കോ​വി​ഡ് ബാ​ധി​ച്ച് മ​രിച്ചത് ഒരാള്‍ മാത്രം! ​ വാ​ക്സി​ൻ ന​ൽ​കി​യ ഇ​ന്ത്യ​ക്ക് ശു​ക്രി​യ പ​റ​ഞ്ഞ് ഖെ​ന്‍റാ​ബ്; ഹൃ​ദ​യ​ത്തി​ൽ സ്വീ​ക​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

കോ​വി​ഡി​നെ​തി​രാ​യി​ട്ടു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് ലോ​ക രാ​ജ്യ​ങ്ങ​ൾ. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വാ​ക്സി​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു.

കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ച്ച ചു​രു​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഭൂ​ട്ടാ​ൻ. ഇ​ന്ത്യ​യി​ല്‍ നി​ന്നെ​ത്തി​ച്ച വാ​ക്സി​നു​പ​യോ​ഗി​ച്ച് ഭൂ​ട്ടാ​നി​ലെ കോ​വി​ഡ് 19 വാ​ക്സി​നേ​ഷ​ന്‍ തു​ട​ങ്ങി‌​വി​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നോ​ട് ന​ന്ദി പ​റ​ഞ്ഞു​ള്ള ഭൂ‌​ട്ടാ​നി​ലെ ബാ​ല​താ​ര​മാ​യ ഖെ​ൻ​റാ​ബ് യെ​ഡ്‌​സി​ൻ സി​ൽ​ഡ​ന​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ഖെ​ന്‍റാ​ബ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. തു‌​ട​ർ​ന്ന് ത​ന്‍റെ നാ​ടി​ന്‍റെ ന​ന്ദി​യും ക​ട​പ്പാ​ടും ഇ​ന്ത്യ​യോ​ട് അ​റി​യി​ക്കു​ന്നു.

ശു​ക്രി​യ എ​ന്നു പ​റ​ഞ്ഞാ​ണ് ഖെ​ന്‍റാ​ബ് ത​ന്‍റെ സ​ന്ദേ​ശം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഭൂ​ട്ടാ​ൻ അം​ബാ​സ​ഡ​ർ രു​ചി​ര ക​മ്പോ​ജ് ട്വി​റ്റ​റി​ൽ പ​ങ്കി​ട്ട വീ​ഡി​യോ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

870 പേ​ര്‍​ക്കാ​ണ് ഭൂ​ട്ടാ​നി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​ത്. ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​ട്ടു​ള്ള​ത്. ഭൂ​ട്ടാ​നി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ആ​ദ്യ കോ​വി​ഡ് ഡോ​സ് എ​ടു​ത്ത​ത് കു​ര​ങ്ങ​ന്‍റെ വ​ര്‍​ഷ​ത്തി​ല്‍ ജ​നി​ച്ച മു​പ്പ​ത് വ​യ​സാ​യ സ്ത്രീ​ക​ളാ​ണ്.

ബു​ദ്ധ​മ​ത വി​ശ്വാ​സം അ​നു​സ​രി​ച്ച് 12 മൃ​ഗ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ഓ​രോ വ​ര്‍​ഷ​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. ആ​ട്, കോ​ഴി, പ​ന്നി, കു​ര​ങ്ങ​ന്‍ എ​ന്നി​ങ്ങ​നെ 12 മൃ​ഗ​ങ്ങ​ളെ​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ബു​ദ്ധ​മ​ത വി​ശ്വാ​സം അ​നു​സ​രി​ച്ച് കു​ര​ങ്ങ​ന്‍റെ വ​ര്‍​ഷ​ത്തി​ല്‍ ജ​നി​ച്ച​വ​ര്‍ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​വ​രും ഏ​ത് ഗു​രു​ത​ര പ്ര​ശ്ന​വും പ​രി​ഹ​രി​ക്കു​ന്ന​വ​രു​മാ​ണ്.

മാ​സ്ക് ധ​രി​ച്ച ന​ഴ്സ് നെ​യ് വി​ള​ക്ക് ക​ത്തി​ച്ച ശേ​ഷം ബു​ദ്ധ​മ​ത പ്രാ​ര്‍​ത്ഥ​ന​ക​ളോ​ടെ​യാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തി​യ​ത്.

ന​ഴ്സും കു​ര​ങ്ങ​ന്‍റെ വ​ര്‍​ഷ​ത്തി​ല്‍ ജ​നി​ച്ച ആ​ളാ​ണ്. എ​ട്ട് ല​ക്ഷം ആ​ളു​ക​ളു​ള്ള ഭൂ​ട്ടാ​ന് 150000 ഡോ​സ് കോവി​ഡ് വാ​ക്സി​നാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.



 

Related posts

Leave a Comment