കോവിഡിന്റെ മൂന്നാം തരംഗം കാനഡയാകെ വ്യാപിക്കുമ്പോള്‍ മുന്‍ഗണനാക്രമത്തില്‍ വാക്‌സിനേഷന്‍ നടത്തുകയാണ് അധികൃതര്‍. അതേസമയം വാന്‍കൂവറിലെ ഡൗണ്‍ ടൗണ്‍ ഈസ്റ്റ്സൈഡില്‍, അവശ്യ സേവനത്തിലുള്ളവരായി ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുകയും അവര്‍ക്കുള്ള വാക്സിനേഷന് മുന്‍ഗണന നല്‍കുകയും ചെയ്യുകയാണ് ഇപ്പോള്‍ ഒരു സംഘം. ഒരുപക്ഷേ, കാനഡയില്‍ ആദ്യത്തെ സംഭവമായിരിക്കും ഇത്. കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച ഒരു വിഭാഗമാണ് ലൈംഗികത്തൊഴിലാളികള്‍. ഏറ്റവും അരക്ഷിതമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഇവര്‍ക്ക് അതുകൊണ്ട് തന്നെ പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലൈംഗികത്തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നടത്തേണ്ടത് അനിവാര്യമാണ്. പ്രാദേശിക ആരോഗ്യ അതോറിറ്റിയായ വാന്‍കൂവര്‍ കോസ്റ്റല്‍ ഹെല്‍ത്തിന്റെ (വിസിഎച്ച്) അനുമതി ലഭിച്ചതിന് ശേഷം ലൈംഗിക തൊഴിലാളി സംരക്ഷണ ഗ്രൂപ്പായ PACE കഴിഞ്ഞ ആഴ്ചയാണ് തങ്ങളുടെ ഓഫീസില്‍ വാക്സിനേഷന്‍ സൗകര്യം ഒരുക്കിയത്. ലൈംഗിക തൊഴിലാളികള്‍, PACE അംഗങ്ങള്‍ ഉള്‍പ്പെടെ 99 പേര്‍ക്ക് വാക്‌സിനേഷനുകള്‍ സംഘം നല്‍കി. എല്ലാ ലിംഗഭേദങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ക്ക് പിന്തുണയും…
Read MoreCategory: Today’S Special
ഇവന്‍ ഇങ്ങനെ തലകുത്തി നടക്കുന്നവനാണ് ! കെട്ടിയാല്‍ രണ്ടാം ദിവസം പിരിയും; സുരേഷ് കുമാറിനെ കല്യാണം കഴിക്കുന്നതില്‍ നിന്ന് മമ്മൂട്ടി തന്നെ വിലക്കിയ കഥ പറഞ്ഞ് മേനക…
ഒരുകാലത്ത് മലയാളം സിനിമയിലെ സൂപ്പര്‍നായികയായിരുന്നു മേനക. പ്രേം നസീര്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയ പല മുന്‍നിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും റൊമാന്റിക് നായകന്‍ ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കാരണം ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന് പോലും പലര്‍ക്കും തോന്നിയിരുന്നു. എന്നാല്‍ മേനക വിവാഹം ചെയ്തത് പ്രമുഖ നിര്‍മ്മാതാവായ ജി സുരേഷ് കുമാറിനെ ആയിരുന്നു. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. അതേ സമയം സുരേഷ് കുമാറിനെത്തന്നെ വിവാഹം കഴിക്കണോ എന്ന് ചോദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി വരെ തന്നെ വിലക്കിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മേനക. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതാരകയായി എത്തിയ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പക്വത കുറവുള്ള സുരേഷ് കുമാറുമായിട്ടുള്ള വിവാഹത്തിന് മമ്മൂട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചത് താരദമ്പതിമാര്‍ വ്യക്തമാക്കിയത്. വിവാഹത്തിന് മുന്‍പ് സുരേഷേട്ടന്…
Read Moreഎന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചു…അവസാനം പോലീസ് കേസ് ആക്കി; എല്ലാം അവളാണെന്ന് ബാബുരാജ്…
വില്ലന്‍ വേഷങ്ങളിലൂടെ വന്ന് മലയാള സിനിമയില്‍ സജീവമായ താരമാണ് ബാബുരാജ്. പിന്നീട് കോമഡി വേഷങ്ങളില്‍ കസറിയ താരം ഇപ്പോള്‍ ഒരു സ്വഭാവ നടന്‍ എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ഏത് വേഷം ഏല്‍പ്പിച്ചാലും തനിക്കത് അനായാസം കൈകാര്യം ചെയ്യാന്‍ പറ്റും ആത്മവിശ്വാസം ഇന്നത്തെ ബാബുരാജിനുണ്ട്. ‘സാള്‍ട്ട് ആന്‍ഡ് പേപ്പര്‍’ എന്ന സിനിമയിലൂടെയാണ് ബാബുരാജിന്റെ അഭിനയമികവ് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. പിന്നീട് കൂദാശ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് റിലീസ് ചെയ്ത ഫഹദ് ഫാസില്‍ സിനിമ ‘ജോജി’ യിലെ അഭിനയം താരത്തിന് ഏറെ പ്രശംസകള്‍ നേടിക്കൊടുക്കുകയാണ്. ഈ സിനിമയില്‍ ബാബുരാജ് ചെയ്ത കഥാപാത്രം നിറഞ്ഞ കയ്യടിയാണ് നേടിയത്. ഈ സിനിമയുടെ കഥയുമായി ബന്ധപ്പെടുത്തി ബാബുരാജ് എഫ്ബിയില്‍ പോസ്റ്റ് ചെയത കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം…. ”ബിന്‍സി …പനചെല്‍…
Read Moreഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം ചെയ്യരുത് ! ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നുള്ളത് അത്യാവശ്യമാണ്; ജീജ സുരേന്ദ്രന്റെ പ്രവചനം ആദിത്യന്റെ കാര്യത്തില്‍ സത്യമാകുമ്പോള്‍…
മിനിസ്‌ക്രീനിലെ പ്രിയതാരങ്ങളായ അമ്പിളി ദേവിയും ആദിത്യനും ജീവിതത്തിലും ഒരുമിച്ചപ്പോള്‍ അത് ആരാധകര്‍ക്ക് ഏറെ സന്തോഷം പകര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് അമ്പിളി ദേവിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ആദിത്യന്‍ ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്നും തന്നില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുവെന്നുമാണ് അമ്പിളി ദേവി തുറന്നു പറഞ്ഞത്. മാത്രമല്ല 13 വയസുള്ള മകന്റെ അമ്മയായ ആ സ്ത്രീ ആദിത്യനില്‍ നിന്നു ഗര്‍ഭിണിയായെന്നും പിന്നീട് അത് അബോര്‍ഷനായെന്നും അമ്പിളി ദേവി പറഞ്ഞു. അമ്പിളി ദേവിയുടെ തുറന്നു പറച്ചിലിനെത്തുടര്‍ന്ന് നിരവധി പേരാണ് അവര്‍ക്ക് പിന്തുണയുമായെത്തിയത്. ആദിത്യന്റെ തനി സ്വഭാവം ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോയെന്നായിരുന്നു കമന്റുകളിലധികവും. ഇവരുടെ വിവാഹ സമയത്ത് നടി ജീജ സുരേന്ദ്രന്‍ നല്‍കിയ ആശംസയാണ് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. അന്നേ ഇവരുടെ ജീവിതത്തെക്കുറിച്ച് അവര്‍ പ്രവചിച്ചു, കാലത്തിന് മുന്‍പേ സഞ്ചരിച്ചയാള്‍ എന്നൊക്കെയാണ് വീഡിയോയ്ക്ക് കീഴിലുള്ള കമന്റുകള്‍. ജീജയുടെ ആശംസ…
Read Moreഇത്തിക്കര പക്കി സിനിമയാക്കുമോ ? ഇതേക്കുറിച്ച് രചയിതാവ് പറയുന്നതിങ്ങനെ…
സൂപ്പര്‍താരം മോഹന്‍ലാലും നിവിന്‍പോളിയും ഒന്നിച്ച സൂപ്പര്‍ഹിറ്റ് സിനിമയാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ വേഷം ചെയ്തത്. ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി എത്തിയ മോഹന്‍ലാല്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.അന്നു മുതല്‍ സിനിമാ പ്രേമികളും ആരാധകരും റോഷന്‍ ആന്‍ഡ്രൂസിനോട് ചോദിക്കുന്ന ചോദ്യം ആണ് ഇത്തിക്കര പക്കി എന്ന കഥാപാത്രം നായകനായി ഒരു മോഹന്‍ലാല്‍ ചിത്രം ഉണ്ടാകുമോ എന്നത്. സാധ്യത ഉണ്ടെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുക കൂടി ചെയ്തതോടെ ആരാധകര്‍ ഇരട്ടി ആവേശത്തിലായി. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ രചയിതാക്കളില്‍ ഒരാളായ സഞ്ജയ്. ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി ഇപ്പോള്‍ തങ്ങള്‍ ഒരു ചിത്രം ആലോചിക്കുന്നില്ല എന്നും, ഇനി തങ്ങള്‍ ഒരു പീരീഡ് ചിത്രം ചെയ്യുന്നത് വലിയ ഇടവേളക്കു ശേഷം ആയിരിക്കുമെന്നും സഞ്ജയ് പറയുന്നു. കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കി വന്നത് തങ്ങളുടെ…
Read Moreചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം എന്നാല്‍ അവിടെ ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ് ! വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് ജനസംഖ്യാ നിയന്ത്രണത്തിനെന്ന് കങ്കണ…
രാജ്യത്ത് ജനപ്പെരുപ്പം രൂക്ഷമാണെന്നും ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മൂന്നു കുട്ടികളുള്ളവരെ ജയിലില്‍ അടയ്‌ക്കേണ്ടി വരുമെന്നും ബോളിവുഡ് താരം കങ്കണ റണൗത്ത്. കങ്കണയുടെ ട്വീറ്റില്‍ പറയുന്നതിങ്ങനെ…’രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇത്തരം ഒരു പ്രശ്നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. നിര്‍ബന്ധിത വന്ധ്യംകരണം നടപ്പിലാക്കിയതുകൊണ്ടാണ് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പില്‍ തോറ്റതും പിന്നീട് കൊല്ലപ്പെട്ടതും. പക്ഷേ ഇന്നത്തെ ഈ പ്രതിസന്ധി നോക്കുമ്പോള്‍ മൂന്നു കുട്ടികള്‍ ഉളളവരെ ജയിലില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ പിഴ ഈടാക്കുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും”കങ്കണ ട്വീറ്റ് ചെയ്യുന്നു. ‘അമേരിക്കയില്‍ 32 കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂമിയും വിഭവങ്ങളും അവര്‍ക്ക് മൂന്നിരട്ടിയാണ്. ചൈനക്ക് ഇന്ത്യയേക്കാള്‍ ജനസംഖ്യയുണ്ടാകാം. എന്നാല്‍ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യ പ്രശ്‌നം രാജ്യത്ത് വളരെ…
Read Moreആ സ്ത്രീ എന്റെ സുഹൃത്താണ് ! അവരെ ഞാന്‍ അബോര്‍ഷന്‍ നടത്തിച്ചിട്ടില്ല; അമ്പിളി ദേവിയുടെ ആരോപണത്തിന് മറുപടിയുമായി ഭര്‍ത്താവ് ആദിത്യന്‍…
ഭര്‍ത്താവ് ആദിത്യന്‍ ജയനെതിരേ നടി അമ്പിളി ദേവി ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനു മറുപടിയുമായെത്തിയിരിക്കുകയാണ് ആദിത്യന്‍. ‘ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഞങ്ങള്‍ക്കിടിയിലും ഉണ്ടായത്. അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുത്. ഞാന്‍ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്.’ ആദിത്യന്‍ ജയന്‍ പറയുന്നു. എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാന്‍ നോക്കുന്നുണ്ട്. ചെലവിന് പണം നല്‍കുന്നുണ്ട്. ഒരു സ്ത്രീയും !ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവര്‍ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാന്‍ അബോര്‍ഷന്‍ നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കൃത്യമായ കാരണമുണ്ട്. അത് തെളിവ് സഹിതം ഞാന്‍ വെളിപ്പെടുത്താന്‍ തയാറാണ്. ഇങ്ങനെ…
Read Moreഅടി മക്കളേ ലൈക്ക് ! ഗര്‍ഭിണിയായിട്ടും പൊരിവെയിലത്ത് കോവിഡ് ഡ്യൂട്ടിയ്ക്ക് ഇറങ്ങി പോലീസ് ഉദ്യോഗസ്ഥ; വീഡിയോ കാണാം…
കോവിഡ് കാലത്ത് ഏറ്റവുമധികം ആദരിക്കപ്പെടേണ്ടവരാണ് ആരോഗ്യ പ്രവര്‍ത്തകരും നിയമ പാലകരും. അത്തരത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ സാമൂഹിക പ്രതിബദ്ധതയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പൊരി വെയിലില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ഡ്യൂട്ടിയില്‍ മുഴുകിയിരിക്കുന്ന ഗര്‍ഭിണിയായ ഒരു പോലീസുകാരിയുടെ വീഡിയോ ഇഇതിനോടകം വൈറലായിക്കഴിഞ്ഞു. ദണ്ഡേവാഡ മേഖലയിലെ ഡിഎസ്പിയായ ശില്‍പ സഹുവാണ് ആ പോലീസ് ഉദ്യോഗസ്ഥ. സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം യാത്രക്കാരെ നിരീക്ഷിക്കുന്ന ഡിഎസ്പിയാണ് വീഡിയോയിലുള്ളത്. യാത്രക്കാരുടെ അരികിലെത്തി കാര്യങ്ങള്‍ തിരക്കുന്നതും വണ്ടികള്‍ പരിശോധിച്ച് കടത്തി വിടുന്നതും വീഡിയോയിലുണ്ട്.
Read Moreസെക്സ്, പീഡനം, നഗ്നത എന്നിവയൊക്കെ ചിത്രീകരിക്കുന്ന സമയത്ത് സുരക്ഷ ഉറപ്പാക്കുക ! ഇന്ത്യയിലെ ആദ്യത്തെ ഇന്റിമസി കോര്‍ഡിനേറ്റര്‍ ആസ്ത ഖന്നയെക്കുറിച്ചറിയാം…
‘ഇന്റിമസി കോര്‍ഡിനേറ്റര്‍’ ! സിനിമയുമായി ബന്ധപ്പെട്ട് ഇത്തരമൊരു പദം ഒട്ടുമിക്കവരും ആദ്യമായായിരിക്കും കേള്‍ക്കുന്നത്. സക്സ്, പീഡനം, നഗ്നത എന്നിവയൊക്കെ ചിത്രീകരിക്കുന്ന സമയത്ത് നടിമാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ജോലിയാണ് ഇവര്‍ ചെയ്യേണ്ടത്. ഇതാണ് സിനിമയില്‍ ഇരുപത്തിയാറുകാരിയായ ആസ്ത ഖന്ന ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ഇന്റിമസി കോര്‍ഡിനേറ്ററാണ് ആസ്ത ഖന്ന. 2017ലാണ് ഇങ്ങനെയൊരു കൊറിയോഗ്രാഫറെ കുറിച്ച് ലോകത്താകെയുള്ള സിനിമാ മേഖലകള്‍ ചിന്തിച്ച് തുടങ്ങിയത്. ആ സമയത്താണ് മീ ടൂ മൂവ്മെന്റിലൂടെ ചൂഷണത്തിന്റെ കഥകള്‍ സിനിമാ മേഖലകളിലെ സ്ത്രീകള്‍ തുറന്ന് പറയുകയും ചെയ്തത്. ” ഒരു ആക്ഷന്‍ ഡയറക്ടറുടെ ജോലി സ്റ്റണ്ട് സീനെടുക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ്. എന്റെ ജോലി സെക്സ്, പീഡനം, നഗ്നത എന്നിവയൊക്കെ ചിത്രീകരിക്കുന്ന സമയത്ത് സുരക്ഷ ഉറപ്പാക്കുക എന്നതാണ്. എന്റെ ജോലി അഭിനേതാക്കളാരും ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുകയാണ്. ഒരു മോശം അനുഭവമുണ്ടായതിനാല്‍…
Read Moreഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് ‘റെംഡിസിവിര്‍’നിര്‍മാണം ! വ്യാജ നഴ്‌സ് അറസ്റ്റില്‍; റാക്കറ്റിനെ കുടുക്കാനുറച്ച് പോലീസ്…
കോവിഡിനെതിരായ ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറിന്റെ വ്യാജന്‍ നിര്‍മിച്ച് വിറ്റനഴ്സ് പിടിയില്‍. കാലിയായ കുപ്പിയില്‍ ഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരിലാണ് ഇവര്‍ വിറ്റഴിക്കുകയായിരുന്നു.മൈസൂരുവിലാണ് സംഭവം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെംഡിസിവിറിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇത് അവസരമാക്കാനുള്ള ശ്രമത്തിനിടെയാണ് നഴ്സ് പിടിയിലായത്. മൈസൂരുവില്‍ കരിച്ചന്തയില്‍ റെംഡിസിവിര്‍ വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നഴ്സ് പിടിയിലായത്. വ്യാജ മരുന്ന് റാക്കറ്റിന്റെ പിന്നില്‍ നഴ്സ് ഗിരീഷ് ആണെന്ന് പോലീസ് കണ്ടെത്തി. വിവിധ കമ്പനികളുടെ റെംഡിസിവിര്‍ ബോട്ടിലുകള്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരില്‍ വില്‍പ്പന നടത്തുകയായിരുന്നു. 2020 മുതല്‍ ഗിരീഷ് ഇത്തരത്തില്‍ അനധികൃതമായി കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തി. ജെഎസ്എസ് ആശുപത്രിയിലെ നഴ്സാണ് എന്നാണ് ഗിരീഷ് പറഞ്ഞിരുന്നത്. റാക്കറ്റിനെ കുടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.
Read More