എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും അ​നു​ഗ്ര​ഹ​വും ഒ​പ്പ​മു​ണ്ടാകണം! ​ അ​മ്മ​യാ​കാ​നൊ​രു​ങ്ങി ശ്രേ​യ ഘോ​ഷാ​ൽ; ആ​ശം​സ​ക​ൾ നേ​ർ​ന്ന് ആ​രാ​ധ​ക​ർ

അ​മ്മ​യാ​കാ​നൊ​രു​ങ്ങു​ന്ന വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച് ഗാ​യി​ക ശ്രേ​യ ഘോ​ഷാ​ൽ. വ​യ​റി​ൽ കൈ ​ചേ​ർ​ത്ത് നി​ൽ​ക്കു​ന്ന​തി​ന്‍റെ ചി​ത്രം ശ്രേ​യ പ​ങ്കു​വ​ച്ചു. ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യും ആ​കാം​ക്ഷ​യോ​ടെ​യു​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ലെ പു​തി​യ അ​ധ്യാ​യ​ത്തി​നു തു​ട​ക്കം കു​റി​ക്കു​മ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും അ​നു​ഗ്ര​ഹ​വും ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും ശ്രേ​യ ഘോ​ഷാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ച്ചു. ശൈ​ലാ​ദി​ത്യ മു​ഖോ​പാ​ധ്യാ​യ ആ​ണ് ശ്രേ​യ ഘോ​ഷാ​ലി​ന്‍റെ ഭ​ർ​ത്താ​വ്. ര​ണ്ടു​പേ​രു​ടെ​യും പേ​രു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് ‘ശ്രേ​യാ​ദി​ത്യ ഓ​ൺ ദ് ​വേ’ എ​ന്നു കു​റി​ച്ചു​കൊ​ണ്ടാ​ണ് ആ​ദ്യ​ക​ൺ​മ​ണി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​നെ​ക്കു​റി​ച്ച് ഗാ​യി​ക അ​റി​യി​ച്ച​ത്.

Read More

അ​വി​ശ്വ​സ​നീ​യ​മാ​യ ഇ​ന്ത്യ! പാ​ന്‍റ്സ്, ഷ​ർ​ട്ട്, ബെ​ൽ​റ്റ്… അ​ല്പം പ​രി​ഷ്കാ​രി ആ​ണ് ഈ ​ആ​ന; ചിത്രം വൈറലാകുന്നു…

ആ​ന​യെ എ​വി​ടെ വെ​ച്ചു ക​ണ്ടാ​ലും ഒ​ന്നു നോ​ക്കാ​തെ ആ​രും പോ​കാ​റി​ല്ല. അ​ത്ര​യ്ക്കു​ണ്ട് ആ​ന​ക​ളോ​ടു​ള്ള മ​നു​ഷ്യ​ന്‍റെ കൗ​തു​കം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന ആ​ന​ക​ളും നി​ര​വ​ധി​യാ​ണ്. അ​ല്പം ഫ്രീ​ക്ക​നാ​യ ഒ​രു ആ​ന​യാ​ണ് ഇ​ത്ത​വ​ണ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. പാ​ന്‍റ്സ്, ഷ​ർ​ട്ട്, ബെ​ൽ​റ്റ് അ​ങ്ങ​നെ അ​ല്പം കാ​ര്യ​മാ​യി ത​ന്നെ ഫ്രീ​ക്ക​നാ​യി​രി​ക്കു​ക​യാ​ണ് ആ​ന. അ​വി​ശ്വ​സ​നീ​യ​മാ​യ ഇ​ന്ത്യ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ വ്യ​വ​സാ​യി ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യാ​ണ് ചി​ത്രം ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. പർ​പ്പി​ൾ നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടും വെ​ള്ള നി​റ​ത്തി​ലു​ള്ള പാ​ന്‍റും ക​റു​ത്ത ബെ​ൽ​റ്റു​മൊ​ക്കെ​യി​ട്ട് ഗ​മ​യി​ല​ങ്ങ​നെ ന​ട​ക്കു​ന്ന ആ​ന​യെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

Read More

നി​ങ്ങ​ൾ മ​നോ​രോ​ഗി​യാ​ണോ എ​ന്ന് അ​റി​യാ​നു​ള്ള പ​രി​ശോ​ധ​ന​യു​ടെ ഫ​ലം അ​റി​യേ​ണ്ടേ ? പരീക്ഷണവുമായി യുവതി…

മ​നോ​രോ​ഗി എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ ആ​ളു​ക​ളു​ടെ മ​ന​സി​ൽ പ​ല​ത​ര​ത്തി​ലു​ള്ള ചി​ന്ത​ക​ളാ​ണ് എ​ത്തു​ന്ന​ത്. മ​നോ​രോ​ഗ​ത്തി​ന് കാ​ര​ണം പ​ല​പ്പോ​ഴും മ​ന​സി​ന്‍റെ തോ​ന്ന​ലു​ക​ളാ​ണ്. പേ​ടി കാ​ര​ണം മ​ന​സി​ന്‍റെ താ​ളം തെ​റ്റു​ന്ന​വ​രു​ണ്ട്. കൃ​ത്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യാ​ൽ ഏ​തൊ​രു രോ​ഗ​വും മാ​റും. എ​ല്ലാ മ​നു​ഷ്യ​രും ഒ​രു ത​ര​ത്തി​ൽ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ മ​നോ​രോ​ഗി​ക​ളാ​ണെ​ന്ന് പ​റ​യാ​റു​ണ്ട്. സം​ശ​യം, ദേ​ഷ്യം, ക്രൂ​ര​ത തു​ട​ങ്ങി​യ സ്വ​ഭാ​വ​ങ്ങ​ളെ​ല്ലാം ഒ​രു​ത​രം മ​നോ​രോ​ഗ​മാ​ണ്. ഒ​രു മ​നോ​രോ​ഗി​യാ​ണോ​യെ​ന്ന് സ്വ​യം എ​ങ്ങ​നെ ക​ണ്ടു​പി​ടി​ക്കാ​മെ​ന്ന് പ​റ​യു​ക​യാ​ണ് ടി​ക്ക് ടോ​ക്ക് താ​ര​മാ​യ സോ​ഫി​യ. ടി​ക്ക് ടോ​ക്കി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് സ്വ​ന്തം വ്യ​ക്തി​ത്വം എ​ങ്ങ​നെ ക​ണ്ടു​പി​ടി​ക്കാ​മെ​ന്ന ട്രി​ക്ക് സോ​ഫി​യ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. താ​നൊ​രു ഡോ​ക്‌​ട​റോ മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ആ​ളോ അ​ല്ലെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യം ക​ണ്ണ​ട​യ്ക്കു​ക. അ​തി​നു ശേ​ഷം ഇ​രു​ണ്ട, ഒ​രു കൊ​ടു​കാ​ട്ടി​ൽ കൂ​ടി ഒ​റ്റ​യ്ക്ക് ന​ട​ക്കു​ക​യാ​ണെ​ന്ന് സ​ങ്ക​ൽ​പ്പി​ക്കു​ക. ഇ​പ്പോ​ൾ നി​ങ്ങ​ളു​ടെ ഹൃ​ദ​യം ശ​ക്തി​യാ​യി മി​ടി​ക്കാ​ൻ തു​ട​ങ്ങും ചു​റ്റു​മു​ള്ള വ​സ്തു​ക്ക​ളു​ടെ…

Read More

തോ​ക്കു​ക​ളു​ടെ രാ​ജ​കു​മാ​രി..! എ​ല്ലാ​ത്ത​രം തോ​ക്കു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ ജൂ​ലി​ക്ക് അ​റി​യാം; അ​തി​ന് ഒ​രു​കാ​ര​ണ​വു​മു​ണ്ട്…

ഇ​സ്രാ​യേ​ൽ സ്വ​ദേ​ശി​നി​യാ​ണ് ഇ​രു​പ​ത്തി​യാ​റു​കാ​രി​യാ​യ ഒ​റി​ൻ ജൂ​ലി. ജൂ​ലി മ​റ്റൊ​രു പേ​രി​ൽ​ക്കൂ​ടി അ​റി​യ​പ്പെ​ടു​ന്നു​ണ്ട്- തോ​ക്കു​ക​ളു​ടെ രാ​ജ​കു​മാ​രി. ഇ​ങ്ങ​നെ അ‍​റി​യ​പ്പെ​ടാ​ൻ കാ​ര​ണ​വു​മു​ണ്ട്. ജൂ​ലി​ക്കൊ​പ്പം സ​ദാ തോ​ക്കും ഉ​ണ്ടാ​വും. എ​ല്ലാ​ത്ത​രം തോ​ക്കു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ ജൂ​ലി​ക്ക് അ​റി​യാം. അ​തി​ന് ഒ​രു​കാ​ര​ണ​വു​മു​ണ്ട്. ര​ണ്ടു​ത​വ​ണ ജൂ​ലി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്. എ​ട്ടാ​മ​ത്തെ വ​യ​സി​ലും 15-ാമ​ത്തെ വ‍​യ​സി​ലും. എ​ട്ടാ​മ​ത്തെ വ​യ​സി​ൽ ജൂ​ലി​യേ​ക്കാ​ൾ പ്രാ​യം ചെ​ന്ന ആ​ളാ​യി​രു​ന്നെ​ങ്കി​ൽ 15-ാമ​ത്തെ വ​യ​സി​ൽ സു​ഹൃ​ത്താ​ണ് ജൂ​ലി​യെ അ​ക്ര​മി​ച്ച​ത്. പേ​ടി കൊ​ണ്ട് ര​ണ്ട് സം​ഭ​വ​ങ്ങ​ളും ജൂ​ലി ആ​രോ​ടും പ​റ​ഞ്ഞി​ല്ല. പി​ന്നീ​ട് മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം വീ​ട്ടു​കാ​രോ​ട് സം​ഭ​വം പ​റ​ഞ്ഞെ​ങ്കി​ലും ജൂ​ലി​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല. പ​തി​നെ​ട്ടാ​മ​ത്തെ വ​യ​സി​ൽ ജൂ​ലി ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ സേ​ന​യി​ൽ ചേ​ർ​ന്നു. ഇ​തോ​ടെ ജൂ​ലി​യു​ടെ ജീ​വി​തം മാ​റി. സേ​ർ​ച്ച് ആ​ൻ​ഡി റെ​സ്ക്യൂ യൂ​ണി​റ്റി​ലാ​യി​രു​ന്നു ജോ​ലി. തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും സ്വ​യ​ര​ക്ഷ​യ്ക്കു​ള്ള മു​റ​ക​ളും ജൂ​ലി അ​വി​ടെ നി​ന്നു പ​ഠി​ച്ചു. മൂ​ന്നു വ​ർ​ഷം ഇ​വി​ടെ സേ​വ​നം…

Read More

ചന്ദ്രനിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ജപ്പാൻ കോടീശ്വരൻ! ചെയ്യേണ്ടത് ഇത്രമാത്രം…

ച​ന്ദ്ര​നി​ൽ പോ​കു​ക എ​ന്ന​ത് നി​ര​വ​ധി​യാ​ളു​ടെ സ്വ​പ്ന​മാ​ണ്. പ​ണ​ച്ചി​ല​വേ​റി​യ യാ​ത്ര​യാ​യ​തു​കൊ​ണ്ടു ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ​ക്കും അ​തൊ​രു സ്വ​പ്നം മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ച​ന്ദ്ര​നി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് ആ​രെ​ങ്കി​ലും വ​ന്ന​ലോ? എ​ന്നാ​ൽ അ​ങ്ങ​നെ ഒ​രാ​ൾ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ജാ​പ്പ​നീ​സ് കോ​ടീ​ശ്വ​ര​നും ഫാ​ഷ​ൻ വ്യ​വ​സാ​യി​യു​മാ​യ യൂ​സാ​കു മെ​യ്‌​സാ​വ​യാ​ണ് ഈ ​വാ​ഗ്ദാ​നം മു​ന്നോ​ട്ട് വ​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​ളു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന എ​ട്ടു​പേ​ർ​ക്കാ​ണ് സൗ​ജ​ന്യ യാ​ത്ര. സ്പേ​സ് എ​ക്സ് വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ചാ​ന്ദ്ര ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ലാ​യി​രിക്കും യാ​ത്ര. ഇ​തി​ലെ എ​ല്ലാ സീ​റ്റു​ക​ളും ഇ​ദേ​ഹം ബു​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ഇ​ത് ഒ​രു സ്വ​കാ​ര്യ സ​വാ​രി ആ​യി​രി​ക്കു​മെ​ന്നാ​ണ് യൂ​സാ​കു മെ​യ്‌​സാ​വ പ​റ​യു​ന്ന​ത്. ക​ലാ​കാ​ര​ന്മാ​ർ​ക്കാ​ണ് സൗ​ജ​ന്യ യാ​ത്ര​യ്ക്കു​ള്ള അ​വ​സ​ര​മെ​ന്നാ​ണ് യൂ​സാ​കു മെ​യ്‌​സാ​വ പ​റ​യു​ന്ന​ത്. ഇ​നി ആ​രാ​ണ് ക​ലാ​കാ​ര​ൻ എ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. സൃ​ഷ്ടി​പ​ര​മാ​യ എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്ന ഓ​രോ വ്യ​ക്തി​യെ​യും ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന് വി​ളി​ക്കാ​മെ​ന്നാ​ണ് യൂ​സാ​കു മെ​യ്‌​സാ​വ പ​റ​യു​ന്ന​ത്. ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ…

Read More

ആ​കാ​ശ​ത്തു​കൂ​ടെ പോ​കു​ന്ന ക​പ്പ​ൽ! അ​ന്തം​വി​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ; സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെ…

അ​ന്യ​ഗ്ര​ഹ ജീ​വി​ക​ൾ ഭൂ​മി​യി​ലേ​ക്ക് എ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ക​രു​തു​ന്ന പ​റ​ക്കും ത​ളി​ക​ൾ എ​ന്നു​കേ​ൾ​ക്കു​ന്പോ​ൾ മ​നു​ഷ്യ​ന് കൗ​തു​ക​മാ​ണ്. പ​ല​രും ആ​കാ​ശ​ത്ത് പ​റ​ക്കും ത​ളി​ക ക​ണ്ടു​വെ​ന്ന് പ​റ​ഞ്ഞ് വ​രാ​റു​ണ്ട്. എ​ന്നാ​ൽ അ​തി​നൊ​ന്നും ഇ​തു​വ​രെ ശാ​സ്ത്രീ​യ​മാ​യ തെ​ളി​വി​ല്ല. സി​നി​മ​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും പ​റ​ക്കും​ത​ളി​ക​ക​ൾ ഉ​ള്ള​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​വു​ന്ന​ത് ഒ​രു ക​പ്പ​ലാ​ണ്. ആ​കാ​ശ​ത്തു​കൂ​ടെ പോ​കു​ന്ന ക​പ്പ​ൽ! സ്കോ​ട്‌​ലാ​ൻ​ഡി​ലെ ബാ​ൻ​ഫീ​ൽ താ​മ​സി​ക്കു​ന്ന കോ​ളി​ൻ മ​ക്ക​ല്ലം എ​ന്ന യു​വാ​വാ​ണ് പ​റ​ക്കും ക​പ്പ​ലി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 26-ന് ​ബാ​ൻ​ഫീ​ലി​ലെ ക​ട​ലി​നോ​ട് ചേ​ർ​ന്ന റോ​ഡി​ലൂ​ടെ ഡ്രൈ​വ് ചെ​യ്തു​പോ​വു​മ്പോ​ഴാ​ണ് അ​ത്ഭു​ത ദൃ​ശ്യം ക​ണ്ട​ത്. യ​ഥാ​ർ​ത്ഥ​ത്തി​ൽ ഒ​പ്റ്റി​ക്ക​ൽ ഇ​ല്ല്യൂ​ഷ​ൻ ആ​ണ് ഈ ​പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണം. ക​ട​ലി​നും ച​ക്ര​വാ​ള​ത്തി​ലു​ള്ള ആ​കാ​ശ​ത്തി​നും ഏ​റെ​ക്കു​റെ ഒ​രേ നി​റ​മു​ള്ള സ​മ​യ​ത്താ​ണ് ക​പ്പ​ൽ അ​തു​വ​ഴി സ​ഞ്ച​രി​ച്ച​ത്. ഇ​ത് പെ​ട്ട​ന്ന് കാ​ണു​മ്പോ​ൾ ക​പ്പ​ൽ ആ​കാ​ശ​ത്തു​കൂ​ടെ പോ​കു​ന്നു​വെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ്. ആ​ദ്യം ക​പ്പ​ൽ ക​ണ്ട​പ്പോ​ൾ ഞാ​ൻ അ​ത്ഭു​ത​പെ​ട്ട്പോ​യി. കാ​ര​ണം ക​പ്പ​ൽ…

Read More

പ​ഴ​യ ചി​ത്ര​മോ പു​തി​യ രൂ​പ​മോ മികച്ചത് ? ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​വി​ളു​ക​ളു​ള്ള ഉ​ക്രൈ​ന്‍ മോ​ഡ​ല്‍; മോഡലിന്‍റെ ചിത്രം ചർച്ചയാകുന്നു…

ശ​രീ​ര​ത്തി​ൽ ടാ​റ്റു പ​തി​ക്കു​ന്ന​ത് ഇ​ന്ന് ഒ​രു പു​തി​യ കാ​ര്യ​മ​ല്ല. എ​ന്നാ​ൽ ശ​രീ​ര​ത്തി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. ചി​ല രാ​ജ്യ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത് നി​യ​മ​പ​ര​മാ​യി വി​ല​ക്കി​യി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ ഇ​ത്ത​രം വി​ല​ക്കു​ക​ളി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ ശ​രീ​ര​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത് ചി​ല​രു​ടെ ഹോ​ബി​യാ​ണ്. പ്ര​ശ​സ്തി​ക്കു​വേ​ണ്ടി​യും ചി​ല​ർ രൂ​പ​മാ​റ്റം വ​രു​ത്താ​റു​ണ്ട്. മ​നോ​ഹ​ര​മാ​യ ശ​രീ​ര​ത്തെ​യാ​ണ് ചി​ല​ർ രൂ​പ​മാ​റ്റം വ​രു​ത്തി വി​കൃ​ത​മാ​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​വി​ളു​ക​ളു​ള്ള ഉ​ക്രൈ​ന്‍ മോ​ഡ​ല്‍ അ​ന​സ്താ​സി​യ പൊ​ക്രെ​ഷ്ചു​ക്ക് പ​ങ്കു​വ​ച്ച് ത​ന്‍റെ പ​ഴ​യ​കാ​ല ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ത​ന്‍റെ പ​ഴ​യ ചി​ത്ര​മാ​ണോ പു​തി​യ രൂ​പ​മാ​ണോ മി​ക​ച്ച​തെ​ന്നാ​ണ് അ​ന​സ്താ​സി​യ​യു​ടെ ചോ​ദ്യം. 26വ​യ​സു​ള്ള ത​ന്‍റെ ചി​ത്ര​വും 32 വ​യ​സു​ള്ള ചി​ത്ര​വു​മാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ ക​വി​ളു​ക​ള്‍​ക്കും ചു​ണ്ടു​ക​ള്‍​ക്കും മാ​റ്റം വ​രു​ത്താ​നും വ​ലി​പ്പം കൂ​ട്ടാ​നും ധാ​രാ​ളം സ​ര്‍​ജ​റി​ക​ള്‍​ക്ക് അ​ന​സ്താ​സി​യ വി​ധേ​യ​യാ​യി​രു​ന്നു. ഫേ​ഷ്യ​ല്‍ ഫി​ല്ലേ​ഴ്‌​സും ബോ​ട്ടോ​ക്‌​സ്‌ ഇ​ന്‍​ജെ​ക്ഷ​നു​ക​ളും അ​ട​ക്കം പ​ല​ത​രം…

Read More

10 ലക്ഷത്തിധികം ജനസംഖ്യയുള്ള 49 നഗരങ്ങളെ പരിഗണിച്ചു! ജീവിക്കാൻ ബംഗളൂരുവാണ് ബെസ്റ്റ്; കൊ​​​ച്ചി​​​ക്കു മൂ​​​ന്നാം സ്ഥാനം

മും​​​ബൈ: രാജ്യത്തെ ഏറ്റവും വാ​​​സ​​​യോ​​​ഗ്യ​​​മാ​​​യ ന​​​ഗ​​​രമെന്ന ഖ്യാ​​​തി ബം​​​ഗ​​​ളൂ​​​രു​​​വി​​​ന്. കേ​​​ന്ദ്ര ന​​​ഗ​​​ര വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യം ത​​​യാ​​റാ​​​ക്കി​​​യ 2020ലെ ​​​ഈ​​​സ് ഓ​​​ഫ് ലി​​​വിം​​​ഗ് ഇ​​​ൻ​​​ഡെ​​​ക്സി​​​ലാ​​​ണ് ബം​​​ഗ​​​ളൂ​​​രു ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്. 10 ല​​​ക്ഷ​​​ത്തി​​​ധി​​​കം ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള 49 ന​​​ഗ​​​ര​​​ങ്ങ​​​ളെ​​​യാ​​​ണ് ഇ​​​തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. പൂ​​​ന, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ചെ​​​ന്നൈ എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളാ​​​ണ് യ​​​ഥാ​​​ക്ര​​​മം ര​​​ണ്ട്, മൂ​​​ന്ന്, നാ​​​ല് സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ. ഡ​​​ൽ​​​ഹി​​​ക്കു പ​​​തി​​​മൂ​​​ന്നാം​​​സ്ഥാ​​​ന​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം 10 ല​​​ക്ഷ​​​ത്തി​​​ൽ താ​​​ഴെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള ന​​​ഗ​​​ര​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പ​​​ട്ടി​​​ക​​​യി​​​ൽ സിം​​​ല, ഭു​​​വ​​​നേ​​​ശ്വ​​​ർ, സി​​​ൽ​​​വാ​​​സ എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളാ​​ണു യ​​​ഥാ​​​ക്ര​​​മം ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ. ഈ ​​​പ​​​ട്ടി​​​ക​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 21-ാം സ്ഥാ​​​ന​​​ത്തും കൊ​​​ച്ചി 39-ാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്. സത്ന, നംചി, രാംപുർ, മു​​​സാ​​​ഫ​​​ർ​​​പു​​​ർ എ​​​ന്നീ നഗരങ്ങളാണ് ഈ ​​​പ​​​ട്ടി​​​ക​​​യി​​​ൽ അ​​​വ​​​സാ​​​ന സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ​​​ത്. വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ ന​​​ഗ​​​ര​​​ങ്ങ​​​ൾ പ​​​ട്ടി​​​ക​​​യി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്നു മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ജീ​​​വി​​​ത നി​​​ല​​​വാ​​​രം, സാ​​​ന്പ​​​ത്തി​​​ക​​നി​​​ല, സു​​​സ്ഥി​​​ര​​​ത, പൊ​​​തു​​​ജ​​​നാ​​​ഭി​​​പ്രാ​​​യം എ​​​ന്നീ…

Read More

മൂ​​​ന്നു​​​വ​​​ര്‍​ഷ​​​ത്തെ പ​​​രി​​​ശ്ര​​​മം! സ്വാ​​​ദി​​​ലും മു​​​ന്നി​​​ട്ടു നി​​​ല്‍​ക്കു​​​ന്ന ​​​മീ​​​ന്‍; മത്സ്യ വി​ത്തു​ത്പാ​ദ​ന സാ​ങ്കേ​തി​ക​ വി​ദ്യ​യു​മാ​യി സി​എം​എ​ഫ്ആ​ര്‍​ഐ

കൊ​​​ച്ചി: ഉ​​​യ​​​ര്‍​ന്ന വി​​​പ​​​ണ​​​ന മൂ​​​ല്യ​​​മു​​​ള്ള ക​​​ട​​​ല്‍​മ​​​ത്സ്യം ക​​​റു​​​ത്ത ഏ​​​രി​​​യു​​​ടെ വി​​​ത്തു​​​ത്‍​പാ​​​ദ​​​നം വി​​​ജ​​​യം. സ​​​മു​​​ദ്ര​​​മ​​​ത്സ്യ​​​കൃ​​​ഷി​​​യി​​​ലൂ​​​ടെ മ​​​ത്സ്യോ​​​ത്‍​പാ​​​ദ​​​നം കൂ​​​ട്ടാ​​​നു​​​ള്ള രാ​​​ജ്യ​​​ത്തി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ള്‍​ക്ക് ക​​​രു​​​ത്തു​​​പ​​​ക​​​രു​​​ന്ന​​​താ​​​ണ് ഈ ​​​നേ​​​ട്ടം. മൂ​​​ന്നു​​​വ​​​ര്‍​ഷ​​​ത്തെ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ല്‍ കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​മാ​​​ണ്(​​​സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ) ഈ ​​​മ​​​ത്സ്യ​​​ത്തി​​​ന്‍റെ വി​​​ത്തു​​​ത്പാ​​​ദ​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. ഈ ​​​മീ​​​നി​​​ന് ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ല്‍ കി​​​ലോ​​​യ്ക്ക് ഏ​​​ക​​​ദേ​​​ശം 450 രൂ​​​പ വി​​​ല​​​യു​​​ണ്ട്. പെ​​​ട്ടെ​​​ന്നു​​​ള്ള വ​​​ള​​​ര്‍​ച്ച​​​യും ഉ​​​യ​​​ര്‍​ന്ന വി​​​പ​​​ണി മൂ​​​ല്യ​​​വു​​​മു​​​ള്ള ഇ​​​തി​​​ന് പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെ അ​​​തി​​​ജീ​​​വി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വും ഉ‍​യ​​​ർ​​​ന്ന രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ ശേ​​​ഷി​​​യു​​​മു​​​ണ്ട്. സ്വാ​​​ദി​​​ലും മു​​​ന്നി​​​ട്ടു നി​​​ല്‍​ക്കു​​​ന്ന ഈ ​​​മീ​​​ന്‍ കൃ​​​ഷി ചെ​​​യ്ത് ഉ​​​ത്്‍​പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ സാ​​​മ്പ​​​ത്തി​​​ക നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​നും ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നും സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​എ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണൻ പ​​​റ​​​ഞ്ഞു. സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ​​​യു​​​ടെ ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലു​​​ള്ള കാ​​​ര്‍​വാ​​​ര്‍ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​മാ​​​ണ് വി​​​ത്തു​​​ത്‍​പാ​​​ദ​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്.

Read More

ത​ന്‍റെ സ്വ​പ്ന​മാ​യ വീ​ടി​ന് സ്ഫ​ടി​കം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ക​യാ​ണെന്ന്‌ ആ​രാ​ധ​ക​ന്‍! ഈ ​വീ​ടി​ന്‌റെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് സം​വി​ധാ​യ​ക​ന്‍ കു​റി​ച്ച വാ​ക്കു​കള്‍ വൈറലാകുന്നു

മോ​ഹ​ന്‍​ലാ​ല്‍ ആ​രാ​ധ​ക​രെ ആ​വേ​ശം കൊ​ള്ളി​ച്ച മോ​ഹ​ന്‍​ലാ​ല്‍ സി​നി​മ​ക​ളി​ലൊ​ന്നാ​ണ് സ്ഫ​ടി​കം. കാ​ല​മെ​ത്ര ക​ഴി​ഞ്ഞാ​ലും പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ല്‍ ഇ​ന്നും മാ​യാ​തെ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന സി​നി​മ​യാ​ണ് സ്ഫ​ടി​ക​വും അ​തി​ലെ മോ​ഹ​ന്‍​ലാ​ലി​ന്‍റെയും തി​ല​ക​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ആ​ടു​തോ​മ​യും ചാ​ക്കോ മാ​ഷും. വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റ​വും ആ​ടു​തോ​മ​യും സ്ഫ​ടി​ക​വും ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചി​രി​ക്കി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ ഭ​ദ്ര​ന്‍. ത​ന്‍റെ സ്വ​പ്ന​മാ​യ വീ​ടി​ന് സ്ഫ​ടി​കം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ക​യാ​ണ് ഒ​രു ആ​രാ​ധ​ക​ന്‍. കാ​സ​ര്‍​ഗോ​ഡ് പെ​രി​യ സ്വ​ദേ​ശി​യാ​യ മ​നു എ​ന്ന ആ​രാ​ധ​നാ​ണ് സ്വ​ന്തം വീ​ടി​ന് സ്ഫ​ടി​കം എ​ന്ന പേ​ര് ന​ല്‍​കി​യ​ത്. ഈ ​വീ​ടി​ന്‌റെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് സം​വി​ധാ​യ​ക​ന്‍ കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ഇ​ത്ത​രം അ​ന​വ​ധി പോ​സ്റ്റു​ക​ളും മെ​സ്സേ​ജു​ക​ളു​മാ​ണ് അ​ണ​യാ​തെ ക​ത്തി നി​ല്‍​ക്കു​ന്ന എ​ന്നി​ലെ അ​ഗ്‌​നി​ക്ക് ഇ​ന്ധ​നം ആ​കു​ന്ന​ത്. ഇ​വ​ര്‍ ത​രു​ന്ന പ്ര​ചോ​ദ​നം ആ​ണ് കെ​ട്ടു​മു​റു​കി കി​ട​ക്കു​ന്ന കൂ​ച്ചു​വി​ല​ങ്ങ് പൊ​ട്ടി​ച്ച് വെ​ളി​യി​ല്‍ വ​രാ​ന്‍ എ​ന്നെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന​ത്. ഞാ​ന്‍ വ​രും. ജീ​വി​ക്കു​ന്ന സി​നി​മ​ക​ളു​മാ​യി……

Read More