ഗര്‍ഭിണിയാണെന്ന് അറിയുന്നത് പ്രസവത്തിന് തൊട്ടു മുന്‍പ്; ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് കണ്ണു തുറക്കുമ്പോള്‍ മുമ്പിലൊരു സുന്ദരന്‍ ആണ്‍കുഞ്ഞ്; ഒരു ക്രിപ്റ്റിക് പ്രഗ്നന്‍സിയുടെ കഥ ഇങ്ങനെ…

ഗര്‍ഭിണിയാണെന്നറിയുന്നതു മുതല്‍ സാധാരണ സ്ത്രീകള്‍ വളരെ കരുതലോടെയാവും ജീവിക്കുക. താന്‍ ജന്മം നല്‍കാന്‍ പോകുന്ന പൊന്നോമനയ്ക്ക് ഒരു ദോഷവും വരാതിരിക്കാന്‍ അവര്‍ എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ക്ലെയര്‍ വൈസ്മാന്‍ എന്ന യുവതിയുടെ കഥ നേരെ മറിച്ചാണ്. താന്‍ ഗര്‍ഭിണിയാണെന്നു പോലും അറിയാതെയാണ് ക്ലെയര്‍ പ്രസവിച്ചത്. പ്രസവത്തിന് തൊട്ടു മുന്‍പ് മാത്രമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ക്ലെയര്‍ മനസ്സിലാക്കിയത്. പ്രസവത്തിന് മുന്‍പ് കടുത്ത വയറു വേദന അനുഭവപ്പെട്ടപ്പോള്‍ ആര്‍ത്തവത്തിന്റെ വേദനയാണെന്നാണ് ക്ലെയര്‍ കരുതിയത്. എന്തായാലും ക്ലെയറിന്റെ പ്രസവം രാജ്യാന്തര മാധ്യമങ്ങളില്‍ വരെ വാര്‍ത്ത ആയി. രണ്ട് വര്‍ഷം മുമ്പായിരുന്നു ക്ലെയറിന്റെ സംഭവ ബഹുലമായ പ്രസവം. പ്രസവത്തിന്റേതായ യാതൊരു ലക്ഷണവും ക്ലെയറിന്റെ ശരീരത്തിന് ഉണ്ടായില്ല. വയര്‍ വലുതായില്ല. എല്ലാ മാസവും കൃത്യമായ ആര്‍ത്തവം. ഗര്‍ഭകാല ക്ഷീണങ്ങളും ഉണ്ടായില്ല. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിച്ചിരുന്ന ക്ലെയര്‍ കാമുകന്‍ ബെന്‍ ഹണിയുമായി ലൈംഗികബന്ധവും പുലര്‍ത്തിയിരുന്നു.…

Read More

യേ ജോ ദേശ് ഹേ തേരാ….ഹിന്ദി സിനിമാ ഗാനം ആലപിച്ച് യു.എസ് നേവി അംഗങ്ങള്‍ ! വീഡിയോ വൈറലാകുന്നു…

അമേരിക്കന്‍ സൈനികര്‍ ഇന്ത്യന്‍ സിനിമാ ഗാനം പാടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെയൊരു ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവും യു.എസ് ചീഫ് ഓഫ് നേവല്‍ ഓപറേഷന്‍സും (സി.എംഒ) നടത്തി ഡിന്നര്‍ മീറ്റംഗിലാണ് യുഎസ് നേവി അംഗങ്ങള്‍ പ്രശസ്തമായ ഹിന്ദി ഗാനം ആലപിച്ചത്. ‘സ്വദേശ്’ എന്ന ചിത്രത്തിലെ യേ ജോ ദേശ് ഹേ തേരാ.. എന്ന ഗാനമാണ് നേവി അംഗങ്ങള്‍ പാടിയത്. ഇന്ത്യന്‍ അംബാസഡറാണ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ‘ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത സൗഹൃദ ബന്ധം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. യൂണിഫോമിലായിരുന്നു നേവി ഉദ്യോഗസ്ഥര്‍. 1.5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. നേവി ബാന്‍ഡും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ ‘സ്വദേശി’ല്‍ എ.ആര്‍. റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഗാനം വന്‍ഹിറ്റാകുകയും…

Read More

പ്രകൃതിയുടെ മാസ്മരികത ! എവര്‍ഗിവണിനെ നീക്കാന്‍ സഹായകമായത് ‘സൂപ്പര്‍മൂണ്‍’

സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്ക് കപ്പല്‍ എവര്‍ ഗിവണിനെ ചലിപ്പിക്കാന്‍ സാധിച്ചതില്‍ നിര്‍ണായക ശക്തിയായത് പ്രകൃതി. ശനിയാഴ്ച രാത്രി സംഭവിച്ച സൂപ്പര്‍മൂണ്‍ പ്രതിഭാസത്തെ തുടര്‍ന്ന് കടലില്‍ വേലിയേറ്റമുണ്ടാവുകയും തിരകള്‍ ശക്തമാവുകയും ചെയ്തത് കപ്പല്‍ ചലിക്കുന്നതിന് സഹായമായെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂര്‍ണ്ണചന്ദ്രന്‍ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസത്തെയാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്. ടഗ് ബോട്ടുകളും ക്രെയിനുകളും ഉപയോഗിച്ച് കപ്പലിനെ നീക്കാനുള്ള ശ്രമത്തിന് പ്രകൃതിയുടെ ഈ സഹായം ഏറെ ഗുണകരമായി. ഒരു വലിയ പാറയ്ക്ക് സമീപത്താണ് കപ്പല്‍ ഇടിച്ചു നിന്നത്. കപ്പല്‍ ചലിപ്പിക്കാനുള്ള ശ്രമങ്ങള്‍ ദുഷ്‌ക്കരമായതും ഇതിനാലാണ്. ഡ്രെഡ്ജറുകള്‍ 950,000 ഘനയടിയിലധികം മണല്‍ മാറ്റി 60 അടി താഴേക്ക് കുഴിച്ചു. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് കപ്പല്‍ ചലിപ്പിക്കാന്‍ സാധിച്ചത്. കനാല്‍ വഴിയുള്ള ഗതാഗതം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സൂയസ് കനാല്‍…

Read More

13-ാം വയസില്‍ നവവധുവായി ! പഴയകാല ഓര്‍മകള്‍ പങ്കുവെച്ച് ചാര്‍മി കൗര്‍…

ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നടിയായിരുന്നു ചാര്‍മി കൗര്‍. ഇപ്പോള്‍ സിനിമ നിര്‍മാണരംഗത്താണ് താരം ചുവടുറപ്പിച്ചിരിക്കുന്നത്. കാട്ടുചെമ്പകം, ആഗതന്‍, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചയായ ചാര്‍മി നീ തൊടു കവലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെക്ക് എത്തുന്നത്. അന്നു വെറും 13 വയസ്സായിരുന്നു ചാര്‍മിയുടെ പ്രായം.ഇപ്പോഴിതാ ആദ്യ ചിത്രത്തെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് താരം. ‘അതേ, എന്റെ ആദ്യ ചിത്രമായ നീ തൊടു കവലിയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് പതിമൂന്ന് വയസാണ്. ചിത്രത്തില്‍ നവവധുവിന്റെ വേഷമായിരുന്നു എനിക്ക്. അന്ന് തൊട്ട് ഞാന്‍ എന്റെ സ്വന്തം കാലിലാണ് നില്‍ക്കുന്നത്.’-ചാര്‍മി കുറിച്ചു. ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജന്‍ ബജ്‌വയായിരുന്നു നായകന്‍. അതേ വര്‍ഷം തന്നെ ടി. രാജേന്ദറിന്റെ സംവിധാനത്തില്‍ ചിമ്പുവിനെ നായകനാക്കി ഒരുക്കിയ കാതല്‍ അഴിവതില്ലൈ എന്ന ചിത്രത്തിലൂടെ തമിഴിലും വിനയന്‍…

Read More

കിച്ചു ജയിച്ചാല്‍ ജനങ്ങള്‍ ജയിച്ച പോലെ ! തന്റെ ഭര്‍ത്താവായതു കൊണ്ട് പറയുകയല്ലെന്നും മറ്റു സ്ഥാനാര്‍ഥികളേക്കാള്‍ മികച്ചയാളാണ് കൃഷ്ണകുമാറെന്നും സിന്ധു കൃഷ്ണ…

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന തന്റെ ഭര്‍ത്താവും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍ മറ്റു സ്ഥാനാര്‍ഥികളെക്കാള്‍ മികച്ചയാളെന്ന് അദ്ദേഹത്തിന്റെ ഭാര്യ സിന്ധു കൃഷ്ണ. കിച്ചു(കൃഷ്ണകുമാര്‍) ജയിച്ചാല്‍ ജനങ്ങള്‍ ജയിച്ചപോലെയാണെന്നും, അദ്ദേഹം തോറ്റാല്‍ എല്ലാവരും വീണ്ടും തോല്‍ക്കുമെന്നും സിന്ധു പറഞ്ഞു. കിച്ചു ജയിക്കണം, അദ്ദേഹത്തിനെതിരെ മത്സരിക്കുന്നവര്‍ വളരെ അനുഭവ സമ്പത്തുള്ളവരാണ്. ചിലരെ വ്യക്തിപരമായി പരിചയമുണ്ട്. കൃഷ്ണകുമാര്‍ എന്റെ ഭര്‍ത്താവായതുകൊണ്ട് പറയുകയല്ല, ഇവരേക്കാളൊക്കെ മികച്ച സ്ഥാനാര്‍ത്ഥി അദ്ദേഹം തന്നെയാണ്. കിച്ചുവിനെതിരെ പ്രവര്‍ത്തിക്കുന്ന ഓരോത്തര്‍ക്കും ഇക്കാര്യം അറിയാമെന്നും സിന്ധു മാധ്യമങ്ങളോടു പറഞ്ഞു. കൃഷ്ണകുമാര്‍ രാഷ്ട്രീയക്കാരനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എംഎല്‍എ കൃഷ്ണകുമാറിന്റെ ഭാര്യ എന്ന അലങ്കാരം വയ്ക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം കൃഷ്ണകുമാര്‍ ജയിച്ചുകഴിഞ്ഞാല്‍ മണ്ഡലത്തിലെ ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

Read More

അമിതവേഗത്തില്‍ പാഞ്ഞ ബൈക്കിനിടയില്‍ പുള്ളിപ്പുലി കുടുങ്ങി ! ഒടുവില്‍ സംഭവിച്ചത്…

കാടു കാണാന്‍ എത്തിയവരുടെ ബൈക്കിനിടയില്‍ പുള്ളിപ്പുലി കുടുങ്ങി. അമിത വേഗതയിലുള്ള ബൈക്ക് യാത്രയാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. സഞ്ചാരിയും വന്യജീവി ഫോട്ടോഗ്രാഫറുമായ ശ്രീധര്‍ ശിവറാമാണ് ചിത്രങ്ങള്‍ പകര്‍ത്തി അമ്പരപ്പിക്കുന്ന സംഭവം ഫേസ്ബുക്കിലൂടെ പങ്കിട്ടത്. അപകട സമയത്തെ സീക്വന്‍സായുള്ള ഫോട്ടോകളടക്കം അദ്ദേഹം പങ്കുവെച്ച ചിത്രങ്ങള്‍ വലിയ ശ്രദ്ധ ഇതിനോടകം നേടി. രാജസ്ഥാന്‍ രണ്‍തമ്പോറില്‍ വെച്ചാണ് സംഭവം.വേഗതയില്‍ ഓടിച്ചു പോവുന്ന ബൈക്കിലേക്ക് റോഡ്മുറിച്ചു കടന്നു വരുന്ന പുള്ളിയെ ഇടിക്കുകയായിരുന്നു. വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് ബൈക്ക് യാത്രികരും പുലിയും രക്ഷപ്പെടുന്നത്. ചെറിയ പരിക്കുകളോടെ ബൈക്കോടിച്ചവരും പുള്ളിപ്പുലിയും രക്ഷപ്പെട്ടെങ്കിലും വനപാതകളിലെ സഞ്ചാരികളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് ശ്രീധര്‍ പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. ഹോളി ദിനമായതിനാല്‍ കാട്ടുപാതയില്‍ നിറയെ വാഹനങ്ങളും ആളുകളുമായിരുന്നുവെന്നും വന്യജീവികളുടെ സഞ്ചാരപാത തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സഞ്ചാരികളുടെ ഇടപെടലുകള്‍ക്ക് അറുതി വരുത്തണമെന്നുമാണ് ഇദ്ദേഹം തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്.

Read More

‘സഞ്ചരിക്കുന്ന സ്വര്‍ണ്ണക്കട’ ! ഹരിനാടാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത് അഞ്ച് കിലോ സ്വര്‍ണ്ണമണിഞ്ഞ്; ഇതിനു പിന്നിലുള്ള കഥയിങ്ങനെ…

സഞ്ചരിക്കുന്ന സ്വര്‍ണക്കട എന്നു കേട്ടിട്ടില്ലേ…ശരീരമാസകലം സ്വര്‍ണമണിഞ്ഞു നടക്കുന്ന ചിലരെ വിശേഷിപ്പിക്കാനാണ് ഈ പ്രയോഗം സാധാരണ ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ത്ഥി ഹരി നാടാര്‍ ഇത്തരത്തില്‍ ഒരു സഞ്ചരിക്കുന്ന സ്വര്‍ണക്കടയാണ്. അദ്ദേഹം സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഉള്ളത്. എന്നാല്‍ ഹരി നാടാര്‍ പ്രചരണത്തിനിറങ്ങുന്നത് അഞ്ച് കിലോ സ്വര്‍ണ്ണമണിഞ്ഞ് തന്നെയാണ്. ഇപ്പോഴിതാ…സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റാണു ഹരി. സിനിമക്കാര്‍ക്കുള്‍പ്പെടെ പണം പലിശയ്ക്കു നല്‍കുന്നതാണ് ഹരി നാടാരുടെ തൊഴില്‍. സ്വര്‍ണത്തോടുള്ള ഭ്രമം നേരത്തേയുണ്ടെന്നും വരുമാനത്തില്‍ നല്ല പങ്കും സ്വര്‍ണം വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ഹരി പറയുന്നു. നാടാര്‍ വിഭാഗത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട തെക്കന്‍ തമിഴ്നാട്ടില്‍ സജീവമാണ്. വെറും ‘ഷോ’ മാനായി ഹരിയെ തള്ളിക്കളയാന്‍ പറ്റില്ല. മുമ്പ് നാംഗുനേരി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു മൂന്നാമതെത്തിയിരുന്നു. ഹരിയെങ്ങാനും ജയിച്ചാല്‍…

Read More

ഇതൊക്കെയെന്ത് ! കൂറ്റന്‍ തവളയെ അനായാസം ശാപ്പിട്ട് ചേര; വീഡിയോ കാണാം…

തവളയെ പാമ്പ് ഭക്ഷണമാക്കുന്നത് സാധാരണമാണെങ്കിലും ഒരു കൂറ്റന്‍ തവളയെ വിഴുങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. ഡല്‍ഹിയിലെ അസോള ഭട്ടി വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യം. ഏറെ ബുദ്ധിമുട്ടി കൂറ്റന്‍ തവളയെ പാമ്പ് വിഴുങ്ങുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. ബുള്‍ ഫ്രോഗ് വിഭാഗത്തില്‍പ്പെട്ട തവളയെയാണ് ചേര വിഴുങ്ങിയത്.ഏഷ്യയില്‍ കാണപ്പെടുന്ന നിരുപദ്രവകാരികളായ പാമ്പുകളാണ് ചേരകള്‍. വിഷമില്ലാത്തയിനം പാമ്പുകളാണിവ. കര്‍ഷകരുടെ മിത്രമെന്നാണ് ഇവ അറിയപ്പെടുന്നത്. വിളകള്‍ നശിപ്പിക്കുന്ന എലികളും തവളകളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. എന്തായാലും തവളയുടെ ഗതി അധോഗതി.

Read More

ഫോണിലൂടെ 61കാരനുമായി ബന്ധം സ്ഥാപിച്ചു ! ഒടുവില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി യുവതി…

ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്ന 61കാരനെ ഹണിട്രാപ്പില്‍ കുടുക്കി യുവതി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി.അഹമ്മദാബാദിലാണ് സംഭവം. വയോധികനുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച ശേഷം ഹോട്ടലില്‍ വിളിച്ചു വരുത്തിയാണ് ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. ജോലിയുടെ ഭാഗമായി തൊഴിലന്വേഷകരുടെ സംശയങ്ങള്‍ പരിഹരിച്ച് കൊടുക്കുന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനിടെയാണ്, 61കാരനായ രാജേഷ് ഹണിട്രാപ്പില്‍ കുടുങ്ങിയതെന്ന് പൊലീസ് പറയുന്നു. ജോലിയ്ക്കിടെ, തൊഴില്‍ അന്വേഷക എന്ന വ്യാജേന യുവതി രാജേഷുമായി ഫോണില്‍ ബന്ധപ്പെട്ടു. പിന്നീട് ആ ബന്ധം വളരുകയായിരുന്നു. ഒരു ദിവസം രാജേഷിനെ ഹോട്ടലിലേക്ക് യുവതി വിളിച്ചുവരുത്തി. ഇവിടെ വച്ച് യുവതി 13 ലക്ഷം രൂപ ചോദിച്ചതായി രാജേഷിന്റെ പരാതിയില്‍ പറയുന്നു. അല്ലാത്തപക്ഷം പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. രാജേഷ് തുടക്കത്തില്‍ പണം നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍…

Read More

ഒരു വര്‍ഷമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നു ! പ്രവാസി ഭര്‍ത്താവിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ…

പ്രവാസിയായ ഭര്‍ത്താവിനെതിരേ കടുത്ത ആരോപണങ്ങളുമായി ഭാര്യ രംഗത്ത്. ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതായി കാട്ടിയാണ് യുവതി പരാതി നല്‍കിയത്. അഹമ്മദാബാദ് നഗരത്തിലെ ഗോട്ട എന്ന സ്ഥലത്തുള്ള യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 2016ലാണ് പ്രവാസിയായ യുവാവിനെ യുവതി വിവാഹം കഴിക്കുന്നത്. ദുബായില്‍ ജോലി ചെയ്തിരുന്ന യുവാവിനൊപ്പം താമസിക്കുന്നതിനായി 2017 മാര്‍ച്ചില്‍ യുവതി ഇന്ത്യ വിടുകയായിരുന്നു. വിദേശത്ത് എത്തിയ തന്നെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഒത്താശയോടെ ആയിരുന്നു ഇതെന്നും യുവതി പരാതിയില്‍ പറയുന്നു. പതിവായി ബിയറുമായി വീട്ടിലെത്തുന്ന ഭര്‍ത്താവ് അത് തന്നോട് കുടിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മദ്യപിച്ച ശേഷം മദ്യക്കുപ്പി മകള്‍ക്ക് കളിക്കാനായി നല്‍കുമായിരുന്നുവെന്നും യുവതി പറയുന്നു. സ്ത്രീധനത്തെ ചൊല്ലി ക്രൂരമായി മര്‍ദ്ദിച്ചു. ഒരു വര്‍ഷത്തോളം തനിക്ക് സെക്സ് നിഷേധിച്ചതായും 34കാരിയായ യുവതി പരാതിയില്‍ പറയുന്നു. മകള്‍ക്ക് മരുന്ന് വാങ്ങാന്‍ അടക്കം ഭര്‍ത്താവിനോട് പണം ആവശ്യപ്പെടുമ്പോള്‍ തന്റെ…

Read More