നായകളുടെ സ്നേഹത്തിന്റെ കഥ മുന്‍പും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. നായകളുടെ യജമാന സ്നേഹമാണ് അവയെ വ്യത്യസ്തരാക്കുന്നതും. തുർക്കിയിൽ നിന്നുള്ള നായയുടെ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോൺകുക്ക് എന്നാണ് നായയുടെ പേര്. ആറുദിവസമായി ഒരു ആശുപത്രിയുടെ മുന്പിൽ കാത്തുനിൽക്കുന്ന നായയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. നായയുടെ ഉടമസ്ഥൻ അസുഖവുമായി ബന്ധപ്പെട്ട് ആറുദിവസം ചികിത്സയിലായിരുന്നു. ഇതോടെ തന്റെ യജമാനനെ കാത്ത് ബോൺകുക്ക് ആശുപത്രിക്ക് പുറത്ത് നിൽപ്പ് തുടങ്ങി. യജമാനനായ സെമാൽ സെൻതുർക്കിനെ കൊണ്ടുപോയ ആംബുലൻസിനു പിന്നാലെയാണ് ബോൺകുക്ക് ആശുപത്രിയിലെത്തിയത്. സെമാന്റെ ബന്ധുക്കൾ നായയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും ഉടൻതന്നെ നായ തിരിച്ചെത്തും. നായയുടെ യജമാന സ്നേഹം കണ്ട ആശുപത്രി അധികൃതർ നായയെ ആശുപത്രിക്ക് പുറത്ത് തുടരാൻ അനുവദിക്കുകയായിരുന്നു. നായയ്ക്ക് അവർ ഭക്ഷണവും മറ്റും നൽകിയിരുന്നു. ആറു ദിവസത്തിനു ശേഷം സെമാൽ ഡിസ്ചാർജ് ആയതോടെ യജമാനൊപ്പമാണ് ബോൺകുക്ക് വീട്ടിലേക്ക് മടങ്ങിയത്.
Read MoreCategory: Today’S Special
ടിപ്പറിനെ ഇടിച്ചു പഞ്ചറാക്കിയ കാർ; വൈറലായ വീഡിയോ കാണാം; കേരളത്തിൽ നടന്ന അപകടത്തിന്റെ കൃത്യമായ സ്ഥലം വ്യക്തമല്ല
കാർ-ടിപ്പർ കൂട്ടയിടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാർ ഇടിച്ചതിന്റെ ആഘാതത്തിൽ ടിപ്പറിന്റെ പിൻടയർ തെറിച്ചു പോയതാണ് വീഡിയോ വൈറലാകാൻ കാരണം. കേരളത്തിൽ നടന്ന അപകടത്തിന്റെ കൃത്യമായ സ്ഥലം വ്യക്തമല്ല. എതിർദിശയിൽ എത്തിയ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. ആഡംബരക്കാർ ടിപ്പറിന്റെ പിൻടയറിലാണ് ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ പിൻടയർ തെറിച്ചു പോയി. ഇതോടെ ടിപ്പർ നിരവധി തവണ മറിയുന്നതായി വീഡിയോയിൽ കാണാം.
Read Moreകൃഷ്ണ പ്രകാശ്! യൂണിഫോമിട്ട ഒരേഒരു ‘അയൺമാൻ’; ഗിന്നസ് വേൾഡ് റിക്കാർഡ് അധികൃതർ സർട്ടിഫിക്കറ്റ് കൈമാറി
ലോക റിക്കാർഡ് ലഭിക്കുക എന്നത് നിസാര കാര്യമല്ല. അയൺ മാൻ എന്ന വിശേഷണത്തോടെ ലോക റിക്കാർഡ് സ്വന്തമാക്കുകയെന്നത് അതിലും ബുദ്ധിമുട്ടാണ്. പക്ഷെ കൃഷ്ണ പ്രകാശ് ഐപിഎസിന് അതും നിസാരം. സൈന്യം, അർദ്ധ സൈന്യം, സിവിൽ സർവീസ് തുടങ്ങി യൂണിഫോം ധരിച്ച് ജോലി ചെയ്യുന്ന വിഭാഗത്തിൽ നിന്ന് അയൺമാൻ പദവി സ്വന്തമാക്കിയ ഒരേഒരാളാണ് കൃഷ്ണ പ്രകാശ്. 2007ലാണ് അയൺമാൻ ട്രയാത്ത്ലോൺ കൃഷ്ണ പ്രകാശ് പൂർത്തിയാക്കിയത്. 3.8 കിലോമീറ്റർ നീന്തൽ, 180.2 കിലോമീറ്റർ സൈക്കിളിങ്, 42.2 കിലോമീറ്റർ ഓട്ടം എന്നിവ 16 മുതൽ 17 മണിക്കൂർ സമയത്തിനുള്ളിൽ പൂർത്തിയാക്കിയാണ് അയൺ മാൻ പദവി സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഗിന്നസ് വേൾഡ് റിക്കാർഡ് അധികൃതർ സർട്ടിഫിക്കറ്റ് കൈമാറിയത്. കൃഷ്ണ പ്രകാശ് ഇപ്പോൾ മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലെ കമ്മീഷണാണ്.
Read Moreസ്വന്തമായുള്ളത് ഒരു ലാപ്ടോപ്പ്, മൊബൈൽ, ഇന്റർനെറ്റ് കണക്ഷൻ; 10 മാസത്തെ വരുമാനം ഏഴ് കോടി രൂപ! കൊറോണ ലോകത്തിൽ വരുത്തിയ മാറ്റം വലുതാണ്
കൊറോണ ലോകത്തിൽ വരുത്തിയ മാറ്റം വലുതാണ്. കൊറോണ കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ധാരാളം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്. നിരവധി സ്ഥാപനങ്ങൾ പൂട്ടി. എന്നാൽ ലോക്ക്ഡൗൺ സമയത്ത് പുതിയ ബിസിനസ് തുടങ്ങി വലിയ വിജയം നേടിയ ഒരാളെ പരിചയപ്പെടാം. ലണ്ടൻ സ്വദേശിയായ ഇരുപതുകാരനായ ബെൻ ഗുള്ളിവറാണ് താരം. യൂട്യൂബിൽ നോക്കി പഠിച്ചാണ് ബെൻ ബിസിനസിലേക്ക് കാലുകുത്തുന്നത്. ചൈനയിൽ നിന്ന് പല്ല് ക്ലീൻ ചെയ്യുന്ന ഉപകരണം ഇറക്കുമതി ചെയ്ത് ഓൺലൈനിലൂടെ വിൽപ്പന നടത്തുകയാണ് ബെൻ ആദ്യം ചെയ്തത്. സംഭവം ഹിറ്റായി. ദിവസം പതിനൊന്ന് ലക്ഷത്തോളം രൂപയായിരുന്നു ബെന്നിന്റെ വരുമാനം. പക്ഷെ വൈകാതെ തന്റെ ബിസിനസ് ഒരു അമേരിക്കകാരന് ബെൻവിറ്റു. നല്ല തുകയ്ക്കാണ് കന്പനി വിറ്റതെന്ന് പറഞ്ഞ ബെൻ അത് എത്രയാണെന്ന് വെളിപ്പെടുത്തിയില്ല. വൈകാതെ ബെൻ അടുത്ത ഓൺലൈൻ ബിസിനസ് ആരംഭിച്ചു. ഇത്തവണ ജിം ഉപകരണങ്ങളും മറ്റ് അവശ്യ സാധനങ്ങളുമാണ്…
Read Moreഅഭ്യാസപ്രകടനം പാളി! 1.2 കോടി രൂപയുടെ കാറിന് തീപിടിച്ചു; റോഡിൽ അഭ്യാസത്തിന് ഇറങ്ങും മുന്‍പ് ഈ വീഡിയോ ഒന്നു കണ്ടിരിക്കുന്നത് നല്ലതാണ്
വാഹനങ്ങൾകൊണ്ട് റോഡിൽ അഭ്യാസം നടത്തുകയെന്നത് ചിലരുടെ ശീലമാണ്. കാറായാലും ബൈക്കായാലും ഇക്കാര്യത്തിൽ വിത്യാസമില്ല. ബൈക്കുകൊണ്ടാണ് അഭ്യാസമെങ്കിൽ, ഹാൻഡിലിൽ പിടിക്കാതെ ഓടിക്കുക, മുൻടയർ ഉയർത്തി ഓടിക്കുക തുടങ്ങി പല കലാപരിപാടികളുമുണ്ട്. ഇനി കാറിലാണെങ്കിൽ ഡ്രിഫ്റ്റ് ചെയ്യുക, ബേൺഔട്ട്സ് (കാറിന്റെ ടയർ റോഡിൽ ഉരഞ്ഞ് പുക വരുത്തുന്നത്) ചെയ്യുക തുടങ്ങിയവയാണ് അഭ്യാസങ്ങൾ. ഈ അഭ്യാസങ്ങൾക്കിടയിൽ അപകടങ്ങളും ധാരാളം സംഭവിക്കാറുണ്ട്. പരിചയമില്ലാത്തവരാണ് ചെയ്യുന്നതെങ്കിൽ അപകടം ഉറപ്പ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം. ആഡംബര കാറായ ബെൻസിലായിരുന്നു യുവാക്കളുടെ അഭ്യാസം നടത്താനുള്ള ശ്രമം. ബേൺഔട്ട്സാണ് യുവാക്കൾ ചെയ്യാൻ ശ്രമിച്ചത്. പക്ഷെ സംഗതി പാളി. കാറിന്റെ പിൻടയറിന് തീപിടിച്ചു. പിന്നാലെ കാർ മുഴുവൻ കത്തിനശിച്ചു. ഏകദേശം 1.2 കോടി രൂപ വില വരുന്ന ബെൻസ് കാറാണ് കത്തിയത്. കാറിലുണ്ടായിരുന്ന യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏതായാലും റോഡിൽ അഭ്യാസത്തിന് ഇറങ്ങും…
Read Moreഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാനുള്ള അത്രയും കുട്ടികളെ വേണം ! നിക് ജോനാസിനെ ആദ്യമായി കണ്ടപ്പോള്‍ തോന്നിയ കാര്യം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര…
പ്രിയങ്കചോപ്രയും അമേരിക്കന്‍ ഗായകന് നിക് ജോനാസും തങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചത് കഴിഞ്ഞ മാസമായിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയ പേജുകളില്‍ ഇരുവരുടെയും പ്രണയകഥ നിറഞ്ഞ് നില്‍ക്കുകയാണ്. ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ കഴിയുകയാണ് നിലവില്‍ പ്രിയങ്ക. ഇതിനിടെ നിക്കിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ആദ്യമായി നിക്കിനെ കണ്ടുമുട്ടിയ നിമിഷത്തില്‍ അദ്ദേഹത്തിന്റെ ധൈര്യം കണ്ട് ഞാന്‍ ഞെട്ടി പോയി. അദ്ദേഹം എന്റെ കൈയില്‍ പിടിച്ച് വട്ടം കറക്കി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പോലും മനസിലായില്ല. അദ്ദേഹം ധൈര്യവും ആത്മവിശ്വാസവുമുള്ള ആളാണ്. ഒരു നിയന്ത്രണത്തിലായിരിക്കണമെന്ന് ഞാന്‍ മനസിലാക്കി. എന്നാല്‍ നിക്ക് ചുറ്റും നില്ക്കുമ്പോള് ശാന്തവും സുരക്ഷിതവുമാണെന്ന് അനുഭവപ്പെട്ടു. അങ്ങനെ ഞാന്‍ അതിലേക്ക് എത്തി. ഞങ്ങളുടെ പ്രണയം അത്രയും ചെറിയൊരു സമയത്തിലാണ് ഉണ്ടാവുന്നത്. ഒരു തിരമാല കയറി ഇറങ്ങി പോയത് പോലെയാണ്. കാരണം ഞാന്‍ അദ്ദേഹത്തെ…
Read Moreചിന്നു ബസില്‍ ഇല്ലെന്നറിഞ്ഞതോടെ ഞങ്ങള്‍ ആകെ ഭയന്നു ! ഗായിക ജോത്സനയെ തല്ലിയ കഥ പറഞ്ഞ് അമ്മ…
മലയാളത്തിലെ ശ്രദ്ധേയഗായികയാണ് ജോത്സ്ന.പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിലൂടെയാണ് മലയാള സംഗീത ലോകത്ത് ജ്യോത്സ്ന എത്തുന്നത്. എന്നാല്‍ നമ്മള് എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരുടെ ഇടയില്‍ ജ്യോത്സ്നയെ ഏറെ പ്രശസ്തയാക്കിയത്. ഇന്നും ഈ ഗാനം മലയാളി പ്രേക്ഷകരുടെ ഇഷ്ടഗാനമാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് പ്രിയ ഗായികയെ കുറിച്ചുള്ള അമ്മ ഗിരിജയുടെ വാക്കുകളാണ്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ 4ന്റെ വേദിയില്‍ എത്തിയപ്പോഴാണ് മകളുടെ കുട്ടിക്കാലത്തെ കുസൃതിയെക്കുറിച്ച് അമ്മ ഗിരിജ വെളിപ്പെടുത്തിയത്. ജ്യോത്സ്നയ്ക്ക് അവസാനമായി തല്ലു കൊടുത്തത് എപ്പോഴായിരുന്നു എന്ന് മത്സരാര്ഥികളില് ഒരാള്‍ ചോദിച്ചപ്പോഴായിരുന്നു കുട്ടിക്കാലത്തെ ആ രസകരമായ സംഭവം വെളിപ്പെടുത്തിയത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും എന്നാണെന്ന് കൃത്യമായി ഓര്‍മയില്ലെന്നും അബുദാബിയിലായിരുന്നു സമയത്താണ് എന്ന് പറഞ്ഞു കൊണ്ടാണ് അമ്മ ആരംഭിക്കുന്നത്. ജ്യോത്സ്നയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ.. ജ്യോത്സ്ന കൂടാതെ വീണ…
Read Moreശ്വാസം പിടിച്ചു വച്ചാല്‍ കൊറോണയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും ! പുതിയ പഠന റിപ്പോര്‍ട്ട്…
ശ്വാസം പിടിച്ചു വയ്ക്കുന്നത് കോവിഡ് ബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. മദ്രാസ് ഐഐടിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് കോവിഡ് വ്യാപനം സംബന്ധിച്ച പുതിയ കണ്ടെത്തല്‍. പ്രതിമാസ ശാസ്ത്ര ജേണലായ ഫിസികിസ് ഓഫ് ഫ്ളൂയിഡില്‍ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്ക് വൈറസ് വഹിക്കുന്ന സ്രവ കണങ്ങളെ എത്തിക്കുന്ന പ്രക്രിയ ശ്വസന ആവൃത്തി കുറയുന്നത് അനുസരിച്ച് വര്‍ധിക്കുന്നു എന്നതാണ് പഠനത്തിലെ കണ്ടെത്തല്‍. അതായത്, ശ്വാസം പിടിച്ചു വയ്ക്കുന്നതിലൂടെ ശ്വാസകോശത്തിനുള്ളില്‍ വൈറസിന് നിലനില്‍ക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. പതിവു ശ്വാസകോശ രോഗങ്ങളെക്കുറിച്ചുള്ള അറിവു മാത്രമുള്ള നമ്മുടെ മുന്നില്‍ വലിയ വെല്ലുവിളിയാണ് കോവിഡ് സൃഷ്ടിച്ചത്. ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്കു വൈറസ് എങ്ങനെയാണ് കടന്നു ചെല്ലുന്നതെന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞതായും പഠനത്തിനു നേതൃത്വം നല്കിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ശ്വാസം പിടിച്ചു നിര്‍ത്തുമ്പോള്‍ ശ്വാസോച്ഛാസം തടസ്സപ്പെടുന്നതു വഴി വൈറസ് ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന സാഹചര്യം വര്‍ധിക്കുമെന്നാണ്…
Read Moreഅത്ഭുതപ്പെടേണ്ടതില്ല..! പരേതന്റെ കന്പോസ്റ്റിംഗ് ഇന്നു നടക്കും! ചിലപ്പോൾ നിങ്ങൾ മരമാകും; അമേരിക്കയിലെ പുതിയ രീതിക്കു നിയമത്തിന്റെ പിന്തുണ
പരേതന്റെ സംസ്കാരം ഇന്നു നടക്കും, പരേതന്റെ ശവദാഹം നാളെ നടക്കും…. എന്നിങ്ങനെ മരണവാർത്തകളോടൊപ്പം നാം പതിവായി കേൾക്കാറും വായിക്കാറുമുള്ള കാര്യങ്ങളിലൊന്നാണ് എങ്ങനെയാണ് മരിച്ചയാളുടെ സംസ്കരിക്കുക എന്നത്. കുഴിച്ചിടുക, ദഹിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് ലോകമെന്പാടും പ്രചാരത്തിലുള്ള സംസ്കാര മാർഗങ്ങൾ. എന്നാൽ, അമേരിക്കയിൽ പുതിയൊരു രീതിക്കും തുടക്കമിട്ടിരിക്കുന്നു. എന്നു മാത്രമല്ല അതിനു നിയമപരമായ അംഗീകാരവും നടപ്പാക്കിയിരിക്കുന്നു. കുഴിച്ചിടുന്നതിനും ദഹിപ്പിക്കുന്നതിനും പകരം മരിച്ചവരെ കന്പോസ്റ്റ് ആക്കുന്നതാണ് പുതിയ രീതി. ഇതിനനുവദിക്കുന്ന നിയമങ്ങൾ അമേരിക്കയിലെ വാഷിംഗ്ടണ്‍ സംസ്ഥാനം പാസാക്കിയിരിക്കുകയാണ്. ഹരിത ബദൽപരന്പരാഗത ശ്മശാനങ്ങൾക്കു പകരം ഹരിത ബദൽ ആഗ്രഹിക്കുന്ന ആളുകൾക്കു മനുഷ്യ കന്പോസ്റ്റിംഗ് സേവനങ്ങൾ അനുവദിക്കുന്ന നിയമങ്ങളാണു പാസാക്കിയിരിക്കുന്നത്. മൃതദേഹം സംസ്കരിക്കുന്നതിനു പകരം പ്രകൃതിക്കു വളമായി മാറ്റുന്നതാണ് ഈ കന്പോസ്റ്റിംഗ്. നമ്മുടെ നാട്ടിൽ ദഹിപ്പിച്ചതിനു ശേഷം ചാരം തരില്ലേ അതിനു പകരം സംസ്കരിച്ചു മണ്ണു പോലെയായ മിശ്രിതമാണ് ഇവിടെ ബന്ധുക്കൾക്കു ലഭിക്കുക. ആഴ്ചകൾ വേണംമറ്റു…
Read Moreകഴുത്തിനു പിടിക്കുന്ന ആചാരം..! സുന്ദരിമാരായ പെൺകുട്ടികൾ അവരുടെ കഴുത്തിനു നീളം കൂട്ടാൻ നടത്തുന്ന കഷ്ടപ്പാടുകൾ കേട്ടാൽ ഞെട്ടും….
റോഡിലൂടെ നിങ്ങൾ നടന്നുപോകുകയാണ്. നല്ല ഉയരമുള്ള, അസാധാരണമായ നീളൻ കഴുത്തുമായി ഒരു പെൺകുട്ടി എതിർ ദിശയിൽ വരുന്നത്. ഒരു പക്ഷേ, നിങ്ങൾ കൗതുകത്തോടെ അവളെ നോക്കി യേക്കാം. ജിറാഫിന്റെ കഴുത്തുപോലെയുണ്ടല്ലോയെന്ന് മനസിലെ ങ്കിലും ഒരു കമന്റും പാസാക്കാൻ സാധ്യതയുണ്ട്. എ ന്നാൽ, കഴുത്തിനു നീളം കൂടുന്നത് ഒരു അലങ്കാരവും ബഹുമതിയുമായി കരുതിയാലോ? അങ്ങ നെ ജീവിക്കുന്ന ചിലർ ഈ ലോകത്തുണ്ട്. സുന്ദരിമാരായ പെൺകുട്ടികൾ അവരുടെ കഴുത്തിനു നീളം കൂട്ടാൻ നടത്തുന്ന കഷ്ടപ്പാടു കൾ കേട്ടാൽ നമ്മൾ അന്തംവിട്ടുനിൽക്കും. ജിറാഫ് ജീവിതം!നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടിയുടെ കഴുത്ത് ഒരു പരിധിയിൽ കൂടുതൽ നീളം വച്ചിരിക്കുന്നതും വണ്ണം കുറഞ്ഞിരിക്കുന്നതുമൊന്നും നമുക്ക് അത്ര പിടിക്ക ണമെന്നില്ല. എന്നാൽ, ഇത്തരം സ്ത്രീകളെ സൗന്ദര്യ ത്തിന്റെ നിറകുടമായി വിശേഷിപ്പിക്കപ്പെടുന്ന ഒരു ഗോത്രവിഭാഗമുണ്ട്, അങ്ങ് തായ്ലൻഡിൽ. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തായ്ലൻഡിലെ മേ ഹോങ് സോനിൽ താമസിക്കുന്ന…
Read More