തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അമല പോള്‍. ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യുന്നതിലാണ് അമലയുടെ മികവ് എടുത്തു പറയേണ്ടത്. ആടൈ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്ക് ആന്തോളജി ചിത്രമായ ‘പിറ്റ കതലു’ ആണ് അമലയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. നന്ദിനി റെഡ്ഡിയാണ് ആന്തോളജിയില്‍ അമല അഭിനയിക്കുന്ന ‘മീര’ എന്ന സെഗ്മെന്റ് സംവിധാനം ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിനിടെ വിവാഹമോചന സമയത്ത് താന്‍ കടന്നുപോയ പ്രശ്നങ്ങളെ കുറിച്ച് മനസ്സു തുറക്കുകയാണ് അമല. 2016ല്‍ ആയിരുന്നു സംവിധായകന് എ എല്‍ വിജയ്യും അമലയും വിവാഹമോചനം നേടിയത്. ”യഥാര്‍ത്ഥ ലോകത്തിന്റെ പ്രതിഫലനമാണ് മീര എന്ന ചിത്രം. വിവാഹജീവിതത്തില്‍ പ്രശ്നങ്ങളിലൂടെ കടന്നു പോവുന്ന സ്ത്രീകള്‍ക്കുള്ള പിന്തുണാ സംവിധാനം ഏറെക്കുറെ നിലവിലില്ല എന്നു തന്നെ പറയാം. ഞാന്‍ വേര്‍പിരിയലിലൂടെ കടന്നുപോയപ്പോള്‍, എന്നെ പിന്തുണയ്ക്കാന്‍ ആരും വന്നതായി എനിക്ക് ഓര്‍മ്മയില്ല. എല്ലാവരും…
Read MoreCategory: Today’S Special
എന്റെ യോഗ്യത നിശ്ചയിയിക്കുവാന് സാര്‍ ആരാണ് ! തന്റെ ഗ്ലാമര്‍വേഷത്തെ പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി എസ്തര്…
നടിമാരുടെ ഗ്ലാമര്‍വേഷത്തെ വിമര്‍ശിക്കുന്ന കപടസദാചാരക്കാര്‍ കേരളത്തില്‍ ധാരാളമുണ്ട്. ഇവര്‍ സൈബറിടത്തില്‍ വെട്ടുകിളികളെപ്പോലെ പാഞ്ഞു നടക്കുകയാണ്. ഇത്തരത്തില്‍ ഗ്ലാമര്‍ വേഷം ധരിച്ചതിന് വിമര്‍ശനവുമായി എത്തിയ യുവാവിന് നടി എസ്തര് അനില്‍ നല്കിയ ചുട്ടമറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സോഷ്യല്‍ മീഡിയകള്‍ വഴി നടി പങ്കുവെച്ച ഫോട്ടോയുടെ കീഴിലാണ് വിമര്‍ശന കമന്റ് എത്തിയത്.’ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി… ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം’-ഇങ്ങനെയായിരുന്നു കമന്റ്. എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ് എന്നായിരുന്നു നടി ഈ കമന്റിന് നല്കിയ മറുപടി. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള പാര്‍ട്ടിക്കായി ബംഗളൂരുവില്‍ എത്തയപ്പോള്‍ നടി പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. രസകരമായ കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ആ റാണി ചേച്ചി ഇതൊന്നും കാണുന്നില്ലേ ആവോ എന്നാണ് ദൃശ്യം 2വിനെ അനുസ്മരിപ്പിക്കും വിധത്തില്‍ ഒരാളുടെ കമന്റ്. നിങ്ങള്‍ ഇത് പറഞ്ഞുകൊടുക്കാന്‍ നില്‍ക്കേണ്ടെന്നായിരുന്നു എസ്തറിന്റെ മറുപടി.…
Read More‘ഇതിലും കുഴിയില്‍ തന്നെ ആണോടെ’ എന്ന കമന്റുമായി പ്രേക്ഷകന് ! റോഷന് ബഷീര്‍ മറുപടി കൊടുത്തത് തികച്ചും അശ്ലീലമായി…
മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ കരിയറില്‍ ബ്രേക്ക് കിട്ടിയ നടനാണ് റോഷന് ബഷീര്‍. ചിത്രത്തില്‍ നായകന്റെ കുടുംബത്തെ ശല്യം ചെയ്യാനായി എത്തുന്ന വരുണ്‍ പ്രഭാകര്‍ എന്ന കൗമാരക്കാരനായാണ് റോഷന് വേഷമിട്ടത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ വരുണ്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് ആദ്യമേ തന്നെ റോഷന് ഉത്തരം തന്നിരുന്നു. ചെറിയ ചില ചിത്രങ്ങളിലൂടെ ഇപ്പോഴും റോഷന് അഭിനയരംഗത്ത് സജീവമാണ്. പുതിയ ഒരു സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്ക് വെച്ചപ്പോള്‍ കമന്റിട്ട ഒരു പ്രേക്ഷകന് താരം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ദൃശ്യത്തില്‍ വരുണിനെ കുഴിച്ചിട്ടതിന് പിന്നാലെയാണ് പോലീസും മലയാളി പ്രേക്ഷകരും. അത് കൊണ്ട് തന്നെയാണ് ഒരു പ്രേക്ഷകന് ‘ഇതിലും കുഴിയില്‍ തന്നെ ആണൊടെ’ എന്ന് ചോദിച്ചത്. അതിന് മറുപടിയായി ‘അല്ലേടാ നിന്റെ അമ്മേടെ നെഞ്ചത്ത്’ എന്നാണ് താരം കമന്റിട്ടത്. സംഭവം വൈറലായതോടെ റോഷന് ആ…
Read Moreവെള്ളിനക്ഷത്രത്തില്‍ പൃഥിരാജിന്റെ നായികയായി തിളങ്ങിയ മീനാക്ഷിയെ മറന്നുവോ ! താരത്തിന്റെ പുതിയ ചിത്രം വൈറലാകുന്നു…
പൃഥിരാജ് നായകനായ വെള്ളി നക്ഷത്രം എന്ന സിനിമയിലെ ഒരൊറ്റ വേഷം മതി മലയാളികള്‍ക്ക് മീനാക്ഷിയെ ഇഷ്ടപ്പെടാന്‍. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകൡ നായികയാകാനും ഈ നടിയ്ക്കു കഴിഞ്ഞു. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ മീനാക്ഷി എന്ന പേരിലാണ് നടി അറിയപ്പെടുന്നതെങ്കിലും ശര്‍മിലി എന്നും അറിയപ്പെടുന്നുണ്ട്. മരിയ മാര്‍ഗരറ്റ് എന്ന യഥാര്‍ത്ഥ നാമം സിനിമയിലേക്കെത്തിയപ്പോള്‍ മാറ്റുകയായിരുന്നു. വെള്ളി നക്ഷത്രത്തിലെ ചന്ദന മുകിലേ എന്ന് തുടങ്ങുന്ന ഗാനം മീനാക്ഷിയുടെ സിഗ്നേച്ചര്‍ സോംഗാണ്. താരത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ വൈറലായതോടെ എവിടെയെന്ന് തേടുകയാണ് ആരാധകര്‍. ചിത്രത്തിന് താഴെ എവിടെയാണ് ഈ മികച്ച നടിയെന്നൊക്കെയാണ് ആരാധകര്‍ തിരക്കുന്നത്.വെള്ളി നക്ഷത്രം എന്ന സിനിമ കൂടാതെ ഒരുപിടി നല്ല മലയാളം ചിത്രങ്ങളുടെ ഭാഗമാകാന്‍ മീനാക്ഷിയ്ക്ക് സാധിച്ചിരുന്നു. തെന്നിന്ത്യയിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട് താരം. തമിഴില്‍ ശാര്മിലി എന്നറിയപ്പെട്ടിരുന്ന മീനാക്ഷി വെള്ളിനക്ഷത്രം, കാക്കക്കറുമ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം…
Read More‘പണിക്കൂലിയില്ല പണിക്കുറവും’ ! കൂടുതല്‍ ജോലിഭാരത്തിന്റെയും കുറഞ്ഞ കൂലിയുടെയും കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം…
ഏഷ്യാ-പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലിഭാരം അനുഭവിക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാലയളവില്‍ ലോകരാജ്യങ്ങളിലെ തൊഴില്‍സ്ഥിതി താരതമ്യംചെയ്തു അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തൊഴില്‍ സമയമുള്ള ലോകരാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയ്ക്ക് മുന്നിലായി ഗാംബിയ, മംഗോളിയ, മാലദ്വീപ്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. രാജ്യത്തെ നഗരമേഖലകളില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര് ആഴ്ചയില്‍ 55 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളക്കാരായ സ്ഥിരംതൊഴിലുള്ള പുരുഷന്മാര്ക്ക് ആഴ്ചയില്‍ 53 മണിക്കൂറും സ്ത്രീകള്‍ 46 മണിക്കൂറുമാണ് ജോലി. താത്കാലിക ജോലിക്കാരായ പുരുഷന്മാര്ക്ക് 45 മണിക്കൂറും സ്ത്രീകള്‍ക്ക് 38 മണിക്കൂറും തൊഴിലെടുക്കേണ്ടി വരുന്നതായി ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്ക്ക് ആഴ്ചയില്‍ 48 മണിക്കൂറാണ് ജോലിയെടുക്കേണ്ടത്. സ്ത്രീകള്‍ക്ക് ഇത് 37 മണിക്കൂറാണ്. സ്ഥിരം വരുമാനക്കാരായ പുരുഷന്മാര്ക്ക്…
Read Moreഒരു ലോക്ക്ഡൗൺ സമ്മാനിച്ച ഞെട്ടൽ! പ്രസവം കഴിഞ്ഞുതിരിച്ചെത്തിയപ്പോൾ വീട്ടിലേക്ക് സ്വീകരിക്കാൻ കാമുകനും അമ്മയും ഇല്ല; തിരക്കിയപ്പോൾ കേട്ടത് ഞെട്ടിക്കുന്ന വാർത്ത
പ്രസവം കഴിഞ്ഞു വീട്ടിലെത്തിയ ജെസ് ആൾഡ്രിഡ്ജ് എന്ന ഇരുപത്തിനാലുകാരി അക്ഷരാർഥത്തിൽ ഞെട്ടി.ഞെട്ടി എന്നു വെറുതേ പറഞ്ഞാൽപ്പോര, ഞെട്ടിത്തരിപ്പണമായിപ്പോയി എന്നു തന്നെ പറയാം. കാര്യം എന്താണെന്നല്ലേ, ആശുപത്രിയിൽനിന്നു വീട്ടിലെത്തിയപ്പോൾ സ്വീകരിക്കാൻ അമ്മയുമില്ല, കാമുകനുമില്ല. അതിനിപ്പോ എന്താ ഞെട്ടാൻ എന്നു ചിന്തിക്കാൻ വരട്ടെ. കാമുകൻ തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അമ്മയുമായി ഒളിച്ചോടി എന്നറിഞ്ഞാൽ ആരായാലും ഞെട്ടും. അതുതന്നെയാണ് ജെസ്സിനും സംഭവിച്ചത്. ഒരു ചെറിയ വ്യത്യാസമുണ്ട്. ഇവർ ഓടിയത് ഒളിച്ചൊന്നുമല്ല, പരസ്യമായി തന്നെയാണ്.കഴിഞ്ഞ മാസമാണ് രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകി ജെസ് വീട്ടിലേക്കു വരുന്നത്. അപ്പോഴാണ് നാൽപ്പത്തിനാലു വയസുള്ള അമ്മ ജോർജിനയും 29കാരൻ കാമുകൻ റയാൻ ഷെൽട്ടണും തന്നെ ചതിച്ചുവെന്ന് അവൾ മനസിലാക്കുന്നത്.മകളെയും ഭർത്താവിനെയും കൊച്ചുമക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ ജോർജിയ ഇപ്പോൾ താമസിക്കുന്നതു സഹോദരിയുടെ വീട്ടിലാണ്. ഉടൻ തന്നെ സ്വന്തം വീട്ടിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലാണ് ജോർജിയയും കാമുകനും.…
Read Moreവേവിക്കേണ്ട കാര്യമില്ല…ചൂടുവെള്ളത്തില്‍ 15 മിനിറ്റ് ഇട്ടാല്‍ ചോറു തയ്യാര്‍ ! ‘മാജിക് അരി’യുമായി കര്ഷകന്; ഈ അപൂര്‍വ അരിയെക്കുറിച്ചറിയാം…
‘മാജിക് അരി’ വിളയിച്ച് തെലങ്കാനയിലെ കര്ഷകന്. വേവിക്കേണ്ട കാര്യമില്ലെന്നതാണ് ഈ അരിയുടെ പ്രത്യേകത. ചൂടുവെള്ളത്തില്‍ 15 മിനിറ്റ് ഇട്ടുവെട്ടാല് ചോറ് റെഡി. കരിംനഗറുകാരനായ ഗര്‍ല ശ്രീകാന്ത് എന്ന യുവ കര്‍ഷകനാണ് ബോക സൗല്‍ എന്ന ഇനം നെല്ല് കൃഷിചെയ്തു വിളവെടുപ്പ് നടത്തിയത്. അസമില്‍ ഇതിനകംതന്നെ കൃഷിചെയ്തു വിജയിച്ചതാണ് ബോക സൗല്‍ ഇനം നെല്ല്. അസമിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതലും ബോക സൗല്‍ കൃഷിചെയ്കു വരുന്നത്. രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ വളരില്ലാത്തതിനാല്‍ ജൈവ വളങ്ങള്‍ ഉപയോഗിച്ചാണ് ഈ നെല്ല് കൃഷി ചെയ്യേണ്ടത്. 10.73 ശതമാനം ഫൈബറും 6.8 ശതമാനം പ്രേട്ടീനും അടങ്ങിയിട്ടുള്ളതാണ് അരി. ജൂണില്‍ നെല്ല് വിതച്ച് ഡിസംബര്‍ മാസത്തിലാണ് അരിയുടെ വിളവെടുപ്പ് നടത്തുന്നത്. ഗ്യാസിന്റെ വില ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിനിടയില്‍ ഈ ബജറ്റ് ഫ്രണ്ട്ലി അരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ ബോക സൗല്‍ ദഹനപ്രക്രിയയെ ഏതുതരത്തില്‍ ബാധിക്കുമെന്നറിയാല്‍ ഗവേഷണങ്ങള്‍ തുടങ്ങിയതായി…
Read Moreഹാരിപോട്ടര്‍ സുന്ദരി ‘എമ്മ വാട്സണ്’ അഭിനയം നിര്‍ത്തുന്നു ? വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് നിരാശയില്‍ ആരാധകര്‍…
പ്രമുഖ ഹോളിവുഡ് നടിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എമ്മ വാട്സണ് അഭിനയം നിര്‍ത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍. ഹാരിപോട്ടര്‍ സീരീസിലെ അഭിനയത്തിലൂടെയാണ് ലോകമാകമാനമുള്ള ആളുകളുടെ മനസ്സില്‍ എമ്മ കയറിക്കൂടിയത്. ചിത്രത്തില്‍ ഹെര്‍മിയോണ്‍ ഗ്രേഞ്ചര്‍ എന്ന കഥാപാത്രത്തെയാണ് എമ്മ അവതരിപ്പിച്ചത്. അഭിനയ ജീവിതം തുടങ്ങുമ്പോള്‍ വെറും പത്തു വയസായിരുന്നു എമ്മയുടെ പ്രായം. ഇപ്പോള്‍ കാമുകന് ലിയോ റോബിന്ട്ടണുമായുള്ള എമ്മയുടെ വിവാഹം നിശ്ചയിച്ചുവെന്നാണ് വാര്‍ത്തകള്‍. വാര്‍ത്ത പുറത്തു വന്നതിനുപിന്നാലെ താരത്തിന്റെ മാനേജര്‍ പ്രതികരണവുമായി രംഗത്ത് വന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സജീവമല്ലാത്തതുകൊണ്ട് അഭിനയം നിര്‍ത്തിയെന്ന് വിചാരിക്കരുതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്തായാലും എമ്മ അഭിനയം നിര്‍ത്താന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read Moreഇനി കോവിഡ് പരിശോധനാഫലം അഞ്ചു മിനിറ്റിനുള്ളില്‍ അറിയാം ! ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള പരിശോധന ഇങ്ങനെ…
കോവിഡ് പരിശോധനയ്ക്ക് വരുന്ന കാല താമസം പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. എന്നാല്‍ വെറും അഞ്ചുമിനിറ്റിനുള്ളില്‍ ഇനി കോവിഡ് പരിശോധനാഫലം ലഭിക്കുന്ന സാങ്കേതിക വിദ്യ വരാന്‍ പോകുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രണ്ട് യുഎഇ കമ്പനികളുടെ സഹകരണത്തോടെ കനേഡിയന്‍ കമ്പനിയാണ് നിര്‍മിത ബുദ്ധി സംവിധാനം പരിചയപ്പെടുത്തിയത്. പരിശോധനഫലം അഞ്ചു മിനിറ്റിനകം അറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്രവം എടുത്ത് പ്രത്യേക കിറ്റില്‍വച്ചു പരിശോധിക്കുന്നതോടെ നിമിഷങ്ങള്‍ക്കകം മൊബൈല്‍ ആപ്പില്‍ ഫലമറിയാം രണ്ടോ മൂന്നോ തുള്ളി സ്രവം പ്രത്യേക കസറ്റിലാക്കി മെഷീനില്‍ റീഡ് ചെയ്യുന്നു. ഈ റീഡറില്‍ 2 വരെ ആണ് കാണുന്നതെങ്കില്‍ ഫലം പോസിറ്റീവ് ആയിരിക്കും. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ കൂടുതല്‍ പേര്‍ക്കു കോവിഡ് പരിശോധന നടത്താനാകുമെന്ന് പ്യൂവര്‍ ഹെല്‍ത്ത് സീനിയര്‍ അക്കൗണ്ട് മാനേജര്‍ റംസി ഹുസൈന് പറഞ്ഞു.
Read Moreകനാലില്‍ നിറഞ്ഞ് വിഷപാമ്പുകള്‍ ! അണലി,മൂര്‍ഖന്‍ എന്നിങ്ങനെ എല്ലാം;വീഡിയോ വൈറലാകുന്നു…
പാമ്പുകളെ പേടിയുള്ളവരാണ് ഒട്ടുമിക്ക മനുഷ്യരും. വിഷമില്ലാത്ത ചേര മുതല്‍ പെരുമ്പാമ്പ് വരെയും അണലി,മൂര്‍ഖന്‍ തുടങ്ങി രാജവെമ്പാല വരെയുള്ള കൊടുംവിഷമുള്ള പാമ്പുകളും നമ്മുടെ നാട്ടിലുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പാമ്പുകളുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. അതും നല്ല ഉഗ്രവിഷമുള്ള പാമ്പുകള്‍. കനാലില്‍ വീഴുന്നയാളുടെ കാര്യം പോക്കാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.
Read More