രണ്ട് വിവാഹവും പക്കാ ഹലാലായ രീതിയിലായിരുന്നു ! കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്;ബഷീര്‍ ബഷി പറയുന്നതിങ്ങനെ…

പ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് പരിചിതനായ താരമാണ് ബഷീര്‍ ബഷി. മോഡല്‍ രംഗത്തും സീരിയല്‍ രംഗത്തും സജീവമായ ബഷീര്‍ ബഷി പക്ഷെ കൂടുതല്‍ പ്രശസ്തനായത് തന്റെ കുടുംബജീവിതത്തിലൂടെയാണ്. സാധാരണ സെലിബ്രിറ്റികളില്‍ നിന്നു വ്യത്യസ്തമായി രണ്ടു കല്യാണം കഴിച്ച ആളാണ് ബഷീര്‍. തന്റെ വൈവാഹിക ജീവിതത്തെ ബന്ധപ്പെട്ട് താരം ഒരുപാട് വിമര്‍ശനങ്ങള്‍ ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും താരം കേട്ടിട്ടുണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്. രണ്ട് വിവാഹം കഴിച്ച് രണ്ട് ഭാര്യമാരോടൊപ്പം ഒന്നിച്ചു ജീവിക്കുന്ന ബഷീര്‍ ബഷിയെ പലരും പല രീതിയില്‍ വിമര്‍ശിക്കാറുണ്ട്. ബഷീര്‍ ബഷിയുടെ കമന്റ് ബോക്‌സില്‍ എപ്പോഴും തെറി വിളികളുമായി എത്തുന്ന ഒരുപാട് പേരെ കാണാറുണ്ട്. എന്നാല്‍ തന്റെ കല്യാണ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബഷീര്‍ ബഷി. ബഷീര്‍ ബഷീ പറയുന്നത് ഇങ്ങനെയാണ്.. ഞാന്‍ രണ്ടു കല്യാണം കഴിച്ചതും ഹലാലായ രീതിയില്‍ തന്നെയാണ്. മതത്തിന് വിപരീതമായി ഞാനൊന്നും ചെയ്തിട്ടില്ല. രണ്ടു…

Read More

ഉ​പേ​ക്ഷി​ച്ച കാ​മു​ക​നോ​ടു  വാ​ശി തീ​ർ​ക്കാ​ൻ അ​റ്റ​കൈ!  സാറയുടെ ചെയ്തി അ​ല്പം ക​ട​ന്ന കൈ​യാ​യി​പ്പോ​യെ​ന്നു തോ​ന്നുന്നുണ്ടോ?

    പ്ര​ണ​യ​ത്തി​നു ക​ണ്ണും മൂ​ക്കും ഇ​ല്ലെ​ന്നു പ​റ​യാ​റി​ല്ലെ. ചി​ല കാ​ര്യ​ങ്ങ​ളൊ​ക്കെ കേ​ള്‍​ക്കു​മ്പോ​ള്‍ അ​തു ശ​രി​യാ​ണെ​ന്നും തോ​ന്നും. സാ​റ വ​ലാ​ര്‍​ഡ് എ​ന്ന കാ​മു​കി ത​ന്‍റെ പ്ര​ണ​യ​ത്തി​നു വേ​ണ്ടി ചെ​യ്ത​ത് അ​ല്പം ക​ട​ന്ന കൈ​യാ​യി​പ്പോ​യെ​ന്നു തോ​ന്നും. സാ​റ​യു​ടെ കാ​മു​ക​ന്‍ സാ​റ​യെ ഉ​പേ​ക്ഷി​ച്ചു. സാ​ധാ​ര​ണ പ്ര​ണ​യ​ങ്ങ​ള്‍ പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടാ​ല്‍ പ​ല​രും വി​ചി​ത്ര​മാ​യ പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്യും. കൂ​ട്ടു​കാ​ര്‍​ക്കൊ​ക്കെ സ​ങ്ക​ട​ക​ര​മാ​യ മെ​സേ​ജ് അ​യ​ക്കും. അ​ല്ലെ​ങ്കി​ല്‍ അ​മി​ത​മാ​യി മ​ദ്യ​പി​ക്കും. പ​ക്ഷേ, സാ​റ ഈ ​രീ​തി​ക​ളെ​യൊ​ന്നും കൂ​ട്ടു​പി​ടി​ച്ചി​ല്ല. ഒ​രു ക​ല്ല്യാ​ണ​മ​ങ്ങ് ക​ഴി​ച്ചു. കാ​ഴ്ച​ക്കാ​ർ​ക്കു തോ​ന്നി​ക്കു​ന്ന സ​ക​ല ആ​ഡം​ബ​ര​ങ്ങ​ളോ​ടെ​യു​മാ​യി​രു​ന്നു വി​വാ​ഹം. വ്യാ​ജ​വി​വാ​ഹംഒ​രാ​ള്‍ ഉ​പേ​ക്ഷി​ച്ചു പോ​യാ​ല്‍ അ​തി​ല്‍ നി​ന്നു മ​റി​ക​ട​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ര്‍​ഗം മ​റ്റൊ​രാ​ളി​ലേ​ക്കു നീ​ങ്ങു​ക എ​ന്ന​താ​ണ്. എ​ന്നാ​ല്‍, സാ​റാ വി​ലാ​ര്‍​ഡി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​വ​ള്‍​ക്കു സ​ങ്ക​ട​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ം കാ​മു​ക​നോ​ടു​ള്ള വാ​ശി തീ​ർ​ക്കാ​നു​മാ​യി ക​ണ്ടു​പി​ടി​ച്ച​തു മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്കു​ക എ​ന്ന​താ​യി​രു​ന്നു! ഇ​ത്ര പെ​ട്ടെ​ന്നു മ​റ്റൊ​രു വി​വാ​ഹ​മോ എ​ന്നു…

Read More

രാവിലെ ഏഴുവരെ കിടന്ന് ഉറങ്ങിയപ്പോയതാണ് ആരും തെറ്റിദ്ധരിക്കരുത് ! മരണവാര്‍ത്തയോട് പരേഷ് റാവലിന്റെ പ്രതികരണം ഇങ്ങനെ…

കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ നിരവധി ജീവനുകളാണ് ദിവസേന നഷ്ടപ്പെടുന്നത്. നിരവധി സെലിബ്രിറ്റികള്‍ ഇതിനോടകം മരണത്തിനു കീഴടങ്ങി. ഇതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ വ്യാജ മരണവാര്‍ത്തകളും നിറയുന്നുണ്ട്. ഇപ്പോള്‍ തന്റെ മരണവാര്‍ത്തയോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ പരേഷ് റാവല്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പരേഷ് റാവല്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് മരിച്ചു എന്നായിരുന്നു വാര്‍ത്ത. ഇത് പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരണം കുറിച്ചത്. തെറ്റിദ്ധരിപ്പിച്ചതിന് ക്ഷമിക്കണം, രാവിലെ ഏഴു മണിവരെ ഞാന്‍ ഉറങ്ങിപ്പോയതാണ് എന്നായിരുന്നു പരേഷിന്റെ കുറിപ്പ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പരേഷ് റാവലിന് കോവിഡ് പോസിറ്റീവായത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ട്വീറ്റ്. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തുന്നത്. ഈ വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. നേരത്തെ സീരിയല്‍ താരം മുകേഷ് ഖന്നയ്ക്കെതിരെയും വ്യാജ മരണവാര്‍ത്ത…

Read More

മുട്ട അടിച്ചുമാറ്റുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി ! പോലീസുകാരന്റെ പണിപോയി…

വഴിയോരക്കടയില്‍ നിന്ന് മുട്ട മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇയാള്‍ മുട്ട മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പണിപാളിയത്. പഞ്ചാബ് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രീത്പാല്‍ സിങ്ങിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചണ്ഡീഗഡില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ഫത്തേഗഡ്സാഹിബ് പട്ടണത്തിലാണു സംഭവം. വഴിയരികിലെ ആളില്ലാത്ത കടയില്‍നിന്ന് ഇയാള്‍ മുട്ട മോഷ്ടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണു നടപടി. കടയില്‍നിന്ന് മോഷ്ടിച്ച മുട്ട യൂണിഫോമിന്റെ പോക്കറ്റില്‍ വയ്ക്കുന്നതും കടയുടമ എത്തുമ്പോഴേക്ക് പോലീസുകാരന്‍ സ്ഥലംവിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു വഴിയാത്രക്കാരന്‍ മൊെബെല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയുന്നതും ഇയാളെ സസ്‌പെന്‍ഡ് ചെയ്തതും.

Read More

അതിരാവിലെ തുടങ്ങുന്ന സംസാരം രണ്ടര മണിക്കൂറൊക്കെ നീളാന്‍ തുടങ്ങിയതോടെ ചേച്ചി ശ്രദ്ധിച്ചു ! പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറഞ്ഞ് രസ്‌ന പവിത്രന്‍…

ചുരുങ്ങിയ കാലയളവു കൊണ്ട് ഒരുപിടി നല്ലവേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് രസ്‌ന പവിത്രന്‍. പൃഥ്വിരാജിന്റെ സഹോദരിയായി ഊഴം എന്ന ചിത്രത്തിലും ദുല്‍ഖറിന്റെ അനുജത്തിയായി ജോമോന്റെ സുവിശേഷങ്ങളിലും തിളങ്ങിയ വളരെ പെട്ടെന്ന തന്നെ ആരാധകരുടെയും പ്രയങ്കരിയായി മാറി. ഇടക്കാലത്ത് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും താരം സജീവമായിരുന്നു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഗ്ലാമര്‍ ഫോട്ടോഷൂട്ടിനെയുമൊക്കെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു രസ്‌നയുടെ വിവാഹം. എയര്‍ ഏഷ്യയിലെ ഉദ്യോഗസ്ഥനായ ഡാലിന്‍ സുകുമാരനാണ് രസ്‌നയുടെ ഭര്‍ത്താവ്. വിവാഹ ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് രസ്‌ന. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. രസ്‌ന പവിത്രന്റെ വാക്കുകള്‍ ഇങ്ങനെ… ഡാലിന്‍ എന്റെ ഫേസ് ബുക്ക് ഫ്രണ്ടായിരുന്നു. ഫേസ്ബുക്കില്‍ ഞാനത്ര ആക്ടീവൊന്നുമായിരുന്നില്ല. ഫേസ്ബുക്ക്…

Read More

ആ ഒരു നടിയ്ക്കു മാത്രം വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിയായിരുന്നു ! നന്ദനം സിനിമയിലെ സെറ്റില്‍ നടന്ന സംഭവം വെളിപ്പെടുത്തി നവ്യ നായര്‍…

ദിലീപ് ചിത്രം ഇഷ്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് നവ്യ നായര്‍. കലോല്‍സവ വേദിയില്‍ നിന്നും ആയിരുന്നു മികച്ച നര്‍ത്തകി കൂടിയായ നവ്യ വെള്ളിത്തിരയിലേക്ക് എത്തിയത്. മലയാളത്തിന് പുറമേ അന്യ ഭാഷകളിലേക്കും ചേക്കേറിയ നവ്യ നായര്‍ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയങ്കരിയായി മാറി. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും യുവ താരങ്ങള്‍ക്ക് ഒപ്പവും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നവ്യാ നായര്‍ എത്തി. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇട വേളയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേ സമയം ഇഷ്ടത്തിന് പിന്നാലെ പുറത്തിറങ്ങിയ നവ്യാ നായര്‍ നായികയായ ചിത്രമായിരുന്നു നന്ദനം. പൃഥിരാജായിരുന്നു ചിത്രത്തിലെ നായകന്‍. രഞ്ജിത്ത് ഒരുക്കിയ നന്ദനം 2002ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് നവ്യാ…

Read More

കുട്ടിക്കാലത്തു തന്നെ ബോഡി ഷെയിമിംഗിനിരയായ വ്യക്തിയാണ് ഞാന്‍ ! സിനിമയിലേക്ക് വന്നപ്പോള്‍ അത് ഇരട്ടിയായി;തന്റെ ശരീരത്തോടു തന്നെ വെറുപ്പ് തോന്നിയെന്ന് കാര്‍ത്തിക മുരളീധരന്‍…

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച കോമ്രേഡ് ഇന്‍ അമേരിക്ക എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് കാര്‍ത്തിക മുരളീധരന്‍. പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ അങ്കിള്‍ എന്ന സിനിമയിലും താരം വേഷമിട്ടു. രണ്ടു സിനിമയിലും മികച്ച പ്രകടനമാണ് നടി പുറത്തെടുത്തത്. വെറും രണ്ടു സിനിമകള്‍ കൊണ്ടു തന്നെ അനേകം ആരാധകരെ സൃഷ്ടിക്കാനും താരത്തിനു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകര്‍ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ താരം അവസാനമായി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത പോസ്റ്റിലെ ക്യാപ്ഷന്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ജീവിതത്തില്‍ ചെറുപ്പം മുതലേ നേരിടേണ്ടിവന്ന ബോഡി ഷെയ്മിംഗ് പിന്നീട് സിനിമയില്‍ എത്രത്തോളം അത് ബാധിച്ചു എന്നതിനെ കുറിച്ചുള്ള വിശദമായ വിവരണം ആണ് താരം പോസ്റ്റിലൂടെ പങ്കുവെച്ചത്… പോസ്റ്റില്‍ പറയുന്നതിങ്ങനെ… ചെറുപ്പം മുതലേ ഞാന്‍…

Read More

ബീന ഇപ്പോള്‍ ‘പെര്‍ഫെക്ട് ഓകെ’ ! ബീന ആന്റണിയുടെ സുഖവിവരങ്ങള്‍ പങ്കുവെച്ച് ഭര്‍ത്താവ് മനോജ്…

കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടി ബീന ആന്റണി രോഗമുക്തയായെന്ന് ഭര്‍ത്താവും നടനുമായ മനോജ്. നേരത്തെ ബീന കോവിഡ് പോസിറ്റീവായപ്പോള്‍ ഈ വിവരം അറിയിച്ച് മനോജും മകനും വീഡിയോയില്‍ വന്നിരുന്നു. ഇപ്പോള്‍ ബീനക്ക് കുഴപ്പൊന്നും ഇല്ലെന്നും പൂര്‍വ്വസ്ഥിതിയിലായെന്നും മനോജ് അറിയിച്ചു. ബീന പൂര്‍വ്വസ്ഥിതിയിലായി, ശനിയാഴ്ച വീട്ടിലേക്കെത്തും, അവളെ ചികിത്സിക്കുന്ന ഡോക്ടറിനെ വിളിച്ചിരുന്നു. ബീന പെര്‍ഫെക്ട് ഓക്കെയാണ്, ഇനി കുഴപ്പമില്ല. ശനിയാഴ്ച ഒരു ടെസ്റ്റ് കൂടിയുണ്ട്. അതും കൂടി നോക്കിയിട്ട് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ബീന പോയത് വെച്ചാണെങ്കില്‍ 10-15 ദിവസമൊക്കെ കിടക്കേണ്ടതാണ്. ദൈവാധീനം കൊണ്ട് ഒമ്പതു ദിവസം കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനായെന്നും മനോജ് പറയുന്നു, ദൈവത്തിന് നന്ദി, ബീന ശനിയാഴ്ച ഡിസ്ചാര്‍ജാവും താരം കൂട്ടിച്ചേര്‍ത്തു. നിരവധി പേര്‍ ഈ വിവരം അറിഞ്ഞ് മനോജിനെ വിളിച്ചിരുന്നു. പ്രമുഖ താരങ്ങളും ബീനയുടെ രോഗത്തെക്കുറിച്ച് ചോദിച്ച് വിളിച്ചതായും മനോജ് തന്നെ…

Read More

ലോകത്തിന് മുഴുവന്‍ ഇസ്രയേല്‍ മാതൃകയാണ് ! എല്ലാ വിദ്യാര്‍ഥികളും പട്ടാളത്തില്‍ ചേരുന്നത് നിര്‍ബന്ധമാക്കണമെന്ന് കങ്കണ…

ഇന്ത്യയിലെ എല്ലാ വിദ്യാര്‍ഥികളും പട്ടാളത്തില്‍ ചേരുന്നത് നിര്‍ബന്ധമാക്കണമെന്ന് നടി കങ്കണ റണൗത്ത്.ഇസ്രയേല്‍- പലസ്തീന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള ഇന്‍സ്റ്റാഗ്രാം വീഡിയോയിലാണ് താരം ഇത് പറഞ്ഞത്. ഏതാനും ലക്ഷം ആളുകള്‍ മാത്രമേ ഇസ്രയേലിലുള്ളൂ. എങ്കിലും ആറേഴ് രാജ്യങ്ങള്‍ ഒരുമിച്ച് അവരെ ആക്രമിച്ചാലും രാജ്യത്തുള്ളവര്‍ ചേര്‍ന്ന് തന്നെ ആ തീവ്രവാദത്തെ നേരിടുകയാണ് ചെയ്യുന്നത്. ഇത് നമ്മള്‍ കണ്ട് പഠിക്കേണ്ടതാണെന്നും കങ്കണ പറഞ്ഞു. കങ്കണയുടെ വാക്കുകള്‍ ഇങ്ങനെ… ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടരുത്, അതു പോലെ മോശം സമയങ്ങളില്‍ ധൈര്യം നഷ്ടപ്പെടരുതെന്നും ഞാന്‍ കരുതുന്നു. ഇസ്രായേലിനെ തന്നെ മാതൃക എടുക്കുക. ആ രാജ്യത്ത് ഏതാനും ലക്ഷം ആളുകള്‍ മാത്രമേയുള്ളൂ. എങ്കിലും ആറേഴ് രാജ്യങ്ങള്‍ ഒരുമിച്ച് അവരെ ആക്രമിച്ചാലും രാജ്യത്തുള്ളവര്‍ ചേര്‍ന്ന് തന്നെ ആ തീവ്രവാദത്തെ നേരിടുകയാണ് ചെയ്യുന്നത്. ലോകത്തിന്…

Read More

ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ ആണ് ഞാന്‍ വലിയ നിലയില്‍ എത്താന്‍ കാരണം ! അനാര്‍ക്കലി മരിക്കാര്‍ പറയുന്നതിങ്ങനെ…

മലയാളി യുവാക്കളുടെ ഇഷ്ടതാരമാണ് അനാര്‍ക്കലി മരിക്കാര്‍. വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഉയരെ,മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ താരം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനാര്‍ക്കലി. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ ലോകത്ത് വൈറലാകാറുണ്ട്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ തന്നെ ഇത്രയും വളര്‍ത്തിയത് ഇത്തരം കാര്യങ്ങള്‍ ആണ് അതിനാല്‍ ഇവര്‍ക്ക് നന്ദി പറയണമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവേയാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഓണ്‍ലൈന്‍ ആക്രമണങ്ങളാണ് ഞാനൊക്കെ ഇന്‍സ്റ്റഗ്രാമില്‍ വലിയ നിലയില്‍ എത്താന്‍ കാരണം. അപ്പോള്‍ അവരോട് നന്ദി പറയണം. പിന്നെ അത്തരം ആക്രമണങ്ങള്‍ എന്നെ മാനസ്സികമായി ബാധിക്കാന്‍ സമ്മതിക്കാറില്ല. അതിനെ അവഗണിക്കുകയാണ്…

Read More