കോട്ടയം കുറവിലങ്ങാടുള്ള കനാലിനെ പരിചയപ്പെടുത്തി നടി അഹാന കൃഷ്ണ. പുതിയ ചിത്രമായ ഝാൻസിറാണിയുടെ ഷൂട്ടിംഗിനായിട്ടാണ് താരം ഇവിടെ എത്തിയത്. ഷൂട്ടിംഗിന്റെ ഇടവേളയിലാണ് താരം നടക്കാൻ ഇറങ്ങിയത്. താമസിക്കുന്ന ഹോട്ടലിനു പിന്നിലുള്ള കനാലാണ് അഹാന വ്ലോഗിലൂടെ പരിചയപ്പെടുത്തുന്നത്. കോട്ടയത്തെ ഭാഷയെക്കുറിച്ചും അഹാന വീഡിയോയിൽ പറയുന്നു. കോട്ടയംകാർ ആം എന്നു പറയുന്നത് തനിക്ക് കുറച്ചുനാൾ എന്താണെന്ന് മനസിലായില്ലെന്നും താരം പറയുന്നു. നിങ്ങൾ എവിടെയെങ്കിലും താമസിക്കുകയാണെങ്കിൽ സമയം കിട്ടുന്പോൾ പുറത്തിറങ്ങി നടക്കണമെന്നും താരം പറയുന്നു. അങ്ങനെ നടക്കുന്പോഴാണ് ആ സ്ഥലത്തെക്കുറിച്ച് കൂടുതൽ മനസിലാകുക എന്നും അഹാന പറയുന്നു. കാമറവുമൺ അഹാന കൃഷ്ണ ഫ്രം കുറവിലങ്ങാട് ഇൻ ഫ്രണ്ട് ഓഫ് അടിപൊളി കനാൽ എന്നു പറഞ്ഞാണ് അഹാന വീഡിയോ അവസാനിപ്പിക്കുന്നത്.
Read MoreCategory: Today’S Special
വൺ സിനിമയിലേതിനു സമാനമായ സംഭവം ഞാനും നേരിട്ടിട്ടുണ്ട്! കുറിപ്പുമായി നടി നേഹ റോസ്
വൺ സിനിമയിലേതിനു സമാനമായ സംഭവം താൻ അഭിമുഖികരിച്ചിട്ടുണ്ടെന്ന് നടി നേഹ റോസ്. ഓൺലൈനിലൂടെ ഭക്ഷണം ഓർഡർ നൽകിയ ശേഷം ഡെലിവറി ഏജന്റിനെ താൻ കാത്തിരുന്നതും അയാളോട് ദേഷ്യം തോന്നിയതുമെല്ലാമാണ് നേഹ പങ്കുവയ്ക്കുന്നത്. മോഡലിംഗ് ചെയ്തിരുന്ന നേഹ ശ്രദ്ധേയമായ വേഷമാണ് മമ്മൂട്ടി നായകനായ വണ്ണിൽ ചെയ്തിരിക്കുന്നത്. നേഹയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപം വൺ എന്ന മലയാളസിനിമയിൽ salim kumar ചേട്ടന് ഒപ്പം ആ ഒരു സീൻ അഭിനയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. സിനിമയുടെ തുടക്കത്തിൽ തന്നെ സ്ക്രീനിൽ നിറഞ്ഞു നിൽക്കാനും സാധിച്ചു. മുൻപ് പനമ്പള്ളി നഗറിലെ RDS ഫ്ലാറ്റിൽ ആയിരുന്നപ്പോൾ, ഇതുപോലെ ഒരു incident ഞാൻ ഫെയ്സ് ചെയ്തതാണ്. ഞാൻ മാത്രമായിരിക്കില്ല നിങ്ങളോരോരുത്തരും ഫെയ്സ് ചെയ്തതാണ് എന്ന് എനിക്കുറപ്പുണ്ട്. അന്ന് Ad shoot കഴിഞ്ഞ തിരിച്ചെത്തിയപ്പോൾ ലേറ്റ് ആയി. നല്ല മഴയും കാറ്റും. റൂം എത്തിയിട്ട് ഫുഡ് ഓർഡർ…
Read More‘കടക്ക് പുറത്ത്’ എന്നു പറയുന്ന ആളുടെ അടുത്തേക്ക് പോകാൻ നമുക്ക് കഴിയുമോ? ഇരട്ടചങ്ക് നമ്മുക്ക് വേണ്ട, നല്ല ഒരു ഹൃദയം മതി; ശാന്തിപ്രിയ
“കടക്ക് പുറത്ത്’ എന്നും മറ്റും പറയുന്ന ആളുടെ അടുത്തേക്ക് നമുക്ക് പോകാൻ കഴിയുമോയെന്ന് “ദൃശ്യം 2’വിലെ അഭിനേത്രിയും അഭിഭാഷകയുമായ ശാന്തിപ്രിയ. കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ വി ഇ അബ്ദുൾ ഗഫൂറിന് വേണ്ടി പ്രചാരണം നടത്തവേയാണ് ശാന്തിപ്രിയ മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് സംസാരിച്ചത്. “നമുക്ക് വേണ്ടത് മുഖത്ത് എപ്പോഴും ചിരിയുള്ള നമുക്ക് സമീപിക്കാന്‍ പേടിയില്ലാത്ത ആളെയാണ്. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നില്ക്കുന്ന ആളുകളുടെ അടുത്തേക്ക് പോകാന്‍ പറ്റുമോ? നമ്മള് ഓര്‍ക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ. വിഇ ഗഫൂർ’- ഇങ്ങനെയായിരുന്നു ശാന്തിപ്രിയയയുടെ വാക്കുകൾ. ശാന്തിപ്രിയയുടെ വീഡിയോ വികെ ഇബ്രാഹിംകുഞ്ഞ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്.
Read Moreസെല്‍ഫിയെടുക്കാന്‍ ഒട്ടകത്തിന്റെ കൂടിനടുത്തേയ്ക്ക് എത്തി; സെല്‍ഫി എടുക്കുന്നതിനിടെ ഒട്ടകം യുവതിയ്ക്ക് കൊടുത്തത് മുട്ടന്‍പണി
ജിറാഫുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഒരു കുട്ടി കൊടുത്ത ചെറിയ ശിഖരം ജിറാഫ് കടിച്ചെടുത്തപ്പോൾ കുട്ടിയും അതിനൊപ്പം ഉയരുന്നതായിരുന്നു വീഡിയോ. ഇപ്പോഴിത മറ്റൊരു വീഡിയോ എത്തിയിരിക്കുന്നു. ഒരു ഒട്ടകമാണ് ഇതിലെ കഥാനായകൻ. സെൽഫി എടുക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ തലമുടി കടിക്കുകയും ചവയ്ക്കുകയും ചെയ്യുന്ന ഒട്ടകത്തിന്റെ വീഡിയോയാണ് വൈറൽ. സെൽഫി എടുക്കാനാണ് സ്ത്രീ ഒട്ടകത്തിന്റെ കൂടിനടുത്തേയ്ക്ക് എത്തിയത്. ശേഷം സെല്‍ഫി എടുക്കുന്നതിനിടെ ഒട്ടകം പുറകില്‍ നിന്ന് യുവതിയുടെ മുടിയിൽ കടിച്ചു വലിച്ച് ചവയ്ക്കുകയായിരുന്നു. സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ആടിന്റെ ഇടി വാങ്ങുന്ന യുവതിയുടെ വീഡിയോ ഏതാനം ദിവസം മുന്‍പ് വൈറലായിരുന്നു. യുവതിയുടെ തലയ്ക്കാണ് ആട് ഇടിച്ചത്.
Read Moreനിനക്ക് എങ്ങനെ കിട്ടി കുട്ടീയി ധൈര്യം! ധൈര്യവാനായ കോഴിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; വീഡിയോ കാണാം
ധൈര്യവാനായ ഒരു കോഴിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മുതലയുടെ പുറത്തുകൂടി കൂളായി നടക്കുകയാണ് കക്ഷി. തടാകത്തിന്റെ തീരത്തു കിടന്ന മുതലയുടെ പുറത്തു കൂടിയായിരുന്നു കോഴിയുടെ ഈ നടത്തം. മുതലയുടെ മൂക്കിൻ തുമ്പിലൂടെ നടന്നു തീരത്തെത്തിയ കോഴിയെ പിടിക്കാൻ വായ പിളർന്നെങ്കിലും കോഴി തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദൃശ്യം ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്ര ട്വിറ്ററിലൂടെ പങ്കുവച്ചതോടെ വീണ്ടും വൈറലാകുകയായിരുന്നു.
Read Moreഞാന്‍ കെട്ടിക്കോട്ടെ…? ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി നടി അനുശ്രീ
Anusree nskldലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി എത്തിയ അനുശ്രീ ബോള്‍ഡായിട്ടുളള കഥാപാത്രങ്ങളിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും അനുശ്രീ പങ്കുവയ്ക്കാറുണ്ട്. നടിയുടേതായി വരാറുളള ചിത്രങ്ങളും വീഡിയോസുമെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം തന്നെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട് അനുശ്രീ. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെയാണ് നടി മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു റിയാലിറ്റി ഷോയിലൂടെ എത്തിയ താരത്തിന് തുടര്‍ന്ന് ലാല്‍ജോസ് ചിത്രത്തില്‍ അവസരം ലഭിക്കുകയായിരുന്നു. ഒമ്പത് വര്‍ഷത്തെ കരിയറില്‍ ഇരുപത്തഞ്ചിലധികം ചിത്രങ്ങളിലാണ് നടി വേഷമിട്ടത്. അതേസമയം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ ആരാധകന്റെ ചോദ്യത്തിന് നടി നല്കിയ മറുപടി വൈറലായിരുന്നു. കരിയറിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം അനുശ്രീയോട് ചോദിച്ച് ആരാധകര്‍ എത്തി.…
Read Moreഅലക്ഷ്യമായി ഹൈവേയിലേക്ക് കയറിയ ബൈക്കിനെ ഇടിക്കാതിരിക്കാന്‍ ട്രക്ക് വെട്ടിച്ചു മാറ്റി ! എതിരേ വന്ന മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞു; വീഡിയോ കാണാം…
ഇട റോഡില്‍ നിന്ന് അശ്രദ്ധമായി ഹൈവേയിലേക്ക് കയറുന്ന പല വാഹനങ്ങളും അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഹൈദരാബാദിലെ രാജേന്ദ്ര നഗറില്‍ ഇത്തരത്തിലുണ്ടായ ഒരു അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സൈബറാരാബാദ് ട്രാഫിക് പൊലീസ്. രാജേന്ദ്ര നഗര്‍ ഹിമായത് സാഗര്‍ ടോള്‍ ഗേറ്റിലാണ് അപകടമുണ്ടായത്. ഇടറോഡില്‍ നിന്നു വന്ന മോട്ടോര്‍ സൈക്കിള്‍ മറ്റൊന്നും ശ്രദ്ധിക്കാതെ നേരെ ഹൈവേയിലേക്കു കയറുകയായിരുന്നു. പാഞ്ഞുവരികയായിരുന്ന ട്രക്ക് ഡ്രൈവര്‍ ഇതു കണ്ടു. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ഞൊടിയിടയില്‍ ട്രക്ക് വലത്തേക്കു വെട്ടിക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് എതിര്‍ഭാഗത്തു നിന്നും വേഗത്തില്‍ വരികയായിരുന്ന മറ്റൊരു ട്രക്കുമായി ഈ ട്രക്ക് കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഇരു ഡ്രൈവര്‍മാര്‍ക്കും അപകടത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഏറെ നേരം ഹൈവേയില്‍ ഗതാഗത തടസ്സമുണ്ടായി. അപകടത്തിന് കാരണമായ ബൈക്ക് യാത്രികന് പരിക്കൊന്നും പറ്റിയില്ല. ഇയാള്‍ തിരിച്ചു പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. ബൈക്ക് യാത്രികനെതിരെ അശ്രദ്ധമായി വാഹനമോടിച്ച്…
Read Moreസുന്ദരന്മാരായ പുരുഷന്മാരെ കണ്ടാല്‍ അപ്പോള്‍ മയങ്ങി വീഴും! അപൂര്‍വ മസ്തിഷ്ക രോഗത്താല്‍ വലഞ്ഞ് യുവതി; വീടിന് പുറത്തിറങ്ങാന്‍ മടി…
സുന്ദരന്മാരായ പുരുഷന്മാര് സ്ത്രീകളെ മയക്കാറുണ്ടെന്ന് പറയാറുണ്ട്. ആ മയക്കം കാവ്യാത്മകമാണെങ്കില് സുന്ദരന്മാരെ കണ്ടാല്‍ അപ്പോള്‍ തന്നെ ബോധക്ഷയം സംഭവിക്കുന്ന ഒരു സ്ത്രീയുണ്ട്. ഇംഗ്ലണ്ടിലെ കിര്‍സ്റ്റി ബ്രൗണ്‍ (32) എന്ന യുവതിയാണ് ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത്. സൗന്ദര്യമുള്ള ആണുങ്ങളെ കണ്ടാല്‍ അപ്പോള്‍ ഈ യുവതി മയങ്ങി വീഴും. ചെഷയറിലെ നോര്‍ത്ത് വിച്ച് സ്വദേശിയായ കിര്‍സ്റ്റിയ്ക്ക് രണ്ട് കുട്ടികളുണ്ട്. അതുകൊണ്ട് തന്നെ പുരുഷന്മാരുടെ നേര്‍ക്ക് നോക്കാന്‍ തന്നെ യുവതിയ്ക്ക് ഭയമാണ്. എതിര്‍ലിംഗത്തിലുള്ള ആകര്‍ഷകമായ ഒരു വ്യക്തിയുടെ കണ്ണുകളിലേയ്ക്ക് നോക്കിയാല്‍ ഇവര്‍ ഉടന്‍ തലകറങ്ങി താഴെ വീഴും. പരമാവധി ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഈ രോഗാവസ്ഥ വളരെ നാണക്കേടുണ്ടാക്കുന്നതാണെന്നും ഇവര്‍ പറയുന്നു. ഒരിക്കല്‍ ഷോപ്പിംഗിനായി പോയപ്പോള്‍ സൗന്ദര്യമുള്ള ഒരാള്‍ എതിരെ വന്നതോടെ തന്റെ കാലുകള്‍ ദുര്‍ബലമായെന്നും കൂടെയുണ്ടായിരുന്ന കസിന് താങ്ങിപ്പിടിക്കേണ്ടി വന്നുവെന്നും ഇവര്‍ പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട്…
Read Moreചായ ചോദിച്ച പിച്ചക്കാരനോട് ക്യാഷ് ഉണ്ടോയെന്ന് ചായക്കടക്കാരന് ! പിച്ചക്കാരന്റെ പ്രതികരണം കണ്ട് ചായക്കടക്കാരന്റെ ബോധം പോയി;വീഡിയോ കാണാം…
യാചകരില്ലാത്ത നാടുകള്‍ അപൂര്‍വമാണ്. എന്നിരുന്നാലും ഇത് തൊഴിലായി കൊണ്ടു നടക്കുന്നവര്‍ ഒരു പക്ഷെ ഇന്ത്യയില്‍ ആയിരിക്കും. അധ്വാനിക്കാന്‍ ആരോഗ്യമുണ്ടായിട്ടും പിച്ചയെടുത്തു തിന്നുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമാണ്. മാത്രമല്ല ഇവരില്‍ പലരുടെയും കയ്യില്‍ വലിയ സംഖ്യ സമ്പാദ്യവുമുണ്ടാവും. ഇത്തരത്തിലുള്ള ഒരു പിച്ചക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചായ ചോദിച്ച പിച്ചക്കാരനോട് ക്യാഷ് ഉണ്ടോ എന്ന് ചോദിച്ചത് മാത്രം ചായക്കടക്കാരന് ഓര്മയുള്ളൂ. എന്നാല്‍ പിച്ചക്കാരന് പോക്കറ്റില്‍ നിന്ന് എടുത്ത പണം കണ്ട് ചായക്കടക്കാരന്റെ കണ്ണു തള്ളിയെന്നു പറഞ്ഞാല്‍ മതിയല്ലോ. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
Read Moreജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ അബദ്ധം ! രണ്ടു മാസം മാത്രം ആയുസുണ്ടായിരുന്ന വിവാഹജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തെസ്നി ഖാന്…
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും നിറ സാന്നിദ്ധ്യമായി നിന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണണ് തെസ്നി ഖാന്. മിക്കവാറും കോമഡി കഥാപാത്രങ്ങളിലാണ് താരം എത്തുന്നതെങ്കിലും സീരിയസ് കഥാപാത്രങ്ങളുടെം തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെസ്നിഖാന് പലവട്ടം തെളിയിച്ചിട്ടുണ്ട്. എപ്പോഴും ചിരിച്ചു വളരെ സന്തോഷത്തോടുകൂടെയാണ് താരത്തെ മലയാളികള്‍ക്ക് എപ്പോഴും കാണാന്‍ കഴിയുക. എന്നാല്‍ ജീവിതത്തില്‍ പല വിഷമങ്ങളിലൂടെയും കടന്നു പോയ ഒരാളാണ് താനെന്ന് തെസ്നി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തെസ്നി ഖാന്റെ കുടുംബത്തെ കുറിച്ചു അറിയാവുന്ന ആരാധകര്‍ക്ക് താരം വിവാഹിത ആണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല എന്നതാണ് സത്യം. എന്നാല്‍ താന്‍ വിവാഹിതയാണെന്ന് തുറന്നു പറയുകയാണ് താരം. എന്നാല്‍ വിവാഹ ജീവിതം വിജയകരം ആയിരുന്നില്ല. വിവാഹ ജീവിതത്തിലെ താളപിഴവുകളെക്കുറിച്ചു തെസ്നി തുറന്നു പറഞ്ഞത് ഇപ്പോള്‍ വൈറലാകുകയാണ്. എം ജി ശ്രീകുമാറിന്റെ മുമ്പിലായിരുന്നു തുറന്നുപറച്ചില്‍. സ്ക്രീനില്‍ ചിരിപ്പിച്ചു കൈയടി നേടുന്നവരില്‍ പലരും…
Read More