ഡിസ്‌ലൈക്കുകളുടെ പെരുമഴ ! ആര്യയുടെ പാട്ടിനെതിരേ രൂക്ഷ വിമര്‍ശനം; ‘ഇങ്ങനെ കൊല്ലാതെ’ എന്ന് സോഷ്യല്‍ മീഡിയ…

വ്യത്യസ്ഥമായ സംഗീതാവതരണത്തിലൂടെ ശ്രദ്ധനേടിയ യുവഗായിക ആര്യ ദയാലിന്റെ പുതിയ മ്യൂസിക് വീഡിയോക്കെതിരേ രൂക്ഷ വിമര്‍ശനം. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ ‘അടിയേ കൊല്ലുതേ’ എന്ന ഗാനമാണ് ആര്യ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മെയ് അഞ്ചിനാണ് ആര്യ വീഡിയോ പുറത്തിറക്കിയത്. വളരെ പെട്ടന്ന് തന്നെ യൂട്യൂബില്‍ തരംഗമായി. സമൂഹമാധ്യമങ്ങളില്‍ ഇതെക്കുറിച്ച് ധാരാളം ട്രോളുകളം പ്രചരിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.. പിന്നീട് ഡിസ് ലൈക്കുകളുടെ ബഹളമായി. ഇപ്പോള്‍ ലൈക്കിനേക്കാള്‍ ഏറെ ഡിസ് ലൈക്കുകളാണ് ലഭിക്കുന്നത്. എങ്കിലും ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഈ വീഡിയോ. സഖാവ് എന്ന കവിത ആലപിച്ചാണ് ആര്യ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ലോക്ക്ഡൗണില്‍ ആര്യയുടെ കവര്‍ വേര്‍ഷനുകള്‍ വളരെ ശ്രദ്ധനേടി. ഷേപ്പ് ഓഫ് യൂ എന്ന ഗാനത്തിന്റെ കര്‍ണാടിക് ഫ്യൂഷന് ഗംഭീര വരവേല്‍പ്പ് ലഭിക്കുകയും അമിതാഭ് ബച്ചനടക്കം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഈയിടെ…

Read More

വാക്‌സിന്‍ എടുത്താല്‍ സൗജന്യമായി ബിയര്‍ ! ഈ ആനുകൂല്യം മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം;നിബന്ധനകള്‍ ഇങ്ങനെ…

കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മുഖ്യമാണ് വാക്‌സിനേഷന്‍. എന്നാല്‍ ചിലര്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ പലപ്പോഴും അധികൃതര്‍ക്ക് അടവുമാറ്റേണ്ടി വരാറുണ്ട്. ഇപ്പോഴിതാ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. വാക്സിന്‍ കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുവാന്‍ വേണ്ടിയാണ് ഇദ്ദേഹം അമ്പരപ്പിക്കുന്ന തീരുമാനം കൈകൊണ്ടിരിക്കുന്നത്. മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രായപൂര്‍ത്തിയായ 21 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിന്‍ എടുത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമാണ് ബിയര്‍ ലഭിക്കുക. ഇതിന്റെ ഭാഗമായി ന്യൂ ജഴ്‌സിയിലെ 12 ഓളം ബിയര്‍ പാര്‍ലറുകളെ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ ആനൂകൂല്യം ലഭിക്കും. മെയ് മാസത്തില്‍ തന്നെ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കണം,’ മര്‍ഫി പറഞ്ഞു. വാക്‌സിന് സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളുമായി ബിയര്‍…

Read More

അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേര് ! താന്‍ അങ്ങനെയേ ചെയ്യൂവെന്ന് പലര്‍ക്കും ഒരു ധാരണയുണ്ടെന്ന് തുറന്നു പറഞ്ഞ് ദീപ്തി സതി…

ലാല്‍ ജോസ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ നീന എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ദീപ്തി സതി. പകുതി മലയാളിയാണ് നടി. നീനയ്ക്ക് ശേഷം മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും നടിയെ തേടി അവസരങ്ങള്‍ എത്തി. 1995 ജനുവരി 29ന് ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിലാണ് ദീപ്തി ജനിച്ചു വളര്‍ന്നത്. ഫാഷന്‍ രംഗത്ത് നിന്നാണ് ദീപ്തി സതി സിനിമയില്‍ എത്തുന്നത്. മലയാളത്തില്‍ തനിക്ക് ലഭിച്ചതെല്ലാം ന്യൂജെന്‍ കഥാപാത്രങ്ങളാണെന്നാണ് നടി പറയുന്നത്. എന്നാല്‍ തനിക്ക് ഒരു സാധാരണ കഥാപാത്രം ചെയ്യാനാണ് ആഗ്രഹമെന്നാണ് നടി പറയുന്നത്. കൂടാതെ ഗ്ലാമര്‍ കാട്ടാന്‍ വേണ്ടി സെക്സിയായി ഫോട്ടോഷൂട്ട് ചെയ്യാറില്ലെന്നും നടി പറയുന്നു. താന്‍ ബോള്‍ഡ് വേഷങ്ങള്‍ മാത്രമേ ചെയ്യുവെന്ന് ഒരു ധാരണയണ്ട്. ആ ധാരണ ഒരു ദിവസം അവസാനിപ്പിക്കുമെന്നും ഒരു സാധാരണ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും വൈകാതെ…

Read More

ഞങ്ങള്‍ അഞ്ചു പേര്‍ ആവശ്യാനുസരണം മാറിമാറി ഉപയോഗിക്കും ! ആ സിനിമയുടെ നിര്‍മാതാക്കള്‍ തന്നോടു പറഞ്ഞ കാര്യം വെളിപ്പെടുത്തി നടി ശ്രുതി ഹരിഹരന്‍…

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരങ്ങളിലൊരാളാണ് ശ്രുതി ഹരിഹരന്‍. നടി എന്നതിനൊപ്പം തന്നെ നിര്‍മാതാവ് എന്ന നിലയിലും ഇപ്പോള്‍ താരം സിനിമാ രംഗത്ത് അറിയപ്പെടുന്നുണ്ട്. സിനിമകളില്‍ ഒരു പശ്ചാത്തല നര്‍ത്തകിയായി കരിയര്‍ തുടങ്ങിയ താരം 2012 മുതല്‍ ആണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. അന്നുമുതല്‍ ഇന്നോളം താരം സിനിമാഭിനയം മേഖലയില്‍ സജീവമായി ഇടപെടുന്നു. 2012 ല്‍ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന മലയാള ചിത്രമാണ് ആദ്യ ചലച്ചിത്രം. എന്നാല്‍ പിന്നീട് കന്നഡയിലും തമിഴിലുമാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചത്. പഠനത്തിലും മികവു പുലര്‍ത്തിയ ആളാണ് താരം. ക്രൈസ്റ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം കരസ്ഥമാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ഭരതനാട്യത്തില്‍ പഠനം പൂര്‍ത്തിയാക്കിയതും ഇതിന്റെ കൂടെ ചേര്‍ത്തു പറയേണ്ടതാണ്. മാതൃഭാഷ തമിഴ് ആണെങ്കിലും മലയാളം, കന്നഡ, ഹിന്ദി ഭാഷകള്‍ നന്നായി സംസാരിക്കാനും തെലുങ്ക് ഭാഷ അനായാസം മനസ്സിലാക്കാനും…

Read More

മോഹന്‍ലാലിനൊപ്പം വസ്ത്രമില്ലാതെ അഭിനയിക്കേണ്ടി വന്നു ! എങ്കിലും അതുമൂലം കരിയറില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടായി; വെളിപ്പെടുത്തലുമായി മീര വാസുദേവ്…

മോഡലിംഗിലൂടെ വന്ന് നടിയായ താരമാണ് മീര വാസുദേവ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും താരം തന്റെ അഭിനയ വൈഭവം കാഴ്ചവച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലും താരം സജീവമാണ്. ടെലിവിഷന്‍ രംഗത്തും താരത്തിന് ആരാധകര്‍ ഏറെയാണ്. അഭിനയിച്ച പരമ്പരകള്‍ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. 2005-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം തന്മാത്രയില്‍ മീരയായിരുന്നു നായിക. ഇത് താരത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിരുന്നു. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളില്‍ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരവും താരത്തിന് ലഭിച്ചു. 2003 മുതലാണ് താരം അഭിനയ മേഖലയില്‍ സജീവമാകുന്നത്. ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ ബാച്ചിലര്‍ ഡിഗ്രികള്‍ താരം നേടിയിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചു. അറിയപ്പെടുന്ന ഒരു മോഡലാണ് താരം തന്മാത്രയിലെ അഭിനയത്തെ കുറിച്ച് താരം നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. പലരും…

Read More

ഇത് രോഗത്തോടും വികല മനസുള്ള ആളുകളോടും പൊരുതി നേടിയ വിജയം ! അസ്‌ല ഇനി ഡോ.ഫാത്തിമ അസ്‌ല

ചിലര്‍ അങ്ങനെയാണ് തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ വര്‍ധിത വീര്യത്തോടു പൊരുതി വിജയം കൈവരിക്കും. ഫാത്തിമ അസ് ലയും അത്തരമൊരാളാണ്. എല്ലുകള്‍ പൊടിയുന്ന അപൂര്‍വരോഗമായിരുന്നു അസ്ലയ്ക്ക്. കോഴിക്കോട് പൂനൂര്‍ വട്ടിക്കുന്നുമ്മല്‍ അബ്ദുള്‍ നാസര്‍- അമീന ദമ്പതികളുടെ മകളാണ് അസ്ല. പഠനത്തിനും മറ്റ് ക്രിയാത്മക- സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഇവര്‍ പൂര്‍ണപിന്തുണയാണ്. എന്നാല്‍ രോഗത്തിന്റെ തീക്ഷണമായ പരീക്ഷണങ്ങളിലൊന്നും അവള്‍ തളര്‍ന്നുവീണില്ല. രോഗത്തോട് പോരാടിക്കൊണ്ട് തന്നെ വളര്‍ന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്‌നം അസ്‌ല നേടിയെടുത്തിരിക്കുന്നു. ഇനി അസ്‌ല വെറും അസ്‌ലയല്ല ഡോ.ഫാത്തിമ അസ്‌ലയാണ് മുമ്പ് അസ്ലയെ പോലൊരാള്‍ക്ക് അതിന് കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വരെ വിധിയെഴുതിയിരുന്നു. എന്നാല്‍ ആ മുന്‍വിധികളെയെല്ലാം ഒഴുക്കിക്കളഞ്ഞുകൊണ്ട് അസ്ല ഡോ. ഫാത്തിമ അസ്‌ലയെന്ന വിലാസം പൊരുതി നേടിയിരിക്കുന്നു. കോട്ടയം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്നാണ് അസ്ല മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അസ്ല…

Read More

വാഴത്തോപ്പില്‍ പൂന്തു വിളയാടി കാട്ടാനക്കൂട്ടം ! നശിപ്പിക്കാഞ്ഞത് പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങളുള്ള ഒരേയൊരു വാഴമാത്രം;വീഡിയോ വൈറലാകുന്നു…

കാടിനോടടുത്ത കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പലയിടത്തും പതിവാണ്. അത്തരത്തില്‍ നഷ്ടം വന്ന കര്‍ഷകരും അനവധി. എന്നാല്‍ ഇപ്പോള്‍ മനസ് നിറയ്ക്കുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വാഴത്തോട്ടത്തില്‍ കയറിയ കാട്ടാനക്കൂട്ടം വാഴകള്‍ ഒന്നടങ്കം നശിപ്പിച്ചു. എന്നാല്‍ ഒരു വാഴ മാത്രം ബാക്കി നിര്‍ത്തിയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. എന്തുകൊണ്ട് ആനക്കൂട്ടം ആ വാഴ മാത്രം നശിപ്പിച്ചില്ല എന്ന ചോദ്യം ആളുകള്‍ പരസ്പരം ചോദിച്ചു. ഇതിനുത്തരം തേടി ആ വാഴയുടെ സമീപത്തെത്തിയ ആളുകള്‍ വാഴയില്‍ കണ്ടത് പറക്കമുറ്റാന്‍ കഴിയാത്ത കിളിക്കുഞ്ഞുങ്ങളെയും അതിന്റെ കൂടും ആയിരുന്നു. അവ കണ്ടായിരിക്കാം ആനക്കൂട്ടം ഒരു വാഴ മാത്രം ഒഴിച്ചുനിര്‍ത്തി മറ്റുള്ളവയെല്ലാം നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവെയ്ക്കുന്നത്. ഐഎഫ്എസ് ഓഫീസറായ…

Read More

ഒരു രസം ! വീടിന് തീയിട്ട ശേഷം മുറ്റത്ത് കസേരയിട്ട് ഇരുന്ന് ദൃശ്യം ആസ്വദിച്ചു; വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റില്‍;വീഡിയോ വൈറല്‍…

താമസിക്കുന്ന വീടിനു തീയിട്ട ശേഷം മുറ്റത്ത് കസേരയിട്ടിരുന്ന് അത് ആസ്വദിക്കണമെങ്കില്‍ ആള് വേറെ ലെവലായിരിക്കണം. അമേരിക്കയിലെ മേരിലാന്‍ഡില്‍ താമസിക്കുന്ന ഒരു സ്ത്രീയാണ് ഈ കലാപരിപാടി കാണിച്ചതിന്റെ പേരില്‍ അറസ്റ്റിലായത്. ഗെയില്‍ മെറ്റ് വാലി(47) എന്ന സ്ത്രീയെയാണ് അധികൃതര്‍ പിടികൂടിയത്. വീടിന് തീയിട്ട ശേഷം ഗെയില്‍ മുറ്റത്ത് കസേരയിലിരുന്ന് ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏപ്രില്‍ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് ഒരുമണിയോടെ വീടിന് തീയിട്ട ശേഷം ഗെയില്‍ മുറ്റത്തേക്ക് വന്ന് കസേരയിട്ട് ഇരിക്കുകയായിരുന്നു. വീട് കത്തിയമരുമ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ ഗെയില്‍ ഇരിപ്പുറപ്പിച്ചു. സംഭവസമയം ഗെയിലിന്റെ കൂടെ താമസിച്ചിരുന്ന ഒരു സ്ത്രീ വീടിന്റെ ബേസ്‌മെന്റിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ ഇവരെ രക്ഷപ്പെടുത്തി. സംഭവത്തിന് പിന്നാലെ വീടിന് തീവെച്ച ഗെയില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഗെയില്‍ ഉള്‍പ്പെടെ നാലുപേരാണ് വീട്ടില്‍ താമസിച്ചിരുന്നതെന്ന് അധികൃതര്‍…

Read More

എന്തുകൊണ്ട് മോഹന്‍ലാലിനെപ്പോലെ സൂപ്പര്‍താരമാകാന്‍ കഴിഞ്ഞില്ല ! മനസ്സു തുറന്ന് ശങ്കര്‍…

ഒരു കാലത്ത് മലയാള സിനിമയിലെ റൊമാന്റിക് ഹീറോയായിരുന്ന താരമാണ് ശങ്കര്‍. താരരാജാവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ നായകന്‍ ശങ്കറായിരുന്നു. മലയാളത്തില്‍ നായകനായി ശങ്കറിന്റെ ആദ്യ ചിത്രമായിരുന്നു അത്. എന്നാല്‍ ആ ചിത്രത്തിലെ നായകന്‍ പിന്നീട് സിനിമയില്‍ വലിയ പേരല്ലാതാകുന്നതും വില്ലന്‍ രാജ്യം കണ്ട മികച്ച താരങ്ങളിലൊരാളായി വളരുന്നതിനുമാണ് മലയാള സിനിമ സാക്ഷ്യം വഹിച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനു ശേഷം നിരവധി സിനിമകളില്‍ പ്രണയ നായകനായും നിരാശാ കാമുകനായും ഒക്കെ അഭിനയിച്ച ശങ്കറിന് പക്ഷേ ഒരു സൂപ്പര്‍താരമായി ഉയരാന്‍ കഴിഞ്ഞിരുന്നില്ല. അതേ സമയം മലയാള സിനിമയില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ വളര്‍ച്ച മറ്റൊരു നടന്റെ തളര്‍ച്ചയ്ക്ക് കാരണമായി എന്ന് പൊതുവേ പറയാറുണ്ട്. കരിയറിന്റെ തുടക്കകാലത്ത് മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ആ സിനിമകളിലൊക്കെ നായകനായി തിളങ്ങിയിരുന്ന നടനായിരുന്നു ശങ്കര്‍. പക്ഷേ ശങ്കര്‍ എന്ന…

Read More

മലയാളത്തിലെ ഏതു നടനെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് ? ചോദ്യത്തിന് മീരാ നന്ദന്‍ നല്‍കിയത് കിടിലന്‍ മറുപടി…

മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് മീര നന്ദന്‍. മിനിസ്‌ക്രീന്‍ അവതാരകയായി വന്ന് നടിയായ ചരിത്രമാണ് മീരയ്ക്കുള്ളത്. പിന്നീട് തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ മീരയ്ക്കു കഴിഞ്ഞു. അഭിനേത്രിയെന്നത് പോലെ തന്നെ മികച്ചൊരു ഗായിക കൂടിയാണ് മീര. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന മീര ആര്‍ജെ ആയി ജോലി ചെയ്തു വരികയാണ്. ദുബായില്‍ ആണ് മീര ആര്‍ജെ ആയി ജോലി ചെയ്യുന്നത്. 2017ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തിലാണ് മീര അവസാനം അഭിനയിച്ചത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവയായ നടി തന്റെ ഗ്ലാമറസ് ഫോട്ടോകള്‍ അടക്കം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മീരാ നന്ദന്‍. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര പംക്തിയിലാണ് താരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. കൂടുതല്‍ ആളുകള്‍ക്കും അറിയേണ്ടത് താരത്തിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു.…

Read More