തെന്നിന്ത്യന്‍ സിനിമയിലെ നിത്യവസന്തമാണ് നടി തൃഷ.വര്‍ഷങ്ങളോളമായി സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മിന്നും താരമായി നടി നിലകൊള്ളുന്നു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധക കൂട്ടത്തെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ മറ്റൊരു നടിയായ ചാര്‍മി കൗറും തൃഷയും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് ഒരുപാട് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. സിനിമാമേഖലയിലെ നല്ല സൗഹൃദം ഉണ്ട് ബന്ധത്തിനുള്ള തെളിവുകളാണ് ഇരുവരും. രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് തൃഷയുടെ പിറന്നാള്‍ ആയിരുന്നു. സിനിമാ മേഖലയിലുള്ള പലരും താരത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. തൃഷയുടെ അടുത്ത സുഹൃത്തായ ചാര്‍മിയും താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു. ഇരുവരുമൊന്നിച്ചുള്ള ചിത്രത്തിന് ചാര്‍മി നല്‍കിയ ക്യാപ്ഷന്‍ ആണ് ഇപ്പോള്‍ ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു…’ബേബി നിന്നെ ഞാന്‍…
Read MoreCategory: Today’S Special
ഞാന്‍ ആനയാണെങ്കില്‍ നോക്കാന്‍ കഴിവുള്ള പാപ്പാനുമുണ്ട് ! ബോഡി ഷെയിമിംഗ് നടത്തിയവര്‍ക്ക് ചുട്ടമറുപടി നല്‍കി സൂര്യ…
കേരളമാകെ ചര്‍ച്ചയായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാനും. കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികള്‍ എന്ന ബഹുമതിയും ഇവര്‍ക്കു സ്വന്തം. 2018 ജൂണ്‍ 29 നായിരുന്നു ഇരുവരും വിവാഹിതരായത്. കുടുംബാംഗങ്ങളുടെ പൂര്‍ണ സമ്മതത്തോടെ ആയിരുന്നു ഇവരുടെ വിവാഹം.ഇവരുടെ വിവാഹം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സമൂഹത്തില്‍ നിന്ന് ഒരുപാട് തവണ അപമാനങ്ങളും അവഗണകളും സഹിച്ചവരാണ് ഇരുവരും. വിവാഹശേഷവും ഇവരുടെ മാത്രം സ്വകാര്യമായ ലൈംഗിക ജീവിതത്തില്‍ അഭിപ്രായ പ്രകടനങ്ങളുമായി പലരുമെത്തി. സൂര്യ വലിയൊരു സര്‍ജറിക്ക് ശേഷം കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എന്ന വാര്‍ത്തയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. നിരവധി തവണ ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്ന ഒരു വ്യക്തിയാണ് സൂര്യ. ഇപ്പോള്‍ ബോഡി ഷെയിമിംഗ് നടത്തിയവര്‍ക്ക് സൂര്യ നല്‍കിയ കിടിലന്‍ മറുപടിയാണ്് ശ്രദ്ധേയമാകുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സൂര്യയുടെ മറുപടി. സൂര്യയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… തടിച്ചി…
Read Moreസൂക്ഷിച്ചില്ലെങ്കില്‍ പണിപാളും പറഞ്ഞേക്കാം…വിപണിയിലുള്ള 99% എന്‍95 മാസ്‌കുകളും എന്‍95 അല്ലെന്ന് വിവരം;കുറിപ്പ് വൈറലാകുന്നു…
മാസ്‌ക് വെറുതെ മുഖത്തു വച്ചാല്‍ സുരക്ഷിതരാണെന്ന വിചാരമാണ് പലര്‍ക്കും. മൂക്കിനു താഴെയും താടിയ്ക്കു താഴെയും ചിലര്‍ മാസ്‌ക് ധരിക്കുന്നു. രണ്ട് മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശവും പലരും പാലിക്കുന്നുണ്ടെങ്കിലും കേരളീയരുടെ മാസ്‌ക് ധാരണത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് എഴുത്തുകാരി ജ്യോതി ശ്രീധര്‍. ഏവരും സുരക്ഷിതമെന്നു കരുതുന്ന എന്‍95 മാസ്‌കിനെക്കുറിച്ചാണ് ജ്യോതിയുടെ കുറിപ്പ്. ഇന്ന് വിപണിയില്‍ ലഭിക്കുന്ന 99% എന്‍95 മാസ്‌കുകളും വ്യാജനാണെന്നാണ് ജ്യോതി പറയുന്നത്. ഈ വ്യാജ മാസ്‌ക് യഥാര്‍ഥ എന്‍95 ആണെന്ന ധാരണയില്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് വിപരീത ഫലമാണെന്നും ജ്യോതിയുടെ കുറിപ്പില്‍ പറയുന്നു… ജ്യോതിയുടെ ഫേസ്ബുക്ക് കുറിപ്പ്… വെറുതെ ഒരു ഗൂഗിള്‍ അന്വേഷണം നടത്തിയതാണ്, ചെന്ന് പെട്ടത് അന്തം വിട്ടു പോയ ഒരു യാഥാര്‍ത്ഥ്യത്തിലും. ആ അന്വേഷണത്തിന്റെ സഞ്ചാരം പറയാം. എന്തുകൊണ്ടാണ് മാസ്‌ക് സ്ഥിരമായി ധരിച്ചിട്ടും ആളുകള്‍ക്ക് കോവിഡ് വരുന്നത്? ഇനി N95 വയ്ക്കാത്ത പ്രശ്നമാണോ? അല്ല,…
Read Moreഎന്നെയും മകളെയും വലിച്ചെറിഞ്ഞ് രണ്ടു മക്കളുടെ അമ്മയായ മറ്റൊരുവള്‍ക്കൊപ്പം താമസിക്കുന്നു ! ജിനുവിനെതിരേ ആരോപണവുമായി ഭാര്യ…
നടനും മിമിക്രി കലാകാരനുമായ ജിനു കോട്ടയത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ തനുജ രംഗത്ത്. തന്നെയും മകളെയും ഉപേക്ഷിച്ച് രണ്ടു കുട്ടികളുള്ള മറ്റൊരു സ്ത്രീയ്‌ക്കൊപ്പമാണ് ജിനുവിന്റെ ഇപ്പോഴത്തെ താമസമെന്ന് തനുജ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തനുജയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… കപട മുഖംമൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം…ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍…ഞാനും ഒരു കലാകാരിയാണ്… എന്റെ മകള്‍ക്കും കലാവാസനയുണ്ട്…അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും…ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്… ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട…
Read Moreഅതവിടെ കിടക്കട്ടേ…ഒരു രസമല്ലേ ! നിങ്ങളുടെ നഗ്ന വീഡിയോ പ്രചരിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞയാള്‍ക്ക് രഞ്ജിനി ഹരിദാസ് നല്‍കി മറുപടി ഇങ്ങനെ…
മലയാളത്തിലെ ഏറ്റവും ജനപ്രിയയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. നടി എന്ന നിലയിലും മോഡല്‍ എന്ന നിലയിലും താരം കഴിവു തെളിയിച്ചിട്ടുണ്ട്. അവതാരക എന്ന നിലയില്‍ ആണ് താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരു യൂട്യൂബര്‍ കൂടിയാണ് താരം.ബോള്‍ഡ് ക്യാരക്ടര്‍ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ധൈര്യത്തോടെ തുറന്നുപറയാന്‍ മടികാണിക്കാത്ത അപൂര്‍വം ചില സെലിബ്രിറ്റികളിലൊരാളാണ് താരം. സ്ത്രീകള്‍ക്ക് വേണ്ടി താരം എപ്പോഴും ശബ്ദം ഉയര്‍ത്താറുണ്ട്. ഈയടുത്ത് ഒരു അഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിള്‍ വീഡിയോ എന്ന നിലയില്‍ പ്രചരിക്കുന്നത്. തന്റെ മേല്‍ ചാര്‍ത്തപ്പെട്ട റൂമര്‍ വളരെ സിമ്പിള്‍ ആയി ലാഘവത്തോടെ കൂടി ചിരിച്ചുകൊണ്ട് നിരസിക്കുന്ന രഞ്ജിനി ഹരിദാസിനെയാന്ന് മീഡിയയില്‍ കാണാന്‍ സാധിക്കുന്നത്. ഒരു അഭിമുഖത്തില്‍ കുറച്ചുപേര്‍ രഞ്ജിനി ഹരിദാസിനോട്, രഞ്ജിനിയുടേതാണെന്ന് പ്രചരിക്കുന്ന ഒരു എംഎംസിനെ…
Read Moreഅന്യനെപ്പോലെ ഞാന്‍ നോക്കി നിന്നു ! മകന്റെ ജന്മദിനാഘോഷം വേദനയോടെ കണ്ടു നില്‍ക്കേണ്ടി വന്ന അനുഭവം പങ്കുവെച്ച് കിഷോര്‍ സത്യ…
മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കിഷോര്‍ സത്യ. സിനിമയിലും മിനിസ്്ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ കോവിഡ് കാരണം മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കുചേരാന്‍ കഴിയാഞ്ഞതിന്റെ വേദന പങ്കുവെച്ച് കിഷോര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാകുന്നത്. ഒരു അന്യനെപോലെ അകലെ നിന്ന് അവന്‍ കേക്ക് മുറിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. കിഷോറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു….. പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവന്‍ കേക്ക് മുറിക്കുന്നത് ഞാന്‍ കണ്ടു….. കുറെ ദിവസമായി കൊച്ചിയില്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു ഞാന്‍. ഇന്നലെയാണ് തിരിച്ചെത്തിയത്…. ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈന്‍ തീരുമാനിച്ചു ഞാന്‍. യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകള്‍ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും….…
Read Moreഅയല്‍ സംസ്ഥാനത്തു നിന്നും വരനെത്തി ! എന്നാല്‍ കല്യാണത്തിന് തൊട്ടുമുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചു; പിന്നീട് കല്യാണം നടന്നത് പിപിഇ കിറ്റ് ധരിച്ച്…
കോവിഡ് വിവാഹാഘോഷങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആഘോഷപൂര്‍വം വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന മിക്കവരും ഇപ്പോള്‍ ചടങ്ങു മാത്രമായി വിവാഹം നടത്തി തൃപ്തി അടയുകയാണ്. പിപിഇ കിറ്റ് ധരിച്ച് നടത്തിയ ഒരു വിവാഹത്തിന്റെ കഥയാണ് ഇപ്പോള്‍ ഉത്തരാഖണ്ഡില്‍ നിന്ന് പുറത്തു വരുന്നത്. കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വധുവിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ നിശ്ചയിച്ച സമയത്തിന് തന്നെ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അല്‍മോറയില്‍ വ്യാഴാഴ്ചയാണ് സംഭവം. മുന്‍ നിശ്ചയപ്രകാരം കല്യാണം നടത്താന്‍ ജില്ലാ ഭരണകൂടം അനുവദിക്കുകയായിരുന്നു. വധുവരന്മാര്‍ പിപിഇ കിറ്റ് ധരിച്ചാണ് മണ്ഡപത്തില്‍ വന്നത്. പതിവ് പോലെ ചടങ്ങുകളോടെയായിരുന്നു വിവാഹം. രണ്ടുദിവസം മുന്‍പാണ് വധു കോവിഡ് പരിശോധനയ്ക്ക് വിധേയയായത്. രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് പരിശോധനയ്ക്ക് തയ്യാറായത്. വ്യാഴാഴ്ച കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പരിശോധന ഫലം പുറത്തുവന്നത്. ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തെ സ്ഥിതിഗതികള്‍ ബോധിപ്പിച്ചു. കല്യാണത്തിനായി വരന്‍ നേരത്തെ തന്നെ വേദിയില്‍ എത്തിയിരുന്നു.…
Read Moreസിനിമാമേഖലയില്‍ ജോലി ചെയ്യുന്ന 25000 പേര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍ ! സല്ലുവിന്റെ സഹായം ഇങ്ങനെ…
കോവിഡ് പ്രതിസന്ധി മറ്റേതു മേഖലയെയും പോലെതന്നെ സിനിമ മേഖലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായെത്തിയിരിക്കുകയാണ് നടന്‍ സല്‍മാന്‍ ഖാന്‍. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സല്‍മാന്‍ ധനസഹായം നല്‍കുന്നത്. 1500 രൂപ വീതമാണ് ആദ്യഗഡുക്കളായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 3000 രൂപ വീതം സല്‍മാന്‍ ഖാന്‍ വിതരണം ചെയ്തിരുന്നു. സല്‍മാന് പുറമേ യഷ്രാജ് ഫിലിംസും തൊഴിലാളികള്‍ക്ക് സഹായം നല്‍കും. സിനിമയില്‍ ജോലി ചെയ്യുന്ന 35000 അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുമെന്ന് യഷ്രാജ് ഫിലിംസ് അറിയിച്ചു. കോവിഡ് ആദ്യതരംഗത്തില്‍ നിന്ന് കരകയറി തിരിച്ചുവരവിന്റെ പാതയിലായിരുന്നു സിനിമ. അതിനിടെയാണ് രണ്ടാം തംരംഗം ആഞ്ഞടിക്കുന്നത്. ഇതോടെ സിനിമാസെറ്റുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചിത്രീകരണമടക്കമുള്ള ജോലികള്‍ നിന്നു പോവുകയും ചെയ്തതോടെ വീണ്ടും…
Read Moreചൈനീസ് റോക്കറ്റിനെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കേണ്ടി വരുമോ ? നിയന്ത്രണം വിട്ട മിസൈല്‍ ജീവിതത്തിനു ഭീഷണിയാകുന്നതിങ്ങനെ…
നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്ന ചൈനീസ് റോക്കറ്റിന്റെ ഭാഗം മിസൈലിട്ട് തകര്‍ക്കേണ്ടി വരുമോയെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടാവില്ലെന്നും ഭൂമിയില്‍ സുരക്ഷിതമായ സ്ഥലത്ത് തന്നെ വീഴുമെന്നാണ് കരുതുന്നതെന്നുമാണ് അമേരിക്ക പറയുന്നത്. ഏപ്രില്‍ 29 ന് ചൈനീസ് ബഹിരാകാശ നിലയത്തിനു വേണ്ട പ്രധാന മൊഡ്യൂള്‍ ലക്ഷ്യത്തിലെത്തിച്ചത് ലോങ് മാര്‍ച്ച് 5 ബി റോക്കറ്റായിരുന്നു. ഈ റോക്കറ്റിന്റെ പ്രധാന ഭാഗമാണ് ഭൂമിയിലേക്ക് ഇപ്പോള്‍ തിരിച്ചുവരുന്നത്. എന്നാല്‍, ഈ ആഴ്ചാവസാനത്തോടെ തന്നെ റോക്കറ്റിന്റെ പ്രധാന ഭാഗം പസിഫിക് സമുദ്രത്തില്‍ തകര്‍ന്നു വീഴുമെന്ന് യുഎസ് വ്യോമസേന നേരത്തെ പറഞ്ഞിരുന്നു. നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക് വരുന്ന ചൈനീസ് റോക്കറ്റ് ഭാഗം സുരക്ഷിതമായ സ്ഥലത്ത് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് മിസൈലിട്ട് തകര്‍ക്കാന്‍ അമേരിക്ക പദ്ധതിയിട്ടിട്ടില്ലെന്നും പെന്റഗണ്‍ ചീഫ് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. റോക്കറ്റ് ഭാഗം മിസൈലിട്ട് തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. ഇത് ആരെയും ഉപദ്രവിക്കാത്ത ഒരു…
Read Moreസൂപ്പര്‍താരത്തെ പേര് വിളിച്ച് അനുപമ! സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങളും കമന്റുകളും; ക്ഷമ പറഞ്ഞ് അനുപമ രംഗത്തു വന്നിട്ടും രക്ഷയില്ല…
സൂപ്പര്‍താരം (തെലുങ്ക്) പവന്‍ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്ന് പറഞ്ഞ് മലയാളിയായ നടി അനുപമ പരമേശ്വരനു നേരേ സൈബര്‍ ആക്രമണം. പ്രേമം എന്ന സിനിമയില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വെള്ളിത്തിരയില്‍ എത്തിയ നടിയാണ് അനുപമ. പിന്നീടു തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അനുപമ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിന്റെ വക്കീല്‍ സാബ് എന്ന സിനിമയ്ക്ക് ആശംസയുമായി എത്തി വെട്ടിലായിരിക്കുകയാണ് അനുപമ. ചിത്രം കണ്ട ശേഷം സോഷ്യല്‍ മീഡിയയിലൂടെ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അനുപമ. കരുത്തുറ്റ കഥാപാത്രമെന്ന് പറഞ്ഞ് പവന്‍ കല്യാണില്‍ തുടങ്ങി നിവേദ, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നിവര്‍ക്കെല്ലാം അനുപമ അഭിനന്ദനം അറിയിക്കുകയും ചെയ്തു. എന്നാല്‍ ട്വീറ്റില്‍ പ്രകാശ് രാജിനെ സര്‍ എന്ന് അഭിസംബോധന ചെയ്തപ്പോള്‍, പവന്‍ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്ന് പറഞ്ഞ്…
Read More