നമ്മള് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മള് തന്നെയാണ്. പക്ഷെ സ്ത്രീകള്‍ എന്ത് ധിരിച്ചാലും, എന്ത് പറഞ്ഞാലും അതിന്റെ പേരില്‍ വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നമ്മള് തുറന്ന് പറയുന്നിടത്താണ് മാറ്റം ഉണ്ടാവുന്നത്. ഒരു കലാകാരി എന്ന നിലയില്‍ മറ്റുള്ളവരോട് ഇത്തരം കാര്യങ്ങളെ പറ്റി സംസാരിക്കുകയാണ് വേണ്ടത്. അത് വിവാദമായാലും ഭാവിയില്‍ അതൊരു മാറ്റത്തിന് കാരണമാകും. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. -ഉത്തര ശരത്ത്
Read MoreCategory: Today’S Special
ഞാന്‍ എന്റെ ഗേള്‍ ഹുഡ് പൂര്‍ത്തിയാക്കിയത് ഈ അടുത്ത കാലത്ത് ! ആ സൗഹൃദം വളര്‍ന്ന് പ്രണയത്തിലേക്ക് മാറുമെന്ന് തോന്നിയപ്പോള്‍..; ജൂവല്‍ മേരി പറയുന്നു…
ടെലിവിഷന്‍ രംഗത്ത് നിന്ന് അഭിനയരംഗത്ത് എത്തിയ നടിയാണ് ജൂവല്‍ മേരി. അവതാരകയാവുന്നതിന് മുമ്പു നഴ്സ് ആയിരുന്ന ജ്യൂവല്‍ തന്റെ സിനിമാജീവിതത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ മനസ് തുറക്കുകയാണിപ്പോള്‍. ഏത് പ്രായത്തിലുള്ള വേഷം ചെയ്യാനും തനിക്ക് മടിയില്ലെന്നും ഇതുവരെ കിട്ടിയതില്‍ സംതൃപ്തയാണെന്നും ജ്യൂവല്‍ പറയുന്നു. സിനിമയില്‍ വലിയ നിലയിലേക്ക് വന്നില്ലേയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് കിട്ടിയതില്‍ വച്ച് തന്നെ ഞാന്‍ ഹാപ്പിയാണ്. ഒരു ഫ്രെയിമിനുള്ളില്‍ നില്‍ക്കണമെന്ന് എനിക്ക് ഒരാഗ്രഹവുമില്ല. നല്ല സെന്സുള്ള ഒരു കാരക്ടറിന് വിളിച്ചാല്‍ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്. വില്ലത്തിയാവാനും കോമഡി ചെയ്യാനുമൊക്കെ ഞാന്‍ തയാറായാണ്. പ്രായം ചെന്ന വേഷങ്ങളും ചെയ്യാം. എന്റെ ആദ്യ സിനിമയായ പത്തേമാരിയില്‍ തന്നെ ഞാന്‍ 60 വയസുള്ള ആളായി അഭിനയിച്ചിട്ടുണ്ടല്ലോ. ഞാനും ജെന്‍സണും നല്ല സുഹൃത്തുകളായിരുന്നു. സൗഹൃദം വളര്‍ന്ന് പ്രണയത്തിലേക്ക് മാറുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ ജെന്‍സനോട് വീട്ടില്‍ വന്ന് ആലോചിക്കാന്‍ പറഞ്ഞു.…
Read Moreധന്യ-രമ്യ തിയറ്റർ ഇനി ഓർമകളിൽ; എന്റെ ആദ്യചിത്രം റിലീസ് ചെയ്ത തിയറ്റർ ഇനി ഇല്ല; തിയേറ്ററുമായുള്ള ബന്ധവും അനുഭവവും രാഷ്ട്രദീപികയുമായി പങ്കുവച്ച് ജഗദീഷ്
എം.സുരേഷ്ബാബു തിരുവനന്തപുരം: അനന്തപുരിയുടെ സിനിമാ സ്വപ്നങ്ങളെ താലോലിച്ച ധന്യ-രമ്യ തീയേറ്റർ ഇനി ഓർമ്മകളിൽ. തീയേറ്റർ പൊളിച്ച് നീക്കുന്നു. ലോക്ക് ഡൗണിന് മുൻപ് വരെ സിനിമാ പ്രദർശനം തീയേറ്ററിൽ നടന്നിരുന്നു. നാല് പതിറ്റാണ്ട് കാലം സിനിമാ പ്രേമികളുടെ ആസ്ഥാനമായിരുന്ന ധന്യ രമ്യ തീയേറ്ററിൽ മലയാളത്തിലെ പല പ്രമുഖ നടൻമാരും സിനിമ കാണാൻ എത്തിയിരുന്നു. ധന്യ- രമ്യ തീയേറ്ററുമായി തനിക്കുള്ള സിനിമാ ബന്ധവും അനുഭവവും രാഷ്ട്രദീപികയുമായി പങ്ക് വയ്ക്കുകയാണ് സിനിമാ നടൻ ജഗദീഷ്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച തീയേറ്ററാണ് ധന്യ -രമ്യ. തന്റെ ആദ്യ സിനിമ റിലീസ് ചെയ്തത് ധന്യ- രമ്യ തീയേറ്ററിലായിരുന്നു. മൈഡിയർ കുട്ടിച്ചാത്തൻ എന്ന ത്രീഡി സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്ന വന്ന നാൾ മുതൽ ലോക്ക് ഡൗണിന് മുൻപ് വരെ ഈ തീയേറ്ററുമായും മാനേജ്മേന്റുമായി തനിക്ക് നല്ല ബന്ധമായിരുന്നുവെന്ന് ജഗദീഷ് രാഷ്ട്രദീപികയോട് വ്യക്തമാക്കി. ശ്രീകാന്ത്…
Read Moreകുഞ്ഞ് ആ മുറിയിലിരുന്ന് കളിച്ചിരുന്നെങ്കില്‍..! ഷൂ ലെയ്സ് എന്നു കരുതി എടുക്കാൻ ചെന്നപ്പോൾ അനക്കം; നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങൾ എത്ര അടുക്കിവെച്ചാലും കുറച്ചു കഴിയുന്പോൾ പഴയതുപോലെ അവിടെയുമിവിടെയുമൊക്കെ കിടക്കും. ഓസ്ട്രേലിയിലെ സിഡ്നിയിലുള്ള ആറു വയസുകാരി പോപ്പിയും ഇങ്ങനെയാണ്. പോപ്പിയുടെ അമ്മ മെഗ് നിരന്നു കിടക്കുന്ന കളിപ്പാട്ടങ്ങൾ അടുക്കി വെയ്ക്കാനായി മകളുടെ മുറിയിലെത്തിയതായിരുന്നു. ലൈറ്റ് ഇടാതെ മുറിക്കകത്ത് കയറിയ അമ്മ കളിപ്പാട്ടങ്ങൾക്കിടയിൽ ഒരു ഷൂ ലെയ്സ് കിടക്കുന്നതു കണ്ടു. ലൈറ്റിട്ടതിനുശേഷം ലെയ്സ് എടുക്കാൻ തുടങ്ങിയപ്പോൾ, ലെയ്സിന് ഒരു അനക്കം. തല ഉയർത്തി കടിക്കാനൊരുങ്ങുന്ന പാന്പിനെയാണ് താൻ എടുക്കാൻ തുടങ്ങിയതെന്ന് മെഗ് അറിയുന്നത് അപ്പോഴാണ്. പേടിച്ച് കൈ വലിച്ച മെഗിനെ ഭയപ്പെടുത്തിയ കാര്യം ആ ദിവസവും പോപ്പി ആ മുറിയിലിരുന്ന് കളിച്ചിരുന്നല്ലോ എന്നതാണ്. എന്തായാലും ഗോൾഡണ്‍ ക്രൗണ്‍ഡ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാന്പിനെ അമ്മ കണ്ടതുകൊണ്ട് വലിയ അപകടമൊന്നും പറ്റിയില്ല.
Read Moreകരഞ്ഞിരിക്കാന്‍ എന്നെക്കിട്ടില്ല..! വിവാഹം ഉറപ്പിച്ചതിനുശേഷം കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറി; ഒരുലക്ഷം രൂപ മുടക്കി വധു ചെയ്തത് ഇങ്ങനെ…
വിവാഹം ഉറപ്പിച്ചതിനുശേഷം വരൻ വിവാഹത്തിൽ നിന്നും പിന്മാറിയാൽ തകർന്നു പോകുന്നവരാണ് പലരും. എന്നാൽ അങ്ങനെ തളരേണ്ടെന്ന് പറയുകയാണ് അമേരിക്കൻ സ്വദേശിനിയായ മെഗ് ടൈലർ. കഴിഞ്ഞ ജൂണിൽ മെഗിനെ കാമുകൻ ഉപേക്ഷിച്ചു. കാമുകനുപേക്ഷിച്ചു എന്ന കാരണത്താൽ ഇനി ഒരു വിവാഹം വേണ്ടെന്നു വയ്ക്കാനോ ജീവിതം അവസാനിപ്പിക്കാനോ അവൾ തയ്യാറായില്ല. പകരം സ്വന്തമായി വിവാഹം നടത്താൻ തീരുമാനിച്ചു. വരനില്ലാതെ അവൾ വധുവായി ഒരുങ്ങി. സ്വയം എഴുതി തയ്യാറാക്കിയ വിവാഹ ഉടന്പടി വായിച്ചു. വിവാഹ മോതിരം സ്വയം കയ്യിൽ ധരിച്ചു. കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെ ചുംബിച്ചു. ഇതോടെ താൻ വിവാഹിതയായെന്ന് മെഗ് പ്രഖ്യാപിച്ചു. ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് മെഗ് തന്റെ വിവാഹം നടത്തിയത്. മറ്റുള്ളവർ എന്തു പറയും എന്ന ആശങ്കയൊക്കെ ഉണ്ടായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ മെഗിന്റെ തീരുമാനം ഉറച്ചതായിരുന്നു. സ്വന്തം സന്തോഷങ്ങളോട് നോ പറയേണ്ട ആവശ്യമില്ലെന്നാണ്…
Read Moreഫോട്ടോകളും ഇനി തനിയെ മായും! ഇത്തരത്തിലുള്ള ചിത്രങ്ങൾ ഫോർവേർഡ് ചെയ്യാനോ, സേവ് ചെയ്യാനോ സാധിക്കില്ല; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
മുംബൈ: സന്ദേശങ്ങൾ തനിയെ ഡിലീറ്റ് ചെയ്യപ്പെടുന്ന ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറിനു പിന്നാലെ ചിത്രങ്ങൾ തനിയെ മായുന്ന ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറും അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ബീറ്റാ വേർഷനുകളിൽ പുത്തൻ ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചുവെന്നും വൈകാതെ എല്ലാ ഉപയോക്താക്കൾക്കും ഇതു ലഭ്യമാകുമെന്നും വാബീറ്റ ഇൻഫൊ റിപ്പോർട്ട് ചെയ്യുന്നു. ഡിസപ്പിയറിംഗ് ഫോട്ടോ ആയി അയയ്ക്കുന്ന ചിത്രങ്ങൾ, സ്വീകർത്താവ് ചാറ്റിൽനിന്നു പുറത്തുകടക്കുന്പോൾ ഡിലീറ്റ് ചെയ്യപ്പെടുന്ന രീതിയിലാണു പുതിയ ഫീച്ചറിന്റെ ക്രമീകരണം. ഇത്തരത്തിലുള്ള ചിത്രങ്ങൾ ഫോർവേർഡ് ചെയ്യാനോ, സേവ് ചെയ്യാനോ സാധിക്കില്ല. ഇവയുടെ സ്ക്രീൻ ഷോട്ട് എടുക്കാനും കഴിയില്ലെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ നിലവിൽ ലഭ്യമായിട്ടുള്ള ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറിനു സമാനമായാണു വാടസ്ആപ്പിലും കന്പനി പുതിയ ഫീച്ചർ ഒരുക്കുന്നത്. അതേസമയം, അനിമേറ്റഡ് സ്റ്റിക്കറുകൾ ഡൗണ്‍ലോഡ് ചെയ്ത് ചാറ്റുകളിൽ ഉപയോഗിക്കുന്നതിനുള്ള സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചു. ആൻഡ്രോയിഡിൽ 2.21.3.19 വേർഷനോ അതിൽ പുതിയതോ ആയ വാട്സ്ആപ്പ് വേർഷനുകളിലും…
Read Moreഞങ്ങളുടെ രണ്ടു പേരുടെയും ബ്ലഡ് ഗ്രൂപ്പുകള്‍ ഒന്നായിരുന്നു ! പഴയ പ്രണയം തുറന്നു പറഞ്ഞ് റിമി ടോമി; അന്തം വിട്ട് ആരാധകര്‍…
ഗായിക റിമി ടോമി ഇപ്പോള്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മഴവില്‍ മനോരമയിലെ സൂപ്പര്‍ 4ന്റെ വേദിയില്‍ വച്ചാണ് ഗായിക കൗമാര കാലത്തെ പ്രണയത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. ഒരു പാലാക്കാരന് അച്ചായന് പയ്യനായിരുന്നു പ്രണയകഥയിലെ നായകനെന്നും അയാളെ താന്‍ പ്രേമിക്കുകയല്ല മറിച്ച് അയാള്‍ തന്നെ പ്രേമിക്കുകയായിരുന്നുവെന്നാണ് റിമി പറഞ്ഞത്. പ്രണയത്തെക്കുറിച്ച് റിമി പറഞ്ഞതിങ്ങനെ…’ഹൈസ്കൂള്‍ കാലഘട്ടത്തിലാണ് എന്റെ മനസ്സില്‍ ആദ്യമായി പ്രണയം തോന്നിയത്. പാലായില്‍ തന്നെയുള്ള ആളാണ്. അയാള്‍ക്ക് എന്നേക്കാള്‍ അഞ്ചോ ആറോ വയസ്സ് കൂടുതലുണ്ട്. പാട്ടു പാടുന്ന കുട്ടിയായതു കൊണ്ടു തന്നെ ആ നാട്ടിലെ എല്ലാവര്ക്കും എന്നെ അറിയാം. ആ പയ്യന് എന്നെ ഇഷ്ടമാണെന്ന് എനിക്കു മനസ്സിലായി. സ്കൂളില്‍ നിന്നും തിരിച്ചു വരുമ്പോള്‍ അയാള്‍ എനിക്കെതിരെ വരുമായിരുന്നു. പക്ഷേ അന്നൊക്കെ നേരിട്ടു കണ്ടാല്‍ പോലും മുഖത്തു നോക്കാന്‍ പേടിയായിരുന്നു. അക്കാലം മുതല്‍ ഞാന്‍ പള്ളി ക്വയറില്‍ സജീവമായിരുന്നു.…
Read Moreമരണത്തിന്റെ കൈയിൽ നിന്നു കുഞ്ഞിനെ രക്ഷിച്ച് ഡെലിവറി ബോയ്; വീഡിയോ സൂപ്പർ ഹീറോയെന്ന് സോഷ്യൽ മീഡിയ; സംഭവം ഇങ്ങനെ…
രണ്ടുവയസുകാരിയെ മരണത്തിന്റെ കൈയിൽ നിന്നു രക്ഷിച്ച ഡെലിവറി ബോയ് ആണ് ഇപ്പോൾ വിയറ്റ്നാമിലെ ഹീറോ. ഒരു പാക്കേജ് എത്തിക്കാനെത്തിയതായിരുന്നു മുപ്പത്തിയൊന്നുകാരനായ എൻഗോക് മാൻ. കാറിലിരുന്നപ്പോഴാണ് അടുത്തുളള കെട്ടിടത്തിൽനിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. അമ്മ വഴക്കു പറഞ്ഞിട്ട് ഏതോ കുഞ്ഞുകരയുകയാണെന്നാണ് മാൻ ആദ്യം കരുതിയത്. പെട്ടെന്നാണ് മുതിർന്ന ഒരാളുടെ നിലവിളി കൂടി യാൻ കേട്ടത്. കാറിൽനിന്നു ചാടിയിറങ്ങിയ മാൻ കണ്ടത് അടുത്തുള്ള 16 നിലക്കെട്ടിടത്തിന്റെ പന്ത്രണ്ടാംനിലയുടെ ബാൽക്കണിയിൽനിന്ന് ഒരു കുഞ്ഞ് തൂങ്ങിക്കിടന്നു കരയുന്നതാണ്. അതു കണ്ട അടുത്തുള്ള കെട്ടിടത്തിലെ ആരോ ആണ് സഹായത്തിന് അലറിയത്. മാൻ പെട്ടെന്നു കാറിന്റെ മുകളിൽക്കയറി സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കു പിടിച്ചുകയറി. പക്ഷേ മേൽക്കൂര വളഞ്ഞതായതിനാൽ അയാളുടെ കാലിടറി ഇരുന്നുപോയി. പെട്ടെന്ന് കുഞ്ഞ് താഴേക്കുവീണു. മാൻ കുട്ടിയെ പിടിക്കാൻ കൈനീട്ടിയെങ്കിലും കുട്ടി അയാളുടെ മടിയിലാണ് വീണത്. വീഴ്ചയിൽ കുഞ്ഞിന്റെ ഡിസ്ക് തെറ്റിയിരുന്നു. ജീവന്…
Read Moreഞങ്ങള്‍ കടുത്ത പ്രണയത്തിലാണ് പക്ഷെ വിവാഹം കഴിക്കാനൊന്നും യാതൊരു പ്ലാനുമില്ല ! ഒടുവില്‍ തന്റെ പ്രണയം തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്
ആരാധകര്‍ ഏറെ നാളായി പ്രതീക്ഷിക്കുന്ന ഒന്നാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹം. വിവാഹ വാര്‍ത്ത പുറത്തു വന്നാലുടന്‍ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുമ്പോള്‍ പറയാമെന്നുമായിരിക്കും താരത്തിന്റെ മറുപടി. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ രഞ്ജിനി പങ്കുവെച്ച ഫോട്ടോയും അതിന് നല്കിയ ക്യാപ്ഷനും കണ്ടതോടെ താരം പ്രണയത്തില്‍ ആണെന്നും ഉടന്‍ വിവാഹം ഉണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് താരം, ഒരു അഭിമുഖത്തിലാണ് രഞ്ജിനി തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുന്നത്.പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ, താനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ…
Read Moreഎല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല; കാണുന്ന എല്ലാവരെയും വിശ്വസിക്കുന്ന ആളല്ല ഞാന്‍..! നടി മീന പറയുന്നു…
മലയാളം-തമിഴ് സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് മീന. ഈ രണ്ടു ഭാഷകളിലെയും സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. ഏത് കഥാപാത്രമായാലും തന്റെ അഭിനയ മികവ് കൊണ്ട് മീന അതെല്ലാം മികവുറ്റതാക്കാറുണ്ട്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ ആദ്യകാലത്ത് ഗ്ലാമര്‍ റോളുകളിലാണ് തിളങ്ങിയതെങ്കിലും മലയാളത്തില്‍ അഭിനയ പ്രാധാന്യമുളള റോളുകളിലാണ് മീന കൂടുതലായും അഭിനയിച്ചത്. ഒരിടവേളയ്ക്ക് ശേഷം ദൃശ്യം-2വിലൂടെ മലയാളത്തിലെത്തിയ താരം ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. എഴ് വര്‍ഷത്തിന് ശേഷം ദൃശ്യം 2വിലെ റാണിയായുള്ള മീനയുടെ പ്രകടനം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത്. മലയാളത്തിന് പുറമെ തെലുങ്ക് ദൃശ്യത്തിലും തന്റെ റോളില്‍ മീന എത്തിയിരുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ റാണിയെപ്പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താനെന്ന് മീന പറഞ്ഞിരുന്നു. മുമ്പ് സിനിമയില്‍ വന്ന കാലത്ത് എല്ലാവരെയും കണ്ണടച്ചു വിശ്വസിച്ചിരുന്ന ആളായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍,…
Read More