു. കൊച്ചിയിൽ സൗമ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയപ്പോള്‍ വികാരനിർഭരമായ നിമിഷങ്ങള്‍ക്കാണു വിമാനത്താവളം സാക്ഷിയായത്. സൗമ്യയുടെ സഹോദരൻ സജേഷ്, ഭർതൃ സഹോദരി സോഫി മാത്യു, ഭർതൃസഹോദരീ പുത്രൻ ഡോൺക്രിസ്റ്റി മാത്യു, മറ്റു ബന്ധുക്കളായ ബെന്നി മാത്യു, അജേഷ്, സജി, വിപിൻ, അഭിലാഷ് എന്നിവർ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിരുന്നു. ഡീന്‍ കുര്യാക്കോസ് എംപി, പി.ടി. തോമസ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ…
Read More